മിഴി രണ്ടിലും: ഭാഗം 34

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

എന്തായാലും കിച്ചു ചേട്ടൻ കണ്ട് പിടിക്കുന്ന ചെറുക്കനെ മതി എന്ന് അവൾ പറഞ്ഞെല്ലോ.. നീ ആലോചിച്ചിട്ട് പറ.. അപ്പോഴേക്കും ഒരാൾ ഇവിടെ അടുത്ത ട്രിപ്പ്‌ എവിടെ എന്ന് ആലോചിക്കട്ടെ...."" ""ഞാൻ.. എനിക്ക് ഒന്ന് ആലോചിക്കണം കിച്ചു..."" ""മതി.. ആലോചിച്ചു നിന്റെ സമയം പോലെ മതി..."" 💫💫💫💫💫💫 ""കിച്ചു. ടാ ചെയ്തത് തെറ്റ് ആയി എന്ന് എനിക്ക് അറിയാം.. ഒരു നിമിഷം സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും മറന്നു ഞാൻ... ഭാര്യയുടെ വിഷമത്തിൽ ബാക്കി ഒക്കെ ഞാൻ കണ്ടില്ല എന്ന് നടിച്ചു... പക്ഷേ അതിന്റെ അർത്ഥം ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്ന് അല്ല... ഇന്ന് എന്റെ കുഞ്ഞ് പറഞ്ഞ വാക്കുകൾ.. സഹിക്കുന്നില്ലെടാ... അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു അനു ഇറങ്ങി വന്നപ്പോൾ എന്റെ വീട്ടിൽ നിന്നും അവൾക്ക് ആ സ്നേഹം കൊടുക്കാൻ ശ്രമിക്കണം ആരുന്നു.. പക്ഷേ അത് ഞാൻ ചെയ്തില്ല.. എന്റെ തെറ്റ്.. ഇന്ന് അവൾ പറഞ്ഞത് ഒക്കെ കേട്ടു സഹിക്കാൻ പറ്റുന്നില്ലെടാ... എന്റെ കുഞ്ഞനിയത്തി അല്ലേ അവൾ... ""സഹിക്കാൻ പറ്റുന്നില്ല എങ്കിൽ അവളെ സ്നേഹിക്കണം ആരുന്നു.. അല്ലാതെ ഉള്ളിൽ ഇട്ടു കൊണ്ട് നടന്നാൽ ആരും ഒന്നും അറിയില്ല... ""പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകം ആണ്.. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും...""

കടപ്പാട്: മാധവികുട്ടി ""പിന്നെ പുറമെ എന്തൊക്കെ പറഞ്ഞാലും നീ എന്ന് വെച്ചാൽ അവൾക്ക് ജീവൻ ആണ്... അങ്ങനെ വെറുക്കാനും മറക്കാനും പറ്റുവോടാ നിന്നെ.... അച്ഛനെക്കാൾ അവൾ സ്നേഹിച്ചത് നിന്നെ ആണ്.. ആ നീ ഒരു പെണ്ണിന് വേണ്ടി പെങ്ങളെ അകറ്റുക എന്നൊക്കെ പറഞ്ഞാൽ.... അവൾ കുഞ്ഞല്ലേടാ...എന്ത്‌ മാത്രം വിഷമിച്ചിട്ടുണ്ടാകും???? അവൾ എന്ത്‌ പറഞ്ഞാലും കേൾക്കാൻ നീ ബാധ്യസ്ഥൻ ആണ്.. പക്ഷേ ഒരു കാര്യം.. വീണ്ടും സ്നേഹിച്ചിട്ട് പിന്നെയും അനുവിന് വേണ്ടി അവളെ വേദനിപ്പിച്ചാൽ..... അറിയാമെല്ലോ നിനക്ക് എന്നേ...."" ""ഇല്ല.. ഇനി എന്റെ കുഞ്ഞിനെ ഞാൻ വിഷമിപ്പിക്കില്ല... സോറി ടാ.."" ""സോറി എന്നോട് അല്ല പറയേണ്ടത്... ശ്യാമയോട് ആണ്.."" 💫💫💫💫💫💫 വീണ്ടും പല കാര്യങ്ങൾ പറഞ്ഞു സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ശ്യാമ കിച്ചന്റെ റൂമിൽ നിന്നും ഇറങ്ങി വന്നത്... ""ആദി ചേച്ചി വിളിക്കുന്നു കിച്ചു ചേട്ടാ.."" ""അച്ചുവോ.. എന്ത്‌ പറ്റി മോളെ?? എന്തെങ്കിലും അത്യാവശ്യം ഉണ്ടോ???"" ""ആവോ.. അറിയില്ല ചേട്ടാ... ചേച്ചി ഒന്നും പറഞ്ഞില്ല... എല്ലാം ചേട്ടനോട് അല്ലേ പറയു... വേറെ ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടം അല്ലല്ലോ..."" ""ഇതെന്താ ഇപ്പോ നീ ഇങ്ങനെ ഒക്കെ പറയുന്നത്?? എന്താ കാര്യം എന്ന് തെളിച്ചു പറ..."" ""കാര്യം എന്താ എന്ന് എനിക്കും അറിയില്ല.. പക്ഷേ ചേച്ചിയുടെ മുഖം ഒക്കെ ആകെ വല്ലാതെ ഇരിക്കുന്നു..."" ""മ്മ്.. മോൾ ഇവിടെ ഇരിക്ക്.. ഞാൻ നോക്കിക്കോളാം അച്ചുവിനെ..."" 💫💫💫💫💫💫

കിച്ചു റൂമിലേക്ക് ചെന്നപ്പോൾ കാണുന്നത് ഒരു കൈ കൊണ്ട് വയറിൽ അമർത്തി പിടിച്ചു കിടക്കുന്ന അച്ചുവിനെ ആണ്... ബെഡ്ഷീറ്റിൽ രക്തം കണ്ടപ്പോഴേ അവന് മനസിലായി അവൾക്ക് പീരീഡ്സ് ആയി എന്ന്.. ""അച്ചുവേ.. എന്തിനാ എന്നേ വിളിച്ചേ???"" കിച്ചൻ വന്നത് കണ്ട് ചിരിക്കാൻ ശ്രമിച്ചു എങ്കിലും വേദന കൊണ്ട് നെറ്റി ചുളിച്ചവൾ... ""എനിക്ക് periods ആയി ഏട്ടാ.."" കണ്ണ് നിറഞ്ഞു അവൾ പറഞ്ഞപ്പോഴേക്കും അവൾക്ക് ഇടാൻ ഉള്ള ഡ്രെസ്സും മറ്റു സാധനങ്ങളും എടുത്തു വാഷ്റൂമിൽ കൊണ്ട് വെച്ചവൻ... തിരിച്ചു വന്നു പതിയെ അവളെ എടുക്കാൻ പോയപ്പോഴേക്കും അച്ചു കരഞ്ഞു പോയി... ""എനിക്ക് date ആയില്ലാരുന്നു ഏട്ടാ.. ഞാൻ അറിഞ്ഞില്ല... വേറെ ആരോടും...."" ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ വെച്ചവൻ.. ""ഇതിനു ഇത്ര വിഷമിക്കണ്ട കാര്യം എന്താ പെണ്ണെ.. എന്റെ ഭാര്യ ആണ് നീ... രാത്രിയിൽ എന്റെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രം അല്ല.. നിന്റെ ഓരോ വേദനയും, സന്തോഷവും എല്ലാം എന്റെ കൂടി ആണ്... ഇന്ന് ഇവിടെ ഇത്രപേർ ഉണ്ടായിട്ടും നീ എന്നേ തന്നെ വിളിച്ചതിന്റെ കാര്യം എന്താ... നിന്റെ സ്വന്തം എന്ന് നിനക്ക് ഉറപ്പ് ഉള്ളത് കൊണ്ട് അല്ലേ.. നിന്റെ കാര്യങ്ങൾ ചെയ്യാൻ അല്ലേ ഞാൻ.. അത് ആലോചിച്ചു ഇനി ഒരുപാട് വിഷമിക്കണ്ട.. വാ... ഞാൻ വാഷ്റൂമിൽ കൊണ്ട് പോകാം.. ഈ ഡ്രസ്സ്‌ ഒക്കെ നമുക്ക് മാറാം... എന്നിട്ട് ഏട്ടൻ hot water ബാഗ് പോയി എടുത്തിട്ട് വരാം ട്ടോ.."" 💫💫💫💫💫💫

അവന്റെ ഓരോ കുഞ്ഞ് കരുതലിനും അവൾക്ക് വല്ലാതെ സന്തോഷം തോന്നി... ""ബുദ്ധിമുട്ട് ആയോ ഏട്ടാ???"" ""എന്ത്‌ ബുദ്ധിമുട്ട്??? ഇന്ന് നീ ഈ വേദന സഹിക്കുന്നത് എനിക്കും കൂടി അല്ലേ പെണ്ണെ... നമ്മുടെ കുഞ്ഞിനെ ഉൾകൊള്ളാൻ വേണ്ടി അല്ലെ... ഒരു കുഞ്ഞ് നിങ്ങളുടെ ഉദരത്തിൽ വളരാൻ തുടങ്ങുന്ന നിമിഷം മുതൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം...ആഹാരം, വസ്ത്രം, ചെരുപ്പ്.. ഇതെല്ലാം മാറ്റണ്ടി വരില്ലേ.. സ്വന്തം ഇഷ്ടത്തിന് പോലും ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ... ഛർദി, തളർച്ച, ഉറക്കം ഇല്ലായ്മ.. ഇതെല്ലാം സഹിച്ചല്ലേ അവസാനം പ്രാണൻ പോകുന്ന വേദനയിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്..ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ദിവസം മനോഹരമായി ചിരിക്കുന്നത്... ഇതെല്ലാം സന്തോഷത്തോടെ ഒരു പെണ്ണിന് സഹിക്കാം എങ്കിൽ അവളുടെ വേദനയിൽ ഒപ്പം നിൽക്കാൻ ഭർത്താവിനും ആകാം... എന്റെ കുഞ്ഞിനെ ഉൾക്കൊള്ളാൻ നീ ഇപ്പോ സഹിക്കുന്ന ഈ വേദനയ്ക്ക് എങ്കിലും പരിഹാരം ആയില്ലെങ്കിൽ പിന്നെ ഞാൻ എന്ത്‌ ഭർത്താവ് ആണെടി... നീ തന്നെ അല്ലേ ആദ്യമായി എനിക്ക് ഇതിനെ കുറിച്ച് പറഞ്ഞു തന്നത്.. എന്താണ്, എങ്ങനെ ആണ് എന്നൊക്കെ.. ആ പെണ്ണ് തന്നെ ഇങ്ങനെ പറഞ്ഞാൽ മോശം അല്ലേ... നീ എന്റെ ഭാര്യ ആണ്.. ഇന്ന് എന്റെമേൽ ഏറ്റവും അവകാശം ഉള്ള ആൾ.. ആ എന്റെ മുന്നിൽ ഇങ്ങനെ വിഷമിച്ചു എന്തോ വലിയ തെറ്റ് ചെയ്തു എന്ന പോലെ ഇരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.. മനസ്സിലായോ നിനക്ക്???"" ""മ്മ്.."" ""ഇനി എന്താ???"" ""എന്റെ കൂടെ വന്നു കിടക്കുവോ???"" അച്ചുവിനെ തന്റെ നെഞ്ചിൽ കിടത്തി തലയിൽ തലോടി അവൻ... ""ഇന്ന് നീ അല്ലേ പെണ്ണെ എന്റെ പ്രാണൻ...."" 💫💫💫💫💫💫

hot water ബാഗ് എടുക്കാൻ വന്ന കിച്ചു കാണുന്നത് ശ്യാമയെ ചേർത്തു പിടിച്ചു ഇരിക്കുന്ന ശ്യാമിനെ ആണ്... രണ്ട് പേരും കരയുവാണ്... ""ഇവിടുത്തെ കരച്ചിലും വിഷമം പറച്ചിലും ഇത് വരെ കഴിഞ്ഞില്ലേ???"" ""കഴിഞ്ഞെല്ലോ..."" ചിരിച്ചു കൊണ്ട് ശ്യാമ പറഞ്ഞപ്പോൾ കിച്ചൻ നോക്കിയത് അവിയെ ആണ്... ""എന്താടാ അവി നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നത്????"" ""ഈ സ്നേഹിപ്രകടനം ഒക്കെ കണ്ട് പുച്ഛം തോന്നുന്നു കിച്ചു... സ്വന്തം പെങ്ങളുടെ വിഷമം മനസിലാക്കാൻ വേറൊരാളുടെ സഹായം വേണ്ടി വന്നു പുന്നാര ചേട്ടന്.. കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ പോലെ ആകില്ല എന്ന് എന്താ ഉറപ്പ്... ഇജ്ജാതി പ്രഹസനങ്ങൾ കണ്ട് കൊണ്ട് ഇരിക്കാൻ എനിക്ക് സമയം ഇല്ല.. ഞാൻ ഇറങ്ങുവാ.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി..."" അവി ഇറങ്ങുന്നത് കണ്ട് വിഷമത്തോടെ നോക്കിയ ശ്യാമിനെ നോക്കി കണ്ണുരുട്ടി കിച്ചു.. ""നീ എന്തിനാ എന്നേ ഇങ്ങനെ നോക്കുന്നത്???"" ""പിന്നെ നോക്കാതെ.. വേണ്ടാത്തത് എല്ലാം ഒപ്പിച്ചു വെച്ചിട്ട്.. അവൻ പറഞ്ഞത് ഉള്ള കാര്യം തന്നെ അല്ലേ... ഇനി വീണ്ടും അനുവിന് വിഷമം ആകും, അവൾക്ക് ആരും ഇല്ല എന്നൊക്കെ ഉള്ള മുടന്തൻ ഞായങ്ങൾ പറഞ്ഞു വീണ്ടും പഴയത് പോലെ ആകില്ല എന്ന് എന്താ ഇത്ര ഉറപ്പ്.. അത് കൊണ്ട് മോൻ ആദ്യം മോൻ അതിൽ ഒക്കെ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക്.. ഇപ്പോൾ ഇറങ്ങി പോയവന്റെ തലയിൽ കുറച്ചു ആൾ താമസം ഉള്ളത് കൊണ്ട് അവൻ ഇങ്ങനെ ഒക്കെ പറഞ്ഞു എന്ന് വിചാരിച്ചാൽ മതി...

കൈയിൽ ഇരുപ്പ് അല്ലേ.. അനുഭവിച്ചോ😏"" ""കിച്ചു.. നീ കൂടി എന്നേ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ...."" ""ഇല്ല.. ഞാൻ ഒന്നും പറയില്ല.. നീ ഈ കാണിച്ചതിന് ഒക്കെ നിന്നെ പൂ ഇട്ടു പൂജിക്കാം ഞാൻ.."" ""ഒരു തെറ്റ് എനിക്ക് പറ്റി.. വലിയ തെറ്റ് തന്നെ ആണ് അത്.. ഒന്ന് ക്ഷമിക്ക് നീ.. പിന്നെ നീ എന്തിനാ ഈ hot water ബാഗ് ഒക്കെ കൊണ്ട് നടക്കുന്നത്???"" ""അതിന് ഇത് എനിക്ക് അല്ല.. അച്ചുവിന് ആണ്..."" ""ആദിക്ക് എന്ത്‌ പറ്റി???"" ""periods ആയി മോനെ... ഞാൻ പോയി ചൂട് വെച്ചു കൊടുക്കട്ടെ.. പിന്നെ വേദന കൂടിയാൽ അവൾ ഒരു tablet കഴിക്കാറുണ്ട്... അത് കൊടുക്കണം..."" ""കിച്ചു.. ഞാൻ പറയുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്.. ആദിക്ക് ഇപ്പോൾ എല്ലാ കാര്യത്തിനും ഒരാളുടെ സഹായം വേണം.. തലയിലെ സ്റ്റിച് ഒരുപാട് അനങ്ങാൻ പാടില്ല.. പിന്നെ വാഷ്റൂമിൽ പോകാനും എല്ലാം.. ഒരു home നേഴ്സ് നെ വെച്ചാലോ??? എല്ലാ കാര്യങ്ങളും നിനക്ക് ചെയ്ത് കൊടുക്കാൻ പറ്റുവോ???"" ""എന്റെ ഭാര്യയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ തത്കാലം ഇപ്പോൾ ഞാൻ ഉണ്ട്.. ഓഫീസിലെ കാര്യങ്ങൾ നോക്കാൻ അച്ഛൻ ഉണ്ടെല്ലോ.. പിന്നെ ബാക്കി ഞാൻ ഇവിടെ ഇരുന്നു നോക്കുന്നുണ്ട്... എന്റെ കൈക്കും കാലിനും ഒന്നും ഒരു കുഴപ്പം ഇല്ലാത്ത കാലത്തോളം അവളെ ഞാൻ നോക്കിക്കോളാം...""

""ഹ്മ്മ്.. അവളെ ഇങ്ങനെ കിടത്തിയവരെ ഒന്നും അറിയാത്തത് പോലെ വെറുതെ വിടാൻ ആണോ നിന്റെ പ്ലാൻ???"" ""നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ സിട്ടു??? എന്നേ എന്തെങ്കിലും ചെയ്താരുന്നെങ്കിൽ ഞാൻ വെറുതെ വിട്ടെന്നെ... ഇത് ഒന്നും അറിയാത്ത എന്റെ പെണ്ണിനെ ആണ്.. അവൾക്ക് അറിയാം വേറെ എന്തായാലും കിരൺ സഹിക്കും എന്ന്... എന്റെ ഏറ്റവും വലിയ ബലഹീനതയിൽ ആണ് അവൾ കേറി പിടിച്ചത്... പക്ഷേ അവൾ ചെയ്ത പോലെ തിരിച്ചു ആക്‌സിഡന്റ്, കൊറ്റേഷൻ പരുപാടി ഒന്നും കാണിക്കില്ല ഞാൻ... കാരണം, അങ്ങനെ എന്തെങ്കിലും കാണിച്ചു ഇത് വരെ ഉണ്ടാക്കിയ ഇന്ദീവരം ഗ്രൂപ്പിന്റെ പേര് കളയാൻ സൗകര്യം ഇല്ല എനിക്ക്... അച്ഛനും മോളും കൈയിൽ കുറേ പൈസ ഉള്ളതിന്റെ അഹങ്കാരം അല്ലേ ഈ കാണിക്കുന്നത്...അത് ഇല്ലാതെ ആക്കിയാൽ അവൾ ഒക്കെ വട്ട പൂജ്യം ആണ്. അങ്ങനെ ആക്കും ഞാൻ.. മോൻ തത്കാലം കൂടുതൽ കാര്യം ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ട.. അതിന് ഞാൻ ഇല്ലേ...😁 ഞാൻ പോയി എന്റെ കൊച്ചിന് ചൂട് പിടിച്ചു കൊടുക്കട്ടെ...🚶‍♀️🚶‍♀️ 💫💫💫💫💫💫 രാത്രി ബാൽക്കണിയിൽ കിച്ചനെ ചാരി ഇരിക്കുവാരുന്നു അച്ചു... ""കിച്ചേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുവോ???"" ""നിന്റെ കാര്യം കേട്ടിട്ട് പറയാം ദേഷ്യപ്പെടുവോ എന്ന്..."" ""എന്തിനാ കിച്ചേട്ടൻ കുറേ ദിവസം എന്നോട് മിണ്ടാതെ നടന്നത്?? ഞാൻ ചീത്തകുട്ടി ആണ് എന്ന് ഏട്ടന് തോന്നിയോ?😒""

""നിനക്ക് അറിയില്ലേ കാര്യം എന്താ എന്ന്.. അതോ ഇനി ഞാൻ തന്നെ പറയണോ????"" ""ഏട്ടൻ പറ😁"" ""ഒരു മീറ്റിംഗ് നു ഞാൻ മുംബൈയിൽ പോയ സമയത്തു ഓഫീസിൽ ലക്ഷങ്ങളുടെ തിരുമറി നടന്നു... അത് കണ്ട് പിടിച്ചത് നീ ആണ്... പക്ഷേ അതിനെ കുറിച്ച് ഒരക്ഷരം നീ എന്നോട് പറഞ്ഞോ??? നിനക്ക് സർപ്രൈസ് തരാൻ നാട്ടിൽ നേരുത്തേ വന്ന ഞാൻ കാണുന്നത് നീ മഹേഷിന്റെ കൂടെ കോഫി ഷോപ്പിൽ നിന്നും ഇറങ്ങി വരുന്നത് ആണ്.. അവന്റെ കൂടെ നിന്നെ കണ്ടപ്പോഴേ എനിക്ക് മനസിലായി കാര്യം സീരിയസ് ആണ് എന്ന്... അവനെ പോലൊരു ചാർട്ടഡ് അക്കൗണ്ടന്റ് നെ നീ പോയി കാണണം എങ്കിൽ അതിന്റെതായ കാര്യം കാണുമെല്ലോ.. അവനെ വിളിച്ചു ഞാൻ സംസാരിച്ചപ്പോൾ ആണ് ബാക്കി കാര്യങ്ങൾ അറിഞ്ഞത്... ഇവിടെ വന്നു വായിൽ തോന്നിയത് ഒക്കെ പറഞ്ഞിട്ടും നീ പറഞ്ഞോ കാര്യം?? അപ്പോഴും ഒരു കാര്യം നീ മറന്നു... എന്റെ ഓഫീസിൽ ഒരു ഈച്ച അനങ്ങിയാൽ പോലും ഞാൻ അറിയും എന്ന്.... ഇത്ര വലിയ കാര്യം ഒക്കെ പറയാതെ ഇരിക്കാൻ വേണ്ടി വളർന്നോ നീ???"" ""അത് പിന്നെ ഏട്ടൻ വരുന്നതിനു മുൻപേ കാര്യം എല്ലാം solve ആയി.. പിന്നെ വന്ന ദിവസം തന്നെ എന്നോട് ദേഷ്യപ്പെട്ടപ്പോൾ തന്നെ മനസിലായി എല്ലാം അറിഞ്ഞിട്ട് ആണ് നിന്നു തുള്ളിയത് എന്ന്...

പിന്നെ ഞാനും വിചാരിച്ചു എങ്കിൽ പിന്നെ ചോദിക്കാതെ ഞാനും പറയില്ല എന്ന്..😁"" ""മിടുക്കി മോൾ.. ഞാൻ അത്ര ദേഷ്യപ്പെട്ടിട്ടും നിനക്ക് വിഷമം ഇല്ലാരുന്നോ???"" ""ഓ പിന്നെ😏 വല്യ ദേഷ്യക്കാരൻ... എന്നിട്ട് ആണ് രാത്രി എന്നേ കെട്ടിപിടിച്ചു കിടന്നു ഉറങ്ങിയത്... കാര്യം ഇല്ലാത്ത കാര്യത്തിന് എന്നേ ചുറ്റി പറ്റി നടന്നത്... നിങ്ങൾക്ക് ഉണ്ടെല്ലോ കെട്ടിയോനെ.. ദേഷ്യപ്പെടാനും എന്നോട് പിണങ്ങി ഇരിക്കാനും ഒട്ടും അറിയില്ല🤭 Because... I'm your woman❤ ഈ മനസ്സിൽ മുഴുവനും ഞാൻ ആണ്... എന്നേ ഒരു ഉറുമ്പ് കടിക്കുന്നത് പോലും നിങ്ങൾ സഹിക്കില്ല... അങ്ങനെ ഉള്ള ആൾ എന്നോട് എത്ര ദിവസം മിണ്ടാതെ ഇരിക്കും... എന്ത്‌ പുണ്യം ആണ് ഏട്ടാ ഞാൻ ചെയ്തത് നിങ്ങളെ എനിക്ക് കിട്ടാൻ....."" ""നീ അല്ലേ പെണ്ണെ എന്റെ ഭാഗ്യം... നീ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ആണ് ഒരു അമ്മയുടെ സ്നേഹവും എല്ലാം ഞാൻ അറിഞ്ഞത്.. ജീവിതത്തിനു ഒരു അർത്ഥം തന്നെ ഉണ്ടായത്...."" Love you Achu❤ ""അതെല്ലാം ഓക്കേ.. എന്ത്‌ കാര്യത്തിന് ആണ് ഞാൻ അച്ഛനെ കൊല്ലാൻ നോക്കി എന്നൊക്കെ വിളിച്ചു കൂവിയത് ഹോസ്പിറ്റലിൽ വെച്ചു.... ഞാൻ അല്ല അത് ചെയ്തത് എന്ന് നിങ്ങൾക്ക് നന്നായി അറിയാം.. പിന്നെ എന്തിനാ angry bird ആയത്????? 💫💫💫💫💫..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story