മിഴി രണ്ടിലും: ഭാഗം 36

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

രാവിലെ കിച്ചന്റെ അടുത്തെത്തിയ അവി കാണുന്നത് ഒരു ഷോർട്സ് ഉം ടീഷർട്ട് ഉം ഇട്ടു അടുക്കളയിൽ പാചകത്തിൽ ഉള്ള കിച്ചുവും അവന്റെ അടുത്തായി ഒരു കസേരയിൽ കാലും നീട്ടി ഒരു പാത്രത്തിൽ കിച്ചൻ കൊടുത്ത സ്നാക്ക്സ് കഴിച്ചു അവനെ ദേഷ്യം പിടിപ്പിക്കുന്ന അച്ചുവിനെയും ആണ്... അവരുടെ കളി കണ്ട് അറിയാതെ തലയിൽ കൈ വെച്ചവൻ...🤦‍♀️ 🌸🌸🌸🌸🌸🌸🌸🌸 ""ഇത് എന്തുവാടേ... ഇവൾക്ക് റസ്റ്റ്‌ വേണം എന്ന് ഞാൻ പറഞ്ഞത് അല്ലേ???? ഇതാണോ നിന്റെ റസ്റ്റ്‌??"" ""രാവിലെ ഡോക്ടർ കേറി വന്നു ബിപി കൂട്ടണ്ട... ഇവൾക്ക് ഇവിടെ റസ്റ്റ്‌ തന്നെ ആണ്.. പിന്നെ മുറിയിൽ അടച്ചിട്ടിട്ട് എന്ത്‌ കിട്ടാനാ??? എന്റെ പെണ്ണ് കുറച്ചു ശുദ്ധ വായു ശ്വസിക്കട്ടെ..."" ""അതെന്താ ആദി മോളെ.. നിനക്ക് ശുദ്ധവായു അല്ലേ മുകളിൽ കിട്ടുന്നത്???""

""ഇതൊക്കെ എന്റെ കടുവയുടെ ചീപ്പ്‌ ഷോ അല്ലേ അവി ചേട്ടാ.. എന്നേ കണ്ട് കൊണ്ട് ഇരിക്കണം എന്ന് പറഞ്ഞാണ് മര്യാദക്ക് മുകളിൽ കിടന്ന എന്നേ പിടിച്ചു ഇവിടെ കൊണ്ട് ഇരുത്തിയേക്കുന്നത്."" ഇത് കണ്ട് സത്യം ആണോ എന്ന പോലെ അവി കിച്ചുവിനെ കൂർപ്പിച്ചു നോക്കിയപ്പോൾ പല്ല് 32 ഉം കാണിച്ചു വെളുക്കെ ചിരിച്ചവൻ.. ""അത് പിന്നെ.. മുകളിൽ ആണെങ്കിൽ അച്ചു എന്തെങ്കിലും അത്യാവശ്യത്തിന് വിളിച്ചാൽ അറിയില്ലല്ലോ.. അതാ ഞാൻ.."" ""എങ്കിൽ നീ ഒരു കാര്യം ചെയ്.. ആദിയെ താഴെ ഒരു റൂമിൽ കൊണ്ട് കിടത്തു..."" ""അതൊന്നും വേണ്ട.. എനിക്ക് കുഴപ്പം ഒന്നുമില്ല.. ഞാൻ ഇവിടെ ഇരുന്നോല്ലാം.."" എടുത്തടിച്ചത് പോലെ ആദി പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി അവൻ... 🌸🌸🌸🌸🌸🌸🌸 ""എന്താടാ ഹോസ്പിറ്റൽ പോകുന്നതിനു മുൻപ് ഇങ്ങോട്ട് ഒരു visit ഒക്കെ??""

സ്ലാവിൽ കിടന്ന ഒരു തുണി കൊണ്ട് തന്റെ നനഞ്ഞ കൈ തുടക്കുന്നതിനു ഇടയിൽ കിച്ചു ചോദിച്ചതു കേട്ട് അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചവി. ""അത് പിന്നെ നീ കല്യാണകാര്യം പറഞ്ഞില്ലേ.. അത് അവളുടെ വീട്ടിൽ സമ്മതം ആണോ???"" ""അവളുടെ വീട്ടിൽ ചോദിച്ചിട്ട് അല്ലാതെ അങ്ങനെ ഒരു കാര്യം പറയുവോ ഞാൻ???"" ""അങ്ങനെ ആണെങ്കിൽ മിലിയോട് ഒന്ന് സംസാരിച്ചോട്ടെ ഞാൻ????"" ""അവൾ അതിന് ഇപ്പോ ഇവിടെ ഇല്ലെല്ലോ ടാ... ഒരു കാര്യം ചെയാം.. ഈ വരുന്ന sunday എല്ലാവരും കൂടി ശ്യാമിന്റെ വീട്ടിൽ പോകാം.. എന്താ അത് പോരെ???"" ""ആം.. മതി.. ഇത് ചോദിക്കാൻ ആണ് ഞാൻ വന്നത്.. എങ്കിൽ പിന്നെ ഇറങ്ങട്ടെ..."" ""ഹ്മ്മ്.. ഓക്കേ..."" 🌸🌸🌸🌸🌸🌸🌸 ""ടോ കുരങ്ങാ..."" ""എന്താടി??"" ""നിങ്ങൾ അടുത്ത sunday ശ്യാം ചേട്ടായിടെ വീട്ടിൽ പോകുവോ?"" ""പോകുവെല്ലോ.."" ""അപ്പോ എന്നേ കൊണ്ട് പോകില്ലേ???""

""നിന്നെ കൊണ്ട് പോകുന്നത് എന്തിനാ?? മര്യാദക്ക് ഈ വയ്യാത്ത കാലും കൊണ്ട് അകത്തെങ്ങാനം ഇരുന്നോണം.. പറഞ്ഞേക്കാം..."" ""എനിക്ക് അറിയാം.. അല്ലെങ്കിലും ഒരു കാലിന് ഡാമേജ് ആയപ്പോഴേക്കും ഞാൻ എല്ലാവർക്കും ഒരു ഭാരം ആയി... എന്നേ എടുക്കുകയും ഒന്നും വേണ്ട.. വീൽ ചെയറിൽ ഇരുത്തിയാൽ മതി...അകത്തിരുന്നു വല്ലാത്ത മടുപ്പ് ഏട്ടാ..."" തന്നെ നോക്കി പ്രതീക്ഷയോടെ പറയുന്ന അച്ചുവിനെ കണ്ടപ്പോൾ കിച്ചന്റെ നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ.... ഓടി ചാടി നടന്ന പെണ്ണിന് ഈ ഇരുപ്പ് എത്ര മടുപ്പ് ഉണ്ടാക്കുന്നത് ആണെന് തിരിച്ചറിയുക ആരുന്നവൻ... ""ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ നീ എനിക്ക് ഒരു ഭാരം ആണെന്.. ഏഹ്ഹ്????"" കലിപ്പിച്ചുള്ള കിച്ചന്റെ ചോദ്യം കേട്ടതും close up ചിരി ചിരിച്ചവൾ.... ""പിന്നെ എവിടെ പോയാലും എന്നേ കൊണ്ട് പോകുന്ന ആൾക്ക് ഇപ്പോ പറഞ്ഞപ്പോൾ എന്തോ ബുദ്ധിമുട്ട് പോലെ..."" ""എന്റെ പൊന്നു കുഞ്ഞേ.. നിന്നെ കൊണ്ട് പോകുന്നതിനു എനിക്ക് എന്ത്‌ ബുദ്ധിമുട്ട്... രണ്ട് മണിക്കൂർ കാറിൽ ഇരിക്കണം നീ.. അവന്റെ വീട്ടിൽ എത്താൻ... അത്ര നേരം നിനക്ക് പറ്റുവോ????

പറ്റിയാൽ തന്നെ അവി സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ???"" ""എന്ത്‌ പറഞ്ഞാലും ഇപ്പോ അവി ആണ്... എനിക്ക് ഒന്ന് കിടക്കണം..."" ""അച്ചു നീ ഞാൻ പറയുന്നത് ഒന്ന് മനസിലാക്കാൻ ശ്രമിക്ക്... വെറുതെ എന്നോട് വഴക്കിന് വരാതെ... എപ്പോഴും നിന്റെ വാശി തന്നെ ജയിക്കണം എന്നില്ല..."" ""ഏട്ടൻ വെറുതെ ദേഷ്യപ്പെടേണ്ട... ഞാൻ അറിയാതെ ചോദിച്ചത് ആണ് വരട്ടെ എന്ന്... ഞാൻ വരുന്നില്ല... സോറി..."" ""നിനക്ക് എന്താ കാര്യം പറഞ്ഞാൽ മനസിലാകില്ലേ... സ്വന്തം ആയി കുറേ തീരുമാനിക്കും അത് നടക്കണം.. ഞാൻ എന്താ നിന്റെ പാവ ആണോ??? നിന്റെ ഇഷ്ടത്തിന് ഒത്തു ചാടാൻ.. പറയുന്നത് ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ എന്താ നിനക്ക്??? ഇതൊക്കെ ഒരുപാട് over ആണ് അച്ചു... ഞാൻ എല്ലാ കാര്യത്തിനും നിന്റെ ഇഷ്ടത്തിന് നില്കുന്നത് കൊണ്ട് ആണ്... ഈ കാര്യം എന്തായാലും നടക്കില്ല... ഈ കാലും വെച്ചു കൊണ്ട് അവിടെ വരെ നിന്നെ കൊണ്ട് പോകാൻ പറ്റില്ല..

നീ ഇവിടെ നിന്നാൽ മതി.. അമ്മയെ വിളിച്ചു പറഞ്ഞോളാം ഞാൻ ഒരു ദിവസം ഇവിടെ വന്നു നില്കാൻ..."" കേൾക്കാൻ ഉള്ളത് എല്ലാം കേട്ടപ്പോൾ അച്ചുവിന്റെ വയർ നിറഞ്ഞു.... പിന്നെ അവൾ ആയി ഒന്നും പറയാൻ പോയില്ല... ഉച്ച വരെ പെണ്ണിന്റെ അടുത്തിരുന്നു ജോലി ചെയ്തിട്ടും എന്തെങ്കിലും കാര്യത്തിന് അല്ലാതെ അച്ചു കിച്ചനോട് മിണ്ടിയില്ല.. സാധാരണ എന്തെങ്കിലും കുസൃതി കാണിക്കുന്ന പെണ്ണ് ആണ്... ""ഞാൻ ഒന്ന് വെളിയിൽ പോയിട്ട് വരാം... എന്തെങ്കിലും ഉണ്ടെങ്കിൽ ശാരദ ചേച്ചിയെ വിളിക്കണം... ഞാൻ താഴെ കൊണ്ട് കിടത്തണോ????"" ""വേണ്ട..."" ""നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ???"" ""ഇല്ല..."" ""ഇതെന്താ എന്നോട് ദേഷ്യം ആണോ??. ചോദിക്കുന്നത് എല്ലാം ഒറ്റ വാക്കിൽ മറുപടി???"" ""എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല... ഏട്ടൻ പോയിട്ട് വാ.. ഞാൻ ഇവിടെ കിടന്നോളാം..."" ""ഹ്മ്മ്.. താഴെ പോകണ്ട എന്ന് ഉറപ്പ് ആണെല്ലോ ലെ.???"" ""ഹാ..."" 🌸🌸🌸🌸🌸🌸🌸

ഹോസ്പിറ്റലിൽ ശ്യാമിനോട് കാര്യം പറഞ്ഞ് കൊണ്ട് നിൽകുമ്പോൾ ആണ് അവി അവിടേക്ക് കയറി വന്നത്.. അവനെ കണ്ടപ്പോഴേ അനുവിന്റെ മുഖം മങ്ങി.. ""എന്താടി എന്നേ കണ്ട് നിന്റെ മുഖം ഒരു കൊട്ട ഉണ്ടെല്ലോ... എന്നോട് ദേഷ്യം ആണോ???"" ""ദേഷ്യവോ??? എന്തിന്????"" ""പിന്നെ നിന്റെ മുഖത്തു നോക്കി വേണ്ടാത്ത കാര്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞാൽ നിനക്ക് ദേഷ്യം അല്ലാതെ സ്നേഹം തോന്നുവോ എന്നോട്??"" ""ദേഷ്യം അല്ലാരുന്നു.. പെട്ടെന്ന് ഒരു ഒറ്റപ്പെടൽ ആരുന്നു.. But now I'm okay.."" ""സോറി ടി.. എനിക്ക് അറിയാം ഞാൻ പറഞ്ഞത് കുറച്ചു കൂടുതൽ ആണ് എന്ന്.. പെട്ടെന്ന് വന്ന ദേഷ്യത്തിന് പറഞ്ഞ് പോയത് ആണ്..."" ""അത് സാരമില്ല.. വിട്ടേക്ക്.. ഇനി അത് പറയേണ്ട... കഴിഞ്ഞ കാര്യം വീണ്ടും പറഞ്ഞിട്ട് എന്ത്‌ കാര്യം... രാവിലെ കിച്ചു ചേട്ടന്റെ അടുത്ത് പോയി കല്യാണത്തിന് സമ്മതിച്ചു എന്നൊക്കെ പറഞ്ഞെല്ലോ..."" ""അത് കൂടി പറയാൻ ആണ് ഇങ്ങോട്ട് വന്നത്.. നമ്മൾ ഒരു വീട്ടിൽ ആണെങ്കിലും ആദ്യം അവനോട് പറയാൻ തോന്നി.. അതാണ്‌ കിച്ചുവിനോട് പറഞ്ഞത്..

. പിന്നെ നിന്റെ പെങ്ങളെ എനിക്ക് തരുന്നതിൽ നിനക്ക് എന്തെങ്കിലും എതിർപ്പ്??"" ""എനിക്ക് എന്ത്‌ എതിർപ്പ്?? സന്തോഷം മാത്രം ഉള്ളു.. പിന്നെ അവൾ കുഞ്ഞല്ലേ...ക്ലാസും കാര്യങ്ങളും ഒക്കെ..ആ ഒരു ടെൻഷൻ മാത്രം ഉള്ളു...."" ""ആ കാര്യത്തിൽ നീ പേടിക്കണ്ട.. അതിന് ഒരു കുഴപ്പവും വരില്ല.. പക്ഷേ പ്രധാന പ്രശ്നം അതല്ല..."" ""പിന്നെ എന്താ???"" ""അവൾ സമ്മതിക്കണം കല്യാണത്തിന്..."" ""അതൊക്കെ നമുക്ക് sunday സെറ്റ് ആക്കാം.."" ""എങ്കിൽ ഓക്കേ.. നിനക്ക് എന്താ വേണ്ടേ അനു???"" ""എനിക്ക് ഒന്നും വേണ്ട..."" ""ഇത്ര നാളും ഞാൻ അവിയുടെ sis ആണ് എന്നൊക്കെ പറഞ്ഞ് നടന്നിട്ട് ഇപ്പോ എന്താ??? ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണോ????"" ""ഓരോന്ന് പറയുമ്പോൾ ആലോചിക്കണം എനിക്ക് എങ്ങനെ ഫീൽ ആകും എന്ന്... എല്ലാം പറഞ്ഞിട്ട് സോറി പറഞ്ഞാൽ പോരാ..."" ""ഓഹ്.. നിങ്ങൾ ചെയ്തത് എന്തൊക്കെ പറഞ്ഞാലും തെറ്റ് ആണ്.. ഒരു ചേട്ടൻ എന്ന നിലക്ക് നിന്നെ തിരുത്താൻ നോക്കി..

സ്നേഹം ഉള്ളപ്പോൾ അല്ലെ വഴക്ക് പറയു... എന്തും പറയാം എന്നൊരു സ്വാതന്ത്ര്യം ഉണ്ട് എന്നൊരു വിശ്വാസം ഉണ്ടാരുന്ന് എനിക്ക്... പക്ഷേ തിരിച്ചു അങ്ങനെ അല്ലാരുന്നു എന്ന് മനസിലായി... പറഞ്ഞതിന് സോറി.. ഇനി ഞാൻ ആയി നിങ്ങളോട് ഒന്നിനും വരില്ല... നിങ്ങൾ നടന്നോ.. എനിക്ക് റൌണ്ട്സ് ഉണ്ട്.."" ""അവി ചേട്ടാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല..."" ""അത് എനിക്ക് മനസിലായി.. എത്ര ഒക്കെ പറഞ്ഞാലും ഞാൻ നിങ്ങളുടെ ഇടയിലേക്ക് ഇപ്പോ കേറി വന്നത് ആണ്.. അപ്പോൾ സ്വാഭാവികം ആയും ആ പരിഗണന മാത്രം അല്ലെ എനിക്ക് കിട്ടു... എന്തായാലും എത്രയും പെട്ടെന്ന് ഫ്ലാറ്റ് എടുത്തു ഞാൻ അമ്മയെ കൊണ്ട് അവിടെ നിന്ന് മാറിക്കോളാം... ഇനി ആരുടേയും സ്വർഗത്തിലെ കട്ടുറുമ്പ് എന്ന പേര് കൂടി വേണ്ട...""

ഇതും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് പോകുന്ന അവിയെ നോക്കി ആദ്യം എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു എങ്കിലും പിന്നെ ഓടി പോയി പുറകിൽ നിന്നും കെട്ടിപിടിച്ചവൾ... ""എന്റെ ചേട്ടൻ തന്നെ ആണ്... അല്ല എന്ന് പറയല്ലേ... കഴിഞ്ഞ ദിവസം എനിക്ക് നല്ല വിഷമം വന്നു.. അതല്ലേ.. ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ല.. സോറി സോറി സോറി...."" ""ഹ്മ്മ്.. നിനക്ക് എന്ത്‌ വേണം രാത്രി??"" ""ഇന്ന് തട്ട് ദോശ വാങ്ങി കൊണ്ട് തന്നാൽ മതി...."" 🌸🌸🌸🌸🌸🌸🌸 വെളിയിൽ പോയിട്ട് തിരിച്ചു വന്ന കിച്ചു കാണുന്നത് കട്ടിലിൽ കിടന്നു ഉറങ്ങുന്ന അച്ചുവിനെ ആണ്... അവന് വല്ലാത്ത വാത്സല്യം തോന്നി അവളോട്.. ഒന്ന് ഫ്രഷ് ആയി വന്നിട്ടും അച്ചു ഉണർന്നില്ല.. അച്ചുവിന്റെ അടുത്ത് ചെന്ന് ഇരുന്നപ്പോൾ ആണ് കരഞ്ഞു കണ്ണീർ ഉണങ്ങിയ പാട് അവന് കണ്ടത്... അപ്പോഴാണ് രാവിലത്തെ കാര്യങ്ങൾ കിച്ചു ഓർത്തത് തന്നെ... ചെറിയ ഒരു കാര്യത്തിന് ദേഷ്യപ്പെട്ടാൽ തന്നെ പെണ്ണ് മുഖം വീർപ്പിക്കും..

അപ്പോ പിന്നെ ഇത്..... കട്ടിലിൽ അച്ചുവിന്റെ കൂടെ കിടന്ന് പതിയെ അവളെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ ഒന്നൂടി അവന്റെ ഉള്ളിലേക്ക് ചുരുങ്ങി കിടന്നവൾ... ""എന്തിനാ പെണ്ണെ നീ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്.... ശെരിക്കും ഇതിനൊക്കെ ഞാൻ അർഹൻ ആണോ!!! എന്തായാലും നിനക്ക് ഉള്ള സർപ്രൈസ് നീ ഉണരുമ്പോൾ ഉണ്ട്.. വയ്യാത കാലും കൊണ്ട് പെണ്ണ് അടങ്ങി ഇരുന്നാൽ മതിയാരുന്നു... ഇതും പറഞ്ഞ് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി അവൻ.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story