മിഴി രണ്ടിലും: ഭാഗം 37

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എന്തിനാ പെണ്ണെ നീ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്.... ശെരിക്കും ഇതിനൊക്കെ ഞാൻ അർഹൻ ആണോ!!! വയ്യാത കാലും കൊണ്ട് പെണ്ണ് അടങ്ങി ഇരുന്നാൽ മതിയാരുന്നു... ഇതും പറഞ്ഞ് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി അവൻ.. 🔸🔹🔸🔹🔸🔹🔸🔹 ""അച്ചൂട്ടി.. എന്താടി ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്??? എനിക്ക് പറ്റുന്നില്ലെടി പെണ്ണെ..."" തന്നെ നോക്കി കിച്ചു പറഞ്ഞതും വെറുതെ ചിരിച്ചവൾ... ""എന്നേ അമ്മയെ ഏല്പിച്ചു പോകും അല്ലെ... എനിക്ക് അഹങ്കാരം ആണ് അല്ലെ... വേണമെങ്കിൽ ഇവിടെ കിടക്കണം പറഞ്ഞാൽ ഞാൻ കേൾക്കില്ല അല്ലെ..... എന്റെ ഏട്ടൻ ഇങ്ങനെ ഒന്നും അല്ലാരുന്നെല്ലോ... ഇപ്പോ എന്താ ഏട്ടനും എന്നേ വേണ്ടേ... ചേട്ടായി ഒക്കെ വല്ലപ്പോഴും വന്നു എത്തി നോക്കി പോകും... ഇനി എന്റെ കാര്യങ്ങൾ ഒക്കെ സഹായിക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ എന്നേ കുറച്ചു ദിവസം വീട്ടിൽ കൊണ്ട് നിർത്തുവോ???"" ഇന്ന് വരെ തന്നെ വിട്ട് പോകില്ല എന്ന് പറഞ്ഞവൾക്ക് ഇന്ന് വീട്ടിൽ പോയി നിൽക്കണം എന്ന്...

""അതിനെന്താ... വാ കൊണ്ട് നിർത്താം... നിന്റെ ഡ്രസ്സ്‌ ഞാൻ എടുത്തു ബാഗിൽ വെക്കാം..."" ഇതും പറഞ്ഞ് അലമാരിയിൽ നിന്നും അച്ചുവിന്റെ കുറച്ചു ഡ്രെസ്സുകൾ ഒരു ബാഗിലെക്ക് ആക്കി കിച്ചൻ... അതും കൂടി ആയപ്പോൾ അച്ചു ആകെ വല്ലാതായി.. വാശി ഒരാൾക്ക് മാത്രം അല്ലല്ലോ... ഒന്നും മിണ്ടാതെ ഇരുന്നവൾ. അച്ചുവിനെ എടുത്തു കാറിൽ കൊണ്ട് ഇരുത്തുമ്പോഴും ഡ്രൈവ് ചെയുമ്പോഴും എല്ലാം പെണ്ണ് മൗനവൃതം തന്നെ... ""നിനക്ക് എന്താ നാക്ക് ഇല്ലേ???? കുറേ ദിവസം കൊണ്ട് സഹിക്കുന്നു ഞാൻ..."" ""സഹിക്കാൻ പറ്റാത്തത് കൊണ്ട് അല്ലെ ഇപ്പോ കൊണ്ട് വിടാൻ പോകുന്നത്... ഇനി അവർക്കും ബുദ്ധിമുട്ട് ആകാതെ ഇരുന്നാൽ മതി..."" വീണ്ടും വീണ്ടും ബുദ്ധിമുട്ട് കേട്ടതും വന്ന ദേഷ്യം കഷ്ടപ്പെട്ട് അടക്കി നിർത്തി കിച്ചു.. ""നിനക്ക് ഇത് മാത്രം പറയാൻ ഉള്ളോ??"" ""ഒന്നുല്ല ഏട്ടാ.. മരുന്ന് കഴിച്ചതിന്റെ നല്ല ക്ഷീണം.. ഞാൻ ഒന്ന് കിടക്കട്ടെ..."" ഇതും പറഞ്ഞ് ഇനി ഒരു സംസാരത്തിന് താല്പര്യം ഇല്ലാത്ത പോലെ സീറ്റിലേക്ക് ചാഞ്ഞു കിടന്നവൾ... 🔸🔹🔸🔹🔸🔹🔸🔹🔸🔹

കാർ എവിടെയോ നിർത്തിയത് പോലെ തോന്നി കണ്ണ് തുറന്നതും കിച്ചൻ അച്ചുവിനെ കൈകളിൽ കോരി എടുത്തതും ഒരുമിച്ച് ആരുന്നു... ചുറ്റും ഉള്ള വെട്ടത്തിൽ നിന്നും അത് തന്റെ വീട് അല്ല എന്ന് അവൾക്ക് മനസിലായി.. അടുത്തുള്ള തിരയുടെ ശബ്ദത്തിൽ നിന്നും ബീച്ച് സൈഡിൽ ആണ് വന്നത് എന്നറിഞ്ഞു അവളുടെ കണ്ണുകൾ തിളങ്ങിയത് കണ്ട് അവന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു... ""ഇത് എവിടാ ഏട്ടാ???? നമ്മൾ എന്തിനാ ഇവിടെ വന്നത്???"" ""നിന്നെ ഇവിടെ നിർത്താൻ.. നോക്കാൻ നേഴ്സ് ഉണ്ട്... ആർക്കും ബുദ്ധിമുട്ട് ആകില്ല... എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ????"" ""ശെരിക്കും എന്നേ ഇവിടെ ഒറ്റക്ക് നിർത്തുവോ???"" കണ്ണ് നിറച്ചുള്ള അവളുടെ ചോദ്യം കേട്ട് വന്ന ചിരി കടിച്ചു പിടിച്ചവൻ... ""ചിലപ്പോൾ നിർത്തി എന്ന് വരും.. അത് പോലെ ആണെല്ലോ രണ്ട് ദിവസം കൊണ്ട് കിടന്ന് പറയുന്നത്.. ക്ഷമക്കും ഒരു അതിരില്ലേ... എനിക്ക് ഇവിടെ ഒരു മീറ്റിംഗ് ഉണ്ട്.. അത് കഴിഞ്ഞ് തിരിച്ചു പോകും...""

ഇതും പറഞ്ഞ് അവർക്കായി എടുത്ത റൂമിൽ കേറി അച്ചുവിനെ കട്ടിലിൽ കിടത്തി അവൻ... ""എനിക്ക് ഒന്ന് വെളിയിൽ പോകണം.. നീ കിടന്നോ..."" ""എവിടെ.. പോകുവാ..."" ""രണ്ട് കൂട്ടുകാരെ കാണാൻ ഉണ്ട്.. പിന്നെ നാളത്തെ മീറ്റിംഗ് കാര്യം.. വരാൻ ലേറ്റ് ആകും.. ആരും ഇനി എന്നേ കാത്ത് ഇരിക്കേണ്ട... രണ്ട് താക്കോൽ ഉണ്ട്.. ഒരെണം ഞാൻ എടുത്തോളാം..."" ""ഹാ.. ഓക്കേ.. ഗുഡ് നൈറ്റ്‌..."" വാശി ഒരാൾക്ക് മാത്രം അല്ലല്ലോ.. കൂടുതൽ ഒന്നും പറയാതെ ആദിയും കിടന്നു... എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവി അവളെ കടാക്ഷിച്ചില്ല.. ""അല്ലെങ്കിലും കടുവയുടെ നെഞ്ചിൽ കിടന്നില്ലങ്കിൽ മനുഷ്യന് ഉറക്കം വരില്ല.. അത് അറിഞ്ഞു മനപ്പൂർവം പോയത് അല്ലെ ഇന്ന്.. എന്നേ വേണ്ടെങ്കിൽ എനിക്കും വേണ്ട.. അല്ല പിന്നെ 😏"" ഇതും പറഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്നവൾ.. 🔹🔸🔹🔸🔹🔸🔹🔸 രാത്രി ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കിച്ചു ആണ്...

അവൻ വന്നത് കണ്ടതും ഒന്നും കൂടി തല വഴി അച്ചു പുതപ്പ് മൂടി.. കള്ള ഉറക്കം എന്ന് കണ്ടതും ഒന്നും മിണ്ടാതെ അവളെ കൈകളിൽ കോരി എടുത്തവൻ.. ""മിണ്ടാതെ അടങ്ങി കിടന്നോണം.. കൂടുതൽ കുതറിയാൽ എടുത്തത് പോലെ താഴെ ഇടും ഞാൻ.. കേട്ടല്ലോ..."" 🔸🔹🔸🔹🔸🔹🔸🔹 കിച്ചൻ അച്ചുവിനെ കൊണ്ട് നിർത്തിയത് കടൽതീരത്ത് ആണ്.. ഒന്നും മനസിലാകാതെ കിച്ചനെ നോക്കിയതും ദൂരേക്ക് കൈ ചൂണ്ടി കാണിച്ചവൻ.. അവി, ശ്യാം, അനു.... അവിടെ നില്കുന്നവരെ കണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ കിച്ചുവിനെ നോക്കിയപ്പോൾ അവിടെ സ്ഥിരം അവൾക്ക് വേണ്ടി മാത്രം ഉള്ള കള്ളച്ചിരി ഉണ്ടാരുന്നു... ""പെട്ടെന്ന് ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് വന്നത് ആണ് നീ.. ഇന്ന് എന്റെ ജീവൻ തന്നെ നീ ആണ് പെണ്ണെ... എന്ത്‌ മാജിക്‌ ആണ് നിന്നിലേക്ക് എന്നേ ചേർത്തത് എന്ന് അറിയില്ല... ഒന്നു മാത്രം അറിയാം... ഇന്ന് നീ ഇല്ലെങ്കിൽ ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല... അത്രമേൽ നിന്നിൽ അടിമപ്പെട്ടു ഞാൻ. ഒരേ സമയം അമ്മയും കൂട്ടുകാരിയും ഭാര്യയും എല്ലാം ആണ് നീ എനിക്ക്.... Happy Birthday my soul❤ ഒരായിരം ജന്മദിനാശംസകൾ അച്ചൂട്ടി...😘

And I love you more than anything else in this universe...🥰 ഇതും പറഞ്ഞ് ചെറിയ ഒരു ചെയിൻ കൈയിലേക്ക് ഇട്ടു കൊടുത്തവൻ... അതിന്റെ ഇടയിൽ ചെറുതായി A❤K എന്നും എഴുതിയിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് അത് ഒരുപാട് ഇഷ്ടം ആയി.. തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന കിച്ചനെ കണ്ട് പരിസരം പോലും നോക്കാതെ കെട്ടി പിടിച്ചു പെണ്ണ്... ""കരയാൻ ഒന്നും ഇപ്പോൾ സമയം ഇല്ല.. വാ.. കേക്ക് മുറിക്കാം..."" 🔸🔹🔸🔹🔸🔹🔸🔹 കിച്ചന്റെ കൈ പിടിച്ചു തന്നെ ആണ് അച്ചു കേക്ക് മുറിച്ചത്... ആദ്യ പീസ് അവനായി കൊടുക്കുമ്പോൾ അതിൽ നിന്നും കുറച്ച് എടുത്തു അവളുടെ വായിലേക്ക് തന്നെ വെച്ചവൻ... ആ നിമിഷം ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന പെണ്ണ് താൻ ആണെന് തോന്നി അവൾക്ക്... ""എന്റെ gifts എവിടെ?? birthday ക്ക് വരുമ്പോൾ gifts അല്ലെ ആദ്യം കൊണ്ട് വരേണ്ടത്????"" ""ഈ ചോദ്യം എന്താ വരാത്തത് എന്ന് വിചാരിച്ചതെ ഉള്ളു ഞാൻ... ഞങ്ങൾ ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നില്ലലോ ആദി മോളെ..."" ശ്യാം പറഞ്ഞതും അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചവൾ..

എന്റെ അവി ചേട്ടന്റെ കൈയിൽ കാണും ഗിഫ്റ്റ്.. താ... എന്ന് പറഞ്ഞ് കൈ നീട്ടിയപ്പോൾ കാറിന്റെ അടുത്തേക്ക് നടന്നവൻ... അവി തിരിച്ചു വന്നതും കൈയിൽ ഉള്ള സാധനം കണ്ട് അച്ചുവിന്റെ കണ്ണുകൾ വിടർന്നു... രണ്ട് കുഞ്ഞ് teady bear.. കണ്ടാൽ couples ആണെന്നേ പറയു... അത് അവൾക്ക് ഒരുപാട് ഇഷ്ടപെട്ടെന്ന് അച്ചുവിന്റെ മുഖം പറയുന്നുണ്ടാരുന്നു...  ""പ്രായത്തിന് അനുസരിച്ചുള്ള ഗിഫ്റ്റ്.."" ശ്യാം കളിയാക്കിയപ്പോൾ അവന്റെ വയറ്റിന് ഇട്ടൊരു കുത്ത് കൊടുത്തവൾ.. ""എനിക്ക് എന്ത്‌ ഇഷ്ടം ആണെന്ന് അറിയുവോ teady.. ഇനി ഇതിന് പേര് വിളിക്കണം അല്ലെ കിച്ചേട്ടാ..."" ""ആം..."" അലസമായി ഒന്ന് മൂളിയപോഴേ പെണ്ണിന് മനസിലായി ചെറുക്കന് കുശുമ്പ് കേറി എന്നു... ""ഇത് മാത്രം അല്ല.. ഈ jewel box കൂടി നിനക്ക് ആണ്.. പിന്നെ തുറന്നു നോക്കിയാൽ മതി...""

അതും പറഞ്ഞ് കൈയിലേക്ക് ഒരു പെട്ടി കൂടി കൊടുത്തു അവി.. ""ഇനി ചേട്ടായിയുടെ ഗിഫ്റ്റ് എവിടെ???"" അവി ഗിഫ്റ്റ് കൊടുത്തത് ഒരു സാരി ആരുന്നു... പാർട്ടി വെയർ.. കൂടെ ശ്യാംമും കൊടുത്തു ഒരു jewel box. ""ഇഷ്ടം ആയോ നിനക്ക് ഞങ്ങളുടെ ഗിഫ്റ്റ്???"" ""ആയെല്ലോ.. ഒരുപാട് ഒരുപാട് ഇഷ്ടം ആയി.."" ""എങ്കിൽ പറ... നിനക്ക് ഈ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ആയത് ഏത് ഗിഫ്റ്റ് ആണ്????"" ""എല്ലാം എനിക്ക് ഒരുപോലെ അല്ലെ.. പിന്നെ ഇതെല്ലാം ഇനി തുറന്നു നോക്കണം..."" ""അത് നമുക്ക് ക്യാമ്പ് ഫയർന്റെ അടുത്ത് പോയി ഇരുന്നു തുറക്കാം.. വാ.."" 🔸🔹🔸🔹🔸🔹🔸🔹🔸 എല്ലാവരും ഒരുമിച്ചു ഇരുന്നപ്പോൾ ആണ് ശ്യാം പറഞ്ഞത്... ""എന്തായാലും സ്നേഹനിധി ആയ ഭർത്താവ് ഭാര്യക്ക് വേണ്ടി ഇത്ര ഒക്കെ ചെയ്തില്ലേ.. ഇനി അവളെ ഓർത്ത് ഒരു പാട്ട് കൂടി പാടിക്കോ...""

""പാടണോ അച്ചു?? ഏഹ്ഹ്???"" ""മ്മ്..."" For you... my love❤ 🎶🎶""ഞാൻ കെട്ടിയ പെണ്ണിന് ഇത്തിരി ചന്തം കുറവാണേ.. എന്നാലും അവളിനെന്റെ സുന്ദരി ആണേ.. പതിനാലാം രാവ് ഉദിക്കും പോലൊരു ചിരി ആണേ... പവിഴപ്പൂമിഴിയുള്ളോളവൾ പാവം പെണ്ണാണേ... ഞാൻ ഒന്ന് പിണങ്ങും നേരം.. കരയുന്നൊരു മോൾ ആണ്.. ഞാൻ ഒന്ന് ചിരിച്ചാൽ അവളിൽ പെരുനാളിൽ പൊലിവാണ്.. ഒരു നേരം പിരിയുമ്പോഴും എന്റെ മനസ്സിൽ സങ്കടം ആ.. സ്നേഹത്താൽ എന്നേ ഉറക്കും എന്റെ നിലാവിലെ സുന്ദരി ആ...""🎶🎶 പാടി കഴിഞ്ഞതും അച്ചു കിച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... ""എങ്കിലും നീ അവൾക്ക് ചന്തം കുറവ് ആണെന്ന് പറഞ്ഞത് ഒട്ടും ശെരിയായില്ല കിച്ചു..."" ""ആര് പറഞ്ഞ് എന്റെ പെണ്ണിന് ചന്തം കുറവ് ആണെന്ന്... എനിക്ക് ഈ ലോകത്തിൽ വെച്ച് ഏറ്റവും സുന്ദരി എന്റെ പെണ്ണ് ആണ്.."" ""മതി മതി.. സമയം ഒരുപാട് ആയി.. ഇനി പോയി കിടക്കാൻ നോക്കിയേ..

അച്ചു മരുന്ന് കഴിച്ചത് അല്ലെ.. ഇനി എല്ലാം നാളെ.."" ഇതും പറഞ്ഞ് മീറ്റിംഗ് പിരിച്ചു വിട്ടു അവി.. 🔸🔹🔸🔹🔸🔹🔸🔹🔸 റൂമിൽ എത്തിയിട്ടും കിച്ചൻ മൗനവൃതം തന്നെ... തന്റെ കൈയിൽ ഇരുപ്പ് തന്നെ ആരുന്നു പ്രശ്നം എന്ന് നന്നായി അറിയാവുന്നത് കൊണ്ട് കിച്ചനെ നോക്കി നന്നായി ചിരിച്ചു കാണിച്ചു അച്ചു... അത് കണ്ടിട്ടും കാണാത്തത് പോലെ കിച്ചു കട്ടിലിന്റെ ഒരു സൈഡിൽ കിടന്നു എപ്പോഴത്തെയും പോലെ അവളെ ചേർത്തു പിടിച്ചു... ""എന്നോട് എന്തെങ്കിലും ഒന്ന് പറ കിച്ചേട്ടാ.. ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ. അതെനിക്ക് സഹിക്കില്ല..."" ""ഞാൻ എന്താ നിന്നോട് പറയേണ്ടത്.. നീ എന്റെ ജീവിതത്തിലേക്ക് വന്ന ആ ദിവസം മുതൽ ഞാൻ പറയാറുള്ള കാര്യം ആണ്.. നീ എനിക്ക് എത്രത്തോളം പ്രധാനം ആണെന്.. എന്നിട്ടും ചില സമയത്തെ നിന്റെ സംസാരം ഉണ്ടെല്ലോ...

അത് കേൾക്കുമ്പോൾ ഇതിലും ഭേദം ഞാൻ തട്ടി പോകുന്നത് ആണെന് തോന്നും.. എല്ലാം കേട്ടിട്ടും പിന്നെയും പിന്നെയും നിന്റെ പുറകിൽ നടക്കുന്നത് നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയതു കൊണ്ട് ആണ്. എന്റെ ജീവൻ ആണ് നീ.. ഇന്നലെ ഞാൻ വന്നത് ഇതൊക്കെ റെഡി ആക്കാൻ ആരുന്നു.. അപ്പോഴേക്കും അവളെ വീട്ടിൽ കൊണ്ട് വിടാൻ.. നിന്നെ വീട്ടിൽ വിടാൻ ആരുനെങ്കിൽ അത് എനിക്ക് എന്നേ ആക്കാം ആരുന്നു... ഞാൻ ചത്തു കഴിയുമ്പോൾ നീ നിന്റെ വീട്ടിൽ ഞാൻ ഇല്ലാതെ എത്ര ദിവസം വേണമെങ്കിലും പോയി നിന്നോ.. പക്ഷേ ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട.."" കിച്ചുവിന്റെ കണ്ണിൽ നിന്നും തന്റെ ശരീരത്തിൽ വീഴുന്ന ഓരോ തുള്ളി കണ്ണീരും ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി അച്ചുവിന്... ചില സമയത്തു അറിയാതെ പറഞ്ഞ് പോയ ചില വാക്കുകൾ ആ മനുഷ്യനെ ഇത്ര വേദനിപ്പിച്ചിട്ടുണ്ട് എന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാരുന്നു..

. ""എന്റെ കിച്ചേട്ടൻ അല്ലെ.. ഇങ്ങനെ കരയല്ലേ.. ഞാൻ മനപ്പൂർവം പറഞ്ഞത് അല്ല.. അറിയാതെ പറഞ്ഞ് പോയത് അല്ലെ... ഏട്ടന്റെ അച്ചൂട്ടി അല്ലെ ഞാൻ.. ഒന്ന് ക്ഷമിച്ചൂടെ.."" ഇതിനു മറുപടി ആയി അവളെ തിരിച്ചു കിടത്തി ആ ചുണ്ടിലെ തേൻ നുകരാൻ തുടങ്ങി കിച്ചു..അച്ചുവിന്റെ കൈകൾ അവന്റെ മുടിയിൽ കോർത്തു വലിച്ചു.. ഒരു ദീർഘചുംബനത്തിന് ശേഷം അവളിൽ നിന്നും അടർന്നു മാറുമ്പോൾ രണ്ട് പേരും നന്നായി കിതച്ചിരുന്നു... ""ഇന്ന് നിന്റെ ദിവസം ആണ്.. ഞാൻ ആയി വിഷമിപ്പിക്കില്ല.. പക്ഷേ ഇനി ഇങ്ങനെ പറയരുത് കേട്ടോ.. പിന്നെ ഇന്ന് നിന്റെ അവസ്ഥ മനസിലാക്കി ഞാൻ ഒരു ഉമ്മയിൽ നിർത്തി.. പക്ഷേ എപ്പോഴും അത് പ്രതീക്ഷിക്കരുത് കേട്ടല്ലോ..😌"" ""പോടാ കള്ളാ.."" ""പിന്നെ അച്ചൂട്ടി.. നീ പറഞ്ഞില്ലേ ശ്യാമിന്റെയും അവിയുടെയും കാര്യം.. അവർക്ക് ഇപ്പോ ഹോസ്പിറ്റൽഇൽ നല്ല ഡ്യൂട്ടി ആണ്.. കഴിഞ്ഞ ഒരാഴ്ച ആയി.. അതാണ്‌ നിന്റെ കൂടെ ഇരിക്കാൻ സമയം തികയാത്തത്. അല്ലാതെ വേറെ ഒന്നും അല്ലാട്ടോ..""

""എനിക്ക് പെട്ടെന്ന് ഒരുപാട് വിഷമം വന്നു ഏട്ടാ.. അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.. സോറി..."" ""മതി സോറി പറഞ്ഞ് കളിച്ചത്.. നാളെ ഉച്ചക്ക് തിരിച്ചു പോകണം.. വീട്ടിൽ അച്ഛൻ സദ്യ ഒക്കെ ഒരുക്കി.. അച്ഛന്റെ മോൾക്ക് വേണ്ടി... നിന്റെ അസുഖം എല്ലാം ഭേദമായിട്ട് നമുക്ക് ഇവിടെ രണ്ട് ദിവസം വന്നു നിൽക്കാം.. എന്താ പോരെ???"" ""hmm.. മതി.. ലവ് യു 😘😘"" 🔸🔹🔸🔹🔸🔹🔸🔹🔸 ഉച്ചക്ക് ഉള്ള സദ്യ എല്ലാം കഴിഞ്ഞു വെറുതെ ഹാളിൽ സംസാരിച്ചു കൊണ്ട് ഇരിക്കുവാരുന്നു എല്ലാവരും.. അപ്പോഴാണ് ശീതളും അച്ഛനും അങ്ങോട്ടേക്ക് കേറി വന്നത്... അവരെ കണ്ട് മറ്റുള്ളവരുടെ മുഖത്തെ ദേഷ്യം ആരുന്നു എങ്കിൽ കിച്ചുവിന്റെ മുഖം മാത്രം ശാന്തം ആരുന്നു... അത് കണ്ട് കിച്ചന്റെ കൈ ചേർത്തു പിടിച്ചു അച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story