മിഴി രണ്ടിലും: ഭാഗം 38

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഉച്ചക്ക് ഉള്ള സദ്യ എല്ലാം കഴിഞ്ഞു വെറുതെ ഹാളിൽ സംസാരിച്ചു കൊണ്ട് ഇരിക്കുവാരുന്നു എല്ലാവരും.. അപ്പോഴാണ് ശീതളും അച്ഛനും അങ്ങോട്ടേക്ക് കേറി വന്നത്... അവരെ കണ്ട് മറ്റുള്ളവരുടെ മുഖത്തെ ദേഷ്യം ആരുന്നു എങ്കിൽ കിച്ചുവിന്റെ മുഖം മാത്രം ശാന്തം ആരുന്നു... അത് കണ്ട് കിച്ചന്റെ കൈ ചേർത്തു പിടിച്ചു അച്ചു.... 💫💫💫💫💫💫 ""എന്തിനാടി പുല്ലേ ഇപ്പോ ഇങ്ങോട്ട് കേറി വന്നത്??? നിന്നെ ഇവിടെ ആരെങ്കിലും വിളിച്ചോ???"" ശ്യാം ചോദിച്ചു.. ""ആരെങ്കിലും വിളിച്ചിട്ട് വേണോ എനിക്ക് ഇവിടെ കേറി വരാൻ?? അച്ഛൻ ഇങ്ങോട്ട് വരിക ആണെന് പറഞ്ഞു.. കൂടെ ഞാനും വന്നു... പിന്നെ ഇതിനു മുൻപും ഞാൻ ഇവിടെ വന്നിട്ടുണ്ടല്ലോ.. ഒറ്റക്കും എല്ലാം..."" അച്ചുവിനെ നോക്കി ആരുന്നു അവസാന വാചകം അവൾ പറഞ്ഞത്... ""ഒറ്റക്ക് വന്നിട്ട് എന്താ ശീതൾ നീ ചെയ്തത്??""

ചിരിച്ചു കൊണ്ട് കിച്ചു ചോദിച്ചതും എന്ത്‌ പറയണം എന്ന് അറിയാതെ കുഴഞ്ഞു അവൾ.... ""അത് പിന്നെ നീ എന്നേ..."" ""അവിഹിതം ആണോ ചേച്ചി??? എങ്കിൽ അത് ഇവിടെ വേണ്ടാട്ടോ... ഈ മനുഷ്യൻ നിങ്ങളുടെ ദേഹത്ത് ഒന്ന് തൊട്ടിട്ട് പോലും ഇല്ലായിരിക്കും എന്ന് മറ്റാരേക്കാളും എനിക്ക് ഉറപ്പാണ്.. അത് കൊണ്ട് ചേച്ചി പുതിയ idea ഉണ്ടെങ്കിൽ അത് പറ..."" ഇതും പറഞ്ഞു ഒന്ന് കൂടി കിച്ചനെ ചാരി ഇരുന്നവൾ.. ""നീ ഇവനെ ഇങ്ങനെ കണ്ണും അടച്ചു വിശ്വസിക്കുന്നത് എന്തിനാ?? മറ്റൊരാൾ പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്നെങ്കിലും ഒന്ന് ചിന്തിച്ചു കൂടെ.. അതെങ്ങനാ.. അവന്റ പൈസ കണ്ട് അല്ലെ നീ ഇങ്ങനെ കിരണിന്റെ എല്ലാ ചെറ്റ സ്വഭാവത്തിനും കൂട്ട് നില്കുന്നത് 😏"' ""ചെറ്റ എപ്പോഴും ചെറ്റ തന്നെ ആണ്.. അത് ഇനി ഞാൻ എന്ത്‌ പറഞ്ഞാലും നിങ്ങളുടെ സ്വഭാവം മാറാൻ പോകുന്നില്ല..

വെറുതെ ഒരു സംസാരത്തിന് എനിക്ക് താല്പര്യം ഇല്ല.. അല്ലെങ്കിൽ തന്നെ ഇരിക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ എനിക്ക് ഒരാളുടെ സഹായം വേണം ഇപ്പോൾ.. അപ്പോഴാണ് ചേച്ചിയുടെ പ്രസംഗം😏 എന്നേ ഒന്നു റൂമിൽ കൊണ്ട് കിടത്തുവോ കിച്ചേട്ടാ.. ഉറക്കം വരുന്നു..."" ""നീ ഒറ്റക്ക് മുകളിൽ കിടക്കണ്ട.. തത്കാലം എന്റെ മടിയിൽ കിടന്നാൽ മതി.. കുറച്ചു കഴിഞ്ഞ് റൂമിൽ പോയി കിടക്കാം.."" ഇതും പറഞ്ഞു അച്ചുവിനെ തന്റെ മടിയിൽ കിടത്തി കിച്ചൻ.. ""ആദി മോളെ... കാൽ ഇങ്ങനെ താഴെ ഇടരുത് എന്നു ഞാൻ പറഞ്ഞിട്ട് ഉള്ളത് അല്ലെ.. എവിടെ എങ്കിലും തട്ടിയാൽ സ്റ്റിച് പോകും..."" ഇതും പറഞ്ഞു അച്ചുവിന്റെ കാൽ പതിയെ എടുത്തു സോഫയിൽ വെച്ചു അവി. ""ആഹാ.. വെറുതെ അല്ല നീ ഇവനെ വിട്ട് പോകാത്തത്.. ഒരു നേരം മൂന്ന് പേര് അല്ലെ..."" ഇത് പറഞ്ഞതും അവിടെ പടക്കം പൊട്ടിയതും💥💥 ഒരുമിച്ച് ആരുന്നു...

എല്ലാവരും നോക്കിയപ്പോൾ ഒന്നും അറിയാത്തവനെ പോലെ നിന്ന് അവി കൈ കുടയുന്നു.. നീട്ടി ഉള്ള whistle കേട്ടാണ് എല്ലാവരും ഡോറിന്റെ സൈഡിലേക്ക് നോക്കിയത്.. അവിടെ ഒരു ബാഗ് ഒക്കെ ആയി ശ്യാമിലി... ""എന്റെ നിച്ചുവേട്ടാ.. ഈ അടിക്ക് നിങ്ങളെ കെട്ടി പിടിച്ചൊരു ഉമ്മ തരാൻ ആണ് എനിക്ക് തോന്നിയത്... ഇജ്ജാതി അടി...കെട്ടുന്ന ചെറുക്കന് നട്ടെലിനു നല്ല ബലം വേണം എന്നൊരു ആഗ്രഹം മാത്രം ഉള്ളാരുന്നു.. എന്തായാലും അത് ഏട്ടന് ആവശ്യത്തിൽ കൂടുതൽ ഉണ്ടെന്ന് മനസിലായി.."" I'm so proud of you my man....😌 ഇതും പറഞ്ഞു തന്റെ അടുത്ത് വന്നു നിന്നവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചവൻ... ""മര്യാദക്ക് സിംഗിൾ പസങ്ക പാടി കോഴിത്തരം കാണിച്ചു നടന്ന എന്നേ നന്നാക്കാൻ വേണ്ടി ഇവർ എല്ലാവരും കൂടി കണ്ട് പിടിച്ചത് ആണ് ഇവളെ.. ഞങ്ങളുടെ കല്യാണം ആണ് രണ്ട് ആഴ്ച കഴിഞ്ഞ്..

നീ ഇങ്ങനെ വന്നു എന്നേ വെച്ചു അവിഹിതം ഒക്കെ പറഞ്ഞു വെറുതെ എന്റെ പെണ്ണിന്റെ കൈയിൽ നിന്നും കൂടി അടി വാങ്ങാൻ നിൽക്കല്ലേ ശീതൾ മോളെ... ആദിയുടെ അത്രയും ക്ഷമ ഒന്നും ഈ സാധനത്തിന് ഇല്ല.. നീ ആയി വെറുതെ പടക്കകടക്ക് തീ കൊടുക്കാൻ നിൽക്കരുത്..."" ഇത് പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങി.. 🌸🌸🌸🌸🌸🌸🌸🌸🌸 ""ഇങ്ങനെ വന്ന കാലിൽ നില്കാതെ ഇരിക്ക് അങ്കിൾ..."" ""കിച്ചു നീ കാര്യം ഒന്ന് പറയുന്നുണ്ടോ?? മനുഷ്യനെ ഇങ്ങനെ ടെൻഷൻ ആക്കാതെ..."" ""ഞാൻ ഒന്ന് ഇങ്ങോട്ട് വരാവോ എന്ന് ചോദിച്ചു വിളിച്ചു.. അതിന് ഇത്ര ടെൻഷൻ ആകേണ്ട കാര്യം എന്താ?? ഏഹ്ഹ്????"" കടുപ്പിച്ചുള്ള അവന്റെ ചോദ്യത്തിന് അവർക്ക് പറയാൻ മറുപടി ഇല്ലാരുന്നു... ""ഒന്നും പറയാൻ ഇല്ലാത്ത സ്ഥിതിക്ക് ബാക്കി ഞാൻ തന്നെ പറയാം... അച്ഛന്റെ ഉള്ളിൽ എങ്ങനെ ആണ് ഫുഡ്‌ പോയ്സൺ ചെന്നത്?? അത് മാത്രം പറഞ്ഞാൽ മതി..."" ഈ ചോദ്യം കേട്ടതും ശങ്കർ നിന്നു വിയർക്കാൻ തുടങ്ങി...

""അവി.. നീ AC ഒന്ന് കൂട്ടി ഇട്ടേക്ക്.. ഇവിടെ ചിലർ ഒക്കെ ഇപ്പോഴേ വിയർക്കാൻ തുടങ്ങി...."" ശ്യാം ആരുന്നു അത്... ""അത് പിന്നെ.... എ.. എങ്ങനെ ഞങ്ങൾക്ക് അറിയാം.. നീ പോയി നിന്റെ ഭാര്യയോട് ചോദിക്കണം...."" ശങ്കർ പറഞ്ഞതും കിച്ചു ചിരിച്ചു... അപ്പോഴും അച്ചുവിന്റെ തലയിൽ തലോടാൻ മറന്നില്ല അവൻ... ""ഈ പറഞ്ഞ നിങ്ങൾക്ക് തന്നെ അറിയാം മറ്റാരെയും സംശയിച്ചാലും എന്റെ പെണ്ണ് അതിൽ വരില്ല എന്ന്.. അത് കൊണ്ട്... അത് കൊണ്ട് ഇനി ഉള്ള സംസാരത്തിൽ അച്ഛനും മോളും അറിയാതെ എങ്കിലും എന്റെ പെണ്ണിന്റെ പേര് അതിൽ പിടിച്ചു ഇട്ടാൽ..... അവൾക്ക് ആ വാക്കുകൾ വിഷമം ആയാൽ.... രണ്ട് കാലിൽ രണ്ടും ഇവിടെ നിന്നും തിരിച്ചു പോകില്ല.... അറിയാമെല്ലോ എന്നേ... പറഞ്ഞാൽ അങ്ങനെ തന്നെ ചെയ്യും ഞാൻ.. വെറുതെ ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കരുത്...

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ തന്നെ നിങ്ങൾക്ക് അറിയാം ഒന്നും അറിയാതെ ഞാൻ ചോദിക്കില്ല എന്ന്.. അത് കൊണ്ട് സത്യം സത്യം പോലെ പറഞ്ഞോ..."" കിച്ചുവിന്റെ ഭീഷണിക്ക് മുൻപിൽ ഇനി ഒന്നും മറിച്ചു വെച്ചിട്ട് കാര്യം ഇല്ല എന്ന് അയാൾക്ക് മനസിലായി... ""അത് ഫുഡിൽ മായം കലർത്തിയത് ഞാൻ തന്നെ ആണ്.. എന്റെ മോൾക്ക് വേണ്ടി... ""ഹാ.. പോരട്ടെ.. ബാക്കി ഫുൾ കഥ പോരട്ടെ.. അത് കേൾക്കാൻ അല്ലെ ഞങ്ങൾ ഇവിടെ ഇരിക്കുന്നത്..."" ""ആ ദിവസം ഞാൻ ഇവിടെ പ്രസാദിനെ കാണാൻ വന്നിരുന്നു.. അപ്പോഴാണ് ആദി രണ്ട് പാക്കറ്റ് ബിരിയാണി ഓർഡർ ചെയ്തത് വന്നത്... അതിൽ ഒരെണം അവൾ കോളേജിൽ കൊണ്ട് പോയി... എന്തൊക്കെയോ തിരക്ക് രാവിലെ വന്നത് കൊണ്ട് അവൾക്ക് ഉച്ചക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കാൻ പറ്റിയില്ല എന്നും പറഞ്ഞു ഒരെണം ടേബിളിൽ വെച്ചു..

പ്രസാദിനോട് കഴിക്കണേ എന്നും പറഞ്ഞു.... പ്രസാദ് ഒരു ഫയൽ എടുക്കാൻ ഓഫീസിൽ കേറിയ നേരം ഞാൻ കൈയിൽ കരുതിയ സാധനം അവന്റെ ആഹാരത്തിൽ ഇട്ടു... എന്നിട്ട് ഒന്നും അറിയാത്തത് പോലെ ഫയൽ ഉം കൊണ്ട് പോയി... പക്ഷേ ഞാൻ ഇറങ്ങുന്ന നേരം ആദി എന്തോ എടുക്കാൻ വേണ്ടി തിരിച്ചു കേറി വരികയും ചെയ്ത്..."" ""അവൾ കേറി വന്നത് കൊണ്ട് എന്റെ അച്ഛൻ ഇന്നും ജീവനോടെ ഉണ്ട് അല്ലെ..."" ഇത് പറഞ്ഞപ്പോഴേക്കും കിച്ചുവിന്റെ മുഖം വലിഞ്ഞു മുറുകി.. ഇത് കണ്ട് ഇനി എന്ത്‌ സംഭവിക്കും എന്ന് ബാക്കി ഉള്ളവർ ടെൻഷൻ അടിച്ചപ്പോൾ ആണ് അച്ചു അവന്റെ വയറിലോട്ട് മുഖം പൂഴ്ത്തിയത്... ""എന്റെ ഏട്ടൻ അല്ലെ... ഇങ്ങനെ ദേഷ്യപ്പെടല്ലേ.. അവർ മുഴുവൻ പറഞ്ഞു തീരട്ടെ.. എന്നിട്ട് മതി..."" ഇതും പറഞ്ഞു തന്നെ രണ്ട് കൈ കൊണ്ട് വട്ടം ചുറ്റി കിടന്നവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചവൻ.

""ബാക്കി കൂടി പറ.. ഇനി പ്രത്യേകിച്ച് ഒന്നും മറിച്ചു വെക്കേണ്ട... എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ചോദിക്കുന്നത് എന്ന് കൂട്ടിക്കോ.."" ""അത്... അത് പിന്നെ ശീതലിനു കിരണിനെ മറക്കാൻ പറ്റില്ല.. ഒരു ജീവിതം ഉണ്ടെങ്കിൽ നിന്റെ കൂടെ ഉള്ളു എന്നൊക്കെ പറഞ്ഞപ്പോൾ.... ഹോസ്പിറ്റലിൽ നീ ആകെ തകർന്നിരിക്കുന്നത് ഞാൻ കണ്ടത് ആണ്... ആ സമയത്ത് ഞാൻ എന്ത്‌ പറഞ്ഞാലും നീ അടുത്ത് ഇരിക്കുന്ന ആളോട് ദേഷ്യപ്പെടും എന്ന് ഉറപ്പാരുന്നു... അതാ ഞാൻ വിളിച്ചിട്ട് അദ്ധ്വിക ആണ് അങ്ങനെ ചെയ്തത് എന്നൊക്കെ പറഞ്ഞത്.. കറക്റ്റ് ആയി നീ അങ്ങനെ തന്നെ പറയുകയും ചെയ്തു..."" ""അച്ചുവിന് ആക്‌സിഡന്റ് പറ്റിയത് എങ്ങനെ ആണ്?? അത് കൂടി പറഞ്ഞാൽ ഇനി ഒന്നും ചോദിക്കില്ല ഞാൻ..."" ""അത് ഞാൻ അല്ല.. ശീതൾ ആണ്.."" ""മോളെ.. കീതളെ... മര്യാദക്ക് അത് പറഞ്ഞാൽ ഇവിടെ നിന്നും വന്നത് പോലെ തന്നെ പോകും നീ.. ഇല്ലെങ്കിൽ നേരുത്തേ എന്റെ കൈയിൽ നിന്നും കിട്ടിയത് മറന്നിട്ടില്ലല്ലോ നീ...""

അവി ആരുന്നു അത്... ""അദ്ധ്വികക്ക് ഉള്ള പണി ഒരു ദിവസം കൊണ്ട് അല്ല.. കുറേ ദിവസം കൊണ്ട് പ്ലാൻ ചെയ്തത് ആണ് ഞാൻ... അതിന് വേണ്ടി അവളുടെ പുറകെ ഒരു ടീം തന്നെ ഉണ്ടാരുന്നു... പക്ഷേ എപ്പോഴും ബോഡി ഗാർഡ് പോലെ കിരൺ കാണും കൂടെ.. പക്ഷേ കിച്ചു... നിനക്ക് എന്തെങ്കിലും പറ്റുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലാരുന്നു... അത് കൊണ്ട് ആ സമയം അവർ ഒന്നും ചെയ്തില്ല.. അങ്ങനെ ആണ് പ്രസാദ് അങ്കിൾ ഹോസ്പിറ്റലിൽ ആയ ദിവസം ഇവൾ ഒറ്റക്ക് വണ്ടി ഓടിച്ചതും ഞാൻ പറഞ്ഞ ആളുകളിൽ ഒരാൾ ഇവളുടെ വണ്ടിയിൽ ടിപ്പർ കൊണ്ട് ഇടിച്ചതും.. പക്ഷേ ആരുടെയോ ഭാഗ്യത്തിന് ഇവൾ രക്ഷപെട്ടു... യാതൊരു കുറ്റബോധവും ഇല്ലാതെ ശീതൾ നിന്ന് പറയുന്നത് കേട്ടപ്പോൾ അവിടെ വീണ്ടും പടക്കം പൊട്ടി💥 ഇത്തവണ ശ്യാം ആരുന്നു എന്ന് മാത്രം 😌😌 (എന്റെ കെട്ടിയോൻ ഇങ്ങനെ അല്ല എന്ന എക്സ്പ്രഷനിൽ അനു🤧)

""നീ ഈ ചെയ്തത് എല്ലാം ഇവനോട് ഉള്ള ആത്മാർത്ഥ പ്രണയം കൊണ്ട് ആണെന്ന് വിശ്വസിക്കണം ഞങ്ങൾ.. അല്ലെടി **മോളെ.."" ശ്യാമിന്റെ ശുദ്ധ മലയാളം കേട്ട് ഇത് തന്റെ ചേട്ടായി തന്നെ ആണോ എന്ന സംശയത്തിൽ കിച്ചന്റെ മുഖത്തോട്ട് നോക്കിയപ്പോൾ അവിടെ വന്ന ചിരി അവൻ പാട് പെട്ട് പിടിച്ചു നിർത്തിയേക്കുന്നു... ""നീ എന്താടി വിചാരിച്ചത്.. ഒരു സിനിമ തിരക്കഥ പോലെ എന്തൊക്കെയോ വന്നു നിന്ന് പ്രസംഗിച്ചാൽ ഞങ്ങൾ അത് വിശ്വസിക്കും എന്നോ.. എങ്കിൽ നിനക്ക് തെറ്റി... നീ ദുബൈയിൽ കിടന്നു കാട്ടി കൂട്ടിയതിന്റെ എല്ലാം തെളിവ് ഞങ്ങളുടെ കൈയിൽ ഉണ്ട്.. അവിടുത്തെ കമ്പനിയിൽ കോടികൾ തിരുമറി നടത്തിയിട്ടല്ലേ നീ ഇവിടെ വന്നു നില്കുന്നത്.. നിന്റെ തന്തയുടെ കൈയിൽ അത്ര തുകയും ഇല്ല... അപ്പോൾ നിന്റെ തലയിൽ തോന്നിയ ബുദ്ധി ആണ് കിരൺ... എപ്പോഴും അവന് ആദിയോട് ഉള്ള കരുതൽ കണ്ടപ്പോൾ നീ ഉറപ്പിച്ചു ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ അവന് ജീവിതം ഇല്ല എന്ന്.. അതിന് വേണ്ടി ഒരു പ്ലാൻ ഉണ്ടാക്കി.. പക്ഷേ ദൈവം അവന്റെ കൂടെ ആരുന്നു...

അത് കൊണ്ട് ഞങ്ങൾക്ക് ഇവളെ തിരിച്ചു കിട്ടി..."" ""പിന്നെ കീതൾ മോളെ.. നിന്റെ ദുബായ് ലീലാവിലാസങ്ങൾ എല്ലാം ഒരെണം പോലും മിസ്സ്‌ ആകാതെ എന്റെ കൈയിൽ ഉണ്ട് കേട്ടോ... കോഴിത്തരം കാണിക്കാൻ മാത്രം അല്ല മോളുസേ ചേട്ടന് അറിയാവുന്നത്... അത്യാവശ്യം പിടിപാടും ഉണ്ട്.. നീ അവിടെ ഒരുത്തന്റെ കൂടെ ലിവിങ് റിലേഷൻ അല്ലാരുന്നോ... Dr ആരവ് സിന്താനിയ... അവൻ എന്റെ വളരെ വളരെ അടുത്ത ഫ്രണ്ട് ആണ്😁 പിന്നെ നിനക്ക് അവനോട് ദിവ്യ പ്രണയം ഒന്നും അല്ലാരുന്നെല്ലോ.. അവന്റെ പൈസ മാത്രം കണ്ട് അല്ലെ.. അത് കൊണ്ട് അല്ലെ ഒരേ സമയം നിനക്ക് ഒരുപാട്...... ബാക്കി ഞാൻ പറയുന്നില്ല.. നിന്റെ അച്ഛൻ ഇവിടെ നിൽക്കുന്നു... പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ.. നീ അവനോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് തന്നെ അവനും നിന്നോട് അത് കാണിച്ചിട്ടില്ല... ആവിശ്യം പോലെ വീഡിയോസ് അവന്റ കൈയിൽ ഉണ്ട്..

എന്താ മോളുസേ ചേട്ടൻ പറഞ്ഞു അതൊക്കെ അപ്‌ലോഡ് ചെയ്യിപ്പിക്കണോ???"" ഒരു പ്രത്യേക താളത്തിൽ അവി ചോദിച്ചതും ശീതൾ നിന്നു വിയർത്തു. നാട്ടിൽ ഉള്ളവർ ഒരിക്കലും അറിയില്ല എന്ന് വിചാരിച്ച ബന്ധം ആണ്.. ആ കള്ളത്തരം ആണ് സ്വന്തം അച്ഛന്റെ മുന്നിൽ വെച്ച് പൊലിഞ്ഞത്.. അവൾക്ക് ശങ്കരിന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി... ""ടാ കോഴി ഡോക്ടറെ... നീ ഇത്ര വലിയ ആൾ ആരുന്നോ...🙄"" അതിന്റെ ഇടയിലും ശ്യാമ ചോദിച്ചത് കേട്ട് അവിടെ കൂട്ട ചിരി ഉയർന്നു... ""എന്റെ പൊന്ന് മിലി... നിന്നെ ഞാൻ നമിച്ചു.. നീ എന്റെ വില കളയാൻ ആയിട്ട് തന്നെ ഉള്ളത് ആണല്ലേ🙏"" ""ടാ ടാ.. രണ്ടും കൂടി കീരിയും പാമ്പും പിന്നെ ആകു... ഇവിടുത്തെ പ്രശ്നം ആദ്യം സോൾവ് ചെയ്.."" ശ്യാം കലിപ്പ് ഇട്ടതും രണ്ടും നല്ലുട്ടികൾ ആയി... 🌸🌸🌸🌸🌸🌸🌸 പറയാൻ ഉള്ളത് എല്ലാം രണ്ട് പേരും പറഞ്ഞു കഴിഞ്ഞില്ലേ.. ഇനി എനിക്ക് വേണ്ടത് പറയാമെല്ലോ അല്ലെ... ""

അച്ചുവിനെ പതിയെ ചാരി ഇരുത്തി കാലിന് സപ്പോർട്ട് വെച്ച് എഴുനേറ്റ് കിച്ചു പറഞ്ഞതും ഇനി എന്ത്‌ എന്ന് അറിയാതെ നിന്നു അവർ... ""എന്നേ അറിയാവുന്നവർക്ക് എല്ലാം നന്നായി മനസിലായ കാര്യം ആണ് എന്റെ ഭാര്യ എനിക്ക് എങ്ങനെ ആണ് എന്ന്... ഭാര്യമാർ എല്ലാവർക്കും കാണും.. പക്ഷേ അമ്മയും ഒരു സഹോദരിയും ഒന്നും ഇല്ലാതെ വളർന്ന എനിക്ക് ഒരേ സമയം ഭാര്യയും അമ്മയും അനിയത്തിയും ഒക്കെ ആണ് എന്റെ പെണ്ണ്.... മറ്റുള്ളവർ എങ്ങനെ എന്ന് ഐ ഡോണ്ട് കെയർ. അപ്പോൾ അങ്ങനെ ഉള്ള എന്റ പെണ്ണിനെ വേദനിപ്പിച്ചിട്ട് നീ ഒക്കെ സുഖിച്ചു നടക്കാൻ ഞാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ????

ആ ആക്‌സിഡന്റ് ഒരു പക്ഷേ ഞാൻ ആരുന്നു അവളുടെ സ്ഥാനത്ത് എങ്കിലും ഞാൻ ക്ഷമിച്ചേനെ.. പക്ഷേ എന്റെ പെണ്ണ് അനുഭവിച്ച വേദന... അത് ഇപ്പോഴും എന്റെ കണ്ണിൽ നിന്നും പോയിട്ടില്ല... ചോരയിൽ കുളിച്ചു അവൾ കിടന്നത് എന്റെ എത്ര ദിവസത്തെ ഉറക്കം കളഞ്ഞു എന്ന് നിനക്ക് ഒക്കെ അറിയാമോ??? വേറെ എന്തും ഞാൻ സഹിക്കും.. പക്ഷേ ഇത് മാത്രം എനിക്ക് പറ്റില്ല... പിന്നെ നിന്നെ പോലെ കോടൈഷൻ പരുപാടി എന്തെങ്കിലും കാണിച്ചു ഇന്ദീവരം ഗ്രൂപ്പിന്റെ പേര് ഞാൻ കളയില്ല.. കാരണം അത് എന്റെ വിയർപ്പ് ആണ്... അച്ഛനും മോളും കുറേ പൈസയുടെ അഹങ്കാരം അല്ലെ ഈ കാണിച്ചത് ഒക്കെ.. അത് ഇല്ലെങ്കിൽ നീ ഒക്കെ എന്ത്‌ ചെയ്യും... ഒരു ബിഗ് സീറോ ആയിരിക്കും നിങ്ങൾ... വെറും സീറോ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story