മിഴി രണ്ടിലും: ഭാഗം 39

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

 ചോരയിൽ കുളിച്ചു അവൾ കിടന്നത് എന്റെ എത്ര ദിവസത്തെ ഉറക്കം കളഞ്ഞു എന്ന് നിനക്ക് ഒക്കെ അറിയാമോ??? വേറെ എന്തും ഞാൻ സഹിക്കും.. പക്ഷേ ഇത് മാത്രം എനിക്ക് പറ്റില്ല... പിന്നെ നിന്നെ പോലെ കോടൈഷൻ പരുപാടി എന്തെങ്കിലും കാണിച്ചു ഇന്ദീവരം ഗ്രൂപ്പിന്റെ പേര് ഞാൻ കളയില്ല.. കാരണം അത് എന്റെ വിയർപ്പ് ആണ്... അച്ഛനും മോളും കുറേ പൈസയുടെ അഹങ്കാരം അല്ലെ ഈ കാണിച്ചത് ഒക്കെ.. അത് ഇല്ലെങ്കിൽ നീ ഒക്കെ എന്ത്‌ ചെയ്യും... ഒരു ബിഗ് സീറോ ആയിരിക്കും നിങ്ങൾ... വെറും സീറോ... 💞💞💞💞💞💞💞 ""കിച്ചു.. ഞങ്ങൾക്ക് പറ്റിയ ഒരു അബദ്ധം.. അതിന് ഇങ്ങനെ ഒക്കെ പറയണോ??? മനുഷ്യൻ അല്ലെ... ഒന്ന് ക്ഷമിച്ചു കൂടെ????"" ""ക്ഷമിക്കാനോ??? അത് പറയാൻ നാണം ഉണ്ടോ നിങ്ങൾക്ക്??? വെറും ഒരു നിസ്സാരകാര്യം അല്ലെ രണ്ടും ചെയ്തത്... നീ ഏർപ്പാട് ആക്കിയ ഡ്രൈവറെ എന്റെ ആളുകൾ രണ്ട് ദിവസത്തിന് ഉള്ളിൽ തന്നെ പൊക്കിയത് ആണ്.

അപ്പോഴേ ഞാൻ അറിഞ്ഞത് ആണ് നീ അവന് കൊടുത്ത കണ്ടിഷൻസ്. എങ്ങനെ തോന്നി ശീതൾ നിനക്ക്?? നിന്നെ പോലെ തന്നെ ഒരു പെണ്ണ് അല്ലെ അവൾ... അബദ്ധങ്ങൾ ആർക്കും പറ്റും.. പക്ഷേ ഈ കാണിച്ചത് അബദ്ധം എന്ന് പറയാനും മാത്രം ബുദ്ധി ഇല്ലാത്തവൻ അല്ല ഞാൻ... പിന്നെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ എന്റെ അച്ചു എന്നോട് ഒരു കാര്യം ആവിശ്യപെട്ടിട്ട് ഇല്ല.. അവൾ ആദ്യമായി ഒരു കാര്യം മാത്രം എന്നോട് പറഞ്ഞിട്ട് ഉള്ളു.... ഇത്ര ദുഷ്ടത്തരം നീ ഒക്കെ കാണിക്കുന്നത് പൈസയുടെ അഹങ്കാരം കൊണ്ട് ആണ്.. അത് തീർത്തു കൊടുക്കണം കിച്ചേട്ടാ എന്ന്... അപ്പോൾ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് എന്റെ ആവിശ്യമല്ലേ.. അല്ലെങ്കിൽ പിന്നെ ഞാൻ എന്ത്‌ ഭർത്താവ് ആണ്.."" ""കുറേ നേരം ആയെല്ലോ നീ ഇങ്ങനെ കിടന്ന് പറയുന്നെല്ലോ... നീ എന്താ ചെയ്തത് എന്ന് വെച്ചാൽ കാണിക്ക്..."" ശീതൾ വാശിയോടെ വിളിച്ചു പറഞ്ഞതും കിച്ചുവിന്റെ മുഖത്തെ അവളോട് വെറും പുച്ഛം ആരുന്നു...

""ഇനി ഞാൻ ആയി ഒന്നും പറയാൻ നിൽക്കണ്ട.. ദാ രണ്ട് പേരും കണ്ണ് നിറച്ചു കണ്ടോ..."" ഇതും പറഞ്ഞു മുന്നിൽ ഇരിക്കുന്ന tv on ആക്കി അവൻ... അതിൽ വരുന്ന ഫ്ലാഷ് news കണ്ട് എല്ലാം തകർന്നവനെ പോലെ ശങ്കർ നിന്നപ്പോൾ അച്ചുവിന്റെ മേലെ കൈ വെക്കാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു ശീതൾ... ശങ്കർ അസോസിയേറ്റ്സ് തകർന്നു.. ഷെയർ ഹോൾഡേഴ്‌സ് എല്ലാം ഒരുമിച്ച് ഷെയർ പിൻവലിച്ചത് ആണ് പ്രധാന കാരണം. പിന്നെ പല വ്യാപാരസ്ഥാപനങ്ങളിലും മയക്കുമരുന്ന് കച്ചവടം ഉണ്ട് എന്ന വിവരത്തെ തുടർന്ന് മാജിസ്‌ട്രേറ്റ് റെയ്ഡ്നു ഉള്ള ഉത്തരവ് ഇട്ടു... ദുബൈയിൽ ജോലി ചെയ്ത ഓഫീസിൽ കോടികൾ തിരുമറി നടത്തിയതിന്റെ പേരിൽ ശങ്കരിന്റെ മോൾ ശീതൾനു എതിരെ ദുബായ് പോലീസ് അറസ്റ്റ് വാറണ്ട് പുറപെടുവിച്ചു.

ശീതളിനെ കണ്ടെത്താൻ ആയി കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട് ദുബായ് പോലീസ്..."" ""ഇനി ഇതിലും കൂടുതൽ എന്തെങ്കിലും വേണോ ശങ്കർ അങ്കിൾ??"" ""നീ ഈ ചെയ്തത് ഒരുപാട് കൂടുതൽ ആണ് കിച്ചു.. ഞങ്ങളുടെ ജീവിതം ആണ് നീ നശിപ്പിച്ചത്... ഇതിനും വേണ്ടി തെറ്റ് ഒന്നും ഞങ്ങൾ നിന്നോട് ചെയ്തിട്ടില്ല..."" ""മിണ്ടരുത് നിങ്ങൾ... ഒന്നും വേണ്ട വേണ്ട നു വെച്ചു ഞാൻ നടന്നപ്പോൾ പിന്നെ എന്ത്‌ കാര്യത്തിന് ആണ് എന്റെ ജീവിതം തകർക്കാൻ രണ്ടും നോക്കിയത്??? എന്റെ പെണ്ണിനെ കൊല്ലാൻ ശ്രമിച്ചത്???? എന്റെ അച്ഛന് വിഷം കൊടുത്തത്??? ഇത്ര ഒക്കെ ചെയ്തിട്ടും നിങ്ങൾ ഒന്നും ചെയ്തില്ല അല്ലെ... എന്റെ ജീവൻ ആയവരെ ആണ് രണ്ടും ഇല്ലാതെ ആക്കാൻ നോക്കിയത്.. അതിന് ഇത്ര എങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ പിന്നെ മൂക്കിന്റെ താഴെ മീശയും കൊണ്ട് നടക്കുന്നതിന്റെ അർത്ഥം എന്താ??? രണ്ടും ഈ വീട്ടിൽ നിന്നും ഇറങ്ങുന്നതിന്റെ ആ നിമിഷം പോലീസ് വരും..

പിന്നെ നിന്നെ ഒക്കെ പെരുവഴിയിൽ കിടത്താനും മാത്രം ദുഷ്ടൻ അല്ല ഞാൻ... ശീതലിന്റെ അമ്മയുടെ പേരിൽ ഉള്ള സ്വത്തുക്കളിൽ ഒന്നും ഞാൻ കൈ വെച്ചിട്ടില്ല... കാരണം... ആ അമ്മയെ റോഡിലേക്ക് ഇറക്കാനും മാത്രം ദുഷ്ടൻ അല്ല ഞാൻ... ഇനി ജീവിക്കണോ മരിക്കണോ എന്നത് നിങ്ങളുടെ ചോയ്സ്.. ഈ നിമിഷം ഇറങ്ങണം ഈ വീട്ടിൽ നിന്നും..."" ദേഷ്യത്തിന്റെ കൊടുമുടിയിൽ നിന്ന് കിച്ചു പറഞ്ഞതും പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല അവർ.. 💞💞💞💞💞💞💞💞💞 തന്നെ അത്ഭുതത്തോടെ നോക്കുന്ന എല്ലാവരെയും കണ്ണുരുട്ടി കിച്ചു. ""എന്തിനാ എല്ലാം കൂടി ഇങ്ങനെ എന്നേ നോക്കി പീഡിപ്പിക്കുന്നത്???"" ""നീ ഈ ചെയ്തതും പറഞ്ഞതും.. ഞങ്ങളുടെ കിച്ചു ഇങ്ങനെ അല്ല... ഒരു കുടുംബം തന്നെ തകർത്തില്ലേ നീ..."" ""ഞാൻ ആരുടേയും കുടുംബം ഒന്നും തകർത്തില്ല..

നല്ല നിലയിൽ അവർ ഉണ്ടാക്കിയത് ഒക്കെ അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്.. അല്ലാത്തത് മാത്രം പോയിട്ടുള്ളു.. പിന്നെ ശീതലിന്റെ അറസ്റ്റ്.. അത് ഞാൻ ആയി ഒന്നും ചെയേണ്ടി വന്നില്ല.. അവൾ കുഴിച്ച കുഴിയിൽ അവൾ തന്നെ വീണു.. ഇനി അതിന്റെ പേരിൽ നിന്റെ ഒക്കെ ക്രോസ്സ് വിസ്താരം കേൾക്കാൻ സൗകര്യം ഇല്ല..."" ഇതും പറഞ്ഞു ദേഷ്യത്തോടെ മുകളിൽ കേറി പോകാൻ പോയപ്പോഴാണ് അച്ചു വിളിച്ചത്.. ""കിച്ചേട്ടാ..."" ""എന്താ.. ഇനി ഇവർ തന്നതിന്റെ ബാക്കി നിനക്ക് തരാൻ ഉണ്ടോ?? ഇനി അതായിട്ട് കുറക്കാൻ നിൽക്കണ്ട..."" ""അതൊന്നും അല്ല..."" ""പിന്നെ???"" ""എന്നേ കൂടി കൊണ്ട് പോ മുകളിൽ.."" ""മര്യാദക്ക് ഇപ്പോ സ്വന്തം ആയി നടക്കരുന്നെല്ലോ.. എല്ലാം നിന്റെ സ്വഭാവത്തിന്റെ അല്ലെ... വേണ്ട വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടും ചാടി കേറി വന്നത് കൊണ്ട് അല്ലെ ഇപ്പോ വീണ്ടും സ്റ്റിച് ഇട്ട് ഇങ്ങനെ ഇരിക്കേണ്ടി വന്നത്.. അല്ല നിനക്ക് ഇങ്ങനെ ഇരുന്നാൽ മാറ്റിയെല്ലോ..

ജോലിക്ക് പോലും പോകാതെ കൂടെ ഇരിക്കുന്ന എന്നേ പറഞ്ഞാൽ മതി.. പുല്ല്... അഹങ്കാരം ആവിശ്യത്തിന് വേണം മനുഷ്യർക്ക്..."" ഇതും പറഞ്ഞു അച്ചുവിനെ കൂട്ടാതെ കിച്ചൻ മുകളിലേക്ക് പോയി.. ഒരുവേള എല്ലാവരുടെയും ശ്രദ്ധ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ആയി... ""ഇവന് എന്താ ആദി പറ്റിയത്?? കുറേ നേരം കൊണ്ട് വെറുതെ കിടന്ന് തുള്ളുവാണെല്ലോ.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.?? ഓന്തിനെ പോലെ ആണ് ഇവൻ നിറം മാറുന്നത്..."" ""പ്രശ്നം എന്ന് ചോദിച്ചാൽ അവി ചേട്ടന്റെ പെണ്ണ് കാണലിനു പോകുന്നതിനു മുൻപ് മുതൽ പ്രശ്നം തന്നെ ആണ്.. പിന്നെ അവിടെ നിന്നും ഇറങ്ങി കഴിഞ്ഞു ഉണ്ടായത് നിങ്ങൾക്ക് ഒക്കെ അറിയാവുന്നത് അല്ലെ..."" ""ഇറങ്ങി കഴിഞ്ഞു എന്ത്‌ ഉണ്ടായത്?? ആരെങ്കിലും ഒന്ന് വ്യക്തമാക്കി പറഞ്ഞു തരുവോ??? ഇതിപ്പോൾ പൊട്ടൻ ആട്ടം കാണുന്നത് പോലെ ഉണ്ട്.."" ശ്യാമ പറഞ്ഞു.. ""ഞാൻ തന്നെ പറയാം മോളെ..."" അച്ചുവിന്റെ ചിന്ത കുറച്ചു ദിവസം പുറകിലേക്ക് പോയി..

""എന്റെ പൊന്ന് കിച്ചേട്ടൻ അല്ലെ.. എന്നെയും കൂടി ഒന്ന് കൊണ്ട് പോ.. ഞാൻ ഇവിടെ ഇങ്ങനെ കിടന്നും ഇരുന്നും മടുത്തു ഏട്ടാ..."" ""നിനക്ക് എന്താ അച്ചു പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ??? ഈ കാലും വെച്ച് വരേണ്ട എന്നല്ലേ നിന്നോട് ഞാൻ പറഞ്ഞത്.. അറിയാതെ എവിടെ എങ്കിലും ഒന്ന് തട്ടിയാൽ സ്റ്റിച് പൊട്ടും എന്ന് അവി നിന്നോട് പറഞ്ഞിട്ട് ഉള്ളത് അല്ലെ.. പിന്നെ ഇന്ന് അവിടെ പോകുന്നതിനേക്കാൾ പ്രധാനപെട്ട വേറെ ഒരു കാര്യം കൂടി ഉണ്ട്.."" ""അതെന്താ ഞാൻ അറിയാത്ത വേറെ കാര്യം???"" ""ശ്യാമിന്റെ വീട്ടിൽ പോയിട്ട് തിരിച്ചു വരുന്ന വഴി അനുവിന്റ വീട്ടിൽ ഒന്ന് കേറണം.. സംസാരിച്ചു പ്രശ്നം സോൾവ് ആക്കാൻ നോക്കണം.. വർഷം 3 കഴിഞ്ഞില്ലേ... ഇനിയും ഈ പിണക്കം ഒക്കെ എന്തിനാ..."" ""ഇതിന് ഞാൻ വന്നു എന്ന് പറഞ്ഞു എന്താ ഏട്ടാ.. ഇതൊക്കെ കുറച്ചു ഓവർ ആണ്..

കൊണ്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതി.. ഇങ്ങനെ എന്നേ അവോയ്ഡ് ചെയ്യണ്ട കാര്യം ഇല്ല..."" ""പറയുന്നതു മനസിലാക്കാൻ ഒരു തവണ എങ്കിലും ഒന്ന് ശ്രമിക്ക് പെണ്ണെ.. നിന്നെ പറയാതെ തന്നെ ഞാൻ എല്ലായിടവും കൊണ്ട് പോകാറില്ലേ.. ഇത് അങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ട് അല്ലെ അച്ചു..."" ""മതി കിച്ചേട്ടാ.. കൂടുതൽ ഒന്നും പറയേണ്ട.. എവിടാണെന് വെച്ചാൽ പൊക്കോ.. ഇനി കൂട്ടുകാരുടെ കൂടെ ഞാൻ വന്നു എന്ന് വേണ്ട..."" ""വെറുതെ ആവിശ്യം ഇല്ലാത്ത കാര്യം പറഞ്ഞു വഴക്കിന് നിൽക്കേണ്ട... കൊണ്ട് പോയാൽ പോരെ.. ഡ്രസ്സ്‌ എടുത്തു തരാം ഞാൻ.. റെഡി ആയി വാ..."" ഇതും പറഞ്ഞു കബോർഡിൽ നിന്നും അച്ചുവിന് ഇടാൻ ഒരു skirt and ടോപ് എടുത്തു കൊടുത്തവൻ.. 💞💞💞💞💞💞💞 ഇന്ദീവരത്തിൽ നിന്നും രണ്ട് കാറിൽ ആയി ആരുന്നു യാത്ര... ഒരു കാറിൽ അവിനാശ്, ശ്യാം പിന്നെ അനു.. അടുത്ത കാറിൽ കിച്ചു and അച്ചു😌

(വേറെ ഒന്നും കൊണ്ട് അല്ല.. രാവിലെ നടന്നതിന്റെ ബാക്കി വഴക്ക് കാറിൽ ഇടാൻ 😁🚶‍♀️) ""അവിടെ വെച്ച് എന്തെങ്കിലും നിന്റെ കാലിന് പറ്റിയാൽ.. എവിടെ എങ്കിലും കൊണ്ട് ഇടിച്ചാൽ... നീ എന്റെ കൈയിൽ നിന്നും ഉറപ്പായി വാങ്ങും അച്ചു.. നിനക്ക് ഇപ്പോ ഒരുപാട് അഹങ്കാരം ആണ്.. പറയുന്നത് ഒരു കാര്യം നീ കേൾക്കില്ല..."" ""ഇവിടെ എങ്കിലും എനിക്ക് കുറച്ചു സ്വസ്ഥത താ.. എന്തിനാ വീണ്ടും വീണ്ടും ഈ കാര്യം തന്നെ ഇങ്ങനെ പറയുന്നത്.. ഞാൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ.. എനിക്ക് കാര്യം പറഞ്ഞാൽ മനസിലാകും..."" ""മനസിലായതിന്റെ ആണെല്ലോ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത്...അവിടെ എത്തുന്നത് വരെ ഒരക്ഷരം നീ മിണ്ടരുത്.. പറഞ്ഞേക്കാം..."" ""ഓ പിന്നെ.. ഞാൻ ആരോടും ഒന്നും മിണ്ടാൻ വരുന്നില്ല😏😏"" 💞💞💞💞💞💞💞💞 അവിയെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയതിനാൽ ഒരുപാട് വൈകാതെ കല്യാണം നടത്താം എന്ന തീരുമാനത്തിൽ എത്തി അവർ..

പിന്നെ മുതിർന്നവർ ആരും വരാത്തത് കൊണ്ട് അടുത്ത നല്ല ഒരു ദിവസം നോക്കി എല്ലാവർക്കും ഇന്ദീവരത്തിൽ കൂടാം എന്ന തീരുമാനത്തിൽ ആണ് അവർ അവിടെ നിന്നും പിരിഞ്ഞത്. തിരിച്ചു ഇറങ്ങിയപ്പോൾ കിച്ചു പറഞ്ഞു.. ""ഇനി അടുത്തത് അനുവിന്റെ വീട് അല്ലെ.. ടാ ശ്യാമേ.. ഒരു കാര്യം ഞാൻ പറയാം.. വെറുതെ അവിടെ വെച്ച് സീൻ ഉണ്ടാക്കാൻ നിൽക്കരുത്.. അവർ എന്ത്‌ പറഞ്ഞാലും നീ അത് കേൾക്കാൻ ബാധ്യസ്ഥൻ ആണ് എന്ന് നിനക്ക് തന്നെ നന്നായി അറിയാവുന്ന കാര്യം അല്ലെ... പിന്നെ അവിടെ അലെക്സി ഉണ്ടെങ്കിൽ അങ്ങോട്ട് കേറി പ്രശ്നത്തിന് ചെല്ലരുത് കേട്ടല്ലോ.."" ""കിച്ചേട്ടാ.. ഈ അലെക്സി നമ്മുടെ കല്യാണത്തിന് കണ്ട ചേട്ടൻ അല്ലെ.. അത് കഴിഞ്ഞ് ഒരു ദിവസം വീട്ടിലും വന്നത്.... അച്ചാച്ചനും ചേട്ടായിയും ആയിട്ടുള്ള പ്രശ്നം എന്താ???"" ""പ്രശ്നം എന്താ എന്ന് ചോദിച്ചാൽ അങ്ങനെ വലിയ പ്രശ്നം ഒന്നും ഇല്ല അച്ചു.. അലെക്സി ഞങ്ങളുടെ കൂടെ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ ഒരുമിച്ച് പഠിച്ചത് ആണ്..

ഇപ്പോ എനിക്ക് ശ്യാം എന്ന പോലെ ആണ് അനുവിന്ദ്നു അലെക്സി.."" ""അനുവിന്ദ് ആരാ???"" ""അനുവിന്റെ ബ്രദർ.."" ""എന്നിട്ട്???"" ""എന്നിട്ട് എന്താ.. അനു ശ്യാമിന്റെ കൂടെ വന്ന ദിവസം അവർ വീട്ടിൽ വന്നു കുറേ പ്രശ്നം ഉണ്ടാക്കി... സ്വന്തം അനിയത്തി പെട്ടെന്ന് ഒരു ദിവസം ഒരാളുടെ കൂടെ ഇറങ്ങി പോയി എന്ന വാർത്ത കേൾക്കുന്ന ഏതൊരാളും അങ്ങനെ തന്നെ പ്രതികരിക്കു... പക്ഷേ ഇവർ പ്രതികരിച്ചപ്പോൾ ഒരു അബദ്ധം പറ്റി.. ഇതിന്റെ ഇടയിൽ നിന്ന എന്നേ ചെറുതായി പിടിച്ചു തെള്ളി.. എന്റെ തല ഒന്ന് മുറിഞ്ഞു😁 അന്നു മുതൽ ഒരുത്തൻ കലിപ്പ് ഇടാൻ തുടങ്ങിയതാ.. എത്ര പറഞ്ഞാലും കേൾക്കണ്ടേ.. ഇപ്പോ അലെക്സിയുടെ സ്ഥാനത്ത് ഞാൻ ആരുനെങ്കിലും അങ്ങനെ തന്നെ ചെയ്യു.. എല്ലാം കഴിഞ്ഞ് അവൻ വന്നു എന്നോട് സോറിയും പറഞ്ഞു പണ്ടത്തെ പോലെ തന്നെ ആയത് ആണ്.. പക്ഷേ ഒരാൾ കൊച്ച്പിള്ളേരെ പോലെ ഇപ്പോഴും പിണക്കം..."' ""ഈ പിണക്കം മാറ്റാൻ നോക്കിയില്ലേ??""

""ആ പരുപാടി ഞാൻ എന്നേ നിർത്തി.. ഇനി അവർക്ക് വേണമെങ്കിൽ മിണ്ടട്ടെ.. ഇന്ന് അവിടെ എന്തെങ്കിലും ഒക്കെ നടക്കും.."" ""അതെന്താ.. അനു ചേച്ചിയും ചേട്ടായിയും ഇടക്ക് ഒക്കെ അവരുടെ വീട്ടിൽ പോയിട്ടുള്ളത് അല്ലെ. പക്ഷേ അവർ വീട്ടിൽ കേറാൻ അനുവദിച്ചില്ല എന്നൊക്കെ ചേച്ചി പറഞ്ഞാരുന്നു.."" ""അതൊക്കെ ശെരി ആണ്.. പക്ഷേ ഇന്നത്തെ പ്രശ്നം എന്താ എന്ന് വെച്ചാൽ അനുവിന്ദ് ഉണ്ട് അവിടെ.. ആരതിയും നിലവിളക്കും കൊണ്ട് അകത്തേക്ക്... അല്ലെങ്കിൽ കടക്ക് പുറത്ത്.. ഇതിൽ എന്തെങ്കിലും നടക്കും ഇന്ന്... പിന്നെ അച്ചൂട്ടി.. ഒരു കാര്യം ഞാൻ മര്യാദക്ക് പറയാം.. അവിടെ എത്തിയാൽ നീ മര്യാദക്ക് കാറിന്റെ ഉള്ളിൽ ഇരുന്നോണം.. ഇനി നീ പുറത്ത് ഇറങ്ങിയാൽ തന്നെ എന്റെ കൈയിൽ നിന്നും പിടി വിടരുത് കേട്ടല്ലോ..."" ""ശെരി സാറെ🙏🙏🙏🙏"" 💞💞💞💞💞💞💞💞 ""അനു ചേച്ചിടെ വീട്ടിൽ പോയിട്ട് എന്തായി?? ചേട്ടൻ പറഞ്ഞത് കേൾക്കാത്തത് കൊണ്ട് ആണോ ഇങ്ങനെ പിണക്കം കാണിച്ചു നടക്കുന്നത്???""

ഇതിന് ഉത്തരം പറഞ്ഞത് അവി ആരുന്നു.. ""അതൊന്നും അല്ല കാര്യം.. അവിടെ ചെന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി.. പോര്കോഴികളെ പോലെ ആരുന്നു ശ്യാമും അനുവിന്ദും.. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കൊടുത്തില്ല... ഇതിന്റെ ഇടയിൽ നിന്ന് കിച്ചു കാര്യം പറയാൻ ശ്രമിച്ചു എങ്കിലും അനുവിന്ദ് കിച്ചനെ ചവിട്ടാൻ വന്നതും ആദി കിച്ചനെ പിടിച്ചു തെള്ളി മാറ്റി.. ആ ചവിട്ട് കറക്റ്റ് ആയി അവൾക്ക് കൊണ്ട്.. അതിന്റെ എഫക്റ്റിൽ കാൽ മടക്കി വീണു.. വീഴ്ചയുടെ എഫക്റ്റിൽ സ്റ്റിച് പൊട്ടി.. അവിടെ മുഴുവൻ ചോര ആയി... വേദന കൊണ്ട് കിച്ചേട്ടാനു വിളിച്ചു ഇവൾ കരഞ്ഞതും അവൻ ആണെങ്കിൽ പരിസരം തന്നെ മറന്നു ഒരുതരം ഭ്രാന്ത്‌ പിടിച്ചവനെ പോലെ ആണ് അവിടെ കാണിച്ചത് ഒക്കെ.. അത് അവിടെ കണ്ട് നിന്നവർക്ക് പോലും എന്താ ചെയേണ്ടത് എന്ന് അറിയാത്ത അവസ്ഥ...

പിന്നെ പെട്ടെന്ന് മുറിവ് ക്ലീൻ ചെയ്ത് അവിടെ അടുത്തുള്ള ഹോസ്പിറ്റൽ പോയി സ്റ്റിച് ഇട്ടു... സ്റ്റിച് ഇടുന്ന സമയം അതിലും കോമഡി ആരുന്നു.. ഒരാൾ വേദനിക്കുന്നു കിച്ചേട്ടാ എന്നും പറഞ്ഞു അവന്റെ വയറിൽ ചുറ്റി പിടിച്ചു നിന്നപ്പോൾ കിച്ചു ആണെങ്കിൽ ഫാനിന്റെ സൗന്ദര്യം എല്ലാം ആസ്വദിക്കുവാരുന്നു.. രണ്ട് പേരുടെയും കണ്ണ് ഒരുപോലെ നിറഞ്ഞു ഒഴുകുന്നത് കൊണ്ട് ഇവിടെ ആർക്കാണ് വേദന എന്ന് കണ്ട് പിടിക്കാൻ പറ്റാത്ത that അവസ്ഥ..."" ""എന്നിട്ട് അനു ചേച്ചിയുടെ വീട്ടുകാർ ആയി ഉള്ള പ്രശ്നം സോൾവ് ആയോ???"" ""ആദിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ അനുവിന്ദും വന്നരുന്നു കൂടെ... അവളുടെ നിറഞ്ഞ കണ്ണുകൾ എന്തോ അവനെ വല്ലാതെ തളർത്തി.. ആദിയെ കണ്ട് റൂമിൽ നിന്നും തിരിച്ചു ഇറങ്ങാൻ പോയപ്പോൾ ആണ് ഈ കാന്താരി അവനോട് സംസാരിച്ചത്..."" ""എന്ത്‌ സംസാരിച്ചു???"" ""അനു ചേച്ചിയുടെ ചേട്ടൻ അല്ലെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുവോ???""

""മോൾ കാര്യം പറ.. "" വാത്സല്യത്തോടെ അവൻ പറഞ്ഞതും കിട്ടിയ ചാൻസ് നന്നായി ഉപയോഗിച്ചു ഇവൾ.. എന്തായാലും കെട്ടിയോൻ പേര് കേട്ട ബിസിനസ്‌മാൻ അല്ലെ.. ഭാര്യയും ഒട്ടും മോശം ആകില്ലല്ലോ ആളുകളെ convince ചെയ്യ്ക്കാൻ... "" ""ചേച്ചി എന്ത്‌ പറഞ്ഞു??"" നിന്റെ ചേച്ചി പറഞ്ഞു...""എന്തിനാ ചേട്ടൻ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്?? ചേച്ചി ഒരു തെറ്റ് ചെയ്തു എന്നത് ശെരി ആണ്.. പക്ഷേ അത് പോലെ നിങ്ങളും തെറ്റ് ചെയ്തവർ അല്ലെ.. ചേച്ചിയുടെ മനസ്സിൽ ഉള്ളത് പറഞ്ഞിട്ടും അതിന് ഒരു വിലയും കൊടുക്കാതെ മറ്റൊരാളും ആയി കല്യാണം ഉറപ്പിച്ചു... വർഷങ്ങൾ ആയി സ്നേഹിച്ചവനെ മറന്നു ഇന്നലെ കണ്ടവന്റ മുന്നിൽ ചേച്ചി തലകുനിച്ചില്ല.. പിന്നെ ഇറങ്ങി പോയി എന്നത് ശെരി ആണ്.. പക്ഷേ ചേട്ടായി അനു ചേച്ചിയെ പൊന്ന് പോലെ നോക്കുന്നില്ലേ... കള്ള്കുടിയന്റെയും പെണ്ണ് പിടിയന്റെയും കൂടെ ഒന്നും അല്ലല്ലോ ചേച്ചി പോയത്..

ഇന്ന് ചേട്ടായി ഈ സിറ്റിയിലെ തന്നെ പേര് കേട്ട ഡോക്ടർ ആണ്.. പിന്നെയും ഈ വാശി കാണിക്കുന്നത് എന്തിനാ ചേട്ടാ.. ജീവിതം ഒന്നല്ലേ ഉള്ളു.. മരിച്ചു കഴിഞ്ഞു ഇവൾ എനിക്ക് അതാരുന്നു ഇതാരുന്നു എന്ന് പറയുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്ക്... അതല്ലേ വേണ്ടത്.. ചേട്ടൻ എന്തൊക്കെ പറഞ്ഞാലും അനു ചേച്ചി ചേട്ടന്റ സ്വന്തം പെങ്ങൾ ആണ്.. കല്യാണം കഴിഞ്ഞു ഒരുപാട് തവണ അവർ നിങ്ങളുടെ വീട്ടിൽ വന്നില്ലേ.. ഇനിയും വാശി കാണിക്കുന്നത് എന്തിനാ.. ക്ഷമിച്ചൂടെ...."" 💞💞💞💞💞💞💞 .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story