മിഴി രണ്ടിലും: ഭാഗം 4

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എന്റെ അച്ചുസേ.. ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ.. നാളെ നമുക്ക് നോക്കന്നെ.. ഈ കലിപ്പനെ സഹിക്കാൻ പറ്റുവോ എന്ന്.... പിന്നെ ഞാൻ പറഞ്ഞില്ലേ. I need time.. അവൾക്ക് അത് പറ്റുമെങ്കിൽ നമുക്ക് ഓക്കേ പറയാമെന്നേ..."" ""സത്യം ആണോ?? "" "സത്യം.. ഇപ്പോ ഞാൻ ഒന്ന് പോയി ഫ്രഷ് ആയിട്ട് നമുക്ക് ആഹാരം കഴിക്കാം കേട്ടോ.. ഉമ്മ😘😘😘😘"" ""ഉമ്മ 🥰🥰"" 🥀🥀🥀🥀🥀🥀🥀🥀 രാവിലെ നേരുത്തേ ഉണർന്നു അമ്പലത്തിൽ പോകാൻ ഒരുങ്ങുവാരുന്നു ആദി.. അപ്പോഴാണ് അമ്മ അവിടെ വന്നത്.. ""ഇന്ന് സാരീ ഉടുത്തു പോ മോളെ.."" ""അതെന്താ അമ്മേ.. എന്നും ഞാൻ ചുരിദാർ അല്ലേ ഇടുന്നത്... പിന്നെ ഇന്ന് എന്താ സാരീ????"" ""അച്ഛൻ പറഞ്ഞില്ലേ നിന്നോട് ഇന്ന് അവർ കാണാൻ വരുമെന്ന്.."" ""അതൊക്കെ പറഞ്ഞു.. അയിന് സാരീ ഒക്കെ എന്തിനാ.. അല്ലാതെ കണ്ടിട്ട് ഇഷ്ടം ആണങ്കിൽ മതി കല്യാണം.. അല്ലാതെ ചെക്കൻ കാണാൻ വരുന്നു എന്ന് പറഞ്ഞു അതും വാരി ചുറ്റി നിക്കാൻ എനിക്ക് പറ്റില്ല..."" ആദി കലിപ്പിലായി... ""അമ്മടെ പൊന്നുമോൾ അല്ലേ.. ഒന്ന് പറയുന്നത് കേൾക്ക്..

ഇന്നലെ അച്ഛൻ നിനക്ക് വേണ്ടി വാങ്ങി വന്നതാ.. ഇത് ഉടുത്തില്ലേൽ അച്ഛന് വിഷമം ആകും.."" ""ഹ്മ്മ്... ഓക്കേ.. ഇങ്ങു താ.. അവർ ഇത്ര രാവിലെ ഒന്നും വരില്ലല്ലോ.. പിന്നെ ഞാൻ ഇതും ഉടുത്തു ഇവിടെ വെറുതെ ഇരിക്കണ്ടേ അത്ര നേരം????"" ""അതൊന്നും സാരമില്ല.. ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ അല്ലേ നടക്കു.. ഇത് വരെ ഞങ്ങൾ ജീവിച്ചത് നിങ്ങൾ മക്കൾക്ക് വേണ്ടി ആണ്... നീ പെണ്ണ് ആണെന്ന് അറിഞ്ഞ അന്ന് മുതൽ നിന്റെ അച്ഛൻ സ്വപ്നം കണ്ടതാണ് പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കണം എന്നും നല്ല ഒരുത്തന്റെ കൈ പിടിച്ചു കൊടുക്കണമെന്നും.. ഇതിൽ ഒന്നിൽ അദ്ദേഹം വിജയിച്ചു.. കിട്ടാവുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസം നിനക്ക് തന്നു.. ഇനി ഉള്ളത് നിന്റെ കല്യാണം ആണ്.. പാവം ഒരുപാട് സ്വപ്നം കണ്ടതാ ഈ ദിവസം.. മോൾ ആയിട്ട് വിഷമിപ്പിക്കണ്ട... പോയി ഒരുങ്ങി അമ്പലത്തിൽ പോയിട്ട് വാ..."" 🥀🥀🥀🥀🥀🥀🥀🥀 കൃഷ്ണന്റെ പടമുള്ള സിമ്പിൾ സെറ്റ് സാരി ആരുന്നു ആദിക്ക് അച്ഛൻ വാങ്ങി കൊടുത്തത്.. അതിന് ചേരുന്ന കുഞ്ഞു കമ്മൽ..

പിന്നെ ഒരു കൈയിൽ ഒരു സ്വർണ വളയും ഒരു കൈയിൽ വാച്ചും.. ചെറിയ രീതിയിൽ കണ്ണ് എഴുതി ഒരു പൊട്ടും വെച്ചപ്പോൾ അവളുടെ മേക്കപ്പ് കഴിഞ്ഞു. ""അമ്മേ.. ഞാൻ അമ്പലത്തിൽ പോയിട്ട് വരാം..."" ""അച്ഛന്റെ വണ്ടി എടുത്തോ മോളെ.. അവിടെ വരെ നടക്കണ്ടാലോ..."" ""വേണ്ട അമ്മേ... രാവിലെ അമ്പലത്തിൽ നടന്നു പോകാവുന്ന ദൂരം അല്ലേ ഉള്ളു.. ഞാൻ പോയിട്ട് പെട്ടെന്ന് വരാം...."" ""എങ്കിൽ ശെരി.. പോയിട്ട് വാ..."" 🥀🥀🥀🥀🥀🥀 അമ്പലത്തിൽ തൊഴാൻ നിൽക്കുമ്പോൾ അവൾക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പ്രാർത്ഥിക്കാൻ ഇല്ലാരുന്നു.. തന്റെ അച്ഛൻ എന്ത് തീരുമാനിച്ചാലും അത് തന്റെ നല്ലതിന് വേണ്ടി ആണെന്ന് എന്തോ വല്ലാത്ത ഒരു ഉറപ്പ് ആരുന്നു അവൾക്ക്.. എങ്കിലും എവിടെയോ ഉള്ളിൽ ഇന്ന് വരുന്ന ആൾ എങ്ങനെ ആയിരിക്കും എന്നുള്ള ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു.. ""കൂടെ കാണണേ കൃഷ്ണ...അറിയില്ല എന്താകുമെന്ന്..."" അത്ര മാത്രം പ്രാർത്ഥിച്ചു അവൾ അമ്പലത്തിൽ നിന്ന് ഇറങ്ങി... 🥀🥀🥀🥀🥀🥀🥀🥀

വീട്ടിൽ വന്നു കേറിയപ്പോൾ ആണ് മുറ്റത്തു പതിവ് ഇല്ലാതെ ഒരു കാർ കിടക്കുന്നത് കണ്ടത്. ഇതെവിടെയോ കണ്ടത് ആയിട്ട് നല്ല പരിചയം തോന്നിയെങ്കിലും എവിടെ ആണെന്ന് ഉള്ളത് അങ്ങോട്ട് ഓർമ കിട്ടുന്നില്ലാരുന്നു ആദിക്ക്.. പിന്നെ എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞു അവൾ അകത്തോട്ടു കേറി. അവിടെ ഇരിക്കുന്ന ആളുകളെ കണ്ട് ഒരു നിമിഷം താൻ വീട് മാറി ആണോ കേറിയത് എന്ന് സംശയിച്ചു.... സോഫയിൽ തന്നെയും കാത്ത് പ്രസാദ് സാറും മോനും.. ഒന്നും മനസിലാകാതെ ആദി അച്ഛനെ നോക്കി.... ""ഇവർ ആണ് ഇന്ന് നിന്നെ കാണാൻ വന്നത്..."" ഞെട്ടി ഞെട്ടി.. രണ്ട് പേരും ഒരുമിച്ചു ഞെട്ടി!!! ഇവിടെ വരെ വന്നെങ്കിലും പെണ്ണ് ഇവൾ ആണെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല കിച്ചു.. കേറി വന്നപ്പോഴും അങ്ങനെ ഒന്ന് തോന്നിയില്ല.. രണ്ട് പേരും പന്തം കണ്ട ആരെയോ പോലെ നിക്കുന്നത് കണ്ട് കിച്ചുവിന്റെ അച്ഛൻ പ്രസാദ് തന്നെ ആണ് സംസാരത്തിന് തുടക്കം ഇട്ടത്.... ""എന്താ മോളെ നീ ഇങ്ങനെ നോക്കുന്നത്???"" ""സാർ എന്താ ഇവിടെ????"" അത്ഭുതം മാറാതെ അവൾ ചോദിച്ചു. ""അതല്ലേ ഇപ്പോ മോഹൻ പറഞ്ഞെ...

മോളെ പെണ്ണ് കാണാൻ വന്നത് എന്ന്.. ബോധം പോയോ ഞങ്ങളെ കണ്ടപ്പോൾ????"" ""ഏയ് അല്ല.... പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ ഉള്ള ഇതിൽ ചോദിച്ചതാ... "" ""അതൊക്കെ ശെരി.. ആദ്യത്തെ പെണ്ണ് കാണൽ അല്ലേ രണ്ട് പേരുടെയും... ചടങ്ങ് തെറ്റിക്കണ്ട.. പോയി ചായ കൊണ്ട് താ..."" അകത്ത് പോയി ചായ എടുത്തു കൊണ്ട് വന്നു കൊടുത്തപ്പോഴും എല്ലാം ആദി കിച്ചുവിന്റെ മുഖത്തോട്ട് നോക്കിയതേ ഇല്ല.. അപ്പോഴേല്ലാം അവൾ ആലോചിച്ചത് ഈ തീയും പടക്കവും ഒരുമിച്ച് വെക്കുമ്പോൾ ഉള്ള അവസ്ഥ ആണ്.. കാരണം എപ്പോഴൊക്കെ കോളേജിൽ വെച്ച് കണ്ടിട്ടുണ്ടോ.. അപ്പോഴേല്ലാം എന്തേലും പറഞ്ഞു വഴക്ക് ഇട്ടിട്ടും ഉണ്ട്‌.. ആ ആൾ തന്റെ മുന്നിൽ പെണ്ണ് കാണാൻ..

അവൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലാരുന്നു.. അതേ അവസ്ഥ തന്നെ ആരുന്നു കിച്ചുവിനും.. അന്ന് അച്ഛൻ തമാശക്ക് അവളുടെ വീട്ടിൽ പോണം, പെണ്ണ് കാണാൻ ആണ് എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരിക്കും എന്നാണ് താൻ വിചാരിച്ചത്.. എന്നാൽ അച്ഛന് അത്രക്ക് ഇഷ്ടപെട്ടത് ഇവളെ ആരുന്നോ??? ദൈവമേ.. എങ്ങനെ സഹിക്കും ഞാൻ ഇതിനെ. ഇനി ജിമ്മിൽ പോകേണ്ടി വരുവോ??? രണ്ട് പേരും കാര്യം ആയ ആലോചനയിൽ ഇരുന്നപ്പോൾ ആണ് ആ ആശരീരി വന്നത്.. രണ്ട് പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന്... ആദി വെളിയിൽ ഇറങ്ങിയതിന്റെ പിന്നാലെ കിച്ചുവും ഇറങ്ങി.. ക്ലിഷേ കാര്യങ്ങൾ അവർ ആയിട്ട് തെറ്റിക്കണ്ടാലോ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story