മിഴി രണ്ടിലും: ഭാഗം 40

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

പിന്നെ ഇറങ്ങി പോയി എന്നത് ശെരി ആണ്.. പക്ഷേ ചേട്ടായി അനു ചേച്ചിയെ പൊന്ന് പോലെ നോക്കുന്നില്ലേ... കള്ള്കുടിയന്റെയും പെണ്ണ് പിടിയന്റെയും കൂടെ ഒന്നും അല്ലല്ലോ ചേച്ചി പോയത്.. ഇന്ന് ചേട്ടായി ഈ സിറ്റിയിലെ തന്നെ പേര് കേട്ട ഡോക്ടർ ആണ്.. പിന്നെയും ഈ വാശി കാണിക്കുന്നത് എന്തിനാ ചേട്ടാ.. ജീവിതം ഒന്നല്ലേ ഉള്ളു.. മരിച്ചു കഴിഞ്ഞു ഇവൾ എനിക്ക് അതാരുന്നു ഇതാരുന്നു എന്ന് പറയുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്ക്... അതല്ലേ വേണ്ടത്.. ചേട്ടൻ എന്തൊക്കെ പറഞ്ഞാലും അനു ചേച്ചി ചേട്ടന്റ സ്വന്തം പെങ്ങൾ ആണ്.. കല്യാണം കഴിഞ്ഞു ഒരുപാട് തവണ അവർ നിങ്ങളുടെ വീട്ടിൽ വന്നില്ലേ.. ഇനിയും വാശി കാണിക്കുന്നത് എന്തിനാ.. ക്ഷമിച്ചൂടെ...."" 💞💞💞💞💞💞💞

അനുവിന്ദിന്റെ മറുപടി എന്താണ് എന്ന് അറിയാൻ എല്ലാവരുടെയും മുഖത്ത് ഉണ്ടാരുന്നു ആകാംഷ.. ""മോൾ പറഞ്ഞത് ഒക്കെ ശെരി ആണ്.. അവൻ അവളെ പൊന്ന് പോലെ നോക്കുന്നു.. പിന്നെ ഞാൻ ദേഷ്യം കാണിക്കേണ്ട കാര്യം ഇല്ല.. പക്ഷേ മോൾ അത് പോലെ വേറെ ഒരു കാര്യം കൂടി ഓർക്കണം.. വെറും ഒരു അനിയത്തി അല്ലാരുന്നു ഇവൾ എനിക്ക്.. അനുവിന്റെ എല്ലാ ആഗ്രഹത്തിനും ഞാൻ എന്നും കൂട്ട് നിന്നിട്ടെ ഉള്ളു... പലതും ചിലപ്പോൾ അച്ഛൻ സമ്മതിച്ചു എന്ന് വരില്ല... അപ്പോഴും അവൾക്ക് വേണ്ടി ഞാൻ വാദിക്കും... അതിന് അച്ഛന്റെ കൈയിൽ നിന്നും ചെറുപ്പത്തിൽ എത്ര അടി കൊണ്ടിട്ടുണ്ട് എന്ന് അറിയാമോ.. ഇവളെ മെഡിക്കൽ കോളേജിൽ പഠിക്കാൻ വിട്ടത് എന്റെ ഒരാളുടെ നിർബന്ധത്തിൽ ആണ്.. കാരണം എന്റെ അനിയത്തി അത്ര അധികം അത് ആഗ്രഹിച്ചിട്ടുണ്ട് എന്ന് മറ്റാരേക്കാളും എനിക്ക് അറിയാമാരുന്നു..

അവളെ അവിടെ കൊണ്ട് വിട്ടപ്പോഴും ഞാൻ പറഞ്ഞത് ആണ്.. എന്ത്‌ ഉണ്ടെങ്കിലും നിന്റെ ഒരു വിളിയിൽ ഈ ചേട്ടൻ ഇവിടെ എത്തും എന്ന്... അവൾ ഇഷ്ടപ്പെട്ടോട്ടെ.. സ്നേഹിച്ചോട്ടെ.. സന്തോഷത്തോടെ ഞാൻ നടത്തി കൊടുത്തേനെ.. പക്ഷേ ഇറങ്ങി പോകുന്നതിന്റെ ഒരു ദിവസം മുൻപ് പോലും ഒന്നും ഞാൻ അറിഞ്ഞില്ല... കല്യാണം ഉറപ്പിച്ചത് ഒക്കെ അച്ഛൻ ആരുന്നു... എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം കൊടുത്തല്ലേ ഞാൻ ഇവളെ വളർത്തിയത്.. ഒരു വാക്ക് എന്നോട് പറഞ്ഞൂടാരുന്നോ ഇവൾക്ക്... കൂടെ നിൽക്കില്ലാരുന്നോ ഞാൻ... അങ്ങനെ ഒരു വാക്ക് പോലും പറയാതെ ഇറങ്ങി പോയി എങ്കിൽ അതിന്റെ അർത്ഥം അവൾക്ക് ഇങ്ങനെ ഒരു ചേട്ടനെ വേണ്ട എന്ന് തന്നെ അല്ലെ... കല്യാണം കഴിഞ്ഞ് ഇവർ ലണ്ടനിൽ പോയപ്പോൾ അവളെ ഒന്ന് കാണാൻ വേണ്ടി മാത്രം അവിടെ പോയിട്ടുണ്ട് ഞാൻ... കാരണം എന്റെ അനിയത്തിക്ക് എന്നേ വേണ്ട എങ്കിലും എനിക്ക് അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലാരുന്നു...

ഈ മൂന്ന് വർഷത്തിന് ഇടക്ക് ഒരു തവണ എങ്കിലും ഇവൾ എന്നേ വിളിച്ചിട്ട് ഉണ്ടോ?? ഓരോ unknown നമ്പറിൽ നിന്നും വിളി വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടാരുന്നു.. എന്റെ അനിയത്തി ആയിരിക്കും എന്ന്.. പക്ഷേ അവിടെയും ഞാൻ കോമാളി... ഇന്നും വീട്ടിൽ വന്നു ഒരു നിമിഷം എങ്കിലും പണ്ടത്തെ പോലെ എന്റെ അടുത്ത് വന്നു ചേട്ടാ എന്ന് വിളിച്ചാരുന്നെങ്കിൽ ഈ നെഞ്ചിൽ ചേർത്തു പിടിച്ചേനെ അവളെ.. പക്ഷേ വന്നില്ല... നിന്നോട് എനിക്ക് വല്ലാത്ത ബഹുമാനം ഉണ്ട് മോളെ.. അറിയാതെ ആണെങ്കിലും പെട്ടെന്ന് വന്ന ദേഷ്യത്തിന് ആണ് ഞസ്ന കിച്ചനെ ചവിട്ടാൻ പോയത്... പക്ഷേ ഞാൻ അങ്ങനെ ചെയ്തപ്പോൾ ഒന്നും ആലോചിക്കാതെ നീ അവന്റെ സ്ഥാനത് വന്നു.. അത് കൊണ്ട് അല്ലെ ഇപ്പോ ഇങ്ങനെ കിടക്കേണ്ടി വന്നത്.. ഈ ചേട്ടനോട് ക്ഷമിക്ക്... അറിയാതെ പറ്റി പോയത് ആണ്... എന്തിനും ശ്യാമിനു കൂട്ടു കിച്ചു ആണെന്ന് അറിയാമാരുന്നു..

അതിന്റെ ദേഷ്യത്തിന് ചെയ്തു പോയത് ആണ്.... പക്ഷേ അത് കഴിഞ്ഞപ്പോൾ ഉള്ള ഇവന്റെ കണ്ണീർ... അത് ആർക്കും സഹിക്കാൻ പറ്റില്ല... ഇങ്ങനെ ഒരാളെ നിനക്ക് നല്ല പാതി ആയി കിട്ടിയില്ലേ.. ഭാഗ്യം ചെയ്ത പെണ്ണ് ആണ് നീ... പോട്ടെ ഞാൻ.. ദേഷ്യം ഒന്നും മനസ്സിൽ വെക്കല്ലേ.. അനിയത്തിയെ പോലെ കണ്ടിട്ട് ഉള്ളു.... "" 💞💞💞💞💞💞💞💞 ഇതും പറഞ്ഞു ഇറങ്ങാൻ പോയപ്പോഴും എല്ലാവരെയും നോക്കി വിളറിയ ഒരു ചിരി ചിരിച്ചവൻ... ""നന്ദു ചേട്ടാ.."" ശ്യാം വിളിച്ചത് കേട്ട് അവനെ നോക്കിയും ഒന്ന് ചിരിച്ചു അനുവിന്ദ്.. ""നന്ദു ചേട്ടാ.. മൂന്ന് കൊല്ലം.. നഷ്ടം രണ്ട് പേർക്കും ആണ്.. ഓരോ രാത്രിയും നിങ്ങളെ ഓർത്ത് ഇവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞത് എനിക്ക് മറക്കാൻ പറ്റില്ല.. ഇനി ഞങ്ങളോട് ക്ഷമിച്ചു കൂടെ?? പൊറുക്കാൻ പറ്റാത്ത തെറ്റ് ആണോ ഞങ്ങൾ ചെയ്തത്??

താലി കെട്ടിയ ദിവസം മുതൽ ദാ ഇന്ന് വരെ... അറിഞ്ഞു കൊണ്ട് അവളുടെ കണ്ണ് നിറച്ചിട്ടില്ല ഞാൻ... ഇന്നും ഈ ഏട്ടൻ എന്ന് വെച്ചാൽ എന്റെ അനുവിന് ജീവൻ ആണ്... ഇനിയും കാണാതെ പോകല്ലേ.. കാൽ ഞാൻ പിടിക്കാം.. പ്ലീസ്...."" ""എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.. അച്ഛനും അമ്മയ്ക്കും ചെയ്ത തെറ്റിനെ കുറിച്ച് ഓർത്ത് വിഷമം ഉണ്ട്.. ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം.. സമയം പോലെ എപോഴാണെന് വെച്ചാൽ അവിടേക്ക് വാ... ഇറങ്ങട്ടെ ഞാൻ..."" ഇതും പറഞ്ഞു നന്ദു ഇറങ്ങാൻ പോയപ്പോഴേക്കും അനു അവന്റെ കൈക്ക് ഉള്ളിലേക്ക് കേറിയിരുന്നു... ""ഇനിയും എന്നോട് ദേഷ്യം കാണിക്കല്ലേ ചേട്ടാ.. സഹിക്കാൻ പറ്റില്ല.. ഒറ്റപ്പെടൽ തോന്നിയ പല സാഹചര്യങ്ങളിലും വല്ലാതെ തോന്നിയിട്ടുണ്ട് ഈ നെഞ്ചിൽ ഇങ്ങനെ ഒന്ന് നിൽക്കാൻ.. ഇനിയും എന്നേ അകറ്റിയാൽ ഞാൻ തകർന്നു പോകും.. മൂന്ന് കൊല്ലം ഈ അനിയത്തി ഇല്ലാതെ ജീവിച്ചില്ലേ.. ഇനിയും എന്നേ അകറ്റുവാണോ???

അതോ ഇനി ഈ അനിയത്തി വന്നാൽ ഏട്ടന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും... സ്നേഹം വീതിച്ചു കൊടുക്കേണ്ടി വരും തുടങ്ങിയ പേടി ആണോ... ഇഷ്ടം അല്ലെങ്കിൽ ഇനി അനു വരില്ല.. ഒന്നിനും വരില്ല... ആരെയും ബുദ്ധിമുട്ടിക്കില്ല..."" ഇതും പറഞ്ഞു എങ്ങൽ അടിച്ചു കരയുന്നവളെ രണ്ട് കൈ കൊണ്ടും വാരി പുണർണവൻ.. ""എന്റെ അവസാന ശ്വാസം വരെയും നീ എന്റെ അനിയത്തി ആണ്.. നിനക്ക് ഉള്ള സ്നേഹം വേറെ ആർക്കും കൊടുക്കാനും പറ്റില്ല... എനിക്ക് നീ ഒരു ബുദ്ധിമുട്ട് ആകും എന്ന് തോന്നുന്നുണ്ടോ??? ആരും ഇല്ല എന്ന് തോന്നുമ്പോൾ ചേർത്തു പിടിക്കാൻ ഈ ചേട്ടൻ ഇല്ലേ എന്റെ കുഞ്ഞാവക്ക്.... മതി കരഞ്ഞത്... സമയം പോലെ വീട്ടിലേക്ക് വാ... കാത്തിരിക്കും ഞാൻ...😘"" 💞💞💞💞💞💞💞💞

""അതേ അനു ചേച്ചി.. എന്റെ കാലിലെ സ്റ്റിച് പൊട്ടിയിട്ട് ആണെങ്കിലും നിങ്ങൾ ഇപ്പോ സെറ്റ് ആയില്ലേ.. ചിലവ് എപ്പോഴാ????"" ""കാലിലെ സ്റ്റിച് പൊട്ടിയപ്പോൾ അവർ ഒന്നിച്ചെങ്കിൽ മോൾ ഒരു കാര്യം ചെയ്.. ഈ ബിൽഡിംഗ്‌ന്റെ മുകളിൽ നിന്നും താഴേക്ക് എടുത്തു ചാടു.. അപ്പോ ഇനി എന്റെ ജീവിതത്തിന് കുറച്ച് സ്വസ്ഥത കിട്ടിയാലോ???"" കലിപ്പിച്ചു കിച്ചു പറഞ്ഞതും അവിടെ ഉള്ള ഓരോരുത്തർ ആയി മുറി വിട്ടിറങ്ങി.. അവർക്ക് ഒരു സ്വകാര്യതക്ക് വേണ്ടി... ""ജാങ്കോ.. നീ അറിഞ്ഞോ ഞാൻ പെട്ടു😭"" (അച്ചു ആത്മ..) കലിപ്പിൽ നിൽക്കുന്ന കിച്ചനെ കണ്ടതും വെളുക്കെ ചിരിച്ചവൾ.. ""എന്താ കിച്ചേട്ടാ.. എന്നേ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്???"" ""ഞാൻ നോക്കി നീ പേടിച്ചാരുന്നെങ്കിൽ എന്നേ എന്റെ ഭാര്യ നന്നായേനെ.. ഞാൻ ഇങ്ങനെ തീ തിന്ന് നടക്കുകയും ഇല്ലാരുന്നു...

അതെങ്ങനെ എല്ലാം സ്വന്തം ഇഷ്ടം അല്ലെ..."" കൊച്ച് കുട്ടികളെ പോലെ ഓരോ പരാതിയും എണ്ണി പറയുന്നവനെ ഒരു ചിരിയോടെ നോക്കി പെണ്ണ്.. ""കിച്ചേട്ടാ... ഇവിടെ വന്നു ഇരിക്കുവോ?? ബെഡിൽ ഒഴിഞ്ഞു കിടക്കുന്ന കുറച്ചു സ്ഥലം കാണിച്ചു അവൾ പറഞ്ഞതും ഒന്നും മിണ്ടാതെ അവിടെ വന്നു ഇരുന്നു കിച്ചൻ.. ""ഇപ്പോ എന്ത്‌ പറ്റി എന്റെ ഏട്ടന്?? ചേട്ടായി ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയം ചേട്ടായിയുടെ മുന്നിൽ വെച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത് ശെരി ആയോ???"" അച്ചു കുറച്ചു കലിപ്പിൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളുടെ കഴുത്തിടുകിലേക്ക് മുഖം ചേർത്തവൻ.. ആദ്യം ഒന്ന് പകച്ചെങ്കിലും ആദി അവനെ രണ്ട് കൈയും കൊണ്ട് തന്നിലേക്ക് ഒന്നൂടി ചേർത്തു പിടിച്ചു.. കഴുത്തിൽ തട്ടിയ നനവിൽ അവൻ കരയുവാണെന് അവൾക്ക് മനസിലായി..

""കി. കിച്ചേട്ടാ.. എന്തിനാ ഇപ്പോ കരയുന്നെ???"" ""ഞാൻ.. ഞാൻ പേടിച്ചു പോയി അച്ചു.. വീണ്ടും ബ്ലഡ്‌... നിനക്ക് എന്തെങ്കിലും പറ്റുവോ എന്ന്.... ഞാൻ പറഞ്ഞത് അല്ലെ നിന്നോട്.... അത് നിനക്ക് അനുസരിച്ചൂടാരുന്നോ... നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ...."" ബാക്കി പറയാൻ സമ്മതിക്കാതെ കിച്ചനെ വലിച്ചു അടുപ്പിച്ചു പതിയെ അവന്റെ ചുണ്ടിലേക്ക് ആഴ്നിറങ്ങിയവൾ... ആദ്യം ഒന്ന് പകച്ചെങ്കിലും പതിയെ അവനും അതിൽ ലയിച്ചു... ചുറ്റും ഉള്ളതിനെ കുറിച്ചൊന്നും ഓർക്കാതെ ദീർഘമായ ഒരു ചുംബനം... അച്ചുവിന് ശ്വാസം എടുക്കാൻ കഴിയില്ല എന്ന് ആയപ്പോൾ ആണ് അവൻ അവളെ മോചിപ്പിച്ചത്... അവന്റെ നെഞ്ചിലേക്ക് തല ചേർത്തിരുന്നവൾ... ""എന്റെ ഏട്ടൻ ഒരുപാട് പേടിച്ചു പോയി അല്ലെ.. സോറി.. എന്റെ മുന്നിൽ വെച്ച് നന്ദു ചേട്ടൻ അടിക്കാൻ വന്നപ്പോൾ വേറെ ഒന്നും ഓർത്തില്ല ഞാൻ.... ദാ ഇപ്പോ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... ചെറിയ വേദന ഉണ്ട്.. പക്ഷേ അത് ദാ ഇങ്ങനെ ഒന്ന് ചാരി ഇരുന്നാൽ മാറും... ഇങ്ങനെ സങ്കടപെട്ട് ഇരിക്കാതെ കണ്ണ് ഒക്കെ ഒന്ന് തുടച്ചേ...""

ഇതും പറഞ്ഞു കിച്ചന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു... 💞💞💞💞💞💞💞💞💞 ""എന്തുവാടേ... വന്നു വന്നു പരിസരം പോലും നോക്കാതെ ആയോ റൊമാൻസ്.. നീ ഒക്കെ ഇപ്പോ സ്വന്തം വീട്ടിൽ അല്ല.. ഹോസ്പിറ്റലിൽ ആണ്..."" അവി കളിയാക്കിയതും അവനെ നോക്കി കണ്ണുരുട്ടി കിച്ചു.. ""നീ എന്തിനാ അവനെ നോക്കി പേടിപ്പിക്കുന്നത്??? നിനക്ക് atleast ഈ ഡോർ ഒന്ന് ചാരി എങ്കിലും ഇട്ടുടാരുന്നോ??? അതൊന്നും ഇല്ലാതെ open ആയി കേറി ഉമ്മ വെക്കുന്നതും പോരാ.. അവനെ നോക്കി പേടിപ്പിക്കുന്നു.."" ""ഇതും കൂടി ആയപ്പോൾ കോളം തികഞ്ഞു..."" (കിച്ചു ആത്മ...) ""ഞാൻ എന്റെ ഭാര്യയെ അല്ലെ ഉമ്മ വെച്ചത്.. അതിൽ നീ ഒക്കെ എന്തിനാടാ വന്നു സദാചാരം കളിക്കുന്നത്.. ഞാൻ വേണ്ടി വന്നാൽ ഉമ്മ വെക്കും.. കെട്ടിപിടിക്കും......"" ""കിച്ചേട്ടാ noooooo"" ""ബാക്കി പറയേണ്ട അല്ലെ😁"" ""വേണ്ട..."" ദയനീയതയോടെ അവൾ പറഞ്ഞതും അവിടെ കൂട്ടച്ചിരി ഉയർന്നു.. 💞💞💞💞💞💞💞💞

അവി ശ്യാമ്മയുടെ സംശയം എല്ലാം തീർത്തിട്ടും അവളുടെ doubts തീർന്നില്ല.. ""ഇനി എന്താ നിന്റെ അടുത്ത doubt.."" ""അവിടെ വെച്ചു പ്രശ്നങ്ങൾ എല്ലാം സോൾവ് ആയില്ലേ.. പിന്നെ എന്തിനാ കിച്ചു ചേട്ടൻ ഇപ്പോ പിണങ്ങിയത്..."" ""അതിന് കിച്ചേട്ടൻ ഇപ്പോ പിണങ്ങി അല്ല മോളെ പോയത്.. ദേഷ്യം വന്നിട്ടാണ്.. എല്ലാവരും കൂടി ഒരുതരം കുറ്റപ്പെടുത്തിയില്ലേ..."" ""അത് പിന്നെ ശീതലിനു അത്ര വലിയ പണി വേണമാരുന്നോ എന്നല്ലേ ചോദിച്ചോളൂ..."" ""അതേ.. നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക്.. ഏട്ടന് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ഉള്ള രണ്ട് പേര്... ഒരാൾ സ്വന്തം അച്ഛൻ.. ഒരാൾ അവന്റെ പ്രാണൻ... അവരെ കൊല്ലാൻ നോക്കിയവരെ ഏട്ടൻ മാനുഷിക പരിഗണന കാണിച്ചു വിടണം ആരുന്നോ??? കിച്ചേട്ടന്റെ സ്ഥാനത്ത് നിങ്ങൾ ആരെങ്കിലും ആരുന്നു എങ്കിൽ ഇതിലും ഭീകരം ആയേനെ അവസ്ഥ..

പക്ഷേ ഏട്ടൻ ഇത്ര അല്ലെ ചെയ്തോളു.. അതും മാന്യമായി നിയമം ഉപയോഗിച്ച്... കൂടെ നിൽക്കേണ്ട നിങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ ഉള്ള വിഷമം ആണ്.... പിന്നെ ദേഷ്യവും വാശിയും.. അത് എന്നോട് അല്ലാതെ വേറെ ആരോടാണ് ഏട്ടൻ കാണിക്കേണ്ടത്... ചേട്ടായി.. അവി ചേട്ടാ.. കിച്ചേട്ടൻ റൂമിൽ കാണും..."" ""ഹ്മ്മ്.. ഞങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചില്ല... വെറുതെ കുറ്റപ്പെടുത്തി... ചെക്കനു വിഷമം ആയി കാണും.. ഒന്ന് പോയി സോറി പറയാം.. വാ അളിയാ.."" അവിയും ശ്യാംമും പോകുന്ന കണ്ട് ശ്യാമ അവിടെ ഇരുന്നു പറഞ്ഞു.. ""ആഹാ.. രണ്ട് എണ്ണവും കൂടെ പോകുന്നത് കണ്ടില്ലേ.. ഒരമ്മ പെറ്റ അളിയന്മാർ...."" .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story