മിഴി രണ്ടിലും: ഭാഗം 41

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""ഹ്മ്മ്.. ഞങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചില്ല... വെറുതെ കുറ്റപ്പെടുത്തി... ചെക്കനു വിഷമം ആയി കാണും.. ഒന്ന് പോയി സോറി പറയാം.. വാ അളിയാ.."" അവിയും ശ്യാംമും പോകുന്ന കണ്ട് ശ്യാമ അവിടെ ഇരുന്നു പറഞ്ഞു.. ""ആഹാ.. രണ്ട് എണ്ണവും കൂടെ പോകുന്നത് കണ്ടില്ലേ.. ഒരമ്മ പെറ്റ അളിയന്മാർ...."" 💥💥💥💥💥 ""ഒരമ്മ പെറ്റ അളിയന്മാർ ഒക്കെ തന്നെ.. പോയത് പോലെ ഇങ്ങനെ തന്നെ തിരിച്ചു വന്നാൽ മതിയാരുന്നു..."" ""അതെന്താ ആദി ചേച്ചി???"" ""എന്റെ കെട്ടിയോൻ ആയത് കൊണ്ട് പൊക്കി പറയുവാണെന് വിചാരിക്കരുത്.. ഇന്ന് അവിടെ ഒരു ശിങ്കാരിമേളം ഉറപ്പാണ്.. അങ്ങേരുടെ ദേഷ്യത്തിന് കൈയിൽ കിട്ടുന്നത് എടുത്ത് ചേട്ടായിയുടെ തലക്ക് അടിച്ചില്ലെങ്കിൽ ഭാഗ്യം..."" ""ഓ.. ഇനി അടിച്ചാലും സ്വന്തം ആയി ഹോസ്പിറ്റൽ ഉള്ളത് കൊണ്ട് ടെൻഷൻ ഇല്ല ചേച്ചി...എന്തെങ്കിലും പറ്റിയാൽ മൂന്നിനേയും നമുക്ക് അങ്ങോട്ട് കൊണ്ട് പോകാം...

പിന്നെ ആദി ചേച്ചി... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ..."" ""നീ ചോദിക്ക്.. എന്നിട്ടല്ലേ തീരുമാനിക്കുന്നത് സത്യം പറയണോ വേണ്ടയോ എന്നത്..."" ""നിങ്ങൾ തമ്മിൽ എങ്ങനെ ആണ് ഇത്ര ബോണ്ട്‌.... അങ്ങനെ വഴക്ക് ഇട്ട് പോലും കണ്ടിട്ടില്ലല്ലോ... രണ്ട് പേരെയും കണ്ടാൽ പ്രേമിച്ചു കല്യാണം കഴിഞ്ഞത് ആണെന് പറയു ആദ്യമായി കാണുന്ന ഒരാൾ.. കിച്ചേട്ടന് ചേച്ചി എന്ന് വെച്ചാൽ ഒരു തരം ഭ്രാന്ത്‌ ആണ്... ചേച്ചിക്ക് വേണ്ടി എന്തും ചെയ്യും ചേട്ടൻ..."" ""നീ എങ്ങനെ ആണ് എന്നൊക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല മോളെ അത് പറയാൻ... പിന്നെ പ്രണയിച്ചു കല്യാണം കഴിക്കുന്നവർ മാത്രം ആണ് റൊമാന്റിക് എന്നത് നിന്റെ തെറ്റധാരണ മാത്രം ആണ്... നിന്റെ കല്യാണം കഴിയുമ്പോൾ അത് നിനക്ക് മനസിലാകും..."" ""നിങ്ങൾ കല്യാണം കഴിഞ്ഞ് ആണോ സെറ്റ് ആയത് അതോ കല്യാണത്തിന് മുൻപേ സെറ്റ് ആയോ????""

അങ്ങനെ ഒക്കെ ചോദിച്ചാൽ... കിച്ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത് കോളേജിൽ വെച്ചിട്ടാണ്.. കണ്ട ആ ദിവസം തന്നെ ഞങ്ങൾ തമ്മിൽ അടി ആയി.. ലേറ്റ് ആയി കേറി വന്ന എന്നേ ഒരു കുറ്റവാളിയെ പോലെ കുറേ ചോദ്യം ചെയ്തു.. ദേഷ്യം വന്നപ്പോൾ ഞാനും തിരിച്ചു പറഞ്ഞു.. പിന്നെ അച്ഛൻ സോൾവ് ആക്കി എന്നേ ക്ലാസ്സിൽ വിട്ടു... അത് കഴിഞ്ഞ് ഞാൻ പിന്നെ ആളിനെ കാണുന്നത് പെണ്ണ് കാണാൻ വന്നപ്പോൾ ആണ്.. ഒട്ടും വിചാരിച്ചില്ലാരുന്നു... ഇന്ദീവരം ഗ്രൂപ്പിന്റെ മുതലാളിക്ക് ഒരു കോളേജ് ടീച്ചർ...😂 ആദ്യമായി എന്താ എന്നോട് പറഞ്ഞത് എന്ന് അറിയാമോ.. അച്ഛനെ സ്നേഹിക്കുന്ന പെണ്ണിനെ വേണം എന്ന്... കല്യാണം ഇപ്പോഴേ വേണ്ട എന്ന് പറഞ്ഞതാ.. അത് കൊണ്ട് അഡ്ജസ്റ്റ് ആകാൻ സമയം വേണം എന്നും... പിന്നീട് ഫോൺ വിളിയിലുടെ ആണ് ഞങ്ങൾ കൂടുതൽ അടുത്തത്..

ആദ്യം ഒക്കെ നിന്റെ ചേട്ടൻ ഞാൻ പറയുന്നത് ഒക്കെ കേട്ട് മിണ്ടാതെ നിൽകുമാരുന്നു.. എന്തെങ്കിലും ഒന്ന് തിരിച്ചു പറഞ്ഞിട്ട് ഫോൺ വെക്കും.. പിന്നെ പിന്നെ ആളും സ്വപ്നങ്ങളും ജീവിതവും ഒക്കെ എന്നോട് പറയാൻ തുടങ്ങി... ഏട്ടൻ ഫ്രീ ആകുന്നത് രാത്രിയിൽ അല്ലെ... ഒരു പത്തു മണിക്ക് ഒക്കെ വിളിക്കുന്നത് ചില ദിവസം കട്ട്‌ ആക്കുന്നത് ഞാൻ ഉറങ്ങി പോകുമ്പോൾ ആയിരിക്കും... ഏട്ടൻ എന്നും നല്ല ഒരു കേൾവിക്കാരൻ ആരുന്നു.. ഞാൻ എന്ത്‌ പൊട്ടത്തരം പറഞ്ഞാലും അതൊക്കെ ഒരു മടുപ്പും ഇല്ലാതെ കേൾക്കും... ഇന്നും ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ കിച്ചേട്ടനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഇല്ല.. ഒരു ദിവസം ഏട്ടൻ വിളിച്ചപ്പോൾ എനിക്ക് പീരീഡ്സ്ന്റെ നല്ല വേദന ആരുന്നു...

അത് ഞാൻ പറഞ്ഞപ്പോൾ ഒന്നും പറയാതെ ഗുഡ് നൈറ്റ്‌ എന്ന് പറഞ്ഞു ഫോൺ വെച്ചു.. ആദ്യം എനിക്ക് ഒരുപാട് വിഷമം ആയി.. പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഏട്ടന് അതൊക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലാത്തതു കൊണ്ട് ആയിരിക്കും എന്ന് ഞാൻ തന്നെ മനസിനെ പഠിപ്പിച്ചു... പക്ഷേ രാവിലെ ആയപ്പോൾ ശെരിക്കും ഏട്ടൻ എന്നേ ഞെട്ടിച്ചു... ആ ഒരു ദിവസം മുഴുവൻ ആൾ എന്റെ കൂടെ ആരുന്നു.. ചൂട് പിടിച്ചു തന്നും... ആഹാരം വാരി തന്നും എല്ലാം.... ഏതൊരു പെണ്ണും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആ സമയത്ത് തന്റെ പ്രാണൻ ആയവന്റെ സാമീപ്യം അല്ലെ..."" പിന്നെ അവിടെ നടന്ന കാര്യം ഓർത്തപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു... ""ചേച്ചിയുടെ ചിരി കണ്ടിട്ട് ചോർ വാരി തന്നത് മാത്രം അല്ല എന്ന് തോനുന്നെല്ലോ അവിടെ നടന്നത്.. സത്യം പറ.. ചേട്ടൻ kiss ചെയ്തില്ലേ???""

""kiss ചെയ്തില്ലേ എന്ന് ചോദിച്ചാൽ കിച്ചേട്ടൻ ആദ്യമായി എനിക്ക് ഒരു ഗിഫ്റ്റ് തന്നത് ആ ദിവസം ആണ്... ഞങ്ങളുടെ ആദ്യ കിസ്സ്... എല്ലാം"" ""ആഹാ.. ഗൊച്ചുഗള്ളി.. ഫോർഹെഡ് കിസ്സ് ആരുന്നോ അതോ ലിപ് ലോക്ക് ആരുന്നോ???"" ""നെറ്റിയിൽ ഉമ്മ തന്നു ഒതുക്കാൻ ഇത് അവിനാശ് അല്ല കിരൺ ആണ് മോളെ..."" ""ഹാ.. അതിനും വേണം ഭാഗ്യം"" ശ്യാമ പറഞ്ഞപ്പോൾ അവളുടെ പുറത്ത് നല്ല ഒരു അടി കൊടുത്തു അനു.. ""നീ ഇങ്ങനെ ലൈസൻസ് ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കല്ലേ മോളെ... അവി കേട്ട് കൊണ്ട് വന്നാൽ.. "" ""വന്നാൽ എന്താ.. ഞാൻ ഒരു ഉമ്മ ചോദിക്കും... എന്റെ കോൺസെൻട്രേഷൻ കളയല്ലേ... ചേച്ചി ബാക്കി പറ..."" ""ആഹഹാ.. ഈ കാര്യം ഒക്കെ കേൾക്കാൻ എന്ത്‌ ശുഷ്‌കാന്തി.. അര മണിക്കൂർ പഠിക്കാൻ ഉള്ളത് പറഞ്ഞു കൊടുത്താൽ ഉറക്കം തൂങ്ങുന്നവൾ ആണ്..."" ""ചേച്ചി ഇങ്ങനെ വിഷയത്തിൽ നിന്നും തെന്നി മാറുന്നത് ശെരി അല്ല...""

""ഇല്ല... മാറുന്നില്ല... ബാക്കി പറയാം ഞാൻ... പിന്നെ എന്താ.. സത്യം പറഞ്ഞാൽ കല്യാണം ഉറപ്പിച്ച ശേഷം ആരുന്നു ഞങ്ങൾ പ്രണയിച്ചത്.. പരസ്പരം ഒരുപാട് മനസിലാക്കിയത്... എന്തിനും കൂടെ കാണും എന്ന് പറയാതെ പറഞ്ഞത്... എപ്പോഴും കിച്ചേട്ടന്റെ വീക്നെസ്സ് എന്റെ കണ്ണീർ ആണ്... വഴക്ക് പറയുമ്പോൾ എന്റെ കണ്ണ് ഒന്ന് കലങ്ങിയാൽ ആളുടെ ദേഷ്യം എല്ലാം പെട്ടെന്ന് പോകുന്നത് കാണാം... കല്യാണം ആയപ്പോൾ എനിക്ക് ചെറിയ പേടി ഒക്കെ ഉണ്ടാരുന്നു.. പക്ഷേ അപ്പോഴും ഏട്ടൻ കൂടെ നിന്നു.. വന്നു കേറിയ ദിവസം മുതൽ ഇത് എനിക്ക് അന്യവീട് ആണെന് തോന്നിയിട്ടേ ഇല്ല.. ചുറ്റും എത്ര പേര് ഉണ്ടെങ്കിലും ഏട്ടൻ എന്നേ ചേർത്തു പിടിക്കും... അതൊക്കെ എന്ത്‌ സന്തോഷം ഉള്ള കാര്യം ആണ്.. പിന്നെ അടുക്കളയിൽ ജോലി ചെയ്യാൻ ആണെങ്കിലും... ഇവിടെ വന്നു എന്നേ അങ്ങനെ സഹായം ഒന്നും ചെയ്യില്ല... പക്ഷേ എന്തെങ്കിലും ഒക്കെ കുസൃതി കാണിച്ചു കൂടെ കാണും ആൾ...

എവിടെ പോകുന്നതിനു മുൻപും ചേർത്തു പിടിച്ചു നെറ്റിയിൽ തരുന്ന നേർത്ത ചുംബനം.... നിന്റെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒപ്പം കൂടെ നിൽക്കാൻ ആണ് അച്ചു എനിക്ക് ഇഷ്ടം.. അല്ലാതെ എന്റെ ഇഷ്ടങ്ങൾ നിന്നെ അടിച്ചേല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ കെട്ടി പിടിച്ചു ഉമ്മ കൊടുക്കാൻ ആരുന്നു എനിക്ക് തോന്നിയത്... ഇന്ന് ഈ ലോകത്തിൽ എനിക്ക് എല്ലാം ആ മനുഷ്യൻ ആണ്.. എന്റെ ജീവൻ... ഒരു നിമിഷം പോലും അകന്നു മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല...."" ""ലവ് സ്റ്റോറി ഒക്കെ സൂപ്പർബ്.. പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ???"" ""ഇനി എന്ത്‌ കാര്യം???"" ""നിങ്ങൾ ഈ ഫസ്റ്റ് നൈറ്റ്‌ തന്നെ അത് ആഘോഷിച്ചോ???"" ""മോളുടെ ചാട്ടം എങ്ങോട്ട് ആണെന് എനിക്ക് മനസിലാകുന്നു..."" ""അത് ചേച്ചി ഞാൻ... സത്യം പറഞ്ഞാൽ ഇനി രണ്ട് ആഴ്ച കഴിഞ്ഞ് ഈ ദിവസം ഞാൻ Dr അവിനാഷിന്റെ ഭാര്യ ആണ്... ആലോചിക്കുമ്പോൾ എന്തോ ഒരു പേടി ചേച്ചി...

അത് കൊണ്ട് ചോദിച്ചത് ആണ്... സോറി..."" ""അതിന് നീ സോറി ഒന്നും പറയേണ്ട ആവിശ്യം ഇല്ലല്ലോ ശ്യാമകുട്ടി.. കല്യാണം എന്നാൽ രണ്ട് പേര് തമ്മിൽ ഉള്ള ഒരു എഗ്രിമെന്റ് അല്ലെ.. അവിടെ പരസ്പരവിശ്വാസം വേണം.. മനസിലാക്കണം... സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കണം.. അങ്ങനെ പലതും.... പിന്നെ കല്യാണം കഴിഞ്ഞ് ദാമ്പത്യത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത് പരസ്പരം മനസിലാക്കി ജീവിക്കാൻ തുടങ്ങുമ്പോഴാണ്... ഫസ്റ്റ് നെറ്റിൽ തന്നെ അത് എല്ലാവരും ആഘോഷിക്കും എന്നത് ടീവിയിൽ മാത്രം നടക്കു.. ജീവിതത്തിൽ രണ്ട് പേരുടെയും മനസ് അതിന് പാകപ്പെടണം... എന്നേ സംബന്ധിച്ചു നീ ചോദിച്ചതിന് സത്യസന്ധമായി ഉത്തരം പറഞ്ഞാൽ കല്യാണം കഴിഞ്ഞ ആ ദിവസം തന്നെ ഞാൻ എല്ലാ അർത്ഥത്തിലും ഏട്ടന്റെ സ്വന്തം ആയി...

പക്ഷേ നീ അങ്ങനെ ആകണം എന്നില്ല... നീ ഇങ്ങനെ ഞങ്ങളോട് ഓരോന്ന് ചോദിക്കാതെ ആദ്യം അവിയോട് മനസ് തുറന്ന് ഒന്ന് സംസാരിക്ക്.. എന്നിട്ട് അല്ലെ ബാക്കി.."" ""സംസാരിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്.. പക്ഷേ ആളുടെ മുഖം കാണുമ്പോൾ എനിക്ക് ഉള്ളിൽ ഉള്ളത് പറയാൻ പേടി ആണ്.. അത് കൊണ്ടാ വെറുതെ ഓരോ കുസൃതി കാണിച്ചു നടക്കുന്നത്...."" ""അതൊക്കെ നിന്റെ തോന്നൽ ആണ്.. ഇന്ന് ഇവിടെ നിന്നും പോകുന്നതിനു മുൻപ് എല്ലാം പറഞ്ഞു സെറ്റ് ആക്കണം കേട്ടല്ലോ.. അല്ലാതെ എല്ലാം കല്യാണം കഴിഞ്ഞു ചെയ്യാൻ നിൽക്കരുത്... പിന്നെ അവി ചേട്ടൻ നിന്നെ വിളിക്കാറുണ്ടോ???"" ""ഏയ് ഇല്ല.. എനിക്ക് ഫോൺ ഇല്ലല്ലോ.. അമ്മയുടെ ഫോണിൽ വിളിച്ചാലും പെട്ടെന്ന് കട്ട്‌ ആക്കും. ആകെ പറയുന്ന കാര്യം നന്നായി പഠിക്കണം.. എൻട്രൻസ് പാസ്സ് ആകണം..unromantic മൂരാച്ചി 🤧🤧"" 💞💞💞💞💞💞💞

അളിയനും അളിയനും റൂമിലേക്ക് ചെല്ലുമ്പോൾ കിച്ചു കാര്യമായി കട്ടിലിൽ കിടന്ന് ചിന്തയിൽ ആണ്.. ""കിച്ചുട്ടാ... എന്താ ഇത്രക്ക് ആലോചന.."" കട്ടിലിലേക്ക് ചാടി ശ്യാം പറഞ്ഞതും അവൻ അവിടെ നിന്നും തെറിച്ചു പോയതും ഒരുമിച്ച് ആരുന്നു.. ""എന്തിനാടാ ശവമേ എന്നേ ചവിട്ടിയത്????"" ""ഒരു ചവിട്ട് അല്ലെ കിട്ടിയുള്ളൂ.. ഇനി ചൊറിയാൻ വന്നാൽ നന്നായി മാന്തി വിടും ഞാൻ. അവന്റെ കിച്ചുട്ടൻ.. എന്റെ റൂമിൽ നിന്നും ഇറങ്ങി പോടാ പുല്ലേ.."" ""നീ പറയുമ്പോൾ പറയുമ്പോൾ ഇറങ്ങി പോകാൻ ഞാൻ ആരാ നിന്റ ഭാര്യ ആണോ.."" ""ഓ പിന്നെ😏 ഞാൻ പറയുമ്പോൾ പറയുമ്പോൾ ഇറങ്ങി പോകുന്നത് അല്ലെ അവളുടെ പണി... നിന്നെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.."" ""വിശ്വസിക്കാതെ ഇരിക്കാൻ വേണ്ടി അതിന് ഇപ്പോ എന്ത്‌ നടന്നു????""

""ഒന്നും നടന്നില്ലല്ലോ... എന്നേ കൊണ്ട് വെറുതെ കൂടുതൽ പറയിപ്പിക്കരുത്..."" ""എന്റെ പൊന്ന് കിച്ചു... ഞങ്ങൾക്ക് ഒരു അബദ്ധം പറ്റി... അറിയാതെ അവളെ ഒന്ന് സപ്പോർട്ട് ചെയ്ത് പറഞ്ഞു പോയി.. അതിന് നീ ഇങ്ങനെ ഒന്നും പറയല്ലേ..."" ""അവൾ ഉപദ്രവിച്ചത് എന്റെ പെണ്ണിനെ ആണെടാ.. ഇല്ലാതെ ആക്കാൻ നോക്കിയത് എന്റെ അച്ഛനെ ആണ്.. നഷ്ടം ഉണ്ടായാൽ അത് എനിക്ക് മാത്രം ആയേനെ... നിങ്ങളെ അത് എങ്ങനെ ആണ് പറഞ്ഞു മനസിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ല.. ആ സമയത്തെ എന്റെ മാനസികാവസ്ഥ... കഴിഞ്ഞ ഒരു മാസം അച്ചു അനുഭവിച്ച വേദന.. ബുദ്ധിമുട്ടുകൾ... ഇതെല്ലാം കണ്ട് അവളെ പച്ചക്ക് കത്തിക്കാൻ ആണ് എനിക്ക് തോന്നിയത്..."" ""കിച്ചു.. ടാ.. സോറി... ഞങ്ങൾ....."" ""അറിയാം.. നിങ്ങൾ ആലോചിച്ചില്ല എന്നല്ലേ... ആരുടേയും കുറ്റം അല്ല... എന്റെ സ്ഥാനത്ത് നീ വരണം.. എങ്കിൽ മാത്രം ആ അവസ്ഥ അറിയു...."" ""ഒന്ന് ക്ഷമിക്കെടാ.. ഒരു അബദ്ധം പറ്റി പോയി... അതിന് ഇങ്ങനെ പിണങ്ങി ഇരിക്കല്ലേ...""

""ആം.. ഓക്കേ ഓക്കേ... പിന്നെ ഇവൻ എന്തിനാ ഇങ്ങനെ statue പോലെ നില്കുന്നത്???"" ""അത് പിന്നെ.. നിങ്ങളുടെ ഇടയിൽ ഞാൻ...."" ""വർഷം ഒന്ന് ആയി.. ഇപ്പോഴും അവന്റെ ഒഴിഞ്ഞു മാറ്റത്തിന് മാത്രം ഒരു കുറവ് ഇല്ല..."" ഇതും പറഞ്ഞു അവിയെ കൂടി വലിച്ചു കട്ടിലിൽ ഇട്ടവർ... 💞💞💞💞💞💞💞 ത്രിമൂർത്തികൾ താഴെ വരുമ്പോൾ അച്ചുവും അനുവും ശ്യാമയും നല്ല കത്തിയടി ആരുന്നു... കിച്ചു അടുത്ത് വന്നു ഇരുന്നിട്ടും അച്ചു ണോ മൈൻഡ്... ""അവി ചേട്ടാ.. ഇവിടെ ഒരാൾ ചേട്ടനെ കുറിച്ച് കംപ്ലയിന്റ്.."" ""എന്ത്‌ പരാതി???"" ""ചേട്ടൻ ഒരു unromantic മൂരാച്ചി ആണെന്ന്.."" ""പരാതിക്കാരി ആരാ എന്ന് കൂടി ഒന്ന് പറയുവോ???""

ഒരു കുസൃതിചിരിയോടെ അവി ചോദിച്ചപ്പോൾ അവിടെ നിന്നും എസ്‌കേപ്പ് ആകാൻ നോക്കി ശ്യാമ... ""മിലി.. കുറച്ചു വെള്ളം എടുത്തു കൊണ്ട് തരുവോ???"" തിരിഞ്ഞു നടക്കാൻ പോയ മിലിയോട് അവി പറഞ്ഞപ്പോൾ അവൾ ദയനീയതയോടെ ആദിയെ നോക്കി... ""എന്നേ നോക്കിയിട്ട് കാര്യം ഇല്ല മോളെ.. എനിക്ക് ഇതിൽ പങ്കില്ല... നിന്നോട് അല്ലെ വെള്ളം ചോദിച്ചത്.. പോയി എടുത്തു കൊടുക്ക്..."" ആദി പറഞ്ഞതും പിന്നെ വേറെ വഴി ഇല്ലാതെ അടുക്കളയിലേക്ക് പോയി... പുറകെ പോകാൻ ആയി അവി എഴുന്നേറ്റപ്പോൾ എല്ലാവരും അവനെ കളിയാക്കി.. ""പോടാ അലവലാതികളെ...ഞാൻ unromantic മൂരാച്ചി ആണെന്ന് പോലും... ഒന്ന് എന്റെ ഭാവി ഭാര്യയുടെ പരാതി തീർത്തിട്ട് വരാം...🤓"" .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story