മിഴി രണ്ടിലും: ഭാഗം 42

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

പുറകെ പോകാൻ ആയി അവി എഴുന്നേറ്റപ്പോൾ എല്ലാവരും അവനെ കളിയാക്കി.. ""പോടാ അലവലാതികളെ...ഞാൻ unromantic മൂരാച്ചി ആണെന്ന് പോലും... ഒന്ന് എന്റെ ഭാവി ഭാര്യയുടെ പരാതി തീർത്തിട്ട് വരാം..."" 💞💞💞💞💞💞💞💞 അടുക്കളയിൽ എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിൽക്കുവാരുന്നു ശ്യാമ... അപ്പോഴാണ് പുറകിൽ ആരോ നില്കുന്നത് പോലെ തോന്നിയത്.. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി കൈയും കെട്ടി നിൽക്കുന്ന അവിയെ ആണ്.. ""എ.. എന്താ ഇങ്ങനെ നോക്കുനെ???"" വിറച്ചു കൊണ്ട് ഉള്ള അവളുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ഒന്ന് കൂടി അവളിലേക്ക് അടുത്തവൻ... ""അതെന്താ എനിക്ക് എന്റെ പെണ്ണിനെ നോക്കി കൂടെ???""

ഒരു കൈ കൊണ്ട് അവളെ വലിച്ചടുപ്പിച്ചു അവളുടെ മുഖത്തേക്ക് വീണ മുടികൾ പുറകിലേക്ക് ഒതുക്കി വെച്ചവൻ.. ""നി.. നിച്ചേട്ടാ.. ആരെങ്കിലും വരും.."" ""ആരും വരില്ലല്ലോ മിലി കുട്ടി... നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്.. പേടി ആണോ നിനക്ക് എന്നേ????"" സൗമ്യമായി ഉള്ള അവന്റെ ചോദ്യത്തിന് അല്ല എന്ന് തല അനക്കി അവൾ.. ""ഞാൻ ഒരു unromantic ഊള ആണോ???"" ""അ.. അല്ല..."" ""പക്ഷേ നീ അങ്ങനെ അല്ലല്ലോ നേരുത്തേ അവിടെ പറഞ്ഞത് ഏഹ്ഹ്???"" ""അത് ഞാൻ വെറുതെ...."" ഇത് പറയുമ്പോഴേക്കും അവളെ ഒന്ന് കൂടി അവനിലേക്ക് വലിച്ചടുപ്പിച്ചു അവി.. ""നിന്റെ പരാതി ഞാൻ മാറ്റി തരട്ടെ???"" ""വേ.."" പറഞ്ഞു പൂർത്തി ആക്കും മുൻപേ അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...

ആദ്യം ഒന്ന് പകച്ചെങ്കിലും അവൾ പോലും അറിയാതെ അവിയുടെ മുടിയിൽ കോർത്തു പിടിച്ചവൾ... പതിയെ പല്ലുകൾ കൊണ്ട് അവിടെ തന്റെ മുദ്ര പതിച്ചവൻ... ഒന്ന് കൂടി അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് അടർന്നു മാറുമ്പോൾ രണ്ട് പേരും നന്നായി കിതച്ചിരുന്നു... അത് മനസിലാക്കി എന്ന പോലെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അവി.. ""ലിപ് ലോക്ക് തരണം എന്നൊക്കെ ആരുന്നു.. പക്ഷേ അത് നിന്റെ കഴുത്തിൽ എന്റെ താലി വീണിട്ട് മാത്രം മതി..."" ഇതും പറഞ്ഞു ഒന്ന് കൂടി അവളെ വലിഞ്ഞു മുറുക്കുമ്പോൾ എന്തിനോ വേണ്ടി അവളുടെ ചുണ്ടിലും ഉണ്ടാരുന്നു മനോഹരമായ ഒരു പുഞ്ചിരി... 💞💞💞💞💞💞💞💞💞 ആദിമോൾ മൗനവൃതത്തിൽ ആണ്.. കിച്ചു എന്തെല്ലാം പറയാൻ നോക്കിയിട്ടും ണോ മൈൻഡ്.. ""അച്ചൂട്ടിയെ.. ഇന്ന് നിന്റെ പിറന്നാൾ ആയിട്ട് ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് ശെരി അല്ലാട്ടോ...""

""ഓ.. ഞാൻ മിണ്ടാതെ ഇരിക്കുന്നത് ശെരി അല്ല.. പക്ഷേ എന്നോട് വെറുതെ ദേഷ്യപ്പെടാം അല്ലെ...."" ""എന്റെ ഭാര്യേ.. സത്യം ആയിട്ടും അവിയും ശ്യാംമും ഒക്കെ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് വന്ന ദേഷ്യത്തിന് പറഞ്ഞു പോയത് ആണ് ഞാൻ... നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... അത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ലെടി പ്ലീസ്.. ഒരു അബദ്ധം ഏത് പോലീസ്‌കാരനും പറ്റും.."" ""ദേ... കൈയിൽ കിട്ടുന്നത് എടുത്തു തലക്ക് അടിക്കും ഞാൻ.. അബദ്ധം പോലും.. ഇത് നിങ്ങളുടെ സ്ഥിരം പരുപാടി അല്ലെ മനുഷ്യാ... ആരോടെങ്കിലും ദേഷ്യം വരുമ്പോൾ അത് എന്നോട് തീർക്കുന്നത്.. എന്നിട്ട് അബദ്ധം പോലും🤧"" ""അത് പിന്നെ നീ എന്റെ അച്ചൂട്ടി അല്ലെ.. എന്റെ ഓരോ mood ഉം നിനക്ക് മനസിലാകില്ലേ... അത് കൊണ്ട് അല്ലെ... ഒന്ന് ക്ഷമിക്ക് പൊന്നേ.. പ്ലീസ് പ്ലീസ്..."" ""മ്മ്.. Don't repeat this.. okay?"" ""ഓക്കേ 🚶‍♀️"" 💞💞💞💞💞💞💞 രണ്ട് ആഴ്ച പെട്ടെന്ന് തന്നെ പോയി.. അച്ചുവിന്റെ കാലിലെ മുറിവ് ഒക്കെ ഭേദം ആയി.. പക്ഷേ ഒരുപാട് സ്‌ട്രെയിൻ എടുക്കരുത്.. അത് കൊണ്ട് തന്നെ അവിയുടെ കല്യാണത്തിന് ഉള്ള ഡ്രസ്സ്‌ എടുക്കാൻ കിച്ചു വിട്ടില്ല...

കിച്ചനും അച്ചുവിനും ഉള്ള ഡ്രസ്സ്‌ അവി തന്നെ ആണ് എടുത്തത്... അങ്ങനെ കാത്തിരുന്ന കല്യാണ ദിവസം വന്നെത്തി.. കടുംപച്ച നിറത്തിൽ ഗോൾഡൻ ബോർഡർ ഉള്ള simple പട്ടുസാരി ആരുന്നു അച്ചുവിന്റെ ഡ്രസ്സ്‌.. ആഭരണം ആയി എപ്പോഴത്തെയും പോലെ താലിയും ഡയമണ്ട് pendant ഉം ഒരു കൈയിൽ രണ്ട് വളയും മറുകൈയിൽ കിച്ചു കൊടുത്ത bracelet മാത്രം...അതിന് മാച്ച് ആകുന്ന കുർത്തയും മുണ്ടും ആരുന്നു കിച്ചു.... ""എന്റെ അച്ചൂട്ടി എപ്പോഴത്തെയും പോലെ സുന്ദരി ആണെല്ലോ..."" ഇതും പറഞ്ഞു അവളെ ചേർത്തു പിടിച്ചപ്പോൾ ഒന്ന് കൂടി അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നവൾ... ""എന്താ പെണ്ണെ... നിനക്ക് എന്തെങ്കിലും ആസ്വസ്ഥത ഉണ്ടോ????"" ഒന്നും മിണ്ടാതെ ഒരു പൂച്ച കുട്ടിയെ പോലെ തന്റെ നെഞ്ചിൽ ചേർന്നു നിന്നവളെ പിടിച്ചു ആദിയോടെ ചോദിച്ചവൻ.. ""ഒന്നുമില്ല ഏട്ടാ.. ഇന്നലെ കുറേ ഓടിയില്ലേ...

അതിന്റെ ഇപ്പോൾ കാലിൽ ഒരു വേദന.. അതാണ്‌... അല്ലാതെ പേടിക്കാൻ ഒന്നുമില്ല എന്റെ കിച്ചുട്ടാ..."" ""മ്മ്.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോട് വാ തുറന്നു പറയണം.. പിന്നെ അവിടെ ഒരുപാട് ഓടാൻ ഒന്നും നിൽക്കണ്ട.. എല്ലാം നോക്കാൻ ഞാനും അവിയും ഉണ്ട്.. എവിടെ എങ്കിലും ഒരിടത്തു അടങ്ങി ഇരിക്കണം.. കേട്ടല്ലോ..."" ""ഇത്ര ഒക്കെ ഉപദേശം തരാൻ ആണെങ്കിൽ ഞാൻ ഇവിടെ ഇരുന്നാൽ പോരെ?? 😒"" ""അച്ചൂട്ടി..."" കടുപ്പിച്ചുള്ള അവന്റെ വിളി വന്നപ്പോഴേക്കും ഒന്നും മിണ്ടാതെ അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു പെണ്ണ്... ""ഇങ്ങനെ ദേഷ്യപ്പെടേണ്ട... ഞാൻ നല്ല കുട്ടി ആയിട്ട് അവിടെ ഇരിക്കാം... പക്ഷേ ഇടക്ക് എന്റെ അടുത്ത് വരണം.. എന്താ സമ്മതം ആണോ????"" കൊച്ച് പിള്ളേരുടെ കൂട്ടു ചുണ്ട് പിളർത്തി ചോദിക്കുന്നത് കണ്ടപ്പോൾ അവന് അവളോട് ആ സമയം പ്രണയത്തെക്കാൾ കൂടുതൽ തോന്നിയത് വാത്സല്യം ആരുന്നു....

""സമ്മതിച്ചു.. ഇനിയും കാര്യം പറഞ്ഞു നിന്നാൽ നമ്മൾ ലേറ്റ് ആകും... വാ പോകാം..."" 💞💞💞💞💞💞💞💞 അവിയുടെ കല്യാണം ഇന്ദീവരം ഗ്രൂപ്പിന്റെ ഓഡിറ്റോറിയത്തിൽ തന്നെ ആരുന്നു... ശ്യാമിന്റെ കല്യാണത്തിന് ആരെയും വിളിക്കാൻ പറ്റാത്തത് കൊണ്ട് ഗ്രാൻഡ് ആയി തന്നെ ഈ കല്യാണം നടത്താൻ ആരുന്നു തീരുമാനം... ബന്ധുക്കൾ ഒരുപാട് ഇല്ലാത്തത് കൊണ്ട് തന്നെ ചെറിയ ചടങ്ങ് ആയി മതി എന്നു അവി പറഞ്ഞു എങ്കിലും കിച്ചനും ശ്യാംമും അത് സമ്മതിച്ചില്ല... ""ആകെ ഉള്ള ഒരു പെങ്ങൾ ആണ്.. അവളുടെ കല്യാണം എന്റെ കല്യാണം പോലെ അമ്പലത്തിൽ വെച്ച് ചെറുതായി നടത്താൻ ഞാൻ സമ്മതിക്കില്ല സമ്മതിക്കില്ല സമ്മതിക്കില്ല..."" കിച്ചുവിന്റെ വാക്കിനു മുന്നിൽ പിന്നെ അവന് പറയാൻ ഒന്നുമില്ലാരുന്നു... 💞💞💞💞💞💞💞💞💞

കസവിന്റെ കുർത്തയും മുണ്ടും ഉടുത്തു ചുള്ളൻ ആയി അവി മണ്ഡപത്തിൽ ഇരിക്കുമ്പോൾ ആണ് അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു ശ്യാമ വന്നത്... ചുമന്ന കാഞ്ചിപുരം പട്ടുസാരിയിൽ മിതമായ സ്വർണങ്ങൾ മാത്രം അണിഞ്ഞു വന്നപ്പോൾ ഇവൾക്ക് ഇത്ര സൗന്ദര്യം ഉണ്ടോ എന്ന് അറിയാതെ ചിന്തിച്ചു പോയി അവൻ... ""ഇങ്ങനെ നോക്കാതെ അളിയാ... നിന്റെ സ്വന്തം പ്രോപ്പർട്ടി തന്നെ ആണ്..."" കിച്ചുവിന്റെ കമന്റിൽ ഒരു അവിഞ്ഞ ചിരി ചിരിച്ചവൻ... ""ടോ കെട്ടിയോനെ... വെറുതെ എന്റെ ചേട്ടനെ കളിയാക്കാൻ നിൽക്കണ്ട.. സ്വന്തം കല്യാണത്തിന് ലേബർ റൂമിന്റെ മുന്നിൽ നടക്കുന്നത് പോലെ നടന്നത് ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് കേട്ടോ.."" അച്ചുവിന്റെ കൗണ്ടർ കൂടി ആയപ്പോൾ കോളം തികഞ്ഞു... താലി കെട്ടി വരണമാല്യം ചാർത്തി ശ്യാമയെ തന്റെ നല്ല പാതിയായി കൂടെ കൂട്ടിയപ്പോൾ പെങ്ങളുടെ സ്ഥാനത് അച്ചു ആരുന്നു...

കണ്ട് നിൽക്കുന്നവർക്ക് അത്ഭുതം ആരുന്നു അവരുടെ ബന്ധം... രക്തബന്ധത്തേക്കാൾ മൂല്യമുള്ള സ്നേഹബന്ധം❤ 💞💞💞💞💞💞💞💞💞 കല്യാണക്കാര്യങ്ങൾക്ക് ആയി അവിടെ മുഴുവൻ ഓടി നടക്കുമ്പോഴും കിച്ചന്റെ കണ്ണുകൾ ഇടക്ക് അച്ചുവിനെ തിരയും... ചുറ്റുമുള്ള പല കണ്ണുകളും അവളെ അസൂയയോടെ നോക്കുന്നത് കാണുമ്പോൾ അറിയാതെ അച്ചുവിന് ചിരി വരും... ""അച്ചൂട്ടി.. നിനക്ക് വിശക്കുന്നില്ലേ... എന്താ ഇത് വരെ ആഹാരം കഴിക്കാഞ്ഞത്???"" ""ഏട്ടൻ ജോലിയിൽ അല്ലാരുന്നോ.. അതാ ഞാൻ കാത്തിരുന്നത്... ഒരുമിച്ചു കഴിക്കാം..."" ""അവി കൂടി വന്നിട്ട് പോരെ?? നമുക്ക് എല്ലാവർക്കും ഒരുമിച്ചു ഇരിക്കാം???"" ""മ്മ്.. ഞാൻ wait ചെയാം.. മോൻ പോയി ബാക്കി ജോലി ചെയ്തോ..."" 💞💞💞💞💞💞💞💞

ഒരുപാട് നടന്നത് കൊണ്ട് അച്ചുവിന് സർജറി കഴിഞ്ഞ സ്ഥലത്ത് നല്ല വേദന ഉണ്ടാരുന്നു... അത് കൊണ്ട് തന്നെ അവൾ അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്നപ്പോൾ ആണ് ഏതോ ഒരു അമ്മായി അടുത്ത് വന്നത്... കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായി കിച്ചന്റെ വകയിലെ ഏതോ ബന്ധു ആണ് എന്ന്... ""മോൾ കിരണിന്റെ പെണ്ണ് അല്ലെ...??"" ""അതേ ആന്റി..."" ""സുഖം ആണോ???"" ""മ്മ് 😊"" ""പിന്നെ മോളെ കണ്ടപ്പോൾ മുതൽ ഞാൻ ചോദിക്കണം എന്ന് വിചാരിക്കുന്നു... മോൾക്ക് ഒന്നും തോന്നല്ലേ.."" ""എന്താ ആന്റി.. പറഞ്ഞോ...."" ""അത് പിന്നെ... മോൾക്ക് സ്വർണം ഒന്നും ഇല്ലേ... ഒരു കല്യാണത്തിന് ഇങ്ങനെ ആണോ വരുന്നത്... ആകെ താലി മാലയും പൊട്ട് പോലെ ഒരു മാലയും മാത്രം... കോടികൾ ആസ്തി ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ...

മോൾക്ക് വേണ്ടത് ഒന്നും അവൻ വാങ്ങി തരില്ലേ???"" ""ഓ.. എന്ത്‌ ചെയ്യാൻ ആ അമ്മായി.. കെട്ടിയോന് എന്നോട് ഒരു സ്നേഹം ഇല്ലെന്നേ.. ഞാൻ ഇങ്ങനെ ഒക്കെ നടക്കുന്നു...ആകെ രണ്ട് മാലയും വളയും ഉണ്ട്.."" സങ്കടം വാരി വിതറി അവൾ പറഞ്ഞപ്പോൾ ആഗ്രഹിച്ചത് എന്തോ കേട്ട സന്തോഷം ആരുന്നു അമ്മായിടെ മുഖത്ത്.. അപ്പോഴാണ് ഒരു പെൺകുട്ടി അവിടേക്ക് വന്നത്.. ""അമ്മ ഇവിടെ ഇരിക്കുവാണോ.. ഞാൻ എവിടെ ഒക്കെ നോക്കി.. വാ നമുക്ക് ഇറങ്ങാം...."" ""ദാ വരുന്നു മോളെ.. നിനക്ക് അറിയാമോ ഈ കുട്ടിയെ.. നമ്മുടെ പ്രസാദിന്റെ മോന്റെ ഭാര്യ ആണ്..."" ""പിന്നെ അറിയാതെ.. ഞാൻ ജോലി ചെയുന്ന ജ്വലറിയിൽ മാഡം ഇടക്ക് വരാറുണ്ട് ഓഫീസ് കാര്യങ്ങൾ ഒക്കെ നോക്കാൻ... അമ്മ വാ നമുക്ക് പോകാം..."" 💞💞💞💞💞💞💞💞

""അമ്മ എന്താ ഇത്ര നേരം ആ ചേച്ചിയോട് സംസാരിച്ചത്???"" ""അത് പിന്നെ ആ പെണ്ണിന്റ കൈയും കാലും ഒക്കെ കണ്ടില്ലേ.. കോടികൾ ഉണ്ടായിട്ട് എന്താ... അവന് കുറച്ചു സ്വർണം വാങ്ങി ആ പെണ്ണിന് കൊടുത്തൂടെ.. ഇനി ചിലപ്പോൾ അവന് അവളെ ഇഷ്ടം അല്ലായിരിക്കും..."" ""അമ്മ എന്ത്‌ അറിഞ്ഞിട്ട് ആണ് ആ ചേച്ചിയോട് അങ്ങനെ ഒക്കെ പോയി പറഞ്ഞത്.. ഒരാളുടെ സ്വർണം കണ്ട് ആണോ അവരുടെ വലുപ്പം തീരുമാനിക്കുന്നത്... ആ ചേച്ചിയുടെ കഴുത്തിൽ ഉള്ള കുഞ്ഞ് മാലയും കൈയിലെ bracelet ഉം മാത്രം തന്നെ ലക്ഷങ്ങൾ ആണ്... കാരണം കിരൺ സർ വന്നു പ്രത്യേകം പറഞ്ഞു അത് ഡിസൈൻ ചെയ്യിപ്പിക്കുമ്പോൾ ഞാനും ഉണ്ടാരുന്നു അവിടെ... ആദി ചേച്ചിക്ക് അങ്ങനെ ഒരുപാട് സ്വർണം ഒക്കെ ഇട്ടു പ്രഹസനം കാണിക്കുന്നതിന് താല്പര്യം ഇല്ല..

കിരൺ സാറിനും അതേ... സാറിന്റെ കൈവെള്ളയിൽ ആണ് ചേച്ചിയെ കൊണ്ട് നടക്കുന്നത്.. ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാനും ഭാഗ്യം വേണം... പിന്നെ അമ്മ പറഞ്ഞതിന് ഒക്കെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ആ ചേച്ചിയുടെ മാന്യത.. ഇനി എങ്കിലും കാര്യം അറിയാതെ വെറുതെ ഒരാളെ പോയി ചൊറിയാൻ നിൽക്കല്ലേ പ്ലീസ്.. ഇപ്പോ കഞ്ഞി കുടിച്ചു പോകുന്നത് തന്നെ അവരുടെ പൈസ ആണ്.. അത് ഓർമ വേണം..."" ""നീ ഇങ്ങനെ ദേഷ്യപ്പെടണ്ട... ഞാൻ ഇനി ഒന്നിനും പോകുന്നില്ല.. വാ നമുക്ക് വീട്ടിൽ പോകാം..."" 💞💞💞💞💞💞💞💞 സദ്യയും ഫോട്ടോ സെക്ഷനും കഴിഞ്ഞു ഇറങ്ങാൻ സമയം ആയപ്പോൾ എല്ലാവരും ശ്യാമ കരയും എന്ന് വിചാരിച്ചു... പക്ഷേ വളരെ കൂൾ ആയി അച്ഛനും അമ്മയ്ക്കും ഉമ്മ കൊടുത്തിട്ട് അവൾ വണ്ടിയിൽ കേറി ഇരുന്നത് കണ്ടപ്പോൾ അവി വരെ ഞെട്ടി പോയി.. ""നിനക്ക് വീട്ടിൽ നിന്ന് വരുന്നതിനു വിഷമം ഒന്നും ഇല്ലേ മിലി?? സാധാരണ എല്ലാവരും കരയുന്നത് ആണെല്ലോ പതിവ്...""

എന്റെ നിച്ചേട്ടാ.. ഇത് ഞാൻ കരയാനും വേണ്ടി എന്താ.. എന്റെ കൂടെ തന്നെ എന്റെ ചേട്ടൻ ഉണ്ട്... ഏട്ടത്തി ഉണ്ട്... അടുത്ത് കിച്ചു ചേട്ടൻ ഉണ്ട്... പിന്നെ എനിക്ക് അച്ഛനെയും അമ്മയെയും കാണണം എന്ന് വെച്ചാൽ എന്റെ കെട്ടിയോൻ കൊണ്ട് പോവുകയും ചെയ്യും.. ഇനി അങ്ങേർക്ക് കൊണ്ട് പോകാൻ വയ്യ എങ്കിൽ ബസ് പിടിച്ചു പോകാനും എനിക്ക് അറിയാം.. പിന്നെ ഞാൻ എന്തിനാ വെറുതെ കരഞ്ഞു കഷ്ടപ്പെട്ട് ഇട്ട മേക്കപ്പ് ഒക്കെ കളയുന്നത്... 😁"" ""എന്റെ പൊന്നു മോളെ.. നമിച്ചു നിന്നെ ഞാൻ 🙏 എല്ലാവരും പാവം നല്ല കുട്ടി എന്നൊക്കെ പറഞ്ഞപ്പോൾ ആറ്റം ബോംബിനു ഉണ്ടായ item ആണ് എന്ന് അറിഞ്ഞില്ല... കെട്ടി പോയി ഇനി സഹിക്കാം അല്ലെ... 😁"" ""ഇനി സഹിച്ചേ പറ്റു..."" ഇതും പറഞ്ഞു അവന്റെ തോളിലേക്ക് ചായുമ്പോൾ അവിക്ക് അറിയാമാരുന്നു അവളുടെ വിഷമം... എത്ര ഒക്കെ ബോൾഡ് ആണ് വായാടി ആണ് എന്നൊക്കെ പറഞ്ഞാലും ഏതൊരു പെണ്ണിന്റെയും ഉള്ളിൽ സ്വന്തം വീട്ടിൽ നിന്നും പോകുമ്പോൾ ഒരു വിഷമം കാണില്ലേ... 💞💞💞💞💞💞💞

ആരതി ഉഴിഞ്ഞു അവിയുടെ അമ്മ ശ്യാമയെ വീട്ടിൽ കേറ്റുമ്പോൾ എല്ലാത്തിനും കൂടെ അച്ചുവും അനുവും ഉണ്ടാരുന്നു... റിസപ്ഷൻ അടുത്ത ദിവസം ആയതു കൊണ്ട് പിന്നെ അവിടെ പ്രത്യേകിച്ച് പണി ഒന്നും ആർക്കും ഇല്ലാരുന്നു... രാത്രി ആയപ്പോൾ ശ്യാമ്മയുടെ ഉള്ള ധൈര്യം എല്ലാം പോയി... അവളെ നിർബന്ധിച്ചു ഒരു സെറ്റും മുണ്ടും ഉടുത്തു അകത്തേക്ക് പറഞ്ഞു വിട്ടപ്പോൾ പേടിച്ചു കൈയിൽ ഇരുന്ന പാലിന്റെ പകുതിയും വെളിയിൽ കളഞ്ഞവൾ.. കുറേ നേരം അവിടെ ഇരുന്നപ്പോൾ ആണ് അവി അകത്തേക്ക് കയറി വന്നത്.. അവനെ കൂടി കണ്ടപ്പോൾ പെണ്ണ് നിന്ന് വിറയ്ക്കാൻ തുടങ്ങി... ""നീ എന്താ രാത്രി തിരുവാതിര കളിക്കാൻ പോകുന്നുണ്ടോ ഈ ഡ്രസ്സ്‌ ഒക്കെ ഇട്ടു?? നിനക്ക് വേണ്ടത് അലമാരിയിൽ ഉണ്ട്.. പോയി ഡ്രസ്സ്‌ വേറെ ഇട്ടിട്ട് വാ...""

അവന്റെ ആ വാക്കുകൾ അവൾക്ക് പകുതി സമാധാനം കൊടുത്തു... ഡ്രസ്സ്‌ മാറി വന്നപ്പോഴും അവി അവളെ നോക്കി കട്ടിലിൽ ഉണ്ട്... ""മിലി.. ഇവിടെ വന്നു ഇരിക്ക്..."" ""മ്മ്.."" ""നിനക്ക് എന്നേ പേടി ഉണ്ടോ???"" ""ഇല്ല..."" ""എങ്കിൽ ഞാൻ പറയുന്നത് സമാധാനം ആയി കേൾക്കുവോ???"" ""മ്മ്..."" അവന്റെ അടുത്ത് അവൾ വന്നു ഇരുന്നപ്പോൾ കൂടുതൽ ഒന്നും പറയാതെ അവളെ ചേർത്തു പിടിച്ചവൻ... ""നിനക്ക് തന്നെ അറിയാമെല്ലോ നമ്മളുടെ കല്യാണം കഴിഞ്ഞ സാഹചര്യം... നിന്റെ ജാതകം..18 വയസിൽ വിവാഹം നടക്കണം പിന്നെ അച്ഛന്റെ ആഗ്രഹം അതൊക്കെ... നിനക്ക് വേണമെങ്കിൽ കല്യാണം ഇപ്പോഴേ വേണ്ട പഠിക്കണം എന്നൊക്കെ പറയാമാരുന്നു.. പക്ഷേ നീ അത് പറയാഞ്ഞത് വീട്ടുകാർക്ക് വേണ്ടി ആണ് എന്ന് എനിക്ക് അറിയാം... അത് കൊണ്ട് ഒരു കാര്യം പറയാം ഞാൻ...

നിന്റെ എൻട്രൻസ് exam ഒക്കെ ക്ലിയർ ചെയ്ത് നിന്റെ മനസും പാകപെടുമ്പോൾ മാത്രം എല്ലാ രീതിയിലും നമുക്ക് ഒന്നാകാം.. അത് വരെ നിന്റെ കൂടെ തന്നെ ഞാൻ ഉണ്ടാകും... നിന്റെ നല്ല ഒരു കൂട്ടുകാരനും ഭർത്താവും കാമുകനും ഒക്കെ ആയി... നിനക്ക് വേണമെകിൽ ഹോസ്റ്റലിൽ പോകാം.. അല്ലെങ്കിൽ ഇവിടെ നിന്നും കോച്ചിംഗ് പോകാം.. എല്ലാം നിന്റെ ഇഷ്ടം.. ആരും ഒന്നിനും ഫോഴ്സ് ചെയ്യില്ല... വേറെ ഒരു കാര്യം എന്താ എന്ന് വെച്ചാൽ ഞാൻ ഒരു ഡോക്ടർ ആണ്.. എമർജൻസി എപ്പോൾ വന്നാലും പോകേണ്ടി വരും... ഇതൊക്കെ നിന്നോട് ഞാൻ പറഞ്ഞിട്ട് ഉള്ളത് ആണ്.. പക്ഷേ ഇന്ന് നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപെട്ട ദിവസം ആണ്.. അത് കൊണ്ട് നിന്നോട് ഇതെല്ലാം പറഞ്ഞു എന്ന് മാത്രം... നിനക്ക് നല്ല ക്ഷീണം ഇല്ലേ.. കിടക്കാം നമുക്ക്???"" അത് കേട്ടതും ബെഡിന്റെ ഒരു മൂലക്ക് കേറി കിടന്നവൾ.. അത് കണ്ടപ്പോൾ ചിരി വന്നു എങ്കിലും കൂടുതൽ ഒന്നും പറയാതെ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...

""അങ്ങനെ ഒരു മൂലയ്ക്ക് കിടക്കാൻ അല്ല ഞാൻ കെട്ടികൊണ്ട് വന്നത്.. എന്നേ കെട്ടിപിടിച്ചു കിടക്കാൻ ആണ്.."" ഇതും പറഞ്ഞു മിലിയെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ അത് ആഗ്രഹിച്ചു എന്ന പോലെ അവളും അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു... 💞💞💞💞💞💞💞💞 ഇതേ സമയം ഇന്ദീവരത്തിൽ കിച്ചന്റെ നെഞ്ചിൽ ചേർന്നു ഇന്നത്തെ കാര്യങ്ങൾ എല്ലാം പറയുവാരുന്നു അച്ചു... ""എന്നിട്ട് നീ അവരോട് എന്ത്‌ പറഞ്ഞു??"" ""ഞാൻ പ്രത്യേകിച്ച് എന്ത്‌ പറയാൻ.. ആ ആന്റി പറഞ്ഞതിന് എല്ലാം സപ്പോർട്ട് കൊടുത്തു.. പാവം സന്തോഷിക്കട്ടെ... 😌"" ""അവർ സതോഷിക്കട്ടെ.. ഇവിടെ ഞാൻ ഒന്ന് സന്തോഷിച്ചിട്ട് കുറച്ചു ദിവസം ആയി..."" ""അതിന്???"" കാര്യം മനസിലായി എങ്കിലും ഒന്നും മനസിലാകാത്തത് പോലെ അച്ചു പറഞ്ഞപ്പോൾ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ... ""അതിന് പ്രത്യേകിച്ച് ഒന്നുമില്ല.. നമ്മുക്ക് സ്നേഹിക്കാം... നേരം വെളുക്കുന്നത് വരെ.. എന്താ... ബുദ്ധിമുട്ട് ഉണ്ടോ???"" ""കിച്ചേട്ടാ..."" ""മ്മ്... "" ""I need you.... ❤"" അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നു.. അച്ചുവിന് വേണ്ടി മാത്രം ഉള്ള ചിരി.... 💞....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story