മിഴി രണ്ടിലും: ഭാഗം 43

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നു.. അച്ചുവിന് വേണ്ടി മാത്രം ഉള്ള ചിരി.... ❤ 💞💞💞💞💞💞💞 രാവിലെ അവി പാത്രം നോക്കി ഇരുന്നപ്പോൾ ആണ് കിച്ചനും അച്ചുവും കേറി വന്നത്... ""ആഹാ.. രാവിലെ ഹാജർ ആയോ?? നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ കിച്ചു????"" ""ഇന്ന് ഓഫീസിൽ പോയി പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല.. അച്ഛന് നോക്കാൻ ഉള്ളതെ ഉള്ളു. അത് കൊണ്ട് ഞാൻ വിചാരിച്ചു ഇന്ന് എന്റെ ഭാര്യയുടെ കൂടെ ഔട്ടിങ് പോകാം എന്ന്... നിന്റെ പ്ലാൻ എന്താ???"" ""പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലെടാ... നാളെ മിലിയുടെ വീട്ടിൽ പോകണം.. രണ്ട് ദിവസം കൂടി കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാൻ തുടങ്ങണം..."" ""രണ്ട് ദിവസം കൂടി കഴിഞ്ഞോ?? അതിന് അവിടെ വേറെയും ഡോക്ടർസ് ഉണ്ട്.. നീ ഒന്ന് ശ്യാമ്മയുടെ കൂടെ കിട്ടുന്ന സമയം ചിലവാക്കാൻ നോക്ക് അവി...""

""ഇല്ലെടാ... ഒരുപാട് ദിവസം ലീവ് എടുക്കാൻ ഒന്നും എനിക്ക് താല്പര്യം ഇല്ല.. വേറെ എത്ര ഡോക്ടർമാർ ഉണ്ടെങ്കിലും എന്നേ കാണാൻ വേണ്ടി വരുന്നവർ ഉണ്ട്.. അവരെ ഒരുപാട് വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... പിന്നെ അത് മാത്രം അല്ല... മിലിക്ക് കോച്ചിംഗ് ക്ലാസ്സ്‌ ഇപ്പോൾ തന്നെ കുറേ മിസ്സ്‌ ആയി.. എൻട്രൻസ്നു ഇനി ഒരുപാട് ദിവസവും ഇല്ല... അവൾ പോയി നന്നായി പഠിക്കട്ടെ..."" ""അങ്ങനെ ആണെങ്കിൽ ഒരു കാര്യം ചെയാം.. ഇന്ന് നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു ഒരു ഔട്ടിങ് പോകാം.. നിനക്ക് താല്പര്യം ഉണ്ടെങ്കിൽ..."" ""എനിക്ക് എന്താ താല്പര്യക്കുറവ്.. ഫാമിലി ആയി പോയി വരാമെല്ലോ..."" ആ സമയം ആണ് ശ്യാംമും അവരുടെ കൂടെ വന്നു ഇരുന്നത്... ""എന്താണ് അളിയനും അളിയനും ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ ഒരു ചർച്ച????"" ""ടോമിനു ആണോ ജെറിക്ക് ആണോ fans കൂടുതൽ എന്ന് ചർച്ച ചെയ്തത് ആണ്.. എന്തെ??? 🧐""

""ഓ.. വലിയ തമാശ😏ഒന്ന് പോടാ..."" ""ടാ ഊളെ.. ഇന്ന് നമ്മൾ എല്ലാവരും ഫ്രീ അല്ലെ.. ഒരു ദിവസം ഫുൾ കറങ്ങാം... അത് പറഞ്ഞത് ആണ്..."" ""അങ്ങനെ നല്ല കാര്യങ്ങൾ ഒക്കെ പറ കിച്ചുട്ടാ.. രാവിലെ ഫുഡ്‌ കഴിച്ചിട്ട് പോകാം... അല്ലെങ്കിൽ ഇവിടുത്തെ പാർവതി ദേവി ഭദ്രകാളി ആകാൻ ഒരുപാട് സമയം വേണ്ട..."" ""അത് ആരാ ആ പാർവതി ദേവി??"" ""എന്റെ ഭാര്യ തന്നെ😁"" 💞💞💞💞💞💞 ""കിച്ചു, ശ്യാമേ... ഞാൻ ഒരു കാര്യം പറഞ്ഞാൽ രണ്ട് പേർക്കും ഒന്നും തോന്നരുത്..."" ""അത് നീ കാര്യം പറ.. എന്നിട്ട് തീരുമാനിക്കാം... 😌"" ""അത് പിന്നെ.... ഞാൻ ഒരു ഫ്ലാറ്റ് എടുത്തു അവിടേക്ക് മാറിയാലോ എന്ന് ആലോചിക്കുന്നുണ്ട്... ഇപ്പോൾ മിലിയും ഉണ്ടെല്ലോ... എത്ര നാൾ എന്ന് വെച്ച് ആണ് ഇവിടെ...""

""ഓഹോ.. അപ്പോ എന്നേ ഡ്രൈ വാഷ് ചെയ്യാൻ ഉള്ള പ്ലാൻ ആണ് അല്ലെ.. അതിന് നിന്നോട് ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞോ.. പിന്നെ എന്താ ഇപ്പോ പെട്ടെന്ന് അങ്ങനെ ഒരു ചിന്ത വരാൻ..."" ""പെട്ടെന്ന് ഒന്നും അല്ലേടാ.. ഞാൻ കുറേ ആലോചിച്ചു... എന്തായാലും ഇനി ഈ തൃശൂർ നിന്നും ഇപ്പോഴേ നാട്ടിലേക്ക് ഒരു മടക്കം ഇല്ല... കാരണം എന്റെ ജോലി പിന്നെ മിലിയുടെ ക്ലാസ്സ്‌ എല്ലാം... നാട്ടിൽ കുറേ സ്ഥലം ഉണ്ട്.. അവിടെ കുറച്ചു വിൽക്കാം എന്ന് വിചാരിച്ചു.. പിന്നെ എന്റെ അക്കൗണ്ടിൽ കുറച്ചു പൈസ ഉണ്ട്.. ബാക്കി തികഞ്ഞില്ലെങ്കിൽ ലോൺ എടുക്കാം...എന്തായാലും ഇവിടെ നിൽക്കുന്നു.. അപ്പോൾ പിന്നെ സ്വന്തം ആയി ഒരു വീട് ഉള്ളത് നല്ലത് അല്ലെ..."" ""നീ പറഞ്ഞത് ശെരി ആണ് അവി... ഇത് വരെ നീ ബാച്‌ലർ ആയിരുന്നു.. പക്ഷേ ഇനി അങ്ങനെ അല്ലല്ലോ... അതൊക്കെ നോക്കുമ്പോൾ വീട് വാങ്ങുന്നത് ആണ് നല്ലത്....""

""അച്ചു....."" ""എന്താ ഏട്ടാ..."" അടുക്കളയിൽ ആയിരുന്ന അച്ചു ഇറങ്ങി വന്നപ്പോൾ കണ്ണ് കൊണ്ട് എന്തോ കാണിച്ചു കിച്ചൻ.. അത് മനസിലായ എന്ന പോലെ ബാഗിൽ നിന്നും ഒരു ഫയൽ കിച്ചന്റെ കൈയിൽ എടുത്തു കൊടുത്തിട്ട് വീണ്ടും അടുക്കളപണിയിലേക്ക് കടന്നവൾ. ""ഇത് നിനക്ക് ഉള്ളത് ആണ്... എന്താ എന്ന് അറിയാൻ എടുത്തു നോക്ക്..."" അതും പറഞ്ഞു ആ ഫയൽ അവിക്ക് കൊടുത്തു കിച്ചു.. തുറന്നു നോക്കിയപ്പോൾ അവിയുടെ മുഖത്തെ എന്തൊക്കെയോ തിരിച്ചു അറിയാൻ പറ്റാത്ത ഭാവങ്ങൾ ആരുന്നു... ""എന്തിനാ കിച്ചു ഇത്.. ഇതിന്റെ ഒന്നും ആവിശ്യം ഇല്ല..."" ""ആവിശ്യം ഇല്ല എന്ന് നീ പറഞ്ഞാൽ മതിയോ. ഇത് എന്റെ പെങ്ങൾക്ക് ഞാൻ കൊടുക്കുന്ന വിവാഹസമ്മാനം ആണ്.. ഇനി ഇത് വേണ്ട എന്ന് ആണെങ്കിൽ എനിക്ക് നീ അങ്ങനെ ഒരു സ്ഥാനം തരുന്നില്ല എന്ന് അല്ലെ...""

""ഒരുപാട് സെന്റി അടിക്കല്ലേ കിച്ചേട്ടാ... 😁"" അടുക്കളയിൽ നിന്നും അച്ചുവിന്റെ കൗണ്ടർ ഉം എത്തി😂 ""പുല്ല്.. നശിപ്പിച്ചു😤😤"" ""അവി ചേട്ടാ.. കിച്ചേട്ടൻ ഒരുപാട് ആഗ്രഹിച്ചു ചെയ്ത കാര്യം ആണ് ഇത്... എല്ലാവരും ഒരുമിച്ചു ഒരു സ്ഥലത്ത് കഴിയാൻ.. ദാ അടുത്ത വീട് ചേട്ടന്റെ പേരിൽ വാങ്ങി... അതാകുമ്പോൾ മൂന്ന് വീടും അടുത്തടുത്ത് വരും... എന്ത്‌ ആവിശ്യത്തിനും നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും എപ്പോൾ വേണമെങ്കിലും പോകാം... ഇത് വേണ്ട എന്ന് പറയല്ലേ ചേട്ടാ.."" ""മോളെ.. പക്ഷേ ഇവന് ഇത്ര പൈസ ചിലവാക്കി ഇത് വാങ്ങി തരേണ്ട കാര്യം എന്താ... പറഞ്ഞാരുന്നെങ്കിൽ ഞാൻ തന്നെ വാങ്ങാൻ ശ്രമിക്കില്ലാരുന്നോ..."" ""അനിയത്തിക്ക് ചേട്ടൻ പൈസ നോക്കി അല്ല ഒരിക്കലും ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നത്... കിച്ചേട്ടന്റെ ഒരു ആഗ്രഹം ആരുന്നു ഇത്.. ഇനി ഇതൊക്കെ അവി ചേട്ടന്റെ status നു ചേരില്ല, കിച്ചേട്ടൻ വാങ്ങിയ വീട്ടിൽ താമസിക്കുന്നത് അപമാനം ആണ് എന്നൊക്കെ ഉള്ള തോന്നൽ ഉണ്ട് എങ്കിൽ ഞാൻ നിർബന്ധിക്കില്ല...""

""അങ്ങനെ ഒന്നും ഇല്ല മോളെ.. എങ്കിലും ഞാൻ..."" ""ഒരു എങ്കിലും ഇല്ല.. നല്ല ഒരു ദിവസം നേരം നോക്കുന്നു.. നിങ്ങൾ ഫാമിലി ആയി അങ്ങോട്ട് ഷിഫ്റ്റ്‌ ചെയുന്നു.. ഓക്കേ????"" ""ഓക്കേ. 😊"" 💞💞💞💞💞💞💞 മാളിൽ പോയി ഒരു ഫിലിം കണ്ട്, ഡ്രസ്സ്‌ എടുക്കാൻ കേറിയത് ആരുന്നു എല്ലാവരും.. അവി മിലിയെ കൊണ്ട് ആദ്യം പോയത് കുർത്ത സെക്ഷൻ ആണ്.. ""നിനക്ക് കുർത്ത ഇഷ്ടം ആണോ???"" ""ആം.."" ""എങ്കിൽ ഇഷ്ടം ഉള്ളത് എല്ലാം എടുത്തോ.."" ഇതും പറഞ്ഞു അവി അവിടെ മാറി ഇരുന്നു ഫോണിൽ കുത്താൻ തുടങ്ങി... എടുക്കുന്നത് ഒന്നും മിലിക്ക് ഇഷ്ടപെടുന്നില്ലാരുന്നു... അവനെ നോക്കുമ്പോൾ ഫോണിൽ നിന്നും മുഖം എടുക്കുന്നു പോലും ഇല്ല.... ഒരു മണിക്കൂർ ആയിട്ടും ഒന്നും എടുക്കുന്നില്ല എന്ന് കണ്ട് അവസാനം അവി തന്നെ കുറച്ചു ടോപ്പും അതിന് ചേരുന്ന ലെഗ്ഗിൻസ് ഉം എടുത്തു...

പിന്നീട് അവന് ഒരു ഷർട്ടും എടുത്തു ബില്ല് അടിക്കാൻ പോയപ്പോൾ ആണ് അവർ ആ കാഴ്ച കണ്ട് വാ തുറന്നു നിന്നത്... കിച്ചനെ ചുറ്റി പിടിച്ചു അച്ചു.. അവൾക്ക് വേണ്ടി ഹാഫ് skirt തപ്പി ആ ഷോപ്പിൽ ഉള്ള എല്ലാം എടുത്തു ഇടിപ്പിക്കുന്ന കിച്ചൻ.. ഓരോ പാവാടയും എടുത്തു വെച്ചു നോക്കുന്നതും ഉണ്ട്... അങ്ങനെ ഇഷ്ടം ആയ കുറച്ചു പാവാടയും ടോപ്പും എടുത്ത ശേഷം അവൻ അവൾക്ക് പിന്നെ വാങ്ങിയത് ത്രീ ഫോർത് ആണ്.. ഇതെല്ലാം കണ്ട് വണ്ടർ അടിച്ചു നിന്നപ്പോൾ ആണ് പുറകിൽ സെയിം എക്സ്പ്രഷനിൽ ശ്യാംമും നില്കുന്നത് കണ്ടത്.. ""ടാ ശ്യാമേ.. ശെരിക്കും ആദി ഇടുന്ന ഈ ഡ്രസ്സ്‌ ഒക്കെ കിച്ചുവിന്റെ സെലെക്ഷൻ ആണോ ????"" ""അവൾ ഹാഫ് skirt ഇട്ടു ഞാൻ കണ്ടിട്ട് ഉണ്ട്... പിന്നെ കോളേജിൽ പോകുമ്പോൾ കൂടുതലും സാരി അല്ലെ.. ഞാൻ വിചാരിച്ചത് ആദിയുടെ ഇഷ്ടം ആണ് ഇങ്ങനത്തെ ഡ്രസ്സ്‌ ഒക്കെ എന്നാണ്..

പക്ഷേ ഇത് അവൾ ഒന്ന് നോക്കുന്നത് പോലും ഇല്ലല്ലോ.. എല്ലാം എടുക്കുന്നത് കിച്ചു അല്ലെ..."" ഇങ്ങനെ പലവിധ സംശയങ്ങളിൽ നിന്നപ്പോൾ ആണ് കിച്ചൻ ബില്ല് അടയ്ക്കാൻ വേണ്ടി വന്നത്.. ""എന്താടാ നീ ഒക്കെ എന്തോ കളഞ്ഞ സ്‌ക്വിരൽ നെ പോലെ ഇങ്ങനെ നിൽക്കുന്നത് ഏഹ്ഹ്???"" ""അല്ല നീ skirt ത്രീ ഫോർത് ഒക്കെ എടുക്കുന്നത് കണ്ട് നോക്കി നിന്ന് പോയതാ..."" ""ഓ അതാണോ.. കോളേജിൽ പോകുമ്പോഴും എന്തെങ്കിലും പാർട്ടിക്കും അല്ലാതെ എന്തിനാ അവൾ വെറുതെ സാരി ചുറ്റി നടക്കുന്നത്... ഇതാകുമ്പോൾ ഈസി ടു ഹാൻഡിൽ അല്ലെ... അച്ചു ഇതിൽ comfortable ആണ്... പിന്നെ എനിക്ക് എന്റെ പെണ്ണിനെ ഈ ടൈപ്പ് ഡ്രെസ്സിൽ ഒക്കെ കാണാൻ ആണ് ഇഷ്ടം എന്ന് കൂട്ടിക്കോ.... കല്യാണം കഴിഞ്ഞാൽ ഭാര്യ ചുരിദാറും ഇറക്കം ഉള്ള ടോപ്പും പിന്നെ സാരിയും മാത്രം ഉടുക്കാൻ പാടുള്ളു എന്നുള്ള ചിന്ത ഒന്നും എനിക്കില്ല.. You know.. I'm a modern husband..."" ""കണ്ട് പഠിക്ക് മനുഷ്യ കിച്ചു ചേട്ടനെ.. ഇവിടെയും ഉണ്ട് ഒരെണ്ണം.. ഏത് നേരവും സാരി ചുരിദാർ ലെഗ്ഗിൻസ്.. മടുത്തു""

അനു പറഞ്ഞപ്പോൾ കിച്ചന്റെ കൂടെ വരാം എന്ന് പറഞ്ഞ നിമിഷത്തെ മനസാൽ സ്മരിച്ചു ശ്യാം... 💞💞💞💞💞💞 ഷോപ്പിംഗ് കഴിഞ്ഞു അവർ നേരെ പോയത് ബീച്ചിൽ ആണ്... അച്ചു വെള്ളത്തിലേക്ക് പോയപ്പോൾ അവളെ പിടിക്കാൻ ആയി കിച്ചനും പോയി കൂടെ.. ഇതെല്ലാം കണ്ട് ബാക്കി ഉള്ളവർ അവിടെ മണ്ണിൽ ഇരുന്നു... ""നിനക്ക് തിരയിൽ കളിക്കാൻ പോകണോ മിലി????"" ""ഏയ്.. വേണ്ട. ഇന്ന് ഒരു മൂഡ് ഇല്ല... ഞാൻ കളിക്കാൻ പോയാലും ആദി ചേച്ചിയുടെ പോലെ വരില്ല.. നിച്ചേട്ടൻ അത് നോക്കിയേ... ഓരോ തവണ തിര വരുമ്പോഴും പോകുമ്പോഴും ഒരു കൊച്ച് കുട്ടിയെ പോലെ ചേച്ചി കളിക്കുന്നു... അതിന് ഒന്നും എതിർത്തു പറയാതെ കിച്ചേട്ടനും അത് പോലെ തന്നെ... എന്ത്‌ സന്തോഷം ആണ് അവർ തമ്മിൽ...

ഒരു പിണക്കവും അധിക നേരം നീണ്ടു പോകാറില്ല... രണ്ട് ദിവസത്തിന് ഉള്ളിൽ ആരെങ്കിലും ഒരാൾ തോൽവി സമ്മതിക്കും... Literature പഠിച്ച ചേച്ചി ഇപ്പോൾ ഓഫീസ് കാര്യങ്ങൾ എല്ലാം നോക്കുന്നത് ചേട്ടന് വേണ്ടി ആണ്.. എന്തിനാ ചേച്ചി കോളേജ് സമയം കഴിഞ്ഞു ഇത് കൂടി കഷ്ടപെടുന്നത് എന്ന് ചോദിച്ചാൽ പറയും... ഞാൻ സഹായിച്ചാൽ ഏട്ടന് അത്രയും ജോലി ഭാരം കുറയുമെല്ലോ... എനിക്ക് കോളേജിൽ അങ്ങനെ വലിയ ജോലി ഒന്നും ഇല്ല എന്ന്... സത്യം പറഞ്ഞാൽ എപ്പോഴും കൂൾ ആയി നടക്കുന്ന കിച്ചു ചേട്ടനെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിൽ ഞാൻ കണ്ടത് ആദി ചേച്ചി ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ആണ്... ഇങ്ങനെയും തമ്മിൽ സ്നേഹിക്കാൻ പറ്റുവോ???"" ""ഇങ്ങനെയും തമ്മിൽ സ്നേഹിക്കാൻ പറ്റുവോ എന്ന് ചോദിച്ചാൽ അറിയില്ല...

പലരും പല രീതിയിൽ അല്ലെ സ്നേഹിക്കുന്നത്.. നിന്റെ ചേട്ടനെ തന്നെ കണ്ടില്ലേ.. ശ്യാംമും അനുവും... സത്യം പറഞ്ഞാൽ അവർ സൈലന്റ് lovers അല്ലെ... രണ്ട് പേരും ഒരുപാട് തമ്മിൽ മനസിലാക്കിയിട്ടുണ്ട്... പ്രൊഫഷനിൽ തന്നെ ശ്യാം ഒന്ന് ഡൌൺ ആയാൽ അപ്പോൾ തന്നെ അവനെ സപ്പോർട്ട് ചെയ്യാൻ അനു ഉണ്ട്.. പിന്നെ നമ്മൾ തമ്മിൽ ആണെങ്കിൽ എന്താ.. വഴക്ക് ഇട്ടു സ്നേഹം അല്ലെ.. നിന്നോട് വെറുതെ എന്തെങ്കിലും കാര്യം പറഞ്ഞു ചൊറിഞ്ഞില്ലെങ്കിൽ എനിക്ക് ആ ദിവസം തന്നെ സമാധാനം കിട്ടില്ല.. പിന്നെ നമ്മൾ ഇനി ജീവിക്കാൻ തുടങ്ങിയത് അല്ലെ ഉള്ളു.... ഇതിൽ നിന്നും എല്ലാം different ആണ് ആദിയും കിച്ചനും... ആദിയുടെ സന്തോഷം ആണ് കിച്ചന്റെ സന്തോഷം... അവളുടെ മുഖത്തെ ചിരി കാണാൻ വേണ്ടി അവൻ എന്തും ചെയ്യും... അമ്മ ഇല്ലാതെ വളർന്നത് കൊണ്ട് ആയിരിക്കും കിച്ചുവിന്റെ സ്ഥാനം കൂടി ആദി നല്ല ഭംഗി ആയി കൊണ്ട് നടക്കുന്നത്...

ചില സമയത്ത് കിച്ചൻ സമയത്ത് ആഹാരം കഴിക്കാതെ ഓഫീസിൽ പോകുന്നതിനു ഒരു അമ്മയെ പോലെ അവനെ ശാസിച്ചു ആഹാരം കഴിപ്പിക്കുന്നത് ഒക്കെ കാണുമ്പോൾ അറിയാതെ അവളോട് ബഹുമാനം തോന്നി പോകും... പിന്നെ ആദി അവളുടെ പ്രൊഫഷൻ ഒരുപാട് സ്നേഹിക്കുന്നു.. അത് പോലെ കിച്ചന്റെ സ്‌ട്രെസ് കുറക്കാൻ വേണ്ടി അവനെ ഓഫീസിൽ സഹായിക്കുകയും ചെയുന്നു... ഒരേ സമയം തന്നെ ഒരുപാട് കാര്യങ്ങൾ.. അങ്ങനെ ഒക്കെ നോക്കുമ്പോൾ കിച്ചന്റെ Pillar of Strength തന്നെ ഇപ്പോൾ ആദി ആണ്... എനിക്ക് ഒരിക്കലും കിച്ചൻ ആകാൻ പറ്റില്ല.. അത് പോലെ അവന് ഒരിക്കലും മറ്റൊരാൾ ആകാനും പറ്റില്ല.. അത് കൊണ്ട് എന്റെ ഭാര്യേ.. നമ്മുക്ക് നമ്മൾ ആയി തന്നെ സ്നേഹിക്കാം എന്നേ... 😉"" അങ്ങനെ ബീച്ചിലും പോയി ഷോപ്പിംഗ് ഉം ചെയ്ത് അടിച്ചു പൊളിച്ചു അവരുടെ ആ ഒരു ദിവസവും പോയി... 💞💞💞💞💞💞💞

ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി കൊണ്ട് ഇരുന്നു... ശ്യാമ എൻട്രൻസ് കോച്ചിംഗ് നു പോകാൻ തുടങ്ങി.. എന്തിനും ഒരു സപ്പോർട്ട് ആയി അവി കൂടെ തന്നെ ഉണ്ടാരുന്നു... രാവിലെ അവി ഹോസ്പിറ്റലിൽ പോകുമ്പോൾ ശ്യാമയെ കോച്ചിംഗ് സെന്ററിൽ ഇറക്കും.. ക്ലാസ്സ്‌ കഴിയുമ്പോൾ അവൾ ഹോസ്പിറ്റലിൽ പോയി അവന്റെ റൂമിൽ ഇരിക്കും.. വൈകിട്ട് രണ്ട് പേരും ഒരുമിച്ചു വീട്ടിൽ വരും... പുതിയ വീട്ടിലേക്ക് മാറിയപ്പോൾ അവി വഴക്ക് ഇട്ടു ശ്യാമ്മയുടെ അച്ഛനെയും അമ്മയെയും കൂടെ കൂട്ടി.. അത് കണ്ടപ്പോൾ ശ്യാമിന് കുറ്റബോധം തോന്നി എങ്കിലും മോന്റെ ജോലിയെ കുറിച്ച് ഞങ്ങൾക്ക് അറിയാം എന്ന് പറഞ്ഞു അമ്മയും അച്ഛനും അവനെ കൂൾ ആക്കി... ശ്യാംമും അനുവും ഇപ്പോഴും പ്രേമിച്ചു നടക്കുന്നു.. കുട്ടി ഇല്ലാത്ത വിഷമം രണ്ട് പേർക്കും ഉണ്ട് എങ്കിലും ഇനിയും ദൈവം അവരെ വിഷമിപ്പിക്കില്ല.. പെട്ടെന്ന് തന്നെ ജൂനിയർ വരും എന്ന് രണ്ട് പേരും വിശ്വസിക്കുന്നു... 💞💞💞💞💞💞

ഒരു ദിവസം കിച്ചൻ ഓഫീസിൽ നിന്നും വന്നപ്പോൾ കാണുന്നത് കോളേജിലെ പേപ്പർ നോക്കുന്ന അച്ചു.. അതിന്റ അടുത്ത് തന്നെ ഓഫീസിലെ papers ഉണ്ട്.. അത് കണ്ടപ്പോൾ അവന് അവളോട് ഒരുപാട് ബഹുമാനം തോന്നി... ഒരേ നേരം തനിക്ക് വേണ്ടി ഒരു പരാതിയും പറയാതെ കഷ്ടപ്പെടുന്ന തന്റെ പെണ്ണിനെ ഓർത്തു... ""അച്ചു ടി..."" ""ഏട്ടൻ വന്നോ.. ഞാൻ കാറിന്റ സൗണ്ട് കേട്ടില്ലല്ലോ.. ഇപ്പോ ആഹാരം എടുക്കാം.."" ""അച്ഛൻ കഴിച്ചോ???"" ""മ്മ്.. അച്ഛൻ കഴിച്ചിട്ട് നേരുത്തേ കിടന്നു..."" ""ആം.. പിന്നെ ആഹാരം കഴിച്ചിട്ട് നീ പോയി ബാഗ് പാക്ക് ചെയ്യണേ.. ഒരു അഞ്ചു ദിവസത്തേക്ക് ഉള്ളത്..."" ""അഞ്ചോ??? 🙄 അതിന് നമ്മൾ എവിടെ പോകുന്നു???"" ""അതൊക്കെ സർപ്രൈസ്.. നീ ചോദിക്കണ്ട.. ഞാൻ പറയില്ല... നാളെ രാവിലെ പോകണം നമുക്ക്..."" ""മ്മ്.. ഓക്കേ.. അവി ചേട്ടനോടും ചേട്ടായിയോടും പറയണ്ടേ???""

""അതൊക്കെ ഞാൻ എപ്പോഴേ പറഞ്ഞു.."" ""അപ്പോൾ അച്ഛനോ?? അച്ഛനും വരുന്നോ നമ്മുടെ കൂടെ?? ഇത്ര ദിവസം അച്ഛൻ ഒറ്റക്ക് ആയി പോകില്ലേ???"" ""അച്ഛൻ ഒറ്റക്ക് ഒന്നുമല്ല.. രാമച്ചൻ വരും.. പിന്നെ ശ്യാം രാവിലെ തന്നെ പെട്ടിയും ആയി ഹാജർ ഇടും.. അതൊന്നും ഓർത്തു എന്റെ പെണ്ണ് ടെൻഷൻ അടിക്കേണ്ട.. പിന്നെ നീ ആ ടൈഗർ ബാം എടുത്തിട്ട് വാ. നല്ല തലവേദന..."" 💞💞💞💞💞💞 അച്ചു കുറേ ചോദിച്ചു എങ്കിലും എവിടെ ആണ് പോകുന്നത് എന്ന് കിച്ചൻ പറഞ്ഞില്ല... രാവിലെ കാർ എയർപോർട്ടിന്റ മുന്നിൽ കൊണ്ട് നിർത്തിയപ്പോൾ അത്ഭുതത്തോടെ അവൾ അവനെ നോക്കി.. ""ഇനി എങ്കിലും പറ ഏട്ടാ.. എവിടെ ആണ് പോകുന്നത്????""

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്ത് കയറിയപ്പോൾ മുതൽ ചോദിക്കാൻ തുടങ്ങിയത് ആണ് അച്ചു... അവർക്ക് കേറാൻ ഉള്ള ഫ്ലൈറ്റിന്റെ announcement വന്നപ്പോൾ ശെരിക്കും ഞെട്ടി പോയി പെണ്ണ്... 💞Kochi to Delhi Indigo Flight.. 💞 അത് കേട്ട് കിച്ചനെ നോക്കിയപ്പോൾ അവിടെ എപ്പോഴത്തെയും പോലെ കള്ള ചിരി ഉണ്ടാരുന്നു.... 😊 പരിസരം പോലും നോക്കാതെ അവനെ കെട്ടി പിടിച്ചതിൽ നിന്നും തന്നെ ഉണ്ടാരുന്നു അവൾ എത്ര ഹാപ്പി ആണ് ഈ യാത്രയിൽ എന്ന്... ഒരിക്കൽ തന്റെ ജീവന്റെ ഭാഗം ആരുന്ന ഡൽഹി... വീണ്ടും അവിടേക്ക് ഒരു യാത്ര... അതും തന്റെ പ്രിയപെട്ടവന്റെ കൂടെ...❤ ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story