മിഴി രണ്ടിലും: ഭാഗം 44

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഒരിക്കൽ തന്റെ ജീവന്റെ ഭാഗം ആരുന്ന ഡൽഹി... വീണ്ടും അവിടേക്ക് ഒരു യാത്ര... അതും തന്റെ പ്രിയപെട്ടവന്റെ കൂടെ...❤ 💞💞💞💞💞💞 ഫ്ലൈറ്റിൽ കയറി ഡൽഹി എത്തുന്നത് വരെ അച്ചു സൈലന്റ് ആരുന്നു... കിച്ചു ചോദിക്കുന്നതിന് മാത്രം മറുപടി... പക്ഷേ അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടാരുന്നു ഈ യാത്ര തനിക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന്... 💞💞💞💞💞💞 ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി കഴിഞ്ഞ് അച്ചു ആദ്യം ചോദിച്ചത് ഇനി നമ്മൾ എവിടെ ആണ് പോകുന്നത് എന്നാണ്... ""നാളെ രാവിലെ താജ് മഹൽ പോകണം... ഇന്ന് ഇനി പ്രത്യേകിച്ച് ഒന്നുമില്ല.. ഹോട്ടൽ പോവുക.. റൂം എടുക്കുക കിടന്ന് ഉറങ്ങുക... അത് പോരെ??? പിന്നെ ഡൽഹി എനിക്ക് അറിയില്ല... അഞ്ചു വർഷം ഇവിടെ നിന്നത് നീ അല്ലെ.. so എല്ലാം നിന്റെ ഇഷ്ടം.. ഞാൻ കൂടെ വരും.. അത്രേ ഉള്ളു..

ഹോട്ടൽ റൂം പോലും ഞാൻ ബുക്ക്‌ ചെയ്തിട്ടില്ല."" ""ഓഹോ.. അപ്പോ എല്ലാം ഇനി ഞാൻ തന്നെ ചെയ്യണം അല്ലെ..."" ""അതേ.. എന്റെ ഭാര്യ സ്ട്രോങ്ങ്‌ അല്ലെ.. സാധാരണ ഭർത്താവ് എല്ലാം ബുക്ക്‌ ചെയ്യും ഭാര്യ കൂടെ വരും.. അങ്ങനെ അല്ലെ.. നമുക്ക് ഒന്ന് ക്ലിഷേ മാറ്റി പിടിക്കാം my sweet wify... ❤"" ""കിച്ചേട്ടൻ കാര്യം ആയി തന്നെ ആണോ ഈ പറയുന്നത്???"" ""അതേല്ലോ.. ഞാൻ നാളെയും മറ്റന്നാളും പോകാൻ ഉള്ളത് മാത്രം പ്ലാൻ ഇട്ടിട്ട് ഉള്ളു.. മൂന്ന് ദിവസം നമ്മൾ ഡൽഹിയിൽ ഉണ്ട്.. ആ മൂന്ന് ദിവസവും എല്ലാം നിന്റെ കൈയിൽ ആണ്.. എനിക്ക് അതിൽ ഒരു ഉത്തരവാദിത്തവും ഇല്ല..."" ""ഓഹോ.. അങ്ങനെ ആണ് അല്ലെ... എങ്കിൽ Mr കിരൺ പ്രസാദ്.. നിങ്ങളെ ഈ ഡൽഹി മുഴുവൻ കൊണ്ട് കാണിക്കുന്ന കാര്യം ഞാൻ ഏറ്റു... മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നമുക്ക് പോകാം... 🚶‍♀️🚶‍♀️""

അച്ചുവിന്റെ സംസാരവും കൈകളുടെ ചലനങ്ങളും എല്ലാം ചെറു ചിരിയോടെ അവൻ നോക്കി നിന്നു.. അവളുടെ ഓരോ വാക്കിലും അവൻ മനസിലാക്കി ഈ നാടും ആയി പെണ്ണിന് വല്ലാത്ത attachment ഉണ്ട് എന്ന്.. ""അച്ചൂട്ടി. ഈ പെട്ടി ഒക്കെ എവിടെ എങ്കിലും വെച്ചിട്ട് എനിക്ക് ഒന്ന് ഉറങ്ങണം.. അതിന് എന്തെങ്കിലും പരിഹാരം കാണാൻ പറ്റുവോ സാറിന്??? 😤"" ""ഓ.. ആ കാര്യം ഞാൻ മറന്നു പോയി.. സോറി ഏട്ടാ... നാളെ രാവിലെ ആണ് ട്രെയിൻ എന്ന് അല്ലെ പറഞ്ഞത്.. ഹോട്ടൽ റൂം ബുക്ക്‌ ചെയ്തില്ല എങ്കിൽ നമുക്ക് പാഹർഗഞ്ചിൽ റൂം എടുത്താലോ???"" ""എന്ത്‌ ഗഞ്ച? 🙄"" ""ഗഞ്ച അല്ല.. പാഹർഗഞ്ച്.. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷന് അടുത്താണ്... എയർപോർട്ടിന്റെ അടുത്ത് റൂം എടുക്കാൻ നിന്നാൽ രാവിലെ അവിടെ എത്താൻ നമ്മൾ ലേറ്റ് ആകും.. കാരണം ഇവിടെ മെട്രോ രാവിലെ തുടങ്ങുന്നത് 5:30 നു ആണ്..""

""ഹാ.. അങ്ങനെ എങ്കിൽ ഞാൻ ടാക്സി വിളിക്കട്ടെ????"" ""ഏയ്.. ടാക്സി ഒന്നും വേണ്ട ഏട്ടാ.. ആകെ ഒരു ബാഗ് അല്ലെ ഉള്ളു.. നമുക്ക് മെട്രോയിൽ പോകാം..."" ""Are you sure അച്ചു??? മെട്രോയിൽ പോയാൽ മതിയോ???"" ""ഹാ.. മതി എന്റെ കെട്ടിയോനെ.. ഇപ്പോൾ സമയം 12 അല്ലെ.. മെട്രോയിൽ ഒന്നും ആരും കാണില്ല.. ഈ ഡൽഹിയിൽ ഒരിടത്തു സമയത്ത് എത്തണം എങ്കിൽ മെട്രോ is the best.. അല്ലാതെ ടാക്സി, ബസ് ഒക്കെ പോകാൻ നിന്നാൽ ട്രാഫിക് ആണ്..."" ""എങ്കിൽ വാ.. മെട്രോ എങ്കിൽ മെട്രോ..."" കിച്ചുവിന് ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥ ആരുന്നു... അവനോട് ഒന്നും ചോദിക്കാതെ ഓടി നടന്നു ടിക്കറ്റ് എടുക്കുന്നതും അകത്ത് കയറി ഏത് സൈഡിൽ ആണ് മെട്രോ വരുന്നത് എന്ന് ആരോടും ഒന്നും ചോദിക്കാതെ ബോർഡ്‌ നോക്കി പോകുന്നത് ഒക്കെ അവൻ ഒരു അത്ഭുതത്തോടെ നോക്കി നിന്നു..

കാരണം കൊച്ചിയിൽ എവിടെ പോയാലും തന്റെ കൈയിൽ പിടിച്ചു നടക്കുന്നവൾ ആണ് ഇന്ന് എല്ലാം ഇങ്ങനെ ഒറ്റക്ക് ചെയുന്നത്... അച്ചു പറഞ്ഞത് പോലെ തന്നെ മെട്രോയിൽ ആൾ ഇല്ലാരുന്നു.. പെട്ടെന്ന് തന്നെ അവർ ന്യൂ ഡൽഹി മെട്രോ സ്റ്റേഷനിൽ എത്തി.. ""ഇനി ടാക്സി വിളിക്കട്ടെ???"" ""എന്റെ കിച്ചേട്ടാ.. നിങ്ങൾക്ക് ഈ ടാക്സി ടാക്സി എന്ന ഒരു ഒറ്റ വിചാരം ഉള്ളോ??? ഇവിടെ നിന്നും ഒരു അഞ്ച് മിനിറ്റ് തികച്ചില്ല പാഹർഗഞ്ചിലേക്ക്... ഇത്ര സൈക്കിൾറിക്ഷ്വ ചേട്ടന്മാർ ഉള്ളപ്പോൾ എന്തിനാ വെറുതെ കാർ ഒക്കെ.. come on കെട്ടിയോനെ.. Lets explore Delhi in a different way💃"" ഇനി എന്തെങ്കിലും പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് മനസിലാക്കി കിച്ചൻ അച്ചുവിന്റെ കൂടെ തന്നെ പോയി.. സൈക്കിൾകാരനോട് ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നതും അവസാനം അയാൾ കേറാൻ പറഞ്ഞതും ഒക്കെ കണ്ട് ഇവൾ ഇത് എന്ത്‌ തേങ്ങ ആണ് ദൈവമേ പറയുന്നത് എന്ന എക്സ്പ്രഷൻ ആരുന്നു കിച്ചന്.. 💞💞💞💞💞💞

പാഹർഗഞ്ചിൽ എല്ലാ സൗകര്യങ്ങളും ഉള്ള മുന്തിയ ഹോട്ടലിൽ തന്നെ ആരുന്നു അവർ റൂം എടുത്തത്.. ബെഡ് കണ്ടതും കിച്ചൻ അതിലേക്ക് വീണു.. ഫ്ലൈറ്റിൽ നിന്നും ഫുഡ്‌ കഴിച്ചത് കൊണ്ട് അവർക്ക് വിശപ്പില്ലാരുന്നു.. കിച്ചന് ഫ്രഷ് ആയി ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു വെച്ചിട്ട് അച്ചുവും ഒന്ന് കുളിച്ചിട്ട് കിച്ചന്റെ അടുത്ത് വന്നു കിടന്നു.. 💞💞💞💞💞💞 ""അച്ചൂട്ടി.. ഇപ്പോ സമയം 4 മണി ആയതേ ഉള്ളു... നമുക്ക് എവിടെ എങ്കിലും ഇവിടെ അടുത്തുള്ള സ്ഥലത്ത് പോയാലോ?? രാത്രിയിൽ ഫുഡ്‌ കൂടി കഴിച്ചിട്ട് തിരിച്ചു വരാം..."" ""ആം.. ഇവിടെ ഏറ്റവും അടുത്തുള്ളത് ഫിറോസ് ഷാ കൊട്ല, Raj Ghat, CP, ബാംഗ്ലസാഹിബ് ഗുരുദ്വാര ഒക്കെ ആണ്.. CP രാത്രി പോകുന്നത് ആണ് ബെസ്റ്റ്.."" ""എങ്കിൽ നമുക്ക് Firoz Shah Kotla യിൽ പോകാം..."" അച്ചുവും കിച്ചനും ഡൽഹിയിൽ എത്തി ആദ്യമായി പോയത് ഫിറോസ് ഷാ കൊട്ലയിലേക്ക് ആണ്...

ഒരു ടൂറിസ്റ്റ് ഗൈഡ്നെ പോലെ അച്ചു അവന് എല്ലാം പറഞ്ഞു കൊടുത്തു... ""കിച്ചേട്ടന് അറിയുമോ.. ഈ ഡൽഹിയിൽ കൂടുതലും മുഗൾ രാജാക്കന്മാർ ഉണ്ടാക്കിയ കെട്ടിടങ്ങൾ ആണ്.. ഈ കോട്ട ഡൽഹി sultanate ന്റെ രാജാവ് ആയ ഫിറോസ് ഷാ തുഗ്ലക് ഉണ്ടാക്കിയത് ആണ് എന്നാണ് ഹിസ്റ്ററി.. പതിനാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ കോട്ട ആണ് ഇത്.. കാലങ്ങളിൽ ഭരണം മാറി വന്നപ്പോൾ പല കാരണങ്ങൾ കൊണ്ട് ഇത് തകർക്കപ്പെട്ടു... ചരിത്രം ഇതൊക്കെ ആണ് എങ്കിലും പഠിക്കുന്ന സമയത്ത് ഞങ്ങൾക്ക് ഈ സ്ഥലം വേറെ ഒരു കാര്യം കൊണ്ട് ആരുന്നു സ്പെഷ്യൽ.."" ""വേറെ എന്ത്‌ കാര്യം???"" ""ഞങ്ങൾ ആ സമയത്ത് വിശ്വസിച്ചിരുന്നത് ഇവിടെ ജിന്ന് ഉണ്ടെന്നും നമ്മൾ ജിന്നിനു കത്ത് എഴുതി അവിടെ ഇട്ടാൽ രാത്രി ജിന്ന് വന്നു അത് വായിച്ചു നോക്കി നമ്മുടെ ആഗ്രഹം സാധിച്ചു തരും എന്ന്... ഇതും വിശ്വസിച്ചു ഞാൻ ഒക്കെ എത്ര കത്ത് എഴുതി ഇട്ടിട്ട് ഉണ്ട് എന്ന് അറിയാമോ..

ജിന്നും വന്നില്ല കത്തും നടന്നില്ല"" ""ആഹാ. അടിപൊളി.. അപ്പൊ നിന്റെ തലയിലെ ഒരു സ്ക്രൂ പണ്ടേ ഇളകിയത് ആണ് അല്ലെ.. അല്ലെങ്കിൽ ആരെങ്കിലും വിശ്വസിക്കുവോ ഈ ജിന്നിന്റെ ഒക്കെ കാര്യം... 🤭"" ""ഒന്നും അങ്ങനെ നിസ്സാരം ആയി കാണണ്ട ഏട്ടാ.. ഞങ്ങൾക്ക് ഗൂഗിൾ നോക്കി ഉള്ള അറിവ് മാത്രം ഉള്ളാരുന്നു.. പക്ഷേ വേറെയും എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് ഇവിടെ.. അത് ഇന്നും എനിക്ക് അറിയില്ല..."" ""മ്മ്.. ഞാൻ കാര്യമായിട്ട് പറഞ്ഞത് ഒന്നുമല്ല.. നമ്മൾ ഇവിടെ എല്ലാം കണ്ട് കഴിഞ്ഞില്ലേ.. വാ.. ഇനി പോകാം... ഇവിടെ 6 മണി വരെ അല്ലെ ഉള്ളു.. ഇപ്പോ തന്നെ സമയം കഴിഞ്ഞു..."" ""നമുക്ക് ഇന്ന് ഗുരുദ്വാരയിൽ പോയി ഫുഡ്‌ കഴിച്ചാലോ??? വേറെ ഒരു ദിവസം ജമാ മസ്ജിദിൽ പോകാം..."" ""എങ്ങനെ പോകാൻ ആണ്?? ബസ് or മെട്രോ???"" ""ബസിൽ പോകാം..."" 💞💞💞💞💞💞

അവിടെ നിന്നും അവർ പോയത് ബംഗ്ലാസാഹിബ് ഗുരുദ്വാരയിലേക്ക് ആരുന്നു... കിച്ചൻ ആദ്യമായി ആണ് ഒരു ഗുരുദ്വാരയിൽ വന്നത്.. ""കിച്ചേട്ടാ.. അവിടെ നിൽ..."" ""എന്താടി നിനക്ക്?? പ്രാർത്ഥിക്കാൻ പോകണ്ടേ???"" ""പോകണം.. പക്ഷേ അതിന് മുൻപ് നമ്മുടെ ചെരുപ്പ് അവിടെ കൗണ്ടറിൽ കൊടുക്കണം.. എന്നിട്ട് തലയിൽ കൂടി തുണി ഇടണം.."" ""തലയിൽ ഇടാൻ എന്റെ കൈയിൽ ഒന്നുമില്ല..."" ""അതിന് ഏട്ടന്റെ കൈയിൽ ഒന്നും വേണ്ട. ദാ അവിടെ ഉള്ള ബാസ്കറ്റ് കണ്ടോ.. അതിൽ നിന്നും ഒന്ന് എടുത്താൽ മതി..."" ""ആം.."" അച്ചു എന്ത്‌ ചെയുന്നോ.. അത് പോലെ തന്നെ അവനും ചെയ്തു.. അകത്ത് കയറി പ്രാർത്ഥിച്ചിട്ട് ഇരിക്കാൻ പോയപ്പോൾ ആണ് പെണ്ണ് പോയി ഒരു ക്യുവിൽ നിന്നത്... ""എന്തിനാടി നീ ഇവിടെ വന്നു നില്കുന്നത്?? എനിക്ക് നല്ല കാൽ വേദന ഉണ്ട്. വാ നമുക്ക് അവിടെ എവിടെ എങ്കിലും ഇരിക്കാം..."" ""ഏട്ടന് വേണമെങ്കിൽ അവിടെ പോയി ഇരുന്നോ..

ഞാൻ എന്തായാലും പായസം കഴിച്ചിട്ടേ വരുന്നുള്ളു."" കൂടുതൽ എന്തെങ്കിലും പറയുന്നത് തന്റെ ആരോഗ്യത്തിനു ഹാനികരം ആണ് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ അച്ചുവിന്റെ കൂടെ ക്യുവിൽ നിന്നവൻ.. ""പെണ്ണെ.. നല്ല തണുപ്പ് ആണ്.. ആ ഷാൾ തല വഴി നന്നായി ഒന്ന് ഇടൂ... അല്ലെങ്കിൽ ഇനി നിന്നെ ഇവിടെ നിന്നും കൊണ്ട് പോകാൻ ഞാൻ വേറെ വണ്ടി വിളിക്കേണ്ടി വരും..."" എന്നാൽ ഇതൊന്നും കേൾക്കാതെ പായസം (പ്രസാദ് എന്നാണ് അതിന് പറയുന്നത്...)കിട്ടുന്നതിൽ ആരുന്നു അവളുടെ ശ്രദ്ധ... സ്വന്തം ആയി കിട്ടിയതും കഴിച്ചിട്ട് കിച്ചന്റെ പങ്ക് കൂടി എടുത്തപ്പോൾ ആണ് പെണ്ണിന് സമാധാനം ആയത്.. ""ഇനി നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം ഏട്ടാ ????"" ""ആം.. പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."" ""yes my ഡിയർ.ധൈര്യം ആയി ചോദിച്ചോ..."""

""പഠിക്കാൻ ഇവിടെ നിന്ന സമയം നീ ഒക്കെ കോളേജിൽ ആരുന്നോ പോയത് അതോ ഇവിടെ ആരുന്നോ????"" ""Very good question. അങ്ങനെ okke ചോദിച്ചാൽ കറക്റ്റ് ഉത്തരം എനിക്ക് അറിയില്ല. ഈ ഗുരുദ്വാര ഞങ്ങൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത സ്ഥലം ആരുന്നു ഏട്ടാ..."" ""ഇതിനും ഹിസ്റ്ററി ഉണ്ടോ??"" ""യെസ് "" ""സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും ഞാൻ ഹിസ്റ്ററി പഠിച്ചിട്ട് ഇല്ല.. ആ ഞാൻ ആണ് നിന്റെ ക്ലാസ്സ്‌ എല്ലാം ഇങ്ങനെ കേൾക്കുന്നത്😒 മ്മ്.. നീ പറ.. ഞാൻ കേട്ടോളാം..."" ""അങ്ങനെ ഒന്നുമില്ല ഏട്ടാ... പഠിക്കുന്ന സമയത്ത് ഇതിനെ കുറിച്ചൊക്കെ അറിയാൻ ഭയങ്കര ആക്രാന്തം ആരുന്നു... അങ്ങനെ ഗൂഗിൾ നോക്കിയും സിഖ് കൂട്ടുകാരോട് ചോദിച്ചും ഒക്കെ ആണ് ഞങ്ങൾ ഇതിനെ കുറിച്ചൊക്കെ മനസിലാക്കിയത്... 1664 ഇൽ എട്ടാമത്തെ സിഖ് ഗുരു ആയ ഗുരു ഹർ കിഷൻ ഡൽഹി സന്ദർശിക്കാൻ എത്തി...

അന്നു ഇതിന്റെ പേര് ജയിസിംഗ്പുര പാലസ് എന്നാരുന്നു.. ഗുരു ഡൽഹി സന്ദർശിക്കാൻ എത്തിയ സമയത്ത് ആരുന്നു ഡൽഹിയിൽ കോളെറയും smallpox ഉം വന്നത്... രോഗം വന്നവരെ സഹായിക്കാൻ ഗുരുവും മുന്നിൽ ഇറങ്ങി.. നിർഭാഗ്യം എന്ന് പറയട്ടെ.. ഗുരുവും അതേ അസുഖം വന്നു മരിച്ചു... അദ്ദേഹത്തിന്റെ ഓർമ്മക്ക് ആയി അന്നത്തെ ജയിപ്പൂർ രാജാവ് Mirza Raja Jai Singh ഈ സ്ഥലം വിട്ടു കൊടുക്കുകയും പിന്നീട് ഇത് ഗുരുദ്വാര ആവുകയും ചെയ്തു... 1783 ഇൽ ജനറൽ സർദാർ ഭഗേൽ സിംഗ് ആണ് ഇത് നിർമിക്കാൻ മേൽനോട്ടം വഹിച്ചത്.. ഇന്ന് ഇവിടെ വരുന്ന ഏത് മതത്തിൽ ഉള്ളവരെയും സിഖ്‌കാർ കൈയും നീട്ടി സ്വീകരിക്കുന്നു... ലങ്കാറിൽ ഏത് നേരവും വിശന്നു വരുന്നവന് അന്നം കൊടുക്കുന്നു.. അതിന് ജാതിയും മതവും ഒന്നും ഇവിടെ പ്രശ്നം അല്ല..

പണ്ട് ഗുരു ഇവിടെ ഉള്ള കിണറിൽ നിന്നും ആണ് അസുഖം ഉള്ളവർക്ക് വെള്ളം എടുത്തു കൊടുത്തത്.. ഇന്ന് ആ കിണറിന്റെ സ്ഥാനത്ത് കാണുന്ന നദി ആണ് സരോവർ..."" ""ഹ്മ്മ്.. ഞാൻ books ഇൽ വായിച്ചിട്ട് ഉണ്ട് സിഖ് സംസ്കാരത്തിനെ കുറിച്ച്.. പക്ഷേ ഒരു ഗുരുദ്വാരയിൽ വന്നത് ആദ്യമായിട്ടാണ്.."" ""ഞാൻ ഒക്കെ വിശക്കുമ്പോൾ ഹോട്ടലിൽ പോകുന്നതിനേക്കാൾ കൂടുതൽ വന്നത് ഇവിടെ ആണ്😁"" ""കവി ഉദേശിച്ചത് മനസിലായില്ല..."" ""അത് പിന്നെ ഏട്ടാ.. എന്റെ കോളേജ് ഇവിടെ അടുത്താണ്.. രാവിലെ ക്ലാസ്സ്‌ ഉള്ള ദിവസം ഒന്നും കഴിക്കാതെ ഇറങ്ങി ഓടും... എന്നും വെളിയിൽ നിന്നും കഴിക്കാൻ പൈസ തികയാറും ഇല്ല.. അത് അച്ഛൻ പൈസ തരാതെ ഇരിക്കുന്നത് കൊണ്ട് ഒന്നും അല്ല..എല്ലാ മാസവും ആദ്യം അച്ഛൻ പൈസ അയക്കും..

ആദ്യത്തെ ആഴ്ച രാജാകിയ ജീവിതം ആയിരിക്കും.. ഇഷ്ടം ഉള്ളത് ഒക്കെ പൈസ നോക്കാതെ വാങ്ങി കഴിക്കും.. അത് കഴിയുമ്പോൾ പിന്നെ കൈയിൽ ഒന്നും കാണില്ല... ഒരു മാസത്തേക്ക് അയച്ചു തന്നത് ഒരാഴ്ച കൊണ്ട് തീർത്തിട്ട് വീണ്ടും അച്ഛനോട് ചോദിക്കാൻ പറ്റില്ലല്ലോ.. അപ്പോൾ പിന്നെ ഞങ്ങൾ ഇങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്യും.. കൈയിൽ പൈസയും ഇല്ല വിശന്നിട്ട് കണ്ണും കാണാത്ത അവസ്ഥ ആണെങ്കിൽ ചങ്കിനെയും കൊണ്ട് ഉടനെ ഇവിടേക്ക് ഉള്ള ബസ് പിടിക്കും.. പിന്നെ ചെറിയ ദർശനസുഖവും.."" ""എന്ത്‌ ദർശനസുഖം???"" ""ഇവിടെ വന്നാൽ നല്ല പഞ്ചാബി ചേട്ടന്മാരെ കാണാൻ പറ്റുമെല്ലോ.. അവർക്ക് നമ്മുടെ മലയാളം അറിയാത്തത് കൊണ്ട് നന്നായി കമന്റും അടിക്കാൻ പറ്റും... "" ""അലവലാതി.. നീ ഇതിന് ആരുന്നോ കോളേജിൽ പോയത്??? "" ""അങ്ങനെ പറയല്ലേ.. ഈ mouth looking ഒരു കല ആണ്..

എല്ലാവർക്കും ആ കല ദൈവം കൊടുക്കണം എന്നില്ല😌 പിന്നെ ഹിന്ദിക്കാരൻ ആണ് എന്നും പറഞ്ഞു മലയാളിയെ നോക്കി കമന്റ്‌ അടിച്ചു ആ ചേട്ടന്മാർ തിരിച്ചു പറഞ്ഞ എത്ര എത്ര അനുഭവങ്ങൾ... 😌 പട്ടാളക്കാരെ കാണാൻ വേണ്ടി ഇന്ത്യ ഗേറ്റ് പോകുന്നത്... ഹാ.. അതൊക്കെ ഒരു കാലം😒""  💞💞💞💞💞💞💞 ""പണ്ടത്തെ ഓർമ്മകൾ അയവിറക്കി കഴിഞ്ഞെങ്കിൽ നമുക്ക് റൂമിൽ പോയാലോ???"" ""റൂമിൽ പോകാൻ ഓ?? no way.."" ""പിന്നെ ഇനി എവിടെ പോകാൻ ആ??"" ""നമുക്ക് CP കൂടി പോയിട്ട് റൂമിൽ പോകാം ഏട്ടാ... ഇവിടെ എല്ലാം രാത്രിയിൽ അല്ലെ... പ്ലീസ് പ്ലീസ്..."" ""CP???"" ""Connaught place...""  💞💞💞💞💞💞 രാത്രിയിൽ കിച്ചന്റെ കൈ പിടിച്ചു അത് വഴി നടക്കുമ്പോൾ അച്ചു ഒരുപാട് സന്തോഷത്തിൽ ആരുന്നു... ""കിച്ചേട്ടന് അറിയുമോ.. ഞങ്ങൾ ഇങ്ങനെ ഇവിടെ ഒരുപാട് നടന്നിട്ടുണ്ട്..

നല്ല ചൂട് ഉള്ള സമയത്തു വെറുതെ ഇവിടെ ഉള്ള ഏതെങ്കിലും ഷോപ്പിൽ കേറും... കുറച്ചു നേരം AC യുടെ അടിയിൽ നിന്നിട്ട് ഒരു നാണവും ഇല്ലാതെ തിരിച്ചു ഇറങ്ങി പോകും... "" ""അതെന്താ ഇത്ര ഷോപ്പ് ഉണ്ടായിട്ട് നിങ്ങൾ ഒന്നും വാങ്ങില്ലേ???"" ""ഞങ്ങളുടെ ഒരു മാസത്തെ പോക്കറ്റ് money പോരാതെ വരും ഇവിടെ നിന്നും ഒക്കെ എന്തെങ്കിലും വാങ്ങാൻ.. നല്ല expensive സാധനങ്ങൾ അല്ലെ.. ഇന്ത്യയിൽ ഉള്ള എല്ലാ ബ്രാൻഡഡ് സാധനങ്ങളും ഇവിടെ കിട്ടും എന്ന് പറയുന്നത് കേൾക്കാം... ഞങ്ങൾ പോകുന്നത് Palika Bazar ഇൽ ആണ്.."" ""അവിടെ പ്രത്യേകിച്ച് എന്താ??"" ""ഈ പാലിക ബസാർ എന്ന് വെച്ചാൽ CP യുടെ അടിയിൽ ഉള്ള market ആണ്.. മുകളിൽ കിട്ടുന്ന ബ്രാൻഡഡ് സാധനങ്ങളുടെ exact ഡ്യൂപ്ലിക്കേറ്റ് താഴെ കിട്ടും... ഏതായാലും നമുക്ക് കാര്യം നടന്നാൽ പോരെ... 😁""

""നിന്നെ ഒക്കെ ഇവിടെ പഠിക്കാൻ വിട്ട വീട്ടുകാരെ സമ്മതിക്കണം..."" ""കിച്ചേട്ടൻ അങ്ങനെ പുച്ഛിക്കേണ്ട.. നാട്ടിൽ പഠിച്ച ഒരാളോട് കോളേജ് എക്സ്പീരിയൻസ് ചോദിച്ചാൽ അവർക്ക് വാകയും സഖാവും ഒക്കെ പറയാൻ കാണും.. ഇവിടെ പഠിച്ച ഒരു മലയാളിയോട് അനുഭവം ചോദിച്ചു നോക്ക്.. ദാരിദ്ര്യത്തിന്റെ എല്ലാ അവസ്ഥകളും അവർ പറഞ്ഞു തരും.. പിന്നെ വേറെ ഒരു കാര്യം ഉണ്ട് കേട്ടോ.. ജീവിതം നന്നായി പഠിക്കും... ഇനി ഏതൊരു നാട്ടിൽ പോയാലും അവർ പിടിച്ചു നില്കും... ഞാൻ ഡൽഹിയിൽ വന്ന സമയത്തു എനിക്ക് ആകെ അറിയാവുന്നത് മലയാളവും ഇംഗ്ലീഷും ആരുന്നു.. എന്നാൽ ഇവിടെ വിട്ടു നാട്ടിൽ വന്നപ്പോൾ എനിക്ക് ഇംഗ്ലീഷ് അറിയാം.. മലയാളം അറിയാം.. ഹിന്ദിയും അറിയാം.... എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട സ്ഥലം ആണ് ഈ ഡൽഹി.. അച്ഛന്റെയും അമ്മയുടെയും പുറകിൽ നിന്നും മാറാത്ത.. എന്തിനും അവരെ ആശ്രയിക്കുന്ന ഒരു പൊട്ടി പെണ്ണിൽ നിന്നും എന്ത്‌ അഭിപ്രായവും ആരെയും പേടിക്കാതെ തുറന്നു പറയുന്ന അദ്ധ്വിക ആയത് ഈ നാട് കാരണം ആണ്..

എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ സ്ഥലം ആണ് ഇത്.. എത്ര പറഞ്ഞാലും മതി ആകില്ല... ""Ye sheher nahi.. mehfil he..""❤ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ നാട് എന്നേ പഠിപ്പിച്ചു... എത്ര പറഞ്ഞാലും മതി ആകില്ല... പിന്നെ ഏട്ടാ.. നാളെ നമുക്ക് DU Arts Faculty യിൽ ഒന്ന് പോകണേ.. "" ""നാളെ നമുക്ക് താജ് മഹൽ കാണാൻ പോകണ്ടേ..."" ""ആം.. അത് മാത്രമല്ല.. നാളെ വൈകിട്ട് ഒന്ന് അമ്പലത്തിൽ പോകണം എനിക്ക്..."" ""അതെന്താ അച്ചു നാളെ സ്പെഷ്യൽ അമ്പലത്തിൽ പോക്ക്.. ഏഹ്ഹ്??? 😌"" ""വോ.. അത് ഏട്ടൻ അറിയാനും വേണ്ടി ഒന്നുമില്ല😏"" 💞💞💞💞💞💞💞 ""ഫുഡ്‌ കഴിക്കണ്ടേ നമുക്ക്.. എവിടെ കേറണം???"" ""അത് പ്രത്യേകിച്ച് ചോദിക്കാൻ എന്താ.. BIRIYANI BLUES... "" ""അതെന്താ അവിടെ..???""

""ഡൽഹിയിലെ നല്ല സൂപ്പർ ബിരിയാണി കിട്ടും. ഉഫ്.. mouthil ship ഓടും.. "" ""നീ ഈ പേരും കാര്യങ്ങളും ഒന്നും മറന്നിട്ടില്ലേ????"" ""നാട്ടിൽ എവിടെ എങ്കിലും പോകുന്ന വഴി ഞാൻ മറന്നാലും ഇവിടെ ഉള്ള ഒന്നും മറക്കാൻ പറ്റില്ല... 😊"" 💞💞💞💞💞 ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ കിച്ചൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അച്ചു ഓർഡർ ചെയ്തു... മുറാദിബാദി ബിരിയാണി...  💞💞💞💞💞💞💞 എല്ലാം കഴിഞ്ഞു റൂമിൽ എത്തുമ്പോൾ അവർ ആകെ ക്ഷീണിച്ചിരുന്നു... ""അച്ചു.. നാളെ പോകുമ്പോൾ നീ സാരി ഉടുക്കാമോ???"" ""അതിന് ഞാൻ സാരി ഒന്നും എടുത്തിട്ടില്ല ഏട്ടാ..."" ""അത് എന്റെ ബാഗിൽ ഉണ്ട്.. പിന്നെ ഗോൾഡ് ഒന്നും ഇടല്ലേ...""

""മ്മ്..."" 💞💞💞💞💞💞 രാത്രിയിൽ കിച്ചന്റെ അടുത്ത് കിടക്കുമ്പോഴും അവൾ ഒരുപാട് ഹാപ്പി ആരുന്നു... ഉറക്കം വന്നു വിളിച്ചിട്ടും അവൾ പറയുന്നത് കേൾക്കാൻ വേണ്ടി അവൻ കഷ്ടപ്പെട്ട് ഉറങ്ങാതെ ഇരുന്നു... ""എനിക്ക് അറിയാം ഏട്ടന് നല്ല ഉറക്കം വരുന്നു എന്ന്.. പക്ഷേ ഈ സർപ്രൈസ്.. അത് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി കിച്ചേട്ടാ..."" ""You are always the best.. I love you etta...❤"" ഇതും പറഞ്ഞു അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ ചേർത്തു കിച്ചന്റെ നെഞ്ചിൽ തല വെച്ചു കിടന്നവൾ... ആർക്കും വിട്ടു കൊടുക്കില്ല എന്ന പോലെ അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു.... ❤ 💞💞💞💞💞💞  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story