മിഴി രണ്ടിലും: ഭാഗം 45

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ ചേർത്തു കിച്ചന്റെ നെഞ്ചിൽ തല വെച്ചു കിടന്നവൾ... ആർക്കും വിട്ടു കൊടുക്കില്ല എന്ന പോലെ അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു.... ❤ 💞💞💞💞💞💞 രാവിലെ അലാറം വെച്ചു നേരുത്തേ ഉണർന്നത് അച്ചു ആണ്.... കിച്ചൻ നല്ല ഉറക്കം... വെറുതെ അവന്റെ മുഖത്തേക്ക് നോക്കി കുറേ നേരം കിടന്നവൾ.... ""കൂടെ കൂടിയിട്ട് ഇന്ന് ഒരു വർഷം ആയി... ഹാപ്പി വെഡിങ് അണിവേഴ്സറി കിച്ചേട്ടാ... എന്റെ ജീവൻ❤"" അറിയാം എനിക്ക് ഉള്ള സർപ്രൈസ് ആണ് താജ് മഹൽ എന്ന്.. അപ്പോ പിന്നെ ഞാൻ അത് പൊളിക്കില്ല.... ""ഇതും പറഞ്ഞു എഴുനേൽക്കാൻ പോയപ്പോൾ ആണ് കിച്ചൻ കൈയിൽ കേറി പിടിച്ചത്... എന്താ എന്ന് ചോദിക്കുന്നതിനും മുൻപേ അവനും അവളുടെ കൂടെ എഴുനേറ്റ് ഇരുന്നു... കൂടുതൽ ഒന്നും പറയാതെ അച്ചുവിന്റെ കൈ രണ്ടും ചേർത്തു പിടിച്ചു ഇരുന്നവൻ... ""

ചിരിക്കാൻ മറന്ന എന്നേ അത് പഠിപ്പിച്ചത് നീ ആണ്... ഏത് സന്തോഷത്തിലും സങ്കടത്തിലും ചേർത്തു പിടിച്ചവൾ... എന്റെ iron lady... My pillar of strength💞 ഹാപ്പി ആനിവേഴ്സറി അച്ചൂട്ടി... You are my love and You are my life❤"" ഇതും പറഞ്ഞു അച്ചുവിനെ ചേർത്തു പിടിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ""എന്തിനാ നീ ഇപ്പൊ കരയുന്നത്???'" ""ഒന്നുല്ല ഏട്ടാ..."" ""നല്ല ഒരു ദിവസം ആയി വെറുതെ കരയാതെ പോയി ഒരുങ്ങി വാ. സാരി വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാം.."" ""മ്മ്..."" 💞💞💞💞💞 Hazrat Nizamudeen റെയിൽവേ സ്റ്റേഷനിൽ നിന്നും ആരുന്നു അവർക്ക് ഉള്ള ട്രെയിൻ Gatimaan എക്സ്പ്രസ്സ്‌. ട്രെയിൻ സമയം രാവിലെ 8 മണിക്ക് ആയതു കൊണ്ട് തന്നെ രാവിലെ അവർ ഹോട്ടലിൽ നിന്നും ഇറങ്ങി... സൂപ്പർഫാസ്റ്റ് ട്രെയിൻ ഉം സീറ്റ്‌ ബുക്ക്‌ ചെയ്തത് AC കംപാർട്മെന്റിലും ആയതു കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാരുന്നു... ""നീ കോളേജിൽ പഠിക്കുന്ന സമയത്ത് എങ്ങനെ ആണ് നാട്ടിൽ പോകുന്നത്??

ഫ്ലൈറ്റിൽ ആരുന്നോ???"" ""നോ നോ.. ഫ്ലൈറ്റ് ഒക്കെ ഞങ്ങൾക്ക് അലര്ജി.. ഇന്ത്യൻ റെയിൽവേ ഉള്ളപ്പോൾ എന്തിനാ കിച്ചുട്ടാ നമുക്ക് വിമാനം... 😌"" ""രണ്ട് ദിവസം എടുക്കില്ലേ നാട്ടിൽ എത്താൻ.. അത് വരെ മടുപ്പ് തോന്നിയിട്ടില്ലേ നിനക്ക്???"" ""ഒരിക്കലും ഇല്ലല്ലോ കെട്ടിയോനെ.. ഞങ്ങൾ സെമെസ്റ്റർ ബ്രേക്കിന് ആരുന്നു നാട്ടിൽ പോകുന്നത്.. ഒരുമിച്ചു ടിക്കറ്റ് എടുക്കും.. ഒരാൾക്ക് 6 ടിക്കറ്റ് വരെ എടുക്കാൻ പറ്റുമെല്ലോ.. അപ്പോൾ സീറ്റും അങ്ങനെ തന്നെ കിട്ടും... ഡൽഹി ടു കേരള യാത്ര സത്യം പറഞ്ഞാൽ ദാരിദ്ര്യം പിടിച്ച യാത്ര ആണ്... കൈയിൽ കുറേ ബ്രെഡും ജാമും വാങ്ങി വെക്കും.. പിന്നെ ആപ്പിൾ, ഓറഞ്ച് അങ്ങനെ എന്തെങ്കിലും... രാവിലെ 10 മണി ആകാതെ ആരും ഉണരില്ല.. ഇനി ഉണർന്നാലും ഫോൺ നോക്കി കിടക്കും.. അത് വേറെ ഒന്നും കൊണ്ട് അല്ല.. അതാകുമ്പോൾ രാവിലെ ഒന്നും കഴിക്കാതെ ഉച്ചക്ക് കഴിക്കാമെല്ലോ...

അത് കഴിഞ്ഞ് പിന്നെ ലോകത്ത് ഉള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരം ആയിരിക്കും.. പൊളിറ്റിക്കൽ ടോക്ക്സ് വരുമ്പോൾ എല്ലാവരും അവരുടെ കാഴ്ചപ്പാട് പറയും... കാണുന്നവർക്ക് തോന്നും ഞങ്ങൾ തമ്മിൽ വഴക്ക് ഇടുന്നത് ആണെന്.. പക്ഷേ കുറച്ചു കഴിയുമ്പോൾ ഈ വഴക്ക് ഇട്ടവന്റെ മടിയിൽ അടുത്ത ആൾ കിടക്കുന്നത് കാണാം... രാത്രി ആകുമ്പോൾ പിന്നെ വേറെ വൈബ് ആണ്... പാട്ടും ഡാൻസും ഒക്കെ ആയിട്ട്.. ചില സമയത്തു അടുത്ത സീറ്റിൽ ഉള്ള ചേട്ടന്മാരും കൂടെ കൂടിയിട്ടുണ്ട്... അവസാനം TTR വന്നു ഇനി ബഹളം വെക്കരുത്.. നിങ്ങൾ മാത്രം അല്ല ട്രെയിനിൽ ഉള്ളത് വേറെയും യാത്രക്കാർ ഉണ്ട് പറയുമ്പോൾ ആയിരിക്കും ഞങ്ങൾ എല്ലാം നിർത്തുന്നത്... രത്‌നഗിരി, പൻവേൽ.. ഇവിടെ നിന്നും ഉള്ള paav ബാജി ആയിരിക്കും ഒരു ദിവസത്തെ പ്രധാന ഭക്ഷണം..

അടുത്ത ദിവസം ആകുമ്പോൾ ഗോവയിൽ നിന്നും ഉള്ള പൊറോട്ടയും കടലകറിയും. ട്രെയിനിൽ നിന്നും കഴിവതും ഒന്നും വാങ്ങില്ല... അത് ആഹാരം മോശം ആയതു കൊണ്ട് ഒന്നുമല്ല.. അത്ര പൈസ കൂടി ലാഭിച്ചാൽ കേരളം എത്തുമ്പോൾ ഇഷ്ടം ഉള്ള ഫുഡ്‌ വാങ്ങി കഴിക്കാം... ഞങ്ങൾ സ്ഥിരം വരുന്നത് സമ്പർക്ക് ക്രാന്തിയിൽ ആരുന്നു.. തിരിച്ചു പോകുന്നതും അതേ ട്രെയിനിൽ... ഒരു വ്യത്യാസം എന്താ എന്ന് വെച്ചാൽ തിരിച്ചു പോകുമ്പോൾ ഇങ്ങനെ ഒരുമിച്ചു ആയിരിക്കില്ല ടിക്കറ്റ് എടുക്കുന്നത്.. അതിന്റ കാരണം എന്താ എന്ന് വെച്ചാൽ നാട്ടിലേക്ക് വരാൻ ഉള്ള ഇഷ്ടം തിരിച്ചു പോകാൻ നേരം കാണില്ല... ഒറ്റക്ക് ടിക്കറ്റ് എടുക്കും.. ചില സമയത്തു ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരിക്കും... അങ്ങനെ ഉള്ളപ്പോൾ അവസാനത്തെ അടവ് എന്ന നിലയിൽ MP യുടെ PA ഇല്ലേ.. ഒരു ചേട്ടനെ അറിയാം.. ആ ചേട്ടനെ വിളിക്കും.. (MP കോട്ടയിൽ സീറ്റ്‌ കിട്ടാൻ...) എന്റെ കാൾ വരുമ്പോൾ തന്നെ ആൾക്ക് അറിയാം എന്തിനാ വിളിക്കുന്നത് എന്ന്...

PNR നമ്പർ അയച്ചു കൊടുക്കാൻ പറയും..ഞാൻ ടിക്കറ്റ് തന്നെ അയച്ചു കൊടുക്കും... അങ്ങനെ സീറ്റ്‌ confirm ആകും... ട്രെയിനിൽ വേറെയും ഒരുപാട് കൂട്ടുകാർ കാണും.. പക്ഷേ സീറ്റ്‌ വേറെ വേറെ ആയിരിക്കും.. അങ്ങനെ ഉള്ളപ്പോൾ അടുത്ത സീറ്റിൽ ഉള്ളവരുടെ കൈയും കാലും പിടിച്ചു എങ്ങനെ എങ്കിലും ഞങ്ങൾ ഒരുമിച്ചു ആകും.. ഇനി അങ്ങനെ ഇരിക്കാൻ അവർ സമ്മതിച്ചില്ല എങ്കിൽ ആഹാരം കഴിക്കാൻ ഒരുമിച്ചു വരും... പിന്നെ കൂടെ ഉള്ള ആൺകുട്ടികൾ.. അവർ നല്ല caring ആണ്.. നീ ഒക്കെ എനിക്ക് പെങ്ങളെ പോലെ അല്ലെ.. അപ്പോൾ നിന്നെ ഒക്കെ ഒരു കുഴപ്പവും ഇല്ലാതെ ഡൽഹിയിൽ എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം അല്ലെ എന്നാണ് ചോദിക്കുമ്പോൾ പറയുന്നത്.. വാഷിംറൂമിൽ പോകണം എന്ന് പറഞ്ഞാൽ പോലും കൂടെ ആരെങ്കിലും ഒരാൾ വെളിയിൽ വന്നു നില്കും.. അത്രക്ക് പരസ്പരം സ്നേഹം ആരുന്നു...

കേരളത്തിൽ നിന്നും ഡൽഹിക്ക് തിരിച്ചു പോകുമ്പോൾ 5 സ്റ്റാർ ഫുഡ്‌ ആണ്.. ബിരിയാണി, പൊറോട്ട, ചിക്കൻ ഫ്രൈ, ബീഫ്, വറുത്ത മീൻ, ചപ്പാത്തി etc etc.. എല്ലാവരും നല്ല അറ്റാക്ക് ആയിരിക്കും കാരണം പിന്നെ ഞങ്ങൾ ഇത്ര നല്ല ആഹാരം കഴിക്കണം എങ്കിൽ വീണ്ടും ആറുമാസം കഴിഞ്ഞു നാട്ടിൽ വരണമെല്ലോ... പിന്നെ ഫ്ലൈറ്റിൽ ഒക്കെ വന്നിട്ടുണ്ട്.. അത് എന്തെങ്കിലും അത്യാവശ്യം ഉള്ളപ്പോൾ ഒറ്റക്ക് ആണെങ്കിൽ മാത്രം... ഒരു തവണ എന്റെ പനി കൂടി അമ്മയെ കാണണം എന്നൊക്കെ പറഞ്ഞു ബഹളം വെച്ചപ്പോൾ അച്ഛൻ പറഞ്ഞു കിട്ടുന്ന ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു നാട്ടിൽ വരാൻ... അങ്ങനെ ഒക്കെ ഫ്ലൈറ്റിൽ വന്നിട്ടുള്ളു... ട്രെയിൻ ആരുന്നു ഞങ്ങൾക്ക് ഇഷ്ടം.... 💞 ഇതും പറഞ്ഞു വീണ്ടും എന്തൊക്കെയോ കാര്യമായ ആലോചനയിൽ വെളിയിലേക്ക് നോക്കി ഇരുന്നു ആദി... ""എന്താണ് ഭാര്യേ.. ഭയങ്കര ആലോചന.. നിനക്ക് താജ് കാണാൻ താല്പര്യം ഇല്ലേ???""

""താല്പര്യം ഇല്ലേ എന്നോ.. എന്റെ വലിയ ഒരു ആഗ്രഹം ആരുന്നു ഇത്..."" ""5 വർഷം ഡൽഹിയിൽ നിന്നിട്ടും നീ എന്താ താജ് മഹൽ കാണാൻ പോകാഞ്ഞത്???"" ""അത് പിന്നെ ഏട്ടാ.. ഞാൻ പറഞ്ഞാൽ എന്നേ കളിയാക്കരുത്..."" ""ഇല്ല.. പറ...."" ""താജ് മഹൽ പ്രണയത്തിന്റെ അടയാളം അല്ലെ.. അവിടെ പോകുമ്പോൾ കൂടെ എന്റെ നല്ല പാതിയും വേണം എന്ന് ആരുന്നു ആഗ്രഹം... അത് കൊണ്ട് തന്നെ കൂട്ടുകാരുടെ കൂടെ ഒന്നും ഞാൻ താജ് മഹൽ കാണാൻ പോയിട്ടില്ല... വിധിച്ചിട്ട് ഉണ്ടെങ്കിൽ എന്തായാലും കാണാൻ പറ്റും എന്ന വിശ്വാസവും ഉണ്ടാരുന്നു...."" ""എന്തായാലും വിശ്വാസം നടന്നില്ലേ.. അതിന് വേണമെങ്കിൽ എന്നോട് താങ്ക്യൂ പറഞ്ഞോ.. എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല 😌😌"" ""പറയാൻ സൗകര്യം ഇല്ല😏"" ""നീ ഒന്നും പറയണ്ട.. 😏

പിന്നെ ഒരു കാര്യം ചോദിക്കട്ടെ.. അവിടെ ഉള്ള ബാക്കി സ്ഥലങ്ങൾ കാണാൻ പോകണോ അതോ താജ് മഹൽ മാത്രം പോയാൽ മതിയോ...???"" ""ഇന്ന് എനിക്ക് താജ് മാത്രം കണ്ടാൽ മതി... അത് കഴിഞ്ഞു നമുക്ക് തിരിച്ചു പോകാം... വൈകിട്ട് അമ്പലത്തിൽ പോകണം എനിക്ക്... എന്നിട്ട് എന്റെ കണ്ണനോട് കുറേ കാര്യങ്ങൾ പറയാൻ ഉണ്ട്...."" ""എന്ത്‌ കാര്യങ്ങൾ?? എന്നോട് കൂടി പറ ഭാര്യേ.. 😉"" ""ആദ്യം എനിക്ക് ഒരു താങ്ക്യൂ പറയണം... കിച്ചേട്ടനെ എനിക്ക് നൽകിയതിന്... പിന്നെ എന്റെ ഏട്ടൻ എവിടെ പോയാലും ഒരു കണ്ണ് കൂടെ തന്നെ കാണണേ ദൈവമേ എന്നും... 🙈🙈"" ""ഈ പെണ്ണ്... വാ ഇറങ്ങാം.. സ്റ്റോപ്പ്‌ ആയി..."" 💞💞💞💞💞💞 താജ് മഹൽ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ അച്ചു ഒരുപാട് ഹാപ്പി ആയി.. അവളുടെ മുഖത്തെ ഓരോ എക്സ്പ്രഷനും ക്യാമെറയിൽ ആക്കാൻ കിച്ചുവിന് പ്രത്യേക ഉത്സാഹം ആരുന്നു... തണൽ ഉള്ള ഒരു സ്ഥലത്തു നിന്ന് താജ് മഹാലിന്റെ ദൃശ്യ ഭംഗി ആസ്വദിച്ചു നിന്നപ്പോൾ ആണ് കിച്ചു അച്ചുവിനെ പുറകിൽ നിന്നും ചുറ്റി പിടിച്ചു അവളുടെ തോളിലേക്ക് താടി വെച്ചു നിന്നത്...

""എന്താണ് ഭാര്യേ.. ഇഷ്ടം ആയോ ഈ സ്ഥലം..."" ""ഇഷ്ടം ആയോ എന്നോ.. ഒരുപാട് ഒരുപാട് ഇഷ്ടം ആയി... 🥰 കിച്ചേട്ടൻ എന്താ ഇന്നത്തെ ദിവസം താജ് മഹൽ തന്നെ ചൂസ് ചെയ്തത്????"" ""ഇന്ന് നമ്മുടെ സ്പെഷ്യൽ ഡേ അല്ലെ.. അപ്പോൾ സ്പെഷ്യൽ സ്ഥലം വേണം എന്ന് തോന്നി... പ്രണയത്തിന്റെ അടയാളം അല്ലെ താജ്❤ 1632 ഇൽ യമുനാനദിക്കരയിൽ മുഗൾ ചക്രവർത്തി ആയ ഷാജഹാൻ തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്ക് വേണ്ടി വെണ്ണക്കല്ലിൽ നിർമിച്ച സ്മാരകം... തന്റെ ഭാര്യയെ വളരെ അധികം സ്നേഹിച്ച ഷാജഹാൻ പത്നിയുടെ വിയോഗത്തിൽ വളരെ അധികം വിഷമിക്കുകയും മുംതാസിനോട് ഉള്ള ഷാജഹാന്റെ അഗാധപ്രേമം ആണ് താജ് മഹൽ നിർമിക്കാൻ കാരണം എന്നും അല്ലെ പറയുന്നത്... അങ്ങനെ ഒക്കെ നോക്കുമ്പോൾ നിന്നെ കൊണ്ട് വരാൻ ഇതിലും നല്ല സ്ഥലം ഇല്ല എന്ന് തോന്നി...

Sir Edwin Arnold എന്താ താജ്മഹലിനെ കുറിച്ച് പറഞ്ഞത് എന്ന് അറിയാമോ... ""Not a piece of architecture, as other buildings are, but the proud passions of an emperor’s love wrought in living stones.""❤ കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളി എന്ന് അല്ലെ രബീന്ദ്രനാഥ ടാഗോർ താജ് മഹലിനെ കുറിച്ച് പറഞ്ഞട്ടുള്ളത്... Taj Mahal is the Symbol of eternal love❤ ""ഭ്രാന്ത്‌ ആയോ കിച്ചേട്ടന്???"" ""അതേല്ലോ.. എനിക്ക് ഭ്രാന്ത്‌ അല്ലെ.. നീ എന്ന ഭ്രാന്ത്‌❣️"" 💞💞💞💞💞 താജ് മഹലിന്റെ ഭംഗി മുഴുവൻ ആസ്വദിച്ചാണ് അവർ തിരിച്ചു ഡൽഹി വന്നത്... വന്ന ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി.. അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് അച്ചു ഉണർന്നത്... അപ്പോഴാണ് അമ്പലത്തിൽ പോകുന്ന കാര്യം അവൾ ഓർത്തത്.. ഉറങ്ങുന്ന കിച്ചനെ വിളിക്കാതെ വാഷ്റൂമിൽ പോയി ഫ്രഷ് ആയി വന്നു പെണ്ണ്... കിച്ചന്റെ ബാഗിൽ നോക്കിയപ്പോൾ അവൻ പറഞ്ഞ സാരി കിട്ടി അവൾക്ക്..

അത് കണ്ടപ്പോൾ തന്നെ അച്ചുവിന് അത് ഒരുപാട് ഇഷ്ടം ആയി... ബ്ലാക്ക് കളറിൽ മയിൽ‌പീലി പ്രിന്റിംഗ് ഉള്ള ഒരു സിമ്പിൾ സാരി... സാരി ഉടുത്തു കഴിഞ്ഞിട്ടും കിച്ചു നല്ല ഉറക്കം തന്നെ... ""കിച്ചേട്ടാ... കിച്ചേട്ടാ.. അമ്പലത്തിൽ പോകണ്ടേ.. പോയി കുളിച്ചിട്ട് വാ..."" ""നല്ല ഏട്ടൻ അല്ലെ. ഇപ്പോ തന്നെ താമസിച്ചു... ഒന്ന് പോയി റെഡി ആയി വാ..."" ""ഈ പെണ്ണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല😤😤"" ""ഉറക്കം ഒക്കെ പോയി വന്നിട്ട് ഉറങ്ങാം..."" ""അയ്യടി മനമേ.. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി ഇന്ന് ഉറങ്ങാൻ😤"" ഇതും പറഞ്ഞു ചവിട്ടി തുള്ളി കൈയിൽ കിട്ടിയ ടവൽ എടുത്തു കിച്ചനും കുളിക്കാൻ കേറി... 💞💞💞💞💞 കുളി കഴിഞ്ഞ് വന്ന കിച്ചു കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്നും ഭംഗിയായി മുടി കെട്ടുന്ന അച്ചുവിനെ ആണ്... അവൻ കൊടുത്ത സാരിയിൽ മറ്റു ചമയങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരുപാട് സുന്ദരി ആണ് പെണ്ണ്..... 

""എന്താ ഏട്ടാ ഇങ്ങനെ നോക്കി നില്കുന്നത്.. ഞാൻ ഡ്രസ്സ്‌ എടുത്തു വെച്ചിട്ട് ഉണ്ട്.. പെട്ടെന്ന് വാ.."" ""ഹ്മ്മ്.. ഇന്ന് ടാക്സിയിൽ പോകാം.. സാരി ഉടുത്തു നിനക്ക് ബുദ്ധിമുട്ട് അല്ലെ മെട്രോയിൽ..."" ""ഏട്ടൻ റെഡി ആകുമ്പോഴേക്കും ഞാൻ uber ബുക്ക്‌ ചെയാം.."" അച്ചുവിന്റെ സാരിക്ക് ചേരുന്ന കറുത്ത ഷർട്ടും മുണ്ടും ആരുന്നു കിച്ചന്റെ ഡ്രസ്സ്‌... 💞💞💞💞💞💞 ഹോട്ടലിൽ നിന്നും അവർ നേരെ പോയത് മയൂർ വിഹാറിലെ ഉത്തരഗുരുവായൂരപ്പൻ അമ്പലത്തിലേക്ക് ആണ്... ഡിസംബർ സമയം ആയതു കൊണ്ട് തന്നെ ആളുകൾ കുറവ് ആരുന്നു... അമ്പലത്തിന്റെ ഉള്ളിൽ കേറി പ്രാർത്ഥിച്ചു ചന്ദനം കിച്ചന്റെ നെറ്റിയിൽ തൊട്ടു കൊടുത്തവൾ.. അവൻ അച്ചുവിന് തിരിച്ചും... ""ഡൽഹിയിൽ ഇങ്ങനെ ഒരു അമ്പലം.. Its really amazing... നാട്ടിലെ അമ്പലത്തിൽ വന്ന ഒരു ഫീൽ..."" ""സത്യം... നല്ല വൈബ് ആണ് ഇവിടെ വന്നു ഇരിക്കുമ്പോൾ..

പക്ഷേ ഞങ്ങൾ അങ്ങനെ ഇവിടെ വരാറില്ല..."" ""അതെന്താ.. ഇവിടെ നല്ല ഫീൽ അല്ലെ.. മനസ് ഒന്ന് relaxed ആകും..."" ""മനസ് relax ആകാൻ വേണ്ടി ഉള്ള ഞങ്ങളുടെ സ്ഥലം ആണ് ജമാ മസ്ജിദ്... എന്തെങ്കിലും ഒക്കെ വിഷമം വരുമ്പോൾ വെറുതെ അവിടെ പോയി ഇരിക്കും... ഇവിടെ വരുന്നത് ഓണത്തിനും വിഷുവിനും പിന്നെ exam ആകുമ്പോഴും ആയിരിക്കും.. പിന്നെ അല്ലാതെ കൃഷ്ണനെ കാണണം എന്ന് തോന്നുമ്പോഴും വരാറുണ്ട്.."" ""അപ്പൊ ഓണത്തിനും വിഷുവിനും ഒക്കെ അമ്പലത്തിൽ പോകണം എന്ന് തോന്നാറുണ്ട് അല്ലെ.. നല്ല കുട്ടി.. 😂"" ""ഏട്ടൻ എന്നേ ഇങ്ങനെ തെറ്റ് ധരിക്കല്ലേ... ഓണത്തിനും വിഷുവിനും ഇവിടെ സദ്യ ഉണ്ട്.. പിന്നെ വിഷുവിനു കണിയും... അതൊക്കെ കാണാൻ വേണ്ടി ആണ് വരുന്നത്.. പിന്നെ പരിക്ഷ സമയത്തു കൃഷ്ണന് കൈ കൂലി കൊടുക്കാനും... 😁"" 💞💞💞💞💞💞💞

അങ്ങനെ പല കാര്യങ്ങളും പറഞ്ഞു ഇരുന്ന സമയത്തു ആണ് ശ്യാം വിളിച്ചത്... അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കിച്ചു ഭയങ്കര ഹാപ്പി ആരുന്നു... ""എന്താ ഏട്ടാ ചേട്ടായി പറഞ്ഞത്..???"' ""സന്തോഷം ഉള്ള കാര്യം തന്നെ ആണ് പെണ്ണെ... അവൻ അച്ഛൻ ആകാൻ പോകുവാ... അനു പ്രെഗ്നന്റ് ആണ് എന്ന്...."" കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി എങ്കിലും എവിടെയോ അച്ചുവിന്റെ ഉള്ളിലും ഒരു വിഷമം വന്നു... അത് മനസിലായി എന്ന പോലെ കിച്ചൻ അവളെ ചേർത്തു പിടിച്ചു... ""അനുവിന്റെ കല്യാണം കഴിഞ്ഞിട്ട് വർഷം നാല് ആകാൻ പോകുന്നു.. നമ്മൾ 1 വർഷം അല്ലെ ആയിട്ടുള്ളു... ഇനിയും സമയം ഒരുപാട് ഉണ്ട്.. എന്റെ അഞ്ച് മക്കളെ നോക്കണ്ടത് ആണ്..."" തന്റെ മനസ് മനസിലാക്കി എന്ന പോലെ കിച്ചൻ പറഞ്ഞപ്പോൾ അച്ചുവിനു ഒരുപാട് സന്തോഷം ആയി... പക്ഷേ പിന്നെ ആണ് അവൻ പറഞ്ഞ കണക്ക് അവൾക്ക് കത്തിയത്... ""എന്താ പറഞ്ഞത്... അഞ്ചു മക്കളോ..??? 😳😳"" ""അതേ.. ആദ്യത്ത ഒരു മോൻ കുട്ടൻ.. പിന്നെ രണ്ട് തവണ ട്വിൻസ്... അങ്ങനെ അഞ്ച് പേര്... അവർ നമ്മുടെ വീട്ടിൽ ഓടി കളിക്കണം...

എല്ലാവരും നല്ല കുസൃതികുടുക്കകൾ ആയിരിക്കണം... 🥰"" ""എന്ത്‌ നല്ല ആഗ്രഹം😤 മോൻ ഒന്ന് പോയെ.. വീട്ടിൽ സ്വന്തമായി നഴ്സറി തുടങ്ങാൻ ആണ് അല്ലെ പ്ലാൻ... not walking... നടക്കില്ല... 😏"" അങ്ങനെ കിച്ചുവിന്റെ വലിയ ആഗ്രഹം അച്ചു മുളയിലേ നുള്ളി കളഞ്ഞു... 💞💞💞💞💞 കിച്ചു റൂമിലേക്ക് വരുമ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് സാരിയുടെ ഭംഗി നോക്കുന്ന അച്ചുവിനെ ആണ്... കഴുത്തിലെ താലിയും സീമന്തരേഖയിലെ സിന്ദൂരവും അവൾക്ക് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടെന്ന് തോന്നി അവന്... കൈയിൽ ഇരുന്ന ഫോൺ അടുത്ത ടേബിളിൽ വെച്ച് അവളുടെ അടുത്തേക്ക് നടക്കുമ്പോൾ കണ്ണിൽ അച്ചു മാത്രം ഉള്ളാരുന്നു അവന്.. പുറകിൽ തന്റെ പ്രാണന്റെ സാമീപ്യം അറിഞ്ഞതും അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ""അച്ചൂട്ടി...."" ""മ്മ് മ്മ് മ്മ്..."" You are looking gorgeous..🔥 നാണത്തോടെ ഉള്ള പുഞ്ചിരി കണ്ടതും കിച്ചു ഒന്ന് കൂടി അവളിലേക്ക് ചേർന്നു നിന്നു...

""ഞാൻ അടുത്ത് വരുമ്പോൾ ഉള്ള നിന്റെ ഈ ചിരി ഉണ്ടെല്ലോ പെണ്ണെ.. എന്റെ കണ്ട്രോൾ ഫുൾ കളയുന്നത് അതാണ്‌..."" പതിയെ അവളുടെ മുടി ഒരു സൈഡിലേക്ക് ഇട്ട് അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചവൻ... ""കി.. കിച്ചേട്ടാ..."" ""വർഷം ഒന്നായില്ലേ പെണ്ണെ.. ഇപ്പോഴും ഞാൻ അടുത്ത് വരുമ്പോൾ ഉള്ള നിന്റെ ഈ വിറയലിന് മാത്രം ഒരു കുറവ് ഇല്ലല്ലോ ഏഹ്??"" മറുപടി ഒന്നും പറയാതെ അവളുടെ കൈകൾ അവനിൽ പിടി മുറുക്കി.. ""അച്ചുസേ..."" ""മ്മ് മ്മ്...."" ""നീ ഇങ്ങനെ എന്റെ അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും നിന്നിലേക്ക് അലിയാൻ തോന്നുന്നു പെണ്ണെ എനിക്ക്.... ഇതും പറഞ്ഞു അച്ചുവിനെ ഒന്ന് കൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചവൻ.... അവളുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു കൊണ്ട് അച്ചുവിന്റ മുഖത്തേക്ക് ഉറ്റുനോക്കിയവൻ...

അവന്റെ നോട്ടം താങ്ങാൻ ആകാതെ കണ്ണുകൾ ഇറുകെ പൂട്ടിയവൾ.. പതിയെ അച്ചുവിന്റെ രണ്ട് കണ്ണിലേക്കും ഊതി കിച്ചു... അവൾ കണ്ണ് തുറന്ന ആ നിമിഷം അവന്റെ ചുണ്ടുകൾ അവളുടേത്തും ആയി കൊരുത്തു..അവളെ ചേർത്തു പിടിച്ചു അവളുടെ കീഴ്ച്ചുണ്ടിനെ സാവധാനം നുണയുമ്പോൾ അവളുടെ കൈകൾ അവന്റെ നെഞ്ചിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി... അവന്റെ കൈകൾ അവളുടെ പുറം മുഴുവൻ അലഞ്ഞു നടന്നു.. അത്‌ അവളുടെ ഇടുപ്പിലേക്ക് എത്തുന്നതും ചുംബനത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ചു ആ പിടി മുറുകുന്നതും അവൾ അറിഞ്ഞു. കീഴ്ച്ചുണ്ടിൽ നിന്നും മെഴ്ച്ചണ്ടിലേക്കും പിന്നീട് നാവുകളിലേക്കും കടന്ന ആ ദീർഘചുംബനത്തിന് ഇടയിൽ തന്നെ അവന്റെ ഷർട്ട്‌ അവൾ അഴിച്ചു മാറ്റി... പരസ്പരം വിട്ട് കൊടുക്കാതെ തന്നെ രണ്ട് പേരും മത്സരിച്ചു ചുംബിച്ചു..

അവന്റെ കൈകൾ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ എത്തി നിന്നു.. അവന്റെ വിരലുകൾ അവിടെ എന്തോ തേടി നടക്കുന്നത് പോലെ അവൾക്ക് തോന്നി.. അത്‌ അവളുടെ നാഭിച്ചുഴിയിലേക്ക് എത്തിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി. ""കി... കിച്ചേട്ടാ..."" ബാക്കി പൂർത്തി ആക്കാൻ സമ്മതിക്കാതെ അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ എന്തിനോ വേണ്ടി പരതാൻ തുടങ്ങി.. കഴുത്തിലേക്ക് ഉള്ള നീല ഞരമ്പിൽ അവന്റെ പല്ലുകൾ ആഴ്ന്നതും അവളുടെ കൈകൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു... അവന്റെ പല്ലുകളും നാവും ചുണ്ടും അവളുടെ കഴുത്തിലാകെ അലഞ്ഞു നടന്നു.. അവളുടെ സാരിത്തലപ്പു വകഞ്ഞു മാറ്റി അവളുടെ മാറിലേക്ക് അവൻ മുഖം പൂഴ്ത്തി... തന്റെ കൈകളിൽ കോരി എടുത്തു അവളെ കട്ടിലിലേക്ക് കിടത്തുമ്പോൾ അച്ചുവിന്റെ കൈകൾ ബെഡ്ഷീറ്റിൽ പിടി മുറുക്കി...

അത് മനസിലാക്കി എന്ന പോലെ അവളുടെ കൈകൾ അവന്റെ നഗ്നമായ പുറത്തേക്ക് എടുത്തു വെച്ചവൻ... തന്റെ ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അടർന്നു മാറുന്നതും അവൾക്ക് പുതപ്പായി അവൻ അവളിലേക്ക് അമരുന്നതും ഒരു നാണത്തോടെ അറിഞ്ഞവൾ.. ഓരോ തവണ അവൻ അവളിലേക്ക് അമരുമ്പോഴും അച്ചുവിന്റെ കൈകൾ അവനെ ചേർത്തു പിടിച്ചിരുന്നു.. ഒടുവിൽ തളർന്നു അവളുടെ നെഞ്ചിലേക്ക് തന്നെ വീഴുമ്പോൾ കിച്ചന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അവൾ... ""അച്ചൂട്ടി..."" ""മ്മ്..."" ""എന്റെ പ്രാണന്റെ പാതി ആയി നീ എന്നിലേക്ക് ചേർന്നിട്ട് ഇന്ന് ഒരു വർഷം... ഇണക്കങ്ങളും പിണക്കങ്ങളും.. എന്റെ വാശികളും എല്ലാം നീ സഹിക്കാൻ തുടങ്ങിയിട്ട്. ഇന്ന് എന്റെ എല്ലാ സന്തോഷത്തിനും കാരണം നീ ആണ്... എന്റെ അവസാന ശ്വാസം വരെയും എനിക്ക് നിന്നെ ഇങ്ങനെ എന്റെ നെഞ്ചിൽ ചേർത്തു പിടിക്കണം.... Love you അച്ചുസേ..❤ Happy 1st Wedding Anniversary my love❣️ അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. അവന്റെ നെഞ്ചിന്റെ മിടിപ്പ് താരാട്ടാക്കി അവൾ നിദ്രയെ പുൽകി... അവളുടെ തലയിൽ തലോടി എപ്പോഴോ അവനും...  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story