മിഴി രണ്ടിലും: ഭാഗം 46

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. അവന്റെ നെഞ്ചിന്റെ മിടിപ്പ് താരാട്ടാക്കി അവൾ നിദ്രയെ പുൽകി... അവളുടെ തലയിൽ തലോടി എപ്പോഴോ അവനും... 💞💞💞💞💞💞 രാവിലെ അച്ചു ഉണർന്നപ്പോൾ കാണുന്നത് തന്നെ ചേർത്തു പിടിച്ചു കിടന്ന് ഉറങ്ങുന്ന കിച്ചനെ ആണ്... അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് കൂടി ചേർന്നു കിടന്നവൾ... ""രാവിലെ തന്നെ ഇങ്ങനെ ചോര ഊറ്റാതെ മോളെ.. നിന്റെ സ്വന്തം പ്രോപ്പർട്ടി തന്നെ അല്ലെ..."" ""ആഹാ.. അപ്പോൾ കള്ളഉറക്കം ആരുന്നു അല്ലെ... സ്വന്തം പ്രോപ്പർട്ടി ആയതു കൊണ്ട് ആണ് ഇങ്ങനെ ഊറ്റുന്നത്... എന്തെങ്കിലും പരാതി ഉണ്ടോ????"" ""ഇല്ലേ.. രാവിലെ ഇങ്ങനെ തന്നെ കിടക്കാൻ ആണോ ഉദ്ദേശം?? ഇന്നലെ ഞാൻ പറഞ്ഞത് അല്ലെ അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ പോകുന്ന കാര്യം???"" ""എനിക്ക് നല്ല ക്ഷീണം തോന്നുന്നു ഏട്ടാ.. എന്താ പറ്റിയത് എന്ന് അറിയില്ല...

കുറച്ചു നേരം കൂടി ഒന്ന് കിടന്നിട്ട് പോകാം..."" ""ആം.. നീ കിടന്നോ... ഞാൻ ഒന്ന് മെയിൽ ഒക്കെ നോക്കട്ടെ..."" ഇതും പറഞ്ഞു അച്ചുവിനെ ഒന്ന് കൂടി നന്നായി പുതപ്പിച്ചു രാവിലെ തന്നെ തന്റെ ജോലിയിലേക്ക് കടന്നു കിച്ചു... 💞💞💞💞💞💞 രാവിലെ അച്ചു റെഡി ആയി വന്നിട്ടും കിച്ചൻ ലാപ്പിൽ ആരുന്നു... ""ഇനി ഞാൻ നോക്കാം ഏട്ടാ.. പോയി ഫ്രഷ് ആയി വാ.."" ""നിനക്ക് നോക്കാൻ പറ്റുവോ???"" ""Let me try man... ഇനിയും ലേറ്റ് ആകുന്നത് മോശം അല്ലെ... അച്ഛൻ അത്രക്ക് കാര്യം ആയി പറഞ്ഞത് അല്ലെ..."" ""അത് ശെരി ആ.. എങ്കിൽ ഒരു കാര്യം ചെയ്യു.. ഈ മെയിൽ എല്ലാം നോക്കി reply കൊടുക്കണം എന്ന് തോന്നുന്നതിന് എല്ലാം reply കൊടുക്ക്.. അപ്പോഴേക്കും ഞാൻ റെഡി ആകാം.. ""ഓക്കേ ഡൺ..."" 💞💞💞💞💞💞 ഹോട്ടലിന്റെ മുന്നിൽ എങ്ങനെ ദശരത്പുരിയിലേക്ക് പോകണം എന്നു കാര്യം ആയ ആലോചനയിൽ ആരുന്നു കിച്ചൻ... ""എന്താണ് പതിദേവ് ഇത്ര കാര്യമായ ആലോചന?? അതും റോഡിന്റെ നടുക്ക് നിന്ന്????""

""എങ്ങനെ പോകണം എന്ന് ആലോചിച്ചത് ആണ്.. അങ്കിൾ ഗൂഗിൾ മാപ്പ് ഒക്കെ അയച്ചു തന്നു.. അവിടെ എത്തിയിട്ട് വിളിക്കാനും പറഞ്ഞു..."" ""അവർ ഇവിടെ ഏത് സ്ഥലത്താണ്???"" ""ദശരത്പൂരി..."" ""അവിടെ ആണോ.. അതിന് ഇത്ര ആലോചിക്കാൻ എന്താ... New Delhi Metro Station ഇൽ നിന്നും Rajiv Chowk ഇലേക്ക് ഉള്ള മെട്രോയിൽ കേറുക.. അവിടെ നിന്നും interchange ചെയ്യണം.. ബ്ലൂ ലൈൻ.. Rajiv Chowk ഇൽ നിന്നും Janak Puri West ഇൽ ഇറങ്ങുക.. വീണ്ടും ഇന്റർചേഞ്ച് ടു പിങ്ക് ലൈൻ... Dasharath Puri യിൽ ഇറങ്ങുക.. പ്രോബ്ലം സോൾവ്ഡ്... ഏറ്റവും കൂടി പോയാൽ ഒരു 40 മിനുട്സ്..""😎 ""നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം??? 🙄 എനിക്ക് ഈ ഇന്റർചേഞ്ച് ഒന്നും ഇവിടെ നടത്താൻ അറിയില്ല..."" ""പിന്നെ എന്തിനാ മുത്തേ ഞാൻ... നമുക്ക് പതിയെ മെട്രോയിൽ ഇടിച്ചു കേറി ഒക്കെ പോകാം ഏട്ടാ.. 😉

പിന്നെ ഒരു കാര്യം... എന്റെ കൈയിൽ തന്നെ പിടിച്ചേക്കണം.. അറിയാതെ പോലും വിടരുത്... അത് എനിക്ക് ഒറ്റക്ക് പോകാൻ പേടി ഒന്നും ഉണ്ടായിട്ടല്ല. ഏട്ടൻ കൂട്ടം തെറ്റി പോകാതെ ഇരിക്കാൻ വേണ്ടി മാത്രം.. കേട്ടല്ലോ..."" ""സത്യം പറ അച്ചു.. നീ പഠിക്കാൻ തന്നെ അല്ലെ ഡൽഹിയിൽ വന്നത്???"" ""ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു😤😤 ഞാൻ ഇവിടെ പഠിക്കാൻ തന്നെ ആണ് വന്നതും അന്തസായി അതിന്റെ സർട്ടിഫിക്കറ്റും ഉണ്ട് എന്റെ കൈയിൽ... പിന്നെ ഇരുപത്തിനാല് മണിക്കൂറും കോളേജിൽ അല്ലല്ലോ...ഈ ഡൽഹി മുഴുവൻ ഞങ്ങൾ കണ്ടിട്ടുണ്ട്... പിന്നെ ദൂരെ ഉള്ള സ്ഥലങ്ങളിൽ പോകാനും ഒരുപാട് രാത്രി ആകുമ്പോൾ തിരിച്ചു റൂമിൽ വരാനും ഒക്കെ മെട്രോ തന്നെ ആണ് ഞങ്ങൾക്ക് ശരണം... മെട്രോയുടെ ഉള്ളിൽ ഒരു ബോർഡ്‌ ഉണ്ട്.. അതിൽ ഇങ്ങനെ ഓരോ സ്റ്റോപ്പ്‌ ഒക്കെ കാണിക്കും.. പിന്നെ announcement ഉം ഉണ്ട്.. അങ്ങനെ സ്ഥലങ്ങൾ എല്ലാം നല്ല പരിചയം ആണ്... പിന്നെ ഡൽഹിയിൽ പഠിച്ച ഒരാൾക്ക് ഡൽഹി മെട്രോ അറിയില്ല എന്ന് പറയുന്നതിലും വലിയ നാണക്കേട് വേറെ ഇല്ലല്ലോ.. 🤭""

""ഓ അങ്ങനെ.. ശെരിക്കും ഈ മെട്രോ ഇവിടെ ഒരു സംഭവം ആണ് അല്ലെ.. നമ്മുടെ നാട്ടിൽ ഒന്നും ആർക്കും മെട്രോയെ ഒരു വില ഇല്ല..."" ""ഡൽഹിയിൽ മെട്രോ ഇവിടെ ഉള്ളവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്... മെട്രോ മാൻ എന്ന് അറിയപ്പെടുന്ന E ശ്രീധരൻ ഇല്ലേ.. സാറിന് ഡൽഹിയിൽ എന്ത്‌ വില ആണെന് അറിയാമോ... Patel Chowk മെട്രോ സ്റ്റേഷൻ ഇല്ലേ.. അവിടെ മെട്രോ മ്യൂസിയം ഉണ്ട്... അവിടെ ഉള്ള ഓരോ ബോർഡ്‌ വായിച്ചാൽ അറിയാം ഇ. ശ്രീധരൻ ഡൽഹി മെട്രോയുടെ ആരായിരുന്നു എന്ന്..."" ""നിനക്ക് കേരളത്തിനേക്കാൾ ഇഷ്ടം ഡൽഹി ആണോ കുരിപ്പേ?? എങ്കിൽ പിന്നെ നിനക്ക് ഇവിടെ ജോലി ചെയ്ത് ഇവിടെ ഉള്ള ഏതെങ്കിലും ചെറുക്കനെ കെട്ടിയാൽ പോരാരുന്നോ????"" ""കേരളത്തിനേക്കാൾ ഇഷ്ടം ഡൽഹി ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല... ഡൽഹി എന്നും സ്പെഷ്യൽ ആണ്.... നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യം... My life My rules... ഞാൻ എന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് സ്വപ്നം കണ്ടോ..

അത് എനിക്ക് ഡൽഹിയിൽ പറ്റി... നാട്ടിൽ ഒന്ന് ഒറ്റക്ക് രാത്രി ഇറങ്ങി നടക്കാൻ പോയാൽ അപ്പോൾ പോരാളിയുടെ ഉത്തരവ് വരും.... അങ്ങനെ പോകുന്നത് നല്ലത് അല്ല എന്ന്.. രാത്രി ഒന്ന് നൈറ്റ്‌ റൈഡ് പോയാലോ എന്ന് ചോദിച്ചാൽ പറയും അതൊക്കെ കല്യാണം കഴിഞ്ഞു ഭർത്താവ് കൊണ്ട് പോകും എന്ന്... അങ്ങനെ ഒക്കെ നോക്കുമ്പോൾ Delhi is far better than Kerala 💛 പിന്നെ ഡൽഹിയിൽ ബസിൽ ലേഡീസ് നു ഫ്രീ ടിക്കറ്റ് ആണ്.. almost എല്ലാ ദിവസവും ബസിൽ ഒരു പോലീസുകാരൻ കാണും.. അവരെ കാണുമ്പോൾ തന്നെ ഒരു ധൈര്യം അല്ലെ... സ്ത്രീകളോട് മോശം ആയി പെരുമാറിയ എത്ര പേരെ വഴിയിൽ ഇറക്കി വിട്ടിട്ട് ഉണ്ട് എന്ന് അറിയാമോ.. ഇറക്കി വിടുന്ന കൂട്ടത്തിൽ അവർക്ക് ഒരു അടി ഫ്രീ 😌

പിന്നെ എനിക്ക് ഒരിക്കലും ഡൽഹിയിൽ ജോലി ചെയ്ത് ഇവിടെ തന്നെ ജീവിക്കണം എന്ന് ഇല്ലാരുന്നു... പഠിക്കണം എന്ന് മാത്രം ആരുന്നു ആഗ്രഹം... കാരണം ഇവിടെ ഉള്ള ഈ ഫ്ലാറ്റ് ജീവിതം ഒരു കുടുംബം ഒക്കെ ആയിട്ട് എനിക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല... പിന്നെ കേരളം എന്നും ഒരു വികാരം അല്ലെ... നാടിനെ കുറിച്ച് നമ്മൾ കുറ്റം പറയും.. പക്ഷേ വേറെ ഒരാൾ പറയുന്നത് കേട്ടു കൊണ്ട് ഇരിക്കില്ല..അത് പിന്നെ ഞാൻ മാത്രം അല്ല ഒരു മലയാളിയും സഹിക്കില്ല... കോളേജിൽ എത്ര ഹിന്ദിക്കാരും ആയി വഴക്ക് ഇട്ടിട്ട് ഉണ്ട് എന്ന് അറിയാമോ... അവസാനം അവർ തന്നെ തോൽവി സമ്മതിക്കും😂 അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും.. കേരളത്തിൽ 12 വരെ നല്ല വിദ്യാഭ്യാസം തന്നെ ആണ്...

നാട്ടിൽ എനിക്ക് കിട്ടിയ ബേസ് കൊണ്ട് തന്നെ ആണ് ഡിഗ്രി pg ഒക്കെ എനിക്ക് നന്നായി പഠിക്കാൻ പറ്റിയത്... പക്ഷേ IIT, JNU, DU പോലെ ഉള്ള National Institutions നാട്ടിൽ വരണം.. അത് കാലത്തിന്റെ ആവിശ്യം ആണ്.. അല്ലാതെ ഇതൊക്കെ വേണം എന്ന് പറയുന്നവരെ മോശക്കാർ ആക്കുക അല്ല വേണ്ടത്... ഒരിക്കലും നാട്ടിൽ പഠിക്കുന്നത് മോശം എന്ന് അല്ല... പക്ഷേ ഓരോ സ്ഥാപനത്തിനും അതിന്റെതായ മഹത്വം ഉണ്ട്... ഇവിടെ ഉള്ള ഏതെങ്കിലും പട്ടാളക്കാരനെ കെട്ടി ജീവിക്കണം എന്നൊക്കെ ഉണ്ടാരുന്നു.. പക്ഷേ വിധിച്ചത് അല്ലെ നടക്കു... "" ഇതും പറഞ്ഞു കിച്ചന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇത് വരെ ചിരിച്ചു കൊണ്ട് ഇരുന്ന ആളുടെ മുഖം ബലൂൺ പോലെ ആയി... ""അസൂയ ഒട്ടും ഇല്ല അല്ലെ🤭"" ""ഒന്ന് പോടീ😏"" കിച്ചു വിത്ത്‌ ലോഡ് കണക്കിന് പുച്ഛം... 💞💞💞💞💞💞 ദശരത്പൂരി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അവിടെ അവരെ കാത്ത് എന്ന പോലെ പ്രസാദിന്റെ കൂട്ടുകാരൻ ഉണ്ടാരുന്നു... ""ഹലോ അങ്കിൾ...""

കിച്ചു അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പറഞ്ഞു... ""ഹലോ മോനെ.. യാത്ര ഒക്കെ സുഖം ആരുന്നോ???"" ""ആം.. അതേ.. കുറച്ചു ഓഫീസ് വർക്ക്‌ ഉണ്ടാരുന്നു.. അതാണ്‌ ലേറ്റ് ആയത്..."" ""Its ok.. മോളുടെ പേര് ആദി എന്ന് അല്ലെ???"" അച്ചുവിനെ നോക്കി ചോദിച്ചപ്പോൾ അവൾ അതേ എന്ന് തലയാട്ടി.. ""ഞാൻ കല്യാണത്തിന് വന്നിട്ട് ഉണ്ടാരുന്നു... പിന്നെ ലീവ് കുറവ് ആരുന്നു.. അത് കൊണ്ട് പെട്ടെന്ന് തിരിച്ചു വന്നു.. ഫാമിലി ഇവിടെ ആയതു കൊണ്ട് പിന്നെ നാട്ടിലേക്ക് വന്നതും ഇല്ല.. പ്രസാദ് ഇടക്ക് വിളിക്കാറുണ്ട്... നിങ്ങൾ വാ.. ബാക്കി കാര്യങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം..."" 💞💞💞💞💞💞 മെട്രോ സ്റ്റേഷന്റെ അടുത്ത് തന്നെ ആരുന്നു അവരുടെ ഫ്ലാറ്റ്... കാളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഒരു പെൺകുട്ടി ആണ്... കിച്ചനെ കണ്ടപ്പോൾ തന്നെ അവർ കെട്ടി പിടിച്ചു വിശേഷം പറച്ചിൽ ആയി..

അത് കണ്ടപ്പോൾ ബലൂൺ ആയതു അച്ചുവിന്റെ മുഖം ആണ്.. 🙂 ""നിങ്ങൾ എന്താ മക്കളെ അവിടെ തന്നെ നിന്നത്.. അകത്തേക്ക് വാ..."" അകത്ത് നിന്നും ഒരു ആന്റി ഇറങ്ങി വന്നു.. അവിടെ അടുത്ത് കണ്ട സോഫയിൽ ഇരുന്നിട്ടും ആ പെണ്ണ് കിച്ചന്റെ അടുത്ത് നിന്നും മാറിയില്ല... ""മോൾക്ക് ഞങ്ങളെ ഒന്നും അറിയില്ലല്ലോ... ഞാൻ ഉണ്ണികൃഷ്ണൻ... ഇത് എന്റെ ഭാര്യ ചന്ദ്രിക.. മൂന്ന് മക്കൾ.. ഉജ്ജ്വൽ, ജ്വാല പിന്നെ ഉല്ലാസ്... ഉജ്ജ്വൽ ഇപ്പോൾ ഇവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു... രണ്ടാമത്തെ ആൾ ആണ് ജ്വാല.. മോൾ ഇപ്പോൾ MSc ഫിസിക്സ്‌, ജാമിയായിൽ ആണ്.. മൂന്നാമത്തെ ആൾ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ... പിന്നെ ഞാൻ ഡൽഹി പോലീസിൽ ആണ്.. അത് കൊണ്ട് വർഷങ്ങൾ ആയി ഇവിടെ തന്നെ..."" ""അങ്കിൾ അപ്പോൾ നാട്ടിൽ വരാറില്ലേ???"" ""നാട്ടിൽ ഒക്കെ വരും മോളെ.... പക്ഷേ ഒരുപാട് ദിവസം അവിടെ നിൽക്കാറില്ല...

ഇനി പെൻഷൻ ആകുമ്പോൾ നാട്ടിൽ സെറ്റിൽ ആകണം എന്നാണ് ആഗ്രഹം..."" ""നിങ്ങൾ എന്താ മക്കളെ ഹോട്ടലിൽ റൂം എടുത്തത്.. കുറച്ചു ദിവസം അല്ലെ.. ഇവിടെ നിന്നാൽ പോരാരുന്നോ???"" ചന്ദ്രിക ആന്റി ആരുന്നു അത് ചോദിച്ചത്.. ""അതൊന്നും കുഴപ്പം ഇല്ല ആന്റി.. കുറച്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു.. "" ""നിങ്ങൾ മെട്രോയിൽ വരും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... ടാക്സിയിൽ വരും എന്നാണ് വിചാരിച്ചത്..."" ""അത് പിന്നെ അങ്കിൾ.. അച്ചു പഠിച്ചത് ഒക്കെ ഇവിടെ അല്ലെ.. അത് കൊണ്ട് അവൾക്ക് ഇവിടെ ഉള്ള സ്ഥലങ്ങൾ എല്ലാം നല്ല പരിചയം ആണ്..."" ""ഓക്കേ.. എങ്കിൽ കുഴപ്പം ഇല്ല.. അല്ലതെ പെട്ടെന്ന് വരുന്ന ഒരാൾക്ക് നല്ല കൺഫ്യൂഷൻ വരും.. മോൻ ഇടക്ക് ഡൽഹിയിൽ വരാറില്ലേ..."" ""ഞാൻ പിന്നെ വരുന്നത് ഒക്കെ ബിസിനസ്‌ മീറ്റിംഗിന് അല്ലെ അങ്കിൾ.. എയർപോർട്ടിൽ നിന്നും ടാക്സി പിടിച്ചു നേരെ ഹോട്ടൽ... മീറ്റിംഗ് കഴിയുമ്പോൾ അടുത്ത ഫ്ലൈറ്റിന് നാട്ടിൽ പോകും.. അല്ലാതെ സ്ഥലങ്ങൾ കാണാൻ ഒന്നും പോയിട്ടില്ല..

അതൊക്കെ ഇപ്പോഴാണ് പോയത്..."" ""മോന്റെ ബിസിനസ്‌ ഒക്കെ എങ്ങനെ പോകുന്നു???"" ""കുഴപ്പം ഇല്ല അങ്കിൾ. നന്നായി തന്നെ പോകുന്നു..."" ""കിച്ചു ചേട്ടന്റെ വൈഫ്‌ ടീച്ചർ അല്ലെ.. എന്റെ പ്രൊപോസൽ റിജക്റ്റ് ചെയ്തപ്പോൾ ഞാൻ വിചാരിച്ചു ചേട്ടൻ ബിസിനസ്‌ ഫീൽഡിൽ ഉള്ള ആരെ എങ്കിലും ആയിരിക്കും വിവാഹം ചെയുന്നത് എന്ന്..."" പെട്ടെന്ന് ജ്വാല അങ്ങനെ പറഞ്ഞപ്പോൾ അച്ചു ആകെ വല്ലാതെ ആയി... അത് അവിടെ ഇരുന്നവർക്ക് മനസ്സിലാവുകയും ചെയ്തു.. ""അതിന് ഞാൻ നിന്നോട് പറഞ്ഞോ ജ്വാല നീ ബിസിനസ്‌ ഫീൽഡിൽ അല്ലാത്തത് കൊണ്ട് ആണ് നിന്റെ പ്രൊപോസൽ ഞാൻ റിജക്റ്റ് ചെയ്തത് എന്ന്... ഒരിക്കലും അല്ല.. എന്റെ കോൺസെപ്റ്റിലെ പെണ്ണ് അല്ലാരുന്നു നീ.. ഞാൻ നിന്നെ എന്റെ അനിയത്തി ആയി ആണ് കണ്ടിട്ട് ഉള്ളത്.. അനിയത്തിയെ ആർക്കും ഭാര്യ ആയി കാണാൻ പറ്റില്ലല്ലോ മോളെ...

പിന്നെ അച്ചു എന്നേ ബിസിനസ്സിൽ സഹായിക്കാറുണ്ട്... അതൊക്കെ തന്നെ ധാരാളം..."" ""മോൻ ഇവൾ പറയുന്നത് ഒന്നും കാര്യം ആക്കണ്ട കിച്ചു.. അവൾ ഇങ്ങനെ എന്തെങ്കിലും ഒക്കെ വെറുതെ പറയും എന്ന് നിനക്ക് അറിയാമെല്ലോ... നിങ്ങൾ വാ.. ഞാൻ ആഹാരം എടുത്തു വെക്കാം.."" ആഹാരം കഴിക്കാൻ ഇരുന്നപ്പോഴും അച്ചുവിന്റെ മുഖം ബലൂൺ തന്നെ... ""അസൂയ ഒട്ടും ഇല്ല അല്ലെ... 🤭"" ""പോടാ പുല്ലേ😏😏"" [Karma is a boomerang😜] 💞💞💞💞💞💞 ആഹാരം കഴിഞ്ഞു കാര്യം പറഞ്ഞിരിക്കുന്നതിന് ഇടയിൽ ബിസിനസും അവരുടെ ഇടയിൽ സംസാരം ആയിട്ട് വന്നു.. ""പ്രസാദ് എന്നോട് പറഞ്ഞിട്ടുണ്ട് മോൻ ഓഫീസിൽ കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ച്... എല്ലാവരുടെയും സാലറി കൂട്ടി എന്നൊക്കെ... ഇത് മോനു നഷ്ടം അല്ലെ ഉണ്ടാക്കുന്നത്??? ഞാൻ പോലീസിൽ വരുന്നതിനു മുൻപ് പ്രസാദിന്റെ കൂടെ ചെറിയ ബിസിനസ്‌ ഒക്കെ ഉണ്ടാരുന്നു..

അങ്ങനെ ആ കാര്യങ്ങൾ ഒക്കെ കുറച്ചു അറിയാം... പിന്നെ അവൻ വിളിക്കുമ്പോൾ പറയാറുണ്ട് നാട്ടിലെ കാര്യങ്ങൾ ഒക്കെ.... അങ്ങനെ ഒരു ദിവസം പറഞ്ഞത് ആണ്.."" ""അങ്കിൾ.. അത് ശെരിക്കും എന്റെ ഐഡിയ അല്ല.. അച്ചുവിന്റെ ആണ്.. അവൾ പറഞ്ഞപ്പോൾ കൊള്ളാം എന്ന് തോന്നി.. ഞാൻ അത് കമ്പനിയിൽ നടപ്പിലാക്കി.. അത്രേ ഉള്ളു..."" ""ഒരു കോളേജ് ടീച്ചർക്ക് ബിസിനസിനെ കുറിച്ച് എന്ത്‌ അറിയാൻ ആണ് കിച്ചു ചേട്ടാ????"" ജ്വാലയുടെ ആ വാക്ക് കേട്ട് കിച്ചുവിന് പെരുവിരലിൽ നിന്നാണ് ദേഷ്യം വന്നത്... ""MBA പഠിച്ചവർക്ക് മാത്രം ഉള്ളതാണ് ബിസിനസ്‌ എങ്കിൽ യൂസുഫ് അലിയും രവി പിള്ളയും ഒക്കെ ഏത് കോളേജിൽ നിന്നാണ് MBA പാസ്സ് ആയതു എന്നു ഒന്ന് പറയാമോ ജ്വാല???"" അച്ചുവിന്റ മറുപടിയിൽ കിച്ചന്റെ മുഖത്ത് ചെറു ചിരി വന്നു... ""ഞാൻ MBA പഠിച്ചിട്ടില്ല... അത് കൊണ്ട് തന്നെ എനിക്ക് ഇതിനെ കുറിച്ച് വലിയ ഐഡിയ ഇല്ലാരുന്നു എന്നത് സത്യം തന്നെ ആണ്... പക്ഷേ കിച്ചേട്ടന് ബിസിനസ്‌ അറിയാമെല്ലോ...

ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് നല്ലത് ആണോ ചീത്ത ആണോ തിരിച്ചറിയാൻ ഉള്ള സാമാന്യ വിവരം അദ്ദേഹത്തിന് ഉണ്ട്... പിന്നെ സാലറി കൂട്ടിയത്.. അത് അവർ അർഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി.. ഒരു കമ്പനി വിജയിക്കണമെങ്കിൽ അവിടെ ഉള്ള ജോലിക്കാർ ആത്മാർത്ഥമായി വിചാരിക്കണം.. അല്ലാതെ MD, സിഇഒ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല... സാലറി കൂട്ടി കൊടുത്തപ്പോൾ അവരും ഹാപ്പി അവരുടെ കുടുംബവും... അതിൽ ഇന്ദീവരം ഗ്രൂപ്പിന് ഒരു നഷ്ടവും വരാൻ പോകുന്നില്ല... മറ്റുള്ളവർക്ക് സന്തോഷവും നമുക്ക് ഒരു നഷ്ടവും വരുന്നില്ല എങ്കിൽ ആ കാര്യം നടത്തുന്നതിന് കുഴപ്പം ഇല്ല എന്നാണ് എന്റെ വിശ്വാസം... പിന്നെ ഞാൻ ഒരു അധ്യാപിക ആണ് എന്ന് വെച്ചു ബിസിനസ്‌ ചെയ്യരുത് എന്നില്ലല്ലോ... ഇപ്പോൾ എന്റെ ജോലി കഴിഞ്ഞുള്ള ബാക്കി സമയം മാത്രം ഞാൻ ഓഫീസിൽ പോകുന്നുള്ളു... ഇനി എന്നെങ്കിലും എന്റെ ആവിശ്യം മുഴുവൻ സമയം വേണ്ടി വരും എങ്കിൽ അത് ചെയ്യും ഞാൻ...""

പെട്ടെന്ന് ഉള്ള അച്ചുവിന്റെ മറുപടിയിൽ അവിടെ ഉള്ളവർ ഒന്ന് ഷോക്ക് ആയി.. കിച്ചന് പിന്നെ ഇതൊക്കെ എന്ത്‌ എക്സ്പ്രഷൻ ആരുന്നു.... 😌 ""മോളെ അവൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല...."" ""അറിയാം അങ്കിൾ... ഞാൻ പറഞ്ഞത് ആണ്... മറ്റൊന്നുമില്ല..."" ""എനിക്ക് എന്റെ ഭാര്യയിൽ നല്ല വിശ്വാസം ഉണ്ട് അങ്കിൾ.. ഒരു സമയത്ത് ഞാൻ ഇല്ല എങ്കിലും ഇവൾ കമ്പനി ഭംഗി ആയി തന്നെ നോക്കും... 🥰 പിന്നെ സമയം ഒരുപാട് ആയി.. ഞങ്ങൾ ഇറങ്ങട്ടെ... വൈകിട്ട് ഒരു യാത്ര ഉണ്ട്.. നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം.. ഉജ്വലിനെയും ഉല്ലസിനെയും തിരക്കി എന്ന് പറയണേ അങ്കിൾ.. അവർ വരാൻ നിന്നാൽ ഞങ്ങൾ ലേറ്റ് ആകും ഇറങ്ങാൻ..."" ""ശെരി മോനെ.. നിങ്ങൾ ഇനി എത്ര ദിവസം ഇവിടെ കാണും???"" ""ഇനി ഒരു മൂന്ന് ദിവസം കൂടി കാണും..."" ""എങ്കിൽ ഓക്കേ.. ഇനി ഡൽഹി വരുമ്പോൾ വാ..."" ""ശെരി അങ്കിൾ... സീ യു.."" 💞💞💞💞💞💞💞

തിരിച്ചുള്ള യാത്രയിലും അച്ചുവിന്റെ മുഖം ബലൂൺ ആരുന്നു... ""ടി കുശുമ്പിപാറു.. നീ എന്തിനാ മുഖം ഇങ്ങനെ ബലൂൺ പോലെ വെച്ചേക്കുന്നത്..."" ""അവൾ എന്നേ അത്ര ഒക്കെ പറഞ്ഞിട്ട് നിങ്ങൾ ഒന്ന് മിണ്ടിയോ മനുഷ്യ. 😤"" ""അവിടെ നീ പറയുന്നതിന്റെ അത്ര എഫക്ട് ഞാൻ പറഞ്ഞാൽ കിട്ടില്ല എന്ന് അറിയാമാരുന്നു.. അതാ മിണ്ടാതെ ഇരുന്നത്.. പിന്നെ എന്റെ ഭാര്യയുടെ സമാധാനത്തിന്റെ അളവ് എനിക്ക് അറിയില്ലേ...😉"" ""ഓ.. നന്നായി സുഖിച്ചു😏 രാത്രി ഇനി എവിടെ ആണ് പോകുന്നത്...??"" ""അത് രാത്രി അറിയാം.. one day ട്രിപ്പ്‌ ആണ്... നീ പോയിട്ടുള്ള സ്ഥലം ആയിരിക്കും.. പക്ഷേ എന്റെ കൂടെ വന്നിട്ടില്ലല്ലോ..."" ""ആം... ഡ്രസ്സ്‌ എന്തെങ്കിലും എടുക്കണോ???"" ""ഒരു ഡ്രസ്സ്‌ കൈയിൽ വെക്കാം.. ആവിശ്യം വന്നാലോ..."" 💞💞💞💞💞💞

രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ പോകാം, one day ട്രിപ്പ്‌, പിന്നെ മൂന്ന് ദിവസം ഡൽഹിയിൽ അടിച്ചു പൊളിക്കാം എന്നൊക്കെ ഉള്ള തീരുമാനം ആയിട്ടാണ് അവർ റൂമിൽ വന്നത്...പക്ഷേ രാത്രിയിൽ ഉള്ള കിച്ചുവിന്റെ അവസ്ഥ അവരുടെ എല്ലാ പ്ലാനും വെള്ളത്തിൽ ആക്കി.. ""എന്താ കിച്ചേട്ടാ.. എന്ത്‌ പറ്റി????"" ""തലവേദന സഹിക്കാൻ വയ്യ അച്ചു... കാലാവസ്ഥ മാറിയത്തിന്റെയും പിന്നെ അലച്ചിലിന്റെയും ഒക്കെ ആണെന് തോന്നുന്നു...."" ""ഞാൻ.... ഞാൻ ബാം ഇട്ടു തരാം ഏട്ടാ... കുറവ് ഇല്ലെങ്കിൽ നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകാം.. നല്ല പനിയും ഉണ്ടെല്ലോ "" ""നീ ഇങ്ങനെ പേടിക്കണ്ട പെണ്ണെ... ഒരു പാരസെറ്റമോൾ കഴിച്ചാൽ ഇത് കുറയും... പിന്നെ നീ എന്റെ തല ഒന്ന് മസ്സാജ് ചെയ്ത് താ..."" അവൻ പറയുന്നത് ഒന്നും കേൾക്കാതെ കിച്ചന്റെ ഫോൺ കൈയിൽ കൊണ്ട് കൊടുത്തു ആദി... ""നാളത്തെ ടിക്കറ്റ് എടുക്ക്.. ടു കൊച്ചി...""

""നിനക്ക് എന്താ പെണ്ണെ... മൂന്ന് ദിവസം കൊണ്ട് ഉള്ള കറക്കം അല്ലെ.. അതിന്റെ തലവേദന ആണ്.. അതിന് എന്തിനാ നമ്മുടെ ബാക്കി പ്ലാൻസ് ക്യാൻസൽ ചെയുന്നത്... നീ ഒരുപാട് ആഗ്രഹിച്ചത് അല്ലെ... ഇവിടെ എല്ലാം ഒന്ന് കൂടി പോകണം എന്ന്..."" ""ഞാൻ കാണാത്ത നാട് ഒന്നുമല്ല ഏട്ടാ ഇത്... ഇന്ന് കണ്ടില്ല എങ്കിൽ ഇനി എപ്പോൾ വേണമെങ്കിലും എനിക്ക് ഇവിടെ വരാം.. ഏട്ടന്റെ കൂടെ തന്നെ... ഇവിടെ ഇപ്പോൾ നല്ല തണുപ്പ് അല്ലെ.. കൂടെ ഉള്ള pollution... നമുക്ക് തിരിച്ചു പോകാം ഏട്ടാ... പിന്നീട് ഒരിക്കൽ വരാം... പറയുന്നത് കേൾക്ക് പ്ലീസ്... പനി കൂടിയാൽ ന്യൂമോണിയ ആകും..."" ""Are you sure????""

""യെസ്.. ഇനി ഇതിന്റെ പേരിൽ ഒരു സംസാരം വേണ്ട.. ടിക്കറ്റ് എടുക്ക്... നാട്ടിൽ പോകാം...."" അച്ചുവിന്റെ വാശി സഹിക്കാൻ വയ്യാതെ അവൻ ടിക്കറ്റ് എടുത്തു... അതിൽ പക്ഷേ കിച്ചന് ആരുന്നു വിഷമം അത്രയും... കാരണം അവന് അറിയാമാരുന്നു അച്ചു എത്ര ഹാപ്പി ആരുന്നു എന്ന്... 💞💞💞💞💞💞 രാത്രിയിൽ കിച്ചന്റെ തലയിൽ ബാം ഇട്ടു കൊടുക്കുമ്പോൾ അച്ചുവിന്റെ കണ്ണ് ആരുന്നു നിറഞ്ഞത്.... ""കരയാനും വേണ്ടി ഒന്നും ഇല്ലല്ലോ അച്ചൂട്ടി... ഒരു തലവേദന വന്നതിന് ഒരു ട്രിപ്പ്‌ മുഴുവൻ നീ ക്യാൻസൽ ചെയ്യിപ്പിച്ചില്ലേ... ഇനി എങ്കിലും ഈ കരച്ചിൽ ഒന്ന് നിർത്ത് നീ...""...  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story