മിഴി രണ്ടിലും: ഭാഗം 47

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

 രാത്രിയിൽ കിച്ചന്റെ തലയിൽ ബാം ഇട്ടു കൊടുക്കുമ്പോൾ അച്ചുവിന്റെ കണ്ണ് ആരുന്നു നിറഞ്ഞത്.... ""കരയാനും വേണ്ടി ഒന്നും ഇല്ലല്ലോ അച്ചൂട്ടി... ഒരു തലവേദന വന്നതിന് ഒരു ട്രിപ്പ്‌ മുഴുവൻ നീ ക്യാൻസൽ ചെയ്യിപ്പിച്ചില്ലേ... ഇനി എങ്കിലും ഈ കരച്ചിൽ ഒന്ന് നിർത്ത് നീ..."" 💥💥💥💥💥💥💥 ""നിനക്ക് തന്നെ അറിയാവുന്ന കാര്യം അല്ലെ നിന്റെ കണ്ണ് നിറയുന്നത് എനിക്ക് ഇഷ്ടം അല്ല എന്ന്... പിന്നെ വീണ്ടും എന്ത്‌ കാര്യത്തിന് ആണ് ഈ കണ്ണ് നിറച്ചു ഇരിക്കുന്നത്????"" ""നല്ല വേദന ഉണ്ടോ ഏട്ടാ???"" അവൻ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ തലയിൽ തലോടി വേദനയുടെ കാര്യം ചോദിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് പാവം തോന്നി... ""നിന്റെ കണ്ണ് നിറയാനും വേണ്ടി ഒന്നുമില്ല അച്ചൂട്ടി..

ചെറിയ ഒരു തലവേദന.. അത് ഒന്ന് ഉറങ്ങിയാൽ മാറും.. ഈ നീ തന്നെ ആണോ ജ്വാലയെ ഉച്ചക്ക് നിർത്തി പൊരിച്ചത്???"" ""അത് എനിക്ക് ദേഷ്യം വന്നപ്പോൾ അല്ലെ.. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ അവൾക്ക് എന്നേ പുച്ഛം... പറഞ്ഞത് കുറഞ്ഞു പോയി എന്നാണ് എനിക്ക് തോന്നിയത്... അവളുടെ ഒരു കിച്ചുവേട്ടൻ...."" ""ഇപ്പോൾ ആൾ ഫോമിൽ ആയെല്ലോ.. എന്റെ അച്ചു എപ്പോഴും ഇങ്ങനെ വേണം.. ഇനി എന്നെങ്കിലും ഞാൻ തട്ടി പോയാലും ശെരി ആരുടേയും മുന്നിൽ തല താഴ്ത്തരുത്... നീ എന്റെ സ്മാർട്ട്‌ ഗേൾ അല്ലെ..."" ""ഒന്ന് നിർത്തുവോ ഇത്.. രാവിലെയും പറയുന്നത് കേട്ടു ഞാൻ ഇല്ലെങ്കിലും അച്ചു നന്നായി കമ്പനി നടത്തും എന്ന്... ദാ ഇപ്പോ മരിക്കുന്ന കാര്യം പറയുന്നു... ഒരു കാര്യം ഞാൻ പറയാം.. ഇനി എന്നേ കൂട്ടാതെ ചാകാൻ വല്ല പ്ലാൻ ഉണ്ടെങ്കിൽ നിങ്ങൾ പോയി ഒരു അഞ്ച് മിനിറ്റ് തികയുന്നതിന് മുൻപ് ഞാനും വരും...

മരണത്തിൽ പോലും നിങ്ങൾക്ക് ഞാൻ സ്വസ്ഥത തരില്ല... പിന്നെ ഇനി ഏട്ടൻ മരണത്തെ പറ്റി പറഞ്ഞാൽ സത്യം ആയിട്ടും ഞാൻ മിണ്ടില്ല നോക്കിക്കോ..."" ""സോറി സോറി.. റിയലി സോറി.. അറിയാതെ പറഞ്ഞു പോയത് ആണ്... നീ എന്റെ തല മസ്സാജ് ചെയ്... നല്ല വേദന ഉണ്ട്..."" ""മ്മ്.. കണ്ണ് അടച്ചു കിടന്നോ... ഞാൻ മസ്സാജ് ചെയാം..."" 💥💥💥💥💥💥 രാവിലെ കിച്ചന്റെ കൂടെ എയർപോർട്ടിൽ ഇരിക്കുമ്പോൾ അച്ചു എന്തൊക്കെയോ ചിന്തകളിൽ ആരുന്നു... ""എന്താണ് ഭാര്യേ ഇത്ര ആലോചന??? ഞാൻ പറഞ്ഞത് അല്ലെ ട്രിപ്പ്‌ ഒന്നും ക്യാൻസൽ ചെയ്യണ്ട. തലവേദന രാവിലെ മാറും എന്ന്.. അത് കേൾക്കതെ വാശിക്ക് ഓരോന്ന് ചെയ്യും.. ഇനി ഇരുന്നു ആലോചിച്ചു കൂട്ടുന്നത് എന്താ???"" ""നാട്ടിൽ എത്തിയിട്ട് ഒന്ന് ഹോസ്പിറ്റലിൽ പോകാം ഏട്ടാ... ഇതിപ്പോൾ ഇടക്ക് വരുന്നെല്ലോ ഈ തലവേദന... എന്താ കാര്യം എന്ന് അറിയാമെല്ലോ...""

""നീ ഇനി അതും ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കേണ്ട.. നാട്ടിൽ എത്തിയിട്ട് കുറവില്ലെങ്കിൽ പോകാം.. നീ ഇങ്ങനെ ചെറിയ ഒരു കാര്യത്തിന് തളരല്ലേ..."" ""ഒന്നിനും തളരില്ല.. പക്ഷേ ഏട്ടന്റെ ചെറിയ ഒരു കാര്യം വരുമ്പോൾ പോലും മനസ് കൈയിൽ നിന്നും പോകുന്നു..."" ""അതൊക്കെ നിന്റെ തോന്നൽ ആണ്.. ബി കൂൾ മോളെ... 🥰 ഇനി കൂൾ ആകാൻ പറ്റില്ല എന്ന് തോന്നുന്ന സമയം എന്റെ മുഖം മനസ്സിൽ ഓർത്താൽ മതി.."" 💞💞💞💞💞💞 വീട്ടിൽ തിരിച്ചെത്തിയ ശേഷം അവർ ആദ്യം പോയത് ശ്യാമിന്റെ വീട്ടിൽ ആണ്.. അവിടെ എത്തിയപ്പോൾ അനുവിന്ദ് സഹിതം എല്ലാ ബന്ധുക്കളും ഉണ്ട്.. അനു ഒരുപാട് സന്തോഷത്തിൽ ആരുന്നു... ശ്യാംമും... ""നിങ്ങൾ ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞു അല്ലെ വരും എന്ന് പറഞ്ഞത്???""

""അതിനെ കുറിച്ച് ഒന്നും പറയാതെ ഇരിക്കുന്നത് ആണ് ഭേദം... മൂന്ന് ദിവസം കൊണ്ട് ഉള്ള മെട്രോയിലും ബസിലും എല്ലാം എന്നേ കൊണ്ട് നടന്നു സ്ഥലങ്ങൾ കാണിച്ചു തന്നു ഇവൾ.. ഏത് നേരവും കാറിൽ പോകുന്ന എനിക്ക് ഇതൊക്കെ ശീലം ഉണ്ടോ... ഇന്നലെ രാത്രി എല്ലാം കഴിഞ്ഞപ്പോൾ നല്ല തലവേദന... അത് പറഞ്ഞതിന് ഈ ഊള ട്രിപ്പ്‌ മുഴുവൻ ക്യാൻസൽ ചെയ്തു.. വേണ്ട വേണ്ട എന്ന് ഒരു ആയിരം തവണ ഞാൻ പറഞ്ഞത് ആണ്.. അതെങ്ങനാ.. ചില കാര്യങ്ങളിൽ കൊച്ച് കുട്ടികളെക്കാൾ വാശി അല്ലെ..."" ഇതെല്ലാം കേട്ടു പറഞ്ഞത് ഒക്കെ സത്യം ആണോ എന്ന രീതിയിൽ എല്ലാവരും ആദിയെ നോക്കിയപ്പോൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു അവൾ... ""ഹോസ്പിറ്റൽ പോയിട്ട് ഡോക്ടർ എന്ത്‌ പറഞ്ഞു???"" ""കുഴപ്പം ഒന്നും ഇല്ലെടാ.. എല്ലാം നോർമൽ ആണ്... വിറ്റാമിൻ ടാബ്ലറ്റ് തന്നു... അനുവിന് വേറെ അസ്വസ്ഥത ഒന്നും ഇല്ലാത്തത് കൊണ്ട് ഓഫീസിൽ പോകാം... ഡ്രൈവിംഗ് ശ്രദ്ധിച്ചാൽ മതി..."""

""മ്മ്..."" ""കിച്ചു... വേറെ ഒരു കാര്യം ഉണ്ട്..."" ""എന്താ???"" ""നന്ദുചേട്ടന് ഒരു ജോലി നീ ശെരി ആക്കി കൊടുക്കുവോ... അതാകുമ്പോൾ ആൾക്ക് നാട്ടിൽ തന്നെ നിൽക്കാമെല്ലോ..."" ""ചേട്ടൻ പറഞ്ഞോ ജോലി വേണം എന്ന്???"" ""ചേട്ടൻ ജോലി വേണം എന്ന് ഒന്നും പറഞ്ഞിട്ടില്ല.. പക്ഷേ ഇനി നാട്ടിൽ നോക്കാൻ പ്ലാൻ ഉണ്ട് എന്ന് പറഞ്ഞു..."" ""ആം... ഒരു കാര്യം ചെയ്... ഒരു ദിവസം സർട്ടിഫിക്കറ്റ് എല്ലാം ആയിട്ട് ഓഫീസിൽ വരാൻ പറ.. നോക്കട്ടെ ഞാൻ..."" ""ഓക്കേ മോനുസേ.. പിന്നെ നിന്റെ ട്രിപ്പ്‌ ഒക്കെ എങ്ങനെ ഉണ്ടാരുന്നു???"" ""ട്രിപ്പ്‌ ഒക്കെ അടിപൊളി... ബാക്കി ഇനി പിന്നീട് ഒരിക്കൽ പോകണം...'"" ""നിന്റെ തലവേദന കുറവ് ഇല്ലെങ്കിൽ വെച്ചു കൊണ്ട് ഇരിക്കാതെ ഹോസ്പിറ്റലിൽ വരണേ.. detailed ആയിട്ട് നമുക്ക് നോക്കാം.. അവിയെ കണ്ടാൽ മതി.."" ""അവി എവിടെ???""

""ഹോസ്പിറ്റലിൽ എന്തോ എമർജൻസി വന്നു എന്നും പറഞ്ഞു പോയത് ആണ്.. ഇത് വരെ വന്നിട്ടില്ല..."" ""ആത്മാർഥതയുടെ നിറകുടം.. 😂"" 💞💞💞💞💞💞 ഒരു ദിവസം കിച്ചു ഓഫീസിൽ നിന്നും വന്നപ്പോൾ വീട്ടിൽ ഒരു അനക്കവും ഇല്ല... മുന്നിൽ വിളക്കും വെച്ചിട്ടില്ല... പക്ഷേ മുന്നിലത്തെ വാതിൽ തുറന്നു ഇട്ടേക്കുന്നു... ഇനി അച്ചുവിന് എന്തെങ്കിലും വൈയേ എന്നും പറഞ്ഞു ഓടി റൂമിൽ എത്തിയപ്പോൾ കാണുന്നത് റൂം മുഴുവൻ നീലയും വെള്ളയും ബലൂണുകൾ.. ചുറ്റും നോക്കിയപ്പോൾ ആണ് കണ്ടത് രണ്ട് കുഞ്ഞ് ഷൂസ്... കൂടെ ഒരു കാർഡും... കാർഡിൽ എഴുതിയ വാക്കുകൾ കണ്ട് കിച്ചന് സന്തോഷം കൊണ്ട് തുള്ളി ചാടാൻ ആണ് തോന്നിയത്... 💞Now we are 3 ❤ I'm coming അച്ചേ.💞 അതേ താൻ ഏറെ ആഗ്രഹിച്ച കാര്യം... എന്റെ ചോര... പെട്ടെന്ന് ആണ് അവന്റെ കണ്ണുകൾ അച്ചു അടുത്തുണ്ടോ എന്ന് തിരഞ്ഞത്...

ബാൽക്കണിയിലേക്ക് ഉള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ട് ആണ് അവൻ അവിടേക്ക് ചെന്നത്... പുറത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ സൗന്ദര്യം ഇന്ന് ഒരുപാട് കൂടി എന്ന് തോന്നി അവന്... ഒന്നും മിണ്ടാതെ പുറകിൽ കൂടി ചെന്നു അവളെ ചുറ്റി പിടിച്ചു ചേർത്തു നിർത്തി... ""സത്യം ആണോ..."" അവളെ തന്റെ നേരെ പിടിച്ചു നിർത്തി ചോദിച്ചപ്പോൾ അതേ എന്ന രീതിയിൽ തലയാട്ടി... സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി... അച്ചുവിന്റ മുഖം കൈകളിൽ എടുത്തു ഉമ്മകൾ കൊണ്ട് മൂടുമ്പോൾ രണ്ട് പേരും കരയുക ആരുന്നു... പതിയെ അവളുടെ വയറിൽ നിന്നും ടോപ് മാറ്റി അവിടെ അമർത്തി ചുംബിച്ചവൻ... തന്റെ ചോരക്ക് നൽകുന്ന ആദ്യ ചുംബനം... ""അച്ഛയുടെ പൊന്ന് പെട്ടെന്ന് വരണേ... അമ്മയെ ഒരുപാട് ബുദ്ധിമുട്ടിക്കല്ലേ.. അച്ഛാ കാത്തിരിക്കും..."" ""ഹോസ്പിറ്റലിൽ പോയോ നീ???"" ""ഡൌട്ട് ഉണ്ടാരുന്നു..

പിന്നെ ഇന്ന് കോളേജിൽ വെച്ചു തല കറങ്ങുന്നത് പോലെ തോന്നി... സുമിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാം എന്ന്.. അങ്ങനെ പോയി കൺഫേം ചെയ്തു... ഏട്ടനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌..."" ""എനിക്ക് ഒരു മീറ്റിംഗ് ഉണ്ടാരുന്നു... നീ വീട്ടിൽ പറഞ്ഞോ ഇത്???"" ""ഇല്ല.. ആദ്യം കിച്ചേട്ടനോട് പറയണം എന്ന് തോന്നി...."" ""എങ്കിൽ ഞാൻ പറയാം എല്ലാരോടും..."" പിന്നീട് അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതി ആരുന്നു... ഫോൺ വിളിച്ച ഉടനെ തന്നെ അനുവും ശ്യാംമും ശ്യാമയും അവിടെ പ്രത്യക്ഷപെട്ടു.. ""ഗൊച്ചു ഗള്ളൻ... ഗോൾ അടിച്ചല്ലോ..."" ""നീ എന്നേക്കാൾ മുന്നേ അടിച്ചില്ലേ😏"" അപ്പോഴാണ് വെളിയിലോട്ടും നോക്കി ശ്യാമ നില്കുന്നത് എല്ലാരും ശ്രദ്ധിച്ചത്... ""അവിയെ ആണോ മോൾ ഈ നോക്കുന്നത്???""

""ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആരുന്നു കിച്ചു ചേട്ടാ.. ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്... എന്തോ എമർജൻസി വന്നു എന്നും പറഞ്ഞു വൈകിട്ട് പോയത് ആണ്.. പിന്നെ ഒരു വിവരവും ഇല്ല..."" ""മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ അവനെ പോലെ ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചതിന്?? ഏത് നേരവും ജോലി???'" ""ദേഷ്യമോ... എന്തിന്??? നന്ദി മാത്രം ഉള്ളു... Dr അവിനാശ് പ്രതാപിനെ കാണാൻ വേണ്ടി മാത്രം രോഗികൾ ഹോസ്പിറ്റലിൽ വരുന്നുണ്ടെങ്കിൽ, എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ തയാർ ആണ് എന്ന് പറയുന്നുണ്ടെങ്കിൽ അത് ആ ഡോക്ടറുടെ വിജയം അല്ലെ... അതിൽ ഭാര്യ എന്ന നിലയിൽ എനിക്ക് സന്തോഷം മാത്രം ഉള്ളു... എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഈ തിരക്കിനിടയിലും നിച്ചേട്ടൻ സമയം കണ്ടെത്താറുണ്ട്... അത് തന്നെ എനിക്ക് ധാരാളം... പിന്നെ എത്ര സമയം ഇല്ല എങ്കിലും രാത്രി എന്റെ അടുത്ത് ഓടി എത്തില്ലേ....

അതൊക്കെ പോരെ സന്തോഷിക്കാൻ... പിന്നെ ഏത് നേരവും പഠിക്കാൻ പറയുന്നത് മാത്രം ഉള്ളു ഒരു കുഴപ്പം😒"" ""അവളോട് ഹോസ്റ്റലിൽ പോയി നിൽക്കാൻ പറഞ്ഞാൽ അത് കേൾക്കില്ല.. വീട്ടുജോലി ചെയ്ത് സമയം കളയരുത് എന്ന് പറഞ്ഞാൽ അത് കേട്ട ഭാവം നടിക്കില്ല.. പിന്നെ ഞാൻ നിന്നോട് പഠിക്കാൻ പറയാതെ നീ ഇനി ഒന്നും പഠിക്കണ്ട, എനിക്ക് നല്ല ഒരു ഭാര്യ മാത്രം ആയാൽ മതി എന്ന് പറയണോ ഞാൻ???"" ഡോറിന്റെ അടുത്ത് നിന്ന് അവി പറഞ്ഞത് കൂടി ആയപ്പോൾ കോളം പൂർത്തീ ആയി... പിന്നീട് അവർക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു.. സ്നേഹം കൊണ്ട് കിച്ചൻ അച്ചുവിനെ കൊന്നു... കൊച്ചുമോൻ വരാൻ പോകുന്നതിന്റെ സന്തോഷത്തിൽ പ്രസാദ് ഉം.. 💞💞💞💞💞💞💞💞

After 3 months.. സഹിക്കാൻ പറ്റാത്ത തലവേദനയും ഒരു ദിവസം വണ്ടി തന്നെ കൈയിൽ നിന്നും പാളി പോയപ്പോഴാണ് കിച്ചൻ ഹോസ്പിറ്റലിൽ പോയത്... ശ്യാം പറഞ്ഞത് അനുസരിച്ചു അവിയെ കാണാൻ ആരുന്നു അവൻ കേറിയത്. ""എന്താണ് മുതലാളി ടോക്കൺ ഒക്കെ എടുത്തു??"" ""നല്ല തലവേദന മോനെ... ഇന്ന് വണ്ടി തന്നെ കൈയിൽ നിന്നും പോയി.."" ""നിനക്ക് എത്ര ദിവസം കൊണ്ട് ഉണ്ട് ഈ തലവേദന???"" ""കുറേ ദിവസം കൊണ്ട് ഉണ്ട്.. ഇപ്പോഴാണെങ്കിൽ രാവിലെ ഉണരുമ്പോൾ ഒക്കെ നല്ല പെയിൻ ആണ്... കാർ ഓടിക്കുമ്പോൾ ഒക്കെ ഇടക്ക് ശ്രദ്ധ പോകുന്നു...."" അവിയുടെ മുഖം മങ്ങുന്നത് കിച്ചു ശ്രദ്ധിച്ചു.. ""എന്താടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ??"" ""പ്രശ്നം എന്ന് പറഞ്ഞാൽ... ഞാൻ നിനക്ക് കുറച്ചു ടെസ്റ്റിനു എഴുതി തരാം.. അതെല്ലാം ഇന്ന് തന്നെ ഒന്ന് ചെയ്യണം.. താമസിക്കരുത്... പിന്നെ വണ്ടി നീ ഇനി ഡ്രൈവറിനെ കൊണ്ട് ഓടിപ്പിച്ചാൽ മതി ശ്രദ്ധ പോകുന്നെങ്കിൽ... റിപ്പോർട്ട്‌ എല്ലാം ഇന്ന് തന്നെ കിട്ടും.. അത് എനിക്ക് whatsapp ചെയ്യണം.. ഞാൻ ഇന്ന് ഒന്ന് പാലക്കാട് വരെ പോകുവാണ്... നാളെ രാവിലെ തിരിച്ചു വരും...""

""മ്മ്.. നാളെ വരാം ഞാൻ.. എങ്കിൽ ഇറങ്ങട്ടെ... വീട്ടിൽ ഒരാൾ കുറേ ദിവസം കൊണ്ട് പറയുവാണ് ഞാൻ ഹോസ്പിറ്റലിൽ പോകാൻ.. പല തിരക്ക് കാരണം അത് മാത്രം ഞാൻ മാറ്റി വെച്ചു.. ഇപ്പോ തോന്നുന്നു കുറച്ചു കൂടി നേരുത്തേ വരേണ്ടത് ആണെന്ന്..."" ""നീ ഹോസ്പിറ്റലിൽ വന്നില്ല എങ്കിലും എന്നോട് ഒരു വാക്ക് പറയാമാരുന്നെല്ലോ... ഇത് വരെ അത് നീ ചെയ്തോ?? വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ മര്യാദക്ക് ഈ ടെസ്റ്റ്‌ ഒക്കെ ചെയ്തിട്ട് വാ.. ഇനി അതും മടി കാണിക്കരുത്... കാണിച്ചാൽ ഞാൻ ആദി മോളെ വിളിക്കും..."" ""വേണ്ട.. വേണ്ടാഞ്ഞിട്ടാണ്... നല്ല കുട്ടി ആയി ഞാൻ എല്ലാം ചെയ്തോള്ളാം...."" ""എങ്കിൽ നീ എനിക്ക് റിപ്പോർട്ട്‌ കിട്ടുമ്പോൾ അയക്കാൻ മറക്കല്ലേ..ഞാൻ ഇറങ്ങുവാ... സീ യു.."" ""ഓക്കേ ടാ..സൂക്ഷിച്ചു പോയി വാ.."" 💞💞💞💞💞💞💞

റിപ്പോർട്ട്‌ കണ്ട് ഇത് എങ്ങനെ അച്ചുവിനോട് പറയും എന്ന് അറിയാതെ കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ല ഇങ്ങനെ ഒരു കാര്യം... എന്തായാലും അവളോട് പറയണം... പറയാതെ പറ്റില്ല.. പെണ്ണ് ഇങ്ങനെ ഒരു അവസ്ഥയിൽ... എന്ത്‌ വന്നാലും ഇനി നേരിട്ടെ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചാണ് കിച്ചൻ വീട്ടിലേക്ക് തിരിച്ചത്.. 💞💞💞💞💞💞💞 അച്ചു റൂമിലേക്ക് വരുമ്പോൾ കിച്ചൻ വാഷ്റൂമിൽ ആണ്... അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഹോസ്പിറ്റൽ റിപ്പോർട്ട്‌ അവളുടെ കണ്ണിൽ പെട്ടത്.. ""ആഹാ.. ഒരു തലവേദനക്ക് ഇത്ര ടെസ്റ്റ്‌ ഓ?? സ്വന്തം ഹോസ്പിറ്റൽ ആയതു കൊണ്ട് പിന്നെ കുഴപ്പം ഇല്ല.."" ഇതും പറഞ്ഞു ഓരോ റിപ്പോർട്ട്‌ ആയി എടുത്തു നോക്കി അവൾ.. അതിൽ അവസാനം എത്തിയതും എന്ത്‌ ചെയ്യണം പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി അവൾ....

ബ്രെയിൻ ട്യൂമർ എന്ന വാക്കിൽ മാത്രം ആയി അവളുടെ ശ്രദ്ധ... അറിയാതെ തന്നെ കൈ വയറിലേക്ക് വെച്ചവൾ... കിച്ചു വാഷ്റൂമിൽ നിന്നും ഇറങ്ങി വന്നതും കാണുന്നത് റിപ്പോർട്ട്‌ എല്ലാം കൈയിൽ പിടിച്ചു നിൽക്കുന്ന അച്ചുവിനെ ആണ്.. കണ്ണ് നിറഞ്ഞിരിക്കുന്നതിൽ നിന്നും മനസിലായി അവൾ എല്ലാം വായിച്ചു എന്ന്... കിച്ചുവിനെ കണ്ടതും ഒന്നും ആലോചിക്കാതെ അവന്റെ നെഞ്ചിലേക്ക് വീണവൾ... ""സത്യം ആണോ കിച്ചേട്ടാ ഇത്????"" ""മ്മ്..."" ""അവി ചേട്ടൻ എന്ത്‌ പറഞ്ഞു??"" ""അവൻ പാലക്കാട്‌ പോയില്ലേ.. നാളെ വരും.. റിപ്പോർട്ട്‌ എല്ലാം ഞാൻ അയച്ചു കൊടുത്തു. നാളെ തന്നെ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു... നീ വരുന്നോ എന്റെ കൂടെ????"" ""മ്മ്.. എനിക്കും അറിയണം..."" ""വരുന്നത് കൊള്ളാം.. പക്ഷേ ടെൻഷൻ അടിച്ചു എന്റെ വാവക്ക് ഒന്നും പറ്റരുത്.. എന്ത്‌ ആയാലും നമ്മൾ ഇനി നേരിട്ടെ പറ്റു.... അത് മനസിനെ പറഞ്ഞു പഠിപ്പിക്കണം കേട്ടല്ലോ...."" ""മ്മ്..."" 💞💞💞💞💞💞💞

ആ രാത്രി അവർക്ക് രണ്ട് പേർക്കും ഉറങ്ങാൻ പറ്റിയില്ല..കിച്ചന്റെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകി... അവനും അതേ അവസ്ഥയിൽ തന്നെ ആരുന്നു. ""ജീവിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളു ഞങ്ങൾ.... എന്നിട്ടും ദൈവം ഇത്ര ക്രൂരൻ ആയോ... എന്റെ കുഞ്ഞൻ ഭൂമിയിൽ വരുമ്പോൾ അവന്റെ അച്ഛൻ വേണ്ടേ ആദ്യം അവനെ വാങ്ങാൻ... കൂടെ കളിക്കാൻ... ആ നെഞ്ചിൽ വേണ്ടേ എന്റെ കുഞ്ഞൻ ഉറങ്ങാൻ... എന്റെ കിച്ചേട്ടന്റെ കൈ പിടിച്ചു വേണ്ടേ ഞങ്ങളുടെ മോൻ പിച്ച വെച്ചു നടക്കാൻ... കിരൺ ഇല്ലെങ്കിൽ പിന്നെ അദ്ധ്വിക ഇല്ല... എന്റെ ഏട്ടൻ ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നേ.. ആ നിമിഷം ഞാനും നമ്മുടെ വാവയും വരും നോക്കിക്കോ..."" ഇങ്ങനെ പലതും ആലോചിച്ചു അവളുടെ കണ്ണീർ അവന്റെ നെഞ്ചിൽ വീണുകൊണ്ട് ഇരിന്നു... ""അച്ചൂട്ടി.. ടി..."" ""മ്മ്..."" ""എന്നേ കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ നിനക്ക് ഇപ്പോൾ???""

അത് കേട്ട് അവനെ ദേഷ്യത്തോടെ നോക്കി അവൾ. ""ഇതെന്താ ഇപ്പോ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ??? കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞില്ലേ... എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ അങ്ങനെ..."" ""ഞാൻ എന്തോ ഭാഗ്യം ഇല്ലാത്ത ജന്മം അല്ലെ അച്ചു.. സ്വന്തം അമ്മയെ ചെറുപ്പത്തിൽ നഷ്ടമായി.. ജനിക്കാൻ ഇരുന്ന അനിയൻ വാവ പോയി... ഇപ്പോൾ ദാ.. എന്റെ കുഞ്ഞിനെ എനിക്ക് ഒന്നു കാണാൻ പറ്റുവോ എന്ന് പോലും ഉറപ്പില്ല... ഇതിനും വേണ്ടി എന്ത്‌ ദ്രോഹം ആണ് ഞാൻ ദൈവത്തോട് ചെയ്തത്... നിന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല പെണ്ണെ... അപ്പോഴേക്കും ദൈവം വിസ അയച്ചു... ഞാൻ ഇല്ലെങ്കിൽ നീ.... നീ എങ്ങനാ മോളെ... നമ്മുടെ കുഞ്ഞൻ..."" ബാക്കി പറയാൻ സമ്മതിക്കാതെ അവനെ ഇറുകെ പുണർണവൾ... ""ഒരുപാട് ചിന്തിച്ചു കൂട്ടല്ലേ എന്റെ ഏട്ടൻ.. ഇത് റിപ്പോർട്ടിൽ ട്യൂമോർ എന്നല്ലേ പറഞ്ഞിട്ടുള്ളു..

നാളെ അവി ചേട്ടനെ കാണുമ്പോൾ ബാക്കി അറിയില്ലേ.. എന്റെ ഏട്ടന് ഒന്നുമില്ല.. ഇങ്ങനെ വിഷമിക്കല്ലേ... അതെനിക്ക് സഹിക്കില്ല.. നമ്മുടെ വാവക്കും അവന്റെ അച്ഛൻ ഇങ്ങനെ വിഷമിക്കുന്നത് ഇഷ്ടം അല്ല.."" ഇതും പറഞ്ഞു അവന്റെ കൈ പതിയെ വയറിലേക്ക് വെച്ചവൾ... വയറിൽ നിന്നും ടോപ് അല്പം മാറ്റി അവളുടെ വയറിൽ പതിയെ തല വെച്ചു കിടന്നവൻ... ""അച്ഛടെ പൊന്ന് വരുമ്പോൾ ചിലപ്പോൾ അച്ഛ കാണില്ല ഇവിടെ.. അമ്മയെ വിഷമിപ്പിക്കല്ലേ.. പൊന്ന് പോലെ നോക്കണേ... ഒരു പാവം ആണ് മോന്റെ അമ്മ.. സ്നേഹിക്കാൻ മാത്രേ അവൾക്ക് അറിയു..."" ഇതും പറഞ്ഞു അവളുടെ വയർ നിറയെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ രണ്ട് പേരുടെയും കണ്ണ് ഒരുപോലെ നിറഞ്ഞൊഴുകി......  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story