മിഴി രണ്ടിലും: ഭാഗം 48

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അച്ഛടെ പൊന്ന് വരുമ്പോൾ ചിലപ്പോൾ അച്ഛ കാണില്ല ഇവിടെ.. അമ്മയെ വിഷമിപ്പിക്കല്ലേ.. പൊന്ന് പോലെ നോക്കണേ... ഒരു പാവം ആണ് മോന്റെ അമ്മ.. സ്നേഹിക്കാൻ മാത്രേ അവൾക്ക് അറിയു..."" ഇതും പറഞ്ഞു അവളുടെ വയർ നിറയെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ രണ്ട് പേരുടെയും കണ്ണ് ഒരുപോലെ നിറഞ്ഞൊഴുകി... 💞💞💞💞💞💞💞 രാവിലെ ഹോസ്പിറ്റലിൽ എത്തുന്ന സമയം അത്രയും കിച്ചന്റെ കൈയിൽ മുറുകെ പിടിച്ചിട്ട് ഉണ്ടാരുന്നു അച്ചു. ""നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അച്ചു... ഈ സമയത്ത് ഒരുപാട് ടെൻഷൻ അടിക്കരുത് എന്ന് ഡോക്ടർ പറഞ്ഞത് അല്ലെ.. അവിയുടെ അടുത്തേക്ക് അല്ലെ നമ്മൾ പോകുന്നത്... ഇന്ന് മരുന്ന് ഇല്ലാത്ത അസുഖം ഒന്നുമില്ല പെണ്ണെ... വെറുതെ സെന്റി അടിച്ചു എന്നേ കൂടി വിഷമിപ്പിക്കല്ലേ നീ....""

""അവി ചേട്ടൻ കുഴപ്പം ഒന്നും കാണില്ല എന്ന് പറയും അല്ലെ... മരുന്ന് കഴിച്ചാൽ മാറും എന്ന് പറഞ്ഞാൽ മതിയാരുന്നു..."" ""അച്ചൂട്ടി.. ഞാൻ ഒരു കാര്യം പറയാം.. അവി എന്ത്‌ പറഞ്ഞാലും അത് അതിന്റെ രീതിയിൽ തന്നെ നീ എടുക്കണം... ഒരുപാട് സങ്കടപെട്ടാൽ നമ്മുടെ വാവക്ക് ആണ് അത് ദോഷം... അത് കൊണ്ട് എന്താണെങ്കിലും നീ സഹിച്ചേ പറ്റു... ആദ്യം ഞാൻ വിചാരിച്ചത് നിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർത്താം എന്ന് ആരുന്നു.. പക്ഷേ എന്തോ നിന്നെ പിരിഞ്ഞിരിക്കാൻ മാത്രം എനിക്ക് പറ്റില്ല പെണ്ണെ.. നിന്നെ കാണുന്നത് തന്നെ ഒരു ധൈര്യം ആണ്.."" ""കിച്ചേട്ടൻ പേടിക്കണ്ട.... എനിക്ക് ഒന്നുല്ല... എന്റെ ഏട്ടനും ഒന്നും വരില്ല..."" 💞💞💞💞💞💞💞 ഹോസ്പിറ്റലിൽ അവിയുടെ മുൻപിൽ ഇരിക്കുമ്പോൾ അവൻ ഒരു ഡോക്ടർ മാത്രം ആണെന്ന് തോന്നി അവർക്ക്... "

"സീ കിച്ചു... നിന്റെ കണ്ടിഷൻ ഓക്കേ ആണ്.. ഇത് ബ്രെയിനിൽ ട്യൂമർ ആണ്.. ആദ്യത്തെ സ്റ്റേജ് ആയതു കൊണ്ട് തന്നെ കീമോ ചെയ്തോ സർജറി കൊണ്ടോ ഇത് മാറ്റാം.. കീമോ ചെയ്താൽ പിന്നെയും ഇത് വരാൻ ഉള്ള ചാൻസ് കൂടുതൽ ആണ്.. അത് കൊണ്ട് അങ്ങനെ ഒരു risk എടുക്കാതെ സർജറി ആണ് ബെറ്റർ ഓപ്ഷൻ... ഇത് നീ ഇനി വെച്ചു കൊണ്ട് ഇരുന്നാൽ ട്യൂമർ വലുതാകും... അങ്ങനെ ഉണ്ടായാൽ അത് തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും. ലെവൽ കൂടുന്നത് അനുസരിച്ചു രക്ഷപെടാൻ ഉള്ള ചാൻസ് കുറയും... നമുക്ക് സർജറി ചെയുന്നത് തന്നെ ആണ് നല്ലത്... ഇത് ഇനി നീ എവിടെ പോയാലും അവർ പറയുന്നത് സെയിം കാര്യം ആയിരിക്കും. നിനക്ക് രാവിലെ വരുന്ന തലവേദന, വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധ പോകുന്നത് ഒക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്. ശാസ്ത്രം പുരോഗമിച്ചത് കൊണ്ട് തന്നെ ഇതിനുള്ള ട്രീറ്റ്മെന്റ് ഇപ്പോൾ ഉണ്ടെല്ലോ.. നീ ഓവർ ആയിട്ട് ടെൻഷൻ ഒന്നും അടിക്കേണ്ട...

സർജറി കഴിഞ്ഞും ഒരുപാട് കാര്യം ശ്രദ്ധിക്കണം... രണ്ട് മാസം നല്ല റസ്റ്റ്‌ തന്നെ വേണം.. സ്‌ട്രെയിൻ കൊടുക്കാൻ പാടില്ല... ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണം... എനിക്ക് അറിയാം നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ഉള്ള വിഷമം.. പക്ഷേ ഒരു ഡോക്ടർ എന്ന രീതിയിൽ എനിക്ക് ഇത് പറഞ്ഞെ പറ്റു..."" എല്ലാം കേട്ട് കിച്ചു ആദ്യം നോക്കിയത് ആദിയുടെ മുഖത്തേക്ക് ആണ്.. അവിടെ ഉള്ളത് എന്ത്‌ ഭാവം ആണെന്ന് അവന് തിരിച്ചറിയാൻ പറ്റിയില്ല.. ""സർജറി ചെയ്താൽ എന്റെ കിച്ചേട്ടൻ പഴയത് പോലെ ആകും എന്ന് അവി ചേട്ടന് ഉറപ്പാണോ???"" ""100% sure.. പക്ഷേ ഞാൻ പറയുന്ന കാര്യങ്ങൾ അത് പോലെ അനുസരിച്ചാൽ മാത്രം.. കാരണം ഇത് ചെറിയ കാര്യം അല്ല... complicated സർജറി ആണ്...

അപ്പോൾ രോഗിയുടെ ഭാഗത്തു നിന്നും പൂർണ സഹകരണം ഞങ്ങൾക്ക് വേണം... അങ്ങനെ എങ്കിൽ എനിക്ക് ഉറപ്പ് പറയാൻ പറ്റും നിന്റെ കിച്ചേട്ടനെ പഴയതു പോലെ തന്നെ എനിക്ക് നിന്നെ തിരിച്ചേല്പിക്കാം എന്ന്... തീരുമാനം നിങ്ങളുടെ ആണ്.. ഇനി എന്നേ വിശ്വാസം ഇല്ല എന്നാണെങ്കിൽ വേറെ എവിടെ വേണമെങ്കിലും പോകാം.. വിദേശത്ത് പോകണം എങ്കിൽ അങ്ങനെ...."" ""എനിക്ക്..... എനിക്ക് വിശ്വാസം ആണ്... എന്റെ കിച്ചേട്ടനെ പഴയത് പോലെ തന്നെ വേണം എനിക്ക്... അതിന് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയാർ ആണ്... ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു തന്നാൽ മാത്രം മതി..."" കണ്ണുകൾ നിറഞ്ഞണ് ഇരിക്കുന്നത് എങ്കിലും ഉറച്ചത് ആരുന്നു അവളുടെ വാക്കുകൾ... ""കിച്ചു.. നീ ഒന്നും പറഞ്ഞില്ലല്ലോ... എനിക്ക് വേണ്ടത് നിന്റെ മറുപടി ആണ്..."" ""നിന്നെ എനിക്ക് വിശ്വാസം ആണ് അവി.. എന്റെ പെണ്ണിന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ലെടാ... ഞങ്ങളുടെ കുഞ്ഞിനെ ഒരു തവണ എങ്കിലും എനിക്ക് കാണണം...

ഒരുപാട് സ്വപ്‌നങ്ങൾ ഇപ്പോൾ തന്നെ കണ്ടിട്ടുണ്ട് ഇത് വരെ കാണാത്ത ആ മുഖത്തെ കുറിച്ച്... ആർക്കും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹം ഞാൻ ചെയ്തിട്ടില്ല.. അത് കൊണ്ട് തന്നെ ദൈവം കൈവിടില്ല എന്നാണ് എന്റെ വിശ്വാസം... കൂട്ടിനു എന്റെ പെണ്ണിന്റെ പ്രാർത്ഥനയും ഉണ്ടെല്ലോ..."" ""എത്രയും പെട്ടെന്ന് സർജറി ചെയ്യണം ടാ.."" ""ഒരു മൂന്ന് ദിവസം കഴിഞ്ഞു അഡ്മിറ്റ്‌ ആയാൽ മതിയോ?? അത്യാവശ്യം ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്..."" ""ഓക്കേ.. ഇന്ന് ചൊവ്വ അല്ലെ.. ശനിയാഴ്ച നീ അഡ്മിറ്റ്‌ ആകണം.. ഞായർ നമുക്ക് സർജറി ചെയ്യണം.. സാധാരണ ഇവിടെ ഞായറാഴ്ച സർജറി ഉള്ളത് അല്ല.. പക്ഷേ ഇത് താമസിക്കേണ്ട... അതിനുള്ള കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തോളാം... ഇനി കുറച്ചു ടെസ്റ്റുകൾ കൂടി ഉണ്ട്.. നീ അതെല്ലാം ചെയ്തിട്ട് വാ.. അത് വരെ എനിക്ക് ആദിയോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..."" കണ്ണുകൾ കൊണ്ട് അവിടെ ഇരിക്കാൻ കാണിച്ചു കിച്ചൻ നഴ്സിന്റെ കൂടെ ബാക്കി ടെസ്റ്റുകൾക്ക് പോയി... 💞💞💞💞💞💞💞

""എന്താ അവി ചേട്ടാ.. എന്നോട് മാത്രം പറയാൻ ഉള്ളത്????"" ""മോളോട് പറയാൻ ഉള്ളത് എന്താ എന്ന് വെച്ചാൽ.. ഞാൻ പറയുന്നത് എല്ലാം ശ്രദ്ധിച്ചു കേൾക്കണം..."" ""മ്മ് മ്മ്..."" ""ഞാൻ പറഞ്ഞെല്ലോ കിച്ചുവിന്റെ കാര്യം.. സർജറി ചെയ്യണം.. എത്രയും നേരുത്തേ.. പിന്നെ പറയാൻ വന്നത് അവന് വേണ്ടത് മെന്റൽ സപ്പോർട്ട് ആണ്.. അത് കൊടുക്കാൻ നിന്നെ കൊണ്ട് മാത്രം പറ്റു.. അവന് ഈ സമയത്തു മരിച്ചു പോകും അത് കഴിഞ്ഞാൽ എന്റെ ഭാര്യക്ക് ആരുമില്ല എന്നൊക്കെ ഉള്ള തോന്നൽ വരാം... അങ്ങനെ ഒന്നുമില്ല ഏട്ടന്റെ കൂടെ എന്തിനും ഞാൻ ഉണ്ട് എന്ന് നീ അവനോട് പറഞ്ഞു കൊണ്ടേ ഇരിക്കണം... അവന്റെ മുന്നിൽ വെച്ചു കരഞ്ഞു കിച്ചുവിനെ കൂടി വിഷമിപ്പിക്കാതെ പോസിറ്റീവ് ആയി നിൽക്കണം നീ... നിന്റെ സന്തോഷം ആണ് എപ്പോഴും അവന്റെ സന്തോഷം... സർജറി കഴിഞ്ഞു അവന് എന്തിനും ഒരാളുടെ സപ്പോർട്ട് വേണം..

ആദ്യത്തെ രണ്ട് മാസം നല്ല റസ്റ്റ്‌ തന്നെ വേണം... നടക്കുമ്പോൾ ഒക്കെ ബാലൻസ് പോകാൻ സാധ്യത ഉണ്ട്.. അത് പോലെ തന്നെ ടെൻഷൻ വരുന്ന കാര്യങ്ങൾ ഒന്നും പറയരുത്... വീട്ടിൽ ആളുകൾ കാണാൻ വരുന്നത് മാക്സിമം ഒഴിവാക്കണം... ഇതെല്ലാം ശ്രദ്ധിക്കാൻ നിന്നെ കൊണ്ടേ പറ്റു.... നിന്റെ കിച്ചേട്ടനെ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു തരും ഞാൻ.. അത് എന്റെ ഉറപ്പ്... നിനക്ക് ഈ ചേട്ടനെ വിശ്വസിക്കാം... പിന്നെ കംപ്ലീറ്റ് റിക്കവർ ആകാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കും.. അവന്റെ ആരോഗ്യസ്ഥിതി അനുസരിച്ചു ഇരിക്കും സമയം.. അത് വരെ ഓഫീസ് കാര്യങ്ങൾ ഒന്നും അവനെ ഏല്പിക്കരുത്... അതും നീ തന്നെ വേണം ശ്രദ്ധിക്കാൻ..."" 💞💞💞💞💞 നാളെ ആണ് കിച്ചുവിന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകാൻ ഉള്ള ദിവസം... പ്രസാദിനെ ഓഫീസ് കാര്യം പറഞ്ഞു രണ്ട് ആഴ്ചത്തേക്ക് കിച്ചു മുംബൈക്ക് അയച്ചു.. കൂടെ ഓഫീസിലെ രണ്ട് സ്റ്റാഫും.. രാത്രി കിച്ചന്റെ നെഞ്ചിൽ കിടക്കുമ്പോൾ കരയാതെ ഇരിക്കാൻ അച്ചു കണ്ണുകൾ പൂട്ടി കിടന്നു...

""ഇങ്ങനെ എല്ലാം മനസ്സിൽ വെച്ചു മറ്റുള്ളവരുടെ മുന്നിൽ ധൈര്യം കാണിക്കാതെ നിനക്ക് ഒന്ന് കരഞ്ഞൂടെ പെണ്ണെ??? എനിക്ക് അറിയാം ഈ മനസ്സിൽ എന്താ എന്ന്..."" ഒന്നും പറയാതെ തന്നെ തന്റെ മനസ്സിൽ ഉള്ളത് കിച്ചു പറഞ്ഞപ്പോൾ പിന്നെ അച്ചുവിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല... അവന്റെ നെഞ്ചിൽ തന്റെ വിഷമങ്ങൾ ഒക്കെ ഇറക്കി വെക്കുമ്പോൾ അച്ചുവിന്റെ തലയിൽ തലോടാൻ മാത്രം അവന് കഴിഞ്ഞുള്ളു... വാക്കുകൾക്ക് ഇവിടെ പ്രസക്തി ഇല്ല എന്ന് മറ്റാരേക്കാളും അവന് അറിയാമാരുന്നു... തന്റെ ഭാര്യ ആണ്... കുഞ്ഞിന്റെ അമ്മ ആകാൻ പോകുന്നവൾ ആണ്... എന്റെ കിച്ചേട്ടനെ ഒരു ഉറുമ്പ് കടിച്ചാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല എന്ന് പറയുന്നവൾ ആണ്... തന്റെ കൈ ഒന്ന് മുറിഞ്ഞാൽ വേദനിക്കുന്നത് അവൾക്കാണ്... ആ പെണ്ണ് ഇന്ന് ഇത്ര വിഷമം ഉള്ളിൽ കൊണ്ട് നടക്കണം എങ്കിൽ അതിന് ഒരു കാരണം മാത്രം ഉള്ളു...

തന്റെ മനസ് ഇനി വീണ്ടും വിഷമിക്കരുത് എന്ന ചിന്ത... ""അച്ചൂട്ടി...."" ""മ്മ് മ്മ്..."" ""മറ്റന്നാൾ രാവിലെ അല്ലെ സർജറി.."" ""ആം..."" ""അപ്പോൾ മറ്റന്നാൾ ഈ സമയം ഞാൻ ICU ഇൽ ആയിരിക്കും അല്ലെ..."" ""മ്മ്..."" അച്ചുവിന്റെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു അപ്പോൾ.. ""ഞാൻ ഒരു കാര്യം പറയാം.. ഏട്ടൻ അടുത്തില്ല എന്ന് കരുതി എന്റെ പൊന്ന് ആഹരം ഒന്നും കഴിക്കാതെ ഇരിക്കരുത്... പട്ടിണി കിടന്നാൽ അത് നമ്മുടെ വാവക്ക് ആണ് ദോഷം.. പിന്നെ എനിക്ക് ഒന്നും പറ്റില്ല എന്ന് അവി പറഞ്ഞില്ലേ... അത് പോരെ നിനക്ക്... കാത്തിരിക്കാൻ നീയും നമ്മുടെ വാവയും ഉള്ളപ്പോൾ എനിക്ക് അങ്ങനെ പോകാൻ പറ്റുവോ... പിന്നെ അച്ഛനോട് പറഞ്ഞിട്ടില്ലല്ലോ... അച്ഛന്റെ മുഖം കണ്ട് കൊണ്ട് എനിക്ക് തീയേറ്ററിൽ കേറാൻ പറ്റില്ല... ഉള്ള ധൈര്യം ചിലപ്പോൾ പോകും.. സമയം പോലെ ശ്യാം പറഞ്ഞു മനസിലാക്കും അച്ഛനെ... രാത്രിയിൽ ഞാൻ അടുത്തില്ല എന്നും പറഞ്ഞു ഉറങ്ങാതെ ഇരിക്കരുത്.. കണ്ണ് അടച്ചാൽ ആദ്യം വരുന്നത് എന്റെ മുഖം അല്ലെ...

ഈ സമയത്ത് ഉറക്കം കളയുന്നത് ബേബിക്ക് നല്ലതല്ല... ഓഫീസ് കാര്യങ്ങൾ നോക്കാൻ നന്ദു ചേട്ടൻ ഉണ്ട്.. പക്ഷേ പ്രധാനപെട്ട ഫയൽ എല്ലാം നിന്റെ ഒപ്പ് ഇല്ലാതെ സാങ്ക്ഷൻ ആകില്ല..."" ""കിച്ചേട്ടാ..."" ""എന്താടാ..."" ""ഒരു പാട്ട് പാടി തരുവോ????"" ""ഇതെന്താ ഇപ്പോ പാട്ട് വേണം എന്ന്???"" ""ഇനി ഇങ്ങനെ എനിക്ക് ഇപ്പോഴേ ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ പറ്റില്ലല്ലോ..."" ""നീ എന്നേ കൂടി സെന്റി ആക്കും..."" 🎶🎶അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌.. നിന്നെ തഴുകുന്നതായ്‌.. ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌.. സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌ പറയൂ നീ പറയൂ ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല🎶🎶 💞💞💞💞💞💞

രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അവരെ കാത്ത് അവി ഉണ്ടാരുന്നു... ""കിച്ചു.. നിന്റെ റൂം മുകളിൽ ആണ്.. പിന്നെ രാവിലെ ചെയ്യണ്ട കുറച്ചു ടെസ്റ്റ്‌ ഉണ്ട്.. അത് ചെയ്തു കഴിയുമ്പോഴേക്കും ഞാൻ വരാം കേട്ടോ.."" ""ആഹ് ടാ.."" ""ആദിമോളുടെ വിഷമം ഇത് വരെ മാറിയില്ലേ???"" ""എങ്ങനെ മാറാൻ ആണ്.. എന്നേക്കാൾ ടെൻഷൻ അവൾക്ക് അല്ലെ..."" ""നിന്റെ കിച്ചേട്ടന് ഒന്നും പറ്റില്ല എന്ന് പറഞ്ഞതു ഞാൻ ആണെങ്കിൽ ഇത് പോലെ തന്നെ അവനെ തിരിച്ചു തന്നിരിക്കും നിന്റെ കൈയിൽ.. വെറുതെ ഇങ്ങനെ സെന്റി അടിച്ചു നടക്കാതെ സന്തോഷം ആയിട്ടിരിക്കണം.. കേട്ടോ..."" ഇതും പറഞ്ഞു തന്റെ കവിളിൽ തട്ടി സിസ്റ്ററിനു എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി നടന്നു പോകുന്നവന് അവളുടെ മനസ്സിൽ ദൈവത്തിന്റെ രൂപം ആരുന്നു... 💞💞💞💞💞💞

അവി പറഞ്ഞ ടെസ്റ്റുകൾ എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ആണ് ഒരു നേഴ്സ് കിച്ചന്റെ റൂമിലേക്ക് വന്നത്.. ""എന്താ സിസ്റ്റർ??"" ""ഈ ഡ്രിപ് ഇടാൻ വന്നത് ആണ് സർ.. ബെഡിൽ കിടന്നാൽ എനിക്ക് ഇത് ഇടാമാരുന്നു.."" ""ആഹാ.. അടിപൊളി.. അപ്പോൾ ഇപ്പോഴേ ഞാൻ ബെഡിൽ ആയി അല്ലെ.. 😂"" ""ഏയ് അല്ല.. ഇത് കഴിഞ്ഞാൽ പിന്നെ രാത്രിയിൽ ഉള്ളു..."" കിച്ചന്റെ കൈയിൽ ഡ്രിപ് കയറ്റിയതും നിറഞ്ഞൊഴുകിയത് അച്ചുവിന്റെ കണ്ണ് ആണ്... അവൻ കാണാതെ ഇരിക്കാൻ പെട്ടെന്ന് തന്നെ കണ്ണീർ തുടച്ചു കളഞ്ഞെങ്കിലും സിസ്റ്റർ അത് കണ്ടാരുന്നു.. അവർക്ക് അവളോട് വാത്സല്യം തോന്നി... ഭർത്താവിനെ ഒരു സൂചി കുത്തിയപ്പോൾ അവൾക്ക് ഇത്ര വേദനിച്ചു എങ്കിൽ നാളത്തെ അവസ്ഥ... 💞💞💞💞💞 രാവിലെ കിച്ചന്റെ തലയിലെ മുടി കളയാൻ ഒരാൾ വന്നു...[ഇൻഫെക്ഷൻ വരാതെ ഇരിക്കാൻ]. അത് കഴിഞ്ഞപ്പോൾ സർജറിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ ഒരു നേഴ്സ് കൊണ്ട് കൊടുത്തു.. അപ്പോഴാണ് ഒരാളെ കൊണ്ട് അവി കയറി വന്നത്..

""ഇതാണ് Dr ആരവ് സിന്താനിയ.. ഇവൻ oncologist ആണ്...ഇന്നത്തെ സർജറിയിൽ ഇവനും കാണും എന്റെ ഒപ്പം.."" ""അതിന് ശ്യാം ഇല്ലേ ഇവിടെ???"" ""അവൻ വന്നാൽ ശെരി ആകില്ല കിച്ചു. നിന്റെ കാര്യം അറിഞ്ഞപ്പോൾ മുതൽ ടെൻഷൻ അടിച്ചു നടക്കുന്നവൻ ആണ് ഇനി സർജറിക്ക് കൂടെ കേറുന്നത്.. പിന്നെ നിനക്ക് ധൈര്യം തരാൻ ശ്യാം കൂടെ കേറും... ആരവിന്റെ കാര്യം നീ പേടിക്കണ്ട.. മറ്റേ ശീതലിന്റെ സമയത്ത് ഞാൻ പറഞ്ഞ ആരവ് അത് ഇവൻ ആണ്.. ആൾ ജോലിയുടെ കാര്യത്തിൽ Mr പെർഫെക്ട് ആണ്... One of the best Oncologist in Dubai."" ""എനിക്ക് പേടി ഒന്നും ഇല്ലെടാ..."" ""ഓക്കേ ഫൈൻ.. എങ്കിൽ ഞങ്ങൾ വെളിയിൽ നിൽക്കാം... നീ ഡ്രസ്സ്‌ മാറ്റു... സമയം ആയി..."" ഇതും പറഞ്ഞു അവർക്ക് പ്രൈവസി കൊടുക്കാൻ എന്ന പോലെ മറ്റുള്ളവർ വെളിയിലേക്ക് ഇറങ്ങി പോയി... 💞💞💞💞💞💞 കിച്ചൻ ഹോസ്പിറ്റൽ ഗൗൺ ഇട്ടു കഴിഞ്ഞും അച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവൻ അവളെ അടുത്തേക്ക് വിളിച്ചു... ""എന്ത്‌ പറ്റി എന്റെ അച്ചൂട്ടിക്ക്???

എന്തെങ്കിലും ഒന്ന് പറയടി..നിന്റെ ശബ്ദം ഞാൻ ഒന്ന് കേൾക്കട്ടെ..."" ഇതും കൂടി ആയപോഴേക്കും സംഭരിച്ചു വെച്ചിരുന്ന ധൈര്യം എല്ലാം പോയി കണ്ണീരോടെ അവനെ ഇറുകെ പുണർന്നു കിച്ചേട്ടാ എന്ന് വിളിച്ചു മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അവൾ... അവസാനം അവളുടെ ചുണ്ട് അവന്റെ ചുണ്ടുകളും ആയി കൊരുത്തു... ഒരു ദീർഘചുംബനത്തിന് ശേഷം അടർന്നു മാറുമ്പോൾ രണ്ട് പേരും നന്നായി കിതച്ചിരുന്നു... കിച്ചന്റെ കണ്ണുകൾ അവളുടെ ഉദരത്തിൽ ആണെന്ന് കണ്ടതും ഒന്ന് കൂടി അവന്റെ അടുത്തേക്ക് നീങ്ങി നിന്നവൾ.. ടോപ് പൊക്കി അവളുടെ നഗ്നമായ വയറിൽ ചുണ്ടുകൾ അമർത്തുമ്പോൾ എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ നിറഞ്ഞു.. ""അച്ഛാ പെട്ടെന്ന് വരാമേ.. അത് വരെ അമ്മയെ നോക്കണേ.. അമ്മ മോനു സമയത്തിന് ആഹാരം തന്നില്ല എങ്കിൽ നമുക്ക് അമ്മയെ കൂട്ടു വെട്ടണം കേട്ടോ...""

കുഞ്ഞിനോട് ഉള്ള സംസാരം കേട്ട് അറിയാതെ അവളുടെ ചുണ്ടിൽ ചിരി വന്നു.. ഒന്ന് കൂടി വാവക്ക് ഉമ്മ കൊടുത്തു അച്ചുവിന്റെ നെറ്റിയിലും അമർത്തി ചുംബിച്ചവൻ... ""ഞാൻ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടെല്ലോ.. നല്ല കുട്ടി ആയിരിക്കണം..."" ""എല്ലാം എനിക്ക് അറിയാം.. ഞാൻ ശ്രദ്ധിക്കാം..."" ഇതും പറഞ്ഞു ഒന്ന് കൂടി അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്ന് അച്ചു. ""ഇങ്ങനെ നിന്നാൽ പറ്റില്ല.. അവി ഒക്കെ വെളിയിൽ ഉണ്ട്.. നീ അവനോട് കയറി വരാൻ പറ..."" അച്ചുവിന്റെ നെറ്റിയിൽ ഒന്ന് കൂടി ഉമ്മ വെച്ചിട്ട് വിട്ടു മാറുമ്പോൾ രണ്ട് പേരും കരഞ്ഞിരുന്നു.. 💞💞💞💞💞💞 സ്ട്രക്ച്ചറിൽ കിടത്തി കിച്ചനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അച്ചുവിന്റെ കൈകൾ അവനെ വിടാതെ പിടിച്ചിരുന്നു... അവസാനം അകത്തേക്ക് കയറാൻ നേരം അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്ത ശേഷം അവൾ പറഞ്ഞു... ""കാത്തിരിക്കും ഞങ്ങൾ ഇവിടെ പ്രാർത്ഥനയോടെ... പെട്ടെന്ന് വരണം... ലവ് യു കിച്ചേട്ടാ... ❤"".....  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story