മിഴി രണ്ടിലും: ഭാഗം 49

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

സ്ട്രക്ച്ചറിൽ കിടത്തി കിച്ചനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അച്ചുവിന്റെ കൈകൾ അവനെ വിടാതെ പിടിച്ചിരുന്നു... അവസാനം അകത്തേക്ക് കയറാൻ നേരം അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്ത ശേഷം അവൾ പറഞ്ഞു... ""കാത്തിരിക്കും ഞങ്ങൾ ഇവിടെ പ്രാർത്ഥനയോടെ... പെട്ടെന്ന് വരണം... ലവ് യു കിച്ചേട്ടാ... ❤"" 💞💞💞💞💞💞 ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ ഇരിക്കുമ്പോൾ താലിയിൽ മുറുകെ പിടിച്ചു താൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു അച്ചു.. അവൾക്ക് കൂട്ടായി ശ്യാമയും ഉണ്ടാരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം തീയേറ്ററിൽ നിന്നും ഇറങ്ങി വന്നു... ""എന്താ ചേട്ടായി... ഇറങ്ങി വന്നത്??"" ""അനസ്തെഷ്യ കൊടുത്തു.. ഇനി ഞാൻ അവിടെ നിൽക്കേണ്ട കാര്യം ഇല്ല.."" ""മ്മ്.. എത്ര മണിക്കൂർ എടുക്കും സർജറി കഴിയാൻ???"" ""വേറെ പ്രശ്നം ഒന്നും ഇല്ലെങ്കിൽ മൂന്ന് മണിക്കൂർ...

പിന്നെ സർജറി complicated ആയാൽ നാല് അഞ്ച് മണിക്കൂർ എടുക്കും.. മോൾ പേടിക്കണ്ട.. അവന്റെ ചെറിയ ട്യൂമർ അല്ലെ... പിന്നെ തല ആയതു കൊണ്ട് ഒരുപാട് ശ്രദ്ധിക്കണം..."" ""എങ്ങനെ വേണമെങ്കിലും ഞാൻ നോക്കിക്കോളാം ചേട്ടായി... ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു കിട്ടിയാൽ മതി എനിക്ക്...."" ""അവന് ഒരു കുഴപ്പവും വരില്ല മോളെ... അവിയെ എനിക്ക് അത്ര വിശ്വാസം ആണ്... ഇന്ന് ഈ സിറ്റിയിലെ തന്നെ ഏറ്റവും നല്ല ന്യൂറോസർജൻ ആണ് അവൻ... പിന്നെ കൂടെ വന്നില്ലേ... ആരവ്.. അവനെ ഞാൻ ഒരിക്കൽ ദുബൈയിൽ ഒരു കോൺഫെറെൻസിന് പോയപ്പോൾ പരിചയപ്പെട്ടിട്ടു ഉണ്ടാരുന്നു... നീ വെറുതെ ടെൻഷൻ അടിച്ചു അസുഖം വരുത്തല്ലേ... കൂൾ ആയിട്ട് ഇരിക്ക്... അല്ലെങ്കിൽ വാ നമുക്ക് ക്യാന്റീനിൽ പോയി ഒരു ചായ കുടിച്ചിട്ട് വരാം..."" ""എനിക്ക് ഒന്നും വേണ്ട ചേട്ടായി.. ഇനി എന്റെ ഏട്ടനെ കാണാതെ ഒന്നും ഇറങ്ങില്ല..."" 💞💞💞💞💞💞💞

ഓരോ മിനുട്ടും മണിക്കൂറുകൾ പോലെ തോന്നി അച്ചുവിന്... കൂട്ടിനു ശ്യാംമും അനുവും എല്ലാവരും ഉണ്ടെങ്കിലും അതൊന്നും അവളുടെ ടെൻഷൻ മാറ്റാൻ പറ്റുന്നത് അല്ലാരുന്നു.. അകത്ത് കിടക്കുന്നത് സ്വന്തം ജീവൻ ആകുമ്പോൾ എങ്ങനെ സമാധാനം കിട്ടാൻ ആണ്..... ""മൂന്ന് മണിക്കൂർ എന്ന് പറഞ്ഞിട്ട് ഇത് ഇപ്പോൾ നാല് മണിക്കൂറിൽ കൂടുതൽ ആയെല്ലോ.. ഒന്ന് ചോദിക്കുവോ ചേട്ടായി എന്താ ഇങ്ങനെ താമസിക്കുന്നത് എന്ന്... എനിക്ക് എന്തോ പേടി ആകുന്നു..."" ""ഇതിൽ പേടിക്കാൻ ഒന്നുമില്ല മോളെ.. സമയത്തിന് ഇങ്ങനെ വ്യത്യാസം ഒക്കെ വരും.. ഒരു അര മണിക്കൂർ കൂടി നമുക്ക് നോക്കാം... എന്നിട്ടും അവി ഇറങ്ങി വന്നില്ല എങ്കിൽ ചേട്ടായി അകത്ത് കയറാം... നീ ഒന്ന് സമാധാനം ആയിട്ട് ഇരിക്ക് വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ ആകാതെ..."" ലോകത്തുള്ള ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിക്കാൻ മാത്രമേ ആ നിമിഷം അവൾക്ക് കഴിഞ്ഞുള്ളു... 💥💥💥💥💥💥

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവി ഇറങ്ങി വന്നപ്പോൾ ആണ് അച്ചുവിന് സമാധാനം ആയത്... ""അവി ചേട്ടാ... കിച്ചേട്ടൻ????"" ""അവന് കുഴപ്പം ഒന്നുമില്ല.. സർജറി കഴിഞ്ഞു.. ഇപ്പോൾ ICUവിലോട്ട് മാറ്റും.. അങ്ങോട്ടേക്ക് കൊണ്ട് പോകുമ്പോൾ നിനക്ക് കാണാം..."" ""എന്താടാ പറ്റിയത്?? സാധാരണ മൂന്ന് മണിക്കൂർ മതിയെല്ലോ.. ഇത് ഇപ്പോൾ നാല് മണിക്കൂറിൽ കൂടുതൽ എടുത്തു.."" ""ശ്യാമേ അത് കിച്ചുവിന് ഇടക്ക് ബിപി ഷൂട്ട്‌ ആയി.. പിന്നെ ചെറിയ ബ്ലീഡിങ്ങും... അതാണ്‌ കാര്യം.. പക്ഷേ പേടിക്കാൻ ഒന്നുമില്ല.. ഇപ്പോ ആൾ നോർമൽ ആയി...ആദിയോട് പറയാൻ നിൽക്കണ്ട... ഇപ്പോ തന്നെ അവളെ കണ്ടിട്ട് സഹിക്കുന്നില്ല..."" ""ഇത് വരെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിച്ചിട്ടില്ല... ഉള്ളിൽ ഒരാൾ കൂടി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടും കേൾക്കുന്നില്ല... അവനെ ഒന്ന് കാണാതെ അവൾ ഇനി ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല ടാ.. 💥💥💥💥💥💥

തീയേറ്ററിനുള്ളിൽ നിന്നും സ്ട്രക്ച്ചറിൽ കിടത്തി തലയിൽ വലിയ ഒരു കെട്ടുമായി കിച്ചനെ ICU വിലേക്ക് മാറ്റാൻ വേണ്ടി കൊണ്ട് വന്നപ്പോൾ അച്ചുവിന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി... ""കി.. കിച്ചേട്ടാ... ഒന്ന് കണ്ണ് തുറക്കുവോ... അച്ചുവാ..."" ""വിളിക്കണ്ട മോളെ.. മയക്കത്തിൽ ആണ്... കുറച്ചു സമയം എടുക്കും ബോധം വരാൻ..."" ""നിക്ക്... എനിക്ക് ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അവി ചേട്ടാ...."" ഇതും പറഞ്ഞു അവിയുടെ നെഞ്ചിലേക്ക് ചായുമ്പോൾ ഏത് പറയും എന്ന് അറിയാതെ എല്ലാരും അവളുടെ ചുറ്റും നിന്ന്... ""സഹിക്കണം നീ... സഹിച്ചേ പറ്റു... ബോധം വരുമ്പോൾ അവൻ ആദ്യം തിരക്കുന്നത് നിന്നെ ആയിരിക്കും... ഈ കോലത്തിൽ ആണ് കാണാൻ പോകുന്നത് എങ്കിൽ അറിയാമെല്ലോ അവന്റെ സ്വഭാവം... എപ്പോഴും നിന്റെ ചിരി കാണണം എന്നല്ലേ അവൻ പറയുന്നത്... കിച്ചുവിന് ധൈര്യം കൊടുക്കണ്ട നീ ഇങ്ങനെ തളർന്നാലോ??? കിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് നിന്റെ പരിചരണം പോലെ ഇരിക്കും...

എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക.. അവന്റെ മുന്നിൽ ഹാപ്പി ആകണം നീ.. അവന്റെ മുന്നിൽ മാത്രം അല്ല... ഇങ്ങനെ ഫുൾ സെന്റി അടിച്ചു ഇരിക്കുന്നത് ബേബിക്ക് നല്ലതല്ല... ഈ കണ്ണീർ ഒക്കെ ഒന്ന് തുടച്ചു ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം.. വാ..."" ""എനിക്ക് വേണ്ട അവിചേട്ടാ.. ഞാൻ ഇവിടെ ഇരിക്കാം..."" ""അത് നീ ആണോ തീരുമാനിക്കുന്നത്?? ഇത്ര നേരം നിന്റെ അവസ്ഥ ഞങ്ങൾക്ക് മനസിലാക്കാം.. കിച്ചന് സർജറി നടക്കുമ്പോൾ നിനക്ക് ഒന്നും കഴിക്കാൻ തോന്നില്ല... പക്ഷേ ഇപ്പോൾ അങ്ങനെ അല്ല... ഇനി പട്ടിണി ഇരിക്കാൻ പറ്റില്ല... നാളെ ഈ നേരം ആകുന്നതിനു മുൻപ് അവന് ബോധം വരും.. മറ്റു കുഴപ്പം ഒന്നും ഇല്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ റൂമിലേക്ക് മാറ്റാം... ഇനി നീ ഇങ്ങനെ നിരാഹാരം ഇരിക്കാൻ ഞാൻ സമ്മതിക്കില്ല... നിനക്ക് വിശക്കുന്നില്ല എങ്കിൽ നീ കഴിക്കണ്ട.. പക്ഷേ കുഞ്ഞിന് ഉള്ളത് നീ കൊടുക്കണം.. കൊടുത്തേ പറ്റു...

മറ്റൊരു കുഴപ്പവും ഇല്ലാതെ അവനെ തിരിച്ചു കിട്ടിയില്ലേ.. ഇനി എന്തിന്റെ പേരിൽ ആണ് നിന്റെ വാശി???"" ""എന്റെ ഏട്ടൻ ഒന്നും കഴിക്കാതെ കിടക്കുമ്പോൾ എനിക്ക് എങ്ങനെ ആണ് ചേട്ടാ ആഹാരം ഇറങ്ങുന്നത്???"" ""കിച്ചു ഒന്നും കഴിച്ചില്ലെങ്കിലും അവന്റെ ശരീരത്തിന് ആവിശ്യം ഉള്ളത് ഡ്രിപ് വഴി കൊടുക്കുന്നുണ്ട്... ഇനി നീ ഇവിടെ ഒന്നും കഴിക്കാതെ ഇരുന്നാൽ ഡ്രിപ് ഇടേണ്ടി വരുന്നതു നിനക്ക് ആയിരിക്കും... വേറെ ഒന്നും വേണ്ട.. കുഞ്ഞിനെ കുറിച്ച് ഓർത്തെങ്കിലും എന്തെങ്കിലും കുറച്ചു കഴിക്ക് നീ.."" ""ഞാൻ... ഞാൻ വരാം.. പക്ഷേ അത് കഴിഞ്ഞു എനിക്ക് കിച്ചേട്ടനെ കാണാൻ പറ്റുവോ???"" ""ഞാൻ പറഞ്ഞെല്ലോ.. കിച്ചുവിന് ബോധം വന്നാൽ ആ സെക്കന്റ്‌ നിന്നെ ഞാൻ കാണിക്കും അവനെ.. ഇത് എന്റെ ഉറപ്പ്... ചേട്ടന്റെ നല്ല മോൾ അല്ലെ.. വാ.. വന്നു ആഹാരം കഴിക്ക്..."" ""മ്മ്. എനിക്ക് കാണണം..."" ""കാണിക്കും നിന്നെ..."" 💥💥💥💥💥💥

ക്യാന്റീനിൽ നിന്നും നേരെ വന്നത് റൂമിലേക്ക് ആണ്.. ICU ന്റെ മുന്നിൽ ഇരിക്കാൻ അവി സമ്മതിച്ചില്ല.. അത് തന്നെ കാരണം... പക്ഷേ ഒരു ഡോക്ടർ എന്ന കാര്യം തന്നെ മറന്നു അതിന്റ മുന്നിൽ നിന്നും മാറാതെ ശ്യാം ഉണ്ടാരുന്നു അവിടെ... അച്ചുവിന് എന്തിനും കൂട്ടായി ശ്യാമയും അനുവും... ""ശ്യാമേ.. ടാ.. മതി ഇവിടെ ഇരുന്നത്.. ഇനി നീ പോയി എന്തെങ്കിലും കഴിച്ചിട്ട് കുറച്ചു റസ്റ്റ്‌ എടുക്ക്..."" ""എനിക്ക് ഒന്നും വേണ്ടെടാ.. അവനു ഒന്ന് ബോധം വന്നാൽ മതി..."" ""നീയും ഇങ്ങനെ അച്ചുവിനെ പോലെ തുടങ്ങല്ലേ... അവളെ ഒരു വിധം ആണ് എന്തെങ്കിലും ഒന്ന് കൊടുത്തത്... കിച്ചേട്ടൻ കിച്ചേട്ടൻ എന്ന മന്ത്രം മാത്രം ഉള്ളു..."" ""അവന്റെ ജീവൻ അല്ലേടാ അവൾ.. അങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു... ഞാൻ ഇനി എന്തായാലും ഇവിടെ നിന്നും എങ്ങോട്ടും ഇല്ല... ആദി ഉറങ്ങിയോ???"" ""മ്മ് ഉറങ്ങി.. റൂമിൽ ആക്കിയപ്പോൾ കിച്ചു ഇട്ട ഡ്രസ്സ്‌ അവിടെ ഉണ്ടാരുന്നു..

അതും കെട്ടിപിടിച്ചു കുറേ കരഞ്ഞു.. കരഞ്ഞു തളർന്നു അവസാനം ഉറങ്ങി പോയി..."" ""ഈ സമയത്ത് അവൾ ഒരുപാട് സ്‌ട്രെസ് അനുഭവിക്കുന്നുണ്ട്... അവനെ ഒന്ന് കണ്ടാൽ മാത്രം അത് ഇനി മാറു.."" ""ആദിയുടെ ബോഡി നല്ല വീക്ക്‌ ആയി... അവൾ നന്നായി ആഹാരം കഴിച്ചിട്ട് കുറച്ചു ദിവസം ആയി എന്ന് തോന്നുന്നു... എന്തായാലും ഞാൻ ഒരു ഡ്രിപ് ഇട്ടിട്ട് ഉണ്ട്.. നീ അനുവിനെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വാ... അവൾക്കും വേണ്ടേ റസ്റ്റ്‌..."" ""അനു ഞാൻ വിളിച്ചാലും വരില്ല ടാ.. അവൾ എപ്പോഴും പറയുന്ന കാര്യം ആണ് അവളുടെ സ്വന്തം ചേട്ടൻ ആണ് കിച്ചു എന്ന്.. പിന്നെ അനുവിന് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല.. അത് കൊണ്ട് അവൾ ആദിയുടെ അടുത്ത് നിൽക്കട്ടെ..."" ""എങ്കിൽ നീയും പോയി ഒന്ന് റസ്റ്റ്‌ എടുക്ക്... എത്ര മണിക്കൂർ കൊണ്ട് ഇങ്ങനെ ഇരിക്കുവാ..."" ""എനിക്ക് ഒരു റെസ്റ്റും വേണ്ട ടാ... ഒരു കുഴപ്പവും ഇല്ല... നിനക്ക് അറിയാമോ..

പണ്ട് എനിക്ക് പനി വരുമ്പോൾ അമ്മ ശ്യാമയെ ഒന്നും എന്റെ അടുത്തേക്ക് വരാൻ പോലും സമ്മതിക്കില്ലാരുന്നു... ആ സമയത്തും എന്റെ ശ്യാംകുട്ടൻ ഒറ്റക്ക് ആണെന്നും പറഞ്ഞു വഴക്കിട്ട് കൂടെ വന്നു കിടക്കും.. എന്നേ കഞ്ഞി കുടിപ്പിക്കും ഇടക്ക് ചൂട് ഉണ്ടോ എന്ന് നോക്കും... എന്റെ കൂടെ തന്നെ കാണും അവൻ... വളർന്നു ഒരു കുടുംബം ഒക്കെ ആയപ്പൊഴും അവന് കാണാൻ തോന്നുമ്പോൾ എന്നേ കാണണം എന്നാൽ അത് അനുവിന് ബുദ്ധിമുട്ട് ആകരുത് എന്നും പറഞ്ഞാണ് അവന്റെ വീടിന്റെ അടുത്ത വീട് തന്നെ എനിക്ക് വാങ്ങി തന്നത്... വീടിന്റെ രെജിസ്ട്രേഷൻ വരെ കഴിഞ്ഞാണ് അതിനെ കുറിച്ച് ഞാൻ അറിയുന്നത് തന്നെ... പത്താം വയസിൽ കൂടെ കൂടിയവൻ ആണ്... ഇന്ന് വരെ ഇങ്ങനെ ഒരവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല... ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ അവനെ നോക്കണ്ടത് ആണ്.. എനിക്ക് അത് അറിയാം... പക്ഷേ എന്നേ കൊണ്ട് പറ്റില്ലെടാ... അതാണ്‌ ഞാൻ നിന്നോട് പറഞ്ഞതും...

എന്ത്‌ കൊണ്ടും എന്നേക്കാൾ ബെസ്റ്റ് ഓപ്ഷൻ തന്നെ ആണ് ആരവ്..."" ""നീ ഇനി ഇവിടെ ഇരുന്നുള്ള സമരം ആണെങ്കിൽ ഞാനും ഇവിടെ തന്നെ കാണും..."" ""അതൊന്നും വേണ്ട.. നീ പോയി റസ്റ്റ്‌ എടുക്ക്... രാവിലെ മുതൽ ഇതിന്റെ പുറകിൽ ഓട്ടം അല്ലാരുന്നോ... ഞാൻ കണ്ടതാണ്.. ഞങ്ങളെ ആരെ എങ്കിലും വിടേണ്ട കാര്യത്തിനും നീ കിടന്നു ഓടിയത്...."" ""ഒരുപാട് കൂട്ടുകാർ ഒന്നും ഇല്ലാതെ കംപ്ലീറ്റ് സിംഗിൾ ലൈഫ് ആയി നടന്ന എന്റെ ജീവിതത്തിൽ ഇടിച്ചു കയറിയ രണ്ട് എണ്ണം ആണ് നീയും കിച്ചുവും... മര്യാദക്ക് ഹോസ്പിറ്റലിൽ ജോലിക്ക് വന്ന എന്നേ നിന്റെ അനിയത്തിയെ കൊണ്ട് കെട്ടിച്ചു കുടുംബക്കരൻ വരെ ആക്കിയില്ലേ.. ഇനി സഹിച്ചോ... 😂"" 💥💥💥💥💥💥 രാവിലെ കിച്ചന് ബോധം വന്നു എന്ന് പറയാൻ വെളിയിലേക്ക് ഇറങ്ങിയ നേഴ്സ് കാണുന്നത് കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ശ്യാംമും അവന്റെ തോളിൽ തല വെച്ചു ഉറങ്ങുന്ന അവിയും...രണ്ട് പേരും ഇന്നലെ ഇതിന്റെ മുന്നിൽ ആരുന്നു എന്ന് അവർക്ക് മനസിലായി...

""അവിനാശ് സർ..."" ""മ്മ്.."" ""കിരൺ സാറിന് ബോധം വന്നു..."" ""കിച്ചു കണ്ണ് തുറന്നോ???"" അവി പെട്ടെന്ന് ഉണർന്നതും ശ്യാംമും കൂടെ ഉണർന്നു.. ""എന്താ അവി.. എന്ത്‌ പറ്റി???"" ""കിച്ചുവിന് ബോധം വന്നു.. നീ വന്നേ..."" ശ്യാമിനെ കൂട്ടി അതിന്റെ ഉള്ളിൽ കേറുമ്പോൾ അവർക്ക് അവനെ ഒന്ന് കണ്ടാൽ മതി എന്ന അവസ്ഥ ആരുന്നു.. 💥💥💥💥💥💥 ഒരുപാട് വയറുകൾക്കിടയിൽ കിടക്കുന്ന കിച്ചനെ കണ്ടപ്പോൾ അറിയാതെ ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. കിച്ചന്റെ അടുത്ത് ചെന്നു ശ്യാം പതിയെ വിളിച്ചു... ""കിച്ചു..."" ""മ്മ്..."" ""വേദന ഉണ്ടോ ടാ..???"" ""അ.. അ... അച്ചു... എ.. എവിടെ???"" വേദനക്കിടയിലും ആദ്യം ചോദിച്ചത് ആദിയെ.. ""അവൾ റൂമിൽ ആണ്... ഇന്നലെ ഒരു വിധം വഴക്ക് പറഞ്ഞാണ് ഒന്ന് റൂമിൽ ആക്കിയത്... ഞാൻ വിളിച്ചു കൊണ്ട് വരാം... നീ കിടന്നോ...."" അപ്പോഴേക്കും അവി കിച്ചന്റെ ഓരോ കാര്യങ്ങൾ നോക്കാൻ തുടങ്ങി........  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story