മിഴി രണ്ടിലും: ഭാഗം 5

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

രണ്ട് പേരും കാര്യം ആയ ആലോചനയിൽ ഇരുന്നപ്പോൾ ആണ് ആ ആശരീരി വന്നത്.. രണ്ട് പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന്... ആദി വെളിയിൽ ഇറങ്ങിയതിന്റെ പിന്നാലെ കിച്ചുവും ഇറങ്ങി.. ക്ലിഷേ കാര്യങ്ങൾ അവർ ആയിട്ട് തെറ്റിക്കണ്ടാലോ... 🥀🥀🥀🥀🥀🥀🥀🥀 ആദ്യം ആര് സംസാരിക്കും എന്ന വലിയ പ്രശ്നത്തിൽ ആരുന്നു അവർ.. ഇനിയും താൻ ഒന്നും മിണ്ടാതെ നിന്നാൽ ഈ കിഴങ്ങൻ വന്നത് പോലെ തന്നെ പോകും എന്നുള്ളത് കൊണ്ട് ആദി തന്നെ സംസാരത്തിനു തുടക്കം ഇട്ടു. ""ഞാൻ ആരുനെന്ന് പ്രതീക്ഷിച്ചില്ല അല്ലേ..."" ""ഇല്ല.. ഒട്ടുമില്ല... അച്ഛൻ കൂട്ടുകാരന്റെ മോൾ എന്ന് മാത്രേ പറഞ്ഞിട്ട് ഉള്ളാരുന്നു..."" ""മ്മ് മ്മ് "" ""എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാൻ ഉണ്ട്‌..."" ""എന്താ... ഇനി വേറെ പെണ്ണ് ഉണ്ട്‌.. അവൾ എന്നേ കാത്തിരിക്കുവാണ്.. ഞാൻ പറ്റില്ല ഈ കല്യാണത്തിന് എന്ന് പറയണം എന്നൊക്കെ ആണോ???"" ""നീ എന്ത് തേങ്ങ ആടി ഈ കിടന്ന് പറയുന്നേ????"" കിച്ചുവിന്റെ ഉള്ള കിളികൾ എല്ലാം പോയി.. ""അല്ല. സാധാരണ ഈ പെണ്ണ് കാണാൻ വിളിച്ചിട്ട് അങ്ങനെ പറയുന്നത് ആണെല്ലോ പതിവ്.. അത് കൊണ്ട് ചോദിച്ചതാ..."" ""പുല്ല്.. നിന്നെ ഉണ്ടാക്കിയ സമയത്ത് അങ്ങേർക്ക് രണ്ട് വാഴ വെച്ചാൽ മതിയാരുന്നു...""

""ഡോ ഡോ മത്തങ്ങാതലയാ.. വന്നു കേറിയപോഴേ എന്റെ അച്ഛനെ പറയുന്നോ??? അല്ലെങ്കിൽ തന്നെ പാതിരാത്രി ആണോ ആരെങ്കിലും വാഴ വെക്കാൻ പോകുന്നത്. അത്രക്ക് ബോധം ഇല്ലേ.. വലിയ ബിസിനസ്‌മാൻ പോലും..."" ആദി ഒരു ലോഡ് പുച്ഛം വാരി വിതറി... ""ആര് പറഞ്ഞു മോളെ ഇതൊക്കെ പാതിരാത്രി മാത്രം ഉള്ള കാര്യങ്ങൾ ആണെന്ന്... അങ്ങനെ അല്ലെന്ന് നീ എന്നേ കെട്ടി കഴിഞ്ഞാൽ ചേട്ടൻ തെളിയിച്ചു തരാം കേട്ടോ"" വലിയ കോളേജിൽ ഒക്കെ ആണ് പഠിച്ചത് പക്ഷേ ഇതിന് സാമാന്യവിവരം ഇല്ലേ ദൈവമേ...🙄🙄 (കിച്ചു ആത്മ..) ""ശേ.. പെണ്ണ് കാണാൻ വന്നിട്ട് വൃത്തികേട് പറയുന്നോ വഷളൻ..."" ""ഞാൻ ഉള്ള കാര്യം ആണ് പറഞ്ഞത്.. നിനക്ക് ഇതൊന്നും അറിയാത്തത് എന്റെ കുഴപ്പം ആണോ??"" ""ഇതല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ..."" കിച്ചു ഈ കാര്യങ്ങൾ പറയുമ്പോൾ അവൾക്ക് ജീവിതത്തിൽ ഇല്ലാത്ത നാണം എന്ന വികാരം വരുന്നത് ആദി അറിഞ്ഞു.. അവന്റെ മുന്നിൽ നാണം കെടാതെ ഇരിക്കാൻ തന്നെ ആണ് വിഷയം മാറ്റാൻ എന്ന പോലെ വേറെ കാര്യം എടുത്തിട്ടത്.. ""ഹാ.. വേറെ ഒരു കാര്യം.... അത് തന്നോട് ഇന്ന് തന്നെ പറയണം എന്ന് കരുതി ആണ് വന്നത്. ചോദിച്ചത് നന്നായി.. ഇല്ലെങ്കിൽ നിന്നോട് വഴക്കിട്ട് അത് ഞാൻ മറന്നു പോയേനെ..""

""എന്ത് കാര്യം ആ സാർ????"" ""സത്യം പറഞ്ഞാൽ ഞാൻ ഇത് വരെ കല്യാണത്തിനെ കുറിച്ച് ചിന്തിച്ചിട്ടില്ല...പെട്ടെന്ന് അച്ഛൻ ഒരു ദിവസം കല്യാണക്കാര്യം പറഞ്ഞപ്പോൾ അച്ഛനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു യെസ് പറഞ്ഞതാ ഞാൻ... പിന്നെ ആലോചിച്ചപ്പോൾ എനിക്കും തോന്നി ഒരു കൂട്ട് നല്ലതാണെന്നു... നിന്നെ അച്ഛന് ഒരുപാട് ഇഷ്ടം ആയി... To be frank, നിന്നെ ഭാര്യ ആയിട്ട് accept ചെയ്യാൻ I need time... അത് വരെ നമുക്ക് പരസ്പരം മനസിലാക്കി നല്ല കൂട്ടുകാർ ആകാം.. പിന്നെ മറ്റൊരു കാര്യം എനിക്ക് ആകെ അച്ഛൻ മാത്രം ഉള്ളു.. എന്റെ പെണ്ണും അച്ഛനെ പൊന്ന് പോലെ നോക്കണം എന്നാണ് എന്റെ ആഗ്രഹം.. ഇതൊക്കെ അറിഞ്ഞു കൊണ്ട് തനിക്ക് എന്നേ accept ചെയ്യാൻ പറ്റുവോ husband ആയിട്ട്???"" ""പറ്റുമെങ്കിൽ?????"" പെട്ടെന്ന് ആരുന്നു ആദിയുടെ മറുപടി.. ""എങ്കിൽ നമുക്ക് ജീവിതകാലം മുഴുവൻ അടി ഇടാം.... പിന്നെ ഞാൻ ഈ പറഞ്ഞത് പോലെ തനിക്കും കാണുമെല്ലോ പറയാൻ.. അത് പറ... എന്നിട്ടല്ലേ ബാക്കി...."" ""ഹും... ഈ പറഞ്ഞ കാര്യങ്ങൾ തന്നെ.. എന്നേ പോലെ തന്നെ എന്റെ അച്ഛനെയും അമ്മയെയും അനിയനെയും സ്നേഹിക്കണം, എന്നേ നന്നായി മനസിലാക്കുന്ന ഒരാൾ ആയിരിക്കണം, കിട്ടുന്ന സമയം എന്റെ കൂടെ ചിലവാക്കണം.. അതൊക്കെ ഉള്ളു എന്റെ ആഗ്രഹങ്ങൾ😊😊""

""ഇതേ ഉള്ളു???"" ""ഇതൊക്കെ ഉള്ളു.. I just want to live a simple life..."" ""എങ്കിൽ ഇപ്പോ അകത്തോട്ടു ചെല്ലുമ്പോൾ എന്ത് പറയണം??? ഈ സുന്ദരനും സുമുഖനും സുശീലനും ആയ എന്നേ കെട്ടാൻ നിനക്ക് സമ്മതം ആണെന്ന് പറയട്ടെ???"" ""സുന്ദരനോ?? കെട്ടാൻ സമ്മതം പറഞ്ഞോ.. അത് ഈ കാട്ടുപോത്തിന്റെ മുഖം കണ്ടിട്ടല്ല.. പാവം അച്ഛൻ.. അച്ഛനെ എനിക്ക് ഇഷ്ടായി.. അത് കൊണ്ട് മാത്രം..."" ""ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മനുഷ്യനെ പുച്ഛിക്കരുത് "" ""ആദ്യം ആയിട്ടല്ലേ.. ഇനി ശീലം ആയിക്കോളും...."" ""ടി ഗുണ്ട്മണി.. നീ ചെവിയിൽ നുള്ളിക്കോ. ഇതിനൊക്കെ ഞാൻ പ്രതികാരം ചെയ്തിരിക്കും.. ഇല്ലെങ്കിൽ എന്റെ പേര് നിന്റെ വീട്ടിലെ പട്ടിക്ക് ഇട്ടോ.."" ""ഡോ മനുഷ്യാ.. അതിന് എന്റെ വീട്ടിൽ പട്ടി ഒന്നും ഇല്ല... വേണമെങ്കിൽ ഒരെണ്ണതിനെ വാങ്ങി ഇയാളുടെ പേരിട്ടു വളർത്താം പോരെ..."" ""ഇത് വരെ സാർ ആരുന്നു.. ഇപ്പോ ദാ ഇയാൾ, മനുഷ്യൻ ഒക്കെ...."" ""ഓ സോറി സാർ.. സാറിന്റെ തീരുമാനം ഒന്ന് അകത്ത് പോയി സാറിന്റെ അച്ഛനോട് പറഞ്ഞാൽ കൊള്ളാമാരുന്നു സാറെ... പിന്നെ സാർ ഇനി ആ ബ്ലാക്ക് ഷർട്ട്‌ ഇട്ടോണ്ട് ആ കോളേജിന്റെ ഉള്ളിൽ വന്നാൽ സാർ ആണെനൊന്നും ഞാൻ നോക്കില്ല.. ഞാൻ വെറും കൂതറ ആയിരിക്കും കേട്ടോ സാറെ.. ഇപ്പോ സാർ അകത്തോട്ടു ചെല്ല്.. എല്ലാവരും സാറിനെ കാത്തിരിക്കുവാ.. വാ സാറെ...""

""ഇതിലും ഭേദം ആട്ടൽ ആരുന്നു.."" (കിച്ചു ആത്മ ) ""ടി മതിയടി കിടന്ന് സാറെ വിളിച്ചത്... അത് നല്ല ഉദ്ദേശത്തോടെ അല്ല എന്ന് മനസിലായി കേട്ടോ...."" ""മനസിലായെല്ലോ.. എങ്കിൽ മോൻ അകത്തോട്ടു കേറി ചെല്ല്.. എല്ലാവരും കാത്തിരിക്കുവാ..."" """മ്മ് വാ.. ഇനി ഇവിടെ നിന്നാൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്ത് പോകും..."" ""പിന്നെ.. ഇയാൾ ചെയ്യുമ്പോൾ എല്ലാം നിന്ന് കൊള്ളാൻ എന്റെ കൈ പിന്നെ മാങ്ങ പറിക്കാൻ പോകുവെല്ലോ.. ഒന്ന് പോടോ ഹേ...."" കിച്ചു in ആത്മ... (My sleepless nights are coming...) 🥀🥀🥀🥀🥀🥀 അകത്തേക്ക് കയറി ചെന്നപ്പോൾ ആണ് എല്ലാവരും അവരുടെ വരവും പ്രതീക്ഷിച്ചു എന്ന പോലെ അവിടെ ഇരിക്കുന്നത് കണ്ടത്.. ""എന്താ മോനെ നിന്റെ തീരുമാനം??? ഇഷ്ടായോ നിനക്ക് ആദിയെ... എന്തുടെങ്കിലും പറഞ്ഞോ "" ഒരു അച്ഛന്റെ എല്ലാ ആകുലതയും വെച്ച് പ്രസാദ് ചോദിച്ചു. ""എന്റെ അച്ഛാ.. എനിക്ക് ഒരു സമ്മതക്കുറവും ഇല്ല.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോ... "" നിറഞ്ഞ ചിരിയോടെ കിച്ചു പറഞ്ഞു.. ആ ചിരി തന്നെ അവന്റെ ഉത്തരം ആരുന്നു... ""ഇനി മോൾക്ക് എന്താ പറയാൻ ഉള്ളെ???""

മോഹന്റെ ആരുന്നു ചോദ്യം.. ""എനിക്ക് കുഴപ്പം ഒന്നും ഇല്ല അച്ഛാ.. ഇനി എല്ലാം നിങ്ങടെ ഇഷ്ടം..."" ""മക്കളുടെ രണ്ട് പേരുടെ സമ്മതം ആയി.. എന്താ ശ്യാമേ നിന്റെ അഭിപ്രായം???"" (ആദിയുടെ അമ്മ ആണ് ശ്യാമ.) ""ജീവിക്കണ്ടത് അവർ അല്ലേ ചേട്ടാ.. അവർക്ക് സമ്മതം ആണെങ്കിൽ നമുക്ക് ഇത് പെട്ടെന്ന് നടത്താം.. ഒരുപാട് താമസിക്കേണ്ട..."" ""ഇത് തന്നെ ആണ് എന്റെയും അഭിപ്രായം.. അടുത്തുള്ള നല്ല മുഹൂർത്തത്തിൽ നടത്താം.. കല്യാണം അമ്പലത്തിൽ വെച്ച് നടത്തിയിട്ടു റിസപ്ഷൻ ഗ്രാൻഡ് ആയിട്ട് നടത്താം.. അത് പോരെ???"" ""എങ്ങനെ ആയാലും എനിക്ക് കുഴപ്പം ഇല്ല പ്രസാദേ.. കല്യാണത്തിന് സമയം എടുത്തിട്ട് അതൊക്കെ നമുക്ക് തീരുമാനിക്കാം.. അത് പോരെ???"" ""മതി.. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.. പിന്നെ കല്യാണത്തിന് മുൻപ് ഉള്ള ചടങ്ങുകൾക്ക് ബന്ധുക്കൾ വരാൻ ഞങ്ങൾക്ക് അങ്ങനെ ഒരുപാട് ബന്ധുക്കൾ ഒന്നും ഇല്ല കേട്ടോ.. ഞാനും എന്റെ മോനും.. അതാണ് ഞങ്ങളുടെ ലോകം.. പിന്നെ മോൾക്ക് ആലോചിക്കാൻ ഇനിയും സമയം ഉണ്ട്‌... നന്നായി ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി കേട്ടോ..."" ആദിയുടെ തലയിൽ തലോടി പ്രസാദ് പറഞ്ഞു. ""ഒരുപാട് ആലോചിക്കാൻ ഒന്നും ഇല്ല സാർ.. ഇനി ഈ അച്ഛന്റെ സ്നേഹം പകുതി എനിക്ക് കൂടി തന്നാൽ മതിയെന്നെ.. ഞാൻ വഴക്കിനൊന്നും വരില്ല...""

ഒരു കണ്ണ് ഇറുക്കി ആദി പറഞ്ഞു... ""അതേ ഉള്ളോ പ്രശ്നം.. അതിന് നമുക്ക് പരിഹാരം ഉണ്ടാക്കാവേ.. പിന്നെ മോൾ എന്നേ എന്താ വിളിച്ചേ സാർ എന്നോ??? ഇനി അങ്ങനെ വേണ്ടാട്ടോ.. അച്ഛൻ.... അങ്ങനെ വിളിച്ചാൽ മതി...."" ""ശെരി അച്ഛാ.."" ""എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.. കിച്ചു വാ മോനെ വന്നു കാർ എടുക്ക്..."" ""ഓക്കേ അച്ഛാ.."" വീട്ടുകാർ കാര്യം പറഞ്ഞു നിൽക്കുന്ന സമയം കിച്ചു ആദിയുടെ അടുത്ത് വന്നു "ടി ഉണ്ടപക്രു.. ഞാൻ പറഞ്ഞത് മറക്കണ്ട കേട്ടോ. കുട്ടികൾ ഉണ്ടാകാൻ രാത്രി ആകണം എന്നില്ല... demo ചേട്ടൻ സമയം പോലെ കാണിച്ചു തരാവേ..."" ഇതും പറഞ് ആദിക്ക് ഒന്ന് പ്രതികരിക്കാൻ സമയം കൊടുക്കുന്നതിന് മുൻപേ കിച്ചു ഓടി കളഞ്ഞു... അവനെ അടിക്കാൻ പോയി എങ്കിലും അവൻ പറഞ്ഞ കാര്യം ഓർത്ത് അവളുടെ മുഖത്തു ഒരു നാണത്തിൽ ഉള്ള പുഞ്ചിരി വിരിഞ്ഞു... കാറിന്റെ സൈഡ് വ്യൂ മിററിൽ കൂടി ഇത് കണ്ട കിച്ചു മനസ്സിൽ പറഞ്ഞു. ""സോറി മോളെ.. നിന്നെ എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടം ആയതാ.. പക്ഷേ അതിനെ പ്രണയം എന്ന പേരിട്ടു വിളിക്കാൻ എനിക്ക് അറിയില്ല.. ഇത് വരെ മനസ്സിൽ അച്ഛനും ബിസിനസ്സും മാത്രമേ ഉള്ളു.. അവിടെ ആണ് ഇനി നിനക്ക് ഒരു സ്ഥാനം തരേണ്ടത്.. എന്തിന്റെ പേരിലായാലും നിന്റെ കണ്ണ് ഞാൻ ആയിട്ട് നിറക്കില്ല.. വാക്ക്..""

കുറഞ്ഞ നിമിഷം കൊണ്ട് മനസിൽ അവൾക്ക് പല പ്രോമിസും കൊടുത്തു അവൻ... 🥀🥀🥀🥀🥀🥀 തിങ്കളാഴ്ച കോളേജിൽ ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്റൂമിലോട്ട് വരുവാരുന്നു ആദിയും സുമിയും. അപ്പോഴാണ് കിച്ചു അത് വഴി വന്നത്... ആദി ആലുവ മണപ്പുറത്തു വെച്ചു കണ്ട പരിചയം കാണിക്കാൻ പോയില്ല... ജാഡ അല്ല. എന്തിനാ വെറുതെ അങ്ങോട്ട് പോയി അവന്റെ ജാഡ കാണുന്നത്.. അത് കൊണ്ട് മാത്രം..😏😏 പെട്ടെന്നാണ് പുറകിൽ നിന്ന് നല്ല high pich വോയിസ്‌ കേട്ടത്.. ""ആദി ടീച്ചർ ഒന്ന് അവിടെ നിന്നെ.."" ""പെട്ടു പെട്ടു.. കാലൻ ഇവിടെ വെച്ച് നാണം കെടുത്താതെ ഇരുന്നാൽ മതിയാരുന്നു..."" (ആദി ആത്മ..) മുഖത്തു ഇല്ലാത്ത വിനയം വാരി വിതറി ആദി പറഞ്ഞു.. ""എന്താ സാർ...????"" ""സുമി ടീച്ചർ സ്റ്റാഫ്‌ റൂമിൽ പൊക്കോ.. ആദി ടീച്ചർ കുറച്ചു കഴിഞ്ഞു വരും..."" ""ശെരി സാർ.."" ""ടി.. നീ എന്നേ കണ്ടാൽ മൈൻഡ് ഇല്ലാതെ പോകും അല്ലേ...???"" ""ഞാൻ മനപ്പൂർവം മൈൻഡ് ചെയ്യഞ്ഞത് ഒന്നും അല്ല.. എന്തെങ്കിലും പറഞ്ഞിട്ട് പിന്നെ ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ച് എന്നേ നാറ്റിച്ചാലോ.. അത് കൊണ്ടാ..."" നിഷ്കു ആയി ആദി പറഞ്ഞു. ""അതിന് നിന്നെ ഞാൻ എന്നെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് മോശമായിട്ട് പറഞ്ഞിട്ടുണ്ടോ????"" അല്പം ഗൗരവത്തിൽ ആരുന്നു അവന്റെ ചോദ്യം..

""ഇല്ല...."" അറിയാതെ തന്നെ അവൾ മറുപടി പറഞ്ഞു. ""മറ്റേതെങ്കിലും പെൺകുട്ടിയെ ഞാൻ വഴിയിൽ വിളിച്ചു നിർത്തി സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ????"" ""ഇല്ല...."" ""പിന്നെ എന്ത് കാര്യം കൊണ്ട് ആ നീ ഇങ്ങനെ ഒക്കെ വിചാരിച്ചു വെച്ചേക്കുന്നത്????"" അത് ഒരു അലർച്ച ആരുന്നു... ആദി ആദ്യമായിട്ടാരുന്നു അവന്റെ ഇങ്ങനെ oru ഭാവം കാണുന്നത്.. എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള ചൂടൻ ആയ കിരൺ സാർ.. ""ഞാൻ അറിയാതെ.. പെട്ടെന്ന്..."" ആദിയുടെ കണ്ണ് നിറഞ്ഞു.. ആദ്യം ആയിട്ടാണ് അവൻ തന്നോട് ദേഷ്യപ്പെടുന്നത്.. ഇത്ര നാളും മറ്റുള്ളവരെ വഴക്ക് പറഞ്ഞിട്ട് ഉണ്ടെങ്കിലും അത് തനിക്ക് കേൾക്കണ്ടി വന്നിട്ടില്ല എന്ന് അവൾ ഓർത്തു... ""നോക്ക് അച്ചു.. ഞാൻ ഇത് വരെ ഇവിടെ ഒരു അധ്യാപികയോടും മോശമായി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.... പിന്നെ തെറ്റ് കണ്ടാൽ ദേഷ്യപ്പെടും.. അതിപ്പോൾ നീ ആയാലും ശെരി... പിന്നെ നിന്നോട് ഇന്നലെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ ആണെന്നുള്ള അവകാശം കൊണ്ട് തന്നെ ആണ്.. സൊ ഇനി ഇങ്ങനെ നീ പറയരുത് കേട്ടോ."" ശാന്തമെങ്കിലും ഉറച്ചത് ആരുന്നു അവന്റെ വാക്കുകൾ... "സോറി കിച്ചേട്ടാ... ഇനി പറയില്ല..."" ""one മിനിറ്റ്.. എന്താ നീ ഇപ്പോ എന്നേ വിളിച്ചേ????"" ""കി.. കിച്ചേട്ടൻ... ഇഷ്ടായില്ലെങ്കിൽ ഇനി വിളിക്കില്ല.. സാർ എന്ന് തന്നെ വിളിച്ചോളാം..."" ""ഞാൻ പറഞ്ഞോ നിന്നോട് ഇഷ്ടായില്ല എന്ന്... ഇഷ്ടം ആയി.. ഒരുപാട് ഇഷ്ടായി ഞാൻ നിന്നെ വിളിച്ചത് വേറെ ഒരു കാര്യം പറയാനാ... വീട്ടുകാർ കല്യാണത്തിന്റെ സമയം നോക്കാൻ ഇന്ന് പോയില്ലേ...

ഇപ്പോ അച്ഛൻ വിളിച്ചു.. രണ്ട് ആഴ്ച കഴിഞ്ഞു മുഹൂർത്തം ഉണ്ട്‌.. അത് കഴിഞ്ഞാൽ പിന്നെ രണ്ട് മാസം കഴിഞ്ഞാണ്.. ആദ്യത്തേത് എടുക്കട്ടെ എന്ന് ചോദിക്കാൻ ആരുന്നു വിളിച്ചത്.. നിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു..."" ""ഫോൺ ക്ലാസ്സിൽ ആയോണ്ട് സൈലന്റിൽ ആരുന്നു... ഏതായാലും എനിക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞേക്ക്.."" ""ഓക്കേ.. പിന്നെ വേറെ ഒരു കാര്യം..."" ""എന്താ????"" ""നിന്റെ ഫോൺ നമ്പർ താ..."" ""എന്തിനാ എന്റെ നമ്പർ????"" ""അമേരിക്കയിൽ ബോംബ് വെക്കുന്ന കാര്യം സംസാരിക്കാൻ... മര്യാദക്ക് നമ്പർ താടി.."" ""96******2"" ഒറ്റ ശ്വാസത്തിൽ നമ്പർ പറഞ്ഞു കൊടുത്തു അവൾ.. ""ഞാൻ miss call അടിച്ചിട്ടുണ്ട്.. അത് എന്റെ നമ്പർ ആണ്.. ഫ്രീ ഉള്ളപ്പോൾ വിളിക്കാം ഞാൻ... ഇപ്പോ പൊക്കോ.. ക്ലാസ്സ്‌ ഇല്ലേ..."" ചിരിച്ചു കൊണ്ടാരുന്നു കിച്ചു അത് പറഞ്ഞത്... ""മ്മ് ഓക്കേ..."" ""അച്ചു ഒന്ന് നിന്നെ..."" ""എന്താ ഏട്ടാ???"" ""എന്റെ ഫ്രീ സമയം ചിലപ്പോൾ രാത്രി 12 മണി ഒക്കെ ആരിക്കും... ബുദ്ധിമുട്ട് ഉണ്ടോ നിനക്ക്??"" ""ഇല്ല..."" ""എങ്കിൽ പൊക്കോ.. എനിക്ക് ഓഫീസ് പോകണം..."" ""മ്മ്..."" 🥀🥀🥀🥀🥀🥀🥀 ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ പോകാൻ പോയപ്പോൾ ആണ് പ്രസാദ് ആദിയുടെ അടുത്ത് വന്നത്... ""എന്താ സാർ???"" ""മോൾ ഒന്ന് അച്ഛന്റെ കൂടെ വരുവോ?? കുറച്ചു കാര്യം പറയാൻ ഉണ്ട്‌..."" ""അതിനെന്താ അച്ഛാ.. ഞാൻ ഒന്ന് വീട്ടൽ വിളിക്കട്ടെ.. എന്നിട്ട് വരാം പോരെ..."" ""മതി.. ഞാൻ അവിടെ കാറിന്റെ അടുത്ത് നിൽക്കാം.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story