മിഴി രണ്ടിലും: ഭാഗം 50

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അവൾ റൂമിൽ ആണ്... ഇന്നലെ ഒരു വിധം വഴക്ക് പറഞ്ഞാണ് ഒന്ന് റൂമിൽ ആക്കിയത്... ഞാൻ വിളിച്ചു കൊണ്ട് വരാം... നീ കിടന്നോ...."" അപ്പോഴേക്കും അവി കിച്ചന്റെ ഓരോ കാര്യങ്ങൾ നോക്കാൻ തുടങ്ങി... 💥💥💥💥💥 അച്ചു അകത്തേക്ക് വരുമ്പോൾ കാണുന്നത് കുറേ വയറുകൾക്കിടയിൽ കിടക്കുന്ന കിച്ചൻ... മുഖം കാണുമ്പോൾ അറിയാം നല്ല വേദന ഉണ്ട് എന്ന്.... ""കി.. കിച്ചേട്ടാ..."" ""മ്മ് മ്മ്.."" ""വേദന ഉണ്ടോ???"" പതിയെ തന്റെ തലയിലെ മുറിവിൽ തലോടി അച്ചു ചോദിച്ചപ്പോൾ ഇല്ല എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു അവൻ... ""ക.. ക... കഴിച്ചോ നീ???"" ""ഇല്ല.... ""എന്റെ ഏട്ടന് കുഴപ്പം ഒന്നുല്ലല്ലോ??? അവി ചേട്ടൻ പറഞ്ഞു നാളെ പറ്റുമെങ്കിൽ റൂമിലേക്ക് മാറ്റും എന്ന്... ഒരു ദിവസം കൂടി ഇവിടെ കിടന്നാൽ മതി... വേദന ഉണ്ടെങ്കിൽ ഇവിടെ ഉള്ളവരോട് പറയണം ട്ടോ.."" ""എനി..ക്ക്.. കുഴ..പ്പം ഇല്ല... പെണ്ണെ..."" ""ആം... ഇവിടെ ഒരുപാട് നേരം നിൽക്കരുത് എന്ന് പറഞ്ഞു സിസ്റ്റർ.. ഞാൻ വെളിയിൽ കാണും ട്ടോ.. എന്റെ കിച്ചേട്ടൻ ഇല്ലാതെ അച്ചുട്ടിക്ക് പറ്റില്ല..."" 💥💥💥💥💥💥

രണ്ട് ദിവസം കഴിഞ്ഞപ്പോൾ കിച്ചനെ റൂമിലേക്ക് മാറ്റി.. അതും ആവിശ്യം ഇല്ലാതെ വിസിറ്റർസ് കേറില്ല എന്ന അച്ചുവിന്റെ ഉറപ്പിൽ മാത്രം.... ഹോസ്പിറ്റലിൽ എന്തിനും ശ്യാം ആരുന്നു കൂടെ... ഗർഭിണി ആയതു കൊണ്ട് തന്നെ അച്ചു കിച്ചന് സപ്പോർട്ട് കൊടുക്കാൻ ഒന്നും അച്ചു സമ്മതിച്ചില്ല... എല്ലാം ശ്യാം തന്നെ ചെയ്തു... ""ആദി.. നാളെ അല്ലെ നിന്റെ ആദ്യത്തെ സ്കാൻ???"" ""ആ ചേട്ടായി.. രാവിലെ ചെല്ലാൻ ഇന്ന് ഡോക്ടർ പറഞ്ഞു..."" ""മ്മ്..."" ""പിന്നെ ചേട്ടായി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. എന്നേ വഴക്ക് പറയരുത്..."" ""ഇല്ല.. നീ പറഞ്ഞോ..."" ""അത് പിന്നെ... എന്റെ ആദ്യത്തെ സ്കാനിംഗിന് കിച്ചേട്ടൻ കൂടെ വേണം എന്ന്...."" ""എനിക്ക് അപ്പോഴേ തോന്നി അതായിരിക്കും കാര്യം എന്ന്... അത് ആലോചിച്ചു ഇനി നീ വിഷമിക്കണ്ട.. കിച്ചുവും കാണും കൂടെ.. അവനെ അവിടെ ഞാൻ കൊണ്ട് വരാം... പോരെ???"" ""മ്മ്.. മതി...🥰"" 💥💥💥💥💥💥

സ്കാനിങ് റിപ്പോർട്ടിൽ മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലാരുന്നു.. പിന്നെ ഡോക്ടർ പറഞ്ഞ കാര്യം രണ്ട് പേർക്കും ഒരുപാട് സന്തോഷം ആയി.. അച്ചുവിന്റെ വയറ്റിൽ ട്വിൻസ് ആണ് എന്ന്.... കാത്തിരുന്നു വരാൻ പോകുന്നത് ഒന്നല്ല രണ്ട് പേര് ആണ് എന്നത് സന്തോഷം ഇരട്ടി ആക്കി..... 💞💞💞💞💞💞💞 റൂമിൽ കിച്ചന് കഞ്ഞി കൊടുക്കുവാരുന്നു അച്ചു... അടുത്ത് ഓറഞ്ചിന്റെ അല്ലികളുടെ എണ്ണം എടുത്തു ശ്യാംമും അവിയും ഉണ്ടാരുന്നു... ""എങ്കിലും ടാ അലവലാതി നീ ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ... ഇതിപ്പോൾ ഞാൻ ഫസ്റ്റ് അടിച്ചതു വെറുതെ ആയി പോയി😤"" ""നീ എന്തിന്റെ കാര്യം ആ ശ്യാമേ ആ വയ്യാതെ കിടക്കുന്ന ചെറുക്കനോട് ഈ പറയുന്നത്???"" ""അവന് ട്വിൻസ് ആണെടാ😭 ഒന്നല്ല ഇനി ആറ് മാസം കഴിയുമ്പോൾ വരുന്നത് രണ്ട് പേരാണ്..."" ""അതിന് എന്താടാ പ്രശ്നം?? അത് നല്ലത് അല്ലെ.. ഒരുമിച്ചു രണ്ട് മക്കൾ.. എന്ത്‌ രസം ആയിരിക്കും... ഒരുപോലെ ഡ്രസ്സ്‌... ഒരു പോലെ ഒരുക്കാം... എന്ത്‌ വാങ്ങിയാലും രണ്ടെണ്ണം... അതൊക്കെ നല്ലത് അല്ലെ...

അതിന് നീ എന്തിനാ ഈ വിഷമിക്കുന്നത്???"" ""എനിക്ക് വിഷമം അതല്ലെടാ.. ഇത് ഞാൻ ഇനിയും എന്റെ അനുവിനെ ബുദ്ധിമുട്ടിക്കണ്ടേ ഇവന്റ ട്രോഫികളുടെ അത്ര എണ്ണം ആക്കാൻ.... അത് ആലോചിക്കുമ്പോഴാണ് എന്റെ വിഷമം😪"" ""പ്ഫാ... പുല്ലേ... ഇവിടെ അമ്മക്ക് ഡെലിവറി പെയിൻ നിനക്ക് വയലിൻ വായന... മിണ്ടാതെ ഇരുന്നു ഉള്ള ഓറഞ്ച് കുത്തി കേറ്റടാ ഊളെ... പ്രൈസ് അടിക്കാൻ ഇത് കോമ്പറ്റിഷൻ അല്ല... ഇനി ഇവിടെ ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ നിന്റെ വായിൽ ബൺ കുത്തി കേറ്റും ഞാൻ...."" ""ഓ ഓ.. സ്വന്തം രോഗി ഇവിടെ കിടക്കുന്നതിന്റെ അഹങ്കാരം😏 നീ പോടാ പോ.. വേണമെങ്കിൽ ഒരു കൈ നോക്കി ഞങ്ങളുടെ ഒപ്പം വാ.. അല്ലെങ്കിൽ ഞങ്ങളുടെ ഒക്കെ ട്രോഫികൾ കെട്ടിച്ചു വിടാൻ സമയം ആകുമ്പോൾ നിന്റെ ട്രോഫി ഒന്നാം ക്ലാസ്സിൽ ആയിരിക്കും.. 😏"" ""അങ്ങനെ ആണെങ്കിൽ ഞാൻ സഹിച്ച്...""

""ഒന്ന് നിർത്തുന്നുണ്ടോ രണ്ടെണ്ണവും... ഹോസ്പിറ്റൽ സ്റ്റാഫ്‌ ആരെങ്കിലും കേട്ടു കൊണ്ട് വന്നാൽ അവരുടെ കണ്ണ് തള്ളി പോകും... ഇവിടുള്ള നഴ്സിനെ ഒക്കെ വിറപ്പിച്ചു നിർത്തുന്ന ഡോക്ടർമാരുടെ സംസാരം.. മ്ലേച്ഛം😤"" അകത്തേക്ക് കയറി വന്നു അനു പറഞ്ഞതും രണ്ട് പേരുടെയും വഴക്ക് സ്വിച്ച് ഇട്ടത് പോലെ നിന്ന്... ""അല്ല.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഇന്ന് ശ്യാമേട്ടൻ രാവിലെ മുതൽ ഇവിടെ ഉണ്ട്.. അവി ചേട്ടൻ ഡ്യൂട്ടി കഴിഞ്ഞത് മുതൽ... സ്കാനിങ് കഴിഞ്ഞു വന്നിട്ട് അവർക്ക് രണ്ട് പേർക്കും ഒറ്റക്ക് സംസാരിക്കാൻ കുറച്ചു സമയം നിങ്ങൾ കൊടുത്തോ???"" ""ഇല്ല.."" കോറസ് പോലെ അവിയും ശ്യാംമും പറഞ്ഞതും അറിയാതെ തലയിൽ കൈ വെച്ചു പോയി അനു... ""ഇല്ലെങ്കിൽ ഒന്ന് ഇറങ്ങി വാ.. കുറച്ചു നേരം അവർ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ.. ബാക്കി വഴക്ക് ഇനി വെളിയിൽ വന്നിട്ട് മതി.."" ""ഓക്കേ മോളുസേ.. ടാ ശ്യാമേ.. വാ.. നമുക്ക് വെളിയിൽ ഇരുന്നു snake and ladder കളിക്കാം..."" ""ഏണിയും പാമ്പും എന്റെ ഡോഗ് കളിക്കും😤""

""പിന്നെ നിനക്ക് വേറെ എന്ത്‌ കളിക്കണം???"" ""നമുക്ക് ലുഡോ കളിക്കാം..പച്ച കളർ ഞാൻ.. ചുമപ്പ് നീ എടുത്തോ..."" ""ഡൺ.. ലുഡോ കളിച്ചിട്ട് കുറേ ദിവസം ആയി.. വാ അളിയാ നമുക്ക് ലുഡോ കളിക്കാം... മിലിയെ കൂടി വിളിച്ചു ജോയിൻ ചെയ്യാൻ പറയാം..."" ഒരമ്മ പെറ്റ അളിയന്മാരെ പോലെ കളിക്കാൻ ഉള്ള ഗെയിം പേര് പറഞ്ഞു രണ്ടും വെളിയിലേക്ക് ഇറങ്ങി പോയത് കണ്ട് ഇതൊക്കെ എന്തിന്റെ കുഞ്ഞ് എന്ന എക്സ്പ്രഷൻ ആരുന്നു അനുവിന്... കിച്ചുവിന് പിന്നെ ഒരുപാട് സംസാരിക്കാൻ പറ്റാത്തത് കൊണ്ട് ഒരു ചിരി മാത്രം... 💞💞💞💞💞💞💞 ""അച്ചൂട്ടി..."" ""മ്മ്.. എന്താ ഏട്ടാ..."" ""നീ പ്രതീക്ഷിച്ചിരുന്നോ രണ്ട് പേര് കാണും എന്ന്???'" "ച്ചും.. ഇല്ല... സർപ്രൈസ് ആയി പോയി.. എന്തോ കേട്ടപ്പോൾ ഒരുപാട് സന്തോഷം... ഇനി നമ്മൾ നാല് പേര്... നല്ല രസം ആയിരിക്കും അല്ലെ ഏട്ടാ... 🥰"" ""മ്മ്.. പക്ഷേ..."" ""എന്താ ഒരു പക്ഷേ...""

""ഞാൻ ഇങ്ങനെ ആയി പോയില്ലേ... നിനക്ക് ഈ സമയത്തു ഒരുപാട് ആഗ്രഹം ഒക്കെ കാണില്ലേ.. അതൊന്നും നടത്തി തരാൻ എനിക്ക് പറ്റില്ലല്ലോ😓 രണ്ട് മാസം കംപ്ലീറ്റ് റസ്റ്റ്‌... പിന്നെ ഡ്രൈവിംഗ് ഒക്കെ ചെയ്യണം എങ്കിൽ ആറ് മാസം കഴിയണം പോലും... പിന്നെ നിനക്ക് എന്റെ കാര്യം നോക്കണം... അതിന്റെ കൂടെ ഓഫീസ്... എല്ലാം കൂടി നീ എങ്ങനെ നോക്കും പെണ്ണെ... ഞാൻ ഓഫീസിലെ കാര്യങ്ങൾ മുഴുവൻ നന്ദു ചേട്ടനെ ഏല്പിക്കട്ടെ??? നീ ഒന്നും നോക്കണ്ട.. അതിന്റെ പേരിൽ വരുന്ന നഷ്ടങ്ങൾ ഒക്കെ ഞാൻ സഹിച്ചോളാം..."" ""അതിന്റെ ഒന്നും ആവിശ്യം ഇല്ല ഏട്ടാ.. ഇപ്പോ എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഒന്നും ഇല്ല.. രാവിലെ ഉള്ള ശര്ദിൽ അല്ലാതെ.. പിന്നെ നല്ല ബുദ്ധിമുട്ട് ഏഴുമാസം ഒക്കെ ആകുമ്പോൾ ആയിരിക്കും... ഓഫീസ് കാര്യം ഒക്കെ എന്നേ കൊണ്ട് പറ്റുന്നത് പോലെ ഞാൻ നോക്കും... ഏട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഒക്കെ വെറുതെ പോകാൻ ഞാൻ സമ്മതിക്കില്ല... പിന്നെ ആഗ്രഹങ്ങൾ...

അത് ഗർഭിണി ആകുമ്പോൾ മാത്രം അല്ലല്ലോ.. അല്ലാതെയും എനിക്ക് എന്തെല്ലാം ആഗ്രഹങ്ങൾ ഉണ്ട്... ഒന്നും ഞാൻ പറയാതെ ഏട്ടൻ നടത്തി തരാറില്ലേ... അപ്പോൾ കുറച്ചു നാളത്തേക്ക് എനിക്ക് ഒരു ആഗ്രഹങ്ങളും ഇല്ല എന്ന് വിചാരിച്ചോ... അതിൽ ഒക്കെ ഇങ്ങനെ സെന്റി ആകാൻ നിൽക്കല്ലേ.."" ""അങ്ങനെ എങ്കിൽ അടുത്ത തവണ നമുക്ക് മൂന്ന് പേരെ നോക്കാം അല്ലെ.. 😉"" ""അയ്യടാ.. ഒറ്റകുത്തു വെച്ചു തരും ഞാൻ.. നാം ഒന്ന് നമുക്ക് നാല്...""😌 💞💞💞💞💞💞 രണ്ടാഴ്ച്ചത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ഇന്നാണ് കിച്ചൻ വീട്ടിലെത്തിയത്... സ്വന്തം വീട് കണ്ടപ്പോൾ തന്നെ അടിവയറ്റിൽ മഞ്ഞു വീണ സുഖം ആരുന്നു അവന്... റൂമിലെത്തി കിടക്കാൻ പോയപ്പോൾ ആണ് പ്രസാദ് അകത്തേക്ക് കയറി വന്നത്.. സ്വന്തം മകന്റെ രൂപം കണ്ട് ആ അച്ഛന്റെ നെഞ്ചു വല്ലാതെ വിങ്ങി... ""അച്ഛടെ മോൻ ഇതൊന്നും എന്താ അച്ഛനോട് പറയാഞ്ഞത്.. അത്രക്ക് എന്റെ മോൻ വളർന്നോ ഏഹ്ഹ്???"" ""അച്ചക്ക് ഇത് കണ്ടാൽ സഹിക്കില്ല എന്ന് എനിക്ക് അറിയാം.. അത് കൊണ്ട് ആണ് ഞാൻ.....""

"അത് ശെരി ആണ്.. ഇതൊന്നും കാണാൻ ഉള്ള ശക്തി ഈ കിളവന് ഇപ്പോൾ ഇല്ല.. എന്റെ കുഞ്ഞിന് ഒരുപാട് വേദന എടുത്തോ????"" ""ഇപ്പോ കുറവുണ്ട്..."" ""അവി എന്നോട് എല്ലാം പറഞ്ഞു.. നീ റസ്റ്റ്‌ എടുക്ക്.. ആതിമോളെ.. മോളും ഒന്ന് കിടന്നു ഉറങ്ങു.. ഈ സമയത്തു നല്ല റസ്റ്റ്‌ വേണം... ഹോസ്പിറ്റലിൽ നിന്ന് നിനക്ക് നല്ല ഉറക്കഷീണം ഉണ്ട്... എന്ത്‌ ആവിശ്യത്തിനും അച്ഛാ ഉണ്ട്.. വിളിച്ചാൽ മതി കേട്ടോ.."" 💞💞💞💞💞💞 കിച്ചനെ കട്ടിലിൽ കിടത്തി ഇറങ്ങാൻ പോയപ്പോൾ ആണ് അച്ചുവിന്റെ കൈയിൽ അവൻ കേറി പിടിച്ചത്... ""എവിടെ പോകുവാ..."" ""ഞാൻ.. താഴെ ജോലി..."" ""ഒരു ജോലിയും നീ ചെയ്യണ്ട.. ഇവിടെ വന്നു കിടക്ക്... എനിക്ക് അറിയാം കുറേ ദിവസം ആയി നീ നന്നായി ഒന്ന് ഉറങ്ങിയിട്ട് എന്ന്...."" ഒരുപാട് ദിവസങ്ങൾക്കു ശേഷം അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ കുറേ ദിവസങ്ങൾ ആയി തനിക്ക് നഷ്ടപെട്ട സുരക്ഷിതത്വം തോന്നി അവൾക്ക്...

അല്ലെങ്കിലും താലി കെട്ടിയവന്റെ നെഞ്ചിലെ ചൂടിന് കിട്ടുന്ന സുരക്ഷിതത്വം മറ്റൊന്നും തരാൻ പറ്റില്ലല്ലോ.... 💞💞💞💞💞💞 ഡോറിൽ ആരോ മുട്ടുന്നത് കേട്ടാണ് അച്ചു പോയി വാതിൽ തുറന്നത്... നോക്കുമ്പോൾ ഒരു ബാഗ് ഒക്കെ ആയി ശ്യാം... ""കിച്ചുട്ടാ... നിന്റെ ശ്യാമേട്ടൻ വന്നെല്ലോ... 😘😘"" ""എന്താടാ പുല്ലേ.. ബാഗ് ഒക്കെ ആയി..."" ""Dr ശ്യാം 2 month ലീവ് ആണ്.. ഹെഡ് ഓഫീസിൽ നിന്നും [നിന്റെ അച്ഛൻ.. ഓൾഡ് മാൻ] ലീവ് അനുവദിച്ചും കിട്ടി.. 😎"" ""നീ എന്തിനാ ഇപ്പോൾ ലീവ് എടുക്കുന്നത്????"" ""എന്തിനാ എന്നോ.. നിന്നെ നോക്കാൻ..."" ""അതിന്റെ ഒന്നും ആവിശ്യം ഇല്ല..."" ""അതിന്റെ ഒന്നും എന്ത്‌ ആവിശ്യം ഇല്ല എന്ന്??? ഗർഭിണി ആയ ഒരു പെണ്ണ് ആണ് അവൾ.. ആദിക്ക് നിന്നെ താങ്ങാൻ ഒന്നും പറ്റില്ല... ഒന്നല്ല രണ്ട് പേരാണ് അവളുടെ ഉള്ളിൽ...അത് നീ ആദ്യം മനസിലാക്കണം... പിന്നെ ഞാൻ ലീവ് എടുത്തത്... അതിന് പകരം അവിടെ വേറെ ഡോക്ടർ ഉണ്ട്.. ഈ സമയം ഞാൻ നിന്റെ കൂടെ നിന്നില്ല എങ്കിൽ പിന്നെ എപ്പോഴാടാ....

നിനക്ക് ആവിശ്യം ഉള്ള സമയത്തു കൂടെ നിലക്കാത്ത എന്നേ ഒക്കെ പിന്നെ കൂട്ടുകാരൻ എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ... നിന്നെ ഒറ്റക്ക് എടുക്കാൻ ഒന്നും ആ ഓൾഡ് മനുഷ്യന് ഇപ്പോൾ പറ്റില്ല.. അത് കൊണ്ട് എന്റെ മോൻ ആവിശ്യം ഇല്ലാത്ത വാശി ഒന്ന് കള.. വേറെ ആരും അല്ലല്ലോ.. നിന്റെ ശ്യാംകുട്ടൻ അല്ലെ.... അനുവും ഇവിടെ ആണ് ഇനി... 😌"" ""അപ്പോൾ എല്ലാം പ്ലാൻ ചെയ്ത് ഉള്ള വരവ് ആണല്ലേ..."" ""അതേല്ലോ... well planned😎"" 💞💞💞💞💞💞 രാത്രി ബാൽക്കണിയിൽ വെറുതെ നില്കുമ്പോഴാണ് മിലി അവിയുടെ അടുത്ത് വന്നു നിന്നത്... ""എന്താ നിച്ചേട്ടാ ഇത്ര ആലോചന???"" ""ഞാൻ വെറുതെ ഓരോ കാര്യങ്ങൾ...."' ""വെറുതെ ഒന്നുമല്ല.. കാര്യമായ എന്തോ ആരുന്നു... സത്യം പറ.. എന്താ കാര്യം...?"" ""ഇന്ന് ഹോസ്പിറ്റലിൽ വെച്ചു ശ്യാം ഒരു കാര്യം പറഞ്ഞു... നിനക്ക് കുട്ടികൾ ഒന്നും വേണ്ടേ... എന്നൊക്കെ... ഇത് വരെ അതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല...

പക്ഷേ അവൻ പറഞ്ഞപ്പോൾ എന്തോ ഒരു കൊതി... എല്ലാ മക്കളും ഒരുമിച്ചു കളിക്കുന്നത് ഒക്കെ... പക്ഷേ നിന്റെ ക്ലാസ്സ്‌ കാര്യങ്ങൾ ഒക്കെ ആലോചിച്ചപ്പോൾ എന്റെ ആഗ്രഹം അത് പോലെ പോയി..😂"" ""നിച്ചേട്ടൻ വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ ആണ്... എനിക്കും ആഗ്രഹം ഉണ്ട് സ്വന്തം കുഞ്ഞിനെ കളിപ്പിക്കാൻ ഒക്കെ... പിന്നെ ക്ലാസ്സ്‌ പോകുന്നത്.. ഗർഭിണികൾ ഒന്നും പഠിക്കാൻ പോകുന്നില്ലേ... സപ്പോർട്ട് ചെയ്യാൻ കൂടെ ഒരു കുടുംബം ഉണ്ടെങ്കിൽ എന്തും നടക്കും.... എല്ലാം അതിന്റെ സ്പിരിറ്റിൽ എടുത്താൽ മതി എന്റെ ഞരമ്പ് ഡോക്ടറെ..."" ""അപ്പോ നിനക്ക് സമ്മതം ആണോ? 😍"" ""എന്ത്‌ സമ്മതം???"" ""എന്റെ മക്കളുടെ അമ്മ ആകാൻ???"" അതിന് മറുപടി എന്ന പോലെ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ ഒരു കുഞ്ഞെന്ന സ്വപ്നം അവരും കണ്ട് തുടങ്ങി... എങ്കിലും നന്നായി മനസിലാക്കിയ ശേഷം മതി ഒരു ജീവിതം എന്ന് അവരും തീരുമാനിച്ചിരുന്നു... 💞💞💞💞💞💞💞

മാസങ്ങൾ പൊയ്‌കൊണ്ട് ഇരുന്നു... പ്രെഗ്നന്റ് ആയതിന്റെ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ അച്ചുവിന് വേറെ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലാരുന്നു... അത്യാവശ്യം കാരങ്ങൾക്ക് മാത്രം അച്ചു ഓഫീസിൽ പോയി.. ബാക്കി കാര്യങ്ങൾ വീട്ടിൽ ഇരുന്നു തന്നെ നോക്കി... കൂടെ കിച്ചുവിന്റെ കാര്യങ്ങളും... ഒരു ദിവസം ഓഫീസിൽ important മീറ്റിംഗ് ഉണ്ട് എന്നും പറഞ്ഞു നന്ദു വിളിച്ചത് പ്രകാരം പോയത് ആണ് അച്ചു.. MD യുടെ ക്യാബിൻ തുറന്നു രണ്ട് പേര് കയറി വന്നതും അവൾ ബഹുമാനപ്പൂർവം ഒന്ന് എഴുനേറ്റു നിന്ന്.. വന്നതിൽ ഒരാൾ നല്ല ചെറുപ്പക്കാരനും ഒരാൾ നല്ല പ്രായം ചെന്ന ആളും ആണ്.. ""അദ്ധ്വിക അല്ലെ...കിരണിന്റെ..."" ""അതേ.. കിരണിന്റെ വൈഫ്‌.."" ""ഓക്കേ.. ഞാൻ മഹാദേവൻ... ദേവ് കോൺസ്ട്രക്ഷൻസ് ന്റെ MD ആണ്.. ഇത് എന്റെ മോൻ കാർത്തിക്.. ഞങ്ങൾ വന്നത് മോളോട് ഒരു കാര്യം ചോദിക്കാൻ ആരുന്നു..."" ""എന്താ അങ്കിൾ.. ചോദിച്ചോ.."" ""മോൾ എന്താണ് ഞങ്ങളും ആയിട്ടുള്ള എഗ്രിമെന്റ് ക്യാൻസൽ ചെയ്തത്.??

അതിൽ നിന്നും രണ്ട് കമ്പനിക്കും നഷ്ടം ആണ്....."" ""നഷ്ടങ്ങളുടെ കണക്ക് നോക്കി അല്ല അങ്കിൾ ഞാൻ ആ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്തത്..."" ""പിന്നെ....?????"" ""അവിടെ വർക്ക്‌ ചെയ്യാൻ വരുന്ന എന്റെ കമ്പനിയുടെ സ്റ്റാഫിന് വേണ്ട അത്ര secure അല്ല ആ place എന്ന് എനിക്ക് തോന്നി.. അത് കൊണ്ട്.."" ""മോൾ പറഞ്ഞത് എനിക്ക് മനസിലായില്ല..."" ""ഇന്ദീവരം ഗ്രൂപ്പിൽ നിന്നും അവിടെ ജോലിക്ക് വരുന്ന പെൺകുട്ടികളോട് മാനേജ്മെന്റിൽ മുകളിൽ ഉള്ളവർ തന്നെ മോശം ആയി പെരുമാറി എന്ന് പരാതി കിട്ടി.. പരാതി മാത്രം അല്ല... തെളിവ് ആയി videoയും.. എത്ര വലിയ കമ്പനി ആയാലും ഞാൻ വില കൊടുക്കുന്നത് എന്റെ ജോലിക്കാരുടെ സുരക്ഷ ആണ്.... എന്നേ പോലെ തന്നെ അവരും ഒരു ഭാര്യയും മകളും അമ്മയും ഒക്കെ ആണ്.. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ആദ്യം അങ്കിൾ സ്വന്തം മോനെ തന്നെ നല്ല സ്വഭാവം പഠിപ്പിക്കേണ്ടി വരും..

കാര്യം എനിക്ക് കിട്ടിയ വിഡിയോയിൽ എന്റെ സ്റ്റാഫിന്റെ നേരെ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചതിൽ മുന്നിൽ നിന്നത് അങ്കിൾന്റെ മോൻ തന്നെ ആണ്..."" ""ടി പുല്ലേ.. നീ ആരാ എന്ന നിന്റെ വിചാരം.. കിരണിന്റെ ഭാര്യ എന്നും പറഞ്ഞു ഒരുപാട് ഞങ്ങളെ ഭരിക്കാൻ വരല്ലേ.... നിനക്ക് എന്ത്‌ അറിയാം ബിസിനസ്‌????"" ""Mind your words Mr Karthik... ഞാൻ എന്താ എന്നും ആരാ എന്നും എനിക്ക് നിങ്ങളെ ബോധിപ്പിക്കണ്ട കാര്യം ഇല്ല... പിന്നെ കിരൺ... കിരൺ അറിയാതെ ഇപ്പോഴും ഈ ഓഫീസിൽ ഒരു ഈച്ച പോലും അനങ്ങില്ല... അറിയേണ്ടത് എല്ലാം അവിടെ അറിയിച്ചിട്ടുണ്ട്.. ഇനി എന്നേ ഭീഷണി പെടുത്തി തീരുമാനത്തിൽ മാറ്റം വരുത്താം എന്നൊക്കെ ഉള്ള ധാരണ ഇയാൾക്ക് ഉണ്ട് എങ്കിൽ അതൊക്കെ മാറ്റി വെച്ചേക്കു.. ഈ ഓഫീസ് ഫുൾ CCTV ആണ്... അത് കൊണ്ട് ഇനി ഇമോഷണൽ ബ്ലാക്ക്മൈലിങ് ഒക്കെ മനസ്സിൽ ഉണ്ട് എങ്കിൽ എല്ലാം മറക്കുന്നത് ആണ് നല്ലത്... കേട്ടിട്ടില്ലേ... ""Don't judge a book by it's cover..."" അത് കൊണ്ട് ചീപ് ഷോ ഇവിടെ എടുക്കണ്ട...

പിന്നെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ ആയിട്ട് മുൻപോട്ട് പോകണം എന്ന് ആണെങ്കിൽ എന്റെ സ്റ്റാഫിനോട് മാന്യമായി പെരുമാറണം... അല്ലാതെ MD യുടെ പവർ കാണിക്കാൻ വന്നാൽ ഒന്നും നടക്കില്ല.. ഇനി ഇതിന്റെ പേരിൽ കമ്പനിക്ക് എത്ര നഷ്ടം വന്നാലും അത് സഹിക്കാൻ ഞങ്ങൾ തയാർ ആണ്... "" ""ഇനി മോശപ്പെട്ട ഒരു അനുഭവവും വരാതെ ഞാൻ നോക്കാം മോളെ.. ഒരു തവണ ഒന്ന് ക്ഷമിച്ചൂടെ.. ഞാൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലാരുന്നു.. ഇനി ശ്രദ്ധിക്കാം..."" ""അങ്ങനെ എങ്കിൽ ഓക്കേ അങ്കിൾ.. നമുക്ക് നോക്കാം.. പക്ഷേ ഇനി ഇത് പോലെ ഉള്ള പ്രഹസനങ്ങൾ ഒന്നും എന്റെ മുന്നിൽ വന്നു കാണിക്കരുത് എന്ന് മോനോട് ഒന്ന് പറയണേ..."" ""സോറി മോളെ.. എങ്കിൽ ഞങ്ങൾ ഇറങ്ങുന്നു.. ബാക്കി ഞാൻ ശ്രദ്ധിക്കാം.."" ""ശെരി അങ്കിൾ.. 🥰🥰"" ""പിന്നെ വേറെ ഒരു കാര്യം.. ഇത് ഇപ്പോൾ എത്ര മാസം ആയി മോൾക്ക്..??"" ""ഏഴ് ആകാൻ പോകുന്നു...""

""മ്മ്.. നന്നായി ശ്രദ്ധിക്കണം.. ഞാൻ ഒരു ദിവസം കിരണിനെ കാണാൻ വരുന്നുണ്ട്.. നേരുത്തേ വരാൻ ഇരുന്നപ്പോൾ ആരെയും കാണിക്കില്ല എന്ന് പറഞ്ഞാരുന്നു..."" ""വിസിറ്റർസ് ആരെയും കാണിച്ചില്ലാരുന്നു... അത് മറ്റൊന്നും കൊണ്ട് അല്ല... ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു.. അത് കൊണ്ട് ഒരു മുൻകരുതൽ എന്ന നിലക്ക്... പക്ഷേ ഇപ്പോൾ കുഴപ്പം ഒന്നുമില്ല.. മുറിവ് ഒക്കെ ഉണങ്ങി... ഡ്രൈവ് ചെയ്യരുത് ഒരുപാട് സ്‌ട്രെസ് ഉള്ള കാര്യങ്ങൾ ചെയ്യരുത് എന്നേ ഉള്ളു..."" ""മ്മ്.. എന്തായാലും നീ നല്ല മിടുക്കി ആണ്.. ആദ്യമായിട്ടാണ് ഞാൻ കണ്ടത് എങ്കിലും... പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. നീ കിരണിന്റെ പെണ്ണ് തന്നെ... 🥰 അവനും എപ്പോഴും ഇങ്ങനെ ആണ്.. ഒരു തീരുമാനം എടുക്കുമ്പോൾ പലതും ചിന്തിക്കും.. ഇനി താമസിക്കുന്നില്ല... വേറെ രണ്ട് സ്ഥലങ്ങളിൽ കൂടി പോകണം.. ഇറങ്ങട്ടെ മോളെ...""

""മ്മ്... Take കെയർ അങ്കിൾ.. 🥰"" 💞💞💞💞💞💞 ഓഫീസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അച്ചു കാണുന്നത് തലയും കുമ്പിട്ടു ഇരിക്കുന്ന കിച്ചുവും അവന്റെ opposite ഇരിക്കുന്ന അവളുടെ അച്ഛനും അമ്മയും... "" ""എന്താ അമ്മേ.. ഒരു മുന്നറിയിപ്പ് ഇല്ലാതെ???"" ""ഞങ്ങൾക്ക് ഞങ്ങളുടെ മോളെ കാണാൻ വരുന്നതിനു മുന്നറിയിപ്പ് വേണോ???"" ""ഏയ്.. അങ്ങനെ അല്ല.. ഞാൻ ചോദിച്ചത് ആണ്..."" ""നിനക്ക് അടുത്ത ആഴ്ച 7 മാസം ആകും.. നാട്ടിൽ ഒരു ചടങ്ങ് ഉണ്ട്.. പെണ്ണിന്റെ അവളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോകുന്നത്.. ഇവിടെ അത് പറഞ്ഞപ്പോൾ അവന്റെ ഭാര്യയെ അവന് വിടാൻ പറ്റില്ല പോലും... എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട.. നിനക്ക് വരാൻ പറ്റില്ലേ.... നീ അവന്റെ ഭാര്യ മാത്രം അല്ല.. ഞങ്ങളുടെ മോളും ആണ് എന്ന് ഒന്ന് ഓർക്കുന്നത് നല്ലത് ആണ്..."".......  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story