മിഴി രണ്ടിലും: ഭാഗം 51

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""നിനക്ക് അടുത്ത ആഴ്ച 7 മാസം ആകും.. നാട്ടിൽ ഒരു ചടങ്ങ് ഉണ്ട്.. പെണ്ണിന്റെ അവളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോകുന്നത്.. ഇവിടെ അത് പറഞ്ഞപ്പോൾ അവന്റെ ഭാര്യയെ അവന് വിടാൻ പറ്റില്ല പോലും... എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട.. നിനക്ക് വരാൻ പറ്റില്ലേ.... നീ അവന്റെ ഭാര്യ മാത്രം അല്ല.. ഞങ്ങളുടെ മോളും ആണ് എന്ന് ഒന്ന് ഓർക്കുന്നത് നല്ലത് ആണ്..."" 🔷🔶🔷🔶🔷🔶🔷🔶🔷 ""ഞാൻ അല്ലെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും മോൾ ആണെല്ലോ.. അതിന് വീട്ടിൽ വന്നു അമ്മ എന്തിനാ ഇങ്ങനെ ചൂട് ആകുന്നത്???"" ""ഇവൻ പറഞ്ഞ മറുപടിക്ക് വെച്ചു ഞാൻ എങ്ങനെ ചൂട് ആകാതെ ഇരിക്കും.. അവന് അവന്റെ ഭാര്യയെ എവിടെയും വിടാൻ പറ്റില്ല... ഇനി വീട്ടിൽ വരാൻ ആണെങ്കിൽ അവനും കൂടെ കാണും പോലും.. നീ എന്താ കിച്ചുവിന്റെ അടിമ ആണോ?? അവൻ പറയുന്നത് എല്ലാം അക്ഷരം പ്രതി അനുസരിക്കാൻ... നിനക്ക് നിന്റെ തീരുമാനങ്ങൾ ഇല്ലേ..."" ""എന്താ കിച്ചേട്ടാ ഇപ്പോ കാര്യം???"" സമാധാനത്തോടെ ഉള്ള അവളുടെ ചോദ്യത്തിന് ഒരു deep ബ്രീത് എടുത്തിട്ട് അവൻ പറഞ്ഞു തുടങ്ങി... ""അമ്മയും അച്ഛനും നീ പോയി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞു വന്നു.. ആദി എവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു നീ കമ്പനിയിൽ പോയി, ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട് എന്ന്.. അപ്പോൾ അമ്മ പറഞ്ഞു ഗർഭിണി ആയ പെണ്ണിനെ ഞാൻ എന്റെ ലാഭത്തിന് വേണ്ടി നിന്റെ അവസ്ഥ പോലും നോക്കാതെ കഷ്ടപ്പെടുത്തുവാണ്, ഇനി നിന്നെ ഇവിടെ നിർത്താൻ താല്പര്യം ഇല്ല..

അങ്ങനെ എന്തൊക്കെയോ... പിന്നെ പറഞ്ഞു ഏഴാം മാസത്തെ ചടങ്ങ് നടത്തി നിന്നെ കൊണ്ട് പോകണം, പ്രസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞു തിരിച്ചു ഇവിടെ കൊണ്ട് വിടാം എന്നും... അങ്ങനെ നിന്നെ വിടാൻ താല്പര്യം ഇല്ല എന്ന് ഞാനും പറഞ്ഞു..."" ""ഇത്രേ ഉള്ളോ.. അത് കിച്ചേട്ടൻ പറഞ്ഞില്ല എങ്കിലും ഞാൻ അമ്മയോട് പറയാൻ ഇരുന്ന കാര്യം ആണ് ഈ ചടങ്ങ് ഒന്നും വേണ്ട എന്ന്..."" ""അത് നീ ആണോ ആദി തീരുമാനിക്കുന്നത്??? എല്ലാ കാര്യത്തിനും അതിന്റെതായ രീതി ഉണ്ട്.. പിന്നെ ഇപ്പോ തന്നെ നിനക്ക് നല്ല ക്ഷീണം ഒക്കെ ഉണ്ട്.. ഈ നീ എന്തിനാ ഓഫീസിൽ ഒക്കെ പോകുന്നത്??? ഇവന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ലെല്ലോ.. ഡോക്ടർ എന്തോ പറഞ്ഞു എന്നും പറഞ്ഞു ഭർത്താവ് വീട്ടിൽ ഇരിക്കുന്നു.... ഭാര്യ പണി എടുക്കുന്നു..."" ""കഴിഞ്ഞോ അമ്മയുടെ പ്രസംഗം???"" ""കാര്യം പറയുമ്പോൾ അഹങ്കാരം പറയുന്നോ ടി???"" ""അഹങ്കാരം ഒന്നുമല്ല.. അമ്മ പറഞ്ഞു പറഞ്ഞു എവിടെ വരെ പോകും എന്ന് നോക്കിയതാണ്...പറയാൻ ഉള്ളത് എല്ലാം അമ്മ പറഞ്ഞു കഴിഞ്ഞു എങ്കിൽ ഇനി എനിക്ക് പറയാൻ ഉള്ളത് കേൾക്കാമെല്ലോ അല്ലെ..."" ""നിനക്ക് എന്താ പറയാൻ ഉള്ളത്???"" ""അമ്മയുടെ ഇഷ്ടത്തിന് ഒത്തു തുള്ളുന്ന കളിപാവ അല്ല ഞാൻ...

ഇത് വരെ ഞാൻ വിശ്വസിച്ചിരുന്നതു എന്റെ അച്ഛനും അമ്മയ്ക്കും എന്റെ നല്ലത് കാണാൻ ആണ് ആഗ്രഹം എന്നാണ്... പിന്നെ അമ്മക്ക് കിച്ചേട്ടനോട് ഉള്ള സ്വഭാവത്തിൽ നിന്നും ഇപ്പോൾ എനിക്ക് മനസിലായി അമ്മക്ക് ഏട്ടനെ ഒട്ടും ഇഷ്ടം അല്ല എന്ന്.. ആദ്യം ഒക്കെ അമ്മയുടെ സ്വന്തം മോൻ ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ഏതോ അന്യനെ പോലെ ആണ് അമ്മ ഏട്ടനെ കാണുന്നത്... അമ്മ പറഞ്ഞെല്ലോ ഇവിടെ ഞാൻ എന്തോ വല്യ ജോലി ചെയ്തു കൊണ്ട് നടക്കുവാണെന്ന്... ഗർഭിണി ആയതിനു ശേഷം ഈ വീട്ടിൽ ഒരു ജോലിയും ഞാൻ ചെയ്തിട്ടില്ല.. ഒന്നും ചെയ്യാൻ ഏട്ടനും അച്ഛനും സമ്മതിച്ചിട്ടും ഇല്ല... പിന്നെ ഓഫീസിൽ പോകുന്ന കാര്യം... സ്വന്തം കമ്പനിയിൽ ഇടക്ക് പോകുന്നത് അത്ര വലിയ കുറ്റം ഒന്നുമല്ല. അവിടെ പോയി വലിയ ജോലി ഒന്നും ചെയ്തില്ലല്ലോ ഞാൻ.. ഒരു മീറ്റിംഗ് ഉണ്ടാരുന്നു, അത് കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.. അതിന് അമ്മ ഏട്ടനെ പറയേണ്ട ആവിശ്യം എന്താ??? ഒരു പെണ്ണ് പ്രെഗ്നന്റ് ആവുക എന്നതു ഒരു രോഗം അല്ല, ഒരു അവസ്ഥ മാത്രം ആണ്. ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ട് വരാൻ വേണ്ടി അവൾ കുറച്ചു ബുദ്ധിമുട്ടണം.. അത് ഞാൻ പറയാതെ തന്നെ അമ്മക്ക് അറിയാവുന്ന കാര്യം അല്ലെ... പിന്നെ ഒരു അമ്മ കുഞ്ഞിനെ പത്തു മാസം വയറ്റിൽ ചുമ്മാന്നാൽ അച്ഛൻ ജീവിതകാലം മുഴുവനും ഹൃദയത്തിൽ ആണ് കൊണ്ട് നടക്കുന്നത്... ഇവിടെ നിന്നും ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നിമിഷം മുതൽ ഈ ഇരിക്കുന്ന മനുഷ്യന് പിന്നെ സമാധാനം കാണില്ല..

നീ എത്തിയോ, വെള്ളം കുടിച്ചോ, ശർദ്ധിച്ചോ... അങ്ങനെ ഞാൻ വരുന്നത് വരെ വിളിച്ചു കൊണ്ടേ ഇരിക്കും... പിന്നെ കിച്ചേട്ടന് കാലിലെ മുള്ള് എടുത്തു കളയാൻ ഉള്ള സർജറി അല്ലാരുന്നു.... മേജർ സർജറി കഴിഞ്ഞു ഇരിക്കുന്ന മനുഷ്യൻ ആണ് അത്.. അപ്പോൾ അങ്ങനെ തന്നെ നോക്കണം.. ഡോക്ടർ പറഞ്ഞത് എന്താണോ അത് അങ്ങനെ തന്നെ അനുസരിക്കണം.. അല്ലെങ്കിൽ നഷ്ടം എനിക്കും എന്റെ മക്കൾക്കും മാത്രം ആയിരിക്കും... എനിക്ക് അറിയാം അമ്മ ഇങ്ങനെ ഒക്കെ പറയുന്നത് അമ്മക്ക് ഇപ്പോൾ ഒരു തരം പേടി ആണ്... എനിക്ക് നിങ്ങളോട് ഒന്നും സ്നേഹം ഇല്ല, കിച്ചേട്ടനെ മാത്രം മതി എന്നൊക്കെ ഉള്ള ചിന്ത... അതൊക്കെ അമ്മയുടെ വെറും തോന്നൽ മാത്രം ആണ് അമ്മേ... നിങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്... എന്റെ ഏട്ടനും എനിക്ക് അങ്ങനെ തന്നെ ആണ്... കല്യാണം എന്നാൽ സുഖത്തിൽ മാത്രം കൂടെ നിൽക്കണം എന്ന് അല്ലല്ലോ.. സുഖത്തിലും ദുഃഖത്തിലും ഒരു പോലെ കൂടെ നിൽക്കണം എന്നു അല്ലെ... ഒരിക്കൽ അമ്മയ്ക്ക് ഓർമ ഉണ്ടോ എന്ന് അറിയില്ല... ഞാൻ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്ന സമയം... ഏട്ടന് അത്യാവശ്യം ആയി രണ്ട് ദിവസം മുംബൈയിൽ പോകണം ആരുന്നു... ഇവിടെ അനു ചേച്ചിയും ശ്യാമയും ആരുമില്ല...

വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി രണ്ട് ദിവസം ലീവ്... അമ്മയോട് ഒന്ന് ഇവിടെ വന്നു നിൽക്കാമോ എന്ന് ചോദിച്ചപ്പോൾ അമ്മ എന്താ പറഞ്ഞത്... അച്ഛൻ വീട്ടിൽ ഒറ്റക്ക് ആണ്... അത് കൊണ്ട് അമ്മയ്ക്ക് വന്നു നിൽക്കാൻ പറ്റില്ല.. പിന്നെ വേണമെങ്കിൽ എന്നേ അവിടെ കൊണ്ട് നിർത്താൻ അല്ലെ... സ്വന്തം ഭർത്താവിനെ വിട്ടു അമ്മയ്ക്ക് ഒരു ദിവസം വയ്യാതെ കിടന്ന മോളുടെ അടുത്ത് വന്നു നിൽക്കാൻ പറ്റില്ല.. അന്നത്തെ മുംബൈ യാത്ര വേണ്ട എന്ന് വെച്ചാണ് ഏട്ടൻ എനിക്ക് കൂട്ടിരുന്നത്... അമ്മയ്ക്ക് അച്ഛൻ എങ്ങനെ ആണോ അത് പോലെ തന്നെ ആണ് എനിക്ക് കിച്ചേട്ടനും... മുറിവ് എല്ലാം ഉണങ്ങി എങ്കിലും ഏട്ടന് ഇപ്പോൾ നല്ല റസ്റ്റ്‌ വേണ്ട സമയം ആണ്. അത് കൊണ്ട് ഞാൻ എവിടേക്കും ഇല്ല... പിന്നെ വീട്ടിൽ വന്നു നിൽക്കണം എന്ന് തോന്നിയാൽ ഞാൻ കിച്ചേട്ടന്റെ കൂടെ എപ്പോഴത്തെയും പോലെ വരും അമ്മേ.. അല്ലാതെ എന്നോട് വരാൻ പറയരുത്.... ഞാൻ വരില്ല... ഏട്ടൻ പറഞ്ഞത് തന്നെ എനിക്കും പറയാൻ ഉള്ളു... "" ""നീ ഇങ്ങനെ അവനെ വിട്ട് എവിടെയും പോകാതെ ഇരുന്നോ... ആകെ ഉള്ള ഒരു മോൾ ആണ്.. അവളുടെ കാര്യങ്ങൾ നോക്കാൻ ഞങ്ങൾക്കും ഇല്ലേ ആഗ്രഹം... അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല.."" ""കുറച്ചു നാൾ നിങ്ങൾക്ക് ഒക്കെ ഇവിടെ വന്നു നിന്നൂടെ അമ്മേ..

. അത് എനിക്കും സന്തോഷം അല്ലെ. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ഇവിടെ നിന്നും വരാൻ പറ്റില്ല... ഏട്ടന് ഇൻഫെക്ഷൻ വരാതെ ഇരിക്കാൻ വേണ്ടി ഇവിടെ ഒരു ദിവസം എത്ര തവണ ക്ലീൻ ചെയ്യും എന്ന് അറിയാമോ.... അതൊന്നും നമ്മുടെ വീട്ടിൽ പറ്റില്ല... അമ്മ ഓഫീസിൽ പോകും., അച്ഛൻ ജോലിക്ക് പോകും... പിന്നെ ഇപ്പോൾ ആണെങ്കിൽ എനിക്ക് എന്തെങ്കിലും ചെറിയ പണികൾ അല്ലാതെ വേറെ ഒന്നും ചെയ്യാനും പറ്റില്ല... അത് കൊണ്ട് അല്ലെ.. ഒന്ന് മനസിലാക്ക് അമ്മേ... പ്ലീസ്...."" ""അച്ഛന് മനസിലാകുന്നുണ്ട് മോൾ പറയുന്നത്... നീ വരേണ്ട.. പക്ഷേ ഇവിടെ പൊങ്കാല ഇടണം നേരം നോക്കി.. കേട്ടോ... പിന്നെ നിങ്ങൾക്ക് ഇഷ്ടം ഉള്ളപ്പോൾ രണ്ട് പേരും കൂടി ഒരു ദിവസം അവിടെ വാ.... നിന്റെ അമ്മക്ക് വെറുതെ ഓരോ കാര്യം ഓർത്ത് ടെൻഷൻ ആണ്.. പിന്നെ അവളെയും കുറ്റം പറയാൻ പറ്റില്ലല്ലോ... അമ്മ അല്ലെ... ഏതൊരു അമ്മയ്ക്കും സ്വന്തം മക്കളെ കുറിച്ച് ഓർക്കുമ്പോൾ ആധി ആയിരിക്കും.. അതേ ഇവിടെയും ഉള്ളു.... മോൾ നന്നായി ശ്രദ്ധിക്കണം... ഞങ്ങൾ ഇറങ്ങുവാ...രാധികേ.. നീ വാ നമുക്ക് ഇറങ്ങാം... ഇനി വെറുതെ ഓരോന്ന് പറഞ്ഞു പുള്ളേരുടെ മനസ് കൂടി വിഷമിപ്പിക്കാൻ നിൽക്കാതെ... നമ്മൾ മനസിലാക്കിയില്ലെങ്കിൽ പിന്നെ വേറെ ആരാ അവരെ മനസിലാക്കേണ്ടത്...

വിച്ചു സ്കൂളിൽ നിന്നും വരാൻ സമയം ആയി..."" ""മ്മ്.. പോകാം...."" 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ഇതേ സമയം മഹാദേവന്റെ വീട്ടിൽ... ""അച്ഛൻ എന്ത്‌ കാര്യത്തിന് ആണ് ആ പെണ്ണിനോട് എത്ര മാസം ആയി എന്നൊക്കെ ചോദിച്ചത്?? എന്താ ആ പിള്ളേരെ തട്ടി കളയാൻ വല്ല ഉദ്ദേശവും ഉണ്ടോ??? അല്ല അവൾ നമുക്ക് അങ്ങനെ ഒരു പണി അല്ലെ തന്നത്.. അഹങ്കാരി...."" ""പ്ഫാ...*&%#₹ മോനെ.. നീ തോന്നിവാസം കാണിച്ചിട്ട് ഇപ്പോൾ ഒരു പാവം കൊച്ചിന് ആയോ അതിന്റെ ഉത്തരവാദിത്തം... നിറവയറും ആയി ഇരുന്ന് ജോലി ചെയുന്നത് കണ്ടപ്പോൾ ഞാൻ നിന്റെ പെങ്ങളെ ഒന്ന് ഓർത്ത്.... അവൾക്ക് ജോലി പോകും എന്ന് പറഞ്ഞു അല്ലെ ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് പറഞ്ഞു ഇരിക്കുന്നത്... അത് പോലെ ഒരു പെണ്ണ് അല്ലെ അദ്ധ്വിക.. അവൾ ഒരേ സമയം ചെയുന്ന കാര്യങ്ങൾ ഓർത്ത് ആ കുഞ്ഞിനോട് ഒരു ബഹുമാനം തോന്നി... അത് കൊണ്ട് ചോദിച്ചത് ആണ്.. ഇനി മോൻ അതിന് പുതിയ അർത്ഥതലങ്ങൾ കണ്ട് പിടിക്കാൻ നിൽക്കണ്ട... പിന്നെ ഇനി ആദിക്ക് എതിരെ എന്തെങ്കിലും തല തിരിഞ്ഞ പ്ലാൻ ഉണ്ടെങ്കിൽ എന്റെ മോൻ ഒന്ന് ഓർക്കുക.. അവളുടെ പുറകിൽ ഉള്ളത് കിരൺ ആണ്... ബിസിനസ്‌ ടൈകൂൺ കിരൺ പ്രസാദ്🔥 അവന്റെ പെണ്ണിനെ മോശപ്പെട്ട രീതിയിൽ ഒരാൾ നോക്കിയാൽ മതി...

അവൻ അയാളുടെ കൈയും കാലും ഒടിക്കും.. അപ്പോൾ പിന്നെ നിന്റെ തറ പണി ആയിട്ട് അവന്റെ അടുത്ത് ചെന്നാൽ നിന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ നിന്നും എടുക്കണ്ടി വരും... ഇന്ന് കൊച്ചിയിൽ അവന് അറിയാത്ത കൊട്ടേഷൻ ടീം ഇല്ല... പക്ഷേ അതൊന്നും അവൻ അങ്ങനെ ഉപയോഗിക്കില്ല എന്ന് മാത്രം... നേരെ വാ നേരെ പോ ലൈൻ ആണ് അവന്.. പക്ഷേ അവന്റെ പെണ്ണിന് നേരെ ആരെങ്കിലും കൈ പൊക്കിയാൽ എല്ലാ നല്ല സ്വഭാവങ്ങളും അവൻ മറക്കും.. അവളെ ഉപദ്രവിക്കാൻ ഉള്ള എന്ത്‌ യോഗ്യത ആണെടാ നിനക്ക് ഉള്ളത്?? കഴിഞ്ഞ നാല് മാസം ആയി കിരൺ ഓഫീസ് കാര്യങ്ങളിൽ ഇടപെട്ടിട്ട്... ഒരു ബിസിനസിനെ സംബന്ധിച്ച് നന്നായി നോക്കാൻ ഒരാൾ ഇല്ലെങ്കിൽ അത് തകരാൻ ഈ നാല് മാസം തന്നെ ധാരാളം.. എന്നിട്ടും അവർക്ക് ഓരോ ദിവസവും വളരുന്നത് അല്ലാതെ തകർച്ച അല്ല... അപ്പോൾ തന്നെ മനസിക്കാവുന്ന കാര്യം അല്ലെ ഉള്ളു ആ പെണ്ണിന്റെ കഴിവ്... പിന്നെ ഇന്ന് അവൾ സംസാരിച്ച രീതി.. ആരെയും ഭയക്കാതെ പറയാൻ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു..... അതിൽ ഒന്നും അസൂയപ്പെടാതെ മോൻ ഒന്ന് നല്ല നിലയിൽ പോയി ബിസിനസ്‌ ചെയ്... എന്നും അച്ഛന്റെ വാല് പോലെ നടക്കാൻ പറ്റില്ല... വീണ്ടും ഞാൻ പറയുവാണ്... വെറുതെ അങ്ങോട്ട് കേറി ചൊറിയാൻ നിൽക്കരുത്... അവൻ നിന്നെ വെറുതെ വിടില്ല... "" 🔷🔶🔷🔶🔷🔶🔷🔶🔷🔶 രാത്രി സോഫയിൽ കിച്ചനെ ചാരി ഇരുന്നു tv കാണുവാരുന്നു അച്ചു... അപ്പോഴാണ് അവി അവിടേക്ക് കേറി വന്നത്...

""എന്താ അവി ചേട്ടാ ഈ സമയത്തു??"" ""ഹോസ്പിറ്റലിൽ ഒരു എമർജൻസി വന്നു.. അവിടെ പോയിട്ട് വരുന്ന വഴി ആണ്... വരുന്ന വഴിക്ക് ഇത് കണ്ടു.. അപ്പോൾ നിന്നെ ഓർമ വന്നു.. ദാ.. ഡിന്നർ കഴിച്ചു കാണില്ലല്ലോ.. എല്ലാവർക്കും ഉള്ളത് ഉണ്ട്..."" ""എന്താ ചേട്ടാ ഇത്???"" ""തുറന്നു നോക്ക് നീ....."" ""wow😍😍 ലവ് യു അവി ചേട്ടാ... 😘"" ""എന്താണ് ഭാര്യേ... അവനോട് ലവ് യു ഒക്കെ പറയാൻ പറ്റിയ കാര്യം???"" ""ഇത് കണ്ടോ ചേട്ടൻ എനിക്ക് വാങ്ങി കൊണ്ട് തന്നത്... മസാലദോശയും ഉഴുന്ന് വടയും... എനിക്ക് എന്ത്‌ ഇഷ്ടം ആണെന്നോ..."" ""ഈ സമയത്തു ഇതൊക്കെ കഴിക്കാൻ തോന്നില്ലേ... അത് കൊണ്ട് വാങ്ങിയത് ആണ്.. നിങ്ങൾ കഴിക്ക്.. ഞാൻ ഇറങ്ങുവാ.. മിലി നോക്കി ഇരിക്കും.. ഞാൻ ചെനില്ലെങ്കിൽ അവളുടെ പഠിപ്പ് ഒക്കെ കണക്ക് ആണ്... ഗുഡ് നൈറ്റ്‌.."" 🔶🔷🔶🔷🔶🔷🔶🔷🔶 ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോഴും കിച്ചുവിന്റെ മുഖം ബലൂൺ പോലെ ഉണ്ടാരുന്നു... എങ്കിൽ ഇതൊന്നും അറിയാതെ അച്ചു അറ്റാക്ക് മോഡ് ഓൺ ആക്കി കോൺസെൻട്രേഷൻ ഒൺലി ഓൺ ഫുഡ്‌ 🔥 ഇത് വരെ ആഹാരം കാണാതെ ആരുന്നോ ജീവിതം എന്ന് തോന്നുന്ന തീറ്റ...🤤 .....  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story