മിഴി രണ്ടിലും: ഭാഗം 52

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

 ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോഴും കിച്ചുവിന്റെ മുഖം ബലൂൺ പോലെ ഉണ്ടാരുന്നു... എങ്കിൽ ഇതൊന്നും അറിയാതെ അച്ചു അറ്റാക്ക് മോഡ് ഓൺ ആക്കി കോൺസെൻട്രേഷൻ ഒൺലി ഓൺ ഫുഡ്‌ 🔥 ഇത് വരെ ആഹാരം കാണാതെ ആരുന്നോ ജീവിതം എന്ന് തോന്നുന്ന തീറ്റ...🤤 🔶🔷🔶🔷🔶🔷🔶🔷🔶 അച്ചുവിന്റ തീറ്റ കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥ ആരുന്നു കിച്ചന്... ""നീ ഇന്ന് ആഹാരം ഒന്നും കഴിച്ചില്ലേ അച്ചൂട്ടി???"" ""കഴിച്ചെല്ലോ.. എന്താ ഏട്ടാ???"" ""ഏയ്... ഒന്നുമില്ല... നീ കഴിച്ചു കഴിഞ്ഞു വാ.. ഞാൻ വെളിയിൽ കാണും..."" ""ഏട്ടൻ കഴിക്കുന്നില്ലേ??? എന്താ ദോശ ഇഷ്ടം ആയില്ലേ???'" ""ഒന്നുല്ല... നീ കഴിച്ചിട്ട് വാ.."" ഇതും പറഞ്ഞു എഴുനേൽക്കാൻ പോയപ്പോൾ ആണ് ഒരു പീസ് ദോശ അച്ചു കിച്ചന് കൊടുത്തത്... ""അച്ചൂട്ടിയോട് സ്നേഹം ഉണ്ടെങ്കിൽ ഇത് മുഴുവൻ കഴിക്കണം... വെറുതെ വേണ്ട.. ഞാൻ വാരി തരാമെല്ലോ..""

""ഇവൾ എന്റെ വീക്നെസ്സിൽ കേറി തന്നെ പിടിച്ചു... ""(കിച്ചു ആത്മ..) കൂടുതൽ ഒന്നും പറയാതെ അച്ചു കൊടുത്തത് മുഴുവനും കിച്ചൻ കഴിച്ചു.. അവനെ കഴിപ്പിക്കുന്ന കൂട്ടത്തിൽ തന്നെ അച്ചുവും.... 🔶🔷🔶🔷🔶🔷🔶 അവിയെ നോക്കി മിലി വീടിനു വെളിയിൽ തന്നെ ഉണ്ടാരുന്നു.... ""എന്താടി എന്നേ നോക്കി ഇങ്ങനെ നില്കുന്നത്?? നിനക്ക് വീടിനു അകത്ത് കേറി ഇരുന്നൂടെ???"" ""ടീവിയിൽ ഒരു പെണ്ണ് മസാലദോശ കഴിക്കുന്നത് കണ്ട് ഉടനെ അത് വാങ്ങാൻ പോയത് അല്ലെ... എന്നിട്ട് അത് വാങ്ങി പെങ്ങൾക്ക് കൊണ്ട് കൊടുത്തോ??"" ""നിനക്ക് എങ്ങനെ മനസിലായി ഞാൻ അവൾക്ക് വാങ്ങി കൊണ്ട് കൊടുക്കാൻ പോയത് ആണ് എന്ന്???"" ""പിന്നെ ഈ രാത്രിയിൽ എന്തായാലും എനിക്ക് വാങ്ങാൻ പോകില്ലല്ലോ..."" അത്ര തെളിച്ചം ഇല്ലാതെ മിലി പറഞ്ഞതും അവന് മനസിലായി അവളുടെ മനസ്സിൽ വേറെ എന്തോ ഉണ്ട് എന്ന്... ""നീ എന്താ മിലി അങ്ങനെ പറഞ്ഞത്??

അതിന് നിനക്ക് ഇവിടെ എന്താ ഒരു കുറവ്??"' ""ഒന്നുമില്ല.. ഞാൻ വെറുതെ പറഞ്ഞത് ആണ്.. നിച്ചേട്ടൻ വാ... ഞാൻ ആഹാരം എടുത്തു വെക്കാം.."" ""മിലി അവിടെ നിന്നെ.. നീ എന്തായാലും അത് വെറുതെ പറഞ്ഞത് അല്ല.. വേറെ എന്തോ കാര്യം ഉണ്ട് നിന്റെ മനസ്സിൽ... എന്തായാലും പറ പെണ്ണെ..."" ""എല്ലാവരുടെയും കാര്യം ഓടി നടന്നു ശ്രദ്ധിക്കുന്ന ആൾ നിങ്ങളെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ വീട്ടിൽ ഉണ്ട് എന്ന് ഇടക്ക് എങ്കിലും ഓർക്കാറുണ്ടോ??"" ""നിനക്ക് അതിന് ഇവിടെ എന്താ ഇപ്പൊ കുറവ്??? നിന്റെ ആവിശ്യത്തിന് ഉള്ളത് എല്ലാം ഇവിടെ ഇല്ലേ??"" ""അതേ... എല്ലാം ഉണ്ട്.. AC, ഫ്രിഡ്ജ്, tv, wifi, വാഷിംഗ്‌ മെഷീൻ... അങ്ങനെ എനിക്ക് വേണുന്ന എല്ലാം ഇവിടെ ഉണ്ട്... ഇനി എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട.. ഏട്ടൻ വാ.. വെറുതെ വഴക്ക് ഇടാൻ നില്കാതെ ആഹാരം കഴിക്കാം... അതോ ഇനി തട്ട് കടയിൽ നിന്നും വാങ്ങി കഴിച്ചോ??""

""ഞാൻ വാങ്ങി കഴിച്ചില്ല.. ആദിക്ക് വാങ്ങി കൊടുത്തു..."" ""മ്മ്...."" ""നീ ഇങ്ങനെ അറ്റവും മൂലയും പറയാതെ നിന്റെ പ്രശ്നം എന്താ എന്ന് പറ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കാതെ..."" ""നിങ്ങൾ തന്നെ ആണ് ചേട്ടാ എന്റെ പ്രശ്നം..."" ""നീ വെറുതെ എന്റെ കണ്ട്രോൾ കളയാതെ കാര്യം എന്താ എന്ന് ഒന്ന് പറയുന്നുണ്ടോ?? ഒന്നും പറയാൻ ഇല്ല എങ്കിൽ വഴിയിൽ നിന്നും മാറി താ. എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകണം..."" ""എപ്പോഴും ഹോസ്പിറ്റൽ, കൂട്ടുകാർ എന്നുള്ള ചിന്ത അല്ലാതെ താലി കെട്ടിയ പെണ്ണ് വീട്ടിൽ ഉണ്ട് എന്ന് ഇടക്ക് എങ്കിലും ഒന്ന് ഓർത്ത് കൂടെ നിച്ചേട്ടാ??? വലിയ ബംഗ്ലാവും ആഡംബര ജീവിതവും ഒക്കെ സാധാരണക്കാരി ആയ ഒരു പെണ്ണും ആഗ്രഹിക്കാറില്ല.. അവർക്ക് വേണ്ടത് തന്റെ ഭർത്താവിന്റെ സാമീപ്യം ആണ്... വല്ലപ്പോഴും എങ്കിലും ചെറിയ ഒരു ഔട്ടിങ്... അതൊക്കെ മതി ഹാപ്പി ആയിട്ട് ഇരിക്കാൻ... ഇവിടെ നിച്ചേട്ടൻ ഏത് സമയവും ഹോസ്പിറ്റൽ... എനിക്ക് അറിയാം ഒരു ഡോക്ടർ ആയാൽ ഉള്ള responsibility..

പക്ഷേ നിങ്ങൾ ഒരു ഡോക്ടർ മാത്രം അല്ല ഒരു ഭർത്താവ് കൂടി ആണ്... ഇത് പോലെ തന്നെ എന്റെ ചേട്ടനും ഡോക്ടർ ആണ്... അത് കൊണ്ട് ആ തിരക്കിനെ കുറിച്ചൊക്കെ എനിക്ക് അത്യാവശ്യം അറിയാം.. ഇന്ന് തന്നെ ഒരു പരസ്യം കണ്ടു എന്ന് പറഞ്ഞു ഉടനെ തട്ട്കടയിൽ പോയെല്ലോ... വെറുതെ എങ്കിലും ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി കൂടെ വരാൻ എന്നേ വിളിച്ചെങ്കിൽ എന്ന്... അത് അവിടെ വന്നു ഫുഡ്‌ കഴിക്കാൻ ഉള്ള കൊതി കൊണ്ട് ഒന്നും അല്ല... നിച്ചേട്ടന്റെ കൂടെ അത്ര നേരം ഒരുമിച്ചു ബൈക്കിൽ ചേർന്നു ഇരിക്കാമെല്ലോ എന്ന് കരുതി... പക്ഷേ അങ്ങനെ ഒരു കാര്യം പോലും നിങ്ങൾ ഓർത്തില്ല.... എന്തിന് ഏറെ പറയുന്നു... ഇവിടെ ഒരാൾ കാത്തിരുപ്പുണ്ട്.. എന്തായാലും ഞാൻ വാങ്ങി.. എങ്കിൽ പിന്നെ എന്റെ ഭാര്യക്ക് കൂടി ഒരെണം വാങ്ങാം എന്ന് തോന്നിയോ??? എല്ലാ മാസവും കൈയിൽ കാർഡ് തന്നിട്ട് നിനക്ക് ഇഷ്ടം ഉള്ളത് എല്ലാം പോയി വാങ്ങിച്ചോ എന്ന് പറഞ്ഞാൽ ഒരു ഭർത്താവിന്റെ കടമ തീർന്നു എന്നന്നോ ഏട്ടന്റെ വിചാരം???

അല്ലെങ്കിൽ അങ്ങെനെ തന്നാൽ എല്ലാം ആയോ?? പലപ്പോഴും ഞാൻ കണ്ടിട്ട് ഉണ്ട് ആദി ചേച്ചി ഷോപ്പിംഗിന് പോകുമ്പോൾ എത്ര തിരക്ക് ആണെങ്കിലും കുറച്ചു നേരം എങ്കിലും കിച്ചു ചേട്ടൻ കൂടെ വന്നു നിൽക്കുന്നത്... ചേച്ചി അധികാരത്തോടെ ചേട്ടന്റെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തു ബില്ല് അടയ്ക്കുന്നത് ഒക്കെ... ചേച്ചിക്ക് കാർഡ് ഇല്ലേ എന്ന് ചോദിച്ചാൽ പറയും കെട്ടിയോന്റെ പോക്കറ്റിൽ നിന്നു പൈസ എടുത്തു കൊടുക്കുന്നതും സ്വന്തം പൈസ ചിലവാക്കുന്നതും രണ്ടും രണ്ട് ആണെന്ന്... നിച്ചേട്ടൻ തന്നെ ഒന്ന് ആലോചിച്ചു നോക്ക്... കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകാൻ പോകുന്നു... ഇതിന്റെ ഇടയിൽ എത്ര തവണ എന്റെ കൂടെ ഷോപ്പിംഗിന് വന്നിട്ടുണ്ട് എന്ന്... എനിക്കും ഇല്ലേ അത് പോലെ ഉള്ള കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ... ഭാര്യയുടെ കൂടെ ഞാൻ ഷോപ്പിംഗ് ഒന്നും പോകില്ല, അവൾ എല്ലാ കടയിലും കയറി ഇറങ്ങും എന്നിട്ട് ഒരു ഡ്രെസ്സും വാങ്ങില്ല എന്നൊക്കെ വലിയ ഡയലോഗ് അടിക്കുന്നവരോട് എനിക്ക് വെറും പുച്ഛം മാത്രം ആണ്....

ഒരു തവണ എങ്കിലും സ്വന്തം പെണ്ണിന്റെ കൂടെ പോയി ഒരു ഡ്രസ്സ്‌ ഒന്ന് എടുത്തു കൊടുത്ത് നോക്ക്.. അത് ഇനി എത്ര കുറഞ്ഞ, അല്ലെങ്കിൽ എത്ര കൊള്ളാത്ത ഡ്രസ്സ്‌ ആണെങ്കിലും അവൾക്ക് അതായിരിക്കും പിന്നെ ഏറ്റവും വിലപ്പെട്ടത്... അതൊന്നും ആരും മനസിലാക്കാൻ നോക്കില്ലല്ലോ.. ഏട്ടൻ തിരക്ക് ആണ് എന്ന് പറയുന്നു...നിച്ചേട്ടൻ മനസ് വെച്ചാൽ എന്റെ കൂടെ ചിലവാക്കാൻ സമയം കണ്ടെത്താൻ പറ്റും.. പക്ഷേ അതിന് മനസ് കൂടി വേണം... പിന്നെ ഞാൻ മരിച്ചു കഴിഞ്ഞു എന്റെ മിലിയുടെ ആഗ്രഹം നടത്താൻ പറ്റിയില്ല എന്നൊക്കെ കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല... ഇത് ഞാൻ ഇപ്പോഴും പറയില്ലാരുന്നു... പക്ഷേ എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ... പണ്ട് ഒരിക്കൽ കിച്ചു ചേട്ടൻ എന്നോട് ചോദിച്ചു നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ ഇത്ര തിരക്ക് ഉള്ള ഡോക്ടർനെ ആലോചിച്ചതു എന്ന്.. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അഭിമാനം മാത്രം ഉള്ളു എന്ന്..

ഇപ്പോഴും എനിക്ക് അഭിമാനം തന്നെ ആണ്... പക്ഷേ ഇടക്ക് എന്നേ കൂടി ഒന്ന് പരിഗണിക്കണം.. ഇനിയും ഇവിടെ നിൽക്കേണ്ട.. അകത്തേക്ക് വാ... "" ഇതും പറഞ്ഞു അവിയുടെ മറുപടിക്ക് പോലും വെയിറ്റ് ചെയ്യാതെ ശ്യാമ അകത്തേക്ക് പോയി.. 🔷🔶🔷🔶🔷🔶🔷🔶🔷🔶 രാത്രി അച്ചുവിന്റെ നഗ്നമായ വയറിൽ തല വെച്ചു മക്കളോട് കാര്യം പറയുവാരുന്നു കിച്ചു... ""അച്ഛടെ മക്കൾ വരുമ്പോൾ നമുക്ക് അമ്മയെ ഈ വീട് മുഴുവൻ ഓടിക്കണേ... ഒരു നേരവും റസ്റ്റ്‌ കൊടുക്കരുത്..."" ""എന്നും രാത്രിയിൽ എനിക്ക് ഉള്ള പാര ആണോ അച്ഛനും മക്കളും ഇത്ര കാര്യമായി സംസാരിക്കുന്നത്?? ഏഹ്ഹ്????"" ""നിനക്ക് അങ്ങനെ ഒക്കെ പറയാം.. ഇത് ഞങ്ങൾ തമ്മിൽ ഉള്ള സീക്രെട് ടോക്ക് ആണ്.. നീ അതൊന്നും കേൾക്കണ്ട.. കണ്ണ് അടച്ചു കിടന്ന് ഉറങ്ങിക്കോ..."" ""ഓ.. അല്ലെങ്കിലും മക്കൾ ആയപ്പോൾ ഞാൻ വേസ്റ്റ്... എനിക്ക് എല്ലാം അറിയാം... പണ്ട് അച്ചു അച്ചൂട്ടി അച്ചുസേ ആരുന്നു..

ഇപ്പോ ഏത് നേരവും അച്ഛടെ മക്കളെ അച്ഛടെ മക്കളെ എന്നാണ് പറയുന്നത്... 😒 അത് കേൾക്കുമ്പോഴേ എന്നേ ചവിട്ടാൻ അകത്ത് രണ്ട് എണ്ണവും..."" ""എന്റെ കുശുമ്പിപാറുവിനു അസൂയ ഒട്ടും ഇല്ല അല്ലെ... 😂 നീ അല്ലെ എന്റെ ഫസ്റ്റ് ബേബി... തട്ടി പോകും എന്ന് തോന്നിയിടത്തു നിന്നും ഞാൻ തിരിച്ചു വന്നത് നിനക്കും മക്കൾക്കും വേണ്ടി അല്ലെ..."" ""എന്തിനാ കിച്ചേട്ടാ വീണ്ടും വീണ്ടും ഇത് പറയുന്നത്????"" കണ്ണ് നിറച്ചു അച്ചു ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു... ""നിനക്ക് വിഷമം ആണെന്ന് അറിയാം പെണ്ണെ... പക്ഷേ എന്റെ അപ്പോഴത്തെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ?? എനിക്ക് എന്തെങ്കിലും പറ്റിയാൽ നീ പിന്നെ എന്ത്‌ ചെയ്യും... അച്ഛൻ ഇല്ലാതെ എന്റെ മക്കൾ...

അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഓർത്ത് ടെൻഷൻ ആരുന്നു എന്നോ... ഓപ്പറേഷൻ കേറുന്ന സമയം വരെ ദൈവത്തോട് പോകുന്നത് പോലെ എന്നേ തിരിച്ചു ഇറക്കണേ എന്ന പ്രാർത്ഥന മാത്രം ഉള്ളാരുന്നു..."" ""ഇപ്പോ എന്റെ ഏട്ടന് ഒരു കുഴപ്പവും ഇല്ലെല്ലോ.. ഇനി വെറുതെ ആവിശ്യം ഇല്ലാത്ത കാര്യം പറഞ്ഞു എന്നേ സെഡ് ആക്കല്ലേ... അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും എനിക്ക് താല്പര്യം ഇല്ല... "" ""ഇനി ഒന്നും പറയില്ല എന്റെ ഭാര്യേ.. പിന്നെ അനുവിനെ നാളെ അഡ്മിറ്റ്‌ ചെയ്യും.. ശ്യാം വിളിച്ചാരുന്നു... ഡെലിവറി കഴിഞ്ഞു അവളുടെ വീട്ടിലേക്ക് ആണ് പോകുന്നത്.. നന്ദു ചേട്ടൻ വാവ വരുന്നതിന്റെ സന്തോഷത്തിൽ ആണ്..."" ""ഇവിടെ ഏഴാം മാസത്തെ ചടങ്ങിന് പോലും എന്നേ വീട്ടിൽ വിടില്ല എന്ന് ഓർഡർ😏 പിന്നെ ഇനി എന്നേ പ്രസവത്തിനു വിടുവോ??? അതാണ്‌ നാട്ടുനടപ്പ്..."" ""എന്ത്‌ നാട്ടുനടപ്പ്?? നിന്റെ വയറ്റിൽ ഉള്ളതിന്റെ മെയിൻ പ്രൊഡ്യൂസർ ഞാൻ ആണെങ്കിൽ എന്റെ ഭാര്യയെയും മക്കളെയും നോക്കാനും എനിക്ക് അറിയാം...

അതിന് വേണ്ടി നിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർത്തേണ്ട കാര്യം ഒന്നുമില്ല.. പിന്നെ പ്രസവസമയം വരെ ഭർത്താവ് വേണം.. അത് കഴിഞ്ഞു രണ്ട് മാസം സ്വന്തം ഭാര്യയെ കാണാൻ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു വരണ്ട the so called ""നാട്ടുനടപ്പിനോട്"" എനിക്ക് യോചിക്കാൻ പറ്റില്ല... ഒരു പെണ്ണ് അവളുടെ പുരുഷൻ തന്റെ ഒപ്പം വേണം എന്ന് ആഗ്രഹിക്കുന്ന സമയം കുറേ കിളവിമാരുടെ അന്ധവിശ്വാസങ്ങൾ😏 അതെന്താ ഞങ്ങൾ ആൾക്കുട്ടികൾ പ്രസവം കഴിഞ്ഞു വന്ന സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ കിടന്നാൽ ഭൂമി കുലുങ്ങുവോ😤?? ഈ രണ്ട് മാസം കഴിയുമ്പോൾ പിന്നെ ഇവരെ ഒന്നും കണി കാണാൻ കിട്ടില്ലല്ലോ കുഞ്ഞിനെ നോക്കാൻ.. അത് കഴിയുമ്പോൾ ഞങ്ങൾ തന്നെ വേണ്ടേ... നിനക്ക് അറിയാവോ അച്ചു.. നമ്മുടെ മക്കൾ നിന്റെ ഉള്ളിൽ ഉണ്ട് എന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ എന്തൊക്കെ സ്വപ്നം കണ്ടിട്ട് ഉണ്ട് എന്ന്...

അവരുടെ കുഞ്ഞികാലിലും കൈയിലും ഒക്കെ പിടിച്ചു കളിപ്പിക്കാൻ കാത്തിരിക്കുവാ... അത് കൊണ്ട് നിന്നെ നിന്റെ വീട്ടിൽ വിടില്ല ഞാൻ.. 😤 പിന്നെ നിനക്ക് അമ്മ കൂടെ വേണം എന്ന് ആണെങ്കിൽ ഞാൻ അച്ഛനെയും അമ്മയേയും വിച്ചുവിനെയും ഇവിടെ കൊണ്ട് നിർത്താം... അവർ സമ്മതിക്കില്ല.. പക്ഷേ കാൽ പിടിച്ചു ആണെങ്കിലും ഞാൻ സമ്മതിപ്പിക്കാം.. എങ്കിലും നിന്നെ ഞാൻ വിടില്ല.. ഇത് എന്റെ വാശി ആണെന്ന് കൂട്ടിക്കോ.. 😒"" ""അതിന് ഞാൻ എവിടെയും പോകുന്നില്ലല്ലോ കിച്ചുട്ടാ... പിന്നെ ഡെലിവറി കഴിഞ്ഞു ഒരു രണ്ട് മാസം താഴത്തെ മുറി ശെരി ആക്കണം... നമുക്ക് അങ്ങോട്ട് മാറണം.. രണ്ട് മാസം കഴിഞ്ഞു തിരിച്ചു ഇവിടേക്ക് വരാം..."" ""അതൊക്കെ നമുക്ക് ആലോചിക്കാം.. പക്ഷേ നിന്നെ ഞാൻ വേറെ എവിടെയും വിടില്ല..."" ""ഞാൻ പോകുന്നതും ഇല്ല എന്റെ കെട്ടിയോനെ... 😘 പിന്നെ ഇന്ന് അവി ചേട്ടൻ വന്നിട്ട് പോയി കഴിഞ്ഞപ്പോൾ എന്തിനാ ബലൂൺ പോലെ മുഖം ആയത്??"" ""അത് എനിക്ക് കുശുമ്പ് വന്നത് ആണ്.. പിന്നെ ചെറിയ സങ്കടവും 🙈""

""എന്തിനു കുശുമ്പ്?? എന്തിന് സങ്കടം???"" ""കുശുമ്പ് എന്തിനാ എന്ന് ചോദിച്ചാൽ അവൻ ദോശ കൊണ്ട് തന്നപ്പോൾ നീ ഭയങ്കര ഹാപ്പി ആയില്ലേ.. ഞാൻ എപ്പോഴും ചോദിക്കുന്നത് അല്ലെ എന്തെങ്കിലും വേണോ വേണോ എന്ന്..അപ്പോൾ നിനക്ക് ഒന്നും വേണ്ടല്ലോ... പിന്നെ സങ്കടം എന്താ എന്ന് ചോദിച്ചാൽ നിന്റെ ആഗ്രഹത്തിന് എല്ലാം വാങ്ങി തരണം, രാത്രി തട്ട്കടയിൽ പോയി ആഹാരം വാങ്ങി തരണം എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ടാരുന്നു... പക്ഷേ കഴിഞ്ഞ നാല് മാസം ആയി ഞാൻ ഈ വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ പോകാൻ അല്ലാതെ വെളിയിൽ ഇറങ്ങിയിട്ടില്ല.. അത് ആലോചിക്കുമ്പോൾ ഒരു സങ്കടം..."" ""ഇതിനൊക്കെ ഇങ്ങനെ സങ്കടം വേണോ??? അതൊന്നും വേണ്ട ഏട്ടാ.. ഇപ്പോ ഇങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ എന്റെ അടുത്ത് കിടക്കുന്നില്ലേ.. അത് തന്നെ എനിക്ക് ധാരാളം... അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട.. പിന്നെ മസാലദോശ കണ്ടപ്പോൾ കൈ വിട്ടു പോയി എന്നത് സത്യം ആണ്..

അത് പിന്നെ പ്രതീക്ഷിക്കാത്ത നേരത്തു മുന്നിൽ ഫുഡ്‌ കണ്ടപ്പോൾ എന്റെ മക്കൾക്ക് വിശപ്പ് വന്നത് അല്ലെ... 😌 ഇനി കിച്ചേട്ടന് എനിക്ക് വാങ്ങി തരാൻ പറ്റാത്തത് ആണ് വിഷമം എങ്കിൽ നമുക്ക് അടുത്ത തവണ നോക്കാം..."" ആഗ്രഹിച്ചത് എന്തോ കേട്ട പോലെ അവളുടെ മുഖത്തേക്ക് തല പൊക്കി നോക്കി അവൻ.. ""സത്യം ആണോ നീ പറഞ്ഞത്??? സാധാരണ എല്ലാവരും പറയുന്നത് ഇനി എനിക്ക് വാവയെ വേണ്ട എന്ന് അല്ലെ..."" ""കിച്ചേട്ടൻ തന്നെ അല്ലെ പറഞ്ഞത് നമുക്ക് അഞ്ച് വാവകളെ വേണം, ഈ വീട് മുഴുവൻ മക്കൾ ഓടി കളിക്കണം എന്നൊക്കെ..."" ""അതൊക്കെ ശെരി ആണ്.. പക്ഷേ ഭയങ്കര വേദന ആണ്.. ഇപ്പോ തന്നെ നിന്നെ കണ്ടിട്ട് സഹിക്കുന്നില്ല... കാലിൽ നീരും നടുവേദനയും... എല്ലാം കൂടി... പിന്നെ എനിക്ക് വിഷമം വരും എന്ന് പറഞ്ഞു അല്ലെ നീ ഒന്നും മിണ്ടാത്തത്... ഇനി വാവകൾ വരുമ്പോൾ ഉള്ള വേദന ഇതിൽ ഒക്കെ ഒരുപാട് കൂടുതൽ അല്ലെ..."" ""പ്രസവവേദന പേടിച്ചു ഇനി ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ട എന്ന് അമ്മമാർ തീരുമാനിച്ചാൽ എല്ലാവർക്കും ഒരു കുട്ടി അല്ലെ കാണു...

ഇത് ദൈവം ഞങ്ങൾ അമ്മമാർക്കു മാത്രം തന്ന ഒരു കഴിവ് ആണ്... പ്രാണൻ പോകുന്ന വേദന സഹിച്ചും ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ട് വീണ്ടും അമ്മ ആകാൻ അവർ തയാർ ആണ്... ഇനി ഒരു തവണ കൂടി ഈ പണിക്ക് ഞാൻ റെഡി ആണുട്ടോ... അടുത്ത തവണ മൂന്ന് പേര് നമുക്ക് ഇവിടെ നഴ്സറി പണിയാം... 😌 പിന്നെ എനിക്കും വേദന ഒക്കെ കാണും.. അപ്പോൾ എന്റെ കൈ പിടിച്ചു കൂടെ നിന്നാൽ മതി... വേറെ ഒരു കാര്യം.. ഞാൻ ലേബർ റൂമിൽ കിടന്നു കരയുന്നത് കണ്ട് ബോധം ഒന്നും പോകല്ലേ... ഏട്ടന്റെ കാര്യം ആയതു കൊണ്ട് പറയാൻ പറ്റില്ല... 😁"" ""പോടീ പുല്ലേ.. അത്രക്ക് ലോല ഹൃദയം ഒന്നുമല്ല എനിക്ക്.. പിന്നെ നിന്റെ കണ്ണീർ കാണുമ്പോൾ എന്റെ കൈയിൽ നിന്നും പോകും... അത് ഞാൻ എന്ത് ചെയ്യാൻ ആണ്.. വേറെ ഒരു കാര്യം.. ഇന്ന് അവി നിനക്ക് വേണ്ടി വാങ്ങി കൊണ്ട് വന്നത് ആണ് ഇത്.. അല്ലാതെ അവൻ ഹോസ്പിറ്റലിൽ പോയിട്ട് ഒന്നും വന്നത് അല്ല...""

""അത് കിച്ചേട്ടന് എങ്ങനെ അറിയാം??"" ""അവന്റെ ഡ്രസ്സ്‌ തന്നെ... ഹോസ്പിറ്റലിൽ പോകാൻ അവൻ എക്സിക്യൂട്ടീവ് ലുക്ക്‌ ആണ്... പക്ഷേ ഇത് വീട്ടിൽ ഇടുന്ന ടീഷർട്ടും പാന്റും.. ചിലപ്പോൾ എനിക്ക് വിഷമം ആകും എന്ന് വിചാരിച്ചു ആയിരിക്കും അവൻ ഹോസ്പിറ്റലിൽ നിന്നും വന്നത് ആന്നെന്നു പറഞ്ഞത്..."" ""മ്മ്... അവി ചേട്ടൻ എത്ര പെട്ടെന്ന് ആണ് അല്ലെ നമ്മളും ആയി കമ്പനി ആയത്.. ഇപ്പോ ചേട്ടായിയെ പോലെ തന്നെ ആണ് അവി ചേട്ടനും.."" ""ജീവിതത്തിൽ കുറേ ഒറ്റപ്പെട്ടത് അല്ലെ.. എന്നേ പോലെ... മിലി ഒന്ന് പ്രെഗ്നന്റ് ആകട്ടെ..അവൾക്ക് എങ്കിലും എന്റെ ആഗ്രഹം പോലെ എല്ലാം വാങ്ങി കൊടുക്കണം..."" ""ഡോ മനുഷ്യ😤 മര്യാദക്ക് ഞാൻ പറഞ്ഞു ബേബിസ് വന്നു ഒരു 3 ഇയർ gap എടുത്തിട്ട് അടുത്ത ട്രോഫിസ് try ചെയാം.. അപ്പോൾ ആഗ്രഹം എല്ലാം നടത്താം എന്ന്.. എന്നിട്ടും ഇങ്ങനെ ആക്രാന്തം കാണിക്കരുത്.. ബ്ലഡി ഫൂൾ😤 പിന്നെ അവി ചേട്ടൻ എന്ത് ഒറ്റപ്പെടൽ??"" ""അവിയുടെ കാര്യം ഞാൻ പിന്നെ പറയാം.. ഇപ്പോ എന്റെ ഭാര്യ കിടന്നു ഉറങ്ങ്.. സമയം എന്തായി എന്ന് കണ്ടോ നീ?? രണ്ട് മണി.. കാര്യം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല...

പിന്നെ എന്നും പറയുന്നത് തന്നെ.. രാവിലെ ഞാൻ ഉണരാൻ ലേറ്റ് ആയി എന്ന് കരുതി ഒറ്റക്ക് താഴെ പോകരുത്.. അച്ഛൻ വന്നു കൊണ്ട് പോകും.. കേട്ടല്ലോ..."" ""കേട്ട് കേട്ട്.. മക്കളുടെ അടുത്ത് നിന്നും മുകളിലേക്ക് വാ എന്റെ കെട്ടിയോനെ.. എന്റെ പില്ലോ അതല്ലേ.."" അത് കേട്ടതും ഒരു കള്ളചിരിയോടെ അച്ചുവിനെ തന്റെ നെഞ്ചിലേക്ക് കിടത്തി അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തവൻ.. ""ഹാ.. ഒരു ലിപ്‌ലോക്ക് ചെയ്തിട്ട് തന്നെ മാസങ്ങൾ ആയി.. എല്ലാം കൂടി ഇനി ഒരുമിച്ചു തരേണ്ടി വരുമെല്ലോ ദൈവമേ.😌"" ""മിണ്ടാതെ കിടന്നു ഉറങ്ങി ഇല്ലെങ്കിൽ ഞാൻ അച്ഛന്റെ അടുത്ത് പോയി കിടക്കും.. മര്യാദക്ക് കിടന്നു ഉറങ്ങു മനുഷ്യ..."" ""ഞാൻ ഒന്നും പറയാൻ വരുന്നില്ല.. നിന്നോട് ഒക്കെ ദൈവം ചോദിക്കും... ഗുഡ് നൈറ്റ്‌.. 😏"" ""ഗുഡ് നൈറ്റ്‌.."" ഇതും പറഞ്ഞു ഒന്ന് കൂടി നെഞ്ചിലേക്ക് ചേർന്നപ്പോൾ രണ്ട് കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു ഉറക്കത്തിലേക്ക് വീണവൻ.. 🔶🔷🔶🔷🔶🔷🔶🔷🔶 രാത്രി ഏറെ ആയിട്ടും സ്റ്റഡി റൂമിൽ നിന്നും മിലി ഇറങ്ങി വരാത്തപ്പോൾ അവിക്ക് മനസിലായി പിണക്കം ഇത് വരെ മാറിയില്ല എന്ന്... ""മിലി വാ.. കിടക്കാം.."" ""എനിക്ക് കുറച്ചു കൂടി വർക്ക്‌ ഉണ്ട്. ഏട്ടൻ കിടന്നോ.."" ""ഈ പെണ്ണ് ഒരു നടയ്ക്ക് പോകില്ല.."" [അവി ആത്മ..😤] ...  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story