മിഴി രണ്ടിലും: ഭാഗം 54

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""മ്മ്... പേര് നീ തന്നെ കണ്ട് പിടിച്ചോ.... എനിക്ക് ഉറക്കം വരുന്നു..."" ""എനിക്ക് ഇങ്ങനെ ഉള്ള ജാഡക്കാരുടെ സഹായം വേണ്ട.. ഞാൻ കണ്ട് പിടിച്ചോളാം എന്റെ ചേട്ടായിയുടെ കൊച്ചിന് പേര്... 😏"" 🔶🔷🔶🔷🔶🔷🔶🔷 രാത്രി റൂമിൽ എത്തി ഡ്രസ്സ്‌ മാറാൻ പോയപ്പോൾ ആണ് അവി മിലിയെ പിടിച്ചു നിർത്തിയത്... ""ഉണക്കമീനിന് കാവൽ ഇരിക്കുന്ന പൂച്ചയെ പോലെ ഞാൻ നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആകാറായി.. ഇത് വരെ അതിന് മാത്രം ഒരു തീരുമാനം ആയില്ല... 😒"" അവൻ എന്താ പറയാൻ പോകുന്നത് എന്ന് മനസിലായിട്ടും ഒന്നും അറിയാത്തത് പോലെ നിന്നവൾ.. ""എന്താ നിച്ചേട്ടാ ഇപ്പോ കാര്യം??"" മിലി വിത്ത്‌ ലോഡ് കണക്കിന് വിനയം😌😌 ""എന്താ കാര്യം എന്ന് അറിയാനോ നിനക്ക്???"" അവൻ അടുത്തേക്ക് വരും തോറും അവൾ പുറകിലേക്ക് പോയ്‌.. ഇനി പോകാൻ സ്ഥലം ഇല്ല എന്ന് കണ്ടതും അവന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നവൾ.. ""ഇനി കാര്യം എന്താ എന്ന് ഞാൻ പറഞ്ഞു തന്നെ നിനക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ ഞാൻ പറയാം... എനിക്ക് നിന്നെ വേണം... എല്ലാ അർത്ഥത്തിലും... നിനക്ക് പൂർണ..."" ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ വാ പൊത്തിയവൾ... ""എന്റെ കഴുത്തിൽ ഈ താലി വേണ സമയം മുതൽ ഞാൻ ഏട്ടന്റെ ഭാര്യ ആണ്.. ഈ ലൈഫും ആയി അഡ്ജസ്റ്റ് ആകാൻ എനിക്ക് ആവശ്യത്തിൽ അധികം സമയം തന്നു... ഏട്ടന്റെ സ്വന്തം ആകാൻ ഇപ്പോ ഞാനും ആഗ്രഹിക്കുന്നുണ്ട്...""

ഒരു നാണത്തോടെ മിലി പറഞ്ഞു നിർത്തിയപ്പോൾ കേട്ടത് സത്യം തന്നെ ആണോ എന്നുള്ള അവസ്ഥയിൽ ആരുന്നു അവി... ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തവൻ... പിന്നീട് ആ ചുണ്ടുകൾ തന്റെ കണ്ണുകളിലും കവിളിലും എല്ലാം ഓടി നടന്നു അവസാനം ചുണ്ടുകളിൽ ചെന്നു നിന്നത് ചെറുനാണത്തോടെ അറിഞ്ഞവൾ.. അവളെ കട്ടിലിലേക്ക് കിടത്തുമ്പോഴും കഴുത്തിലേക്ക് മുഖം ചേർക്കുമ്പോഴുമെല്ലാം മിലി രണ്ട് കൈ കൊണ്ടും അവിയെ ചേർത്തു പിടിച്ചിരുന്നു... അവളിലെ ശീൽക്കരശബ്ദങ്ങൾ അവനിൽ ആവേശം ആയി.. അവളിലെ നാണത്തിന്റെ മറയെ പറിച്ചെടുത്തു അവളിലേക്ക് ആഴ്നിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒടുവിൽ തളർന്നു അവളുടെ നെഞ്ചിലേക്ക് തന്നെ വിഴുമ്പോഴും അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെയ്ക്കാൻ മറന്നില്ല അവൻ.. 🔷🔶🔷🔶🔷🔶🔷🔶🔷 രാവിലെ കണ്ണ് ചിമ്മി തുറന്ന മിലി കാണുന്നത് തന്നെ നോക്കി കിടക്കുന്ന അവിയെ ആണ്... കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ആലോചിച്ചതും അവളുടെ മുഖം ചുവന്നു തുടുത്തു... ""രാവിലെ തന്നെ ഇങ്ങനെ ബ്ലഷ് ചെയ്യല്ലേ മോളെ..."" ""ഒന്ന് പോ നിച്ചേട്ടാ..."" ബെഡ്ഷീറ്റ് കൊണ്ട് കട്ടിലിൽ നിന്നും എണീക്കാൻ പോയപ്പോൾ ആണ് അവി വീണ്ടും പിടിച്ചു കട്ടിലിലേക്ക് ഇട്ടു കഴുത്തിടുകിലേക്ക് മുഖം പൂഴ്ത്തിയത്.. ""Thankyou.... for those beautiful moments❤ and I love you..""

ഇതും പറഞ്ഞു ഒന്ന് കൂടി തന്നിലേക്ക് ചേർന്നവനെ അടർത്തി മാറ്റിയവൾ.. ""സമയം ഒരുപാട് ആയി.. അമ്മ തിരക്കും താഴെ..."" ""എന്താ മോളെ എന്റെ റൊമാൻസ് നിനക്ക് താങ്ങാൻ പറ്റില്ലേ??? "" ""അതൊന്നും അല്ല എന്റെ ഡോക്ടറെ.. 8 മണി കഴിഞ്ഞു.. ഇനിയും ലേറ്റ് ആയാൽ അമ്മ ഒക്കെ എന്ത് വിചാരിക്കും??"" ""ഓ പിന്നെ.. അവർ ഈ പ്രായം കഴിഞ്ഞു അല്ലെ വന്നത്... പിന്നെ നീ ഓക്കേ അല്ലെ... കുഴപ്പം ഒന്നും ഇല്ലല്ലോ??? "" ""മ്മ്... ഇല്ല.. 😊"" ""രാവിലെ തന്നെ എന്റെ മുന്നിൽ നിന്നും ഇങ്ങനെ ബ്ലഷ് ചെയ്യാതെ ഇറങ്ങി പോടീ.. അല്ലെങ്കിൽ വീണ്ടും അമ്മയുടെ മുന്നിൽ നീ തന്നെ നാണം കെടും.. 😌"" ""അയ്യേ.. ഈ ഏട്ടൻ എന്തൊക്കെ ആ ഈ പറയുന്നേ.. വഷളൻ..."" ""ആണോ.. ശെരിക്കും ഞാൻ വഷളൻ ആണോ???"" ഒരു കൈ കൊണ്ട് ദേഹത്തേക്ക് ചേർത്തു അവി ചോദിച്ചതും അല്ല എന്ന രീതിയിൽ തല ആട്ടി അവൾ.. ""മ്മ്.. പൊക്കോ.. ഇനിയും ഒരുപാട് താമസിക്കേണ്ട.."" രണ്ട് കവിളിലും അമർത്തി ഉമ്മ വെച്ചു അവൻ പറഞ്ഞതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകന്നു മാറി അവൾ.. 🔷🔶🔷🔶🔷🔶🔷🔶🔷 രാവിലെ കിച്ചന്റെ കൂടെ നടക്കാൻ ഇറങ്ങിയത് ആണ് അച്ചു.. അവൾക്ക് അതൊന്നും ഇഷ്ടം അല്ലെങ്കിലും ഗർഭിണികൾ നടക്കണം ഇരിക്കണം എന്നൊക്കെ പറഞ്ഞു ഉന്തി തള്ളി കൊണ്ട് പോകുന്നത് ആണ് അവൻ.

""ഈ രാവിലെ ഒന്ന് സുഖം ആയി കിടന്ന് ഉറങ്ങാൻ സമ്മതിക്കില്ല അല്ലെ.. "" ""ഇല്ലേടി.. ഞാൻ സമ്മതിക്കില്ല.. എന്റെ മക്കൾ സേഫ് ആയി വരുന്നത് വരെ ഇങ്ങനെ ബംഗാളിയെ പോലെ ഞാൻ നിനക്ക് വേണ്ടി പണി എടുക്കും... 😌"" ""ബംഗാളിയെ പോലെ നിങ്ങൾ പണി എടുത്തത് ആണ് ഞാൻ ഇപ്പോ ഇങ്ങനെ നടക്കുന്നത്.. 😏"" ""അല്ലെങ്കിലും കഴിവ് ഉള്ളവരെ പണ്ടേ ഈ സമൂഹം അംഗീകരിക്കില്ലല്ലോ...നിനക്ക് പണ്ടേ എന്നേ പുച്ഛം ആണ്.. പിന്നെ നിന്റെ ചേട്ടായിയുടെ കൊച്ചിന്റെ പേര് കണ്ട് പിടിച്ചോ??"" ""അത് ഞാൻ കിച്ചേട്ടനോട് പറയാൻ ഇരിക്കുവാരുന്നു..."" ""എന്താടി??"" ""ഏട്ടൻ ചേട്ടായിയോട് ഒന്ന് പറയുവോ.. അത് വേണ്ട.. ചേട്ടായി തന്നെ ഇട്ടാൽ മതി എന്ന്..."" ""അതെന്താ ഇപ്പോ ഇങ്ങനെ പറയാൻ?? ഇന്നലെ നീ തന്നെ അല്ലെ കുറേ പേര് ആലോചിച്ചതു ഒക്കെ??"" ""അതൊക്കെ ശെരി ആണ്.. പക്ഷേ അത് വേണ്ട ഏട്ടാ.. നമ്മുടെ മക്കൾക്ക് ഏട്ടൻ ഇപ്പോഴേ പേര് കണ്ട് പിടിച്ചത് പോലെ തന്നെ ചേട്ടായിയ്ക്കും ആഗ്രഹം കാണില്ലേ... ചിലപ്പോൾ ഏട്ടനോട് ഉള്ള സ്നേഹത്തിന്റെ പുറത്തു ആയിരിക്കും ചേട്ടായി അങ്ങനെ പറഞ്ഞത്... പിന്നെ മിലി ഉള്ളപ്പോൾ ഞാൻ പേര് പറയുന്നതും ഒന്നും ശെരി അല്ല.. അല്ലെങ്കിൽ തന്നെ അവൾക്ക് അവളെ എല്ലാവരും അവോയ്ഡ് ചെയുന്നു എന്നൊക്കെ ഉള്ള ഫീൽ ഉണ്ട്.. കൊച്ച് കുട്ടി അല്ലെ അവൾ.. നേരുത്തേ കല്യാണം കഴിഞ്ഞു എന്ന് വെച്ചു മനസ് അത്ര ഒന്നും വളർന്നിട്ടില്ല... അത് കൊണ്ട് ഏട്ടൻ തന്നെ പറയണേ.. ഞാൻ പറഞ്ഞാൽ ശെരി ആകില്ല...""

""നീ ഉണ്ടെല്ലോ അച്ചു.. ഒരു കാര്യം ഒരുപാട് രീതിയിൽ ചിന്തിക്കുന്നു.. നിന്നിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റും അതാണ്‌.. എന്തോ... എനിക്ക് എന്റെ ഭാര്യയെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു..."" ""കൂടുതൽ സുഖിപ്പിച്ചു എന്നേ കൂടുതൽ നടത്താൻ നോക്കണ്ട.. ഇനി എനിക്ക് വയ്യ.."" ""ക്ഷീണിച്ചോ നീ??"" ""മ്മ്.. കാലിന് ഒക്കെ നല്ല വേദന.."" ""എങ്കിൽ വാ.. അവിടെ ഇരിയ്ക്കാം.."" ഇതും പറഞ്ഞു അടുത്ത് കണ്ട ബെഞ്ചിൽ അവളെ ചേർത്തു ഇരുന്നു കിച്ചു.. ""അച്ചൂട്ടി.. ഇനി ഒരു മാസം പോലും ഇല്ല ബേബി വരാൻ... ശ്യാമിന്റെ വാവയുടെ പേരിടൽ ചടങ്ങിന് മുൻപ് വരുവോ നമ്മുടെ വാവാസ്??"" ""ആവോ.. അറിയില്ല.. ഡോക്ടർ പറഞ്ഞത് രണ്ട് പേര് ഉള്ളത് കൊണ്ട് ഡേറ്റ് വരെ ചിലപ്പോൾ പോകില്ല എന്ന് അല്ലെ... എനിക്ക് എന്തോ വല്ലാത്ത പേടി തോന്നുന്നു കിച്ചേട്ടാ..."" ""എന്തിനാ പേടി?? പേടി ഒന്നും വേണ്ട.. എല്ലാം അത് പോലെ നടക്കും... നീ വെറുതെ ടെൻഷൻ അടിച്ചു അസുഖം വരുത്തല്ലേ..."" ""ഈ പറയുന്ന ആളിന് അല്ലെ എന്നേക്കാൾ ടെൻഷൻ?? ഞാൻ കേൾക്കാറുണ്ട് മക്കളോട് പറയുന്നത്.. അമ്മയെ വേദനിപ്പിക്കാതെ വരണം.. നല്ല കുട്ടികൾ ആയി കിടക്കണം എന്നൊക്കെ..."" ""അത് പിന്നെ... നീ ഇപ്പോ ഇങ്ങനെ കഷ്ടപെടുന്നത് കാണുമ്പോൾ സഹിക്കുന്നില്ല പെണ്ണെ.. നിനക്ക് ഒരുപാട് ഇഷ്ടം ഉള്ള ഫുഡ്‌ ഒക്കെ ഇപ്പോ അതിന്റെ മണം അടിച്ചാൽ നീ ശര്ദിക്കും... ഇഷ്ടം ഉള്ള ഡ്രസ്സ്‌ ഇടാൻ പറ്റുന്നില്ല.. മൂഡ് സ്വിങ്സ്... എല്ലാം കാണുമ്പോൾ എനിക്ക് ആകെ എന്തോ പോലെ...""

""സില്ലി ബോയ്... ഇതിന് ആണോ ഇത്ര ടെൻഷൻ... ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ വരുന്നത് അല്ലെ കിച്ചേട്ടാ.. ഞാൻ കുറച്ചു കഷ്ടപ്പെടാതെ നമ്മുടെ മക്കൾ വരില്ലല്ലോ... പിന്നെ എന്നേക്കാൾ പേടിയും വേദനയും എല്ലാം ഏട്ടന് അല്ലെ... അവരുടെ മുഖം കാണുമ്പോൾ ഈ കഷ്ടപ്പാട് ഒക്കെ മറക്കും ഏട്ടാ... പിന്നെ നമ്മുടെ ലോകം തന്നെ അവർ ആയിരിക്കില്ലേ..."" ""മ്മ്.. അത് ശെരി ആ.. എന്നിട്ട് വേണം എനിക്ക് എന്റെ മക്കളെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങാൻ.. 😍 പാട്ട് പാടി കൊടുക്കണം.. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ആണ്.."" അത് കേട്ടതും ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നവൾ.. ""ഇനി ഇതിന്റെ പേരിൽ പിണക്കം വേണ്ട.. നിനക്ക് എന്റെ നെഞ്ചിൽ നിന്നും പ്രൊമോഷൻ കിട്ടും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ട.. മൂന്ന് പേരെയും രണ്ട് സൈഡിൽ ആയി കിടത്തി നമുക്ക് പ്രശ്നം സോൾവ് ചെയാം പോരെ????'" ""മ്മ്.. അത് മതി.."" ""അച്ചൂട്ടി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ??"" ""ആം. ചോദിച്ചോ..."" ""നിനക്ക് എന്നേ ഓർക്കുമ്പോൾ വരുന്ന പാട്ട് ഏതാ?? ഞാൻ നിനക്ക് പാട്ട് പാടി തരുന്നത് പോലെ??"" ""അങ്ങനെ ഒക്കെ ചോദിച്ചാൽ.. എന്റെ കിച്ചുട്ടനെ മനസ്സിൽ വിചാരിക്കുമ്പോൾ എനിക്ക് ഒരു പാട്ട് ആണ് വരുന്നത്... ആ പാട്ടിന്റെ ഓരോ വരിയും എനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആണ്... 🥰 Na kuchh puchha na kuchh maanga, tune dil se diya jo diya Na kuchh bola na kuchh tola muskura ke diya jo diya Tu hi dhup tu hi chhaaya, tu hi apana paraya Aur kuchh na janu, bas itna hi janu Tujhame rab dikhta hai, yaara main kya karu - (2) Sajde sar jhukta hai, yaara main kya karu Tujhame rab dikhta hai, yaara main kya karu 🔷🔶🔷🔶🔷🔶🔷

അനുവിനെ റൂമിലേക്ക് കൊണ്ട് വന്നപ്പോൾ ശ്യാം മാത്രം ആരുന്നു കൂടെ... വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു.. ""അനുവേ..."" ""എനിക്ക് കുഴപ്പം ഒന്നുമില്ല ഏട്ടാ... എല്ലാ വേദനയും ഇവന്റെ മുഖം കണ്ടപ്പോൾ കുറഞ്ഞു..."" "മ്മ്.. കിച്ചു വിളിച്ചിരുന്നു.."" ""എന്നിട്ട്??"" ""മോനു പേര് മിലിയോട് പറയാൻ.. അവൾക്ക് ഒരുപാട് സന്തോഷം ആകുമെന്ന് ആദി പറഞ്ഞു പോലും..."" ""അതും ശെരി ആണ്.. പക്ഷേ നമ്മുടെ മോനു പേര് ഏട്ടൻ തന്നെ ഇട്ടാൽ മതി... വേറെ ആരും വേണ്ട..."" ""അതെന്താ പെണ്ണെ അങ്ങനെ???"" ""അതെന്താ എന്ന് ചോദിച്ചാൽ.. എനിക്ക് അറിയാം ഈ മനസ്... നമ്മുടെ കുഞ്ഞിന് പേര് ഇടേണ്ടത് അവന്റെ അച്ഛൻ തന്നെ ആണ്.. അത് മതി..."" ""അത് മതിയെങ്കിൽ അത് മതി.. നീ റസ്റ്റ്‌ എടുക്ക്...."" 🔷🔶🔷🔶🔷🔶🔷🔶🔷 ശ്യാമിന്റെ കുഞ്ഞിന്റെ പേരിടൽ നല്ല ഭംഗി ആയി തന്നെ നടന്നു.. അനുവിന്റെ ആഗ്രഹം പോലെ ശ്യാം തന്നെ ആണ് പേര് കണ്ട് പിടിച്ചത്... അനികേത് ശ്യാം എന്ന അക്കു... കുടുംബത്തിലെ ആദ്യത്തെ കുട്ടി... അതിന്റെ സന്തോഷത്തിൽ ആണ് എല്ലാവരും.. സമയം കിട്ടുമ്പോഴെല്ലാം മിലിയും അവിയും പ്രസാദും ഒക്കെ വാവയെ പോയി കാണും.. കിച്ചു പിന്നെ അച്ചുവിനെ ഒറ്റക്ക് ആക്കി പോകാൻ പറ്റാത്തതു കൊണ്ട് വീട്ടിൽ തന്നെ.. 🔶🔷🔶🔷🔶🔷🔶🔷

അച്ചുവിന് മാസം തികഞ്ഞതിന്റെ എല്ലാ അസ്വസ്ഥതകളും ഉണ്ട്... കാലിന് നീരും നടുവ് വേദനയും എല്ലാം... എല്ലാത്തിനും സപ്പോർട്ട് ആയി കിച്ചു നിഴൽ പോലെ അവളുടെ കൂടെയും... കിച്ചുവിന് ഇപ്പോഴേ ഡ്രൈവ് ചെയ്യരുത് എന്ന് അവിയുടെ സ്ട്രിക്ട് ഓർഡർ ഉള്ളത് കൊണ്ട് തന്നെ ശ്യാം ഇന്ദീവരത്തിൽ തന്നെ ഉണ്ടാരുന്നു... 🔷🔶🔷🔶🔷🔶🔷🔶 നാളെ ആണ് അച്ചുവിന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകണ്ട ദിവസം... കൊണ്ട് പോകാൻ ഉള്ള തുണിയും കാര്യങ്ങളും എല്ലാം കിച്ചു നേരുത്തേ തന്നെ പാക്ക് ചെയ്തു.. എല്ലാ കാര്യങ്ങൾക്കും സഹായത്തിനു അവിയുടെ അമ്മയും ശ്യാമിന്റെ അമ്മയും ഒക്കെ ഉണ്ടാരുന്നു... രാത്രി കിച്ചന്റെ നെഞ്ചിൽ കിടക്കുമ്പോൾ അച്ചുവിന് നല്ല ടെൻഷൻ ഉണ്ടാരുന്നു... ""പേടി ആണോ അച്ചൂട്ടി???"" ""നിക്ക്.. നിക്ക് നല്ല പേടി ഉണ്ട് ഏട്ടാ.. ഇനി എനിക്ക് എന്തെങ്കിലും..."" ""നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ.. നിനക്ക് പ്രത്യേകിച്ച് എന്ത്‌ വരാൻ.. നാളെ നമ്മൾ ഹോസ്പിറ്റലിൽ പോകുന്നു... നിനക്ക് വേദന വരുമ്പോൾ ലേബർ റൂമിൽ കേറുന്നു.. എന്റെ വാവകളെ പ്രസവിക്കുന്നു.. തിരിച്ചു വരുന്നു.. സിമ്പിൾ.. 😌"" ""ആഹാ.. എന്ത്‌ എളുപ്പത്തിൽ ആ പറഞ്ഞു തീർന്നത്.. പക്ഷേ അതു അത്ര എളുപ്പം അല്ല"" ""നീ വെറുതെ ബിപി കൂട്ടല്ലേ... എല്ലാവരും ഇല്ലേ നിന്റെ കൂടെ... ബി കൂൾ..."" "

"ഏട്ടൻ എന്റെ കൂടെ തന്നെ കാണില്ലേ..."" ""പിന്നെ കാണാതെ... എന്നേ കൂടെ നിൽക്കാൻ സമ്മതിച്ചില്ലെങ്കിൽ എല്ലാവരുടെയും സാലറി ഞാൻ പഴയത് പോലെ ആക്കും എന്ന് വരെ ശ്യാമിനോട് പറഞ്ഞു😤"" 🔶🔷🔶🔷🔶🔷🔶🔷🔶 ഹോസ്പിറ്റലിൽ എത്തി രാവിലെ മുതൽ കിച്ചന്റെ കൈയും പിടിച്ചു നടക്കുവാരുന്നു അച്ചു... ഇടക്ക് എങ്ങനെ ഉണ്ട് എന്ന് ഡ്യൂട്ടിക്ക് ഇടയിലും ശ്യാംമും അവിയും വന്നു തിരക്കി കൊണ്ട് ഇരുന്നു... ""ഇനിയും വേദന വന്നില്ല എങ്കിൽ നമുക്ക് മരുന്ന് വെക്കാം.. നോർമൽ ഡെലിവറിക്ക് ആണ് ചാൻസ് കൂടുതൽ.. പേടി ഒന്നും വേണ്ടാട്ടോ..."" തന്റെ കവിളിൽ തട്ടി നേഴ്സ് പറഞ്ഞിട്ട് പോയപ്പോൾ എവിടെ നിന്നോ ഒരു ധൈര്യം ഒക്കെ അച്ചുവിന് വന്നു... വൈകിട്ട് ബെഡിൽ കാര്യം പറഞ്ഞു ഇരുന്നപ്പോൾ ആണ് അച്ചുവിന് തന്റെ അടിവയറ്റിൽ എന്തോ വേദന പോലെ തോന്നിയത്...വിട്ട് വിട്ടു വരുന്ന വേദനയിൽ അവളുടെ മുഖം ചുളിയുന്നത് കണ്ടതും കിച്ചു ഡോക്ടറിനെ വിളിച്ചു... ലേബർറൂമിൽ അച്ചുവിന്റെ കൂടെ തന്നെ കിച്ചനും ഉണ്ടാരുന്നു... മിനുട്ടുകൾ ഇടവിട്ട് വരുന്ന വേദനയിൽ അവളുടെ മുഖം ചുളിയുന്നതും കണ്ണ് നിറഞ്ഞൊഴുകുന്നതും എല്ലാം കണ്ണീരോടെ കാണാൻ മാത്രമേ അവന് ആ സമയം കഴിഞ്ഞോളു... ""എനിക്ക്.. വേദന സഹിക്കാൻ പറ്റുന്നില്ല കിച്ചേട്ടാ... ഞാൻ ചത്തു പോകും...""

വേദന കൊണ്ട് അച്ചു അലറി കരഞ്ഞു.. ""ഒരു അഞ്ച് മിനിറ്റ് കൂടി ആദി.. നന്നായി പുഷ് ചെയ്.. ബേബി വരാറായി... നന്നായി പുഷ് ചെയ്തില്ലെങ്കിൽ ബേബി വരില്ല..."" അത് കേട്ടതും തന്റെ സർവശക്തിയും എടുത്തു അമർത്തി പുഷ് ചെയ്തു.. ഒടുവിൽ നടുവ് പൊട്ടി പൊളിയുന്ന വേദനയിൽ അലറി വിളിച്ചു അവൾ ഒന്ന് ഉയർന്നു പൊങ്ങി.. ആദ്യം വന്നത് ആൺകുട്ടി ആണ്.. പത്തു മിനിറ്റ് വ്യത്യാസത്തിൽ പെൺകുട്ടിയും... കുഞ്ഞിനെ ക്ലീൻ ചെയ്ത് കിച്ചുവിന്റെ കൈകളിൽ കൊടുത്തത് കണ്ടപ്പോൾ വേദനക്ക് ഇടയിലും അവൾ ഒന്ന് പുഞ്ചിരിച്ചു... ഇന്ന് ഈ ലോകത്തിൽ താൻ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ ചിരി ഇതാണെന്ന് തോന്നി അവന്.. ഡോക്ടർ പറഞ്ഞത് അനുസരിച്ചു മക്കളെ അച്ചുവിന്റെ നെഞ്ചിലേക്ക് കിടത്തുമ്പോൾ രണ്ട് പേരുടെയും കണ്ണ് നിറഞ്ഞൊഴുകി... ഒൻപതു മാസത്തെ കാത്തിരിപ്പ് ആണ് ഇന്ന് അവസാനിച്ചത്......  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story