മിഴി രണ്ടിലും: ഭാഗം 55

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

ഡോക്ടർ പറഞ്ഞത് അനുസരിച്ചു മക്കളെ അച്ചുവിന്റെ നെഞ്ചിലേക്ക് കിടത്തുമ്പോൾ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..ഒൻപത് മാസത്തെ കാത്തിരുപ്പ് ആണ് ഇന്ന് അവസാനിച്ചത്... 🔶🔷🔶🔷🔶🔷🔶🔷🔶 ""സർ മക്കളെ വെളിയിൽ നില്കുന്നവരെ കാണിച്ചോള്ളൂ.. മാഡത്തിനെ സ്റ്റിച് ഇട്ട് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിൽ ഒരു രണ്ട് മണിക്കൂർ കഴിഞ്ഞു റൂമിലേക്ക് മാറ്റാം..."" ""അച്ചൂട്ടി... ഞങ്ങൾ വെളിയിൽ കാണും ട്ടോ.. പെട്ടെന്ന് വായോ.."" 🔶🔷🔶🔷🔶🔷🔶🔷🔶 ലേബർ റൂമിന്റെ മുന്നിൽ കിച്ചൻ വരുന്നതും കാത്തു അവി, മിലി, പ്രസാദ്, ശ്യാം എല്ലാവരും ഉണ്ടാരുന്നു... അവന്റെ കൈയിൽ പഞ്ഞിക്കെട്ട് പോലെ രണ്ട് വാവകളെ കണ്ടപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷം ആയി... ഒരാളെ പ്രസാദ് എടുത്തപ്പോൾ മറ്റൊരാളെ ഉടനെ എടുത്തത് ശ്യാം ആണ്... അച്ഛന്റെ ചൂട് വിട്ടു മറ്റൊരു കൈയിൽ പോയപ്പോൾ മക്കൾ ആദ്യം ഒന്ന് ചിണുങ്ങി എങ്കിലും പെട്ടെന്ന് തന്നെ കുഞ്ഞൂസ് വീണ്ടും ഉറക്കം ആയി... ""കിച്ചുവിനെ പോലെ തന്നെ അല്ലെ മോൻ..."" അവിയുടെ അമ്മ പറഞ്ഞപ്പോൾ ശ്യാം പല്ല് കടിച്ചു.. ""ജനിച്ചു നിമിഷങ്ങൾ മാത്രം ആയ കുഞ്ഞിനെ നോക്കി ആരെ പോലെ ആണെന്ന് പറയാൻ ഇവർ എന്താ കാക്കത്തിയോ??? 😤"" ""ടാ സിട്ടു.. നീ ഒന്ന് കൂൾ ആകു.. പ്രായം ആയവർ അല്ലെ.. അതിനെ ആ രീതിയിൽ എടുത്താൽ മതി.. നമ്മൾ ഇനി എന്തെല്ലാം പറഞ്ഞാലും അവർ ഈ പറയുന്നതിൽ ഒക്കെ തന്നെ ഉറച്ചു നില്കും...""

""മ്മ്... പിന്നെ ആദിയുടെ അമ്മ വന്നു നിൽക്കുവോ വീട്ടിൽ?? അവളുടെ കാര്യം ഒക്കെ നോക്കണ്ടേ..."" ""ഇത് വരെ ഹോസ്പിറ്റലിൽ വരാത്തവർ ആണോ ഇനി വീട്ടിൽ വന്നു നിൽക്കുന്നത്??? അമ്മയ്ക്ക് എന്നോട് ദേഷ്യം ആണെടാ.. അവളെ അവിടെ കൊണ്ട് പോയി വിടാത്തതിന്..."" ""നിനക്ക് എന്താ കിച്ചു അവളെ വീട്ടിൽ വിട്ടാൽ?? സ്വന്തം വീട്ടിൽ പോയി അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം എന്ന് ഏത് പെണ്ണിനും കാണും ആഗ്രഹം... നിനക്ക് ഇഷ്ടമില്ല എന്ന് കരുതി അവൾ വേണ്ട എന്ന് പറയുമ്പോൾ നീ അത് ഇങ്ങനെ ഉപയോഗിക്കരുത്..."" ""എനിക്ക് ഇഷ്ടം ഇല്ലാതെ ആണോടാ.. അവൾ അവിടെ പോയി നിന്നോട്ടെ.. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് എന്നും അങ്ങോട്ട് പോകാൻ പറ്റില്ലല്ലോ.. ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ അല്ലെ ഡ്രൈവിംഗ് പറ്റു.. വീട്ടിൽ നിന്നാൽ അല്ലെ അച്ഛനെ ഓഫീസിലെ കാര്യങ്ങൾക്ക് സഹായിക്കാൻ പറ്റു.. എനിക്ക് എന്റെ പെണ്ണിനെ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല.. അത് ഇനി ആര് എന്തൊക്കെ പറഞ്ഞാലും ശെരി...."" ""നീ അവളെ വിടില്ല എന്ന് വാശി ആണെങ്കിൽ പിന്നെ ഞങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല... എന്തായാലും നിന്റെ തീരുമാനം അവളിൽ അടിച്ചേല്പിക്കാതെ ആദിയോടും കൂടി ഒന്ന് ചോദിക്കുന്നത് നല്ലത് ആണ്... നിന്റെ മനസ് വിഷമിക്കണ്ട എന്ന് അവൾ കരുതുമ്പോൾ തിരിച്ചു അതേ ചിന്ത നിനക്കും വേണം..."" 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷

അച്ചുവിനെ റൂമിലേക്ക് മാറ്റിയപ്പോൾ ഉത്സവത്തിന് ഉള്ള ആൾ തന്നെ ഉണ്ടാരുന്നു റൂമിൽ... അവി, ശ്യാം, പ്രസാദ്, അവിയുടെയും ശ്യാമിന്റെയും അമ്മമാർ, മിലി.. എല്ലാവരും... കാണേണ്ട ആളെ അവിടെ എല്ലാം നോക്കിയിട്ടും കണ്ടില്ല... അവളുടെ തിരച്ചിൽ കണ്ട് എല്ലാവർക്കും ചിരി വന്നെങ്കിലും ആരും ഒന്നും ചോദിക്കാനും പറയാനും പോയില്ല.. അവൾ ആയി ചോദിക്കട്ടെ എന്ന് വിചാരിച്ചു.. പെട്ടെന്നാണ് കൈയിൽ കുറേ കവറും കുഞ്ഞുങ്ങളെ കിടത്തുന്ന ബെഡും ഒക്കെ ആയി കിച്ചു കയറി വന്നത്.. ""ദാ നീ ഇത്ര നേരം ഇവിടെ ഒക്കെ നോക്കിയ ആൾ.. ഇനി നിങ്ങൾ ആയി മക്കൾ ആയി.. ഞങ്ങൾ വെളിയിൽ കാണും..."" അവി അതും പറഞ്ഞു വെളിയിലേക്ക് ഇറങ്ങിയപ്പോൾ അവന് കൂട്ടായി ബാക്കി ഉള്ളവരും ഇറങ്ങി.. അപ്പോഴും സ്നേഹത്തോടെ അച്ചുവിന്റെയും മക്കളുടെയും തലയിൽ തലോടാൻ പ്രസാദ് മറന്നില്ല... 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ""അച്ചൂട്ടിയെ... വേദന കുറവ് ഉണ്ടോ മോളെ???"" ""അത് ഇനി കുറേ ദിവസം എടുക്കില്ലേ ഏട്ടാ.. ദാ.. നമ്മുടെ മക്കൾ...."" ഇതും പറഞ്ഞു അച്ചു മക്കളെ നോക്കിയപ്പോൾ കിച്ചു ചെയ്തത് ബെഡിൽ ഇരിന്നു അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തിരുത്തി.. ""ഒരുപാട് വേദന എടുത്തല്ലേ.. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാരുന്നു പെണ്ണെ.. നമുക്ക് ഇവർ രണ്ട് പേര് മാത്രം മതി അച്ചൂട്ടി... ഇനി ഒരു വാവ വേണ്ട..."" ""സെന്റി ആകല്ലേ കിച്ചുട്ടാ... അതിനും വേണ്ടി ഒന്നുമില്ലല്ലോ.. നോക്കിയേ.. നമ്മുടെ കുഞ്ഞുസിനെ...

ഇവരെ കണ്ടാൽ പിന്നെ വേദന ഒന്നും അറിയില്ലെന്നേ... മക്കളെ കണ്ട് സന്തോഷം ആയോ???"" ""സന്തോഷം ആയോ എന്നോ?? അത് എങ്ങനെ ആ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.. ഇത്ര നാളും എന്റെ ശബ്ദം കേട്ട് അനങ്ങുന്നവർ ഇന്ന് എന്റെ കൈയിൽ... മാസങ്ങൾ ആയി നമ്മുടെ സ്വപ്നത്തിൽ വരുന്നവർ... I'm so so soooo happy..."" ""എങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ???"" ""നീ ചോദിക്ക്.. എന്നിട്ട് അല്ലെ പറയുന്നത്??"" ""കിച്ചേട്ടന് എന്നേ ആണോ മക്കളെ ആണോ കൂടുതൽ ഇഷ്ടം?? 😁"" ""മക്കൾ ഒന്ന് വെളിയിലേക്ക് വന്നിട്ട് ഒരു ദിവസം പോലും ആയില്ല.. അപ്പോഴേക്കും നീ വഴക്ക് ഇടാൻ ഉള്ള പ്ലാൻ ആണോ അച്ചു??"" ""ഒന്ന് പറ എന്റെ കെട്ടിയോനെ.. കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ട് അല്ലെ..."" ""നീ എന്റെ ജീവൻ അല്ലെ.. ഇവർ എന്റെ ജീവന്റെ ജീവനും..."" ""ഇപ്പോ ഹാപ്പി. 😘 ഒരാൾ കരയാൻ തുടങ്ങി കിച്ചേട്ടാ.. വിശപ്പ് ആയെന്നു തോന്നുന്നു... വെളിയിൽ നിന്നും അമ്മമാരെ ആരെ എങ്കിലും വിളിയ്ക്കുവോ??"" ""എന്തിനാ??"" ""കുഞ്ഞിന് പാൽ കൊടുക്കാൻ...."" ""പിന്നെ എന്തിനാ മുത്തേ ഞാൻ.. 😌 വാ ഞാൻ സഹായിക്കാം..."" ഇതും പറഞ്ഞു അച്ചുവിനെ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തി മോനെ കൈയിൽ എടുത്തു കൊടുത്തവൻ... മക്കൾക്ക് പാൽ കൊടുക്കാൻ വേണ്ടി കിച്ചു അച്ചുവിന്റെ ഡ്രെസ്സിന്റെ ഹുക്ക് മാറ്റുമ്പോൾ അച്ചുവിന് ഒരിക്കലും അത് ഒരു നാണക്കേട് ആയി തോന്നിയില്ല.. മറിച്ചു, അവന്റെ ഓരോ കരുതലും അവൾ ആസ്വദിക്കുവാരുന്നു...

കുഞ്ഞിന് പാൽ കൊടുക്കാൻ എല്ലാം സഹായിച്ചത് കിച്ചു തന്നെ ആരുന്നു.. ഒരാൾ പാൽ കുടിച്ച സമയത്തു അടുത്ത ആളുടെ നനഞ്ഞ തുണി അവൻ മാറ്റി... ഇത് കണ്ട് കൊണ്ട് ആണ് അച്ചുവിന്റെ അമ്മ കയറി വന്നത്... ആ നിമിഷം അവരുടെ ഉള്ളിൽ വന്ന വികാരം എന്താരുന്നു എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസിലായില്ല... ""അമ്മ എന്താ അവിടെ നിൽക്കുന്നത്?? അകത്തേക്ക് വായോ.. അച്ഛൻ വന്നില്ലേ??"" ""അച്ഛൻ വെളിയിൽ നിന്ന് പ്രസാദ് ചേട്ടനോട് സംസാരിക്കുന്നു..."" ഇതും പറഞ്ഞു കൂടുതൽ ഒന്നും പറയാൻ നില്കാതെ അവർ അച്ചുവിന്റെ അടുത്തേക്ക് പോയി... ""ആരാ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ ഒക്കെ സഹായിച്ചത് മോളെ??"" ""കിച്ചേട്ടൻ തന്നെ.. അല്ലാതെ വേറെ ആരാ അമ്മേ... 🥰"" ഓരോ തവണ കിച്ചേട്ടൻ കിച്ചേട്ടൻ എന്ന് പറയുമ്പോഴും ഉള്ള അവളുടെ സന്തോഷം മാത്രം മതിയാരുന്നു ആ അമ്മയ്ക്ക് മനസിലാക്കാൻ.. അവൾ എത്ര സന്തോഷത്തിൽ ആണ് എന്ന്... കിച്ചുവിനെ നോക്കിയപ്പോൾ അവൻ ഇതൊന്നും ശ്രദ്ധിക്കാതെ മോനെ ഉറക്കുന്ന തിരക്കിൽ... ഏതോ മൂളിപ്പാട്ടും പാടുന്നുണ്ട്... ഭർത്താവിൽ നിന്നും അച്ഛനിലേക്ക് എത്ര പെട്ടെന്ന് ആണ് അവൻ മാറിയത് എന്ന് ഓർത്ത് അവർക്ക് തന്നെ അത്ഭുതം തോന്നി... 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷

രാത്രി അവിയുടെയും ശ്യാമിന്റെയും അമ്മമാർ കൂടെ നിൽക്കാം എന്ന് പറഞ്ഞെങ്കിലും കിച്ചു സമ്മതിച്ചില്ല.. അപ്പോഴും അച്ചുവിന്റെ അമ്മ ഒന്നും പറയാനോ അവൻ ആയി അമ്മ കൂടെ നിൽക്കുമോ എന്ന് ചോദിച്ചതും ഇല്ല... ""കിച്ചു.. നീ ഇത് വരെ എന്തെങ്കിലും കഴിച്ചോ???"" അപ്പോഴാണ് അച്ചുവും അത് ശ്രദ്ധിക്കുന്നത്... വൈകുനേരം ആയി റൂമിലേക്ക് വന്നപ്പോൾ... അവൻ കഴിച്ചു കാണും എന്ന് വിചാരിച്ചു അവൾ ഒന്നും ചോദിച്ചതും ഇല്ല... ""ഇല്ലെടാ.. ഈ തിരക്കിന്റെ ഇടയിൽ ഞാൻ മറന്നു പോയി.. നീ അച്ചുവിന് ഉള്ള കഞ്ഞി വാങ്ങിയോ??"" ""മ്മ്... നീ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ... ഇന്നലെ മുതൽ നിരാഹാരം അല്ലെ... രാത്രിയിൽ മരുന്ന് കഴിക്കണ്ടത് ആണ് നിനക്ക്.. അത് ഓർമ ഉണ്ടോ?"" ""വെറുതെ angry bird ആകണ്ട സിട്ടു.. ഞാൻ അച്ചുവിന് കഞ്ഞി കൊടുത്തിട്ട് പോയി കഴിച്ചോളാം... നീ കഴിച്ചോ???"" ""ഇല്ല.. നീ അവൾക്ക് കഞ്ഞി കൊടുത്തിട്ട് വാ.. നമുക്ക് ഒരുമിച്ചു കഴിക്കാം..."" 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 "എന്താ കിച്ചേട്ടാ ഇത് വരെ ആഹാരം കഴിക്കാഞ്ഞത്???"" ""ഇന്നലെ രാത്രി മുഴുവൻ നിന്റെ കൂടെ അല്ലാരുന്നോ പെണ്ണെ ഞാൻ.. ഇന്ന് ഉച്ചയ്ക്ക് അല്ലെ അതിൽ നിന്നും ഇറങ്ങിയത്... പിന്നെ മരുന്ന് വാങ്ങാനും ഹോസ്പിറ്റൽ ബില്ല് അടയ്ക്കാനും സാധനം വാങ്ങാനും ഒക്കെ ഓടി നടന്നു സമയം പോയത് അറിഞ്ഞില്ല...

ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട.. നീ ഈ കഞ്ഞി കുടിച്ചു കഴിഞ്ഞു ഞാൻ പോയി ഫുഡ്‌ കഴിച്ചോളാം.."" അച്ചുവിനോട് ഓരോന്ന് പറയുന്നതിനു ഒപ്പം അവൻ കഞ്ഞി അവൾക്ക് കൊടുത്തു കൊണ്ട് ഇരുന്നു... ""ഞാൻ പോയിട്ട് പെട്ടെന്ന് വരാം.. അത് വരെ അമ്മ ഇവിടെ ഇരിക്കുവോ???"" അപേക്ഷയോടെ ഉള്ള അവന്റെ ചോദ്യം കേട്ടപ്പോൾ അവരുടെ ഉള്ള് പൊള്ളി.. സ്വന്തം മോനെ പോലെ കാണേണ്ടവൻ ആണ്.. എപ്പോഴും അമ്മയുടെ സ്ഥാനം തന്നെ ആണ് അവൻ തനിക്ക് തന്നിട്ടുള്ളത്.. പക്ഷേ മോളോട് ഉള്ള അമിതസ്നേഹം കാരണം മരുമോനെ കണ്ടില്ല... 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 ക്യാന്റീനിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ശ്യാം കിച്ചനെ ശ്രദ്ധിച്ചത്... ""എന്താടാ നിന്റെ കണ്ണ് നിറഞ്ഞു ഇരിക്കുന്നത്??? എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ നിനക്ക്???"" ""എന്റെ അമ്മ ഉണ്ടാരുന്നെങ്കിൽ ഇന്ന് അച്ചുവിന്റെ കൂടെ എന്തിനും കണ്ടേനെ.. അല്ലേടാ..."" പെട്ടെന്ന് ഉള്ള അവന്റെ ചോദ്യത്തിന് എന്ത് പറയണം എന്ന് അറിയാതെ നിന്ന് ശ്യാം.. ""നീ എന്താ ഇപ്പോ ഇങ്ങനെ പറയാൻ??? ഇപ്പോ തന്നെ എല്ലാവരും ഇല്ലേ.. നീ നിൽക്കണ്ട എന്ന് പറഞ്ഞത് കൊണ്ട് അല്ലെ അമ്മ ഒക്കെ തിരിച്ചു പോയത്..."" ""അതൊന്നും അല്ലേടാ.. ഞാൻ കാരണം ആരും ബുദ്ധിമുട്ടണ്ട എന്ന് വിചാരിച്ചു.. പ്രായം ആയവർ അല്ലെ.. രാത്രി മരുന്ന് ഒക്കെ കഴിച്ചു കിടന്ന് ഉറങ്ങട്ടെ.. ഇവിടെ ഇപ്പോ ഞാൻ ഉണ്ടെല്ലോ... അത് മതി.. പക്ഷേ എന്തോ ഇന്ന് ഒരു അമ്മ ചെയ്യണ്ട കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തപ്പോൾ അറിയാതെ ആഗ്രഹിച്ചു അമ്മ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന്...

അവളും അത് ആഗ്രഹിച്ചു കാണും അല്ലെ... അച്ചുവിന്റെ അമ്മ എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണ് ഹോസ്പിറ്റലിൽ നിൽക്കാത്തത്... ഞാൻ ഒന്ന് ചോദിക്കട്ടേടാ കുറച്ചു ദിവസം ഇവിടെ നിൽക്കാമോ.. അവളെ അവരുടെ വീട്ടിലേക്ക് വിടാം എന്ന്...???"" ""നീ ഇത് എന്തൊക്കെ ആ കിച്ചു ഈ പറയുന്നത്???? നീ അവരുടെ അടുത്ത് പോയി താഴെണ്ട കാര്യം ഒന്നുമില്ല... അമ്മ ഇല്ലെങ്കിലും അവളുടെ കാര്യം എല്ലാം ഭംഗി ആയി തന്നെ നടക്കുന്നുണ്ടല്ലോ... നീ വെറുതെ ഓരോ കാര്യം ആലോചിച്ചു മനസ് വിഷമിപ്പിക്കല്ലേ.. പെട്ടെന്ന് കഴിച്ചിട്ട് വാ.. നമുക്ക് റൂമിൽ പോകാം..."" ""മ്മ്.. വരുവാ.."" 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 റൂമിലേക്ക് വന്നപ്പോൾ കിച്ചൻ കാണുന്നത് മോൾക്ക് പാൽ കൊടുക്കുന്ന അച്ചുവും അടുത്ത് കൂടെ നിൽക്കുന്നവർക്ക് വേണ്ടി ഉള്ള ബെഡിൽ ഇരിക്കുന്ന അച്ചുവിന്റെ അമ്മയും.... കുഞ്ഞിന് പാൽ കൊടുത്തു കഴിഞ്ഞത് കണ്ട് അവൻ പെട്ടെന്ന് തന്നെ വാവയെ വാങ്ങി പുറത്തു തട്ടി ഗ്യാസ് കളഞ്ഞു.... കുഞ്ഞി ഉറക്കം ആയപ്പോൾ മോളെ ബെഡിൽ കിടത്തി നന്നായി പുതപ്പിച്ചു അച്ചുവിനെയും ബെഡിലേക്ക് കിടത്തി അവൻ.. ""ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടെല്ലോ.. വെറുതെ ഇരിയ്ക്കരുത്... കിടക്കണം.. നീ ഒന്ന് മയങ്ങിയ്ക്കോ.. ഞാൻ നോക്കിക്കോളാം മക്കളെ..""

""കിച്ചേട്ടാ.."" ""എന്താടാ???"" ""ബാഗിന്റെ സൈഡിൽ ഏട്ടന് ഉള്ള ടാബ്ലറ്റ് ഉണ്ട്.. അത് എടുത്തു കഴിക്ക്.. പിന്നെ ഏട്ടനും കുറച്ചു നേരം ഒന്ന് കിടക്ക്.. ഇന്നലെ മുതൽ ഓടുവല്ലേ... ചേട്ടായി പോയോ??"" ""അവനോട് പോകാൻ പറഞ്ഞിട്ട് പോകണ്ടേ.. അവന്റെ റൂമിൽ ഉണ്ട്.. എന്തെങ്കിലും ആവിശ്യം വന്നാലോ എന്ന് പറഞ്ഞു..."" ""മ്മ്..."" 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 അച്ചു ഉറങ്ങി എന്ന് കണ്ടപ്പോൾ കിച്ചൻ അച്ചുവിന്റെ അമ്മയുടെ അടുത്ത് വന്നു ഇരുന്ന് അവരുടെ കൈ രണ്ടും കൂട്ടി പിടിച്ചു. ""ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് അമ്മയ്ക്ക് എന്നോട് ദേഷ്യം ആണെന്ന് അറിയാം...മനസ്സിൽ ഒന്നും വെച്ചു കൊണ്ട് പറഞ്ഞത് അല്ല.. കല്യാണം കഴിഞ്ഞു ഇത് വരെ രണ്ട് ദിവസത്തിൽ കൂടുതൽ അവളെ പിരിഞ്ഞു ഇരുന്നിട്ടില്ല... അപ്പോൾ പെട്ടെന്ന് വീട്ടിൽ പോകണം, മൂന്ന് മാസം കഴിഞ്ഞു വന്നാൽ മതി എന്നൊക്കെ അമ്മ പറഞ്ഞപ്പോൾ എന്റെ കണ്ട്രോൾ പോയി.. പക്ഷേ അമ്മയുടെ ഭാഗത്തു നിന്നും ഞാൻ ചിന്തിച്ചില്ല.. സ്വന്തം മോളുടെ കാര്യങ്ങൾ നോക്കാൻ ഏതൊരു അമ്മയും ആഗ്രഹിക്കും...

ഞാൻ അച്ചുവിനെ പറഞ്ഞു സമ്മതിപ്പിക്കാം.. ഇവിടെ നിന്നും ഡിസ്ചാർജ് ആകുമ്പോൾ എന്റെ വീട്ടിലേക്ക് വരണ്ട.. മക്കളെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരാം.. ഒരു മാസം കൂടി കഴിയാതെ സ്വന്തം ആയി ഡ്രൈവ് ചെയ്യാൻ ഒന്നും പറ്റില്ല അമ്മേ... എപ്പോഴും ശ്യാമിനെയും അവിയെയും ബുദ്ധിമുട്ടിക്കാൻ പറ്റില്ലല്ലോ... പിന്നെ അമ്മയ്ക്ക് വിരോധം ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ നാളെ പകൽ വന്നു നിൽക്കാവോ?? എല്ലാം ഞാൻ ചെയ്തോളാം.. പക്ഷേ അമ്മയെ കണ്ടാൽ അച്ചുവിന് അതു ഒരുപാട് സന്തോഷം ആകും... ബുദ്ധിമുട്ട് ആകുമെങ്കിൽ വേണ്ട... ഞാൻ പറഞ്ഞു എന്നേ ഉള്ളു... പിന്നെ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ മാപ്പ്... അറിഞ്ഞു കൊണ്ട് അല്ല.. ഒന്നും അമ്മ മനസ്സിൽ വെയ്ക്കരുത്...😊 .....  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story