മിഴി രണ്ടിലും: ഭാഗം 56

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അമ്മയ്ക്ക് വിരോധം ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ നാളെ പകൽ വന്നു നിൽക്കാവോ?? എല്ലാം ഞാൻ ചെയ്തോളാം.. പക്ഷേ അമ്മയെ കണ്ടാൽ അച്ചുവിന് അതു ഒരുപാട് സന്തോഷം ആകും... ബുദ്ധിമുട്ട് ആകുമെങ്കിൽ വേണ്ട... ഞാൻ പറഞ്ഞു എന്നേ ഉള്ളു... പിന്നെ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ മാപ്പ്... അറിഞ്ഞു കൊണ്ട് അല്ല.. ഒന്നും അമ്മ മനസ്സിൽ വെയ്ക്കരുത്...😊 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 പെട്ടെന്ന് ഉള്ള കിച്ചുവിന്റെ പ്രവൃത്തിയിൽ അവർക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു... ഒരുപാട് സങ്കടം ഉള്ളിൽ വെച്ചു തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിന്നവനെ കണ്ട് അവർക്ക് അവനോട് വാത്സല്യം തോന്നി... ഇത് കണ്ട് കൊണ്ട് ആണ് മോഹൻ അങ്ങോട്ട് കയറി വന്നത്... മുഖം കണ്ടാൽ തന്നെ അറിയാം കിച്ചു പറഞ്ഞത് എല്ലാം കേട്ടു എന്ന്... ""നമുക്ക് പോകാം.. വിച്ചു വീട്ടിൽ ഒറ്റയ്ക്ക് ആണ്..."" ""അത് പിന്നെ ഏട്ടാ..."" ""എന്താ ടി??"" ""മോളും മോനും ഇവിടെ ഒറ്റയ്ക്ക് അല്ലെ... ഞാൻ ഇന്ന് ഇവിടെ നിൽക്കാം.. എന്തെങ്കിലും ആവിശ്യം വന്നാലോ?? വേറെ ആരും ഇല്ലെല്ലോ ഇവിടെ നിൽക്കാൻ..."" ""എങ്കിൽ ഞാൻ രാവിലെ വരാം.. ഇറങ്ങട്ടെ മോനെ.."" ""ശെരി അച്ഛാ.. നാളെ വരുമ്പോൾ വിച്ചുവിനെ കൂടി കൊണ്ട് വരണേ.."" 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷

കൂടെ നിൽക്കാം എന്ന് പറഞ്ഞിട്ട് തന്നോട് ഒന്നും സംസാരിക്കാതെ കട്ടിലിൽ പോയി ഇരുന്ന അമ്മയെ അവൻ സങ്കടത്തോടെ നോക്കി.. പിന്നെ കട്ടിലിൽ കിടക്കുന്ന തന്റെ പെണ്ണിനേയും മക്കളെയും കണ്ടപ്പോൾ വന്ന സങ്കടം പോലും എവിടെയോ പോയത് ഒരു ചിരിയോടെ അവൻ അറിഞ്ഞു... അച്ചുവിന്റെ അടുത്ത് അവളെയും മക്കളെയും നോക്കി ഇരുന്നപ്പോൾ അറിയാതെ തന്നെ അവന്റെ കണ്ണുകൾ അടഞ്ഞു പോയി... മരുന്നിന്റെ ക്ഷീണവും എല്ലാം കൂടി അച്ചുവിന്റെ അടുത്ത് തന്നെ തല വെച്ചു കിടന്നവൻ... കുഞ്ഞിന്റെ ചിണുങ്ങൽ കേട്ടാണ് അച്ചു കണ്ണ് തുറന്നത്.. അടുത്ത് കിടന്ന് ഉറങ്ങുന്ന കിച്ചനെ ഉണർത്താതെ എഴുനേൽക്കാൻ ശ്രമിച്ചതും ഒരു കൈ അവളെ താങ്ങിയത് ഒരുമിച്ചാരുന്നു... ""അമ്മ.... അമ്മ പോയില്ലേ??"" ""ഇല്ല.. നീ എന്തിനാ തനിയെ എഴുനേൽക്കാൻ നോക്കിയത്??"" ""കുറേ ദിവസം കൊണ്ട് കിച്ചേട്ടന് ഉറക്കം ഇല്ല അമ്മേ... ഡേറ്റ് അടുത്തപ്പോൾ ടെൻഷൻ മുഴുവൻ ഏട്ടന് ആരുന്നു... പിന്നെ രണ്ട് ദിവസം കൊണ്ട് ആൾ ഒട്ടും ഉറങ്ങിയിട്ടില്ല... രാത്രി കഴിക്കുന്ന മരുന്ന് നല്ല ക്ഷീണം ആണ്... ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു.. അതാ ഞാൻ..."" ""മ്മ്.."" ""അമ്മയ്ക്ക് ഇപ്പോഴും ഏട്ടനോട് ദേഷ്യം ആണോ???"" ""എനിക്ക് എന്തിനാ അവനോട് ദേഷ്യം...??"" ""ഏട്ടൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട്..."" ""എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല..."" ""ഞാൻ നമ്മുടെ വീട്ടിലേക്ക് വരുന്നില്ല അമ്മേ.. എന്നേ നിർബന്ധിക്കല്ലേ... വേണമെങ്കിൽ അമ്മയ്ക്ക് വേണ്ടി ഏട്ടൻ എന്നോട് പോകാൻ പറയും...

പക്ഷേ ഏട്ടന് എപ്പോഴും അങ്ങോട്ട് വരാൻ ഒന്നും പറ്റില്ല അമ്മേ... പിന്നെ ഞാൻ ഇല്ലാതെ മരുന്ന് ഒക്കെ കഴിക്കുന്നത് കണക്ക് ആയിരിക്കും.. ഇപ്പോഴേ ഒരു റൂം തന്നെ മക്കൾക്ക് ഒരുക്കി ഇട്ടേക്കുവാ... ചിരിച്ചു കൊണ്ട് ഉള്ളിൽ കരയാൻ മിടുക്കൻ ആണ് എന്റെ ഏട്ടൻ.... എനിക്ക് ആ മനസ് വിഷമിപ്പിക്കാൻ പറ്റില്ല... സോറി അമ്മേ..."" ""ഇതൊന്നും സംസാരിക്കേണ്ട സമയം ഇതല്ല ആദി.. നീ കുഞ്ഞിന് പാൽ കൊടുക്കാൻ നോക്ക്..."" 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 കുഞ്ഞിന്റെ കരച്ചിൽ ശബ്ദം കേട്ടാണ് കിച്ചു കണ്ണ് തുറന്നത്... നോക്കിയപ്പോൾ മോനെ ഉറക്കാൻ നോക്കുന്ന അമ്മ... പക്ഷേ എത്ര നോക്കിയിട്ടും കുഞ്ഞ് ഉറങ്ങുന്നില്ല.. അടുത്ത ആൾക്ക് അച്ചു പാൽ കൊടുക്കുന്നു... ""ഞാൻ.. ഞാൻ ഉറക്കം അമ്മേ..."" പെട്ടെന്ന് തന്നെ കുഞ്ഞിനെ വാങ്ങി താരാട്ട് പാടാൻ തുടങ്ങി അവൻ... മോൻ ഉറങ്ങി എന്ന് കണ്ടതും അടുത്തുള്ള സീറ്റിൽ ഇരുന്നു വെറുതെ കുഞ്ഞിനെ നോക്കി ഇരുന്നവൻ.. ""എന്താ കിച്ചേട്ടാ മോനെ ഇങ്ങനെ നോക്കുന്നത്???"" ""ഒന്നുല്ല... വെറുതെ ഒരു രസം.. ഈ മുഖം ഇങ്ങനെ കണ്ട് കൊണ്ട് ഇരിക്കാൻ തോന്നുന്നു.... ഞാൻ ജനിച്ചപ്പോഴും അച്ഛൻ ഇങ്ങനെ ഒക്കെ ചെയ്തു കാണും അല്ലെ???"" ""പിന്നെ ചെയ്യാതെ ആണോ ഏട്ടൻ ഇത്ര വലുത് ആയതു??😂 രാത്രി ഉറങ്ങേണ്ട സമയത്തു വെറുതെ ഓരോന്ന് ആലോചിച്ചു ഇരിക്കാതെ പോയി കിടന്നു ഉറങ്ങാൻ നോക്ക്...""

അച്ചു കലിപ്പ് ഇട്ടതും പിന്നെ അവിടെ വഴക്കിനു നില്കാതെ കുഞ്ഞിനെ കൊണ്ട് കിടത്തി അച്ചുവിന്റെ അടുത്ത് തല വെച്ചു കിടന്നവൻ.. ""കിച്ചു..."" ""എന്താ അമ്മേ???"" അവൻ തല പൊക്കി നോക്കിയതും അടുത്തേക്ക് വരാൻ പറഞ്ഞവർ.. ""മടിയിൽ കിടക്കണോ???"" അമ്മ ചോദിച്ചതും എന്തോ ഏറെ കേൾക്കാൻ കാത്തിരുന്നത് കേട്ട പോലെ അവരുടെ മുഖത്തേക്ക് നോക്കി കിച്ചൻ.. ""മ്മ്..."" ""എങ്കിൽ വായോ..."" അത് കേട്ടതും രണ്ടാമത് ഒന്ന് ആലോചിക്കാതെ അമ്മയുടെ മടിയിൽ ഒരു കൊച്ച് കുട്ടിയെ പോലെ കിടന്നവൻ... അവന്റെ മുടിയിൽ തലോടി അമ്മയും... നല്ല ക്ഷീണവും മരുന്നിന്റെ മയക്കവും കൊണ്ട് പെട്ടെന്ന് തന്നെ അവൻ ഉറങ്ങി പോയി.. തന്റെ മടിയിൽ കിടക്കുന്നവനോട് അവർക്ക് അതിയായ വാത്സല്യം തോന്നി... ഒരുപക്ഷെ ആദിയെ കല്യാണം കഴിച്ചപ്പോൾ അവൻ മനസ് കൊണ്ട് ഒരു അമ്മയുടെ സ്നേഹം കിട്ടും എന്നു പ്രതീക്ഷിച്ചു കാണില്ലേ... എന്നിട്ടും താൻ ചെയ്തതോ..അപ്പോഴൊന്നും ഒരു പരാതിയും പറഞ്ഞിട്ടില്ല... ആദ്യമായി എതിർത്തു സംസാരിച്ചത് അച്ചുവിനെ വീട്ടിലേക്ക് വിടില്ല എന്ന് പറയാൻ ആണ്.. അതിന് ഇന്ന് ക്ഷമയും പറഞ്ഞു... 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 രാവിലെ അവിയോടും ശ്യാമിനോടും കത്തി അടിച്ചു കൊണ്ട് ഇരിക്കുവാരുന്നു കിച്ചു.. ""ടാ കിച്ചാ.. എങ്ങനെ ഉണ്ടാരുന്നു നിന്റെ ലേബർ റൂം എക്സ്പീരിയൻസ്???"" ""ഞാൻ വിചാരിച്ചത് പോലെ ഒന്നും അല്ലാരുന്നു സിട്ടു.."" ""നീ അതിന് എന്താ വിചാരിച്ചത്??""

""ഞാൻ പ്രതീക്ഷിച്ചു എന്നേ കാണുമ്പോൾ അച്ചു എനിക്ക് ഒന്നുമില്ല കിച്ചേട്ടാ എന്ന് പറഞ്ഞു കണ്ണ് അടച്ചു കാണിക്കുമെന്നും... പിന്നെ എന്നേ കാണുമ്പോൾ അവൾക്ക് വേദന കുറയും എന്നൊക്കെ.. പക്ഷേ ഇത് ആദ്യം മുതൽ അവസാനം വരെ ഒരേ കരച്ചിൽ.. പിന്നെ അവസാനം ആയപ്പോൾ അതിന്റെ ശബ്ദം കൂടിയതും എന്റെ കൈ മാന്തി പൊളിച്ചതും അല്ലാതെ വേറെ ഒന്നുമില്ല... എന്റെ എല്ലാ പ്രതീക്ഷയും തകിടം മറിഞ്ഞു... ഈ കഥയിലും സീരിയലിലും ഒക്കെ കാണുന്ന ഡെലിവറി സീൻ update ചെയ്യണ്ട കാലം കഴിഞ്ഞു എന്നാണ് എന്റെ ഒരു ഇത്.. 😌"" ""നിന്നോട് ആരെങ്കിലും പറഞ്ഞോ ഉള്ള കഥ വായിച്ച എക്സ്പീരിയൻസ് കൊണ്ട് ലേബർ റൂമിൽ കേറാൻ???"" ""കഥ വായിച്ച എക്സ്പീരിയൻസ് അല്ലാതെ റിയൽ ലൈഫ് എക്സ്പീരിയൻസ് വരാൻ എന്റെ ഭാര്യ നേരുത്തേ മുതൽ അവിടെ അല്ല.. അവളുടെ ഫസ്റ്റ് ബേബിസ് ആണ്... ഒന്ന് പോടാ.. നീ ഒക്കെ ഡോക്ടർ ആയിട്ടല്ലേ ഇതിനെ കുറിച്ചൊക്കെ വലിയ അറിവ്.."" ""ഞങ്ങൾ ഒന്നും ചോദിച്ചതും ഇല്ല.. നീ ഒന്നും പറഞ്ഞതും ഇല്ല..."" ""സിട്ടു.. എനിക്ക് അല്ലാത്ത ഒരു കാര്യം സീരിയസ് ആയി പറയാൻ ഉണ്ട്.."" ""എന്താടാ???"" ""നമ്മുടെ ഹോസ്പിറ്റലിൽ ഇനി മുതൽ ലേബർ റൂമിൽ ഭർത്താക്കന്മാരെ കൂടെ കേറ്റാൻ ഉള്ള facilities ഒരുക്കണം... ഒരു പെണ്ണ് ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന സമയം അവളുടെ നല്ല പാതിയും ഒപ്പം വേണം... അവന് ചിലപ്പോൾ പ്രത്യേകിച്ച് അവിടെ ഒന്നും ചെയ്യാൻ ഇല്ലായിരിക്കും..

പക്ഷേ വേദന കൊണ്ട് കിടക്കുന്നവൾക്ക് അത് കൊടുക്കുന്ന മെന്റൽ സപ്പോർട്ട് ചെറുതല്ല.."" ""ടാ പക്ഷേ അതിന് ഉള്ള കാര്യങ്ങൾ..."" ""അതിന് ഉള്ള കാര്യങ്ങൾ എന്താണോ.. അത് എത്രയും പെട്ടെന്ന് ചെയ്യണം ടാ... അതിന് എത്ര രൂപ ചിലവ് ആയാലും അതൊരു പ്രശ്നം അല്ല... "" ""നിനക്ക് എമൗണ്ട് ഒരു പ്രശ്നം അല്ല എങ്കിൽ നമുക്ക് വേണ്ട നടപടി എടുക്കാം.. പിന്നെ ആദിയെ നാളെ ചിലപ്പോൾ ഡിസ്ചാർജ് ചെയ്യും... ഞാൻ വൈകിട്ട് വരാം.. OP ഉണ്ട്..."" 🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷 ഡോക്ടർ വന്നു ഡിസ്ചാർജ് ചെയ്തതും കിച്ചു ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്ക് ആണ്.. എന്നിട്ട് അച്ചുവിന്റെ അടുത്ത് ചെന്നു.. ""അച്ചൂട്ടി... ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടല്ലേ..."" ""എന്താ ഏട്ടാ???"" ""നീ.... നീ നിങ്ങളുടെ വീട്ടിലേക്ക് പൊക്കോ... ഞാൻ മക്കളെ കാണാൻ തോന്നുമ്പോൾ അവിടെക്ക് വരാം.. കുറച്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു.."" ""ഇതെന്താ ഇപ്പോ ഇങ്ങനെ ഒക്കെ പറയാൻ.. ഞാൻ എവിടെയും പോകുന്നില്ല.. എനിക്ക് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നാൽ മതി..."" ""നിനക്ക് എന്താ അച്ചു മനസിലാകില്ലേ?? അല്ലെങ്കിൽ തന്നെ ഇവിടെ മനുഷ്യൻ പ്രാന്ത് എടുത്തു ആണ് നടക്കുന്നത്... ഇനി അതിന്റെ കൂടെ നീയും കൂടി തുടങ്ങാതെ... "" ""ആരുടേയും പ്രാന്ത് കൂട്ടാൻ ഞാൻ ഒന്നും ചെയ്തില്ല.. എന്തൊക്കെ വന്നാലും ഞാൻ എന്റെ വീട്ടിലേക്ക് പോകില്ല.."" ""പുല്ല്.. പറഞ്ഞാൽ മനസിലാകില്ല എങ്കിൽ പിന്നെ ഞാൻ എന്ത് വേണം. നീ നിന്റെ ഇഷ്ടത്തിന് എന്തെങ്കിലും ചെയ്തോ..""

ഇതും പറഞ്ഞു അടുത്ത് കിടന്ന കസേര തട്ടി കളഞ്ഞപ്പോഴാണ് ബാക്കി എല്ലാവരും അകത്തേക്ക് കയറി വന്നത്.. ""ഒന്ന് പറ അച്ഛാ.. എനിക്ക് കിച്ചേട്ടന്റെ കൂടെ പോയാൽ മതി എന്ന് പ്ലീസ്.."" ""കുറച്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു മോളെ.. നിന്നെ ഈ ഒരു അവസ്ഥയിൽ നന്നായി നോക്കാൻ നിന്റെ അമ്മയ്ക്കും കാണില്ലേ ആഗ്രഹം... കിച്ചന്റെ കാര്യം മാത്രം നോക്കാതെ അമ്മയെ കൂടി പരിഗണിയ്ക്കണം ആദി... "" ""ഞാൻ... ഞാൻ വരാം.."" ഇതും പറഞ്ഞു അച്ചു നോക്കിയത് കിച്ചനെ ആണ്.. കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്... എങ്കിലും മറ്റെവിടെയോ നോക്കി ആണ് ഇരിയ്ക്കുന്നത്... ""കിച്ചു..."" അച്ചുവിന്റെ അമ്മ വിളിയ്ച്ചതും വെറുതെ അവരെ ഒന്ന് നോക്കിയവൻ.. ""എ. എന്താ അമ്മേ...??"" ""മോളെ ഞങ്ങൾ കൊണ്ട് പോകുന്നതിനു നിനക്ക് എന്തെങ്കിലും വിരോധം ഉണ്ടോ????"" ""ഇല്ല..."" ""പക്ഷേ ഇങ്ങനെ നിലവിളിച്ച് ഇരിയ്ക്കുന്ന പെണ്ണിനെ കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.."" ""ഏഹ്ഹ്?? 🙄"" ""നിന്നെ വിട്ട് പോകാൻ അവൾക്ക് ഒട്ടും താല്പര്യം ഇല്ല.. പിന്നെ ആദിയുടെ കൂടെ തന്നെ നിൽക്കാൻ നീ ഒരുപാട് ആഗ്രഹിച്ചതിന്റെ അല്ലെ ഈ കണ്ണീർ.. ഇത് ഇപ്പോ ഇവളെ വീട്ടിൽ കൊണ്ട് പോയാലും ശെരി, ഏത് നേരവും നിന്റെ ചിന്ത ആയിരിക്കും... നിനക്കും അതേ.. ഏത് വീട്ടിൽ ആയാലും പ്രസവരക്ഷ നന്നായി ചെയ്താൽ മതി.. അതിന് ഞങ്ങൾ കുറച്ചു ദിവസം ഇന്ദീവരത്തിൽ വന്നു നിന്നാലും പ്രശ്നം ഒന്നുമില്ലല്ലോ.."" ""അമ്മ പറഞ്ഞത് സത്യം. ആണോ??"" വിശ്വാസം വരാത്ത രീതിയിൽ കിച്ചു ചോദിച്ചപ്പോൾ അവർ അതേ എന്ന രീതിയിൽ തലയാട്ടി.. അതിന്റെ സന്തോഷം അവൻ പ്രകടിപ്പിച്ചത് അവരുടെ കവിളിൽ അമർത്തി ഉമ്മ വെച്ചാണ്.. ""താങ്ക്യൂ അമ്മേ 😍😍"" 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷

വീട്ടിൽ എത്തിയിട്ട് അച്ചു കിച്ചനെ നോ മൈൻഡ്😏😏 പല പ്രാവിശ്യം മിണ്ടാൻ ശ്രമിച്ചു എങ്കിലും പെണ്ണ് അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു മാറി.. ""മതി അച്ചു.. രണ്ട് ദിവസം കൊണ്ട് ഞാൻ നിന്റെ കൂടെ നടക്കുന്നു.. ഇത്രക്ക് ദേഷ്യം കാണിയ്ക്കാൻ എന്താ??"" ""ഒന്നും ഇല്ലേ മനുഷ്യാ?? എന്റെ മുഖത്തെ നോക്കി പറ.. ഒന്നും ഇല്ല എന്ന്..."" ""നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ.. എന്റെ അപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ പറഞ്ഞു പോയത് അല്ലെ.."" ""ഇനി ഇങ്ങനെ ഒരു സാഹചര്യം വന്നാൽ എന്നേ ഈ വീട്ടിൽ നിന്നും ഇറക്കി വിടുവോ??"" ""അച്ചു....😡"" അതൊരു അലർച്ച ആരുന്നു.. ""ദേഷ്യപ്പെടണ്ട കിച്ചേട്ടാ.. ഇനി വേണമെങ്കിൽ ഏട്ടൻ അതും ചെയ്യില്ലേ.. അമ്മ പറഞ്ഞാൽ ഏട്ടൻ അതും അതിന്റെ അപ്പുറവും കേൾക്കും.."" ""ടി പുല്ലേ... നീ പറഞ്ഞു പറഞ്ഞു എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ?? വെറുതെ എന്റെ കൈയിൽ നിന്നും വാങ്ങരുത് നീ..."" ""എന്തിനാ അത് കൂടി കുറയ്ക്കുന്നത്.. അടിച്ചോ.. ഞാൻ നിന്ന് കൊള്ളും.. എന്റെ കൈ മാങ്ങാ പറിക്കാനും പോകില്ല.. പിന്നെ അതൊന്നും എനിക്ക് പ്രശ്നം അല്ല.. പക്ഷേ ഞാൻ പോകില്ല എന്ന് പറഞ്ഞിട്ടും എന്നേ തള്ളി വിടാൻ നോക്കിയെല്ലോ.. അച്ചു.. കുച്ചു.. അച്ചൂട്ടി... കോപ്പാണ്... എല്ലാവർക്കും വേണ്ടി നിങ്ങൾ എന്നേ തട്ടി കളിയ്ക്കും.. ഒരു നൂറു പ്രാവിശ്യം ഞാൻ പറഞ്ഞത് അല്ലെ എനിക്ക് പോകണ്ട പോകണ്ട എന്ന്. അപ്പോൾ അമ്മയ്ക്ക് വിഷമം, അച്ഛന്റെ ആഗ്രഹം.. പറയാൻ നിങ്ങൾക്ക് നൂറു ഞായങ്ങൾ ഉണ്ടെല്ലോ..

ചെല്ല്.. അമ്മ അപ്പുറത്ത് ഉണ്ട്.. പോയി മടിയിൽ കിടക്കുകയോ ഇരിയ്ക്കുകയോ എന്തെങ്കിലും ഒക്കെ ചെയ്തോ.. എന്നെയും മക്കളെയും വെറുതെ വിട്ടേക്ക്... ഏത് നേരവും കിച്ചേട്ടൻ കിച്ചേട്ടൻ എന്ന് പറഞ്ഞു നടക്കുന്ന ഞാ..."" ബാക്കി പറയാൻ സമ്മതിക്കുന്നതിനു മുൻപേ അച്ചുവിനെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു അവളുടെ ചുണ്ടിൽ തന്റെ ചുണ്ടുകൾ ചേർത്തവൻ... ആദ്യം ഇടിച്ചും പിച്ചിയും ഒക്കെ അവനിൽ നിന്നും മാറാൻ ശ്രമിച്ചെങ്കിലും പതിയെ അവൾ അവന് വിധേയയായി നിന്നു... ഒട്ടും വേദനിപ്പിക്കാതെ അവളെ ചുംബിച്ചു വിട്ടു മാറുമ്പോൾ അച്ചു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി.. അത് മനസിലാക്കി എന്ന പോലെ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചവൻ.. ""മര്യാദക്ക് അടങ്ങി നിൽക്കെടി അവിടെ... രണ്ട് ദിവസം കൊണ്ട് ഞാൻ സഹിക്കുവാ... വേണ്ട വേണ്ട നു വെച്ചപ്പോൾ നീ സമ്മതിക്കില്ല അല്ലെ..."" ""ഞാൻ ഒന്നും ചെയ്തില്ലല്ലോ... ഏട്ടന് അല്ലെ എന്നേ വേണ്ട എന്ന് പറഞ്ഞത്... വീട്ടിൽ പോ എന്ന് പറഞ്ഞത്... പിന്നെ വരാം എന്ന്...."" ഇങ്ങനെ ഹോസ്പിറ്റലിൽ വെച്ചു താൻ പറഞ്ഞ ഓരോ കാര്യവും എണ്ണി പറയുന്നവളെ കണ്ട് അവന് ചിരി വന്നു.. ""നിന്നോട് പോകാൻ ഞാൻ പറഞ്ഞു.. പക്ഷേ എനിക്ക് നിന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞോ???"' ""പോകാൻ പറഞ്ഞതിന് അർത്ഥം എന്നേ വേണ്ട എന്ന് അല്ലെ..😒"" ""നീ വെറുതെ എന്റെ കൈയിൽ നിന്നും വാങ്ങല്ലേ അച്ചു... നിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർതിയിട്ട് എനിക്ക് ഇവിടെ സമാധാനം ആയി ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നോ നിനക്ക്??""

""പിന്നെ എന്തിനാ അങ്ങനെ പറഞ്ഞത്??"" ""അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്. പിന്നെ മോഹൻ അച്ഛനും പറഞ്ഞു. ഞാൻ കാരണം ആരും വിഷമിക്കണ്ട എന്ന് കരുതി.."" ""അപ്പൊ എനിക്ക് വിഷമം ഇല്ലേ??"" ""നിന്നെ പറഞ്ഞു മനസിലാക്കാം എന്ന് ഞാൻ വിചാരിച്ചു.. പക്ഷേ ഞാൻ അറിഞ്ഞോ നീ ഇത്ര സീൻ ആക്കും എന്ന്... പിന്നെ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്താൽ നിന്റെ വീട്ടിൽ ഞാനും എന്റെ ഓൾഡ് മാനും ബാഗ് എല്ലാം പാക്ക് ചെയ്ത് വന്നേനെ.. ആ കാര്യത്തിൽ പിന്നെ എന്നേക്കാൾ മുൻപേ അച്ഛൻ കാണും..."" ""അതെന്താ??"" ""നിന്നെ പിരിഞ്ഞു ഇരിക്കാൻ എന്റെ ഡാഡിക്ക് പറ്റില്ല പോലും.. സ്വന്തം മോനെ കണ്ടില്ലെങ്കിൽ കുഴപ്പം ഇല്ല.. മോളെ കണ്ടിലെങ്കിൽ മനസിന്‌ സന്തോഷം ഇല്ല പോലും😏"" ""അസൂയ ഒട്ടും ഇല്ല അല്ലെ?????"" ""എന്തിനാ അസൂയ.. എനിക്ക് ഇപ്പോ ഒരു അമ്മ ഉണ്ടെല്ലോ... അമ്മയ്ക്ക് ഞാൻ ഇപ്പോ സ്വന്തം മോൻ ആണ് അച്ചു...എന്നേ ഭയങ്കര സ്നേഹം ആണ്.. 🥰"" ""എന്റെ ഏട്ടന് ഇപ്പോ സന്തോഷം ആയോ???"", കവിളിൽ ഒരു കൈ ചേർത്തു അവൾ ചോദിച്ചപ്പോൾ അതിന് മറുപടി എന്ന പോലെ ഒന്ന് കൂടി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തിയവൻ.. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

കുഞ്ഞിനെ റൂമിൽ കൊണ്ട് കിടത്താൻ പോയപ്പോൾ ആണ് അച്ചുവിന്റെ അമ്മയെ അവി തടഞ്ഞത്.. ""അമ്മ ഇപ്പോ അങ്ങോട്ട് പോകണ്ട.."" ""എന്താ മോനെ?? കുഞ്ഞിനെ കിടത്താൻ..."" ""കുഞ്ഞിനെ ഞാൻ എടുക്കാം.. അവിടെ ഇപ്പോ ഒരു യുദ്ധം നടന്നു കൊണ്ട് ഇരിക്കുവാണ്‌.."" ""യുദ്ധമോ??"" ""ആ യുദ്ധം തന്നെ.. അമ്മയുടെ മോളും മരുമോനും തമ്മിൽ... അവളോട് വീട്ടിൽ പോകാൻ അവൻ പറഞ്ഞതിന്.. സോൾവ് ആയി കഴിയുമ്പോൾ തനിയെ രണ്ടും ഇറങ്ങി വരും... അങ്ങോട്ട് കേറി ചെന്നാൽ പിന്നെ അമ്മയെ എടുക്കാൻ ഞാൻ വരേണ്ടി വരും.."" ""അതെന്താ മോനെ???"" ""അത്... അത് പിന്നെ.... ഒന്നുമില്ല അമ്മേ... അമ്മ എനിക്ക് ഒരു ജ്യൂസ്‌ എടുത്തു തരുവോ?? കുഞ്ഞിനെ ഞാൻ നോക്കാം.."" ""മ്മ്.. ഇപ്പോ കൊണ്ട് വരാം..."" കുഞ്ഞിനെ കൈയിൽ തന്നു അമ്മ പോയപ്പോൾ അവി ഒരു ദീർഘശ്വാസം എടുത്തു... ""രക്ഷപെട്ടു😤😤".....  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story