മിഴി രണ്ടിലും: ഭാഗം 57

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അത്... അത് പിന്നെ.... ഒന്നുമില്ല അമ്മേ... അമ്മ എനിക്ക് ഒരു ജ്യൂസ്‌ എടുത്തു തരുവോ?? കുഞ്ഞിനെ ഞാൻ നോക്കാം.."" ""മ്മ്.. ഇപ്പോ കൊണ്ട് വരാം..."" കുഞ്ഞിനെ കൈയിൽ തന്നു അമ്മ പോയപ്പോൾ അവി ഒരു ദീർഘശ്വാസം എടുത്തു... ""രക്ഷപെട്ടു😤😤"" 💥💥💥💥💥💥💥💥💥💥💥💥  (അച്ചു കിച്ചു കുഞ്ഞുവാവാസ് 😌) ശ്യാം വന്നപ്പോൾ കാണുന്നത് വാവകളെ കൊണ്ട് നടക്കുന്ന അവിയും മിലിയും.. മിലി എന്തൊക്കെയോ പറഞ്ഞു അവിയെ കളിയാക്കുന്നുണ്ട്... ""എന്തിനാടാ ഇവൾ നിന്നെ ഇത്ര കളിയാക്കുന്നത്??? അതിനും വേണ്ടി എന്ത് പറ്റി???"" ""വാവ പുണ്യാഹം തളിച്ചെടാ... 😭 അതിനാ ഇവൾ ഇങ്ങനെ കളിയാക്കി നടക്കുന്നത്.."" ""ഓ.. അതാണോ.. കുഞ്ഞിന് അറിയാം കറക്റ്റ് ടോയ്ലറ്റ് എവിടെ ആണെന്ന്..."" ""പഴയ കോമഡി ഇറക്കാതെ പുതിയത് ഉണ്ടെങ്കിൽ ഇറക്കണം മിച്ചർ.. 😏"" ""നിന്റെ ലെവലിനു ഇതൊക്കെ തന്നെ ധാരാളം.. പിന്നെ കിച്ചു എവിടെ???"" ""അവൻ റൂമിൽ ആദി മോൾക്ക് ഓക്സിജൻ കൊടുക്കുന്നു.."" ""എന്ത് തേങ്ങ കൊടുക്കുന്നു എന്നാ?? 🙄"" ""കുറച്ചു ശ്വാസം.. കൊടുത്തു കഴിയുമ്പോൾ ഇറങ്ങി വരും.. റൂമിലേക്ക് കേറാൻ പോയ അമ്മയെ ഒരു പരുവത്തിൽ ആണ് ഞാൻ വഴി തിരിച്ചു വിട്ടത്..."" ""ഇവന് എന്താ പ്രാന്ത് ആണോ... പ്രസവിച്ചു എണ്ണിറ്റു വന്ന പെണ്ണിന്റെ അടുത്താണോ അവൻ ഇമ്രാൻ ഹാഷ്മി കളിയ്ക്കുന്നത്???"" ""ടാ മോനുസേ.. നിന്നെ അനുവിന്റെ അമ്മ റൂമിൽ നോ എൻട്രി വെച്ചതിന് കിച്ചു എന്ത് ചെയ്തു മുത്തേ... 😌

പിന്നെ എന്റെ ഒരു നിഗമനം വെച്ചു ഇത് അവന്റെ അവസാനത്തെ അടവ് ആണെന്ന് തോന്നുന്നു...."" ""y but y???"" ""കുറച്ചു നേരം മുൻപ് അവിടെ പൗഡർ ടിൻ ഒക്കെ താഴെ വീഴുന്ന ശബ്ദവും പിന്നെ തലയണ ഒക്കെ വെളിയിലേക്ക് പറന്നു പോയിരുന്നു... പിന്നെ പെട്ടെന്ന് സൈലന്റ്... ചിലപ്പോൾ വന്ന അടികളെ പ്രതിരോധിക്കാൻ വേണ്ടി അവൻ.... പെട്ടെന്ന് സൈലന്റ്... അപ്പോൾ പിന്നെ.. അഹ് അഹ് 😌😌😌"" ""ഒരു ഡോക്ടർ പറയുന്നതു കേട്ടില്ലേ... മ്ലേച്ഛം.."" ""ഒന്ന് പോടോ ഹേ.. എന്ത് മ്ലേച്ഛം.. പെണ്ണ് ഇവിടെ നിൽക്കുന്നു.. അല്ലെങ്കിൽ ബാക്കി പറഞ്ഞു തന്നെന്നെ ഞാൻ... കൊച്ചിനെ പിടിച്ചേ.. ഞാൻ പോയി ഡ്രസ്സ്‌ മാറ്റി വരാം.."" ""ഡ്രസ്സ്‌ മാറാൻ ഒന്നും നിൽക്കണ്ട നിച്ചേട്ടാ... ഇപ്പോ പോയി അടുത്തതു ഇട്ടിട്ട് വന്നാലും അവൻ വീണ്ടും അതിൽ പുണ്യാഹം തളിക്കും... അതിലും നല്ലത് എല്ലാം കഴിഞ്ഞു ഫ്രഷ് ആയി ഡ്രസ്സ്‌ മാറുന്നത് ആണ്..."" ""അതും ശെരി ആ... ഇപ്പോഴേ ട്രെയിനിങ് കിട്ടുന്നത് നല്ലത് ആണ്.. ഭാവിയിൽ ഉപകാരപ്പെടും..."" ഇതും പറഞ്ഞു അവി മിലിയെ നോക്കിയപ്പോൾ അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് വലിഞ്ഞു.. 💥💥💥💥💥💥💥💥💥💥💥💥 കിച്ചു വെളിയിൽ വന്നപ്പോൾ കാണുന്നത് അവിയുടെ കൈയിൽ ഇരുന്നു മോൻ ഉറങ്ങുന്നതു ആണ്.. ഉറങ്ങുന്ന കുഞ്ഞിനോടും കാര്യമായി സംസാരിക്കുന്നത് കണ്ടപ്പോൾ കിച്ചന് ചിരി പൊട്ടി...

""നീ എന്താടാ ഉറങ്ങുന്ന കുഞ്ഞിനെ പോലും വെറുതെ വിടില്ലേ??"" ""നോ മാൻ.. ഇവൻ ഒന്ന് നടക്കാൻ തുടങ്ങിയിട്ട് എങ്ങനെ ശ്യാമിന് ഇട്ട് പണി കൊടുക്കാം എന്നതിന്റെ ചർച്ചയിൽ ആരുന്നു ഞങ്ങൾ..."" ""എന്നിട്ട് ചർച്ച കഴിഞ്ഞോ???"" ""യാ യാ.. കുറച്ചു ഐഡിയ ഒക്കെ ഉണ്ട്.. അതൊക്കെ വർക്ക്‌ഔട്ട്‌ ആകണം എങ്കിൽ ഇവൻ ഒന്ന് വളരണം... ഈ യാം വെയ്റ്റിംഗ് ഫോർ ദാറ്റ്‌ 😎"" ""അപ്പോ നിനക്ക് എന്റെ കുഞ്ഞി പെണ്ണിനെ വേണ്ടേ??"" ""വാട്ട്‌ മാൻ.. നിന്റെ കുഞ്ഞിപെണ്ണിന് ഉള്ള ബാർബി ഡോൾ ഒക്കെ ഞാൻ ഇപ്പോഴേ വാങ്ങി വെച്ചിട്ട് ഉണ്ട്..28 ന്റെ ദിവസം കൊണ്ട് വരാം എന്ന് കരുതി... മൂന്ന് പേർക്കും ഉള്ളത് ഉണ്ടെടാ... പക്ഷേ എല്ലാം ഒന്നും ഞാൻ നിങ്ങൾക്ക് തരില്ലട്ടോ..."" ""അതെന്താ ബാക്കി നിനക്ക് രാത്രിയിൽ വേണോ??"" ""പോടാ പുല്ലേ.. വാവാസ് എന്റെ വീട്ടിൽ വരുമ്പോൾ കളിക്കാൻ ടോയ്‌സ് വേണ്ടേ.. അതിന്... പിന്നെ മിച്ചർ കിരൺ, എനിക്ക് ഒരു സീരിയസ് കാര്യം പറയാൻ ഉണ്ട്.."" ""എന്താടാ??"" ""പ്രസവിച്ചു വെറും എട്ടു ദിവസം ആയ പെണ്ണ് ആണ് അവൾ.. ആ പെണ്ണിനെ കേറി ഉമ്മിക്കുമ്പോൾ ഡോർ എങ്കിലും മിനിമം അടയ്ക്കാൻ നോക്കണം... പണ്ടത്തെ പോലെ പ്രസാദ് അങ്കിൾ മാത്രം അല്ല ഇവിടെ ഉള്ളത്.. അങ്കിൾ പിന്നെ എന്തെങ്കിലും കണ്ടാലും കാണാത്തത് പോലെ പോകും...

ഇതൊക്കെ കുറേ കണ്ട് എക്സ്പീരിയൻസ് ആയത് അല്ലെ.. പക്ഷേ ന്യൂ മെംബേർസ് അങ്ങനെ അല്ല.. ആ പാവം വിച്ചു ഇതൊക്കെ കണ്ട് വന്നാൽ അവൻ വഴി തെറ്റില്ലേ??😤"" ""ഒരു അബദ്ധം പറ്റി പോയി.. നീ ഒന്ന് ക്ഷമിക്ക്... പിന്നെ അമ്മ എന്തെങ്കിലും കണ്ടോ???"" ""ഞാനേ കണ്ടുള്ളു.. ഞാൻ മാത്രം... 😌 പാവം അമ്മ അങ്ങോട്ട് വരാൻ പോയപ്പോൾ ജ്യൂസ്‌ വേണം എന്ന് പറഞ്ഞു ഞാൻ വഴി തിരിച്ചു വിട്ടു.. സ്മരണ വേണം മോനെ സ്മരണ.."" ""അതൊക്കെ നമുക്ക് ആലോചിക്കാം.. പിന്നെ ഇങ്ങനെ ഒരു ട്രോഫി നിനക്കും വേണ്ടേ???"" ""ഒരു രണ്ട് വർഷം കൂടി കഴിയട്ടെടാ.."" ""അതെന്താ??"" ""അവൾ കുഞ്ഞല്ലേ.. വെറും 19 വയസ് അല്ലെ ഉള്ളു.. ഒരു ഭാര്യ ആയി എന്നത് മാറ്റി നിർത്തിയാൽ പ്രെഗ്നൻസി ഒക്കെ ഇപ്പോൾ അവൾക്ക് risk ആണ്.. അറ്റ്ലീസ്റ്റ് 21 എങ്കിലും ആകട്ടെ... അവൾക്ക് ആഗ്രഹം ഒക്കെ ഉണ്ട്.. ഒരു ദിവസം അത് പറയുകയും ചെയ്തു.. കിച്ചു ചേട്ടനും ശ്യാം ചേട്ടനും ഒക്കെ വാവ ആയി, ഇനി നമുക്കും വേണ്ടേ എന്നു... പിന്നെ ഇനി ഞങ്ങൾ തീരുമാനിച്ചതിനും മുൻപേ ദൈവം തന്നാൽ കൈയും നീട്ടി വാങ്ങും.."" ""അതും ശെരി ആണ്.. അവൾ പഠിയ്ക്കട്ടെ... പിന്നെ നിന്റെ കോളേജ് ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു??"" ""ആദ്യം ഒക്കെ നല്ല കളക്ഷൻ ആരുന്നു..

പിന്നെ കല്യാണം കഴിഞ്ഞതു ആണെന്നും ഭാര്യയുടെ ക്ലാസ്സിൽ പഠിപ്പിക്കാൻ വേണ്ടി മാത്രം ആണ് ആ കോളേജിൽ പോകുന്നത് എന്നും അവിടുത്തെ CID കുരിപ്പുകൾ കണ്ട് പിടിച്ചെടാ.. അത് കൊണ്ട് ഇപ്പോ കളക്ഷൻ കുറവാണ്.. പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ.. 😁"" ""മിടുക്കൻ.. കോഴി എവിടെയും കോഴി തന്നെ... നീ കുഞ്ഞിനെ താ.. ഞാൻ കൊണ്ട് കിടത്തിയിട്ട് വരാം.."" ""പോയിട്ട് വരുമ്പോൾ നിന്റെ വീട്ടിൽ ഇടുന്ന ഒരു ഷർട്ടും മുണ്ടും കൂടി."" ""അതെന്തിനാ??"" ""നിന്റെ മോൻ എന്നേ ഒന്ന് സ്നേഹിച്ചതാ.... "" 💥💥💥💥💥💥💥💥💥💥💥💥 ഹാളിൽ tv കാണുവാരുന്നു ശ്യാംമും അവിയും കിച്ചുവും.. അവിയുടെ കാൽ കിച്ചന്റെ മടിയിലും തല ശ്യാമിന്റെ കാലിലും... ""ഇവൻ എന്താടാ ഇങ്ങനെ കിടന്ന് ഉറങ്ങുന്നത്?? രാത്രി ഇവന് ഉറക്കം ഒന്നുമില്ലേ???"" ""രാത്രി എങ്ങനെ ഉറങ്ങാൻ ആണെടാ... രാത്രി ഒരു മണിയ്ക്കും രണ്ട് മണിക്കും ഒക്കെ ഇവൻ ഹോസ്പിറ്റലിൽ പോകും... ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല കിച്ചു.. ഏതൊരു എമർജൻസി വന്നാലും ന്യൂറോയിൽ നിന്നും അവർ വിളിക്കുന്നത് ഇവനെ ആണ്.. ആത്മാർത്ഥത കൂടുതൽ ആയതു കൊണ്ട് ഫോൺ വരുമ്പോഴേക്കും ഇവൻ ഇറങ്ങി പോകും.. ഒരു രീതിയിൽ പറഞ്ഞാൽ മറ്റുള്ള ഡോക്ടർസ് ഇവനെ മാക്സിമം ഉപയോഗിക്കുവാണ്.. എനിക്ക് എന്തെങ്കിലും പറയുന്നതിനും ലിമിറ്റ് ഉണ്ട്..

അവിയോട് ഉള്ള ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ആണ് ഞാൻ പറയുന്നത് എന്ന് പറയും.. ചെയുന്ന ജോലിയോട് ഉള്ള ഇവന്റെ ഇഷ്ടം കൊണ്ട് എത്ര ഉറക്കം കളയാനും ഇവൻ തയറും ആണ്.. പക്ഷേ അത് അത്രക്ക് നല്ല കാര്യവും അല്ലല്ലോ.. ശ്യാമ എല്ലാത്തിനും സപ്പോർട്ടും..."" ""മ്മ്.. എന്നോട് ഇടയ്ക്ക് അച്ചു പറഞ്ഞാരുന്നു.. അവി ചേട്ടൻ രാത്രിയിൽ വരെ ഡ്യൂട്ടി ആണെല്ലോ.. ഇങ്ങനെ ഒന്നും ചേട്ടായി പോകുന്നില്ലല്ലോ എന്ന്.. ഞാൻ അത് അപ്പോൾ അത്രക്ക് കാര്യം ആക്കിയില്ല.. നമ്മുടെ ഹോസ്പിറ്റലിൽ 3 ന്യൂറോ സർജൻ ഇല്ലേ???"" ""ഉണ്ട്..."" ""ഇപ്പോഴത്തെ സിറ്റുവേഷനിൽ ഇതിലും കൂടുതൽ ഡോക്ടറിനെ ആവിശ്യം ഉണ്ടോ??"" ""ഇല്ലെടാ.. ഈ മൂന്ന് തന്നെ അവി വന്നത് മുതൽ അധികം ആണ്.. കാരണം ന്യൂറോ ഡിപ്പാർട്മെന്റിൽ വരുന്നതിൽ 70% രോഗികൾക്കും ഇപ്പോൾ കാണണ്ടത് Dr അവിനാഷിനെ ആണ്.. പിന്നെ സർജറിക്ക് അവി മറ്റുള്ള ന്യൂറോ ഡോക്ടർസ് നെ വിളിക്കാറില്ല... അത് നീയും അന്നു കണ്ടത് അല്ലെ..."" ""അത് കൊള്ളാമെല്ലോ.. ഒരാൾ വന്നപ്പോൾ ബാക്കി ഉള്ളവർക്ക് റസ്റ്റ്‌ ഓ?? നീ ഒരു കാര്യം ചെയ്.. അടുത്ത ആഴ്ച മുതൽ റോട്ടെഷൻ പോളിസി വെക്കു.. ഓരോ ആഴ്ചയും ഓരോ ഡോക്ടർമാർക്ക് നൈറ്റ്‌ ഡ്യൂട്ടി... പിന്നെ ഓരോ ഡിപ്പാർട്മെന്റിൽ നിന്നും ഏറ്റവും കൂടുതൽ രോഗികളും ഏറ്റവും കൂടുതൽ സമയം ഹോസ്പിറ്റലിൽ ചിലവാക്കുന്ന ഡോക്ടർമാർക്ക് അതിൽ ഇളവ് കൊടുക്കാം...

ഇതിന് എതിരെ ആരെങ്കിലും പറഞ്ഞാൽ അവർക്ക് താല്പര്യം ഇല്ല എങ്കിൽ ജോലി മതി ആക്കി പോകാൻ പറഞ്ഞോ.. നാളെ തന്നെ സ്റ്റാഫിന്റെ എല്ലാം ഒരു മീറ്റിംഗ് വേണം... ഞാൻ വരാം... പിന്നെ ചാരിറ്റി ഒക്കെ നന്നായി പോകുന്നില്ലേ??"" ""അതൊന്നും കുഴപ്പം ഇല്ല.. നന്നായി തന്നെ പോകുന്നുണ്ട്..."" ""ഞാൻ ഒരു orphanage തുടങ്ങാൻ പ്ലാൻ ഉണ്ടെടാ.."" ""അതെന്താ പെട്ടെന്ന്??"" ""പെട്ടെന്ന് ഒന്നും അല്ല.. അച്ചുവിന്റെ ആഗ്രഹം ആണ്.. ആരും ഇല്ലാത്ത അമ്മമാർക്കും അച്ഛന്മാർക്കും കൂടി ഒരു വീട്.. അവിടെ തന്നെ മാതാപിതാക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളും... മക്കൾക്ക് നമ്മുടെ സ്കൂളിൽ നിന്നും തന്നെ നല്ല വിദ്യാഭ്യാസം കൊടുക്കാമെല്ലോ... വെളിയിൽ നിന്നും ആരുടെ സഹായവും വേണ്ട.. എല്ലാ ചിലവും ഇന്ദീവരം ഗ്രൂപ്പ്‌... ഞാൻ ഇതിനു വേണ്ടി ഉള്ള ഫോർമാലിറ്റീസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് സർജറി ഒക്കെ കഴിഞ്ഞു റെസ്റ്റിൽ ആയതു.. അടുത്ത മാസം മുതൽ ഓഫീസിൽ പോകണം.. അപ്പോൾ ഇതും കൂടി തുടങ്ങണം.."" ""എന്താടാ സഹായം ഒന്നും വാങ്ങാതെ ഇങ്ങനെ ഒരു പ്ലാൻ??"" ""നമ്മുടെ കൈയിൽ ഒന്നും ഇല്ലെങ്കിൽ മാത്രം മറ്റൊരാളുടെ കൈയിൽ നിന്നും വാങ്ങിയാൽ പോരെ ടാ?? ദൈവം സഹായിച്ചു ഇപ്പോൾ അതിന് വേണ്ടി ആവിശ്യത്തിന് ഉള്ള പണം എന്റെ കൈയിൽ ഉണ്ട്.. ഇനി ഒരു സമയത്തു എന്നേ കൊണ്ട് ഒറ്റക്ക് പറ്റില്ല എന്ന് വരുമ്പോൾ മറ്റുള്ളവരുടെ സഹായം വാങ്ങാം..."" 💥💥💥💥💥💥💥💥💥💥💥💥

അവിയുടെ തലയിൽ തലോടി ഇരിക്കുമ്പോൾ ആണ് ശ്യാമിന്റെ തോളിൽ ആരോ തല വെച്ചത് പോലെ തോന്നിയത്... നോക്കിയപ്പോൾ ശ്യാമ.. വാത്സല്യത്തോടെ തന്നെ ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു മറു കൈ കൊണ്ട് അവിയെ തലോടി ശ്യാം.. ""എന്താ മോളെ.. മക്കൾ ഉറങ്ങിയോ??"" ""ആം.. ഉറങ്ങി.. ആദി ചേച്ചിയും..."" ""പിന്നെ എന്ത് പറ്റി ഇന്ന് എന്റെ അടുത്ത് ഇങ്ങനെ ഒക്കെ?? ഏഹ്ഹ്??"" ""എനിക്ക് എന്റെ ചേട്ടനെ സ്നേഹിച്ചു കൂടെ?? ദേഷ്യം വരുമ്പോൾ ഞാൻ എന്തെങ്കിലും ഒക്കെ പറയും എന്ന് പറഞ്ഞു... 😒 പിന്നെ ചേട്ടനും ജോലി തിരക്ക് ഒക്കെ അല്ലെ... എത്ര ദിവസം കഴിഞ്ഞാ ഇങ്ങനെ ഒന്ന് അടുത്ത് കിട്ടുന്നത്..."" ""മോൾ ചേട്ടന്റെ കൂടെ പുറത്തേക്ക് വരുന്നോ?? ഒരു കുഞ്ഞ് കറക്കം?? ഞാനും നീയും മാത്രം??? അവിയോട് ഞാൻ പറയാം...."" ""എന്നോട് ആരും ഒന്നും പറയണ്ട.. പോയി വരുമ്പോൾ കുഴിമന്തിയും ഐസ് ക്രീംമും..."" ഇതും പറഞ്ഞു ശ്യാമിന്റെ മടിയിൽ ഇരുന്ന തല എടുത്തു കിച്ചന്റെ മടിയിൽ വെച്ചു വീണ്ടും ഉറങ്ങി അവി.."" 💥💥💥💥💥💥💥💥💥💥💥💥💥 ശ്യാംമും മിലിയും ആദ്യം പോയത് മാളിലേക്ക് ആണ്.. ""എന്താ ചേട്ടാ ഇവിടെ??"" ""നീ ഇറങ്ങി വാ.. അതൊക്കെ ഉണ്ട്.."" മിലിയെ ഒരു കൊച്ച് കുട്ടിയെ എന്ന പോലെ ശ്യാം കൈയിൽ പിടിച്ചു നടന്നപ്പോൾ അവൾ തന്റെ പഴയ ചേട്ടനെ ഓർത്തു...

ആദ്യം അവർ പോയത് സിനിമ കാണാൻ ആണ്... ആദ്യമൊക്കെ മിലി കണ്ട് കൊണ്ട് ഇരുന്നെങ്കിലും പിന്നെ ശ്യാമിനെ ചുറ്റി അവന്റെ തോളിൽ തല വെച്ചു സുഖം ആയി ഉറങ്ങി പെണ്ണ്.. അവൻ ആയി വിളിയ്ക്കാനും നിന്നില്ല.. ഒരു ചേട്ടന്റെ എല്ലാ കരുതലോടും കൂടെ രണ്ട് കൈ കൊണ്ടും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു ബാക്കി സിനിമ കണ്ട് ശ്യാം... അവിടെ നിന്നും മിലിയെ കുത്തി പൊക്കി അവർ പോയത് തുണി കടയിലേക്ക് ആണ്.. അവന് ഇഷ്ടപെട്ട കുറേ ഡ്രസ്സ്‌ മിലിയ്ക്ക് വേണ്ടി വാങ്ങി.. അതിന് ചേരുന്ന മാലയും വളയും ഒക്കെ... അടുത്ത് ഉള്ള ബേബി ഷോപ്പിൽ നിന്നും കുറേ ടോയ്‌സ് വാങ്ങാനും മറന്നില്ല... എടുത്തത് എല്ലാം മൂന്നെണം വീതം... പിന്നീട് നേരെ പോയത് ബീച്ചിൽ ആണ്.. മിലിയ്ക്ക് മതി ആകുന്നത് വരെ അവർ കടലിൽ കളിച്ചു.. ""മതി മോളെ.. ഇനി നമുക്ക് അവിടെ ഇരിക്കാം.. ചേട്ടൻ കുഴഞ്ഞു.."" ""കുഴഞ്ഞോ.. എങ്കിൽ വായോ.."" രണ്ട് പേരും ഓരോ ഐസ് ക്രീം വാങ്ങി അടുത്തുള്ള ബെഞ്ചിൽ ഇരുന്നു.. അപ്പോഴൊന്നും ശ്യാമിന്റെ കൈ അവൾ വിട്ടില്ല.. ""നീ ഹാപ്പി അല്ലെ മോളെ??"" ""അതേല്ലോ.. ഒരുപാട് ഹാപ്പി.. എന്താ ചേട്ടാ???"" ""നിനക്ക് എപ്പോഴെങ്കിലും എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ???"" ""ദേഷ്യമോ?? എന്തിന്???"" ""എനിക്ക് നിന്നോട് സ്നേഹം ഇല്ല എന്ന് തോന്നിയിട്ട്..""

""സ്നേഹം ഇല്ല എന്ന് ഒന്നും തോന്നിയിട്ടില്ല.. പക്ഷേ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്.. ആദി ചേച്ചിയോട് സംസാരിക്കുന്ന അത്ര പോലും എന്നോട് സംസാരിക്കാത്തപ്പോഴും പിന്നെ ഞാൻ അടുത്ത് വന്നു ഇരുന്നാൽ പോലും വലിയ സംസാരം ഇല്ലാത്തപ്പോഴൊക്കെ എനിക്ക് വിഷമം വന്നു.. പിന്നെ ഞാൻ വിചാരിച്ചു ചേട്ടന് ഒരുപാട് ജോലി ഇല്ലേ അത് കൊണ്ട് ആയിരിക്കും എന്ന്.. നിച്ചേട്ടനോട് പറഞ്ഞപ്പോൾ എന്നേ വഴക്ക് പറഞ്ഞു.... എങ്കിലും എനിക്ക് അറിയാം. എന്റെ ചേട്ടൻ അല്ലെ.. എന്നോട് ഒരുപാട് ഒന്നും പിണങ്ങി ഇരിക്കില്ല എന്ന്..."" ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ പറഞ്ഞപ്പോൾ ശ്യാമിന് കുറ്റബോധം ആരുന്നു.. ""നിന്നോട് ഉള്ള ദേഷ്യം കൊണ്ട് ഒന്നും അല്ല മോളെ ചേട്ടൻ സംസാരിക്കാഞ്ഞത്.. ഒരു തരം കുറ്റബോധം ആരുന്നു.. അച്ഛന്റെയും അമ്മയുടെയും വാശിക്ക് നീ കുഞ്ഞാണ് എന്ന് പോലും ചിന്തിക്കാതെ ഒരു കല്യാണം... വിവരം ഉള്ള ഞാൻ പോലും അത് തടഞ്ഞില്ല... നിന്റെ ഭാവി പോയെല്ലോ, അവി നിന്നെ നന്നായി നോക്കുമോ എന്നൊക്കെ ഉള്ള പേടി ആരുന്നു...""

""നിച്ചേട്ടൻ എന്നേ നന്നായി തന്നെ ആണ് ചേട്ടാ നോക്കുന്നത്.. ഇന്ന് എന്നെക്കാൾ കൂടുതൽ എന്റെ പടുത്തത്തിൽ ശ്രദ്ധ നിച്ചേട്ടന് ആണ്.. കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും വന്നു എന്ന് അല്ലാതെ വേറെ ഒരു മാറ്റവും എനിക്ക് ഇല്ല... നിച്ചേട്ടൻ എന്റെ ഭാഗ്യം ആണ്.. എന്റെ എല്ലാ കുറുമ്പും സഹിക്കുന്നില്ലേ... വെറുതെ എന്റെ ചേട്ടന് ഇങ്ങനെ ഉള്ള ടെൻഷൻ ഒന്നും വേണ്ടാട്ടോ... പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ??"" ""എന്താ??"" ""ഇത് പോലെ ഇടയ്ക്ക് എന്നേ വെളിയിൽ ഒക്കെ കൊണ്ട് പോകാവോ?? പണ്ടത്തെ പോലെ..."" ""അത്രേ ഉള്ളോ.. എത്ര വേണമെങ്കിലും പോകാം.. ഇപ്പോ നമുക്ക് വീട്ടിൽ പോകാം.. സമയം ഒരുപാട് ആയി..."" അടുത്തുള്ള തട്ട്കടയിൽ നിന്നും മിലിയ്ക്ക് ഇഷ്ടം ഉള്ള ദോശയും ചമ്മന്തിയും കൂടി വാങ്ങി രണ്ട് പേരും കഴിച്ചിട്ടാണ് അവർ വീട്ടിൽ പോയത്.. പിന്നെ അവി പറഞ്ഞ അവന്റെ കുഴിമന്തി..ഇനി അത് കിട്ടിയില്ല എന്ന് പറഞ്ഞു ചെറുക്കാൻ വയലന്റ് ആയാലോ.. വിശക്കുമ്പോൾ അവി അവൻ അല്ലാതെ ആകും 😁🚶‍♀️...  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story