മിഴി രണ്ടിലും: ഭാഗം 6

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ പോകാൻ പോയപ്പോൾ ആണ് പ്രസാദ് ആദിയുടെ അടുത്ത് വന്നത്... ""എന്താ സാർ???"" ""മോൾ ഒന്ന് അച്ഛന്റെ കൂടെ വരുവോ?? കുറച്ചു കാര്യം പറയാൻ ഉണ്ട്‌..."" ""അതിനെന്താ അച്ഛാ.. ഞാൻ ഒന്ന് വീട്ടൽ വിളിക്കട്ടെ.. എന്നിട്ട് വരാം പോരെ..."" ""മതി.. ഞാൻ അവിടെ കാറിന്റെ അടുത്ത് നിൽക്കാം.. 🥀🥀🥀🥀🥀🥀🥀 കാർ ചെന്ന് നിന്നത് ബീച്ചിന്റെ സൈഡിൽ ആണ്... ""വാ ഇറങ്ങു..."" ""എന്താ അച്ഛാ ഇവിടെ വന്നത്???"" ""കിച്ചുവിന്റെ favourite place ആണ് ഇത്..."" ""ഏഹ്ഹ്???? ഇത് പറയാൻ ആണോ അച്ഛൻ എന്നേ ഇവിടെ കൊണ്ട് വന്നത്???"" ""അല്ല.. വേറെ കുറച്ചു കാര്യങ്ങൾ പറയാൻ ആണ്..."" ""എന്താ അച്ഛാ????"" ""നിനക്ക് കിച്ചുവിനെ കുറിച്ച് എന്തറിയാം?? അവൻ എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ???""

""ഇല്ലാച്ചാ.. കിച്ചേട്ടൻ ഇന്നാണ് എന്റെ നമ്പർ വാങ്ങുന്നത് തന്നെ.. അല്ലാതെ ഒന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല.. പിന്നെ വീട്ടിൽ അമ്മ ഇല്ല അച്ഛൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ടുണ്ടാരുന്നു കാണാൻ വന്നപ്പോൾ.. ഇപ്പോ എന്താ അച്ഛാ ഇതൊക്കെ ചോദിക്കുന്നേ???"" ""അമ്മ ഇല്ല എന്ന് പറഞ്ഞില്ലേ.. അത് തന്നെ ആണ് മോളെ അച്ഛനും പറയാൻ ഉള്ളത്..."" ""എന്താ അച്ഛാ.. ടെൻഷൻ അടിപിക്കാതെ കാര്യം പറ..."" ""ടെൻഷൻ ഒന്നും അല്ല മോളെ.. ഇത് മോൾ അറിഞ്ഞിരിക്കണം എന്ന് അച്ഛന് തോന്നി.. അത്രേ ഉള്ളു..."" ""ഹാ.. പറ അച്ഛൻ..."" ""മോൾക്ക്‌ അറിയാല്ലോ ഞാനും നിന്റെ അച്ഛനും കൂട്ടുകാർ ആരുന്നു എന്ന്... ശെരിക്കും പറഞ്ഞാൽ എന്റെ വീട് പാലക്കാട്‌ ആണ്.. മോഹനും ഞാനും അവിടെ കളിച്ചു വളർന്നവര് ആണ്... എന്റെ പടുത്തം ഒക്കെ കഴിഞ്ഞപ്പോൾ സ്വന്തമായി ചെറിയ ഒരു ബിസിനസ്‌ തുടങ്ങി..

അത് വലിയ കുഴപ്പം ഇല്ലാതെ പോകുന്ന സമയത്ത് ആണ് എനിക്ക് കല്യാണലോചന വന്നത്.. ആലോചന എന്ന് പറയാൻ പറ്റില്ല.. അമ്മാവന്റെ മോൾ തന്നെ ആരുന്നു.. അന്നത്തെ കാലത്ത് അതൊക്കെ ആണെല്ലോ നാട്ടുനടപ്പ്. അവൾ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ജീവിതം തന്നെ മാറി. ബിസിനസ്സിൽ പിന്നെ എനിക്ക് ഉയർച്ചകൾ മാത്രേ ഉണ്ടായിട്ടുള്ളു.. കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് കിച്ചു ഉണ്ടായത്. പിന്നെ ബിസിനസ്‌ ആവിശ്യങ്ങൾക്ക് ആയി ഞങ്ങൾ കൊച്ചിയിൽ വന്നു... പിന്നെ ഇവിടെ settled ആയി... കിച്ചുവും ഞാനും മാത്രം ആരുന്നു അവളുടെ ലോകം... അത് കൊണ്ട് തന്നെ വീട്ടുകാരെ പിരിഞ്ഞിരിക്കുന്നതിൽ അവൾ ഒരു വിഷമവും പറഞ്ഞിട്ടില്ല.. എന്നാലും എല്ലാ മാസവും ഞങ്ങൾ പാലക്കാട്‌ പോകുവാരുന്നു..."" ""എന്നിട്ട്..""ആകാംഷ സഹിക്കാൻ വയ്യാതെ ആദി ചോദിച്ചു. ""അത് പോലെ പാലക്കാട്‌ പോയ ഒരു ദിവസം.. അന്ന് കിച്ചുവിന് എട്ട് വയസാണ്..

വഴിയിൽ വെച്ച് മോൻ കരഞ്ഞപ്പോൾ അവന് ജ്യൂസ്‌ വാങ്ങാൻ ഇറങ്ങിയത് ആണ് ഞാൻ.. കരച്ചിൽ കാരണം അവനെയും കൂടെ എടുത്തു.. റോഡ് ക്രോസ് ചെയ്ത് പോയി സാധനം വാങ്ങി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ഒരു ലോറി വന്നു കാറിൽ ഇടിക്കുന്നത് ആണ്.. അമ്മയും പോയി അവളുടെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞും പോയി."" ""കുഞ്ഞോ???"" ആദി തന്റെ സംശയം മറച്ചു വെച്ചില്ല. ""അതേ.. ആക്‌സിഡന്റ് നടക്കുമ്പോൾ അവൾ അഞ്ചു മാസം പ്രെഗ്നന്റ് ആരുന്നു... എന്റെ കിച്ചു ഒരുപാട് സ്വപ്നം കണ്ടത് ആരുന്നു ഒരു കുഞ്ഞനിയൻ അല്ലെങ്കിൽ അനിയത്തി വേണമെന്ന്. പക്ഷേ വിധി മറ്റൊന്നാരുന്നു. കുഞ്ഞും പോയി അവളും പോയി..

ഞാനും എന്റെ മോനും മാത്രമായി...."" ""പിന്നെ ആരാ കിച്ചുവേട്ടനെ നോക്കിയത്??"" ""ആദ്യം തറവാട്ടിൽ ആരുന്നു ഞങ്ങൾ. മോനെ അവിടെ നിർതിയിട്ട് ഞാൻ ജോലിക്ക് പോകും. ഒരു ദിവസം ഞാൻ പതിവില്ലാതെ നേരുത്തേ ചെന്നു. അന്ന് കേട്ടു എന്റെ അമ്മ കുഞ്ഞിനോട് പറയുന്നത് അവൻ കാരണം ആണ് ഇന്ദുവും കുഞ്ഞും മരിച്ചതെന്നും മറ്റും. എല്ലാം കേട്ട് കണ്ണീരോടെ എന്റെ കുഞ്ഞും. അന്ന് അവനെ വിളിച്ചു മോൻ അച്ഛനോട് സത്യം പറ എന്ന് കുറേ പറഞ്ഞപ്പോൾ ആണ് എന്റെ കുഞ്ഞു പറഞ്ഞത് അവനെ തരം കിട്ടിയാൽ എല്ലാം അമ്മയെ കൊന്നവൻ എന്നും പറഞ്ഞു വഴക്ക് പറയലും മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാൻ വിടില്ല, അവൻ കൂടെ കളിച്ചാൽ അവർക്കും എന്തെങ്കിലും പറ്റിയാലോ എന്നുള്ള പേടി പോലും... ആ നിമിഷം അവനെയും കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിയത് ആണ്... ഇറങ്ങുന്ന സമയത്ത് അവരോട് പറയാനും മറന്നില്ല

ബിസിനസ്സിൽ ഉള്ള ശത്രുക്കൾ എനിക്ക് വിരിച്ച കെണിയിൽ വീണത് എന്റെ ഭാര്യയും കുഞ്ഞും ആണെന്ന്.... മറ്റൊന്നും കൂടി പറഞ്ഞു എന്റെ കുഞ്ഞിനെ വേണ്ടാത്ത വീട്ടിൽ ഞാനും നിൽക്കില്ല എന്ന്.... അന്ന് ഇറങ്ങിയത് ആണ് അവിടെ നിന്നും.. പിന്നീട് ഞാനും മോനും മാത്രം ഉള്ള ഒരു ലോകം ആരുന്നു. അവന് അച്ഛൻ ആയും അമ്മ ആയും ഞാൻ എന്റെ കുഞ്ഞിനെ നോക്കി. ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ല ഞാൻ. പിന്നെ ഇതെല്ലാം ഞാൻ ഇപ്പോ മോളോട് പറഞ്ഞത് എന്തിനാണെന്ന് അറിയുമോ??? "" ""ഇല്ല..."" ""ഇനി രണ്ടാഴ്ച കൂടി ഉള്ളു മോൾ അവിടെ വരാൻ... നീയും ഒരു പെണ്ണ് ആണ്.. പല കാര്യങ്ങളും ചിലപ്പോൾ മോൾക്ക് അവനോട് ആദ്യം പറയാൻ ബുദ്ധിമുട്ട് തോന്നാം. പക്ഷേ മോൾ അത് അവനോട് തുറന്ന് തന്നെ പറയണം. കാരണം എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അവന് അറിയില്ല.

പക്ഷേ പറഞ്ഞാൽ എന്റെ കുഞ്ഞിന് മനസിലാകും കേട്ടോ.. പിന്നെ കല്യാണത്തിന് ബന്ധുക്കൾ കാണും. അവർ എന്റെ കുഞ്ഞിനെ കുത്തി നോവിക്കാൻ കിട്ടുന്ന ഒരു സാഹചര്യവും വെറുതെ കളയില്ല. എല്ലാം കേട്ട് ചിരിച്ചു കൊണ്ട് നിൽക്കും, ചിലപ്പോൾ ദേഷ്യത്തിന്റെ മുഖംമൂടി അണിയും എന്നേ ഉള്ളു. ഉള്ളിൽ ഒരുപാട് വിഷമിക്കുന്നുണ്ട് എന്റെ കുഞ്ഞ്. എനിക്കും വിഷമം ആകും എന്ന് കരുതി ഒന്നും പറയില്ല എന്ന് മാത്രം.."" ""അച്ഛൻ വിഷമിക്കണ്ട.. എല്ലാം നമുക്ക് ശെരി ആക്കാമെന്നെ.. സമയം ഉണ്ടെല്ലോ.."" ഇതും പറഞ്ഞു തന്നെ sight അടിച്ചു കാണിച്ച അവളെ കണ്ട് ആ അച്ഛന്റെ മനസ് നിറഞ്ഞു. തന്റെ കണ്ട് പിടുത്തം മോശം അല്ല എന്ന് ആരോ മനസ്സിൽ ഇരുന്ന് പറയുന്നത് പോലെ... അവൾക്ക് വേണ്ട കുറേ സാധനങ്ങളും വിച്ചുവിന് കുറേ ചോക്ലേറ്റസ് ഉം വേണ്ട എന്ന് പറഞ്ഞിട്ടും വാങ്ങി കൊടുത്ത് വീട്ടിൽ ആദിയുടെ അച്ഛനോട് സംസാരിച്ചിട്ടും ആണ് പ്രസാദ് തിരികെ പോയത്... 🥀🥀🥀🥀🥀🥀🥀

രാത്രിയിൽ റൂമിൽ താൻ വാങ്ങിയ ഒരു ചെറിയ ഡയമണ്ട് പെൻഡന്റ് സെറ്റ് നോക്കി ഇരിക്കുവാരുന്നു കിച്ചു. ഇന്ന് കടയിൽ കണക്ക് ഒക്കെ നോക്കാൻ പോയപ്പോൾ കണ്ടതാണ്.. കണ്ടപ്പോൾ എന്തോ അത് വല്ലാതെ ഇഷ്ടപ്പെട്ടു.. ഒരു ചെറിയ ഹാർട്ട്‌ ഷേപ്പിനുള്ളിൽ k എന്ന് എഴുതിയേക്കുന്നു.. അത് തന്റെ അച്ചുവിന്റെ കഴുത്തിൽ പറ്റി കിടക്കുന്നത് ആലോചിച്ചു ഒരു വേള അവന്റെ ചുണ്ടിൽ പുഞ്ചിരി വന്നു... പിന്നെ ഒന്നും നോക്കിയില്ല.. അപ്പോൾ തന്നെ അത് വാങ്ങി... രാത്രിയിൽ ബാൽക്കണിയിൽ നിന്നപ്പോൾ ആണ് ഇന്ന് നമ്പർ വാങ്ങിയതും അവളെ വിളിക്കാം എന്ന് പറഞ്ഞതും അവന് ഓർമ വന്നത്.. ഈ നേരം വിളിച്ചാൽ അവൾ ഫോൺ എടുക്കുവോ എന്ന് ആലോചിച്ചെങ്കിലും പോയാൽ ഒരു ഫോൺ കാൾ എന്ന് വിചാരിച്ചു രണ്ടും കല്പിച്ചു അവൻ വിളിച്ചു. കുറച്ചു ബെൽ അടിച്ചു കഴിഞ്ഞാണ് അപ്പുറത്ത് നിന്ന് ശബ്ദം കേട്ടത്.

""ഹലോ ആരാ.."" വളരെ നേർത്തത് ആരുന്നു അവളുടെ ശബ്ദം... ""ഞാൻ ആണ് അച്ചു.. ഉറങ്ങാൻ സമയം ആയോ നിനക്ക്???"" ""ഇല്ല.. സുഖമില്ല.. കിടക്കുവാരുന്നു..."" ""എന്ത് പറ്റി ഇപ്പോ???"" അവന്റെ സ്വരത്തിൽ ആധി നിറയുന്നത് അവൾ അറിഞ്ഞു. ഒരു വേള പറയണോ എന്ന് ആലോചിച്ചെങ്കിലും വൈകിട്ട് അച്ഛൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ആലോചിച്ചു രണ്ടും കല്പിച്ചു അവൾ പറഞ്ഞു.. ""എനിക്ക് periods ആണ് ഏട്ടാ.. അതിന്റെ pain ഉണ്ട്‌.."" ""ആണോ.. എങ്കിൽ കിടന്നോ.. ഞാൻ ശല്യപെടുത്തുന്നില്ല.. good night.."" എന്നും പറഞ്ഞു തന്റെ മറുപടി പോലും നോക്കാതെ ഫോൺ കട്ട്‌ ചെയ്തപ്പോൾ ദേഷ്യവും വിഷമവും മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നെ വന്നു മൂടുന്നത് അവൾ അറിഞ്ഞു.. അല്ലെങ്കിലും ഏട്ടൻ പറഞ്ഞത് അല്ലേ ഭാര്യ ആയി കാണാൻ സമയം വേണം എന്ന്... പിന്നെ എന്തിനാ മനസ് കൂടുതൽ ആഗ്രഹിക്കുന്നത്... എന്നൊക്കെ വിചാരിച്ചു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു എങ്കിലും എന്തിനോ വേണ്ടി അവളുടെ കണ്ണ് നിറഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story