മിഴി രണ്ടിലും: ഭാഗം 7

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എന്ത് പറ്റി ഇപ്പോ???"" അവന്റെ സ്വരത്തിൽ ആധി നിറയുന്നത് അവൾ അറിഞ്ഞു. ഒരു വേള പറയണോ എന്ന് ആലോചിച്ചെങ്കിലും വൈകിട്ട് അച്ഛൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ആലോചിച്ചു രണ്ടും കല്പിച്ചു അവൾ പറഞ്ഞു.. ""എനിക്ക് periods ആണ് ഏട്ടാ.. അതിന്റെ pain ഉണ്ട്‌.."" ""ആണോ.. എങ്കിൽ കിടന്നോ.. ഞാൻ ശല്യപെടുത്തുന്നില്ല.. good night.."" എന്നും പറഞ്ഞു തന്റെ മറുപടി പോലും നോക്കാതെ ഫോൺ കട്ട്‌ ചെയ്തപ്പോൾ ദേഷ്യവും വിഷമവും മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നെ വന്നു മൂടുന്നത് അവൾ അറിഞ്ഞു.. അല്ലെങ്കിലും ഏട്ടൻ പറഞ്ഞത് അല്ലേ ഭാര്യ ആയി കാണാൻ സമയം വേണം എന്ന്... പിന്നെ എന്തിനാ മനസ് കൂടുതൽ ആഗ്രഹിക്കുന്നത്... എന്നൊക്കെ വിചാരിച്ചു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു എങ്കിലും എന്തിനോ വേണ്ടി അവളുടെ കണ്ണ് നിറഞ്ഞു... 🥀🥀🥀🥀🥀🥀🥀 പെട്ടെന്ന് അവൻ ഫോൺ വെച്ചതിൽ ആദിക്ക് വിഷമം ആയെങ്കിലും വീണ്ടും വീണ്ടും അവൾ അച്ഛൻ പറഞ്ഞ കാര്യം ആലോചിച്ചു... ""ഏട്ടന്റെ കുഞ്ഞിലേ അമ്മ മരിച്ചു പോയതല്ലേ... ഇതിനെ കുറിച്ചൊന്നും അറിയില്ലാരിക്കും... അതായിരിക്കും പെട്ടെന്ന് ഫോൺ വെച്ചത്.. പക്ഷേ എന്തോ എനിക്ക് ഇപ്പോ കാണാൻ തോനുന്നെല്ലോ ദൈവമേ.... വിളിച്ചാൽ പോലും തിരക്ക് ഉണ്ടെന്ന് പറഞ്ഞു ഒന്ന് വരില്ല....

വെറുതെ വേണ്ടാത്ത വിചാരങ്ങൾ ഒന്നും വേണ്ട ആദി... be കൂൾ..."" ഇങ്ങനെ വേണുന്നതും വേണ്ടാത്തതും ആയ എന്തൊക്കെയോ മനസ്സിൽ വിചാരിച്ചു അവൾ ഉറക്കത്തിലേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ ഓഫീസിൽ പോകാൻ പതിവിലും നേരുത്തേ ഇറങ്ങിയത് ആണ് കിച്ചു. പക്ഷേ എന്തോ അവന് പോകാൻ തോന്നിയില്ല. ഇന്നലെ വിളിച്ചപ്പോൾ പെണ്ണിന്റെ സൗണ്ട് വല്ലാതെ ഇരുന്നത് ആണ് മനസ് നിറയെ... ഇങ്ങനെ ആകുമ്പോൾ പെൺകുട്ടികൾക്ക് പല ആസ്വസ്ഥകൾ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട് പക്ഷേ വീട്ടിൽ അങ്ങനെ സ്ത്രീകൾ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അതിനെ കുറിച്ചൊന്നും വലിയ അറിവില്ല..... ഇന്നലെ ഇനി അവൾക്ക് വിഷമം ആയി കാണുവോ??? ഇങ്ങനെ പലതും ആലോചിച്ചു ഇരുന്നപ്പോൾ ആണ് അച്ഛൻ ഇറങ്ങി വരുന്നത് കണ്ടത്... പിന്നെ എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ചു കിച്ചു കാര്യം പറഞ്ഞു... "" ഞാൻ ഇന്ന് ഓഫീസിൽ നിന്ന് ഒരു ലീവ് എടുത്തോട്ടെ അച്ഛാ???"" ""സ്വന്തം ഓഫീസിൽ നിന്ന് ആരാടാ ലീവ് എടുക്കുന്നത്?????

പക്ഷേ ഇപ്പോ നിനക്ക് എന്തിനാ മോനെ ലീവ്??? സാധാരണ ഒരു ദിവസം വീട്ടിൽ ഇരിക്കാൻ ഞാൻ പറഞ്ഞാൽ പോലും കേൾക്കാത്തവൻ അല്ലേ... പിന്നെ ഇന്ന് എന്ത് പറ്റി.?? നിനക്ക് എന്തെങ്കിലും അസുഖം ഉണ്ടോ???"" അവന്റെ കഴുത്തിലും കൈയിലും എല്ലാം പിടിച്ചു നോക്കി അദ്ദേഹം ചോദിച്ചു. ""അതല്ല അച്ഛാ.... എനിക്ക് ഒന്ന് അച്ചുവിനെ കാണാൻ പോകണം എന്ന് തോന്നി..."" ""അച്ചുവോ.. അതാരാ?????"" ""അച്ഛന് അറിയില്ലേ അച്ചുവിനെ??? അച്ഛൻ എന്താ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നത്??? എന്നേ കളിയാക്കുവാണോ?????"" ""ഞാൻ എന്തിനാ മോനെ ഈ രാവിലെ തന്നെ നിന്നെ കളിയാക്കുന്നത്?? നീ അച്ചുവിന് വയ്യ എന്ന് എന്നോട് പറഞ്ഞു.. ഏതാ അച്ചു എന്ന് അല്ലേ ഞാൻ ചോദിച്ചേ.. എനിക്ക് നിന്റെ അങ്ങനെ പേരുള്ള കൂട്ടുകാരെ ആരെയും അറിയില്ല..."" ""അതിന് ഇത് കൂട്ടുകാർ ആരും അല്ല..." ""കൂട്ടുകാർ അല്ലെങ്കിൽ പിന്നെ നീ ഏത് അച്ചുവിന്റെ കാര്യം ആണ് ഈ പറയുന്നത്??? രാവിലെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ കിച്ചു..."" അച്ഛൻ കലിപ്പിലായി... ""അച്ചു പിന്നെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.... ഞങ്ങളുടെ കല്യാണം അല്ലേ കുറച്ചു ദിവസം കഴിഞ്ഞ്.. ഇനി അച്ഛൻ അത് മറന്ന് പോയോ?🧐"" ""ഓ ഓ.. ആതിമോൾ ആണ് അല്ലേ എന്റെ മോന്റെ അച്ചു... മ്മ് മ്മ് നടക്കട്ടെ നടക്കട്ടെ...

കുറച്ചു ദിവസം മുൻപ് I need time എന്നൊക്കെ പറഞ്ഞു നടന്ന ചെറുക്കൻ ആണ്... ഇപ്പോ അച്ചു വരെ ആയി.. ഇനി എന്തൊക്കെ കാണണോ ദൈവമേ!!!"" ""അച്ഛാ...."" ""ഓ രാവിലെ തന്നെ കലിപ്പൻ ആകണ്ട... നിനക്ക് എവിടെ ആ പോകണ്ടത് എന്ന് വെച്ചാൽ പൊക്കോ... ഇന്ന് important meetings ഒന്നും ഇല്ലെല്ലോ.. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.. നീ മോളുടെ അടുത്ത് പോയിട്ട് വാ.. അവൾ ഒന്നും പറയുന്നില്ല എങ്കിലും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും അതിന്.... പിന്നെ ഇപ്പോൾ എന്ത് പറ്റി മോനു പെട്ടെന്ന് ബോധോദയം???"" ""അത് പിന്നെ ഇന്നലെ വിളിച്ചപ്പോൾ അവൾക്ക് വയ്യാരുന്നു... പിന്നെ ഞാൻ വിചാരിച്ചു ഒന്ന് അവിടെ വരെ പോകാം എന്ന്...."" ""മോൾക്ക് എന്താ പറ്റിയെ.. ഹോസ്പിറ്റൽ പോകണോ??? ഞാനും വരണോ മോനെ???"" ""അച്ഛൻ ടെൻഷൻ ആകാൻ ഒന്നുല്ല അവൾക്ക് വയറുവേദന എന്നാണ് പറഞ്ഞെ..."" ""അതാണോ... ചെല്ല് ചെല്ല്.. ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല... പക്ഷേ അവൾ ഇന്ന് എന്ത് പറയുന്നോ അത് എന്റെ മോൻ സൂക്ഷിച്ചു കേൾക്കണം കേട്ടോ.. നിനക്ക് അതൊന്നും പറഞ്ഞു തരാൻ ആരും ഇല്ലാരുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് പറയാൻ പരിമിതികൾ ഉണ്ട്‌... പക്ഷേ അവൾ അങ്ങനെ അല്ല.. നിന്റെ ഭാര്യ ആകേണ്ടവൾ ആണ്... നിന്റെ നല്ല പാതി..

നിന്നോട് എന്തും പറയാൻ ഉള്ള അവകാശവും സ്വാതന്ത്ര്യവും ഇനി മറ്റാരേക്കാളും അവൾക്കാണ്.. കേട്ടല്ലോ... കൂടുതൽ ഞാൻ ഉപദേശിക്കണ്ട കാര്യം ഒന്നുല്ല... നീ കുഞ്ഞ് ചെക്കൻ ഒന്നും അല്ലല്ലോ.. വയസ്സ് 28 ആയില്ലേ..."" "" അറിയാം അച്ഛാ.. അച്ഛന് പറഞ്ഞു തരാൻ പറ്റാത്ത പലതും ഉണ്ടെന്നു.. പിന്നെ അമ്മ ഇല്ലാത്ത കുട്ടി അല്ലേ ഞാൻ.. പറഞ്ഞു തരാൻ ആ സ്ഥാനത്തും ആരുമില്ലാരുന്നു.. അമ്മയെ പോലെ കാണണ്ട അമ്മായിക്ക് എന്റെ പൈസ മാത്രം മതിയെല്ലോ.... എല്ലാം അവൾ മനസിലാക്കും അല്ലേ അച്ഛാ... "" ഇതും പറഞ്ഞു ചിരിച്ച അവന്റെ ചിരിയിൽ ഉണ്ടാരുന്നു ഇത് വരെ അനുഭവിച്ച അവഗണനകൾ.. എന്നും ചേർത്തു പിടിക്കാൻ അച്ഛൻ ഉണ്ടാരുന്നു... നീ അല്ല തെറ്റ് ചെയ്തത് അച്ഛന്റെ തെറ്റ് കൊണ്ട് ആണ് അമ്മ പോയത് എന്ന് ഒരു ആയിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ടാകും തന്നോട്... ഇനി ഒരു വിവാഹം പോലും തനിക്ക് വേണ്ടി വേണ്ട എന്ന് വെച്ച മനുഷ്യൻ... ഒരു കല്യാണം വേണ്ട എന്ന് പറഞ്ഞു നടന്നെങ്കിലും അച്ഛന്റെ സന്തോഷത്തിന് വേണ്ടി ആണ് സമ്മതിച്ചത് എങ്കിലും ഇന്ന് അവൾ തനിക്ക് ഏറെ പ്രിയപ്പെട്ടത് ആണ്.. വെറും രണ്ട് ആഴ്ച കൊണ്ട് ഇങ്ങനെ ആകുവോ എന്ന് ചോദിച്ചാൽ അറിയില്ല.. അല്ലെങ്കിലും ഈ arranged marriage അങ്ങനെ ആണെല്ലോ.... ഇങ്ങനെ പലതും ചിന്തിച്ചു നിന്നപ്പോൾ ആണ് അച്ഛൻ പറഞ്ഞത്... ""മോൻ ഇനി ഇന്ന് ഓഫീസിലോട്ട് ഇല്ലലോ... അച്ഛൻ ഇറങ്ങുവാ... സൂക്ഷിച്ചു പോയിട്ട് വാ കേട്ടോ.. പിന്നെ മോൾക്ക് എന്തെങ്കിലും കൂടി വാങ്ങിക്കൊണ്ട് പോ..""

""ഡൺ ഡാഡ്.. മോളോട് എന്ത് സ്നേഹം...."" ""അസൂയ ഒട്ടും ഇല്ല അല്ലേ..."" ""എനിക്ക് എന്തിനാ അസൂയ.. വെറുതെ വഴക്കിനു നിൽക്കാതെ പോയെ പോ.. ഞാനും ഇറങ്ങുവാ..."" ""മ്മ് മ്മ്... ഞാനും ഈ പ്രായം കഴിഞ്ഞാണ് വന്നത്.. നടക്കട്ടെ നടക്കട്ടെ...."" 🌷🌷🌷🌷🌷🌷🌷🌷 രാവിലെ ആദിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ ബൈക്ക് ഇല്ല എന്ന് കണ്ടപ്പോൾ അവന് മനസിലായി അച്ഛനും അനിയനും ഇല്ല എന്ന്.. കാളിങ് ബെൽ അടിച്ചു നിന്നപ്പോൾ ആണ് അമ്മ വന്നു വാതിൽ തുറന്നത്... ""അല്ല.. ആരിത്.. കിച്ചു മോനോ.. എന്താ മോനെ ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നേ..."" ""ഒന്നുല്ല ആന്റി..."" ""ആന്റി അല്ല.. ഇനി മുതൽ മോനും അമ്മ ആണ്... ബുദ്ധിമുട്ട് ഇല്ലെങ്കിൽ മോൻ അമ്മ എന്ന് വിളിച്ചോ കേട്ടോ..."" അമ്മ എന്ന് പറഞ്ഞപ്പോൾ എന്തിനോ വേണ്ടി അവന്റെ കണ്ണ് നിറഞ്ഞു... ഒരുപക്ഷെ അമ്മ കഴിഞ്ഞ് വേറെ ആരും തന്നോട് ഇങ്ങനെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല എന്നത് കൊണ്ട് ആയിരിക്കാം..... ""അയ്യോ.. എന്തിനാ മോനെ കരയുന്നെ.. മോനു ഇഷ്ടം അല്ലെങ്കിൽ ആന്റി എന്ന് തന്നെ വിളിച്ചോ.... ഞാൻ വെറുതെ പറഞ്ഞതാ..."" ""ഒന്നുല്ല അമ്മേ.. പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അമ്മയെ ഓർത്തു... അതാ..."" ""ഇനി നീയും എന്റെ മോൻ ആണ്.. അതിന് ഒരു മാറ്റവും ഇല്ല കേട്ടോ..""

ഇതെല്ലാം കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആരുന്നു അവന്... ഒരുപാട് പേര് ചുറ്റിനും ഉണ്ടായിട്ടും ആരും ഇല്ലാത്തവൻ ആയിട്ട് ജീവിക്കേണ്ട അവസ്ഥ.. അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന ഒന്നാണ് അത്.... ""അച്ചു എവിടെ അമ്മേ????"" പെട്ടെന്ന് ആരുന്നു അവൻ ചോദിച്ചത്.. താൻ വന്നിട്ട് ഇത്രയും നേരം ആയിട്ടും അവളെ താഴോട്ട് കാണാത്തത്തിൽ ചെക്കന് ചെറിയ വിഷമം ഇല്ലാതില്ല... ""അച്ചുവോ.. ആദിമോൾ ആണോ മോനെ??? "" ""അതേ അമ്മേ.. ഇന്ന് കോളേജിൽ പോകുന്നില്ല എന്ന് ഇന്നലെ പറഞ്ഞാരുന്നു...."" ""കിടക്കുവാണ്.. ഇത് വരെ എണീറ്റില്ല... ആഹാരം പോലും കഴിക്കാതെ ഉള്ള കിടപ്പാണ്... അമ്മക്ക് ഓഫീസിൽ പോകാൻ സമയം ആയി.. മോൻ ഇപ്പോഴേ ഇറങ്ങില്ലല്ലോ.. "" ""ഇല്ല അമ്മേ... എന്തായാലും ഉച്ച ആകാതെ പോകില്ല..."" ""എങ്കിൽ ആഹാരം കഴിച്ചിട്ട് പോയാൽ മതി കേട്ടോ.... അമ്മ ഈ hot water ബാഗ് കൊടുത്തു അവളെ വിളിച്ചിട്ട് വരാം..."" ""വേണ്ട അമ്മേ.. അമ്മ പൊക്കോ.. അല്ലെങ്കിൽ ഇനിയും late ആകും.. ഞാൻ വിളിച്ചോളാം അവളെ... ഞാൻ അമ്മേ ഓഫീസിൽ കൊണ്ട് വിടണോ???"" ""വേണ്ട മോനെ.. അമ്മ പൊക്കോളാം... അവളെ വിളിക്കാൻ മറക്കല്ലേ..."" ഇതും പറഞ്ഞു അമ്മ ഓഫീസിലേക്ക് പോയി... ആ വീട്ടിൽ കിച്ചുവും അവന്റെ അച്ചുവും മാത്രം 🙈🙈 🌷🌷🌷🌷🌷🌷🌷🌷

hot water ബാഗും കൊണ്ട് റൂമിൽ കേറി ചെന്നപ്പോൾ ആണ് ചുരുണ്ടു കൂടി കിടക്കുന്ന തന്റെ പെണ്ണിനെ കണ്ടത്.. മുഖം കണ്ടാൽ തന്നെ അറിയാം കഴിഞ്ഞ രാത്രി ഒരുപാട് കരഞ്ഞു എന്നത്... hot water ബാഗ് എന്തിനാണെന്ന് മനസിലായില്ല എങ്കിലും ചെക്കൻ ഗൂഗിൾ നോക്കി അത്യാവശ്യം വേണ്ട വിവരങ്ങൾ ഒപ്പിച്ചു... 🌷🌷🌷🌷🌷🌷🌷 അടിവയറ്റിൽ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോൾ ആണ് അച്ചു കണ്ണ് തുറന്നത്... ഇന്നലെ രാത്രി വേദന കാരണം ഒട്ടും ഉറങ്ങാൻ പറ്റിയില്ല എന്നവൾ ഓർത്തു.. രാവിലെ എപ്പോഴോ ആണ് ഒന്ന് മയങ്ങിയത്... ഇപ്പോ എവിടെ നിന്നാണ് ചൂടെന്ന് അറിയാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ആണ് കട്ടിലിന്റെ ഒരു സൈഡിൽ ആയിട്ട് കിച്ചു ഇരിക്കുന്നത് കണ്ടത്... ഒരു വേള സ്വപ്നം എന്ന് പോലും അവൾ വിചാരിച്ചു... പെട്ടെന്നാണ് അവന്റെ ശബ്ദം കേട്ടത്.. ""ആഹാരം ഒന്നും കഴിക്കുന്നില്ലേ.... സമയം 8:30 ആയി...."" ഈ കാണുന്നത് സ്വപ്നം തന്നെ ആണോ അതോ സത്യം ആണോ എന്ന് അറിയാൻ ഒന്നൂടി കൈയിൽ പിച്ചി നോക്കി അച്ചു.. ഇതെല്ലാം കണ്ട് വന്ന ചിരി കടിച്ചു പിടിച്ചു കിച്ചു ഇരുന്നു... ""കിച്ചേട്ടൻ തന്നെ ആണോ??? അതോ ഞാൻ സ്വപ്നം കാണുവാണോ???"" സംശയം തീരാതെ അച്ചു ചോദിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story