മിഴി രണ്ടിലും: ഭാഗം 8

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അടിവയറ്റിൽ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോൾ ആണ് അച്ചു കണ്ണ് തുറന്നത്... ഇന്നലെ രാത്രി വേദന കാരണം ഒട്ടും ഉറങ്ങാൻ പറ്റിയില്ല എന്നവൾ ഓർത്തു.. രാവിലെ എപ്പോഴോ ആണ് ഒന്ന് മയങ്ങിയത്... ഇപ്പോ എവിടെ നിന്നാണ് ചൂടെന്ന് അറിയാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ആണ് കട്ടിലിന്റെ ഒരു സൈഡിൽ ആയിട്ട് കിച്ചു ഇരിക്കുന്നത് കണ്ടത്... ഒരു വേള സ്വപ്നം എന്ന് പോലും അവൾ വിചാരിച്ചു... പെട്ടെന്നാണ് അവന്റെ ശബ്ദം കേട്ടത്.. ""ആഹാരം ഒന്നും കഴിക്കുന്നില്ലേ.... സമയം 8:30 ആയി...."" ഈ കാണുന്നത് സ്വപ്നം തന്നെ ആണോ അതോ സത്യം ആണോ എന്ന് അറിയാൻ ഒന്നൂടി കൈയിൽ പിച്ചി നോക്കി അച്ചു.. ഇതെല്ലാം കണ്ട് വന്ന ചിരി കടിച്ചു പിടിച്ചു കിച്ചു ഇരുന്നു... ""കിച്ചേട്ടൻ തന്നെ ആണോ??? അതോ ഞാൻ സ്വപ്നം കാണുവാണോ???"" സംശയം തീരാതെ അച്ചു ചോദിച്ചു... 🌷🌷🌷🌷🌷🌷🌷 വീണ്ടും വീണ്ടും കണ്ണ് തിരുമ്മി മുന്നിൽ നടക്കുന്നത് സത്യം ആണോ അതോ സ്വപ്നം ആണോ എന്ന് ഉറപ്പ് വരുത്താൻ കുറേ കഷ്ടപ്പെട്ടു അച്ചു.. അവസാനം കിച്ചു വന്നു കൈ രണ്ടും പിടിച്ചു വെച്ച് നല്ല ഒരു പിച്ചു കൊടുത്തു.. സംശയങ്ങൾ ഒരുപാട് താമസിപ്പിക്കുന്നത് നല്ലത് അല്ലല്ലോ... ""എന്തിനാ മനുഷ്യ നിങ്ങൾ എന്റെ കൈയിൽ കേറി പിച്ചിയത്??"" ""പിന്നെ ഇരുന്ന് പിച്ചും പേയും പറഞ്ഞാൽ ഞാൻ പിന്നെ എന്ത് ചെയ്യണം??? കുറേ നേരം കൊണ്ട് കാണുവാ നിന്റെ ഓരോ വട്ട്... എന്താടി രാവിലെ തലയിൽ ആരെങ്കിലും അടിച്ചോ നിന്നെ????"" രാവിലെ കിച്ചു കലിപ്പിലായി..

""ഡോ മത്തങ്ങാതലയാ.. രാവിലെ എന്റെ തലയിലോട്ട് വന്നു കേറല്ലേ... എന്റെ വീട്, എന്റെ റൂം.. അവിടെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ കേറി വന്നാൽ അത് സ്വപ്നം ആണോ സത്യം ആണോ എന്ന് എനിക്ക് അറിയണ്ടേ.... കോളേജിൽ വെച്ച് കണ്ടാൽ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം കാണിക്കില്ല... എങ്കിൽ കെട്ടാൻ പോകുന്ന പെണ്ണല്ലേ... ഒന്ന് ഔട്ടിങ് എങ്കിലും???? ഒരുപാട് ഒന്നും വേണ്ട.. atleast ബീച്ച്... അത് പോലും ഇല്ല... എന്നും വിളിച്ചാൽ ആകെ 5 മിനിറ്റ് സംസാരം.....ഇങ്ങനെ ഉള്ള നിങ്ങൾ രാവിലെ ഇവിടെ വരുമെന്ന് ഞാൻ സ്വപ്നം കാണണോ?? "" ഇതും പറഞ് അച്ചു അവനെ പിച്ചാനും മാന്തനും ഒക്കെ തുടങ്ങി... ""എന്റെ പെണ്ണെ.. നീ ഒന്ന് അടങ്ങ്... എവിടെ വേണമെങ്കിലും ഞാൻ കൊണ്ട് പോകാം.. പക്ഷേ ഇപ്പോഴല്ല.. കല്യാണം കഴിഞ്ഞ്... അത് കഴിഞ്ഞ് നമുക്ക് പ്രണയിച്ചു നടക്കാടി... അതാകുമ്പോൾ എന്റെ സ്വന്തം പ്രോപ്പർട്ടി ആകില്ലേ നീ..."" ""ടാ പട്ടി....."" കൂടുതൽ പറയുന്നതിന് മുൻപേ കിച്ചു അവളെ പിടിച്ചിറക്കി.. ""നീ പോയി ഫ്രഷ് ആയിട്ട് വാ... ബാക്കി അത് കഴിഞ്ഞ് നമുക്ക് സംസാരിക്കാം... ഇപ്പോ പോയി കുളിക്ക്.. നല്ല മോൾ അല്ലേ... "" ""ഇനി ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും പോകുവോ???"" കൊച്ച് കുട്ടികളെ പോലെ ചുണ്ട് പിളർത്തി ചോദിക്കുന്നവളെ കണ്ട് ഒരുവേള അവന് അവളോട് വാത്സല്യം തോന്നി.. ""ഇന്ന് ഞാൻ അതിന് എങ്ങും പോകുന്നില്ലല്ലോ.... ഫുൾ time എന്റെ അച്ചൂസിന്റെ കൂടെ.. happy ആയോ???"" ""ശെരിക്കും ഇന്ന് എന്റെ കൂടെ ആണോ???

😍😍"" വിശ്വാസം വരാത്ത പോലെ അവൾ ചോദിച്ചു.. ""സത്യം.. ഇന്നത്തെ എല്ലാ മീറ്റിങ്ങും ക്യാൻസൽ ചെയ്ത്... ഇന്ന് ഫുൾ നിന്റെ കൂടെ... പോരെ????"" ഇത് കേട്ടപ്പോൾ കൊച്ചിന് ലോട്ടറി അടിച്ച ഫീൽ ആയെങ്കിലും അത് പുറത്തു കാണിക്കാതെ ചോദിച്ചു.. ""എന്തെ പെട്ടെന്ന് ബോധോദയം ഉണ്ടാക്കാൻ???"" ""പ്രത്യേകിച്ച് ഒന്നുല്ല.. ഇന്ന് നിന്റെ കൂടെ ഇരിക്കണം എന്ന് തോന്നി... വന്നു... പിന്നെ ഇനി ഇവിടെ നിന്ന് ഡയലോഗ് അടിച്ചാൽ പൊക്കി എടുത്ത് ഞാൻ കൊണ്ട് പോയി കുളിപ്പിക്കും.. വെറുതെ എന്നേ കച്ചറ ആക്കാതെ പോയി കുളിക്കടി പുല്ലേ..."" ""ഓ.. കിടന്ന് അലറണ്ട... ഞാൻ കുളിക്കാൻ പോകുവാ... ഏട്ടൻ രാവിലെ എന്തെങ്കിലും കഴിച്ചോ???"" ""ഞാൻ ഒന്നും കഴിച്ചില്ല... വിശപ്പ് ഇല്ലാരുന്നു..."" ""കഴിച്ചില്ലേ... ഒരു 5 മിനിറ്റ്.. ഞാൻ ഇപ്പോ വരാവേ.. എന്നിട്ട് എടുത്ത് തരാം...."" ""നീ വാ.. ഞാൻ ഇവിടെ ഇരിക്കാം.."" എന്നും പറഞ് കട്ടിലിൽ ഇരുന്ന് ഫോണിൽ കുത്തുന്നവനെ അവൾ വെറുതെ നോക്കി നിന്നു... ഇന്ന് എല്ലാ തിരക്കും മാറ്റി വെച്ചു വന്നത് തനിക്ക് വേണ്ടി ആണെന്നുള്ളത് ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം വന്നു അവൾക്ക്... 🌷🌷🌷🌷🌷🌷🌷🌷 ഒരു സിമ്പിൾ പലാസ പാന്റും വെള്ള ഷർട്ടും ഇട്ട് ഇറങ്ങി വന്നവളെ ചെക്കൻ കണ്ണ് എടുക്കാതെ നോക്കി നിന്നു....

നല്ല നീളം ഉള്ള മുടിയിൽ നിന്ന് വെള്ളം കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ട് അവിടെ ചുണ്ട് ചേർക്കാൻ അവൻ വല്ലാതെ കൊതിച്ചെങ്കിലും കണ്ട്രോൾ ചെയ്ത് നിന്നു.. കുറച്ചു ദിവസം കഴിയുമ്പോൾ സ്വന്തം അല്ലേ.. അത് കൊണ്ട് മാത്രം (എന്റെ ചെക്കന് നല്ല കൺട്രോളിംഗ് പവർ ആണ് 😏😏) ""വാ ഏട്ടാ.. breakfast കഴിക്കാം..."" അച്ചുവിന്റെ ശബ്ദം ആണ് അവനെ സ്വപ്നലോകത്തു നിന്ന് കൊണ്ട് വന്നത്... ""നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്??? വേദന കുറവില്ലേ????"" ക്ഷീണിച്ചിരിക്കുന്ന മുഖം കണ്ട് കിച്ചു ചോദിച്ചു.. ""ഒന്നുല്ല ഏട്ടാ... വാ ഫുഡ്‌ കഴിക്കാം.. ഞാൻ എടുത്ത് വെക്കാം..."" ""മ്മ് മ്മ് നീ താഴെ പൊക്കോ.. എനിക്ക് ഒരു കാൾ ഉണ്ട്‌.. അത് കഴിഞ്ഞ് വരാം ഞാൻ..."" ""ഓക്കേ..."" 🌷🌷🌷🌷🌷🌷🌷 ആഹാരത്തിന് മുൻപിൽ കൊത്തി പെറുക്കി ഇരിക്കുന്ന അച്ചുവിനെ കണ്ട് കിച്ചന് വല്ലാത്ത ദേഷ്യം വന്നു.. ""എന്താടി ആഹാരം മുന്നിൽ വെച്ചിട്ട് ഒന്നും കഴിക്കാതെ ഇരിക്കുന്നത് ഏഹ്ഹ്???"" ""വിശപ്പില്ല ഏട്ടാ..."" ""അതെന്താ വിശപ്പ് ഇല്ലാത്തത്???"" ""ആവോ അറിയില്ല.. ഏട്ടൻ കഴിച്ചോ.. ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു എണ്ണിക്കാൻ പോയവളെ കൈയിൽ പിടിച്ചു ഇരുത്തി വാരി കൊടുക്കാൻ തുടങ്ങി അവൻ.. ആദ്യം ഒന്ന് ഞെട്ടി എങ്കിലും വേണ്ട എന്ന് പറയാൻ അവൾക്കും തോന്നിയില്ല...

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ മുഴുവനും കഴിച്ചു അച്ചു... അവൾ കഴിച്ചു കഴിഞ്ഞ് അവനും കഴിച്ചു ബാക്കി..... 🌷🌷🌷🌷🌷🌷🌷🌷 ആഹാരം എല്ലാം കഴിച്ചു കഴിഞ്ഞ് സോഫയിൽ ഇരിക്കുവാരുന്നു കിച്ചു... അവനെ ചാരി തന്നെ അച്ചുവും ഉണ്ട്‌... ""നിനക്ക് ഇപ്പോ വേദന കുറവുണ്ടോ അച്ചു???"" ""ഇപ്പോ കുറവുണ്ട്..ഇത് എല്ലാ മാസവും വരുന്നത് അല്ലേ...."" ""അപ്പോൾ എല്ലാ മാസവും നിനക്ക് ഇങ്ങനെ വേദന ആണോ????"" ഇത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പറയാൻ തുടങ്ങി.. ""ഏട്ടന് അറിയുവോ... ഒരു പെൺകുട്ടി സ്ത്രീയാകുന്നത് അവൾ ഋതുമതിയാകുമ്പോഴാണ്.. ഋതുമതി ആയി എന്ന് പറയുന്നത് ആദ്യമായി ആർത്തവം ഉണ്ടാകുന്നതിനാണ്... ഞാൻ ഋതുമതിയായത് എന്റെ 13 വയസ്സിലായിരുന്നു.. അന്ന് എനിക്ക് അതൊരു കൗതുകമായിരുന്നു ഒരുപാട് സമ്മാനങ്ങളും പലഹാരങ്ങളുമായി വരുന്ന ബന്ധുക്കൾ..ഇനിയുള്ള മാസങ്ങളിൽ എല്ലാം കുറച്ചു ദിവസങ്ങൾ ഇങ്ങനെ ഉണ്ടാകുമെന്ന് അമ്മ പറഞ്ഞു തന്നപ്പോൾ കുന്നോളം സന്തോഷം തോന്നി.. വേഗം ആ ദിവസം എത്തിയിരുന്നെങ്കിൽ എന്നോർത്തു.. മനസ്സ്‌ നിറയെ മധുരപലഹാരങ്ങളുമായി വിരുന്ന് വരുന്നവരായിരുന്നു.. പക്ഷെ പിന്നീടുള്ള മാസങ്ങളിൽ വിരുന്ന് വന്നത് സഹിക്കാൻ വയ്യാത്ത വയറു വേദനയും അസ്വസ്ഥതകളുമായിരുന്നു..

അടിവയറ്റിൽ നിന്ന് തുടങ്ങുന്ന വേദന കാലിന്റെ തുമ്പ് വരെ പടരും... വയറിനു താഴേക്കു മുറിച്ചു കളഞ്ഞാലോ എന്ന് വരെ തോന്നും... അതിലും കഷ്ടമാണ് ഈ സമയത്തെ മൂഡ് സ്വിങ്സ്....ചെറിയ കാര്യങ്ങൾക്ക്‌ പോലും ദേഷ്യവും സങ്കടവും തോന്നും... ഒറ്റപ്പെടൽ തോന്നും.. ആരും മനസ്സിലാക്കുന്നില്ല എന്ന് തോന്നും. വേദന എന്ന് പറയുമ്പോൾ ഇത് എല്ലാ സ്ത്രീകൾക്കും വരുന്നത് ആണെന്നും പെണ്ണായാൽ വേദന സഹിക്കണം എന്നൊക്കെ ആണ് പറയുന്നത്. എന്തും സഹിക്കാനും ക്ഷമിക്കാനും പെണ്ണ് പഠിക്കണം പോലും.. എന്തും സഹിക്കണം എന്ന് പറയുന്നവർ ഒരിക്കൽ പോലും ആശ്വസിപ്പിക്കാറില്ല എന്നത് മറ്റൊരു സത്യം... വിവാഹം കഴിഞ്ഞ അല്ലെങ്കിൽ തന്റെ നല്ല പാതിയെ കണ്ടെത്തിയ പെൺകുട്ടികൾ ആണെങ്കിൽ ആ സമയങ്ങളിൽ മിക്ക പെൺകുട്ടികളും അവരുടെ നല്ല പാതിയിൽ നിന്ന് ആഗ്രഹിക്കുന്ന ഒരു കരുതൽ ഉണ്ട്... വെറുതെയെങ്കിലും വയറു വേദന കുറവുണ്ടോ എന്ന് ഒരു ചോദ്യം, ഒരു കട്ടൻ കാപ്പി, സ്നേഹത്തോടെ ചേർത്ത് നിർത്തൽ... അപ്പൊ അനുഭവിക്കുന്ന എല്ലാ വേദനക്കു ഒരു പരിധി വരെ സ്നേഹം തന്നെയാണ് മരുന്ന്... മിക്ക ആണുങ്ങളും ആ ദിവസങ്ങളിൽ കാണിക്കുന്ന അവഗണന പെൺകുട്ടികളെ കൂടുതൽ വേദനിപ്പിക്കുകയേ ഉള്ളു. ഒരുപാട് ഒന്നും ആഗ്രഹിക്കുന്നില്ല..

ഒരു തലോടലിലോ സ്നേഹത്തോടെ ഉള്ള ഒരു ചേർത്തു നിർത്തല്ലോ.. അത് തന്നെ അവൾക്ക് ധാരാളം ആണ്... ഇന്നലെ ഏട്ടൻ വിളിച്ചപ്പോൾ... എനിക്ക് വയറു വേദന ആണെന്ന് പറഞ്ഞപ്പൊ എന്താ കാര്യം എന്ന് പോലും ചോദിക്കാതെ പോയപ്പോ വല്ലാതെ വിഷമം തോന്നി... ഈ സമയം പെൺകുട്ടികൾ ആഗ്രഹിക്കുന്ന കെയർ.. അതും സ്നേഹിക്കുന്ന പുരുഷനിൽ നിന്ന് അത്‌ വല്ലാത്ത ഒരു ഫീലിംഗ് ആണ്... നല്ല വേദന ഉണ്ടോ, കട്ടൻ ഇട്ട് കുടിച്ചോ അങ്ങനെ എന്തെങ്കിലും ഒരു ചോദ്യം, അല്ലെങ്കിൽ ഒരു ഫോൺ കാൾ ഇതൊക്കെയാണ് അപ്പൊ ഒരു പെൺകുട്ടി ആഗ്രഹിക്കുന്നത്... ആണുങ്ങൾ എത്ര കെയർ ചെയ്താലും ഈ സമയം കാട്ടുന്ന കെയർ ആണ് പെൺകുട്ടികൾക്ക്‌ കൂടുതൽ ആവശ്യം.. ഈ സമയത്താണ് ഞങ്ങൾ കൂടുതൽ കെയർ ആഗ്രഹിക്കുന്നതും. പിന്നെ വെറുതെ ദേഷ്യം വരും. ചിലപ്പോൾ നല്ല വിഷമം വരും.. ഇഷ്ടം ഉള്ള ആഹാരം വേണ്ട എന്ന് തോന്നും.. ചോക്ലേറ്റ് കഴിക്കാൻ തോന്നും.. ഇങ്ങനെ പല കാര്യങ്ങളും ഉണ്ട്‌ ആ സമയങ്ങളിൽ.. അവൾ ഒരു അമ്മ ആകാൻ പോകുന്നതിന്റെ തയാറെടുപ്പാണ് അതൊക്കെ.. ഒരു സ്ത്രീ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വേദന ആണ് പ്രസവവേദന... അത്രത്തോളം അല്ലെങ്കിലും സഹിക്കാൻ പറ്റാത്ത വേദന ആണ് ആർത്തവസമയത്തും ഉണ്ടാകുന്നത്.

ഇതെല്ലാം ഞാൻ എന്താ ഏട്ടനോട് പറയുന്നത് എന്ന് അറിയാവോ.. എന്നായാലും ഏട്ടൻ ഇതൊക്കെ അറിഞ്ഞിരിക്കണം.. ഇനി ഞാൻ അവിടെ വരുമ്പോൾ ഇത് പോലെ എനിക്ക് വേദന കാണും.. ഇതെല്ലാം ഏട്ടൻ ഇപ്പോഴേ അറിഞ്ഞിരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. പിന്നെ ഒരുപാട് ഒന്നും വേണ്ട ആ സമയങ്ങളിൽ ഒന്ന് വെറുതെ എന്റെ അടുത്ത് ഇരുന്നാൽ മതി ദാ ഇപ്പോ ഇരിക്കുന്നില്ലേ.. അത് പോലെ... ഒന്ന് ചേർത്തു പിടിച്ചാൽ മതി.."" അതും പറഞ്ഞു അവൾ അവന്റെ തോളിൽ ചാരി ഇരുന്നു... 🌷🌷🌷🌷🌷🌷 ""അച്ചു.. വാ നമുക്ക് ഒന്ന് നിന്റെ റൂമിൽ പോകാം. "" ""എന്താ ഏട്ടാ??? "" ""എന്താ നിനക്ക് എന്നേ പേടി ആണോ???"" ""പേടിയോ.. പേടിക്കാൻ പറ്റിയ സാധനം... അവിടെ വരെ കേറണമെല്ലോ എന്ന് ആലോചിച്ചു ചോദിച്ചതാ എന്തിനാ എന്ന്..."" ""ഇങ്ങനെ ഒരു മടിച്ചി.. നീ ഒന്ന് വാ.. ഒരു കുഞ്ഞ് സർപ്രൈസ്..."" "സർപ്രൈസ് ഒക്കെ വാങ്ങാം.. അതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം 🧐"" ""എന്ത് കാര്യം????"" ""എന്നേ എന്താ അച്ചു എന്ന് വിളിക്കുന്നത്???"" ""ഓ.. അത് അത്ര വലിയ കാര്യം ഒന്നും അല്ല..."" ""എങ്കിൽ പറ... എല്ലാരും എന്നേ ആദി എന്ന് അല്ലേ വിളിക്കുന്നത്.. പിന്നെ ഏട്ടൻ എന്താ അച്ചൂന് വിളിക്കുനെ???"" ""നിന്നെ ആദി എന്ന് ഇവിടെ ഉള്ളവർ എല്ലാരും വിളിക്കും.. ആതി എന്ന് അച്ഛൻ വിളിക്കും...

പിന്നെ നീ എനിക്ക് സ്പെഷ്യൽ അല്ലേ.. അപ്പോൾ സ്പെഷ്യൽ name... എന്റെ മാത്രം അച്ചൂസ്.. ഞാൻ നിന്റെ കിച്ചേട്ടനും...എന്താ ഇപ്പോ സമാധാനം ആയോ??" ""മ്മ് മ്മ് ആയി.... Love you കിച്ചേട്ടാ 😘😘😘"" ""ഇനി ഒന്ന് റൂമിൽ വരുവോ.. കുറേ ആയി ഞാൻ വിളിക്കുന്നു... ഇനി ഞാൻ പൊക്കി എടുത്തു കൊണ്ട് പോകണോ??"" ""വേണ്ട... ഞാൻ വരാം..."" 🌷🌷🌷🌷🌷🌷🌷 റൂമിൽ എത്തിയ അച്ചുവിനെ കണ്ണാടിയുടെ മുന്നിൽ കൊണ്ട് നിർത്തിയിട്ട് കൈയിൽ കരുതിയ മാല അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തവൻ... അവളുടെ കഴുത്തിൽ താൻ അണിയിച്ച മാലയിലേക്കു ഒരുമാത്ര നോക്കി നിന്നവൻ.. അത് അവിടെ കിടക്കുന്നത് കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി തോന്നി അവന്... അവളുടെ ശരീരത്തോട് ഇഴകി ചേർന്നു കിടക്കുന്ന ഷിർട്ടിന്റെ ബട്ടൻസ് വഴി മാലയുടെ ലോക്കറ്റ് അല്പം കാണാം.... തന്റെ നെഞ്ചിൽ കിടക്കുന്ന ലോക്കറ്റിലേക്കു ഉറ്റു നോക്കുകയാണ് പെണ്ണ്...... ""അച്ചുസേ..... ""ആർദ്രമായുള്ള അവന്റ ശബ്ദം കേട്ടതും തല ഉയർത്തി നോക്കിയവൾ..... ""ഇഷ്ടായോ...."" ""മ്മ്മ്.... ഒരുപാട്""മെല്ലെ തല ചലിപ്പിക്കുമ്പോൾ പിടയുന്ന അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ടവൻ...... ആ പ്രണയത്തെ സ്വന്തം ആക്കാൻ മനസും ശരീരവും ഒരുപോലെ വെമ്പുന്നത് അറിഞ്ഞവൻ......

വിവേകം വികാരത്തിന് വഴിമാറിയപ്പോൾ അറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ പതിഞ്ഞു. തന്റെ നെഞ്ചോട് ചേർന്നു നിന്നവളെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്തവൻ.... തന്റെ നല്ല പാതി ആകാൻ പോകുന്നവൾക്ക് ഉള്ള ആദ്യ ചുംബനം.. അതിൽ ശെരിയോ തെറ്റോ ഒന്നും അവൻ കണ്ടില്ല... അവന്റെ മാത്രം അച്ചൂസ്... ""കിച്ചേട്ടാ....."" ചെറു കിതപ്പോടെ അവന്റെ ഷർട്ടിൽ നഖം കൊണ്ട് കൊത്തി വലിച്ചവൾ........ പാതി അടഞ്ഞ മിഴികൾ അവളുടെ മുഖത്താകെ പരതി അത്‌ അവസാനം വിറക്കുന്ന അധരങ്ങളിൽ വന്നു നിന്നു.... മേൽചുണ്ടിനു മുകളിലേ വിയർപ്പുകണങ്ങളെ ചെറു വിരലിൽ ഒപ്പി എടുക്കുമ്പോൾ ആ അധരം ഒന്നു വിറ കൊണ്ടു.... നിമിഷങ്ങൾക് അകം അതിന്റെ ഇണയെ അതിലേക്ക് ചേർക്കുമ്പോൾ പെണ്ണ് തള്ള വിരലിൽ കുത്തി ഉയർന്നു പൊങ്ങി......... ആദ്യം ഒന്നു പകച്ചെങ്കിലും അച്ചു അറിയാതെ അവളുടെ പ്രണയത്തിനു വിധേയപ്പെട്ടു..... ആ ചുണ്ടുകളിലെ ഉമിനീരിന്റെ ഉപ്പുരസത്തോടൊപ്പം നാവിലേക്ക് ഊർന്നു ഇറങ്ങുന്നു രക്ത ചവർപ്പ് തിരിച്ചു അറിഞ്ഞവൾ......എങ്കിലും പരസ്പരം മത്സരിച്ചു ചുംബിച്ചവർ... ഇടയിൽ അവന്റെ കൈ അവളുടെ ഡ്രസ്സ്‌ മാറ്റി ഇടുപ്പിൽ പതിഞ്ഞു...

ഒടുവിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ കിച്ചുവിനെ പതിയെ പുറകോട്ടു തള്ളി..... ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി അച്ചു. അണച്ചു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന പെണ്ണിന്റെ കണ്ണിലേക്ക് ഉറ്റു നോക്കിയവൻ.... മെല്ലെ താടി തുമ്പ് ഉയർത്തി അവളുടെ തൊണ്ടക്കുഴിയിലേക്കു മുഖം അമർത്തി .. കിച്ചുവിന്റെ ഉമിനീരിന്റെ ചൂട് അവിടെ അരിച്ചിറങ്ങുന്നത് തിരിച്ചു അരിഞ്ഞതും അച്ചുവിന്റെ ഇരുകൈകൾ ഒരു ആശ്രയത്തിനായി അവന്റെ ഷർട്ടിൽ പരതി.......... പതിയെ അച്ചുവിന്റെ ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടൻസ് അഴിച്ചു കിച്ചു.. ഷോൾഡറിൽ നിന്ന് ഡ്രസ്സ്‌ അല്പം നീക്കി അവളുടെ തോളിൽ കടിച്ചു... എന്നിട്ട് കടിച്ചിടത്തു അമർത്തി ചുംബിച്ചു അവൻ... വീണ്ടും വീണ്ടും അവിടെ നാക്ക് കൊണ്ടും പല്ല് കൊണ്ടും കളം വരച്ചു അവൻ... മെല്ലെ ആാാ ചുണ്ടുകൾ താഴേക്കു അരിച്ചു ഇറങ്ങി മാറോട് ഒട്ടി ചേർന്നു കിടക്കുന്ന ലോകെറ്റിൽ ചുംബിച്ചു....... ""മ്മ്ഹഹ് """ചെറു നിശ്വാസത്തോടെ അച്ചു ഒന്നു ഉയർന്നു..... വേ.... വേ... വേണ്ട... കിച്ചേട്ടാ..... അവളുടെ വാക്കുകളിൽ വിറവൽ അനുഭവപെട്ടു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story