മിഴി രണ്ടിലും: ഭാഗം 9

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

പതിയെ അച്ചുവിന്റെ ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടൻസ് അഴിച്ചു കിച്ചു.. ഷോൾഡറിൽ നിന്ന് ഡ്രസ്സ്‌ അല്പം നീക്കി അവളുടെ തോളിൽ കടിച്ചു... എന്നിട്ട് കടിച്ചിടത്തു അമർത്തി ചുംബിച്ചു അവൻ... വീണ്ടും വീണ്ടും അവിടെ നാക്ക് കൊണ്ടും പല്ല് കൊണ്ടും കളം വരച്ചു അവൻ... മെല്ലെ ആാാ ചുണ്ടുകൾ താഴേക്കു അരിച്ചു ഇറങ്ങി മാറോട് ഒട്ടി ചേർന്നു കിടക്കുന്ന ലോകെറ്റിൽ ചുംബിച്ചു....... ""മ്മ്ഹഹ് """ചെറു നിശ്വാസത്തോടെ അച്ചു ഒന്നു ഉയർന്നു..... വേ.... വേ... വേണ്ട... കിച്ചേട്ടാ..... അവളുടെ വാക്കുകളിൽ വിറവൽ അനുഭവപെട്ടു...... 🌷🌷🌷🌷🌷🌷🌷 പെട്ടന്നാണ് താൻ എന്താണ് ചെയ്തത് എന്ന് കിച്ചുവിന് ഓർമ വന്നത്... ഒരിക്കലും വിചാരിച്ചത് അല്ല അങ്ങനെ ചെയ്യണം എന്ന്.. പക്ഷേ ഒരു നിമിഷം എല്ലാം കൈയിൽ നിന്ന് പോയി.

കല്യാണം പോലും കഴിയുന്നതിന് മുൻപ് ഇങ്ങനെ ചെയ്തതിൽ അവന് ചെറിയ കുറ്റബോധം തോന്നി. ഇനി എങ്ങനെ അച്ചുവിനെ നോക്കും അവൾ എങ്ങനെ പ്രതികരിക്കും എന്ന് ആലോചിച്ചപ്പോൾ ചെറിയ പേടിയും... ""അച്ചുസേ... I'm..."" ബാക്കി പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊത്തി... "സോറി പറയാൻ ആണെങ്കിൽ വേണ്ട ഏട്ടാ... അതിന് ഏട്ടൻ ഒന്നും ചെയ്തില്ലല്ലോ... പിന്നെ ഇപ്പോ ചെയ്തത് ആണെങ്കിൽ ഞാൻ നിന്ന് തന്നിട്ടല്ലേ... അതിന് എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല.... ഏട്ടനും അത് വേണ്ട എന്ന് പറഞ്ഞു അവൾ അവനെ ഇറുകെ പുണർന്നു.... എത്ര നേരം അങ്ങനെ നിന്നു എന്ന് അവർ അറിഞ്ഞില്ല... ഫോൺ ബെൽ അടിച്ച ശബ്ദം ആണ് അവരെ ബോധത്തിലേക്ക് കൊണ്ട് വന്നത്...

കിച്ചുവിന്റെ മുഖത്തോട്ടു നോക്കാൻ അവൾക്ക് എന്തോ ചമ്മൽ പോലെ തോന്നി.. പിന്നെ സ്വന്തം പ്രോപ്പർട്ടി അല്ലേ എന്ന് വെച്ച് കൊച്ച് വലിയ കാര്യം ആക്കാൻ പോയില്ല... ഫോൺ വിളിച്ചു വന്നപ്പോഴും കിച്ചു കാണുന്നത് അവന്റെ അച്ചു നിന്ന് സ്വപ്നം കാണുന്നത് ആണ്... അവന് അത് കണ്ടിട്ട് ചിരി സഹിക്കാനായില്ല.. പക്ഷേ ചിരിച്ചാൽ ആരോഗ്യത്തിന് ഹാനികരം എന്നും പെണ്ണ് കൈയിൽ കിട്ടുന്നത് കൊണ്ട് തലക്ക് അടിക്കും എന്നും അറിയാവുന്നത് കൊണ്ട് ചിരി കടിച്ചു പിടിച്ചു.. ""എന്താണ് സാർ ഇത്രക്ക് ആലോചന ഏഹ്ഹ്???"" അവളുടെ അടുത്ത് വന്നു കിച്ചു ചോദിച്ചു. പെട്ടെന്നുള്ള ഇതിൽ ആദി ഒന്ന് ഞെട്ടി.. ""എന്താ മനുഷ്യ നിങ്ങൾ ആളെ പേടിപ്പിക്കാൻ നടക്കുവാണോ???"" ആദി on കലിപ്പ് മോഡ്..

""നീ ഒറ്റക്ക് നിന്ന് സ്വപ്നം കണ്ടാൽ പിന്നെ ഞാൻ എന്താ ചോദിക്കണ്ടേ???"" ""അത് പിന്നെ ഞാൻ വേറെ ഒരു കാര്യം ആലോചിച്ചത് അല്ലേ..."" ""വേറെ എന്ത് കാര്യം ആണ് മോൾ ആലോചിച്ചേ?? ഏട്ടനോട് കൂടി പറ വാവേ.."" ""ഏട്ടനോട് പറയാൻ പ്രത്യേകിച്ച് ഒന്നുല്ല... മാറിക്കെ.. ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല... ഞാൻ താഴെ പോകുവാ..."" അവനെ തള്ളി മാറ്റി അവൾ താഴെ പോകാൻ പോയി. ""വയ്യ എന്ന് പറഞ്ഞിട്ട് പിന്നെ താഴെ എന്തിനാ പോകുന്നെ?? അവിടെ നിന്റെ മാമന്റെ മോൻ വരാം എന്ന് പറഞ്ഞോ ഏഹ്ഹ്??? ""ഡോ മനുഷ്യ.. വെറുതെ എന്റെ മാമന്റെ മോനെ ഒന്നും പറയല്ലേ.. അവൻ എവിടെ എങ്കിലും നിന്ന് ജോലി ചെയ്തോട്ടെ..."" ""ആഹാ.. മാമന്റെ മോനോട് എന്താ സ്നേഹം..."" ""വെറുതെ എന്നോട് വഴക്കിന് നില്കാതെ അങ്ങോട്ട് മാറ് ഏട്ടാ... ഞാൻ താഴെ പോട്ടെ... ഫുഡ്‌ എടുത്തു വെക്കാം...""

""നീ ഒന്നും എടുത്തു വെക്കേണ്ട.. ഞാൻ ഓർഡർ ചെയ്ത്..."" ""ഓർഡറോ.. എന്ത് ഓർഡർ????"" ""ബിരിയാണി...."" യാതൊരു ഭാവവത്യാസവും ഇല്ലാതെ പറഞ്ഞുകൊണ്ട് അവൻ പോയി കട്ടിലിൽ ഇരുന്നു.. ഒന്ന് കിടക്കണം എന്ന് അച്ചുവിന് ഉണ്ടെങ്കിലും ചെക്കന്റ കുറച്ചു മുൻപത്തെ കാര്യം ഓർത്തപ്പോൾ വന്ന ക്ഷീണം ഒക്കെ മാറ്റി വെച്ച് അവിടെ തന്നെ നിന്നു അവൾ.... പെട്ടെന്നാരുന്നു ഒരു അലർച്ച കേട്ടത്.. ""മര്യാദക്ക് നീ വന്നു കിടക്കുന്നുണ്ടോ അതോ ഞാൻ എടുത്തോണ്ട് വന്നു കിടത്തണോ?????"" ""വേ... വേണ്ട... ഞാൻ വന്നു കിടന്നോളാം..."" എന്ന് പറഞ്ഞു പേടിച്ചു ഒരു സൈഡിൽ വന്നു കിടന്നവളെ കണ്ട് അവന് പാവം തോന്നി.... ഇനി ഒരുപാട് നാൾ ഇല്ല അവൾ തന്റെ അടുത്ത് ഇങ്ങനെ കിടക്കാൻ എന്ന് ആലോചിച്ചപ്പോൾ ഒരു സന്തോഷവും.... 🌷🌷🌷🌷🌷🌷🌷🌷

""ആരോ തോണ്ടിയത് പോലെ തോന്നിയപ്പോൾ ആണ് കിച്ചു തല പൊക്കി അത് ആരാ എന്ന് നോക്കിയത്... ""എന്താടി.. നിനക്ക് ഉറക്കം ഇല്ലേ..."" ""ഞാൻ ഒരു കാര്യം ചോദിക്കട്ടെ???"" ""മ്മ് ചോദിക്ക്.."" ""അന്നു കാണാൻ വന്നപ്പോൾ എന്തിനാ കല്യാണം കഴിഞ്ഞ് ജീവിക്കാൻ ഇനിയും സമയം വേണം എന്നൊക്കെ പറഞ്ഞത്???"" ""അത് ഞാൻ ചുമ്മാ വെയിറ്റ് ഇടത് അല്ലേ..."" ""എന്തിന്???"" ""കല്യാണം വേണ്ട എന്ന് പറഞ്ഞ ഞാൻ ഒരു ദിവസം വന്നു കണ്ട പെണ്ണിനെ ഇഷ്ടപ്പെട്ടിട്ട് ഇവളെ എനിക്ക് മതി, എല്ലാത്തിനും എനിക്ക് സമ്മതം ആണ് എന്ന് പറഞ്ഞാൽ ഉള്ള വില പോകില്ലേ.. അയിന് പറഞ്ഞതാ സമയം വേണം എന്നൊക്കെ...."" ഇതും പറഞ്ഞു നല്ല ക്ലോസപ്പ് ചിരി ചിരിച്ചു കാണിച്ചു കിച്ചു... ""അപ്പൊ കല്യാണം കഴിഞ്ഞ് സമയം ഒന്നും വേണ്ടേ.."" ""oh പിന്നെ.. പാൽപായസം മുന്നിൽ വെച്ചിട്ട് കുടിക്കണ്ട എന്ന് പറഞ്ഞാൽ കുടിക്കാതെ ഇരിക്കാനും വേണ്ടി ഉള്ള ക്ഷമ ഒന്നും എനിക്ക് ഇല്ല വാവേ... അങ്ങനെ ഞാൻ ചെയ്യുമെന്നും എന്റെ പൊന്നു മോൾ വിചാരിക്കണ്ട""

എന്നും പറഞ്ഞു ജോലി ചെയുന്നവനെ നോക്കി ഒരു ചെറു ചിരിയാലേ അവൾ കിടന്നു... പെട്ടെന്നാണ് ഓഫീസിലും മറ്റും അവൻ മൂളിപ്പാട്ടും പാടി ജോലി ചെയുന്ന കാര്യം അച്ചു ഓർത്തത്... കുട്ടിക്ക് ഉളുപ്പ് എന്ന കാര്യം പണ്ടേ ഇല്ലാത്തത് കൊണ്ട് ഉള്ള ധൈര്യം വെച്ച് അവനോട് ചോദിച്ചു.. ""എനിക്ക് ഒരു പാട്ട് പാടി തരുവോ???"" ""എന്ത്????"" ""എനിക്ക് ഒരു പാട്ട് പാടി തരുവോ എന്ന്..."" ""പിന്നെ.. നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പാട്ട് പാടി തരാൻ ഞാൻ യേശുദാസിന്റെ മോൻ അല്ല.. പ്രസാദിന്റെ മോനാ... മിണ്ടാതെ അവിടെ കിടന്നു ഉറങ്ങടി..."" ""നീ പോടാ ജാഡ തെണ്ടി.. കാട്ടുമാക്കാനെ.. ഞാൻ ആ സുരേഷ് സാറിനോട് പറഞ്ഞോളാം ഒരു പാട്ട് പാടി തരാൻ... മനുഷ്യൻ ആയാൽ ഇത്ര ജാഡ പാടില്ല..."" ഇങ്ങനെ പലതും പറഞ്ഞു തിരിഞ്ഞു കിടക്കുന്നവളെ കണ്ട് അവന് അതിയായ വാത്സല്യം തോന്നി... പെട്ടെന്നാണ് ഒരു കൈ വന്നു അവളെ ചുറ്റി വരിഞ്ഞത്... ""പോടാ പട്ടി... കല്യാണം കഴിയാതെ ണോ കെട്ടിപിടി, ണോ ഉമ്മ.. അങ്ങോട്ട് മാറി കിടക്ക്...""

""ഓഹോ.. കലിപ്പിലാണോ.. എങ്കി ഞാൻ പാടാൻ വന്ന പാട്ട് ആ സുരേഷ് സാറിന്റെ ഭാര്യ മിനി ടീച്ചർക്ക് പാടി കൊടുക്കാം അല്ലേ..???"" ""അങ്ങനെ വല്ലതും ചെയ്താൽ നിങ്ങളെ കൊല്ലും ഞാനും ചാകും.. മര്യാദക്ക് എന്നേ കെട്ടി, എന്റെ പുള്ളേരുടെ അച്ഛൻ ആയിട്ട് ജീവിച്ചോണം... കേട്ടല്ലോ.. അല്ലാതെ എന്തെങ്കിലും ചെയ്യാൻ പോയാൽ ഇല്ലെങ്കിൽ ഇല്ലെന്നേ ഉള്ളു... വല്ല പുള്ളേരെ പിടുത്തക്കാർക്കും പിടിച്ചു കൊടുക്കും ഞാൻ..."" ""ഇങ്ങനെ വെറുതെ ചൂടാക്കണ്ട ഈ കുഞ്ഞി തല.. ഇപ്പോൾ എന്താ വേണ്ടേ.. ഞാൻ പാട്ട് പാടണം അത്ര അല്ലേ ഉള്ളു.. ഇങ്ങു വാ.. മടിയിൽ വന്നു കിടക്ക്..."" ""ഇത് കേൾക്കണ്ട താമസം.. പെണ്ണ് ചാടി കേറി കിച്ചന്റെ മടിയിൽ കിടന്നു..."" (ഇനി ചെക്കന്റെ മനസ് മാറി ആ സുരേഷ് സാറിന്റെ ഭാര്യ മിനി ടീച്ചർക്ക് പോയി പാടി കൊടുക്കാൻ തോന്നിയാലോ.. പറയാൻ പറ്റില്ലല്ലോ...😌) 🎶🎶

താമരപ്പൂവിൽ വാഴും ദേവിയലോ നീ പൂ നിലാകടലിൽ പൂക്കും പുണ്യാമല്ലോ നീ.. നിന്റെ തിരു നടയിൽ നറു നെയ്തിരി കതിരായി ആരുമറിയാതെ എന്നും വീണേരിഞ്ഞിടാം ... ശാന്ദ്ര ചന്ദന ഗന്ധമായി നീ വന്നു ചേർന്നാലേ ... എന്നുമി ...ശ്രീലകം ധന്യമായിട് . ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ .. താമരപ്പൂവിൽ വാഴും ദേവിയലോ നീ പൂ നിലാകടലിൽ പൂക്കും പുണ്യാമല്ലോ നീ .. നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ .. സ്നേഹ മന്ത്രവുമായി ഞാൻ കൂട്ട് നിന്നിടാം ... നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ ..(2) മോക്ഷവും മുക്തിയും കൈ വരുന്നുള്ളു . രാഗ തമ്പുരുവിൽ നീ ഭാവ പഞ്ചാമമായി . താമരപ്പൂവിൽ വാഴും ദേവിയലോ നീ പൂ നിലാകടലിൽ പൂക്കും പുണ്യാമല്ലോ നീ .. 🎶🎶 പാട്ട് കേട്ട് തന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന പെണ്ണിനോട് അവന് എന്തെനില്ലാത്ത വാത്സല്യം തോന്നി... തന്റെ പെണ്ണ്... അച്ഛൻ മാത്രം ഉള്ള ലോകത്തേക്ക് ഇനി സ്വന്തം എന്ന് എല്ലാ അവകാശത്തോടെയും പറയാൻ പറ്റുന്നവൾ... തന്റെ കിലുക്കാംപെട്ടി...🥰.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story