💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 1

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൻ ഒരു കാലത്തും ഗുണം പിടിക്കില്ല. നോക്കിക്കോ രണ്ടു കാലും ഒടിഞ്ഞു അവനും ഇത് പോലെ കിടക്കും . ഒരാഴ്ചയായില്ലേ സഫു അയാളെ ഇങ്ങനെ പ്രാക്കുന്നു. ഒന്ന് നിർത്തിക്കൂടെ നിനക്ക് അങ്ങനെ പറയാം. അനുഭവിച്ച എനിക്കെ അതിന്റെ വേദന മനസ്സിലാകൂ. എന്റെ കാല് നോക്കെടി പിശാചെ മത്തങ്ങ പോലെയുണ്ട്. അവന് ഒരബദ്ധം പറ്റി. അതിന് ഇങ്ങനൊക്കെ പറയണോ. പറയുന്നില്ല മുത്തേ. എന്നെ തള്ളിയിട്ട് ഒരാഴ്ച കാൽ അനക്കാൻ പറ്റാതെ ഈ കിടപ്പ് കിടത്തിയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അവനെ പൂവിട്ടു പൂജിക്കാം. അറ്റ്ലീസ്റ്റ് ഒരു സോറിയെങ്കിലും പറഞ്ഞോ തെണ്ടി. അവനെ കണ്ടാൽ പൂജിച്ചു പോകും മോളെ..... നീ അവന്റെ മുഖം കണ്ടിരുന്നോ.....

സഫു ആകാംഷയോടെ ഷെറിയുടെ മുഖത്തേക്ക് നോക്കി. പിന്നില്ലാതെ സ്ട്രൈറ്റ് ചെയ്ത ഹെയർ. ടിസ്സോട്ട് ന്യൂ ബ്രാൻഡ് വാച്. അഡിഡാസ് ഷൂ.ഡ്രസിങ് പിന്നെ പറയേണ്ട.സൂപ്പർ .വൈറ്റ് ഷർട്ട് നല്ല സ്റ്റൈലായി ഇന്സൈഡ് ആക്കിയിന് . അതൊക്കെ വിട് അവന്റെ മുഖം എങ്ങനെയാണെന്ന് പറ. കാണാൻ എങ്ങനെയാ.ഈ നാട്ടുകാരൻ ആണോ. മുഖം ....... മുഖം...... ശരിക്കും കണ്ടില്ല. എന്ത് ജന്മാടെ നിന്റെയൊക്കെ . അടിമുടി അവനെ നോക്കിയിന് . എന്നിട്ട് മോന്ത മാത്രം കണ്ടിട്ടില്ല. കണ്ടിനേടീ ബട്ട്‌ . ....നിന്നോട് എങ്ങനെയാ പറയേണ്ടെന്ന് ......മനസ്സിലാവുന്നില്ല . എന്നാലും മൊഞ്ചൻ ആണ് മോളെ. റിച്ച് ലുക്കും.കട്ടത്താടി ഇല്ലേലും അടിപൊളി ഫ്രീക്കൻ . റിച്ച് ലുക്ക്‌... ഫ്രീക്കൻ ......കോപ്പ്....... ഒറിജിനൽ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കിട്ടുന്ന കാലമാണ് മോളെ. അല്ലേലും നിനക്ക് ഇമ്മാതിരി പിള്ളേരെ കണ്ടുടലോ .അസൂയയാ നിനക്ക് .

നിന്നെ പോലെ ഒരു പണച്ചാക്കിന്റെ മോളല്ല ഞാൻ. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു പാവം പ്രവാസിയുടെ മോള. നീയീ പറയുന്ന ബ്രാൻഡിന്റെ പേര് പോലും എനിക്കറിയില്ല. മാത്രല്ല ഒരാളെ കണ്ടാൽ മുഖം ആണ് ആദ്യം ശ്രദ്ധിക്കുക.. എന്നിട്ട് എന്താ ഈ കക്ഷിടെ മുഖം നോക്കാഞ്ഞേ എന്നെ തള്ളിയിട്ടു ഓടുകയല്ലേ ചെയ്തത്. ഞാൻ നോക്കിയപ്പോൾ പിറകു വശേ കണ്ടുള്ളു. അവനെയെങ്ങാനും കയ്യിൽ കിട്ടിയാലുണ്ടല്ലോ....... അവൾ ദേഷ്യത്തോടെ പറഞ്ഞു . കിട്ടുവാണേൽ ദയവു ചെയ്തു ഒന്നും ചെയ്യരുത്. അവന് സമ്മദാണെൽ ഭാവിയിൽ എന്റെ കെട്ടിയോനാ. അപ്പൊ നിന്റെ ബ്രോ . അല്ല മോളെ അവൻ ആരാന്ന് അറിയില്ല എങ്ങനെയുള്ളവനാണെന്ന് അറിയില്ല.

എവിടെ ഉള്ളവനാണെന്ന് പോലും അറിയില്ല.ഒന്ന്കണ്ടപ്പോഴേക്കും ഭാവി കാര്യം ഫിക്സ് ചെയ്തു. ശവം. ഞാൻ കാര്യത്തിലാടി. അവൻ ഫ്രീയാണേൽ ഞാൻ ഒക്കെയാ . അത്രക്ക് മനസ്സിൽ കേറിയിന് . അത് എനിക്കറിഞ്ഞുടെ നീ നൂറു തികച്ചെ തേപ്പ് നിർത്തുന്ന്. അല്ല നിന്നെപോലെ വീട്ടുകാർ കണ്ടുപിടിക്കുന്ന രാജകുമാരനെ മതീന്ന് പറഞ്ഞു ഇരിക്കനോ. നീ ഏതു നൂറ്റാണ്ടിലാടീ ജീവിക്കുന്നെ. കളിയാക്കണ്ട മോളെ. എന്റെ ഉപ്പ കാണിച്ചു തരുന്ന ആളെയെ ഞാൻ കേട്ടു. അത് ആരായാലും അവനായിരിക്കും എന്റെ രാജകുമാരൻ. ആയിക്കോട്ടെന്റെ പോന്നു. ഏതായാലും എന്റെ രാജകുമാരനെ കണ്ടു പിടിക്കാനുള്ള ലൈസൻസ് എന്റെ ഉപ്പ എനിക്ക് തന്നിട്ടുണ്ട്.

ആരെയാണെന്നേ ചൂണ്ടികാണിക്കണ്ടു. നിന്റെ ഉപ്പാക്ക് നിന്നെ നല്ല വിശ്വാസം ആടീ മോളെ പുളിങ്കൊമ്പത്തെ പിടിക്കുന്ന് മൂപ്പർക്ക് നന്നായിട്ട് അറിയാം. ഏത് രാജകുമാരനെ പറ്റിയാണാവൊ ചർച്ച . ഹ വന്നോ സന മേഡം . എത്ര നേരായി പോത്തേ നിന്നെ കാത്തിരിക്കുന്നു. **** ഓഹ് സോറി മറന്നു .ആരെയും പരിചയപെടുത്തിയില്ല അല്ലേ .ഒന്നും പറയാതെ കഥ എങ്ങനെ മനസ്സിലാവന .കഥ പറയുന്നതിന് മുൻപ് ആദ്യം എല്ലാവരെയും പരിചയപ്പെടുത്തിതരാം .ഞാൻ ആരാണെന്നും എന്റെ കാലിന് എന്താ പറ്റിയതെന്നും .ആ ഫ്രീക്കൻ ചെറുക്കൻ ആരാണെന്നും . നിങ്ങൾ കേൾക്കാൻ തയ്യാറാണോ ?.ആണെങ്കിൽ മാത്രമേ പറയുന്നുള്ളൂട്ടോ .അപ്പൊ എങ്ങനെയാ തുടങ്ങണോ അതോ ...........? Pls u r rply .ഇഷ്ടപെട്ടാൽ ലൈക് ഇട്ടാലും മതി .കാരണം വായനക്കാരാണ് ഓരോ എഴുത്തുകാരുടെയും പ്രോത്സാഹനം #📙 നോവൽ

Share this story