💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 10

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ആരുടെ ജീവിതം ബലികൊടുക്കനാ നീ എന്നിട്ട് തീരുമാനിച്ചത് .വീട്ടുകാരുടെയോ അതോ കെട്ടാൻ പോകുന്ന ചെറുക്കന്റെയോ . ഞാനീ വിവാഹം മുടക്കിയാൽ എന്റെ വീട്ടുകാർ നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ നാണം കെടും .അവരുടെ അന്തസ്സും അഭിമാനവും എല്ലാം ഞാൻ കാരണം നഷ്ടപ്പെടും .ഏറ്റവും കൂടുതൽ അത് ബാധിക്കുക സമീർക്കയെ ആയിരിക്കും .ഇത്രയും കാലം കൊണ്ട് നേടിയെടുത്ത ഇമേജിനു മങ്ങലേൽക്കും .ജീവനേക്കാളേറെ സ്നേഹിച്ച പാർട്ടിയിൽ പോലും വിലയില്ലാതാകും . വിവാഹം നടന്നാലോ ഒന്നും അറിയാത്ത ഒരു പാവത്തിന്റെ ജീവിതം തന്നെ നശിപ്പിക്കലാകും .പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർ ഞാൻ കാരണം വേർപിരിയും .ഈ വിവാഹത്തിന് സമ്മധിക്കരുതെന് യാചിക്കുന്നപോലെ പറഞ്ഞിട്ട ഫൈസി പോയത് .

ഇനി നീ പറ ഇതിൽ ആരുടെ ജീവിതം ആണ് ഞാൻ ഇല്ലാതാക്കേണ്ടത് . ഇവരെ രണ്ടുപേരെയും പറ്റിയല്ല നീ ആലോചിക്കേണ്ടത് .നിന്റെ ജീവിതത്തെ പറ്റിയാണ് .അവൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു .അവളെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു .വിവാഹത്തിൽ നിന്ന് പിന്മാറാനാ നിന്നെ വന്നുകണ്ടു ഇതൊക്കെ പറഞ്ഞത് . ഈ വിവാഹം നടന്നാൽ നിനക്ക് ഒരിക്കലും സന്തോഷമോ സമാധാനമോ കിട്ടില്ല .അവൻ ഒരിക്കലും നിന്നെ ഒരു ഭാര്യയായി അംഗീകരിക്കിലഅത് കൊണ്ട് ഈ വിവാഹത്തിൻ സമ്മതിക്കണ്ട . എന്റെ വീട്ടുകാർ അപ്പൊ എല്ലാർക്കുമുന്നിലും നാണം കേട്ടോട്ടെന്നാണോ നീ പറയുന്നേ .ഞാൻ പിന്നെ അവരെ സ്നേഹിച്ചുന്ന് പറയുന്നതിന് എന്ത് അർത്ഥ ഉള്ളത് . നിന്റെ ജീവിതം നശിപ്പിച്ചാണോ അവരോടുള്ള സ്നേഹം തെളിയിക്കേണ്ടത് . എനിക്ക് എന്റെ വീട്ടുകാരുടെ സന്തോഷമാണ് വേണ്ടത് .എന്റെ കുടുംബത്തിന്റെ അഭിമാനം ആണ് വലുത് . അതിന് വേണ്ടി മരിക്കാനും തയ്യാറാണ് .

നീ കാരണം നശിക്കാൻ പോകുന്നത് ആ ഫൈസിയുടെ ജീവിതം കൂടിയാണ് .അതിന് വിലയൊന്നും ഇല്ലേ .അൻസിക്കും ഉണ്ടാവില്ലേ ഇത് പോലെ നല്ലൊരു ജീവിതം വേണമെന്ന് . ഞാൻ ഇല്ലാണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകോ സന .ആകുമെങ്കിൽ അതിനും തയ്യാറാ . സഫൂ .....സന ഞെട്ടലോടെ അവളെ വിളിച്ചു . പിന്നെ ഞാനെന്ത വേണ്ടേ ...അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു . നീ സമാധാനിക്ക് സഫു .മനസ്സുരുകി പ്രാർത്ഥിക്ക് .ബാക്കിയെല്ലാം വിധി പോലെ വരട്ടെ .അനാവശ്യചിന്തയൊന്നും വേണ്ട .സന അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു . *** സഫു ഉപ്പാനോടും ഉമ്മനോടും ഇതുസിനോടും എല്ലാം ഇപ്പൊ വിവാഹം വേണ്ടെന്ന് പറഞ്ഞെങ്കിലും അവരാരും കേട്ട ഭാവം നടിച്ചില്ല .അവൾ പ്രതീക്ഷ കൈ വിടാതെ ഓരോ ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി .ഉമ്മയാണെങ്കിൽ ഈ വിവാഹം നടന്ന്നില്ലെങ്കിൽ പിന്നെ ഇങ്ങനെയൊരു മോളില്ലെന്ന് അത്യശ്വസനവും പറഞ്ഞു .

സമീർ ആ പ്രശ്നത്തിനു ശേഷം അവളെ മുന്നിൽ നേർക്ക് നേരെ നിന്നില്ല .അവൾ പേടിച്ചു അങ്ങോട്ട്‌ പോയി മിണ്ടിയതും ഇല്ല .സമീർക്കനെ കാണുമ്പോഴൊക്കെ അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു . പെണ്ണുകാണലോ നിചയമോ ഒന്നും ഉണ്ടായില്ല .സമീർക്ക വന്നു കല്യാണദിവസം പറഞ്ഞു .ഇനി പത്തു ദിവസം മാത്രമേ വിവാഹത്തിന് ഉള്ളൂ . അവളെ എല്ലാ പ്രതീക്ഷയും അതോടെ അവസാനിച്ചു .എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു . സഫുവും ഉണ്ടായിരുന്നു .സമീർകയേ കണ്ടപ്പോൾ അവൾക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു ആ തോളിൽ വീണു പൊട്ടികരയണമെന്ന് തോന്നി .അവൾക്ക് പേടിച്ചിട്ട് ഇരുന്നിടത് നിന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല .ഇത് വരെ ഇല്ലാത്ത ഒരകലം ഇടയിൽ വന്നത് രണ്ടുപേർക്കും അനുഭവപെടുന്നുണ്ടായിരുന്നു . അവൾ നിറഞ്ഞു വന്നകണ്ണുകൾ ആരും കാണാതിരിക്കാൻ നിലത്തേക് നോക്കിയിരുന്നു . കരയാനല്ലാതെ വേറൊരുവഴിയും അവളെ മുന്നിൽ തെളിഞ്ഞില്ല . അവൾ ഈ വിവാഹം മുടങ്ങാൻ പ്രാര്ഥിക്കാതിരുന്നില്ല .

ദിവസം കണ്ട ശേഷം ഫൈസി ഒരുപാട് തവണ അവളെ വിളിച്ചു .അവൾ അറ്റൻഡ് ചെയ്തില്ല .അവനെ പേടിച്ചു പുറത്തിറങ്ങിയതും ഇല്ല .മനസ്സ് കൊണ്ട് അവൾ അവളുടെ ജീവിതം വീട്ട്കാർക്ക് വേണ്ടിഅടിയറവുവെച്ചുകഴിഞ്ഞിരുന്നു .മനസ്സിൽ ഫൈസിയോട് ഒരുപാട് പ്രാവശ്യം മാപ്പിരന്നു .ഇത് വരെ കാണാത്ത അവന്റെ പെണ്ണിനോടും . വിവാഹദിവസം അടുക്കും തോറും അവളിൽ എന്തെന്നില്ലാത്ത ഭയം നിറഞ്ഞു നിന്നിരുന്നു .ആകെ ആശ്വാസം സന മാത്രമാണ് .ഷെറി ഒരിക്കൽ വന്നിരുന്നു .അവൾ കാരണം അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു .കുറ്റബോധം കൊണ്ടാണോ ഫൈസി നഷ്ടപെട്ട സങ്കടം കൊണ്ടാണോന്ന് അറിയില്ല പിന്നെ അവൾ വന്നില്ല .ദിവസങ്ങൾ മണിക്കൂറുകൾ പോലെ കഴിഞ്ഞു പോയി . ** ഇന്ന് എന്റെ വിവാഹം ആണ് .ഉള്ളിൽ കരഞ്ഞു കൊണ്ട് അവൾ എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിച്ചു .

എന്റെ ജീവിതം ഇന്ന് മുതൽ എന്ത് സംബവികുന്നു ഒരു പിടിയുമില്ല .ഫൈസി എങ്ങനെയായിരിക്കും പ്രതികരിക്കുക അതോർക്കും തോറും അവൾക്ക് എന്തെന്നില്ലാത്ത പേടിയും ഉണ്ടായിരുന്നു . നിക്കാഹ് കഴിഞ്ഞു .ആരോ വന്നു പറഞ്ഞു .അവൾക്ക് അത് കേട്ടപ്പോൾ ശരീരം തളരുന്നത് പോലെ തോന്നി . അവളെ ആരൊക്കെയോ ചേർന്നു റൂമിലെക്ക് കൂട്ടി പോകുമ്പോൾ അവനെ എങ്ങനെ ഫേസ് ചെയ്യുമെന്നോർത് അവൾ ഉരുകുകയായിരുന്നു .അവരെ തനിച്ചാക്കി എല്ലാവരും റൂമിൽ നിന്നും പുറത്തിറങ്ങി .ഫൈസി തന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൾ കണ്ടു .അടുത്തെത്തിയതും അവൾ മുഖം ഉയർത്തി അവനെ നോക്കി .ഒരു പ്രാവശ്യം മാത്രമേ നോക്കാൻ കഴിഞ്ഞുള്ളു .അവന്റെ കണ്ണുകളിൽ തീ പാറുന്നത് പോലെയാ അവൾക്ക് തോന്നിയത് . അവൾ പേടിയോടെ കണ്ണുകൾ ഇറുക്കെയടച്ചു . .

അവൻ കയ്യിൽ ഇരുന്ന ബോക്സിൽ നിന്നും ഒരു മാല എടുക്കുന്നത് അവൾ കണ്ടു .മഹർ ആണെന്ന് അവൾക്ക് മനസ്സിലായി. അവൻ അതെടുത്തു അവളുടെ കാൽക്കീഴിലേക് വലിച്ചെറിഞ്ഞു .നിന്നെ മഹർ അണിയിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ് .കരച്ചിൽ പുറത്തേക്കു വരാതെ അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു .അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി .വീഴാതിരിക്കാൻ അവൾ ചുമരിൽ പിടിച്ചു നിന്നു .അവൻ ഇറങ്ങിപോയി .വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടതും അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു .ഇപ്പോൾ എല്ലാവരും കയറി വരും .മഹർ ചോദിക്കും യന്ത്രികമെന്നോണം അവൾ വേഗം മഹർ എടുത്തു കഴുത്തിൽ ഇട്ടു .മുഖത്ത് പുഞ്ചിരി അണിഞ്ഞു നിന്നു.മനസ്സ് പറയുന്നത് അംഗീകരിക്കാത്തത് പോലെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി .എല്ലാവരും അത് സന്തോഷകണ്ണീർ ആയി കണ്ടു .ആർക്കും മനസ്സിലായില്ല അത് ഹൃദയം മുറിഞ്ഞു ഒഴുകുന്ന ചോരയാണെന്ന് .അവളുടെ ചുണ്ടിൽ വിരിഞ്ഞു നിന്ന പുഞ്ചിരി അതാരെയും അറിയിച്ചതും ഇല്ല ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story