💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 11

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

മഹർ കാൽക്കീഴിലേക്ക് വലിച്ചെറിഞ്ഞതിൽ നിന്ന് തന്നെ ഫൈസിക്ക് തന്നോടുള്ള മനോഭാവം മനസ്സിലായി .നിന്റെ കഴുത്തിൽ മഹർ അണിയ്‌ക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് .അവന്റെ വാക്കുകൾ തനിക്ക് ചുറ്റും അലയടിക്കുന്നത് പോലെ തോന്നി .ഈ വിവാഹം ഉറപ്പിച്ചപ്പോഴേ മനസ്സ് കൊണ്ട്ഞാൻ മരിച്ചതാണ് .എന്തും നേരിടാൻ തയ്യാറായാണ് വിവാഹത്തിനു സമ്മതിച്ചതും .അവനോട് ചെയ്ത തെറ്റിന് അവൻ തരുന്ന ഏത് ശിക്ഷയും ഏറ്റ വാങ്ങാൻ ബാധ്യസ്ഥയാണ് ഞാൻ .ഒരിക്കലും ആരെയും അറിയാതെപോലും വേദനിപ്പിക്കണോന്ന് കരുതിയിട്ടില്ല .എന്റെ ഗതികേട് കൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിച്ചത് .എന്ത് ചെയ്താല റബ്ബേ ഞാൻ ചെയ്ത ഈ പാപം പൊറുക്കപ്പെടുക . പിന്നെ എല്ലാം യാന്ത്രികമായാണ് അവൾക്ക് തോന്നിയത് .ആരൊക്കെയോ വരുന്നു പോകുന്നു പരിചയപ്പെടുത്തുന്നു ഡ്രസ്സ്‌ മാറ്റുന്നു ഫോട്ടോ എടുക്കുന്നു ശരീരം കൊണ്ട് അതൊക്കെ അറിയുന്നുണ്ടെങ്കിലും മനസ്സ് കൊണ്ട് ഒന്നും അറിഞ്ഞില്ല .അല്ലെങ്കിലും മരിച്ചവർക്ക് ഒന്നും അറിയണ്ടല്ലോ .

എല്ലാവരോടും യാത്ര ചോദിക്കുമ്പോൾ യാതൊരു സങ്കടവും തോന്നിയില്ല .ഇവരെയൊക്കെ വിട്ട് പോകുന്നുണ്ടെങ്കിലല്ലേ സങ്കടം തോന്നേണ്ടതുള്ളൂ .ഇവിടേക്ക് തന്നെ തിരിച്ചുവരും എത്രയും പെട്ടെന്ന് തന്നെ .പിന്നെന്തിനാ സങ്കടം .സമീർക്കയെ മാത്രം അപ്പോഴും കണ്ടില്ല .കണ്ണുകൾ കൊണ്ട് എല്ലായിടത്തും തിരഞ്ഞു .ദൂരെ നിന്നും തന്നെ നോക്കി നില്കുന്നത് കണ്ടു .ഒന്ന് അടുത്ത് വന്നിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു .വീട് വിട്ട് അധികം എവിടെയും പോകാറില്ല .വീട്ടിൽനിന്നും വിടുകയും ഇല്ല .ഏറ്റവും കൂടുതൽ എതിർക്കുക സമീരകയാണ് .വല്ലപ്പോഴും കസിൻസിൻറെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ സമീർക്കയുടെ ഓഡർ വരും പെട്ടന്ന് വരണം .നിങ്ങളെ ശല്യം ഒഴിവാക്കാന പോകുന്നത്തന്നെ അപ്പോഴാ പെട്ടെന്ന് വരേണ്ടത് എന്ന് മറുപടി പറയും .തല്ലാൻ നോക്കുമ്പോൾ കൊഞ്ഞനം കുത്തി ഓടും .ഇന്ന് എന്നെന്നേക്കുമായി വീട് വിട്ടു പോവുകയാണ് .ആരും പെട്ടന്ന് വരണം എന്ന് പറഞ്ഞില്ല

.പക്ഷേ ഞാൻ തിരിച്ചു പറയുകയാ ഞാൻ വരും എത്രയും പെട്ടന്ന് . @@@@@@@ ഫൈസിയുടെ വീട് .വീട്ടിലിലേക്ക് കയറുമ്പോഴേ കണ്ടു ചുമരിൽ അറബിയിൽ എഴുതി വെച്ചത് മെഹ്ഫിൽ .വലിയ ഇരുനില വീട് .പണത്തിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു ഓരോ വസ്തുവും .ഫൈസിയുടെ ഉമ്മ വന്നു അകത്തേക്ക് കയറ്റി .ഒരു റൂമിൽ കൊണ്ട് ചെന്നാക്കി .അടിമുടി നോക്കിയിട്ട് പോയി .ഒന്നും സംസാരിച്ചില്ല .പക്ഷേ മുഖത്ത് ഒരു ഇഷ്ടക്കെഡ് അവൾക്ക് അനുഭവപെട്ടു .ഫൈസിക്ക് രണ്ടു ഇത്താത്തയും ഇക്കയുമാണ് ഉള്ളത് .രണ്ടു പേരെയും വീട്ടിൽ വെച്ചു ആരോ പരിചയപ്പെടുത്തിയിരുന്നു .മേക്കപ്പിലും സ്വർണത്തിലും കുളിച്ചു നിൽക്കുന്ന അവരെ കണ്ടപ്പോൾ ഏതോ ജ്വല്ലറി പരസ്യത്തിൽ അഭിനയിക്കുന്നവരെ പോലെയാണ് തോന്നിച്ചത് .അവരുടെ മക്കളാണെന്ന്‌ തോന്നുന്നു രണ്ട് മൂന്ന് പേർ എത്തിനോക്കി പോയി .ഏറ്റവും ചെറിയ ഒരു മോളെ കണ്ടപ്പോൾ ഫൈസിയെ ഓർമ വന്നു .അവനെ മുറിച്ചു വെച്ചത് പോലെയുണ്ട് കാണാൻ .ഫൈസിയുടെ ഓർമ വന്നതും അറിയാതെ ഒരു നടുക്കം തോന്നി

.ബന്ധുക്കൾ എന്ന് പറഞ്ഞു ഓരോരുത്തർ വന്നു പരിജയപെടുത്തി പോയി കൊണ്ടിരുന്നു .ഫൈസിയുടെ വീട്ടുകാരെ ആരെയും പിന്നെ കണ്ടില്ല .കുറച്ചു കഴിഞ്ഞപ്പോൾ ഒച്ചപ്പാടും ബഹളവും കുറഞ്ഞു .എല്ലാവരും പോയികാണുമെന് തോന്നി .ആകെ ഒറ്റപെട്ടത് പോലെ തോന്നി .തനിച്ചായത് പോലെ .പക്ഷേ റൂമിൽ നിന്നും ഇറങ്ങാൻ തോന്നിയില്ല .അവിടെയെങ്ങാനും ഫൈസി ഉണ്ടായാലോന്ന് പേടിച്ചു . പുതുപെണ്ണെന്താ ആലോചിക്കുന്നേ . അവൾ തിരിഞ്ഞു നോക്കി .ഈ വീട്ടിൽ വന്നിട്ട് മലയാളിതനിമ തോന്നിച്ച ഒരേ ഒരു മുഖം .മെയ്ക്കപ്പുമില്ല ആർഭാട ഡ്രെസ്സും ഇല്ല .കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം തോന്നി .അവൾ നോക്കി ചിരിച്ചു . ഞാൻ ആയിഷ .ഫൈസിയുടെ ഇക്കാന്റെ ഭാര്യയാണ് . ഹരിസ്കയെ പോലെ തന്നെ ഒരു പാവമാണെന്നു സംസാരത്തിൽ നിന്നും മനസ്സിലായി.അവർ സംസാരിക്കുമ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല .

പെട്ടെന്ന് തന്നെ മനസ് കീഴടിക്കിന്ന് പറഞ്ഞാൽ മതി .റൂം കാണിച്ചു തരാംന്ന് പറഞ്ഞു കൂട്ടി പോയി .മുകൾ നിലയിലാണ് റൂം .താഴെ നിന്നും ആയിഷാന്ന് വിളികുന്ന കേട്ടു .ഇതാണ് ഫൈസിയുടെ റൂം . .അവളെയും വിളിച്ചു റൂമിലേക്ക് പോയി .ഒരു സാരിഎടുത്തു കൊടുത്തു .നിസ്കരിച്ചു ഫ്രഷ് ആയി വന്നോളൂ ഞാൻ കുറച്ചു കഴിഞ്ഞു വരാം ആയിഷ പോയി .അവൾ ആ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു .വലിയ റൂം അതിൽ തന്നെ ഒരു ഡ്രസിങ് റൂം അറ്റഛിട് ബാത്റൂമും .അവൾ പോയി ഫ്രഷായി വന്നു .ഡ്രസിങ് റൂമിന്റെ അവിടെയായി ചുമരിൽ ഒരു പെയിന്റിംഗ് ഒട്ടിച്ചത് കണ്ടു .കടൽ നോക്കിയിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം .പിറകുവശമേ കാണുന്നുള്ളൂ.നല്ല പരിജയം തോന്നി .താൻ ആ ചിത്രം വേറെവിടെയോ കണ്ടിട്ട് ഉണ്ട് .എത്ര ആലോചിച്ചിട്ടും അവൾക്ക് അതെവിടെയാണെന്ന് ഓർമ വന്നില്ല .അതിന്റെ പിറകിലായി പേനകൊണ്ട് മാ ഡ്രീം ഗേൾ എന്ന് എഴുതിയിട്ടുണ്ട് .അൻസിയായിരിക്കും അതെന്ന് അവൾക്ക് മനസ്സിലായി.ചെറിയൊരു നോവ് അവളിൽ പടർന്നു .വാതിൽ മുട്ടുന്നത് കേട്ടു

.അവൾ പോയി തുറന്നു .ഹാരിസ്ക്ക .ഇപ്പോഴേ റൂമിൽ കയറി ഇരിപ്പായോ ചിരിച്ചു കൊണ്ട് ചോദിച്ചു . നിസ്കരിക്കാൻ കയറിയത . ഒരു ഗസ്റ്റ് നിന്നെ കാണാൻ വന്നിട്ടുണ്ട് .സമീർക്കയെ അകത്തേക്ക് കൂട്ടി അകത്തേക്ക് വന്നു .ആദ്യായിട്ട് കാണുവല്ലേ നിങ്ങൾ സംസാരിക്ക് . ഒരു കളിയാക്കൽ അവൾക്ക് ഫീൽ ചെയ്തു . അല്ല പിന്നെ മണിക്കൂറുകൾ ആയിട്ടില്ല ഇവിടെ വന്നിട്ട് .ഞങ്ങൾ പിടിച്ചു തിന്നുന്നു കരുതി നോക്കി വന്നതല്ലേ നീ പോടാ അവ്ട്ന്ന് .ഞാൻ താഴെ കാണും ഹരിസ്ക പോയി . അവർക്കിടയിൽ മൗനം തളം കെട്ടിനിന്നു . അവൾ തന്നെ സംസാരിച്ചു .ഇക്കാക്ക എപ്പോഴാ വന്നേ . കുറച്ചു സമയായി .നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ . ഇക്കാക്ക് എന്നോട് അല്ലേ ദേഷ്യം .ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല .ആരും എന്നെ വിശ്വസിക്കണമെന്നില്ല ഇക്കാക്കയെങ്കിലും വിശ്വസിക്കുന്നു കരുതി .അത് പറയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു . സമീർ അവളുടെ കയ്യിൽ പിടിച്ചു .അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു . ടീ നീ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നെ .നീ ഒരു തെറ്റും ചെയ്തിട്ടില്ല .ചെയ്യാനും പറ്റില്ല .

നിന്നെഎനിക്ക് ആരെക്കാളും വിശ്വാസം ആണ് . പിന്നെന്തിനാ എന്നോട് മിണ്ടാതിരുന്നേ .എന്നെ അവോയ്ഡ് ചെയ്തു നടന്നത് .എത്ര വേദനിച്ചുന്ന് അറിയോ . ഞാൻ നിന്നോട് മിണ്ടിയാൽ ആദ്യം എന്താ പറയുക .ഈ വിവാഹം വേണ്ടാന്ന് അല്ലേ .നീ വേണ്ടാന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കുകയും ഇല്ല .ഞാൻ ഒരുപാട് ശ്രമിച്ചത ഈ കല്യാണം മുടക്കാൻ .നിന്റെ ഉപ്പയും ഉമ്മയും സമ്മതിച്ചില്ല .പേരുദോഷം വന്ന നിനക്ക് ഇനിയൊരിക്കലും നല്ലൊരു ആലോചന വരില്ല .നല്ല ജീവിതം കിട്ടില്ല എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ .എന്നെ കൊണ്ട് നിന്റെ ഉമ്മ സത്യം ഇടീച്ചു ഈ വിവാഹം മുടക്കരുതെന്ന് .ഹാരിസ് ഒരു വർഷം മുൻപ് നിന്നെ തരുമോന്നു ചോദിച്ചതാ ഞാൻ ഒഴിഞ്ഞുമാറി .അന്ന് വീട്ടിൽ വന്നപ്പോൾ വീണ്ടും ചോദിക്കുന്നു കരുതിയ നിന്റെ കല്യാണം ഉറപ്പിച്ചുന്ന് പറഞ്ഞേ .വിധി അല്ലാതെന്തു പറയാനാ . ഇങ്ങനെയൊക്കെ സംഭവിച്ചു .ഫൈസി നല്ലൊരു ചെറുപ്പക്കാരന നിനക്ക് നന്നായി ചേരും .അവൻ നിന്നെ പോന്നു പോലെ നോക്കും . എന്നിട്ടും എന്താ ഈ വിവാഹത്തിനു സമീർകക്ക് ഇഷ്ടം അല്ലാത്തതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു .ചോദിച്ചില്ല .

പകരം അവളുടെ മുഖത്ത് വേദന നിറഞ്ഞഒരു പുഞ്ചിരി വന്നു .അവൻ എന്നെ കാണുന്നത് തന്നെ വെറുപ്പാണ് .എന്റെ ജീവിതം ഇന്ന് മുതൽ നരകതുല്യം ആയിരിക്കും . സമീർക്ക പോകാനായി എണീറ്റു .പുതിയ വീട് പുതിയ ആൾക്കാർ .എല്ലാവരോടും കണ്ടും കെട്ടും പെരുമാറണം .നിന്റെ കുട്ടികളിയൊന്നും ഇനി പാടില്ല .സ്വന്തം വീട് പോലെ കാണണം .വീട്ടുകാരെയും .വേറൊരു പ്രത്യേക കാര്യം സ്നേഹത്തിന് മുന്നിൽ മാത്രമേ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാവു .അതും ന്യായം ആണെങ്കിൽ മാത്രം .അല്ലെങ്കിൽ ജീവിത കാലം മുഴുവൻ എല്ലാർക്കും മുന്നിലും തലകുനിക്കേണ്ടി വരും .ആ പറഞ്ഞത എന്തിനാണ് അവൾക്ക് മനസ്സിലായില്ല .എങ്കിലും അവൾ തലയാട്ടി .സമീർക്കയുടെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ലാത്ത സങ്കടം നിഴലിച്ചിരുന്നു . വീണ്ടും തിരിച്ചു വന്നു പറഞ്ഞു .സങ്കടപെടോന്നും വേണ്ട .നാളെ രാത്രി നിന്നെയും അവനെയും വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാൻ ഞാൻ വരും അവൾ ആ റൂമിൽ തന്നെ ഇരുന്നു .ആരും വിളിച്ചതും ഇല്ല .നോക്കി വന്നതുമില്ല ***

കുറെ കഴിഞ്ഞു ആയിഷ വന്നു ഫുഡ്‌ കഴിക്കാണെന്നും പറഞ്ഞു താഴേക്ക് കൂട്ടി പോയി .അവൾക്ക് വിശപ്പ് ഇല്ലെന്നു പറഞ്ഞെങ്കിലും കേട്ടില്ല .നിർബന്ധിച്ചു കുറച്ചു കഴിപ്പിച്ചു .വേറെ ആരെയും അവിടെ കണ്ടില്ല .ഉമ്മയും ഇത്തമാരൊക്കെ എവിടെ . അവർക്ക് നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞു വേഗം കിടന്നു .കല്യാണം കഴിഞ്ഞതല്ലേ പിടിപ്പത്പണിയുണ്ടാരുന്നു അതാ.അവൾക്ക്അത് വിശ്വസിക്കാൻ പ്രയാസം തോന്നി .ആയിഷ എന്നിൽ നിന്നും എന്തൊ മറച്ചു പിടിക്കുന്നുണ്ട് .സഫു റൂമിലേക്ക് പോയിക്കൊള്ളൂ .ഫൈസി ഇപ്പോൾ വരും .അവൾക്ക് ശരീരത്തിലൂടെ വിറയൽ കടന്നു പോയി .അവന്റെ കൂടെ ഒരു റൂമിൽ . എന്താ പോകുന്നില്ലേ .അടുക്കളയിൽ തന്നെ കിടക്കാനാണോ പ്ലാൻ . അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു . ആ റൂമിൽ പോകുന്നതിനേക്കാൾ ഭേദം അടുക്കളയിൽ ഉറങ്ങുന്നതാണ് . അവൾ ആയിഷയുടെ കൂടെ അവിടെത്തന്നെ ചുറ്റി പറ്റി നിന്നു .ഹാരിസ്ക വന്നു വിളിച്ചതും ആയിഷ ഒരു ഗ്ലാസ്‌ പാൽ അവളെ കയ്യിൽ കൊടുത്തു .ഫൈസി റൂമിൽ ഉണ്ട് .

പോയിക്കോ പെട്ടന്ന് എന്തോ ഓർമ വന്നതോടെ ആയിഷ കുറച്ചു മുല്ലപ്പൂ എടുത്തു അവളുടെ തലയിൽ ചൂടി കൊടുത്തു .അവൾ വേണ്ടാന്ന് പറഞ്ഞെങ്കിലും കേട്ടില്ല .ആയിഷ തന്നെ റൂം വരെ കൂടെ വന്നു ..ആയിഷ കൂടി പോയതോടെ അവൾ തനിച്ചായി .പുറത്തു തന്നെ കുറച്ചു സമയം നിന്നു .പേടിച്ചിട്ടു വിറക്കുന്നുണ്ട് .എന്നായാലും ഫൈസിയെ ഫേസ് ചെയ്തേ മതിയാകു .അവൾ റൂമിലേക്ക് ചെന്നു .വാതിൽ തുറന്നതും അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി പുകകൊണ്ട് ഒന്നും കാണുന്നുണ്ടായിരുന്നില്ല .വാതിലും ജനലും അടച്ചു സിഗരറ്റ് വലിച്ചതാണെന്ന് അവൾക് മനസിലായി.അവളെ കണ്ടതും ഫൈസി എണീറ്റു വന്നു .അവളെ അടിമുടി ഒന്ന് നോക്കി .സുന്ദരിആയിട്ടുണ്ടല്ലോ . സോറി സോറി സോറി .ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണല്ലേ മറന്നു പോയി .വാ എന്താ അവിടെ തന്നെ നിക്കുന്നെ . അവൾക്ക് തന്റെ ഹാർട്ട് ചെണ്ട കൊട്ടുന്നത് പോലെ ഇടിക്കാൻ തുടങ്ങി

.ഇവന്റെ റീയാക്‌ഷൻ എങ്ങനെയാണെന്ന് ഒരു പിടുത്തം കിട്ടുന്നില്ല . എന്താ അവിടെ തന്നെ നിക്കുന്നെ വന്നേ .അവൻ വന്നു അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ കയ്യിൽ കിടന്നു അവളുടെ കൈ ഞെരിഞ്ഞമർന്നു .അവൾ വേദന കൊണ്ട് പുളഞ്ഞു .ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ പല്ല് കടിച്ചമർത്തി . കൂട്ടികൊണ്ട് പോയി കട്ടിലിൽ ഇരുത്തി . അവളെ കയ്യിൽ നിന്നും പാൽ വാങ്ങി . ഞാൻ കുടിച്ചിട്ട് പാതി നിനക്കാണോ അതോ നീ കുടിച്ചിട്ട് പാതി എനിക്കോ .എന്റെ ആദ്യത്തെ ഫസ്റ്റ് നൈറ്റ്‌ ആയോണ്ട് അറിയില്ല സോറി .ഏതായാലും ഞാൻ കുടിച്ചിട്ട് ബാക്കി തരാം .അവൻ കുടിച്ചു പാതി അവൾക്ക് കൊടുത്തു .അവൾ വാങ്ങിയില്ല .അവൾക്ക് പേടിചിട്ട് തന്റെ ഹൃദയം ഇപ്പൊ പോട്ടിപോകുന്ന തോന്നി . നാണം ആണോ .അവൻ ബലമായി അവളുടെ വായിലേക്ക് ഗ്ലാസ്‌ വെച്ചു . കുടിക്കെടീ ...ഗർജനം പോലെ തോന്നി അവൾക്ക് .അറിയാതെ വാ തുറന്നു .കുറച്ചു വായിലും ബാക്കി മുഴുവൻ തന്റെ ദേഹത്തേക്കും മറിഞ്ഞു . അതും കഴിഞ്ഞു .ഇനിയെന്താ ഇപ്പൊ ...

അവൻ ആലോചിക്കുന്നത് പോലെ നിന്നു .എന്ന പിന്നെ കിടക്കാം അല്ലേ .പറയലോഡ് കൂടി അവളെ ബെഡിലേക്ക് തള്ളിയിട്ടു . അവന്റെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ചതും അവൾ തള്ളിമാറ്റി എണീറ്റു . ഫൈസി പ്ലീസ് .....എനിക്ക് പറയാനുള്ളത് കേൾക്ക് . നാളെ ഇഷ്ടം പോലെ കേൾക്കന്നെ .ഇപ്പൊ എനിക്ക് തീരെ ടൈം ഇല്ല .ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണ് .നീ വന്നു കിടക്ക് . അവൻ തൊടാൻ നോക്കിയതും അവൾ പിറകോട്ടു മാറി . അവൻ അവളുടെ സാരിയിൽ പിടിച്ചു വലിച്ചത് പെട്ടെന്നായിരുന്നു . ഫൈസി പ്ലീസ് ..... അവൾ കരഞ്ഞു കൊണ്ട് അവനു നേരെ കൈ കൂപ്പി . ദേ മൂഡ് കളയല്ലേ സഫ്ന .വാ വന്നു കിടക്ക് . എനിക്ക് പറയാനുള്ളത് കേൾക്ക് . നാളെ പറയാന്നു പറഞ്ഞില്ലേ .അവൻ സാരിയിൽ പിടിച്ചു വീണ്ടും വലിച്ചു .സാരി പകുതിയും അഴിഞ്ഞു അവന്റെ കയ്യിലാണെന്ന് അവൾ കണ്ടു . അവൾ ദയനീയതോടെ അവനെ നോക്കി . അവന്റെ മുഖം ഒരു ക്രൂരമൃഗത്തെ പോലെയാണ് അവൾക്ക് തോന്നിയത് .അവൾ അവന്റെ കാൽക്കീഴിലേക്ക് വീണു . എന്നോട് പൊറുക്കണം .ദയവു ചെയ്തു ഉപദ്രവിക്കരുത് ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story