💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 12

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നിന്റെ ശരീരത്തിൽ തൊടാൻ മാത്രം വൃത്തികെട്ടവനാ ഞാനെന്ന് കരുതിയോ .അറപ്പ എനിക്ക് തോന്നുന്നേ .അവൻ സാരി അവളുടെ നേർക്ക് വലിച്ചെറിഞ്ഞു .മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങി പാലും എടുത്തു വന്നിരിക്കുന്നു .നിന്റെ ശരീരം കണ്ടു ഞാൻ മയങ്ങി പോകുമെന്ന് കരുതിയോ . അവൾ പൊട്ടിക്കരയുകയല്ലാതെ ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല .അനങ്ങാൻ കഴിഞ്ഞില്ല . ആരെ കാണിക്കാനാ ഈ കള്ളകണ്ണുനീർ .എന്നെയാണെങ്കിൽ വേണ്ട .നീ വിചാരിച്ചതെല്ലാം നേടിയില്ലേ .പണവും സ്വത്തും നല്ല ജോലിയും ഒക്കെയുള്ള കോടീശ്വരനെ തന്നെ കിട്ടിയല്ലോ .നിന്റെ സ്വാർത്ഥതക്ക് വേണ്ടി നീ ജയിച്ചപ്പോൾ എനിക്ക് നഷ്ടപെട്ടത് എന്താന്നറിയോ . എന്റെ ജീവിതം..... .ഞാൻ കണ്ട സ്വപ്‌നങ്ങൾ .......ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റെ പെണ്ണ് ......അവൻ കിതക്കുന്നുണ്ടായിരുന്നു പറയുമ്പോൾ . എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ എന്നോട് പൊറുക്കണം .ഞാൻ ഒരുപാട് ശ്രമിച്ചത.ആരും ഞാൻ പറഞ്ഞത് കേട്ടില്ല .

എങ്ങനെ കേൾക്കും .കോടീശ്വരനായ ഒരുത്തനെയല്ലേ കിട്ടുന്നെ .ജീവിക്കാൻ തന്നെ കാശില്ലാത്ത നിന്റെ വീട്ടുകാർക്ക് ലോട്ടറി അടിച്ചതല്ലേ .സ്വപ്നത്തിൽ പോലും കാണാൻ കഴിയോ ഇങ്ങനൊരു ബന്ധം . വീട്ടുകാരെ പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്ന വേദന തോന്നി അവൾക്ക് .പണത്തിന്റെ പിറകെ പോയിട്ടില്ല ഒരിക്കലും .മോഹിച്ചിട്ടും ഇല്ല .ഇത് വരെ ആരെ മുന്നിലും കൈ നീട്ടിയിട്ടും ഇല്ല .അതിനുള്ള അവസരം ഉപ്പ ഉണ്ടാക്കിയിട്ടും ഇല്ല .ഉള്ളത് കൊണ്ട് മറ്റുള്ളവരെ സഹായിച്ചിട്ടേ ഉള്ളൂ . പണം മോഹിച്ചല്ല വിവാഹത്തിനു സമ്മതിച്ചത് .മറ്റുള്ളവരുടെ മുന്നിൽ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാ .എന്നിട്ടും ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു ഈ വിവാഹം മുടക്കാൻ .ഒരു വഴിയും കാണാത്തതു കൊണ്ട സമ്മതിക്കേണ്ടി വന്നത് . എന്നാ പിന്നെ പോയി ചത്തുകൂടാരുന്നോ .എന്റെ ജീവിതം നശിപ്പിക്കണമായിരുന്നോ . കരയാൻ പോലും മറന്നു ഞെട്ടലോടെ അവനെതന്നെ നോക്കി . എനിക്കൊരിക്കലും നിന്നെ ഒരു ഭാര്യയായി കാണാൻ പറ്റില്ല .

വേണ്ട എനിക്ക് ഇങ്ങനെ ഒരു ഭാര്യയെ .അരിശം തീരാതെ . അവൻ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി . അവൾ അവിടെ തന്നെ തളർന്നിരുന്നു .കാൽമുട്ടിലേക്ക് തലതാഴ്ത്തി പൊട്ടികരഞ്ഞു . *** സുബ്ഹി ബാങ്ക് കേട്ടപ്പോഴാ ഉറക്കം ഞെട്ടിയത് .ചെറുതിലെ ഉള്ള ശീലം ആയോണ്ട് അലാറം ഇല്ലാതെ തന്നെ ഉറക്കം ഞെട്ടും .അഥവാ ഉറങ്ങിപോയാൽ തന്നെ വീട്ടിൽ ആരെങ്കിലും എഴുന്നേല്പിക്കും .അവൾക്ക് കണ്ണ് തുറന്നെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല ശരീരം മൊത്തം വേദനിക്കുന്നത് പോലെ .ഇന്നലെ ഇരുന്ന ഇരുപ്പിൽ തന്നെ ഉറങ്ങിപോയതാണ് .കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം അവളുടെ ഓർമയിലേക്ക് ഓടിയെത്തി .ഫൈസി ഇറങ്ങിപോയിട്ട് തിരിച്ചു വന്നോ .ഒന്നും ഓർമയില്ല .അവൾ മെല്ലെ എണീറ്റു നോക്കി .ബെഡിൽ കിടക്കുന്ന കണ്ടു .ഡ്രസ്സ്‌ പോലും മാറ്റാതെ ഇന്നലെയുള്ള വേഷം ആണ് .അവൾ സ്വന്തം ഡ്രസ്സ്‌ നോക്കി പാൽ മറിഞ്ഞതിന്റെ പാടും മണവും കേട്ട് അവൾക്ക് തന്നെ ഓക്കാനം തോന്നി .റൂം ആണെങ്കിൽ ഒരു യുദ്ധം കഴിഞ്ഞ പോലെയുണ്ട് .

അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി .ഷവർ തുറന്നു കുറച്ചു സമയം അതിന്റെ കീഴിൽ നിന്നു .ശരീരം മരംകോച്ചുന്ന തണുപ്പിൽ തണുത്തു വിറച്ചു .ചുട്ടുപൊള്ളുന്ന മനസ്സ് മാത്രം ഒരുമാറ്റവും ഇല്ലാതെ അത് പോലെ തന്നെ നിന്നു .അവൾ കുളിച്ചു നിസ്കരിച്ചു .കുറെ പ്രാർത്ഥിച്ചപ്പോൾ കുറച്ചു ആശ്വാസം തോന്നി .റൂം മൊത്തം ക്ലീൻ ചെയ്തു .താഴേക്കു പോകണോ വേണ്ടയോ എന്നറിയാതെ കുറച്ചു സമയം അവിടെ നിന്നു .വേസ്റ്റ് ചാടിയില്ലെങ്കിൽ എല്ലാവരോടും സമാധാനം പറയേണ്ടി വരും .അവൾ അതും എടുത്തു പുറത്തിറങ്ങി .മണി ആറായിട്ടും ആരും എണീറ്റില്ലെന്ന് കണ്ടു അവൾക്ക് അത്ഭുതം തോന്നി .ഒരു റൂമിൽ മാത്രം വെളിച്ചം കണ്ടു .ആരോ ഓതുന്നത് കേട്ടു .ശ്രദ്ധിച്ചപ്പോൾ ഫൈസിയുടെ ഉപ്പയാണെന്ന് മനസിലായി.ഇന്നലെ ഒരു നോക്കെ കണ്ടുള്ളു .കാണുമ്പോൾ തന്നെ ഗൗരവക്കാരനാണെന്ന് തോന്നി . അവൾ ഇന്നലെ അടുക്കളയിൽ ആയിഷ വേസ്റ്റ് ചാടാൻ പോകുന്നത് കണ്ടിരുന്നു .ആ വഴി തന്നെ പോയി വാതിൽ തുറന്നു ചാടിയിട്ട് വന്നു .തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി .അവൾ അടുക്കളയിലെ വാതിൽക്കൽ ആ തണുത്തകാറ്റും ആസ്വദിച്ചു ഇരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ ചുമലിൽ ആരുടെയോ കൈ പതിഞ്ഞത് കണ്ടു ഞെട്ടി എണീറ്റു .

പേടിച്ചു കൂക്കി വിളികല്ല ഇത് ഞാനാ ആയിഷ .പുതുപെണ്ണെന്താ ഇവിടെ ഈ നേരത്ത് .ആയിഷയുടെ ചൂളിയുള്ള നോട്ടം കണ്ടു അവൾ തലതാഴ്ത്തി . പോയി കിടന്നോടോ .ഇവിടുള്ളോർ എഴുന്നേൽക്കാൻ ലേറ്റ് ആകും .കല്യാണം കഴിഞ്ഞ ക്ഷീണം ഉണ്ടാകും എല്ലാർക്കും . പറയുന്നാൾക്ക് ഇല്ലേ അതൊന്നും . ഞാൻ രാവിലെ എണീറ്റ പിന്നെ ഉറങ്ങില്ല .ഇന്ന് ക്ഷീണം കാരണം ഉറങ്ങിപോയതാ .ഹരിസ്കയും എഴുന്നേൽക്കും .ഇന്ന് എണീറ്റില്ല .ഞാൻ വിളിച്ചും ഇല്ല .ഉറങ്ങിക്കോട്ടേന്ന് കരുതി . റൂമിലേക്ക് പോയിക്കോളൂ അത് ഓർത്തതും അവളുടെ ഉള്ളം കിടുങ്ങി . ഞാൻ എണീറ്റ പിന്നെ കിടക്കില്ല .അവൾ കള്ളം പറഞ്ഞു .വീട്ടിൽ രാവിലെ എണീക്കുമെങ്കിലും നിസ്കരിച്ചു വീണ്ടും കിടക്കും .പിന്നെ എഴുന്നേൽക്കുന്നത് ഉമ്മാന്റെ ചട്ടുകമോ ബക്കറ്റും വെള്ളമോ കണി കണ്ടൊണ്ടാണ് . അത് പോലാണോ ഇപ്പൊ .ആയിഷയുടെ മുഖത്ത് ഒരു കള്ളച്ചിരി കണ്ടു .അവൾ വേഗം വിഷയം മാറ്റി . എന്താ ഇയാളെ വിളിക്കണ്ടേ . ഇഷ്ടം ഉള്ളത് വിളിച്ചോ . അപ്പൊ തെറിയും വിളികാം അല്ലേ അവൾ ചെറുചിരിയോടെ പറഞ്ഞു

. സ്നേഹത്തോടെ ഉള്ള തെറിയണേൽ വിളിച്ചോന്നെ .എന്ത് വിളിക്കുന്നുന്ന് അല്ല .ആവിളിയിൽ എത്രത്തോളം സ്നേഹം ഉണ്ടെന്ന നോക്കണ്ടേ . എന്നാ ആയിഷുന്ന് വിളിക്കട്ടെ . നിന്റെയിഷ്ടം .നിന്നെ കാണാൻ കാത്തിരിക്കുകയാരുന്നു ഞാൻ .ഒരുപാട് കേട്ടിട്ടുണ്ട് . എന്നെയോ .അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു . Mmm ഹാരിസ്ക എപ്പോഴും പറയും .നിന്നെ പറ്റി .അൻസി സമീർക്ക അങ്ങനെ എല്ലാരേം .ഇത് വരെ നേരിൽ കാണാൻ പറ്റിയില്ല .ഇപ്പൊ അതും നടന്നു . എന്നെ എങ്ങനെയാ ഹാരിസികക്ക് പരിജയം .ഞാൻ ഈ അടുത്ത കണ്ടത് . നീ ഒരു വർഷം മുൻപ് നിങ്ങളുടെ നാട്ടിൽ ഒരു പരിപാടി അവതരിപ്പിച്ചില്ലേ .ആ പ്രോഗ്രാമിന് വളണ്ടിയർ ആയിരുന്നു അല്ലെ . ആ .സ്ത്രീ ശാസ്ത്രീകരണം .ചെറിയൊരു പ്രോഗ്രാം .സമീർക്കയുടെ നിർബന്ധം കാരണ പങ്കെടുത്തെ . അന്ന് ഇക്കയും ഉണ്ടായിരുന്നു .അന്ന് കണ്ടതാ .നിന്റെ ചുറുചുറുക്കും പ്രസംഗവും കേട്ട് ആൾ ഫ്ലാറ്റായി .അന്നേ എന്നോട് പറഞ്ഞത് ഓർമയുണ്ട് .ഫൈസിക്ക് വേണ്ടി ആലോചിച്ചാലോന്ന് .സമീർക്കയോട് ചോദിച്ചതരില്ലെന്ന് അറിയുന്നത് കൊണ്ട് മടിച്ചതാ .ഒരുപാട് പേര് ആലോചനയും കൊണ്ട് വന്നിട്ടും മടക്കുന്നത് ഇക്കക്ക് അറിയാം

.എന്നാലും ഒന്ന് സൂചിപ്പിച്ചിന് സമീർക്ക മറുപടി പറഞ്ഞില്ലെന്നു പറഞ്ഞു .ഏതായാലും നിന്നെ ഇവിടെതന്നെ ഇക്ക കൊണ്ട് വന്നല്ലോ .ഇന്നലെ അതിന്റെ സന്തോഷംകൊണ്ട് മൂപ്പര് ഉറങ്ങിയിട്ടില്ല .ഫൈസി എപ്പോഴോ ചെയ്ത പുണ്യം ആണെന്ന പറഞ്ഞേ .സംസാരത്തിനിടയിൽ തന്നെ ഞങ്ങളുടെ ചായകുടിയും കഴിഞ്ഞിരുന്നു . എന്നിൽ എന്ത്‌ കണ്ടനാവോ ഹാരിസ്കക്ക് ഇഷ്ടം തോന്നിയത് .വട്ടുണ്ടോ കക്ഷിക്ക് .ഇനി ഒരു പെണ്ണ് എങ്ങനെആയിരിക്കണം എന്ന എന്റെ പ്രസംഗം കേട്ടായിരിക്കോ .നെറ്റിൽ നിന്നും മറ്റും കോപ്പിയടിച്ചു കത്തികയറിയിരുന്നു .അത് കേട്ട് ഞാനും അങ്ങനെആണെന്ന് തെറ്റിധരിച്ചു കാണും .അല്ലാതെ വേറെന്താ എനിക്ക് പ്രത്യേകത . രണ്ടാളും കൂടി വീടിന് ബോംബ് വെക്കാനുള്ള പ്ലാൻ ആണോ . ഇവിടുള്ള ബോംബിനേക്കാൾ വീര്യം കൂടിയ ബോംബ് വേറെ എവിടെകിട്ടും കെട്ടിയോനെ നീ പോടീ .സഫുന്റെ കയ്യിൽ ഉണ്ടാകും ബോംബ് നിർവീര്യം ആകാനുള്ള വഴികൾ .അല്ലേ സഫു . അവൾക്ക് ഒന്നും മനസിലായില്ല .ഇവർ ആരെയോ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മനസ്സിലായി .

ഫൈസി എണീറ്റോ . ഇല്ല . ആയിഷയോട് ചായയും വാങ്ങി .ഹരിസ്ക പോയി .ഉപ്പക്കുള്ള ചായ അവളുടെ കയ്യിൽ കൊടുത്തെങ്കിലും അവൾ വാങ്ങാൻ മടിച്ചു .ആയിഷ തന്നെ കൊണ്ട് കൊടുത്തു . പോകുമ്പോൾ ഫൈസികുള്ള ചായ സഫുന്റെ കയ്യിൽ കൊടുത്തു .നാളെ മുതൽ സ്വയം ഇട്ടോണം . എനിക്ക് അറിയൊന്നും ഇല്ല അടുക്കള പണി . എന്നോട് വേണ്ടാട്ടോ അടവ് .നിന്റെ ഫുൾ ഹിസ്റ്ററി എനിക്ക് കാണാപ്പാടം ആണ് മോളെ .ഒരു സർവ്വകലാ വല്ലഭയാണെന്ന് അറിയാം . അത് ചുമ്മാ ..... നീ ചെല്ല് .ഇതുസ് കൂടെയുള്ളത് പോലെ തോന്നി അവൾക്ക് .ആയിഷ ശരിക്കും ഇതുസിനെ പോലെ തന്നെയായിരുന്നു . ** ഫൈസിയെ നോക്കി കുറച്ചു സമയം നിന്നു .പേടിച്ചിട്ടു വിളിക്കാൻ തോന്നിയില്ല .പെട്ടന്ന് ഫൈസി കണ്ണ് തുറന്നു . മടിച്ചു മടിച്ചു ഫൈസിയുടെ നേർക്ക് ചായ നീട്ടി .ഒറ്റ തട്ടായിരുന്നു

.ഗ്ലാസ്‌ നിലത്ത് വീണു പൊട്ടിചിതറി . എന്റെ ഭാര്യപദവി അലങ്കരിക്കുകയാണോ . ആണോന്ന...... അവന്റെ അലർച്ച കേട്ടതും പാതി ജീവൻ പോയ പോലെ തോന്നി . നീ എന്റെ ഭാര്യയല്ല .ആവുകയും ഇല്ല .എന്റെ കണ്മുന്നിൽ പോലും കണ്ടു പോകരുത് .നിന്നെ കാണുന്നത് തന്നെ വെറുപ്പാ എനിക്ക് . അവൾ കണ്ണുകൾ നിറഞ്ഞൊഴുകി .അവൾ ആ ഗ്ലാസ്‌ കഷ്ണം നിലത്ത് കുത്തിയിരുന്ന് പെറുക്കാൻ തുടങ്ങി . പെട്ടെന്നാണ് ഫൈസി അടുത്തിരുന്നു അവളെ കയ്യിൽ പിടിച്ചത് .അവളുടെ ഉള്ളം വിറക്കാൻ തുടങ്ങി .ഇന്നലെ കൈ പിടിച്ചു തിരിച്ചതിന്റെ വേദന ശരിക്കും മാറിയിട്ടില്ല .ഇനി വീണ്ടും ........ സൂക്ഷിച്ചു സഫു കൈ മുറിയും ഗ്ലാസ്സ അത് . പെട്ടന്ന് ഹാരിസ്ക റൂമിലേക്ക് കയറി വന്നു . അത് കണ്ടിട്ട ഫൈസിയുടെ സ്വഭാവമാറ്റം എന്ന് സഫുന് മനസിലായി.അവൾ വേഗം കണ്ണും മുഖവും തുടച്ചു . എന്താ ഇത് . സഫുന്റെ കയ്യിൽ നിന്നും ചായയും ഗ്ലാസും വീണു പൊട്ടി . അത് സാരമില്ല .സൂക്ഷിച്ചു വൃത്തിയാക്ക് .കാലിനൊന്നും തട്ടാതെ നോക്കണം .ആ വാക്കുകളിലുള്ള സ്നേഹവും കരുതലും ഹൃദയത്തിൽ തട്ടിയ പോലെ അവൾക്ക് അനുഭവപ്പെട്ടു . ഫൈസി ഇന്ന് രാത്രി ഒരു പ്രോഗ്രാമും ബുക്ക്‌ ചെയ്തേക്കരുത് .വൈകുന്നേരം സമീർ വരും

നിങ്ങളെ ഇവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാൻ .അത് പറയാനാ ഇപ്പോഴേ വന്നേ .അല്ലെങ്കിൽ ഇവൻ മറ്റെവിടെയെങ്കിലും പോയികളയും . ഫൈസി തലയാട്ടി .ഹരിസ്ക പോയതും അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു .പൊട്ടിച്ചിതറിയ ഗ്ലാസ്സുകൾക്ക് മുകളിലൂടെ അവൻ കാൽ വെച്ചമർത്തി .ചോര ഒഴുകുന്നത് കണ്ടു . അവൾ അവന്റെ കാൽ ബലമായി എടുത്തു മാറ്റി . എന്ത് ഭ്രാന്തായികാട്ടുന്നെ . അവൻ അവളെ പിടിച്ചു തള്ളി . തൊട്ട് പോകരുത് എന്റെ ദേഹത്ത് . നിന്നെ എന്റെ ഭാര്യയായി കൂടെ എഴുന്നള്ളിക്കാനോ .അത് നീ സ്വപ്നത്തിൽ പോലും കാണണ്ട .നിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞേക്ക് എന്റെ പുന്നാരഭർത്താവ് ബൈക്കിൽ നിന്നും വീണു കാൽ മുറിഞ്ഞു കിടപ്പിലാന്ന് .ഇനിയാരും കൂട്ടൽ കുറക്കലൊന്നും പറഞ്ഞു ശല്യം ചെയ്യാൻ വരില്ലല്ലോ .കുറച്ചു ദിവസം എങ്കിലും സമാധാനം ആയി ഇരിക്കട്ട് .അവൻ അമർത്തിചവിട്ടി കൊണ്ട് ബാത്‌റൂമിലേക്ക് പോയി .അവൻ പോയ വഴിയിലെല്ലാം രക്തം ഒലിചിറങ്ങിയിരുന്നു .കരച്ചിൽ പുറത്തുവരാതിരിക്കാൻ അവൾ വാ പൊത്തിപിടിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story