💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 13

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

മുറിഞ്ഞത് അവനാണെങ്കിലും വേദനിക്കുന്നത് അവൾക്കായിരുന്നു . അവന്റെ കാലിൽ നിന്നും ഇറ്റിവീഴുന്ന ഓരോ തുള്ളി രക്തവും തന്റെ ഹൃദയത്തിൽ നിന്നും ആണെന്ന് അവൾക്ക് തോന്നി .പോയ പോലെ അല്ല അവൻ തിരിച്ചു വന്നത് .മുറിഞ്ഞ കാൽ നിലത്ത് കുത്താതെ മുടന്തിയായിരുന്നു നടന്നത് .വേദന നല്ലവണ്ണം ഉണ്ടെന്ന് അവൾക്ക് മനസിലായി.ഇടക്ക് വീഴാൻ നോക്കിയപ്പോൾ അവൾ പിടിക്കാൻ നോക്കിയതും അവൻ അവളെ രൂക്ഷമായി നോക്കി .കണ്ണുകളിൽ പകയുടെ കനലെരിയുന്നത് അവൾ കണ്ടു . മുറിവിനെ വെക്കുന്ന മരുന്നെടുത്തു അവന് നേരെ നീട്ടി .അവൻ അത് വാങ്ങി വലിച്ചെറിഞ്ഞു .അവൻ തന്നെ ഒരു ടവ്വൽ എടുത്തു കാൽ കെട്ടി .അതിന്റെ മേലെ ഷോക്‌സും ഷൂവും ഇട്ടു ഇറങ്ങിപോയി .വേദന കടിച്ചു പിടിച്ചനടക്കുന്നതെന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു . ***

അവൾ താഴേക്ക് പോയി .എല്ലാവരും എണീറ്റു ചായ കുടിക്കുന്നുണ്ടായിരുന്നു .അവളെ കണ്ടിട്ടും ഒന്ന് നോക്കുക പോലും ചെയ്തില്ല . അവൾക്ക് അത് വല്ലാതെ ഫീൽ ചെയ്തു .അവൾ അടുക്കളയിലേക്ക് പോയി .ആയിഷ മാത്രം തിരക്കിട്ട പണിയിലാണ് . അവളെ കണ്ടതും പറഞ്ഞു .നീ ഫൈസിക്ക് ഭക്ഷണം എടുത്തു കൊടുക്ക് .ബാക്കി എല്ലാവരും കഴിച്ചു . എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു തിരക്കിട്ട് പോയി . ആയിഷ കുറച്ചു പച്ചക്കറി എടുത്തു വരുന്നത് കണ്ടു . ഇതെന്തിനാ ഉച്ചക്കത്തെക്ക് ഉള്ള കറി ഉണ്ടാക്കാനുള്ള പച്ചക്കറിയാ ഞാൻ മുറിച്ചു തരാം .അവൾ അത് വാങ്ങാൻ നോക്കി . പുതു മണവാട്ടിയല്ലേ . വന്ന ദിവസം തന്നെ ജോലി ചെയ്യിച്ചുന്ന് പരാതിയും കൊണ്ട് ഫൈസി പിന്നാലെ വരും .ഇന്ന് വേണ്ടാട്ടോ .പോയി വീടൊക്കെ കണ്ടിട്ട് വാ .ഇന്ന് ഒരു ദിവസം ലീവ് തന്നിരിക്കുന്നു . കൊച്ചമ്മയായി വാഴിക്കാനല്ല ഇങ്ങോട്ട് കൊണ്ട് വന്നത്

. അവൾ തിരിഞ്ഞു നോക്കി .ഫൈസിയുടെ ഉമ്മ . അവൾ ആകെ വല്ലാതായി .അവൾ അവരെ നോക്കി പുഞ്ചിരിച്ചു . തിരിച്ചു പരിജയം ഉള്ള ഭാവം പോലും ആ മുഖത്ത് കണ്ടില്ല .വീട്ടുജോലിയൊക്കെ ഇവളെയുംപഠിപ്പിച്ചുകൊടുക്ക് .അടുക്കളപണിക്ക് ഒരാള് കൂടി ആകുമല്ലോ . നിനക്ക് അടുക്കളയിൽ കയറി ശീലം ഉണ്ടോ . അവൾ തലയാട്ടി . ഉണ്ടായാൽ നിനക്ക് നല്ലത് .ഗൗരവത്തിൽ അങ്ങനെ പറഞ്ഞു അവർ പോയി . ഇതെന്ത് സ്ത്രീയാ റബ്ബേ .ഫൈസിയുടെ സ്വഭാവം ഇങ്ങനെയായതിന് കാരണം എങ്കിലും ഉണ്ട് .ഈ വീട്ടിലേക്ക് ഇന്നലെ കയറി വന്നതാനെന്ന ഭാവം പോലും ഇവർക്കില്ലല്ലോ . സഫുവിന്റെ അവസ്ഥ കണ്ടിട്ട് ആകണം ആയിഷ പെട്ടെന്ന് പറഞ്ഞു .ഉമ്മ കുറച്ചു ഗൗരവക്കാരിയാ .അല്ലാതെ വേറൊന്നും ഇല്ല .നീ ടെൻഷൻ അടിക്കണ്ട . അവൾ മൂളുക മാത്രം ചെയ്തു . ചോദിക്കാതെ തന്നെ ആയിഷ ആ പച്ചക്കറി അവളെ കയ്യിൽ കൊടുത്തു .

അവളത് മുറിച്ചിടുമ്പോഴാ പുറത്തുനിന്നും ഉമ്മന്റേയും ഫൈസിയുടെയും ഇത്താത്തമാരുടെയുമൊക്കെ ഉയർന്ന ശബ്ദം കേട്ടത് .ആയിഷയും അവളും ഓടി പോയി നോക്കി .അവൾ വാതിൽന് പിറകെ നിന്നുള്ളൂ . അവൾ ദൂരെ നിന്നെ കണ്ടു ഫൈസിയെ .ഫൈസി കയ്യും കാലും ഒക്കെ കെട്ടി വന്നിട്ടുണ്ട് . കാലിൻ മാത്രമേ മുറിവുള്ളു .കൈ എന്തിനാ കെട്ടിയതെന്ന് മനസിലായില്ല .ആക്ടിങ് ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ ആയിരിക്കും . വന്നു കയറിയിനില്ല .തുടങ്ങി ഓരോ അനിഷ്ടങ്ങൾ .അവളെ കാൽ വെച്ചതിന്റെ ഐശ്വര്യം . അല്ലാതെന്താ ഇപ്പൊ പെട്ടന്ന് ബൈക്കിൽ നിന്നും വീഴേണ്ടത് .ഇവനാദ്യായിട് ഓടിച്ചതൊന്നും അല്ലല്ലോ . ഹാരിസി്കന്റെ ശബ്ദം അവൾ കേട്ടു . ആയിഷയല്ല സഫ്ന .ഓർത്താൽ എല്ലാർക്കും നല്ലത് . അവൾക്ക് താനേതോ ലോകത്ത് എത്തിയ പോലെയാണ് തോന്നിയത് .എന്തൊക്കെയാ ഇവിടെ നടക്കുന്നെ .

എന്ത് പറയുന്നു ചെയ്യുന്നു എന്നൊന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല .ആകെക്കൂടി വിശ്വസിക്കാൻ പറ്റാത്ത പലതും ആണ് .എന്നെ ഇവർക്ക് ഇഷ്ടം അല്ലേ .ഉമ്മാന്റെ വാക്കുകൾ കേൾക്കുമ്പോൾ അങ്ങനെയാ തോന്നുന്നേ . സഫു എവിടെ .ഹാരിസ്ക ചോദിക്കുന്നത് കേട്ടു .അവൾ വേഗം പുറത്തേക്കു പോയി . ബൈക്കിൽ നിന്നും വീണതാ .കുഴപ്പം ഒന്നും ഇല്ല . ഫൈസിയുടെ മുഖതെ പുച്ഛഭാവം അവൾക് കാണാമായിരുന്നു . എനിക്ക് ഒന്ന് കിടക്കണം .അവൻ എണീറ്റു മെല്ലെ മെല്ലെ നടന്നു ഉള്ളിലെക്ക് വന്നു . സ്റ്റെപ് കയറാൻ നോക്കിയതും പറ്റാതെ അവൻ നിന്നു പാട് പെടുന്നത് അവൾ കണ്ടു .അവൾക്ക് സഹായിക്കണം എന്നുണ്ടായിരുന്നു .പക്ഷേ പേടിച്ചിട്ടു അടുത്ത് പോകാൻ തോന്നിയില്ല . അവൻ ഉമ്മാനോട് ഒന്ന് കൈ പിടിച്ചെന്ന പറയുന്നത് കേട്ടു . അവനെ ഒന്ന് സഹായിക്കാനും നിനക്ക് പറ്റില്ലേ

.ഉമ്മാന്റെ ശബ്ദം ഉയർന്നതും അവൾ യന്ത്രികം പോലെ അവന്റെ അടുത്തേക്ക് പോയി .അവൾ അവന്റെ കൈ പിടിച്ചു .വേറെ വഴി ഇല്ലന്ന് കരുതിയാകണം . അവൻ അവളുടെ തോളിലൂടെ കയ്യിട്ടു .അവളുടെ ശരീരത്തിൽ വിറയൽ പടർന്നു കയറുനുണ്ടായിരുന്നു. രണ്ടു മൂന്നു സ്റ്റെപ് കയറിയതും ഫൈസിയുടെ കൈ തന്റെ തോളിൽ നിന്നും താഴുന്നത് അവൾ അറിഞ്ഞു .കൈ മുട്ടിന്റെ അവിടെ എത്തിയതും അവളെ ചേർത്ത് പിടിച്ചു .കാണുന്നവർക്ക് ചേർത്ത് പിടിച്ചതാനെങ്കിലും അവൾക്ക് അസ്ഥിഒടിഞ്ഞു പോകുന്ന വേദന തോന്നുന്നുണ്ടായിരുന്നു .വേറാരും ഇല്ലെങ്കിൽ ഉറക്കെ കരഞ്ഞു പോകുമായിരുന്നു . ഫൈസി പ്ലീസ് .കയ്യെടുക്ക് .വേദനിച്ചിട്ട് വയ്യ . എന്ത് ധൈര്യത്തില എന്റെ കയ്യിൽ നീ പിടിച്ചത് .രാവിലെ പറഞ്ഞതല്ലേ എന്റെ ദേഹത്ത് തൊട്ട് പോകരുതെന്ന് .നിന്റെ നിഴൽ പോലും എന്റെ ദേഹത്ത് പതിഞ്ഞു പോകരുത് .

ഉമ്മ പറഞോണ്ട സോറി ഇനിയാവർത്തിക്കില്ല .പ്ലീസ് റൂമിൽ എത്തിയതും അവൻ അവളെ പിടിച്ചു ഒറ്റ തള്ള .പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ നിലത്തേക്ക് മലർന്നടിച്ചു വീഴാൻ നോക്കി .പിടിത്തം കിട്ടിയത് അവന്റെ ഷർട്ട്‌ തന്നെയായിരുന്നു .അവളുടെ കൂടെ അവനും നിലത്തേക്ക് വീണു . തന്റെ മേലേയാ ഫൈസി ഉള്ളതെന്ന് അവൾ ഞെട്ടലോടെ അറിഞ്ഞു .അവൾ മെല്ലെ ഫൈസിയുടെ മുഖത്തേക്ക് നോക്കി .മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിട്ട് ഉണ്ട് .ഫൈസിയുടെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു .ഫൈസിയുടെയും അവളുടെയും മിഴികൾ തമ്മിൽ ഉടക്കിയത് അപ്പോഴായിരുന്നു .അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ കുറച്ചു സമയം നോക്കി നിന്നു .അവൾക്ക് എഴുന്നേൽക്കാൻ പറയണം എന്നുണ്ടായിരുന്നു .ശബ്ദം പുറത്തേക്കു വന്നില്ല .അവന്റെ മുഖത്തെ ദേഷ്യഭാവം മാറിവരുന്നത് അവളറിഞ്ഞു .

പെട്ടന്ന് അവൻ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു . അവൾ അവന്നെ തള്ളിമാറ്റി എണീറ്റു . സോറി ... പെട്ടന്ന് ...ബാലൻസ് കിട്ടിയില്ല . അവന്റെ അടുത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല .അവൻ മെല്ലെ എണീറ്റു ബെഡിൽ പോയി കിടന്നു . ഇവനെന്താ പെട്ടന്ന് സൈലന്റ് ആയെ .പ്രതീക്ഷിക്കാത്തത് എന്തോ അവന് സംഭവിച്ചുന്ന അവൾക്ക് തോന്നി .ആകെ ഷോക്ക് ആയത് പോലെ .അല്ലെങ്കിൽ കയ്യിൽ തൊട്ടതിന് വേദനിപ്പിച്ച ഇവൻ ദേഹത്ത് വീണതിന് കൊന്നു കൊലവിളിച്ചേനെ .എന്നാലും ഇവന് എന്താ പറ്റിയെ .അത് ആലോചിച്ചു നിൽക്കുമ്പോഴാ പിറകിൽ നിന്നും ഉമ്മാന്റെ ഫൈസിന്നുള്ള ശബ്ദം കേട്ടത് .കൂടെ മൂത്തഇത്താത്തയും ഉണ്ട് .

കയ്യിൽ ഒരു ഗ്ലാസ്‌ പാലും ഉണ്ട് .രാവിലെ ഒന്നും കഴിച്ചില്ലല്ലോ.ഇത് അവന് കൊടുക്ക് .അവളെ കയ്യിൽ കൊടുത്തു .അവർ പോയി .അവളെ മുഖത്തേക്ക് പോലും നോക്കിയില്ല .അത് അവളിൽ സങ്കടം വരുത്തി .ഇവരോട് ഞാനെന്തു തെറ്റാ ചെയ്തത് . അവൾ ആ പാൽ അവനുനേരെ നീട്ടി അവൻ നോക്കിയത് പോലും ഇല്ല .എന്നോടുള്ള ദേഷ്യം ഫുഡിനോട് തീർക്കേണ്ട .രാവിലെ ഒന്നും കഴിച്ചില്ലല്ലോ . അവൾ ഒരിക്കൽ കൂടി അവന് നേരെ നീട്ടി .അവൻ അത് വാങ്ങി അവളെ ദേഹത്തേക്ക് തന്നെ ഒഴിച്ചു . ഡോണ്ട് റിപീറ്റ് ആൻഡ് ഗെറ്റ്ഔട്ട്‌ . അവൾക്ക് ആകെക്കൂടി വട്ട് പിടിക്കുന്ന പോലെ തോന്നി.ഒന്ന് ഉറക്കെ പൊട്ടികരയണംന്ന് തോന്നി .അവൾ ബാത്‌റൂമിൽ കയറി പൈപ്പ് തിരിച്ചു വച്ചു .കുറച്ചു കരഞ്ഞപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നി .അവൾ കൈ നോക്കി .അവന്റെ അഞ്ചുവിരലുകൾ അച്ചടിച്ച പോലെ തിണർത്തു കിടന്നിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story