💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 14

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 ഫസ്റ്റ് നൈറ്റ്‌ നല്ല കലാശകൊട്ടോടെ അവസാനിച്ചു .ഇന്ന് രണ്ടാമത്തെ രാത്രിയാണ് .ഇന്നലത്തെ ബാക്കി ഇന്നും ഉണ്ടാകുമോ .എങ്ങനെ റൂമിലേക്ക് പോകും .ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു .രാവിലെ ഗെറ്റ്ഔട്ട്‌ അടിച്ച ശേഷം റൂമിലേക്ക് പോയിട്ടില്ല .ഉച്ചക്ക് ആയിഷയുടെ കയ്യില ഫുഡ്‌ കൊടുത്തയച്ചത് .പാലഭിഷേകം പോലെ കറിയഭിഷേകം നടത്തുന്നു പേടിയുണ്ടായിരുന്നു .അത ആയിഷയെ സോപ്പിട്ടു അയച്ചത് . എല്ലാവരും ഉറങ്ങാൻ പോയി .അടുക്കളയിൽ തന്നെ കിടന്നാലോ .പിന്നെ വേണ്ടാന്ന് വെച്ചു .ആരെങ്കിലും കണ്ടാൽ കൂടുതൽ പ്രോബ്ലം ആകും .എന്തും നേരിടാൻ തയ്യാറയ വന്നത് .പക്ഷേ ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാം മതിയായി.മടിച്ചു മടിച്ചു അവൾ റൂമിലേക്ക് തന്നെ പോയി . അവൾ റൂമിൽ കേറിയതും അവന്റെ ശബ്ദം കേട്ടു . എവിടേക്ക .ഈ റൂമിൽ കിടകന്ന് കരുതണ്ട . ഞാൻ പിന്നെ എവിടെ കിടക്കും . എവിടന്ന് വെച്ച പോയി കിടന്നോ .ഈ റൂമിൽ കിടക്കാൻ പറ്റില്ല . ഫൈസി പ്ലീസ് .....

..പുറത്തു കിടന്നാൽ ആരേലും കാണും .അവരോടൊക്കെ എന്താ പറയാ . അത് പറഞ്ഞപ്പോൾ അവൻ പിന്നെ ഒന്നും മിണ്ടിയില്ല . അവൾ ഒരു ഷീറ്റും എടുത്തു താഴേ കിടന്നു . നിലത്ത് കിടന്നു ശീലം ഇല്ല .വീട്ടിൽ ആരെങ്കിലും കൂടുതൽ ഗസ്റ്റ് ഉണ്ടെങ്കിൽ നിലത്ത് കിടക്കും .അതും രണ്ട് മൂന്നു ബ്ലാങ്കറ്റൊക്കെ വിരിച്ചു കിടക്കയെക്കാൾ അടിപൊളിയാക്കിയിരിക്കും .ചൂടത്തു പോലും പുതക്കാതെയും കിടന്നിട്ടില്ല .തനിച്ചു കിടക്കാൻ ആണെങ്കിൽ പേടിയാണ് .ഇത് വരെ തനിച്ചു ഒരു റൂമിൽ കിടന്നിട്ടില്ല .അനിയനോ അനിയത്തിയോ ആരെങ്കിലും കൂടെ കിടത്തും .ഈ റൂമിൽ ആളുണ്ടായിട്ടും ഒറ്റക്കായത് പോലെ .അവൾക്ക് അവളുടെ വീടും വീട്ടുകാരെയുമൊക്കെ കാണണമെന്ന് തോന്നി .അവരെ കൂടെയുള്ള സന്തോഷം നിറഞ്ഞ ഓർമ്മകൾ അവളുടെ മിഴികളിൽ ഈറനണിയിച്ചു . ***

ഫൈസി എഴുന്നേൽക്കുന്നതിനു മുന്നേ എണീറ്റു റൂമിൽ നിന്നും പോയി .കണി കണ്ടത് എന്നെയാണെന്ന് പറഞ്ഞു ഇനി തെറി വിളി വേണ്ടല്ലോ .പോകുന്നെന്ന് മുന്നേ അവൾ അവന്റെ കാൽ നോക്കി .അവൾ കാൽ ഒന്ന് തടവിയ ശേഷം ഒരു സോറിപറഞ്ഞു . ഉച്ചക്ക് വീട്ടിൽ നിന്നും എല്ലാരും ഇങ്ങോട്ട് വന്നു .അവൾക്ക് ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു ഇവരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നോർത്ത് .അവളുടെ കണക്ക് കൂട്ടലൊക്കെ തെറ്റിച്ചു കൊണ്ട് അവന്റെ മറ്റൊരു മുഖമാനവൾ കണ്ടത് .സ്നേഹത്തോടെയും സൗമ്യമായും ഉള്ള പെരുമാറ്റം കണ്ടു അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .വീട്ടുകാരെല്ലാം സന്തോഷതോടെയാണ് തിരിച്ചു പോയത് .അവരെ മുഖത്തെ സന്തോഷം മതിയാരുന്നു അവളുടെ ഇതുവരെയുള്ള നോവെല്ലാം മാറാൻ . അവൾ രാത്രിവരെ അവന്റെ മുന്നിലോ റൂമിലോ പോകാതെ നിന്നു .എല്ലാരും ഉറങ്ങാൻ പോയതും അവളും റൂമിലേക്ക് പോയി .ഫൈസിഉറങ്ങിയിരുന്നു .അവൾക്കത നന്നായിന്ന് തോന്നി .ഉറങ്ങാൻ കിടക്കുമ്പോഴും തല്ല് ആവണ്ടല്ലോ .

നേരം പുലർന്നതും അവൾ എണീറ്റു പോയി .കഴിവിന്റെ പരമാവധി അവൾ അവന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞുമാറി .കിട്ടുന്ന സമയത്തെല്ലാം എങ്ങനെയെങ്കിലും അവൻ നോവിക്കാനും മറന്നില്ല .രണ്ടു ദിവസം കഴിഞ്ഞു ഹാരിസ്ക്ക ഗൾഫിലേക്ക് പോയി .അവൾക്ക് ആ വീട്ടിൽ ആകെ ഒറ്റപെട്ടത പോലെയായി . ആകെ സംസാരിക്കുന്നത് ആയിഷ മാത്രം ആണ് .അവളുടെ ലോകം തന്നെ ആയിഷയായി മാറി . കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ആ വീടിനെയും വീട്ടുകാരെയും പറ്റി അവൾക്ക്ഒരുഏകദേശ ധാരണ കിട്ടി .സമീർകക്ക് എന്ത് കൊണ്ട ഈ വിവാഹത്തിനു ഇഷ്ടകേടൊന്നും അവൾക്ക് മനസിലായി. രണ്ട് ഇത്താത്തമാരും റസിയയും ഫർസാന യും ഇവിടെതന്നെയാണ് താമസം .വല്ലപ്പോഴും വിരുന്ന് പോക്ക് പോലെയാണ് ഭർത്താവിന്റെ വീട് .ഒരു ജോലിയും ചെയ്യില്ല .Tv കണ്ടും ഫോൺ നോക്കിയും നേരം കളയുന്നു

.തിന്നാൻ സമയം കൃത്യമായി റൂമിൽ നിന്നും പുറത്തു വരും .ഉമ്മ അടുക്കളയിൽ വല്ലതും വല്ലപ്പോഴും കേറുന്ന കാണാം .ഉപ്പ വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ചാൽ ആയി .ആ വീട്ടിൽ പരസ്പരം ആരും സംസാരിക്കുന്നത് തന്നെ വല്ലപ്പോഴും ആണ് .എല്ലാവരും അവരുടേതായ ലോകത്ത് .ആ കുട്ടികൾ മാത്രമാണ് അവിടെ ആള്താമസം ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് .ഉമ്മ മാരെ കണ്ടു പഠിച്ചത് കൊണ്ടാവണം കുറച്ചൊക്കെ അവരെ കയ്യിലും ഉണ്ട് കുരുത്തകേടുകൾ . പിന്നെയുള്ളത് ആയിഷ . എല്ലാവർക്കും മെക്കിട്ട് കേറാനും വീട്ടുജോലി ചെയ്യിക്കാനും ഉള്ള ഒരുപകരണമാണ് ആയിഷ .ഇടക്കിടക്ക് കുത്തുവാക്കുകളും പറയുന്നത് കേൾക്കാം .ആരോടും ഒരു പരാതിയും പറയില്ല .എല്ലാവർക്ക് മുന്നിലും തലതാഴ്ത്തിയെ നിൽക്കു.ചിലപ്പോൾ കണ്ണ് നിറഞ്ഞു കാണാം എന്നാലും ചുണ്ടിൽ എപ്പോഴും പുഞ്ചിരി മാത്രം .

എല്ലാം തന്റെ വിധിയായി കണ്ടു നാഥനോട് മാത്രം പരാതി പറയുന്നത് കേൾക്കാം . വേറൊന്ന് കൂടി മനസിലായി.ഞാനുമായുള്ള വിവാഹത്തിനു ആർക്കും ഇവിടെ ഇഷ്ടമുണ്ടായിരുന്നില്ല .ഹരിസ്കയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത് .അത് കൊണ്ട് തന്നെ എന്നെ അംഗീകരിക്കാൻ അവർക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട് .ഇടക്ക് കൊള്ളിച്ചൊക്കെ പറയുമെങ്കിലും നേർക്ക് നേരെ എന്നോട് ആരും ഒന്നും പറയാറില്ല .അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ രണ്ടോ മൂന്നോ വാക്കിൽ സംസാരിക്കും .ഫൈസിയാണെങ്കിൽ ഞാനെന്നൊരാൾ ഉണ്ടെന്ന് പോലും ഓർക്കാറില്ല .ഒരിക്കൽ സമീർക്ക വിളിച്ചു വീട്ടിൽ വരാൻ പറഞ്ഞത് കൊണ്ട് ഫൈസി എന്നെയും കൂട്ടി വീട്ടിൽ പോയി .രാത്രി തന്നെ തിരിച്ചു വന്നു .പോകുമ്പോഴും വരുമ്പോഴും പരസ്പരം ഒന്നും മിണ്ടിയില്ല .ആയിഷയെ സഹായിച്ചും എന്റേതായ ലോകത്ത് ഒതുങ്ങിയും നിന്നു

.ജീവിതം തന്നെ മടുത്തു തുടങ്ങി .കരഞ്ഞു കരഞ്ഞു കണ്ണീരും തീർന്നെന്ന് തോന്നുന്നു .ഇപ്പൊ കരച്ചിലും വരാറില്ല .ഞാനാകെ മാറി തുടങ്ങിയെന്നു അവൾക്ക് തന്നെ തോന്നി തുടങ്ങി .തന്റെ സ്വഭാവംപോലും മാറി .പ്രതികരണശേഷിപോലും എവിടെയോ പോയി മറഞ്ഞു .രണ്ടാഴ്ച കഴിഞ്ഞത് പോലും അറിഞ്ഞില്ല . *** രാവിലെ പുറത്തേക്ക് പോകുമ്പോൾ ഫൈസി അവളുടെ അടുത്തേക്ക് ചെന്നു . ഫ്രണ്ടിന്റെ മാര്യേജ് ആണ് നിന്നെയും ക്ഷണിച്ചിന് .വൈകുന്നേരം വരുമ്പോഴേക്കും റെഡിയായി നിൽക്കണം . സ്വപ്നം ആണോന്ന് അറിയാൻ ഒന്ന് നുള്ളി നോക്കി .സ്വപ്നം അല്ല ഫൈസിതന്നെയാണ് പറഞ്ഞത് .എന്ത് മാറിമായമാ ഇത് .ഇവന് എന്നോടുള്ള ദേഷ്യം മാറിയോ .കല്യാണത്തിന് ഒന്നിച്ചു കൂട്ടി പോകാൻ .അവൾക്ക് സന്തോഷം ആണോ സങ്കടം ആണോന്ന് അറിയില്ല കണ്ണ് നിറഞ്ഞു .അതും പറഞ്ഞു അവൻ പോവുകയും ചെയ്തു .

വൈകുന്നേരം വേഗം തന്നെ റെഡിയായി നിന്നു .ഇന്നെങ്കിലും അവനോട് സംസാരിക്കാൻ കഴിഞ്ഞാലോ .അവന്റെയും എന്റെയും പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും അവൾ ആലോചിച്ചു കണ്ടെത്തിയിരുന്നു .ദേഷ്യം പിടിച്ച മുഖത്തോടെ അല്ലാതെ കണ്ടിട്ടില്ല .അത് കൊണ്ട് തന്നെ അങ്ങോട്ട്‌ പോയി മിണ്ടറും ഇല്ല . ഫൈസിയെയും കാത്തിരിക്കുമ്പോഴാ രണ്ട് ഇത്താത്തമാരും ഒന്നിച്ചു വന്നത് . എവിടെക്കാ പോകുന്നേ . അവൾ കാര്യം പറഞ്ഞു . അവന്റെ പഴയൊരു ഫ്രണ്ടാണ് .അവൻ രാവിലെ പറഞ്ഞിരുന്നു . ഈ വേഷത്തിലാണോ പോകുന്നേ .അവരുടെ ചിരിയിൽ അവൾക്ക് കളിയാക്കൽ ഫീൽ ചെയ്തു .അവൾ അവളെ തന്നെ നോക്കി .ഇതിനെന്താ കുഴപ്പം .വിലകൂടിയ ചുരിദാർ തന്നെയാണ് ഇട്ടത് . നല്ല മൊഞ്ചായി സ്‌കാഫും ചെയ്തിന് . എന്റെ പൊന്ന് സഫു .ഇത്ര ഡ്രസ്സ്‌സെൻസ് ഇല്ലാതെപോയല്ലോ .വെറുതെയല്ല ഫൈസി പുറത്തൊന്നും കൂട്ടി പോകാത്തത് .നീ ഇങ്ങനെ പോയാൽ ഞങ്ങൾക്ക് കൂടിയ നാണക്കേട് . ഇതിനെന്താ കുഴപ്പം .ഡ്രസ്സ്‌ പുതിയതാണല്ലോ .ചുരിദാറോ ഫർദയോ ഇട്ട് മാത്രമേ എല്ലായിടത്തും പോകാറുള്ളൂ .

ഫൈസിക്ക് ഇഷ്ടമല്ല .അതന്നെ കാര്യം .അവന്റെ ഇഷ്ടം അല്ലേ നോക്കേണ്ടത് . പിന്നെന്താ ഇടേണ്ടത് . വാ ഞാൻ തരാം .ഫൈസിക്ക് ഇഷ്ടമുള്ള രീതിയിൽ ഒരുക്കി തരികയും ചെയ്യാം . ഫൈസിഒന്ന് മിണ്ടാനും നോക്കാനും കാത്തിരുന്ന അവൾക്ക് പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല .അവൾ ഫർസാനന്റെ കൂടെ പോയി . പാന്റും ഒരു ടോപ് അവളെ കയ്യിൽ കൊടുത്തു . ഞാൻ ഇടാറില്ലെന്ന് പറഞ്ഞെങ്കിലും ഇത്താത്താന്റെ നിർബന്ധവും ഫൈസിക്ക് ഇഷ്ടം ആവുമല്ലോ എന്ന ഒരു ചിന്തയും അവളെ എതിർപ്പ് ഇല്ലാതായി .അവൾ ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു നോക്കി . കോമാളി വേഷം കെട്ടിയ പോലെ തോന്നി .പോരാത്തതിന് മേക്കപ്പ് .ഇത് വരെ ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടിട്ടില്ല .ഫ്രണ്ട്സ് എല്ലാവരും പാന്റ് വാങ്ങിയപ്പോൾ ഒരാഗ്രഹം തോന്നി .ഉമ്മാനോട് കാൽ പിടിച്ചു സമ്മതം വാങ്ങി .സമീർക്ക അത് ഇസ്ലാമിക വേഷമല്ലെന്ന് പറഞ്ഞു ഒന്നരമണിക്കൂർ ക്ലാസ്സ്‌ എടുത്തു .

ഇടാനുള്ള ആഗ്രഹം പോയിട്ട് കാണുന്നത് തന്നെ വെറുപ്പ് തോന്നി കേട്ടിട്ട് .ഇന്ന് ഫൈസിയുടെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടമെങ്കിലും കിട്ടിയെങ്കിലോന്ന് ഉള്ള ആഗ്രഹം കൊണ്ടാണ് വിഡ്ഢിയെ പോലെ ഈ ഡ്രസ്സ്‌ ഇട്ടത് . സ്‌കാഫ് കുത്തതെ ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .ആദ്യമായിട്ട ഇങ്ങനെ ഷാൾ ഇട്ടതും . *** ഫൈസിയുടെ കൂടെ അജുവും ഉണ്ടായിരുന്നു . കാറിൽ കയറാൻ നേരം അജു അവളോട്‌ എന്തോ സംസാരിക്കാൻ നോക്കിയതും ഫൈസി തടഞ്ഞു .സഫു കണ്ടിരുന്നു അത് .അജുവിന്റെ മുഖത്ത് ചെറിയ ടെൻഷൻ കാണുന്നുണ്ടായിരുന്നു .എന്നാലും അവൾ ഹാപ്പിയായിരുന്നു .ഫൈസിയുടെ മുഖത്ത് ചെറിയഒരു പുഞ്ചിരിയുണ്ടായിരുന്നു .അവളെ കണ്ടതും ഫൈസി കണ്ണിമ വെട്ടാതെ നോക്കുന്നതും അവൾ കണ്ടിരുന്നു .ഞാൻ നോക്കുന്നത് കണ്ടുന്ന് അറിഞ്ഞപ്പോ കാണാത്ത മട്ടിൽ മറ്റെവിടേക്കോ നോക്കി . ***

ആ പാവത്തിനോട് ഇത് വേണ്ടായിരുന്നു ഫർസാന .സഫു പോയതും ആയിഷ പറഞ്ഞു . ഞാനെന്തു ചെയ്തു അതിനു .ഫൈസി എന്നെ വിളിച്ചു പറഞ്ഞിട്ട ഞാൻ ആ ഡ്രസ്സ്‌ ഇടിച്ചത് . നുണപറയല്ലേ ഫർസാന .ഫൈസിക്ക് മോഡേൺ ഡ്രെസ്സിനോട് ഇഷ്ടമല്ലെന്ന് എനിക്ക് നന്നായി അറിയാം .മാത്രമല്ല ഇന്ന് ആ സുനിയുടെ പെങ്ങളെ കല്യാണത്തിന് അല്ലേ പോയത് .സഫു അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പോവില്ലായിരുന്നു . ഇതാപ്പോ നന്നായെ .ഫൈസി എന്നെ വിളിച്ചു പറഞ്ഞു .അവളോട് മോഡേൺ ഡ്രസ്സ്‌ ഇടാൻ പറയണം ഞാൻ പറഞ്ഞ കേൾക്കതൊണ്ട .നീ എങ്ങനെയെങ്കിലും സമ്മതിപ്പിക്കെന്ന് .ഇക്കാക്ക പറഞ്ഞത് ഞാൻ അനുസരിച്ചു .നല്ല മൊഞ്ചത്തിയായി തന്നെയല്ലേ അവൾ പോയത് .പിന്നെന്താ കുഴപ്പം .ചിലപ്പോൾ കല്യാണം എന്ന് പറഞ്ഞു കറങ്ങാൻ പോയതാണെങ്കിലോ .ആ ഡ്രെസ്സ് എന്നേക്കാൾ ചേർച്ച അവൾക്ക് തന്നെയാണ് . ആയിഷ പിന്നെ ഒന്നും പറഞ്ഞില്ല .ചിലപ്പോൾ അങ്ങനെ ആയിരിക്കും .സഫുനെ ആ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട് .അത് സമ്മതിക്കാതെ വയ്യ

.എന്നാലും ആ വേഷത്തോട് ഇഷ്ടക്കേഡ് തന്നെയാണ് .ആണിനെ അനുകരിക്കുന്ന പെണ്ണ് ശപിക്കപെട്ടവരുടെ കൂട്ടത്തിലാണ് . **** വിവാഹ വീട് എത്തുന്ന വരെ അവളോട്‌ രണ്ടു പേരും സംസാരിച്ചില്ല . കാർ നിർത്തിയതും അജു ഇറങ്ങി ഒരു പോക്ക് .അവളെയോ ഫൈസിയെയോ ഒന്ന് നോക്കിയത് പോലും ഇല്ല .അജുവിന്റെ മുഖത്ത് ദേഷ്യം അവൾ കണ്ടു .അവൾക്ക് എന്തോ പന്തികേട് തോന്നി .അവൾ പുറത്തേക്ക് ഒന്ന് നോക്കി .വിവാഹവീട് കണ്ടതും അവൾ തലയിൽ കൈ വെച്ചു നിറഞ്ഞ കണ്ണുകളോടെ ഫൈസിയെ നോക്കി . എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ . ചുമ്മാ ഒരു രസം . നാണം കെടുന്നത് ഞാൻ മാത്രമല്ല നീ കൂടിആയിരിക്കും . അതിനു നീ ആരാണെന്നു പോലും എനിക്കറിയില്ലല്ലോ ഞാൻ വരുന്നില്ല.കാറിൽ നിന്നും ഇറങ്ങുകയും ചെയ്യില്ല . നീ നല്ല കുട്ടിയായി വിവാഹവീട്ടിൽ പോവ്വുകയും ചെയ്യും .പങ്കെടുക്കുകയും ചെയ്യും .

പക്ഷേ ആരോടും എന്റെ ഭാര്യയാണെന്ന് പറയുകയും ഇല്ല .എന്താ ശരിയല്ലേ . ആദ്യമായി അവൾക്ക് ഫൈസിയോട് ദേഷ്യം തോന്നി .അവന്റെ മുഖത്ത് ഇത്രനേരം ഉണ്ടായത് പുഞ്ചിരിയായിരുന്നില്ല കൊലച്ചിരിയായിരുന്നു .അത് മനസ്സിലാക്കാൻ പോലും കഴിയാത്ത തന്നോട് തന്നെ അവൾക്ക് അരിശം തോന്നുന്നുണ്ടായിരുന്നു . നീ കരുതുന്നുണ്ടാവും എന്തിനാ ഇവരെ മുന്നിൽ നാണം കെടുത്തുന്നതെന്ന് .സ്വയം ഒരു തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി മാത്രമാണ് നിന്നെ ഈ വേഷത്തിൽ ഞാൻ ഇവിടേക്ക് കൂട്ടിയത് .ഈ വീട്ടിലേക്ക് നീ കയറിപോകുമ്പോൾ അനുഭവിക്കുന്ന നാണക്കേട് ഉണ്ടല്ലോ അത് പോലെയാ നിന്നെ എന്റെ ഭാര്യയാണെന്ന് പറഞ്ഞു മറ്റുള്ളവരെ മുന്നിലേക്ക് കൂട്ടിപോകുമ്പോൾ ഞാൻ അനുഭവിക്കുന്നത് . അവൾ അവനെ നോക്കി പുഞ്ചിരിച്ചു കാറിൽ നിന്നും ഇറങ്ങി .തെറ്റ് ചെയ്തവൾ ഞാനായത് കൊണ്ട് ശിക്ഷയും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു .മറ്റുള്ളവരെ വേദന കാണുമ്പോൾ തോന്നുന്ന സന്തോഷം ഉണ്ടല്ലോ അത് ഒരുതരം മാനസിക രോഗമാണ് .നീ സന്തോഷിക്ക് മനസ്സ് തുറന്നു സന്തോഷിക്ക് .പോകാൻ സമയം ആകുമ്പോൾ വിളിച്ചാൽ മതി .ഞാൻ കുറച്ചു ദൂരെയായി വന്നു നിന്നോളം .അതും പറഞ്ഞു അവൾ ആ വീട്ടിലേക്ക് നടന്നു.. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story