💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 15

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്ത് പണിയാ പന്നീ നീ കാണിച്ചത് .അവളോട് ദേഷ്യം ഉണ്ടെങ്കിൽ അത് വീട്ടിൽ നിന്ന് കാണിക്കണം അല്ലാതെ നാട്ടുകാരുടെ മുന്നിൽ കോമാളി വേഷം കെട്ടിക്കുകയല്ല വേണ്ടത് . അവലേ ഒരു കോമാളിയാ .ഇനി പ്രത്യേകിച്ച് കെട്ടിക്കാനൊന്നും ഇല്ല . നിന്നെയല്ലേ കെട്ടിയത് പിന്നെങ്ങനെ ആവാതിരിക്കും . നിനക്ക് എന്താ അവളോടൊരു സിമ്പതി . സുനീർ ഇവിടത്തെ മദ്രസയിൽ പഠിപ്പിക്കുന്ന ഒരു ഉസ്താദ് ആണ് .അവന്റെ ഫാമിലിയും ഈ വിവാഹത്തിനു പങ്കെടുക്കുന്നവരും എല്ലാം ഉസ്താദ്മാരും ഇൽമ് പഠിപ്പിക്കുന്നവരും ആണ് .നിക്കാഹിനു കാർമികത്വം വഹിക്കുന്നത് അവന്റെ ഗുരുവും ഏതോ നാട്ടിൽ നിന്നും വരുന്ന വലിയൊരു പണ്ഡിതനും .അവർക്കിടയിലൂടെ അവൾ ആ വീട്ടിലേക്കു പോകുമ്പോൾ എല്ലാരും അവളെ പറ്റി എന്താ കരുതുക . ആ വീട്ടുകാരാണെങ്കിൽ പുറം ലോകം എന്താന്ന് ശരിക്കും അറിയാത്ത പാവങ്ങളും .അവളെ കണ്ടാൽ മൂക്കത് വിരൽ വെക്കും . കൂടുതൽ വിശദീകരിക്കണ്ട എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ കൂട്ടിയിട്ട് വന്നേ .

ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അവൾ നാണക്കേട് കൊണ്ട് തലതാഴ്ത്തി നിൽക്കും .സ്വയം ഉരുകിഇല്ലാതാവും . ഈ പാപം ഒക്കെ എവിടെ കൊണ്ടോയി വെക്കും നീ . നീ നിന്റെ പാട് നോക്കി പോയേ അജു . അല്ലെങ്കിലും പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഒന്നും ഇല്ല .അവൻ അവിടെനിന്നും പോയി .ഫൈസി അവളുടെ പിറകെ തന്നെ പോയി . അവൾക്ക് എങ്ങനെ അവരെ കടന്നു പോകും എന്ന ടെൻഷൻ ആയിരുന്നു .സുനീറിനെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് . മദ്രസയിലും അടുത്തൊരു കോളേജിലും പഠിപ്പിക്കൽ ഉണ്ട് . ഇതുസിന്റെ വീടിന്റെ അടുത്താണ് മദ്രസ .ആ വീട്ടിൽ താമസിക്കാൻ പോയപ്പോഴെല്ലാം കണ്ടിട്ടുമുണ്ട് .എല്ലാവർക്കും വലിയ ബഹുമാനം ആണ് സുനീറിനെ .പ്രായത്തിനേക്കാൾ കവിഞ്ഞ പക്വത യാണ് അവന് .അവന്റെ വീടാണ് ഇതെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ വേഷത്തിൽ വരില്ലായിരുന്നു

. കാലത്തിന്റെ പോക്കേ ഇപ്പോഴത്തെ പിള്ളേർക്കൊന്നും ബഹുമാനം എന്നൊന്ന് ഇല്ല .കണ്ടില്ലേ ഓരോരുത്തരുടെ വേഷം കെട്ട് ചോദിച്ച പറയും മോഡൽ ആണെന്ന്.ഇമ്മാതിരി വേഷം ഇടാൻ സമ്മതിക്കുന്ന ഉപ്പനെയും ഉമ്മനെയും ആണ് പറയേണ്ടത് .കുറച്ചെങ്കിലും മര്യാദ ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് ഈ കോലത്തിൽ കേറി വരുമോ .ബാക്കികേൾക്കാൻ അവൾക്ക് ശക്തിയുണ്ടായിരുന്നില്ല .അവൾ ഉള്ളിലേക് വേഗം കയറിപോയി . വരുന്നവരും പോകുന്നവരും അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു .അവൾ ചുറ്റും നോക്കി പാതിയിലധികവും പർദ്ദയും ഇട്ടു ഹിജാബ് ധരിച്ചിരുന്നു .ബാക്കിയുള്ളവരും മാന്യമായിതന്നെ ഡ്രസ്സ്‌ .അതിന്നിടയില മോഡേൺ വേഷം ധരിച്ച ഞാൻ .പാടത്തുവെച്ച കോലം പോലെ തോന്നി അവൾക് .എല്ലാവരും അടിമുടി നോക്കി പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട് .എന്താന്ന് അവൾക് ഊഹിക്കാവുന്നതേ ഉള്ളൂ

.അഹങ്കാരം തലക്ക് കേറിയ ഒരു പെണ്ണ് .അല്ലെങ്കിൽ ഇൽമ് പഠിപ്പിക്കുന്ന ഒരാളുടെ വീട്ടിൽ ഇത്ര ധൈര്യത്തോടെ കയറി വരുമോ .പലരുടെയും ചർച്ചവിഷയം ഞാനാണെന്ന് അവൾ കാണുന്നുണ്ടായിരുന്നു .അവൾ ആരുടേയും മുഖത്ത് നോക്കിയില്ല .ഒഴിഞ്ഞ ഒരിടം നോക്കി അവിടെ പോയി ഇരുന്നു .അവൾക്ക് ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തന്റെ വീട്ടിൽ പോയി പറഞ്ഞാലോ .എല്ലാവരും ആദരിക്കുന്ന ഒരു മഹനീയ പണ്ഡിതൻ കാർമികത്വം വഹിക്കുന്ന ഒരു സദസ്സിൽ ഇസ്ലാമികവേഷത്തിന് എതിരായി ഡ്രസ്സ്‌ ധരിച്ചു പോവുക എന്ന് വെച്ചാൽ അവരെ അപമാനിക്കുന്നതിന് തുല്യം ആണ് . ഫൈസി ഒന്ന് വിളിച്ചിനെങ്കിൽ പോകാമായിരുന്നു .അവന്റെ മനസ്സ് മാറണെ അതിന് വേണ്ടി അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു . ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൾ ചുറ്റും നോക്കിയത് .ഒരു സ്ത്രീ സുനീറിനെ കെട്ടിപിടിച്ചു കരയുന്നത് കണ്ടു .അവന്റെ തൂവെള്ള വസ്ത്രത്തിൽ പലയിടത്തും നനവ് പടർന്നിരുന്നു .ആ സ്ത്രീയുടെ കണ്ണീരാണെന്ന് അവൾക്ക് മനസിലായി.കുറച്ചു സ്ത്രീകൾ ചുറ്റും ഉണ്ട് .

അവരെല്ലാം അവരെ ആശ്വസിപ്പിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത് .അവൾക്ക് എന്താ കാര്യമെന്ന് അറിയാഞ്ഞിട്ട് ഇരിപ്പുറപ്പിച്ചില്ല .അവൾ ഒരു സ്ത്രീയെ വിളിച്ചു കാര്യം ചോദിച്ചു .ആദ്യം ഒന്നും പറഞ്ഞില്ല .കുറേ നിർബന്ധിച്ചു ചോദിച്ചപ്പോൾ പറഞ്ഞു .പൊന്നും പണവും കൊടുക്കാനില്ലാത്തത് കൊണ്ട് വന്ന വിവാഹആലോചനയൊക്കെ മുടങ്ങി പോയതാ .വിവാഹപ്രായം കഴിഞ്ഞു നിക്കുന്ന അവൾക്ക് അവളുടെ ഭാഗ്യം കൊണ്ട ഈ ആലോചന വന്നത് .ചെറുക്കന് ഒന്നും വേണ്ട പെണ്ണ് മാത്രം മതീന്ന് പറഞ്ഞത് കൊണ്ട സമ്മതിച്ചത് .കാര്യത്തോട് അടുത്തപ്പോൾ അവന്റെ ഉപ്പ ഇരുപത് പവൻ സ്ത്രീധനം ചോദിച്ചു . പത്തു പവൻ ഇപ്പൊ കൊടുക്കാം .പത്ത് പവൻ പിന്നെ കൊടുക്കാമെന്ന ചെറുക്കന്റെ ഉപ്പാനോട് പറഞ്ഞത് . കെട്ടുന്നവൻ ഒരു പാവമാണ് .

അവൻ സ്ത്രീധനത്തിനു എതിരാണ് . അവനാ പറഞ്ഞത് ഇങ്ങനെ പറയാൻ .കുറച്ചു കാലം കഴിഞ്ഞ അതൊക്കെ മറന്നോളും .പിന്നെ തരികയൊന്നും വേണ്ടാന്ന് പറഞ്ഞതൊണ്ട സുനീർ ഈ കല്യാണത്തിനു സമ്മതിച്ചത് .അവന്റെ ഉപ്പ ഇക്കാര്യം എങ്ങനെയോ അറിഞ്ഞു .കല്യാണം നടക്കണമെങ്കിൽ മുഴുവൻ സ്വർണവും നാളെ രാവിലെ കിട്ടണമെന്ന് വിളിച്ചു പറഞ്ഞു.അവരോട് സംസാരിക്കാൻ ആൾ പോയിട്ടുണ്ട് .കൊടുത്ത പത്തു പവൻ തന്നെ പാവങ്ങൾ ആരോടൊക്കെയോ വാങ്ങിയതാണ് .ആ പെണ്ണിന്റെ ഒരു ഗതികേട് അല്ലാതെന്താ പറയുക . അവൾക്ക് സുനിയുടെ ഉമ്മാനെ കണ്ടതും അവളെ ഉപ്പനെയും ഉമ്മനെയും ഓർമ വന്നു .കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവരും ഇതേ അവസ്ഥയിൽ ആയിരുന്നു .ഉപ്പന്റെയും ഉമ്മാന്റെയും സമ്പാദ്യമായ ഇരുപത്തഞ്ചു പവൻ എനിക്ക് വേണ്ടി അവർ തന്നു

.ഫൈസിയുടെ ഉമ്മാക്ക് അതിന്റെ പേരിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു . വീട്ടിൽ വരുന്ന ബന്ധുക്കൾ എത്ര കൊടുതിന് എന്ന് ചോദിക്കുമ്പോൾ നാണക്കേട് കൊണ്ട് തലതാഴ്ത്തേണ്ടി വരുന്നൂന്ന് പറയുന്നത് കേട്ടിട്ടുണ്ട് .പലപ്പോഴും അതിന്റെ പേരിൽ കുത്തിനോവിക്കുന്നത് പോലെ കളിയാക്കി പറയുകയും ചെയ്യും .വലിയ വലിയ വീട്ടിൽ നിന്നൊക്കെ എത്ര ആലോചന വന്നതാ എന്നിട്ടും ഈ ദരിദ്രവാസിയെ കെട്ടാനാണ് അവന്റെ വിധി .ഫൈസിയുടെ തലയിൽ എഴുത്ത് എന്നൊക്കെ ഇടകിടക് പറയുന്നത് കേൾക്കാം .ആ സ്വർണം തരാൻ തന്നെ എന്റെ ഉപ്പ എത്ര കഷ്ടപെട്ടിട്ട് ഉണ്ടെന്ന് എനിക്ക് അറിയാം .ആരും കാണാതെ കരയുകയല്ലാതെ ഇത് വരെ മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല .എന്റെ വിധി എന്ന് പറഞ്ഞു സമാധാനിക്കറ പതിവ് .അല്ലാതെ വേറെന്താ ചെയ്യുക .കെട്ടിയോൻ പോലും വേണ്ടാത്തവള ഞാൻ .

അവൾ കല്യാണപെണ്ണിനെ നോക്കി .ഒന്നും അറിയാതെ കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന അവളെ കണ്ടതും മനസ്സിൽ ഒരു നോവ് പടർന്നു .ഒരുപാട് മോഹങ്ങളും സ്വപ്‌നങ്ങളും ആയി മറ്റൊരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ഇവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ . ഈ സ്വർണത്തിന്റെ പേരിൽ അവൾ എന്തൊക്കെ അനുഭവിക്കണം .ഒരിക്കലും അവൾക് അവിടെ സമാധാനം കിട്ടില്ല .താൻ അനുഭവിക്കേണ്ടി വന്നത് പോലെ അവളും വിധിയെ പഴിച്ചുജീവികുമായിരിക്കും സന്തോഷവും സമാധാനവും ഇല്ലാതെയുള്ള ജീവിതം കൊണ്ട് എന്ത് അർത്ഥം ആണ് ഉള്ളത് .ആ ഉമ്മയുടെ കരച്ചിൽ കാണും തോറും അവൾക്ക് മനസ്സിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെ തോന്നുണ്ടായിരുന്നു .അവൾ തന്റെ ദേഹത്തേക്ക് നോക്കി.കഴുത്തിൽ .മഹർ മാത്രമേ ഇട്ടിട്ടുള്ളു .കയ്യിൽ ഓരോ വളയും കാലിൽ പാദസരവും .രണ്ടും കൂടി ഏകദേശം ഏഴു പവൻ ഉണ്ടാകും . എനിക്ക് ഇത് കൊണ്ട് എന്താ കാര്യം .എനിക്ക് ഒരിക്കലും നല്ലൊരു ജീവിതം ഉണ്ടാകുവാൻ പോകുന്നില്ല .അവൾക്കെങ്കിലും ഇത് കൊണ്ട് ഉപകാരം ഉണ്ടാവട്ടെ .

അവൾ രണ്ടു വളയും പാദസരവും ഊരിഎടുത്തു ആ ഉമ്മാന്റെ കയ്യിൽ കൊടുത്തു .എന്റെ വക എന്റെ ഇത്താത്തക്ക് ചെറിയ വിവാഹസമ്മാനം .നര ബാധിച്ച ആ കണ്ണുകളിൽ ഭയം ആയിരുന്നു അവൾ കണ്ടത് . എന്താ മോളെ ഇത് .ഇതൊന്നും വേണ്ട .അവളെ കയ്യിൽ തന്നെ വെച്ചു കൊടുത്തു . വേണ്ട ഉമ്മാ ഇത് അവൾക്ക് കൊടുക്കണം .എന്റെ വക എന്റെ സന്തോഷത്തിന്ന് . മോൾ ആരാണെന്നോ .എവിടത്തെയാണെന്നോ ഞങ്ങൾക്കറിയില്ല .എന്നിട്ടും എന്തിനാ ഇങ്ങനെ ഒരു സഹായം .അവർ ചെറുക്കന്റെ ഉപ്പയുമായി സംസാരിക്കാൻ പോയിട്ടുണ്ട് . വിവാഹത്തിനു സമ്മതിച്ചാൽ തന്നെ അവൾക്ക് അവിടെ സമാധാനത്തോടെ ജീവിക്കാൻ പറ്റോ .എന്നും ഇതിനെ പറ്റി തന്നെയായിരിക്കും ചർച്ച .വീട്ടിൽ സൗര്യം കിട്ടിയില്ലെങ്കിൽ ജീവിതം എന്നും സ്വസ്ഥതക്കേഡ്‌ തന്നെയായിരിക്കും .ഞാനും ഒരു ഭാര്യയാണ് .ഒരു വീട്ടിലെ മരുമകളാണ് .

എനിക്ക് മനസിലാകും ഈ അവസ്ഥയൊക്കെ .നിങ്ങൾ ഇത് വാങ്ങിയില്ലെങ്കിലും ഞാനിത് തിരിച്ചെടുക്കില്ല .മുഴുവനും തരാൻ പറ്റാത്തതിന്റെ സങ്കടമേ എനിക്ക് ഉള്ളൂ . അവരുടെ കണ്ണിൽ നിന്നും തന്റെ കൈകളിലേക്ക് കണ്ണീർതുള്ളികൾ ഇറ്റുവീഴുന്നത അവൾ കണ്ടു . മോളോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ല . അതൊന്നും വേണ്ട .എന്നും ചിരിച്ച മുഖത്തോടെ കണ്ടാൽ മതി . മോളെ കൈ കൊണ്ട് തന്നെ കൊടുത്താൽ മതി .മോളെ അനുഗ്രഹം കൂടി വേണം അവൾക്ക് . അവൾ അത് കല്യാണപെണ്ണിന് അണിയിച്ചു കൊടുത്തു .പൊട്ടിക്കരച്ചിലൂടെ അവളെ കെട്ടിപ്പിടിച്ചപ്പോൾ തന്നെകൊണ്ട് ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടായല്ലോ എന്ന സന്തോഷം ആയിരുന്നു .ഒരു ആയിഷയും സഫുവും ഇനി ഉണ്ടാവേണ്ട .ഇവൾക്കെങ്ങിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ . അപ്പോഴേക്കും ആരോ പറഞ്ഞറിഞ്ഞു സുനിർ ഓടി വരുന്നത് കണ്ടു . അവനറിയേണ്ടത് ഞാൻ ആരാണ് എന്റെ ഭർത്താവിന്റെ പേരെന്താ കുടുംബം ഏതാണ് എന്നൊക്കെയായിരുന്നു .

അവർ അറിഞ്ഞു കൊണ്ടാണോ ഇത് തന്നത് .അവരുടെ സമ്മതം ചോദിച്ചിരുന്നോ .എല്ലാത്തിനും കളവായിരുന്നു പറഞ്ഞത് .ഭർത്താവിന് സന്തോഷം ഉള്ളൂ സ്വർണം കൊടുത്തതിൽ . വീട്ടുകാരോടും ചോദിച്ചു അവർക്കും പൂർണ സമ്മതം ആണ് .ഭർത്താവിനെ പറ്റി ചോദിച്ചതിൽ നിന്നെല്ലാം വിഷയം മാറ്റി മറ്റെന്തൊക്കെയോ പറഞ്ഞു .ബാക്കി സ്വർണത്തിന് എന്തെങ്കിലും സഹായം വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി .അവൾ ഒരു നമ്പർ സുനീറിനെ ഏല്പിച്ചു .അവൻ ആ നോക്കി .പേരെഴുര്ത്തിയത് ഷാഹിദ് എന്നായിരുന്നു . അവളുടെ ഉള്ളിൽ ചെറിയഭയവും ഉടലെടുക്കുന്നുണ്ടായിരുന്നു .സ്വർണം കുറഞ്ഞതിന്റെ പേരിൽ പോരെടുക്കുന്ന ഫൈസിയുടെ ഉമ്മ .ഉള്ളതിൽ നിന്നും കുറഞ്ഞത് അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക .ഫൈസിയുടെ പ്രതികരണം എങ്ങനെയായിരിക്കും .എന്റെ ഉപ്പയും ഉമ്മയും സമീർക്കയുമൊക്കെ എന്റെ കൂടെയേ നിൽക്കു.മറ്റുള്ളവരെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ സഹായിക്കണം എന്ന എപ്പോഴും പറയൽ . അടുത്ത് വരാൻ സംസാരിക്കാൻ മടിച്ചിരുന്ന പലരും അടുത്ത് വന്നു പരിജയപെടാൻ തുടങ്ങി.അവർക്ക് എന്നെ എങ്ങനെയാ സൽക്കരിക്കുക എന്ന തിരക്കായിരുന്നു പിന്നെ .മറ്റുള്ളവരെ മുന്നിൽ ആളാവുക

എന്ന ഉദ്ദേശത്തിൽ അല്ല ചെയ്തത് ഒന്നും .ആരോടും പറയരുതെന്നും പറഞ്ഞിരുന്നു .എങ്ങനെയോ അറിഞ്ഞതാണ് . ഫൈസിയുടെ ഫോൺ വന്നത് അപ്പോഴാണ് . വീട്ടിൽ നിന്നും ഫോൺ വന്നു പെട്ടെന്ന് പോകണം .അവൾ യാത്രചോദിച്ചു അവിടെ നിന്നും ഇറങ്ങി .വീണ്ടും ആ ഉസ്താദ്മാരുടെ ഇടയിലൂടെ പോകേണ്ടത് .ആരെങ്കിലും കാണുന്നതിന് മുന്നേ എങ്ങനെയെങ്കിലും പുറത്തു എത്തണം .അവൾ തട്ടം കൊണ്ട് മുഖം പാതി മറച്ചത് പോലാക്കി വേഗത്തിൽ നടന്നു . കാറിൽ കയറാൻ നോക്കുമ്പോൾ പിന്നിൽ നിന്നും സുനീർ വിളിക്കുന്നത് കേട്ടു . അവൾ അവനെ നോക്കി എന്താന്ന് ചോദിച്ചു .ഇങ്ങോട്ട് വന്ന ഫൈസിയെ കണ്ടാലൊന്ന് കരുതി അവൾ കുറച്ചു ദൂരെ നിന്നു . അവന്റെ കൂടെ കുറച്ചു ആളുകളും കൂടി വന്നപ്പോൾ ഞെട്ടിപ്പോയി .അവന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി . വേഷം കൊണ്ട് ആരെയും വിലയിരുത്തരുതെന്ന് മോളെ കണ്ടപ്പൊഴാ മനസ്സിലായെ .വലിയ മനസ്സാ മോൾക്ക് .എവിടെയും നന്മയെ വരൂ .ഈ വേഷം മോൾക്ക് തീരെ ചേരില്ല .അത് ഒഴിവാക്കണം

.ഇസ്ലാമിക വേഷം എവിടെയും ധരിക്കാവൂ .തുടങ്ങി സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശം കൊടുത്തു .മോളെ കിട്ടിയ വീട്ടുകാരും പുണ്യം ചെയ്തവർ ആയിരിക്കും .മുതിർന്ന ഒരാൾ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു. കാറിനുള്ളിൽ ഇരുന്നു ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം .അവന് ഒന്നും മനസിലായില്ല .ഇവളെ വഴക്കു പറയുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇവർക്ക് എന്താ പറ്റിയെ .ഉപദേശം കൊണ്ട് മൂടെണ്ട ഇവളെ തലയിൽ കൈ വെച്ചു അനുഗ്രഹിക്കുന്നു .എന്താടാ സംഭവം . വജ്രത്തിന്റെ വിലയറിയണമെങ്കിൽ രത്നവ്യാപാരിയുടെ കയ്യിൽ കിട്ടണം . കവി എന്താ ഉദ്ദേശിച്ചതെന്ന് മനസിലായില്ല . അവളുടെ കഷ്ടകാലത്തിന നിന്നെ കെട്ടിയതെന്ന് .അവൻ വേറൊന്നും പറയാതെ നിന്നു . ദേ അജു കാര്യം പറയുന്നുണ്ടോ .ദേഷ്യം വരുന്നുണ്ടേ . നീയല്ലേ പറഞ്ഞെ അവളെ ഒരുകാര്യവും നിന്നോട് പറയരുതെന്ന് . അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അജു കാര്യം എല്ലാം പറഞ്ഞു കൊടുത്തു . കുറച്ചു സമയം ഒന്നും മിണ്ടാതെ അവൻ നിന്നു . എന്താ വായിലെ നാവിറങ്ങി പോയോ .ഇങ്ങനെയൊരു പെണ്ണിനെ ഈ ജന്മത്തിൽ നിനക്ക് കിട്ടുന്ന് തോന്നുന്നുണ്ടോ

.ഹൃദയത്തിൽ നന്മയുള്ളവർക്കേ മറ്റുള്ളവരെ വേദന അറിയാൻ പറ്റു .എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നേ . അവൾ എന്നെ വേണ്ടാന്ന് വെച്ചു പോയിക്കോട്ടെ അതിന് വേണ്ടിതന്നെയാ ഇങ്ങനൊക്കെ ചെയ്യുന്നേ .മനസ്സിൽ അൻസിയെ വെച്ചു പുറമേ അവളെ ഭാര്യയായി സ്വീകരിക്കാൻ എനിക്ക് പറ്റില്ല .ഞാനവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും അത് . അൻസി അൻസി അൻസി കേട്ടു കേട്ടു മടുത്തു .അൻസി എത്ര നല്ലവളാണെങ്കിലും സഫ്ന അതിന് മുകളിലായിരിക്കും അതുറപ്പാണ് .എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങിക്കൂടെ നിനക്ക് . നിന്റെ ഭാര്യയെക്കാൾ സുന്ദരിയായ ഒരു പെണ്ണിനെ നിനക്ക് കെട്ടിച്ചു തരാം .നീ നിന്റെ ഭാര്യയെ ഒഴിവാക്കി ആ സുന്ദരിയെ കേട്ടോ . എന്റെ ഭാര്യയെ നീ ഒഴിവാക്കി തരുമെങ്കിൽ ഞാൻ റെഡി .ടാ പറയുന്നത് കേൾക്ക് .സഫ്ന നിന്റെ ഭാര്യയാണ് .അൻസിയെ നീ മറക്കണം .

എങ്ങനെയാവാനാ അത് .സഫ്നയെ കാണുന്ന ഓരോ നിമിഷവും അൻസിയെ കൂടുതൽ കൂടുതൽ ഓർമവരികയാ ചെയ്യുന്നേ . നീ എന്താ പറഞ്ഞു വരുന്നത് നിന്റെൽ സഫ്നയുടെ ഫോട്ടോ ഉണ്ടോ . അതെന്താ നിന്റെൽ ഇല്ലേ . ഫൈസി രൂക്ഷമായി അജുവിനെ നോക്കി . ഉണ്ടക്കണ്ണും ഉരുട്ടി നോക്കല്ല.കാണുമ്പോൾ തന്നെ പേടിയാവുന്നു .മാര്യേജ് ഫങ്ക്ഷന്റെ ഫോട്ടോയാ ഇതാ .അജു ഫോണിൽ സഫ്നയുടെ ഫോട്ടോ എടുത്തു കൊടുത്തു . ഫൈസി തന്റെ ഫോണിൽ അൻസിയുടെ ഫോട്ടോ എടുത്തു അവനു കാണിച്ചു കൊടുത്തു .രണ്ടു പേരുടെയും കണ്ണ് നോക്ക് .എന്തെങ്കിലും കാണുന്നുണ്ടോന്ന് . അജു കുറച്ചു സമയം മാറി മാറി നോക്കി . എന്താടാ ഈ കാണുന്നേ .വാട്ട്‌ എ മിറകിൾ .കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല .പെട്ടന്ന് നോക്കിയാൽ രണ്ടും ഒരാളാണെന്ന് തോന്നും .സൂക്ഷിച്ചു നോക്കിയാലെ അൻസിയെയും സഫുവിനെയും തിരിച്ചറിയാൻ പറ്റു . യെസ് .....സഫുവിന്റെ ബ്ലാക്ക് ബെറി eyes .അൻസിയുടെ ഹൊറിസോൺ Eyes ഫൈസി പറഞ്ഞു . ടാ ബാക്കി അഞ്ചുപേര് എവിടെയായിരിക്കും .ഒരു പോലുള്ള ഏഴു പേരുണ്ടന്നല്ലേ . രണ്ടെണ്ണതിനെ കൊണ്ടെന്നെ പുലിവാൽ പിടിച്ചിരിക്കുവാ .അപ്പോഴാ ..... അവൾ വന്നു കാറിൽ കയറി .രണ്ടു പേരും മിണ്ടാതിരുന്നു . അജുവിന്റെ നോട്ടം മുഴുവൻ സഫ്നയുടെ കണ്ണുകളിൽ ആയിരുന്നു ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story