💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 16

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നീ എപ്പോഴും പറയുന്നത് പോലെ അവളെയെ ഞാൻ ലവ് ചെയ്യൂ .കല്യാണവും കഴിക്കൂ .ഈ പറഞ്ഞതോന്നും ഇനി നടക്കാൻ പോന്നില്ല .നിന്റെ മാര്യേജ് കഴിഞ്ഞത അത് മറക്കരുത് . എന്ത് കൊണ്ട് നടക്കില്ല . ഞാൻ പ്രേമിച്ചപെണ്ണിനെ മറന്നു മറ്റേതോ പെണ്ണിന്റെ കൂടെ ജീവിക്കാനാണോ പറയുന്നേ അതെങ്ങനെയാ മറ്റേതോ പെണ്ണാവുക .അവൾ നിന്റെ ഭാര്യയല്ലേ .അത് മാത്രമല്ല രണ്ടു പേരെയും ഏകദേശം ഒരു പോലെയല്ലേ കാണാനും .നീ പലപ്പോഴും പറയുന്നതും കേട്ടിട്ട് ഉണ്ട് അൻസിയുടെ കണ്ണുകൾ കാണാൻ എന്തു ഭംഗിയാ .അത് കണ്ട ഞാൻ വീണുപോയത് എന്നൊക്കെ .പിന്നെ മൂക്കുത്തി .സഫ്നയെ കൊണ്ട് വേണേൽ മൂക്കും കുത്തിക്കാം പ്രോബ്ലം തീർന്നില്ലേ . രണ്ടു പേരും ഒരുപോലെയായിരിക്കും .സഫ്ന അൻസിയെക്കാൾ നല്ലവളും ആയിരിക്കാം .പക്ഷേ ഒരു വിത്യാസം ഉണ്ട് .അൻസി ഞാൻ കണ്ടു പിടിച്ചപെണ്ണ.മനസ്സ് കൊണ്ട് ഞാൻ മഹർ അണിയിച്ച പെണ്ണ് .അൻസിക്ക് എന്നെ വേണ്ടെങ്കിൽ പോലും അവളെ മറക്കാനോ അവളെ സ്ഥാനത്തു മറ്റൊരാളെ കാനാണോ എനിക്ക് പറ്റില്ല .

അത് നിന്റെ തോന്നലാ ഫൈസി .നീ സഫ്നയെ പ്രണയിച്ചു നോക്ക് .നിനക്ക് പറ്റും അത് . സ്നേഹിക്കാൻ പറ്റുമായിരിക്കും .....ബട്ട്‌ ...പ്രണയം അത് ഒരിക്കലേ ഉണ്ടാകു ....ഒരാളോടെ ഉണ്ടാകൂ .സ്വന്തമാക്കിയാലും ഇല്ലെങ്കിലും ആ സ്ഥാനം മറ്റൊരാൾക്കും നൽകാനും പറ്റില്ല . മനസ്സുകൾ തമ്മിൽ ഒരുമിച്ചു പോകുന്നത ജീവിതം .ജീവിതം ഒന്നേയുള്ളൂ അത് ആർക്കോ വേണ്ടി ആർക്കൊക്കെയോ വേണ്ടി നശിപ്പിച്ചു കളയാനുള്ളതല്ല . നീയിപ്പോ സൈക്കോയെ പോലെയാ പറയുന്നത് .അത് കൊണ്ട് എന്ത് പറഞ്ഞാലും തലയിൽ കയറില്ല .ഞാനിനി ഈ കാര്യം നിന്നോട് സംസാരിക്കാനും വരുന്നില്ല .അവസാനമായി ഒന്ന് മാത്രം പറയുകയാ .കണ്ണ് ഉള്ളപ്പോ കണ്ണിന്റെ വിലയറിയില്ല . ** കൊട്ടകണക്കിന് കൊണ്ട് വന്നിട്ടുണ്ടല്ലോ ദാനം കൊടുക്കാൻ .അഹമ്മതി അല്ലാതെന്താ .ഏഴു പവൻ ....ഏഴു പവന് എത്രയാ വിലയെന്നറിയോ .എവിടുന്ന് അറിയാൻ വല്ലവരും ദാനം കൊടുത്തത് ആയിരിക്കും .ദാനം കിട്ടിയതിന് വില നോക്കേണ്ടല്ലോ . അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് തന്നെ നോക്കിനിന്നു

.അവൾ മനസ്സ് കൊണ്ട് ചെവി അടച്ചു പിടിച്ചു .ഫൈസിയുടെ ഉമ്മാക്ക് അത് കണ്ടതും കൂടുതൽ ഹാലിളകി . നിൽപ്പ് കണ്ടോ എന്നിട്ട് .ഇത്രയും പറഞ്ഞിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ .ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതിയോ . നിന്റെ വീട്ടുകാരെ മൊത്തം വിളിക്കുന്നുണ്ട് .വരട്ടെ ....എല്ലാരും വരട്ടേ ...ഇന്നത്തോടെ ഈ തോന്നിയാസത്തിന് ഒരു അറുതി വരുത്തണം . അവൾ മെല്ലെ ഉമ്മാനെ തലയുയർത്തി നോക്കി .ദേഷ്യം കൊണ്ട് വിറക്കുന്ന അവരെ കണ്ടതും കോമരം തുള്ളുന്നത് പോലെയാണ് അവൾക്ക് തോന്നിയത് .ഇടം കണ്ണിട്ട് ഫൈസിയെ നോക്കി .ഞാൻ ഈ ലോകത്ത് ഒന്നും അല്ലേ എന്ന മട്ടിൽ ഇരിക്കുന്ന കണ്ടു .ഫൈസിയാണ് ഇക്കാര്യം ഉമ്മാനോട് പറഞ്ഞതും . അവളുടെ മനസ്സിൽ ആ പെൺകുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു .അതോർക്കുമ്പോൾ ഈ പറയുന്ന വഴക്കൊന്നും മനസ്സിൽ തട്ടുന്നുണ്ടായിരുന്നില്ല . ഉമ്മ ആരോടൊക്കെയോ ഫോണിൽ വിളിച്ചു ഇക്കാര്യം പറയുന്നത് കേട്ടു .ദേഷ്യം തണിയുന്നതും കണ്ടു

.ഏതായാലും എന്റെ വീട്ടിലേക്കല്ല .പിന്നെ ആർക്കായിരിക്കും . ആയിഷ മെല്ലെ അടുത്ത് വന്നു പറഞ്ഞു .ഹാരിസ്കാക്ക വിളിക്കുന്നെ .ഇനി പേടിക്കണ്ട ബാക്കി ഇക്ക നോക്കിക്കോളും .നീ ചെയ്തത് ഒരു പുണ്യ പ്രവർത്തി തന്നെയാ റബ്ബ് കാക്കും നിന്നെ .പെട്ടെന്ന കറൻറ് പോയത് .എല്ലാരും അതിന്റെ പിറകെയായി . തത്കാലത്തേക്ക് രക്ഷപ്പെട്ടു .എല്ലാരും ഇനി ഇതിന്റെ പിറകെ ആയിരിക്കും . ആയിഷ എവിടെ നിന്നോ മെഴുകുതിരി കൊണ്ട് വന്നു കത്തിച്ചു . അടുത്ത വീട്ടിലൊക്കെ കറെന്റ് ഉണ്ട് .പിന്നെ ഇവിടെ മാത്രമെന്താ ഫൈസി പോയി ഫീസ് പോയതാണോന്ന് നോക്കിക്കേ .ഉമ്മ വിളിച്ചു പറഞ്ഞു . ഞാനോ എനിക്കൊന്നും അറിയില്ല ഫീസ് ഇടാൻ . നാണം ഇല്ലല്ലോടാ .ഇത്രേം വയസ്സായിട്ടും ഒരു ഫീസ് ഇടാൻ പോലും അറിയില്ലെന്ന് വെച്ചാൽ .ഉമ്മ കളിയാക്കി .ഉപ്പനെ വിളിച്ചു വേഗം വരാൻ പറയ് . ഞാൻ നോക്കാം . എല്ലാരും ശബ്ദം കേട്ടയിടത്തേക്ക് നോക്കി .സഫു നിനക്ക് അറിയോ വീട്ടിൾ നിന്ന് ഇടാറുണ്ട് . എന്നാ പോയി നോക്ക് .ഫൈസി നീ കൂടെ പോ. ഞാനോ എനിക്കൊന്നും വയ്യ .

എണീറ്റു പോകുന്നുണ്ടോ നീ .ഉമ്മാന്റെ ശബ്ദം ഉയർന്നതും മെല്ലെ എണീറ്റു അവളെ പിറകെ പോയി . മൈൻസ്വിച് കുറച്ചു ഉയരത്തിൽ ആയിരുന്നു .അവൾ ഒരു കസേരഎടുത്തു കൊണ്ട് വന്നു .ഫൈസിയുടെ കയ്യിൽ മെഴുകുതിരി കൊടുത്തു ഒന്നു പിടിക്കോ . അവൻ മനസില്ലാമനസോടെ വാങ്ങി .കസേരയിൽ കയറാൻ നേരം അവൾ അവന്റെ ചുമലിൽ പിടിച്ചു . അവൻ ചുമലിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി . സോറി ....പെട്ടെന്ന് അറിയാതെ .....അവൾ കൈ എടുത്തു . അവൾ ഫീസ് ഊരി നോക്കി .ഫീസ് പോയതാ . അവൾ ഫീസ് കെട്ടുന്നതും നോക്കി ഫൈസി നിന്നു . മെഴുകുതിരി വെളിച്ചത്തിൽ അവളെ കാണാൻ എന്തൊരു മൊഞ്ചണെന്ന് അവൻ ഓർത്തു .ഒരു നിമിഷം അവൻ അവളതന്നെ നോക്കി നിന്നുപോയി. കാലിൽ മെഴുക് ഇറ്റിവീണതും അവൾ വേദനയോടെ ഫൈസിയെ നോക്കി .

അവൻ മൈൻഡ് ചെയ്തത് പോലും ഇല്ല . മനപ്പൂർവം ആയിരിക്കും വേദനിപ്പിക്കുന്നത് .ഇതാദ്യായിട്ട് ഒന്നും അല്ലല്ലോ .അവൾ വേഗം ഫീസ് ഇട്ടു തീർത്തു .അല്ലെങ്കിൽ എന്റെ കാല് ഇനി ഉണ്ടാവില്ലെന്ന് അവൾക്ക് തോന്നി . അവന്റെ കയ്യിൽ ഒരു തുള്ളി മെഴുകു ഇറ്റ് വീണതും അവൻ വേദനയോടെ കൈ കുടഞ്ഞു .കറെന്റ് വന്നത് അവൻ അപ്പോഴാ കണ്ടത് .സഫു എവിടെ അവൻ ചുറ്റും നോക്കി .അവൾ നിലത്ത് കുത്തിയിരുന്നു കാലിൽ നിന്നും മെഴുകുഅടർത്തി മാറ്റുന്നത് കണ്ടു .അവൻ അപ്പോഴാ അവളെ കാൽ കണ്ടത് .അഞ്ചേട്ടിടത് ഇറ്റിയിട്ടുണ്ട് . അവൾ റൂമിലേക്ക് പോയി.ഇടക്കിടക്ക് നീറ്റൽ കൊണ്ട് കാൽ കുടയുന്നത് അവൻ കണ്ടു .

അവൻ പുറത്തേക്കും പോയി .ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം അവൾ കേട്ടു . *** രാത്രി വൈകിയിട്ടും ഫൈസി വന്നില്ല .പേടിച്ചിട്ടു വിളിച്ചു നോക്കാനും അവൾക്ക് തോന്നിയില്ല .കാത്തു കാത്തു അവൾ ഉറങ്ങി പോയി .ബെഡിൽ ആയിരുന്നു അവൾ ഇരുന്നത് .അവിടെ തന്നെ കിടന്നു ഉറങ്ങുകയും ചെയ്തു . അവൾക്ക് ഉറക്കം ഞെട്ടി ചുറ്റും നോക്കി .നേരം വെളുത്തു .ഫൈസി വന്നില്ലേ .ഞാൻ ഇതെവിടെയാ കിടന്നത് .കിടന്നത് ബെഡിൽ ആണെന്നും ഫൈസി തന്നെ കെട്ടിപിടിച്ച കിടന്നിട്ട് ഉള്ളതെന്നും അവൾ ഞെട്ടലോടെ അറിഞ്ഞു .അവൾ പേടിയോടെ എഴുന്നേൽക്കാൻ നോക്കുമ്പോൾ കണ്ടു ഫൈസി കണ്ണ് തുറന്നു തന്നെതന്നെ നോക്കുന്നത് .അവൻ അവളെ തള്ളി മാറ്റി എണീറ്റിരുന്നു .അവന്റെ മുഖത്ത് ദേഷ്യം വരുന്നത് കണ്ടതും അവളുടെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി അവൾക്ക് ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story