💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 17

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇവനെപ്പോഴാ വന്നത് .ഞാൻ എങ്ങനെ ഇവന്റെ കൂടെ ബെഡിൽ എത്തി .ഇനി രാത്രി വല്ലതും .......അവൾ തന്റെ ദേഹത്തേക്ക് നോക്കി ......ഏയ്‌ അങ്ങനെ ഒന്നും സംബവിചിട്ടില്ല. അവന്റെ കയ്യുടെ മുകളില കിടന്നിട്ട് ഉള്ളത് .മറുകൈകൊണ്ട് തന്നെ കെട്ടിപിടിച്ചിട്ടും ഉണ്ട് .ഇതെപ്പോ എങ്ങനെ സംഭവിച്ചു .ഒരു പിടിയും ഇല്ല .ഫൈസിയെ കാത്തുനിന്നതാണ് .പിന്നെ എപ്പോഴോ ഉറങ്ങി പോയി .ഇനി എന്തൊക്കെ സംഭവിക്കും .അവൾ ബെഡിൽ നിന്നും എണീറ്റു . നിന്നോടാരാടി എന്റെ കൂടെ കിടക്കാൻ പറഞ്ഞത് അവന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടിപോയി . ഞാൻ ......ഇന്നലെ .....അറിയാതെ ......ഉറങ്ങി പോയി അവൾ വിക്കി വിക്കി പറഞ്ഞു . അറിയാതെയോ അതോ അറിഞ്ഞുകൊണ്ട് അറിയാതെയോ. .അവൻ ഉള്ളിലെന്തോ വെച്ച സംസാരിക്കുന്നതെന്ന് അവൾക്ക് തോന്നി . ഞാൻ സത്യമായിട്ടും അറിയാതെ ഉറങ്ങിപോയതാ .വന്നാൽ വിളിക്കുന്നു കരുതി . അപ്പൊ വിളിച്ചില്ലെങ്കിൽ കൂടെ കിടക്കുമായിരുന്നു അല്ലെ . ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല .

പിന്നെങ്ങനെയാ വിചാരിച്ചേ .അറിയാത ഭാവത്തിൽ കൂടെ കിടക്കാം വല്ല അബദ്ധവും സംഭവിച്ചാൽ ആ പേരും പറഞ്ഞു ജീവിതകാലം മുഴുവൻ ഇവിടങ്ങ് കഴിയാം അല്ലേ . അവൾക്ക് നാണക്കേട് കൊണ്ട് തൊലി ഉരിയുന്നത് പോലെ തോന്നി . അറിയാതെ ഉറങ്ങിപോയി .സോറി . എങ്ങനെ വിശ്വസിക്കും ഈ പറഞ്ഞത്ത് . കല്യാണം കഴിച്ചത് തന്നെ ഇത് പോലെ എളുപ്പവഴിയിൽ അല്ലെ .എങ്ങനെയെങ്കിലും കല്യാണം കഴിഞ്ഞാൽ പിന്നെ ഗതികേട് കൊണ്ട് ഞാൻ സ്വീകരിക്കും .ഇട്ടുമൂടാനുള്ള പണം കിട്ടും .രാജകുമാരിയെ പോലെ ഇവിടെ വാഴാം .അതൊന്നും എന്റെടുത്ത് നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഇങ്ങനെ ഒരു വളഞ്ഞ വഴി സ്വീകരിക്കാന്ന് കരുതിക്കാണും .ആരുടെ ബുദ്ധിയാ .നിന്റെയോ അതോ നിന്റ വീട്ടുകാരെയോ മതി നിർത് ഫൈസി .ഗതികേട് കൊണ്ട് വിവാഹം കഴിക്കേണ്ടി വന്നു .എന്ന വെച്ചു അഭിമാനം പണയപ്പെടുത്തി ജീവിക്കുന്ന കരുതണ്ട .പണത്തിനെ ഞങ്ങൾക്ക് കുറവുള്ളൂ അഭിമാനം വേണ്ടുവോളം ഉണ്ട് .

നിങ്ങടെ പണം കണ്ടൊന്നും അല്ല വിവാഹത്തിന് സമ്മതിച്ചത് .ഞാനോ എന്റെ വീട്ടുകാരോ ഇന്ന് വരെ പണത്തിന്റെ പിറകെ പോയിട്ടും ഇല്ല . അത്ര വലിയ ശീലാവതി ആണെങ്കിൽ പിന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും പിന്നെയും ഇവിടെ തൂങ്ങി നിക്കുന്നത് എന്തിനാണാവോ . അതിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല .ശരി തന്നെയല്ലേ ചോദിച്ചത് .ഭാര്യയായി കാണാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും എന്തിന് വേണ്ടിയാ ഇവിടെതന്നെ നിൽക്കുന്നത് . വീട്ടുകാരെ നാണക്കേടിൽ നിന്നും രക്ഷിക്കണമെന്ന കല്യാണത്തിന് സമ്മതിക്കുമ്പോൾ ഓർത്തിട്ട് ഉള്ളൂ .ഫൈസിയുടെ ജീവിതം ത്തകർത്തുന്ന ഉള്ള കുറ്റബോധത്തില ഒരു അടിമയെ പോലെ ഇവിടെ കഴിഞ്ഞതും .എല്ലാവരും കഴിഞ്ഞതൊക്കെ മറന്നു തുടങ്ങുമ്പോൾ സമീർക്കയോട് എല്ലാം തുറന്നു പറഞ്ഞു ഫൈസിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം എന്നും അന്നേ തീരുമാനിച്ചത.

ഫൈസി അൻസിയുടേത.ആ ഓർമ എപ്പോഴും എന്നിൽ ഉണ്ട് . എന്താടീ ആലോചിക്കുന്നേ .ഇനി വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആണോ .നാണം ഇല്ലാത്ത വർഗം . അവൻ എണീറ്റു പോയിട്ടും അവൾ നിന്നിടത്ത് നിന്ന് അനങ്ങിയില്ല .എന്തൊക്കെയോ തീരുമാനിച്ചു ഉറച്ച പോലെ അവൾ അവളുടെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തു .അവൾ റെഡിയായി ഫൈസിയുടെ മുന്നിൽ പോയി . ഫൈസി എന്താന്നർത്ഥത്തിൽ അവളെ നോക്കി . ഞാൻ എന്റെ വീട്ടിലേക്കു പോകുന്നു .അറിഞ്ഞോ അറിയാതെയോ ചെയ്തഎല്ലാ തെറ്റിനും മാപ്പ് ചോദിക്കുന്നു .വരുമ്പോൾ കൊണ്ട് വന്നതേ തിരിച്ചും കൊണ്ട് പോകുന്നുള്ളൂ .വേണമെങ്കിൽ പരിശോധിച്ചു നോക്കാം .അവൾ കുറച്ചു സ്വർണം അവന്റെ മുന്നിൽ വെച്ചു .ഇവിടെ വന്നപ്പോൾ ഉമ്മയും ഇതതയൊക്കെ തന്നതാ .എനിക്ക് ഇത് വേണ്ട .അവർക്ക് തന്നെ തിരിച്ചു കൊടുക്കണം .

ആ സ്വർണത്തിന്റെ കൂടെ മഹറും അവൻ കണ്ടു .അവൾ പോകുന്നതും നോക്കി അവൻ നിന്നു . റൂമിൽ നിന്നും ഇറങ്ങാൻ നേരം അവൻ വിളിച്ചു . ഞാൻ കൊണ്ട് വിടാം അവൾ എതിർത്തൊന്നും പറഞ്ഞില്ല . രാവിലെ തന്നെ രണ്ടാളും കൂടി എവിടെക്കാണെന്ന ചോദ്യത്തിന് അവളെ വീട് വരെ പോകുന്നു .എന്ന് മാത്രം പറഞ്ഞു ഇറങ്ങി .ആർക്കും മുഖം കൊടുത്തില്ല . അവൾക് ആരോടും യാത്ര പറയണമെന്ന് തോന്നിയില്ല .ചോദിച്ചാൽ അവരോട് ഒന്നും പറയാനും പറ്റില്ല .ചിലപ്പോൾ അടക്കിപ്പിടിച്ചു നിർത്തിയ കരച്ചിൽ പുറത്തു വന്നു പോകും .ഫൈസി പറഞ്ഞു എല്ലാവരും അറിഞ്ഞോട്ടെ അതാ നല്ലത് . അവൾ കാറിൽ കയറി .രണ്ടു പേരും പരസ്പരം ഒന്നും പറഞ്ഞില്ല .അവൾ പുറത്തേക്കു നോക്കിയിരിക്കുക മാത്രം ചെയ്തു . വീടെത്തിയത് പോലും അറിഞ്ഞില്ല . വീടെത്തി .അവൻ വിളിച്ചപ്പോഴാ അവൾ ചിന്തയിൽ നിന്നും ഉണർന്നത് .

അവൾ പോകാൻ നേരം ഫൈസിയെ നോക്കി .അവൻ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല . അവൻ തിരിച്ചു വിളിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴോ അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നു .നിറഞ്ഞു ഒഴുകിയ കണ്ണുകൾ തുടച്ചു അവൾ മുഖത് ചിരി വരുത്തി . ഫൈസിക്ക് ബിസിനസ് ആവിശ്യത്തിന് കുറച്ചു ദിവസം ദൂരെ എവിടെയോ പോകണം .വരുന്നവരെ വീട്ടിൽ നിന്നൊന്ന് പറഞ്ഞു .ഞാൻ ഇങ് പോന്നു .എനിക്ക് എന്താ വരാൻ പാടില്ലേ .ആർക്കും ഒരു സംശയത്തിനും ഇട വരാതെ കള്ളം പറഞ്ഞു .അറിയുമ്പോൾ അറിയട്ടെ അത്രയും ദിവസം സമാധാനത്തോടെ കഴിഞ്ഞോട്ടെ പാവങ്ങൾ .സമീർക്ക എവിടെയോ പോയിരുന്നു .രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂവെന്നും ഇത്തൂസ് പറഞ്ഞു .അത് നന്നായെന്ന് അവൾക്കും തോന്നി .ഒന്നും സംഭവിക്കാത്ത പോലെ എല്ലാർക്കു മുന്നിലും നന്നായി തന്നെ അഭിനയിച്ചു .സങ്കടം ഒന്നുമില്ലെന്ന് ഭവിച്ചാലും ഉറങ്ങാൻ നേരം അവൾക്ക് കണ്ണ് നിറഞ്ഞു വന്നു .

രാവിലെ മുതൽ മനസ്സിൽ അടക്കി വെച്ച സങ്കടം മുഴുവൻ കരച്ചിലായി പുറത്തേക്കു വന്നു .ഞാൻ പോലും അറിയാതെ എപ്പോഴോ എന്റെ മനസ്സിൽ അവൻ ഉണ്ടായിരുന്നു എന്ന സത്യം അവൾക്ക് മനസ്സിലായി. മുറിയിൽ ലൈറ്റ് തെളിഞ്ഞതും അവൾ ഉറങ്ങിയത് പോലെ കിടന്നു . മതിയാക്ക് സഫു ഈ നാടകം .നീ ഉറങ്ങിയിട്ട് ഇല്ലെന്ന് എനിക്കറിയാം .നീ പറഞ്ഞത് മുഴുവൻ കളവാണെന്നും എനിക്കറിയാം . അവൾ ഇതുസിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു . എന്താടി സംഭവം .ഫൈസിയുമായി പിണങ്ങിയോ . ഇതുസിനോട് ഇത് വരെ നടന്നത് മുഴുവൻ അവൾ പറഞ്ഞു . കുറേ നേരത്തെ മൗനത്തിനു ശേഷം ഇതുസ് അവളോട്‌ ചോദിച്ചു നിന്റെ തീരുമാനം എന്താ എന്നിട്ട് .ഫൈസിയെ നിനക്ക് വേണ്ടേ .ഇനി തിരിച്ചു പോകുന്നില്ലേ . ഇല്ല ഇതുസേ ഫൈസി അൻസിയുടേത .അവർ തമ്മില ഒരുമിക്കേണ്ടതും . നിനക്ക് അവനെ ഇഷ്ടം ആയിരുന്നിലേ .നീ ആ വീട്ടിൽ ആട്ടും തുപ്പും ഏറ്റു കഴിഞ്ഞത് എന്നെങ്കിലും അവൻ നിന്നെ സ്വീകരിക്കും എന്ന ചെറിയ പ്രതീക്ഷ ഉള്ളതോണ്ടല്ലേ .

അല്ല ഇതുസേ .എനിക്ക് അവനെ ഇഷ്ടം ആയിരുന്നു .ഇപ്പോഴും ഇഷ്ടമാണ് .ആ ഇഷ്ടക്കൂടുതൽ കൊണ്ട അവനെ അൻസിക്ക് വിട്ട് കൊടുക്കുന്നതും .ഇത് മൂന്നു പേരുടെ ജീവിതം ആണ് .എന്റെ .....അൻസിയുടെ...... ഫൈസിയുടെ .ഇഷ്ടമില്ലാതെ ഒന്നിച്ചു ജീവിച്ചത് കൊണ്ട് എനിക്കും ഫൈസിക്കും ഒരിക്കലും സന്തോഷം ഉണ്ടാകാൻ പോകുന്നില്ല .ഇഷ്ടപെട്ട ഒരാളെ നഷ്ടപെട്ട ദുഃഖത്തിൽ ആയിരിക്കും അൻസിയും അവൾക്കും ഒരിക്കലും സന്തോഷം ഉണ്ടാകില്ല .എന്റെ ഇഷ്ടം ഞാൻ വേണ്ടെന്നു വെച്ചാൽ അൻസിയും ഫൈസിയും ഒന്നിക്കും .അവർ സന്തോഷത്തോടെ ജീവിക്കും .നമുക്ക് ഇഷ്ടപെട്ടവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോഴല്ലേ നമുക്കും സന്തോഷം ഉണ്ടാവുക .അവർ ജീവിച്ചോട്ടെ ഇതുസേ .അവരാണ് ഒരുമിക്കേണ്ടത് .ഞാൻ കാരണംആണ് ഫൈസിക്ക് അൻസിയെ നഷ്ടപെട്ടത് .ഞാൻ ചെയ്ത തെറ്റിന് ഞാൻ തന്നെയാണ് പരിഹാരം കാണേണ്ടതും .ഈ ലോകത്ത് എവിടെയുണ്ടെങ്കിലും അൻസിയെ ഞാൻ കണ്ടുപിടിക്കും .അവരെ ഒരുമിപ്പിക്കുകയും ചെയ്യും .പറഞ്ഞു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു .

സമീർക്ക 'നിന്റെ വീട്ടുകാർ അവന്റെ വീട്ടുകാർ അവരെല്ലാം ഇതിന് സമ്മതിക്കുമോ . അവരെ ജീവിതമല്ല ഇത് .ഇത് ഞങ്ങളുടെ ജീവിതമാണ് .ജീവിക്കേണ്ടത് ഞങ്ങളാണ് .അവർ ജീവിച്ചോട്ടെ ഇതുസേ .അത് മതി എനിക്ക് .നേടിയെടുക്കുന്നത് മാത്രമല്ല ജീവിതം വിട്ട് കൊടുക്കുന്നത് കൂടിയാണ് . അൻസി അവളെ മുഖത്തേക്ക് തന്നെ നോക്കി .കുട്ടിത്തം മാറി പക്വത എത്തിയ യുവതിയെ തോന്നിച്ചു അവളെ മുഖം . അൻസി എഴുന്നേറ്റു അവളുടെ മുടിയിലൂടെ തലോടി .അവരെ ഒരുമിപ്പിക്കേണ്ടത് നീ തന്നെയാണ് .നിനക്കേ അത് പറ്റു .നീ തന്നെയാണ് അത് ചെയ്യേണ്ടതും .അൻസിയെയും ഫൈസിയെയും ഒരുമിപ്പിച്ചാൽ നീ ഫൈസിയോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും .നിന്റെ സമീർക്ക ചെയ്ത തെറ്റിനുള്ള പ്രായചിത്വവും . അവൾ ഞെട്ടിപിടഞ്ഞു എണീറ്റു ഇതുസിനെ നോക്കി . ഇതുസ് എന്താ പറയുന്നേ .സമീർക്ക എന്തു ചെയ്തുന്ന . ഫൈസിക്ക് അൻസിയെ നഷ്ടപ്പെടാൻ കാരണം നിന്റെ സമീർകയാണ് .ഒരിക്കലും നിന്നോട് ഇതൊന്നും പറയരുതെന്ന് എന്നെ കൊണ്ട് സത്യം ഇടിച്ചിരുന്നു .

ഇപ്പോഴെങ്കിലും എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ ഫൈസിയോടും നിന്നോടും ചെയ്യുന്ന ചതിയായിരിക്കും . എനിക്കൊന്നും മനസ്സിലാകുന്നില്ല ഇതുസേ ആരാ ഈ അൻസി .സമീർക്കയുമായി എന്താ ബന്ധം .സമീർക്ക എന്തിനാ ഇവരെ പിരിച്ചത് .പിരിച്ചുന്ന് പറയുമ്പോൾ ഫൈസിയുമായി അൻസിക്ക് ഇപ്പൊ റിലേഷൻ ഒന്നും ഇല്ലേ . പറ ഇതുസേ അൻസിക്ക് എന്താ സംഭവിച്ചത് . അൻസിയുടെയും ഫൈസിയുടെയും പ്രണയതെ പറ്റി അവനോട് തന്നെ ചോദിക്കണം .കാരണം അവനുമാത്രമേ അറിയൂ അതൊക്കെ . അൻസിയെ പറ്റി സമീർക്ക അറിയുന്നത് പാർട്ടിയിലുള്ള ഒരാൾ പറഞ്ഞാണ് .അൻസിയെ ശല്യം ചെയ്ത ഒരാളെ ഫൈസി തല്ലി .വലിയ പ്രശ്നം ആയി അത് .സമീർക്കയുടെ പാർട്ടിയിൽ ഉള്ള ഒരാളുടെ അനിയനായിരുന്നു തല്ല് കൊണ്ടവൻ .ഫൈസി ആദ്യം പാർട്ടിയിൽ ഉണ്ടായിരുന്നല്ലോ അങ്ങനെയാണ് അയാൾ സമീർക്കനെ കാണാൻ വന്നത് .ഫൈസിയും അൻസിയും തമ്മിൽ പ്രണയത്തിലാണെന്ന് അപ്പോഴാണ് സമീർക്ക അറിഞ്ഞത്

.പ്രണയത്തിന് എതിരായ ഇക്ക അവളെ വീട്ടിൽ അറിയിച്ചു .വീട്ട്കാർ അവളെ ആ നാട്ടിൽ നിന്നും മാറ്റി .പിന്നെ ഫൈസിയും അൻസിയും തമ്മിൽ പിന്നെ കണ്ടിട്ട് ഇല്ല . ഇതുസിന് അറിയോ അവളെ .അവളെ വീട് എവിടെയെന്ന് അറിയോ .എവിടെയാണെങ്കിലും ഞാൻ കണ്ടു പിടിക്കും അവളെ .ഫൈസിയെ ഏല്പിക്കുകയും ചെയ്യും .ഫൈസിക്ക് ഒരുപാട് ഇഷ്ടമാ അവളെ .ഫൈസിയെ പോലൊരാളെ കിട്ടിയ അവൾ ഭാഗ്യവതിയാ . ആ ഭാഗ്യവതിയെ കാണണോ നിനക്ക് . ഇതുസിന് അറിയോ അവളെ അലമാര തുറന്നു ഒരു ഫോട്ടോ എടുത്തു അവൾക്ക് കൊടുത്തു .ഇതാണ് ഫൈസി സ്നേഹിക്കുന്ന അൻസി എന്ന അൻസീറ . ആ ഫോട്ടോ കണ്ടതും അവൾ ഞെട്ടലോടെ ഇതുസിനെ നോക്കി . സംശയിക്കേണ്ട ഇത് തന്നെയാ ഫൈസിയുടെ അൻസി . അവളെ കയ്യിൽ നിന്നും ആ ഫോട്ടോ നിലത്തേക്ക് വീണു . ഇതുസ് ആ ഫോട്ടോ അവളെ കയ്യിൽ വെച്ചു കൊടുത്തു .ഇത് മാത്രമല്ല നിന്റെ ലക്ഷ്യം .വേറെയും ഉണ്ട് .പിന്നെ പറയുന്നതൊന്നും കേൾക്കാൻ ശക്തിയില്ലാത്തവളെ പോലെ അവൾ നിലത്തേക്ക് ഊർന്നു വീണു .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story