💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 18

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

കെട്ടിയോനെ കാമുകിക്ക് കൊടുക്കാൻ തന്നെയാണോ ഇപ്പോഴും തീരുമാനം . കെട്ടിയോന് ആരെ കൂടെ ജീവികാന ഇഷ്ടമെന്ന് വെച്ച അവരെ കൂടെ ജീവിച്ചോട്ടെ .അത് അവന്റെ ഇഷ്ടം .ഏതായാലും എനിക്ക് സമ്മതം . നിന്റെ പ്ലാൻ എന്താ ഇനി .ഫൈസിക്ക് എപ്പോഴാ അൻസിയെ കാണിച്ചു കൊടുക്കുന്നെ . അവൾ കുറച്ചു സമയം എന്തോ ആലോചിച്ചു .വിവാഹപ്രായം എത്തിയ ഒരു പെണ്ണിന്റെ ആഗ്രങ്ങൾ എന്തൊക്കെയാണെന്ന് അറിയോ ഇതുസിന് .അവളുടെ വിവാഹ സങ്കല്പങ്ങൾ എന്താണെന്നു അറിയോ . ഇതൊക്കെ ഇപ്പൊ ചോദിക്കുന്നത് എന്തിനാ . പറയ് ഇതുസേ .അതിന് ശേഷം പറയാം നല്ല ജോലി വേണം ,കാണാൻ സ്റ്റൈൽ വേണം ,നല്ല വീട് വേണം അത് ശരി ഇതൊക്കെ നോകിയാണല്ലേ സമീർക്കാനേ കെട്ടിയത് . പിന്നല്ലാതെ .നോക്കിയത് ഞാനല്ല എന്റെ ബാപ്പയാണെന്ന് മാത്രം .

എന്ത് കുന്താണെന്ന് വെച്ച നീ തന്നെ പറയ് .എനിക്കൊന്നും അറിയില്ല .എനിക്ക് വലിയ മോഹങ്ങളൊന്നും ഉണ്ടായിട്ടും ഇല്ല .കൂലിപ്പണിയാണെങ്കിലും സാരമില്ല പട്ടിണികിടാതെ എന്നെ പൊന്നുപോലെ നോക്കുന്ന തന്റേടം ഉള്ള ഒരുത്തനാവണം .സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു കുടുംബം ആവണം .ഇത്രയേ ഉണ്ടായിട്ടുള്ളൂ എന്റെ മോഹങ്ങൾ .റബ്ബ് സഹായിച്ചു എനിക്ക് അത് വേണ്ടുവോളം കിട്ടുകയും ചെയ്തിട്ടുണ്ട് .എന്റെ ജീവിതം ഇപ്പൊ വളരെ വളരെ ഹാപ്പിയുമാണ് .നിനക്ക് പറയാൻ പറ്റുമെങ്കിൽ ഞാൻ ചോദിച്ചതിന് ഉത്തരം പറയ് .ചുമ്മാ ആളെ വട്ടകല്ല . എല്ലാർക്കും ഉണ്ടാവില്ലേ ഇത് പോലെ കൊച്ചു കൊച്ചു മോഹങ്ങൾ .ഫൈസിയുടെ വീട്ടിൽ ഇതൊന്നും ഇല്ല ഇതുസേ .പുറത്ത് നിന്നും നോക്കുന്നവർക്ക് വലിയ പണക്കാരൻ .കൊട്ടാരം പോലെയുള്ള വീട് .പ്രതാപം ഉള്ള വീട്ടുകാർ .ഉള്ളിലെ അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാലോ ഇതുസിന് .

അൻസി അവിടെ ഫൈസിയുടെ കൂടെ സന്തോഷമായി ജീവിക്കാൻ ഇതുസും ആഗ്രഹിക്കുന്നില്ലേ .നമുക്ക് അത് നടത്തികൊടുക്കണ്ടേ . സന്തോഷവും സമാധാനവും നിറഞ്ഞ കളിയും ചിരിയും നിറഞ്ഞ സ്നേഹിക്കാൻ മാത്രം അറിയുന്ന വീട്ടുകാരുള്ള ഒരു വീട്ടിലേക്കു വേണം സ്നേഹനിധിയായ ഒരു ഭാര്യയായി അൻസി കയറിചെല്ലാൻ .അത് വരെ അൻസി കാണാമറയത് തന്നെ ഇരിക്കട്ടെ . ഈ പറഞ്ഞതൊക്കെ നടന്നത് തന്നെ .എങ്ങനെ നടക്കും .ആര് നടത്തും . ഈ ഞാൻ അല്ലാതെ വേറെയാര് .ഇത് മറ്റൊരാൾക്ക്‌ കൂടി വേണ്ടിയാ ചെയ്യുന്നേ . അതാർക്കാ ആയിഷ .സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം അനാഥപെൺകുട്ടി .ജീവിതത്തിൽ ഇന്ന് വരെ സന്തോഷം എന്താണെന്നു അറിയാത്ത ആ പാവത്തിന് വേണ്ടി . ഞാൻ ഇത് നടത്തിക്കാണിക്കും ഇതുസേ . അപ്പൊ എന്റെ ഈ കാന്താരി തിരിച്ചു പോവാൻ തന്നെ തീരുമാനിച്ചു അല്ലേ . പോകണം .പക്ഷേ അതിനു മുൻപ് നിങ്ങളുടെ കൂടെ രണ്ടു ദിവസം അടിച്ചു പൊളിച്ചു കഴിയണം . ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ സഫു

.നീ എല്ലാ പ്രശ്നങ്ങളും തീർത്തു ആ വീട് ഒരു സ്വർഗ്ഗമാക്കി തീരുമ്പോൾ അതിലെ രാജകുമാരിയായി അൻസി വേണ്ട സഫു മതീന്ന് ഫൈസി പറഞ്ഞാലോ . അവൾ ഇതുസിന്റെ മുഖത്തേക്ക് തന്നെ നോക്കി .അങ്ങനെ സംഭവിക്കോ ......നോ ചാൻസ് . സംഭവിച്ചാൽ ..... സംഭവിച്ചാൽ ........അവന്റെ മുഖത്തിട്ട് ഒന്ന് കൊടുത്തിട്ട് പറയും മര്യാദക്ക് അൻസിടെ കൂടെ പോയിക്കോന്ന് . നമുക്ക് കാണാം അതൊക്കെ . കാണും ഇതുസേ വേറെയും പലതും കാണിക്കും .ഒരു പാട് പേരെ പലതും പഠിപ്പിക്കാൻ ഉണ്ട് .പിന്നെ സമീർക്ക ഇക്കാനെ എനിക്ക് മനസ്സിലാക്കി കൊടുക്കണം ഫൈസിയുടേത് പോലെ ആത്മാർത്ഥപ്രണയവും ഉണ്ടെന്ന് .എല്ലാ പ്രണയത്തെയും ഒരേ കണ്ണോടെ കാണരുതെന്ന്.പിന്നെ ഫൈസി എന്നെ പോലെ തെറ്റുകാരനല്ലേ അവനും .അവനും നട്ടെല്ല് ഉയർത്തി തന്റേടത്തോടെ പറഞ്ഞു കൂടായിരുന്നോ എനിക്ക് ഈ വിവാഹത്തിന് സമ്മദം അല്ലെന്ന് .അത് ചെയ്തില്ല പകരം എല്ലാ തെറ്റും ഞാനാ ചെയ്‌തെന്ന് പറഞ്ഞു എന്നെ എത്ര ദ്രോഹിച്ചു .തെറ്റ് അവന്റെ കൂടിയല്ലേ

.അതിനുള്ള ശിക്ഷ അവന് വേണ്ടേ .അവന് സ്പെഷ്യൽ എമൗണ്ടും ബോണസും .ബാക്കിയുള്ളവർക്ക് എമൗണ്ട് മാത്രേ ഉള്ളൂ . എന്ത് വേണേലും നീ ചെയ്തോ കട്ട സപ്പോർട്ടുമായി ഞാനും ഉണ്ട് നിന്റെ കൂടെ . അത് മതി എനിക്ക് സഫു അൻസിയുടെ കൈ പിടിച്ചു . അൻസി ആരാണെന്നോ എവിടെ ആണെന്നോ അവന്ന് അറിയില്ല . ഇതുസ് പറഞ്ഞത് കേട്ട് എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില. എവിടെയാണെന്നോ എങ്ങനെയാണെന്നോ ഇനി കാണുമോ എന്നൊന്നും അറിയാത്ത ഒരാൾക് വേണ്ടിയാണോ അവൻ തന്റെ ജീവിതം നശിപ്പിക്കുന്നത് .അതിന് മാത്രം എന്ത് പ്രത്യേകതയാ അൻസിക്ക് ഉള്ളത് .കെട്ടിയ പെണ്ണിനെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല .ഒരു റൂമിൽ ഉണ്ടായിട്ട് പോലും മോശം കണ്ണോടെ നോക്കിയിട്ടില്ല .എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന ചിന്ത മാത്രമേ അവന്ന്ഉണ്ടായിട്ടുള്ളൂ .അൻസിയോട് ഉള്ള ആത്മാർത്ഥ പ്രണയം കൊണ്ടല്ലേ ഇങ്ങനെഒക്കെ ചെയ്യുന്നത് .തിരിച്ചു ഇഷ്ടമാണോന്ന് പോലും അറിയാത്ത ഒരു പെണ്ണിന്ന് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച അവനോട് വല്ലാത്ത ബഹുമാനം തോന്നി .

അൻസിയെ ഇനി എപ്പോഴെങ്കിലും അവന്ന് കാണാൻ പറ്റോ .അത് പോലും അറിയാതെ ആണ് ആ പാവം അൻസിക്ക് വേണ്ടി കാത്തിരിക്കുന്നത് .ഫൈസി സ്നേഹിക്കുന്ന അൻസിയെ അറിയാവുന്ന മൂന്നു പേരെ ഇപ്പൊ ഉള്ളൂ സമീർക്ക ഇതുസ് ഇപ്പൊ ഞാൻ . എന്തിനാ ഇതുസേ സമീർക്ക ഇങ്ങനെ ചെയ്തേ .അവനോട് പറയാറുന്നില്ലേ എല്ലാ സത്യവും . നീയും സമീർക്കയെ കുറ്റം പറയുകയാണോ .നീ ഇക്കയെ ഒരു തെറ്റ് കാരനായി നോക്കുന്നത് പോലും ആ പാവത്തിന് സഹിക്കുമായിരുന്നില്ല .അത് കൊണ്ട് തന്നെയാ നിന്നിൽ നിന്നും ഇക്കാര്യം ഒളിപ്പിച്ചു വെച്ചത് .നിനക്ക് അറിയാലോ ഇക്ക പ്രണയത്തിന് എതിരാണെന്ന് .ഒരു നോട്ടം കൊണ്ട് പോലും അവളെ ശല്യപെടുത്തരുതെന്ന് കരുതിയ അവന്റെ മുന്നിൽ നിന്നും മാറ്റിയത് .ഫൈസിയോടും സത്യം പറയാതിരുന്നത് .സമീർക്ക അന്ന് ചെയ്ത തെറ്റിനുള്ള ശിക്ഷയായി നിന്നെ അവന് കൈ പിടിച്ചു കൊടുക്കേണ്ടി വന്നില്ലേ .അതാണ്‌ വിധി . ഇക്കയെ കുറ്റം പറഞ്ഞതല്ല .ഇക്ക ചെയ്തത് ശരി തന്നെയാ .പക്ഷേ ഫൈസിക്ക് ഒരിക്കലെങ്കിലും അവന്റെ അൻസിയെ കാണിച്ചു കൊടുക്കാമായിരുന്നു .

ഒരിക്കലും അവന്ന് കിട്ടില്ലെന്ന സത്യം പറഞ്ഞു ബോധ്യപെടുത്തമായിരുന്നു .അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവൻ ആ സത്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുമായിരുന്നു .അൻസീ അൻസീ എന്നും പറഞ്ഞു ഭ്രാന്തമായി അലയുകയാ ഇപ്പോഴും അവൻ .അവന്റെ ശ്വാസം തന്നെ അൻസിയാണ് .അവനെ ആ അവസ്ഥയിൽ എത്തിച്ചത് സമീർക്കയല്ലേ .അൻസിക്ക് അവനെ ഇഷ്ടമല്ല എന്നെങ്കിലും പറയരുന്നില്ലേ ഫൈസിയോട് .അവൻ കാത്തിരിക്കില്ലായിരുന്നല്ലോ . സമീറക അവന്റെ പ്രണയം വെറുമൊരു നേരം പോക്കായ എടുത്തത് .കുറച്ചു കാലം കഴിഞ്ഞു അതൊക്കെ മറകുമെന്ന് കരുതി .അവൻ ഇപ്പോഴും അൻസിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഇപ്പൊ നീ പറഞ്ഞപ്പോഴാ അറിഞ്ഞത് . നിനക്ക് എല്ലാ കാര്യവും അറിയാമല്ലോ .അവനോട് എല്ലാ സത്യവും പറയണം .അൻസി ആരാണെന്നും എന്താണെന്നും .

ഇല്ല ഇതുസേ അവൻ അത് വിശ്വസിക്കുന്നു കരുതുന്നുണ്ടോ .ഭാര്യ സ്ഥാനം കിട്ടാൻ ഞാൻ പറയുന്ന കളവായെ അവൻ കരുതു.കുറേ നേരത്തെ ആലോചനക്ക് ശേഷം അവൾ പറഞ്ഞു.അൻസിയെ അവന്റെ മുന്നിൽ ഞാൻ കൊണ്ട് വരും .അൻസിയെ അവൻ വീണ്ടും കാണും .അവൻ തീരുമാനിക്കട്ടെ അൻസിയെ സ്വീകരിക്കണോ വേണ്ടയോന്ന് . അവളുടെ ദൃഢനിക്ഷ്യത്തിന് മുന്നിൽ ഇതുസിന് വേറൊന്നും പറയാൻ ഉണ്ടായിരുന്നില്ല .പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്ന് അവർക്ക് അറിയാമായിരുന്നു .അവൾ പറഞ്ഞതിലും കാര്യമുണ്ട് .അൻസി അവനോടു സത്യങ്ങൾ പറയുന്നതാണ് നല്ലത് .സഫു പറഞ്ഞാൽ അവനത് വിശ്വസിക്കണമെന്നില്ല .എല്ലാം അറിയുമ്പോൾ ചിലപ്പോൾ സഫുവിനെ ഫൈസി വെറുക്കാനും ഇടയാകും. അവൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി .അൻസി .......റെഡ് കളർ മൂക്കുത്തിയണിഞ്ഞ പൂച്ചകണ്ണുകാരി .ഇവളോട് ഫൈസിക്ക് ഇഷ്ടം തോന്നാൻ എന്താ കാരണം .ഫൈസിയുടെ ലവ് സ്റ്റോറി അറിയണം .എങ്ങനെ അറിയും ..

...ആരോട് ചോദിച്ചാല അറിയുക .ഫൈസിയോട് ചോദിച്ചാൽ പറഞ്ഞു തരുമോ .അൻസി ഒരിക്കലും ഫൈസിയെ സ്നേഹിച്ചിട്ടില്ല .എന്നിട്ടും ഇവനെന്തിന് അൻസിയെ ഇത്ര ഭ്രാന്തമായി സ്നേഹിക്കുന്നു .അതിനുത്തരം തരാൻ ഫൈസിക് മാത്രമേ കഴിയൂ .) *** എവിടെ നോക്കിയാലും ആ പിശാജ് .അവൻ ദേഷ്യത്തോടെ ഷർട്ട് എടുത്തു വലിച്ചെറിഞ്ഞു .പോയ അന്ന് വലിയ പ്രോബ്ലം ഒന്നും ഉണ്ടായില്ല .പിറ്റേന്ന് മുതൽ തുടങ്ങിയതാ എവിടെ നോക്കിയാലും അവളെ മുഖം .അവളുടെ ഓർമ്മകൾ .തനിക്കെന്താ പറ്റിയെ അവളെ എന്തിനാ ഞാൻ ഓർക്കുന്നെ .നാശം പിടിക്കാൻ . എന്താ ഫൈസി ഇത് റൂമെല്ലാം പഴേ പോലെ വേസ്റ്റ് കുണ്ടായല്ലോ . അവൻ തിരിഞ്ഞു നോക്കി ആയിഷ . ഒന്നൂല്യ ബാബി വെറുതെ ...ഇങ്ങനെ ...അവൻ നിന്നു തലചൊറിഞ്ഞു . എനിക്ക് മനസ്സിലാവുന്നുണ്ട് .സഫുന്റെ വിലയിപ്പോ മനസ്സിലായില്ലേ .

എന്തു നീറ്റിൽ ഉണ്ടായിരുന്ന റൂമ .ഇപ്പൊ കണ്ടില്ലേ കോലം . എന്റെ റൂം പണ്ടേ ഇങ്ങനെയാ .ഇനിയും എനിക്ക് ഇങ്ങനെയൊക്കെ മതി . മൂക്ക് കൊണ്ട് പറയല്ലേ ഫൈസികുട്ടാ .അവളെ നീ മിസ്സ്‌ ചെയ്യുന്നില്ലേ . ഒന്ന് പോയേ ബാബി .എനിക്ക് മിസ്സ്‌ ചെയ്യുന്നുവൊന്നും ഇല്ല . ടാ നീ പോയി അവളെ വിളിച്ചോണ്ട് വാ .എനിക്ക് ഇപ്പൊ അവളെ കാണാതെ ഒരു നിമിഷം പോലും നിൽക്കാൻ വയ്യ . അവൾ വന്നോളും ബാബി .വീട്ടുകാരെ കാണാൻ പൂയതിയായൊണ്ട് പോയതല്ലേ .അവളെ വീട്ടിൽ നിന്നും വിടുന്നില്ലെന്ന പറഞ്ഞെ .ആരമ്പമോളല്ലേ . എല്ലാരോടും വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ പോയെന്ന പറഞ്ഞിരുന്നത് . അവളില്ലാത്തോണ്ട് എന്തോ പോലെ അതാ പറഞ്ഞെ .ആരും ഓർക്കാനും എവിടേം പോകാനും ഇല്ലാത്ത എനിക്ക് ഇതൊക്കെ എവിടെ ഓർമ . ആയിഷയുടെ മുഖത്ത് വിഷാദ ഭാവം വന്നതും അവനും വല്ലാതായി .

അനാഥയാണെന്ന് ഓർത്തു കാണും .ഉപ്പയും ഉമ്മയുണ്ടായിരുന്നു ചെറുതിലെ മരിച്ചു .പിന്നെ അകന്നൊരു ബന്ധത്തിലുള്ള വീട്ടിൽ ആയിരുന്നു.ഇക്കാക്ക എന്തോ ഒരു ആവിശ്യത്തിനു അവിടെ പോയപ്പോൾ കണ്ടു ഇഷ്ടപ്പെട്ടു .വീട്ടിൽ എല്ലാരും എതിർത്തെങ്കിലും അവസാനം ഇക്കാക്കയുടെ പിടിവാശിതന്നെ നടന്നു . ഞങ്ങൾക്ക് നല്ലൊരു ഏടത്തിയമ്മയെകിട്ടുകയും ചെയ്തു .ഇക്കാക്കക്കും ബാബിക്കും ഞാനിപ്പോഴും കുട്ടിയാണെന്ന വിചാരം .എന്നെ ഒരുപാട്ഇഷ്ടം ആണ് ബാബിക്ക് . ബാബി നല്ല തലവേദന ഒരു ചായ ഇട്ടുതരോ . അവൻ വിഷയം മാറ്റി . ഇപ്പൊ കൊണ്ട് വരാം .കഴിക്കാനും എടുത്തു വെക്കാം .നീ താഴേക്കു വാ . ആയിഷ പോയതും അവൻ കിടക്കയിൽ ഇരുന്നു .ശരിക്കും ഞാൻ സഫുവിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ .അതാണോ അവളെതന്നെ ഓർക്കുന്നെ .അവൾ വന്ന ശേഷം ഒരുപാട് മാറ്റം വന്നിട്ടുണ്ട് .

അവൾ പോയ ശേഷം ആണ് അതൊക്കെ മനസ്സിലായത് .എല്ലാം വാരി വലിച്ചിടുന്ന സ്വഭാവം ആണ് എനിക്ക് .ഒരു ഷർട്ട് എടുക്കണമെങ്കിൽ പത്തു ഷർട്ട് വലിച്ചിടും .സഫു അതൊക്കെ എടുത്തു ഭംഗിയായി ഇസ്തിരി ഇട്ടു വെക്കും .ദേഷ്യം പിടിച്ചു ഞാനത് വലിച്ചെറിയുമെങ്കിലും കുറച്ചു കഴിഞ്ഞു പിന്നേം എടുത്തു വെച്ചിട്ട് ഉണ്ടാവും .സിഗരറ്റ് വലിച്ചു അവിടെയും ഇവിടെയുമൊക്കെ ഇടും .ഞാൻ പോയി കഴിഞ്ഞു വൃത്തിയാക്കും .എല്ലാ സാധനങ്ങളും കാണുന്നിടത് എടുത്തു വെക്കും .പരതി നേരം കളയേണ്ട ആവശ്യം ഇല്ല .മനസ്സറിഞ്ഞത് പോലെ പ്രവർത്തിക്കും .റൂം എപ്പോഴും നീറ്റായിരിക്കും .കയറി വരുമ്പോൾ തന്നെ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്യും .എപ്പോഴോ അതൊക്കെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു . ഞാൻ ദേഷ്യത്തോടെയും വെറുപ്പോടെയും അല്ലാതെ അവളോട് പെരുമാറിയിട്ടില്ല .

ഒരു പരിഭവവും പരാതിയും ഇത് വരെ പറഞ്ഞു കേട്ടിട്ട് ഇല്ല .പെട്ടന്ന് എല്ലാം താളം തെറ്റിയപ്പോ വട്ട് പിടിക്കുന്ന പോലെ തോന്നി അവന് .ഞാൻ ഇപ്പൊ എന്തിനാ അവളെ പറ്റി ഓർത്തെ .എന്തിനാ ഓർക്കുന്നെ അവളെ പറ്റി ഓർക്കാൻ അവളെന്റെ ആരാ .ആരുമല്ല .ആരും ആവുകയും ഇല്ല .അവൻ ദേഷ്യം കൊണ്ട് കിടക്കയിൽ ഉള്ളതൊക്കെ വലിച്ചെറിഞ്ഞു . *** എപ്പോഴത്തെയും പോലെ രാത്രി ലേറ്റ് ആയാണ് വന്നത് .വന്നതും ഡ്രസ്സ്‌ പോലും മാറാതെ കിടക്കയിലേക്ക് വീണു . ഉമ്മാ എന്റെ നടു അവൻ ഞെട്ടി എണീറ്റു ലൈറ്റ് ഇട്ടു . കിടക്കയിൽ നടുവും പിടിച്ചു എണീറ്റിരിക്കുന്ന അവളെ കണ്ടതും അവൻ ഞെട്ടി .ഇനി ഞാൻ സ്വപ്നം കാണുന്നതാണോ .ഇപ്പൊ എവിടെ നോക്കിയാലും ഈ പിശാചിന്റെ മോന്തയാണ് .അവൻ മെല്ലെ നുള്ളി നോക്കി .സ്വപ്നമല്ല സത്യം തന്നെയാണ് .ഇവളെങ്ങനെ ഇവിടെ .ഇവളെപ്പോ വന്നു ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story