💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 19

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ശല്യം പോയെന്ന് കരുതി സമാധാനിച്ചതായിരുന്നു .പിന്നേം കെട്ടിയെടുത്തോ . കെട്ട് കഴിഞ്ഞ ഭർത്താവിന്റെ വീട്ടിലാ താമസിക്കേണ്ടത് .അല്ലാതെ എന്റെ വീട്ടിലല്ല.അത് കൊണ്ട് ഇങ്ങോട്ട് തന്നെ പോന്നു . എല്ലാം അവസാനിപ്പിച്ചല്ലേ ഇറങ്ങിപോയത് .പിന്നെന്തിനാ തിരിച്ചു വന്നേ . നമ്മൾ തമ്മിലല്ലേ അവസാനിപ്പിച്ചത് .അല്ലാതെ വീട്ടുകാർ തമ്മിലല്ലല്ലോ .അത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു . നിനക്ക് പറയാമായിരുന്നില്ലേ കാര്യങ്ങൾ നിനക്കും അത് ചെയ്യാമായിരുന്നു അവൾ തിരിച്ചു പറഞ്ഞു . എന്നെ കൊണ്ട് അതിന് പറ്റില്ല .അത് കൊണ്ടല്ലേ നിന്നോട് പറയാൻ പറഞ്ഞേ . എന്നാ എനിക്കും പറ്റില്ല .വേണമെങ്കിൽ നീ തന്നെ പറഞ്ഞോ .അല്ലെങ്കിൽ ജീവിതകാലം മുഴുവൻ എന്നെയങ്ങു സഹിച്ചോ . നിന്നെ കൊണ്ട് തന്നെ എന്നെ വേണ്ടാന്ന് പറയിപ്പിക്കാനുള്ള വഴി എനിക്കറിയാം .ഈ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യും .അതിന് ആരുടേയും സഹായം എനിക്ക് വേണ്ട . സ്നേഹിക്കുന്ന പെണ്ണിനെപറ്റി വീട്ടുകാരോട് പറയാൻ ധൈര്യം ഇല്ലാത്ത നീയാണോ എന്നെ പുറത്താക്കാൻ പോകുന്നേ .

അവന് ദേഷ്യം വര്ന്നെണ്ടെന്ന് അവൾക്ക് മനസിലായി. ഇപ്പൊ കാണിച്ചു തരടീ എനിക്ക് ധൈര്യം ഉണ്ടോ ഇല്ലയോന്ന് .അവൻ അവളെ കയ്യിൽ കേറി പിടിച്ചു . ഈ വീറും വാശിയും ഇപ്പൊ അല്ല കാണിക്കേണ്ടിയിരുന്നത് .കല്യാണത്തിന് മുന്പായിരുന്നു .തന്റേടത്തോടെ നട്ടെല്ല് ഉയർത്തി ഒരാണായി നിന്നു വീട്ടുകാരോട് പറയണമായിരുന്നു എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് .അവളെയെ വിവാഹം കഴിക്കുന്ന് .അത് ചെയ്തില്ല .എന്നിട്ടിപ്പോ എന്റെ മെക്കിട്ട് കേറ് . അവന്റെ കൈ ബലമായി അവൾ എടുത്തു മാറ്റി .തിരിച്ചു തല്ലില്ലെന്ന് ഉറപ്പുള്ള ഒരുത്തനെ തിരിച്ചടിക്കാൻ കൊച്ചു കുട്ടികൾക്ക് പോലും കഴിയും .ഇപ്പൊ നീ ചെയ്യുന്നതും അത് തന്നെയാ . അവന്റെ മുഖത്ത് ഒരു പതർച്ച അവൾ കണ്ടു . എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് .ബാക്കിയെല്ലാം രാവിലെ സംസാരിക്കാം . ഇവിടെ കിടക്കാൻ പറ്റില്ല .വേറെ റൂമിൽ പോയി കിടന്നോ .

ഞാനെന്തിനാ പോകുന്നേ .നീ വേണമെങ്കിൽ പോയിക്കോ .ഞാനീ റൂമിൽ തന്നെ കിടക്കും .ഇനി മുതൽ ഇത് നിന്റെ റൂമാണെന്ന് പറഞ്ഞു നിന്റെ വീട്ടുകാർ തന്നെയാണ് എന്നെ ഈ റൂമിൽ കയറ്റിയത് .അത് കൊണ്ട് എനിക്കും കൂടി അവകാശപെട്ടതാണ് ഈ റൂമും ഈ ബെഡും .ഇവിടെ കിടക്കാൻ പറ്റില്ലെന്ന് പറയാൻ നിനക്കെന്താ അവകാശം . എന്റെ റൂം എന്റെ ബെഡ് ആ അവകാശം തന്നെയാ എനിക്ക് .എന്റെ ബെഡിൽ കിടക്കമെന്ന് സ്വപ്നം കാണണ്ട .അവൻ ബെഡിൽ പോയി ക്രോസ്സ് ആയി കിടന്നു .തല വഴി പുതപ്പിട്ട് മൂടി . ഇനി അവൾ എവിടെ കിടക്കുമെന്ന് കാണാമല്ലോ . അവൾ പുതപ്പ് വലിച്ചെടുക്കുന്നത് അവൻ അറിഞ്ഞു .അവൻ പുതപ്പ് ശക്തിയായി വലിച്ചെടുത്തു .പുതപ്പിന്റെ കൂടെ അവളും അവന്റെ മേലേക്ക് വീണു . അവൾക്ക് ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് മനസിലായില്ല .അവൾ അവന്റെ മുഖതെക്ക് തന്നെ നോക്കി .പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവൻ അവളെ കണ്ണുകളിലേക്ക് തന്നെ നോക്കി .

അവന്റെ കൈ ഉയർന്നു വരുന്നതും അവളെ കവിളിൽ തൊട്ടതും .അവൾ അവന്റെ മുകളിൽ നിന്നും എഴുന്നേറ്റു മാറി .തന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഫൈസി അൻസിയെ ആണ് കാണുന്നത് .അതോർത്തപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി .അതേ സമയം ദേഷ്യവും തോന്നി .എന്ത് കോപ്പ് കണ്ട ഇവൻ പ്രേമിച്ചേ .എന്നോട് കാണിക്കുന്ന വാശിയും വീറും അന്നേ കാണിച്ചിരുന്നുവെങ്കിൽ സമീർക്കയെ മറികടന്നു പ്രേമിക്കുന്ന പെണ്ണിനെ സ്വന്തമക്കമായിരുന്നില്ലേ . അവനും എണീറ്റു ബെഡിന്റ മറുതലക്കൽ ഇരുന്നു . അറിയാഞ്ഞിട്ട് ചോദിക്കുവാ നേരം വെളുക്കുന്ന വരെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ . നിന്നെ എന്റെ ബെഡിൽ കിടത്തില്ല .അത് 100ശതമാനം ഉറപ്പാണ് .എനിക്ക് വേറൊന്നും പറയാനില്ല . എന്നാ ഇരുന്നുറങ്ങിക്കോ ഞാൻ എണീക്കുന്നു കരുതണ്ട . അവൻ രൂക്ഷമായി നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല . കുറേ സമയം കഴിഞ്ഞു അവൾക്ക് ഉറക്കം വന്നു .ഇരുന്നിടത്ത് തന്നെ ഉറങ്ങി . ഉറക്കിലേക്ക് വീണതും വലിയ ശബ്ദത്തിൽ അലാറം അടിഞ്ഞതും ഒന്നിച്ചായിരുന്നു .

അവൾ ഞെട്ടി എണീറ്റു .ചിരിക്കുന്ന അവനെ കണ്ടതും കൊല്ലാനുള്ള കലിയായിരുന്നു അവൾക്ക് തോന്നിയത് . തനിക് എന്തിന്റെ കേടാടോ നീ പോടീ .എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും .എന്റെ റൂം എന്റെ ബെഡ് . എന്നാ തല കുത്തി മറിയ് ഇവിടെ മൊത്തം .അവൾ മുഖം കോട്ടികൊണ്ട് പറഞ്ഞു .അവൾ ഫോണും നോക്കി ഇരുന്നു .കുറച്ചു കഴിഞ്ഞു ശബ്ദം ഒന്നും കേൾക്കതൊണ്ട അവനെ നോക്കി .അവൻ ഉറങ്ങുന്നത് കണ്ടു .എന്റെ ഉറക്ക് കളഞ്ഞു അങ്ങനെ ഉറങ്ങണ്ട .അവൾ ഉറക്കെ നിലവിളിച്ചു .അവൻ ഞെട്ടി എണീറ്റു . അവൾ പേടിച്ചപോലെ നിൽക്കുന്നത് കണ്ടു . അവളെ അടുത്തേക്ക് വന്നു . എന്താ പറ്റിയെ ഒരു പല്ലി .അവൾ ചുമരിലേക്ക് ചൂണ്ടി . എനിക്ക് പല്ലിയെ പേടിയാ . ആക്കിയതാണെന്ന് അവന് മനസിലായി നിന്നെ ഞാനിന്ന് ......അവൻ ചുറ്റും നോക്കുന്നത് കണ്ടു .മേശമേൽ ഇരുന്ന ജഗ്ഗും വെള്ളവും എടുത്തു വരുന്നത് കണ്ടതും അവൾ ബെഡിൽ നിന്നും ഇറങ്ങി .

അവൻ ആ വെള്ളം ബെഡിന്റെ ഒരു വശം മൊത്തം ഒഴിച്ചു . ഫൈസി തമാശ കളിക്കല്ലേ ബെഡ് നനയും . നനയാനല്ലേ ഒഴിച്ചത് .ഇനി നീ എവിടെയാ കിടക്കുന്നതെന്ന് കാണണമല്ലോ .മറുസൈഡിൽ പോയി അവൻ കിടന്നു . അവൾ നടുവിന് കൈ വെച്ചു അവനെ നോക്കി കുറച്ചു സമയം നിന്നു .പിന്നെ ബാത്‌റൂമിലേക്ക് പോയി ഒരു പാട്ട വെള്ളവും എടുത്തു വന്നു .അങ്ങനെ നീ മാത്രം കിടക്കേണ്ട .പറയാലോട് കൂടി അവൻ കിടക്കുന്ന ബെഡിലേക്ക് ഒഴിച്ചു .അവൻ എണീറ്റു മാറിയൊണ്ട് ദേഹത്ത് ആയില്ല . ദേഷ്യത്തോടെ അവളെ നോക്കുന്നത് കണ്ടു.അവൾ മൈൻഡ് ചെയ്യാതെ പുതപ്പ് നിലത്തു വിരിച്ചു അതിൽ കിടന്നു . ഞാൻ ഉറങ്ങാൻ പോവ്വുകയാ വാശി കളഞ്ഞു ബെഡ് ഷെയർ ചെയ്തിരുന്നുവെങ്കിൽ ഈ ഗതി വരുമായിരുന്നോ .നിന്ന് ഉറങ്ങിക്കോ ഇനി . അവൾ കിടന്ന പുതപ്പ് അവൻ വലിച്ചെടുത്തു .അവൾ നിലത്തേക്ക് ഉരുണ്ടു വീണു .

കുറച്ചു ദൂരെയായി ആ പുതപ്പ് വിരിച്ചു കുമ്പിട്ടു കിടന്നു . അവൾ വേറെ പുതപ്പ് എടുത്തു ഇപ്പുറത്തും കിടന്നു .അവന്റെ കിടത്തം കണ്ടു അവൾക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .ഇത് വെറും ഡോസ ഫൈസി .പണി പിറകെ വരുന്നേ ഉള്ളൂ . *** രാവിലെ എണീറ്റു കണ്ണ് തുറന്നു നോക്കുമ്പോഴന്നെ കണ്ടത് സഫു ഒരുങ്ങുന്നതായിരുന്നു .അവൻ ക്ലോക്ക് നോക്കി .എട്ടുമണിയായതല്ലേ ഉള്ളൂ. ഇവളിതെവിടെക്കാ ഇത്ര രാവിലെ . അവൻ എണീറ്റു നോക്കുന്നത് അവൾ കണ്ടു . എങ്ങനെയുണ്ടായിരുന്നു ഉറക്കം .ബെഡിൽ കിടക്കുന്നതാണോ നിലത്ത് കിടക്കുന്നതാണോ സുഖം . എങ്ങെനെയുണ്ടായാലും നിനക്കെന്താ .നീ നിന്റെ കാര്യം നോക്കിയാൽ മതി . അങ്ങനെയല്ല ഫൈസീ .നീ ബെഡിലും ഞാൻ താഴെയും അത് ഇനി നടക്കില്ല .ഒന്നുകിൽ ബെഡ് അല്ലെങ്കിൽ താഴെ രണ്ടായാലും ഞാനും ഉണ്ടാകും കൂടെ .എവിടെ കിടക്കണമെന്ന് നീ തീരുമാനിക്ക് .

ഇന്ന് രാത്രി കാണിച്ചു തരാമെടീ ഒന്നിച്ചു കിടക്കുന്നത് .നിനക്ക് എന്റെ കൂടെ കിടക്കണമല്ലേ .കിടത്താം കൂടെ തന്നെ കിടത്താം .സന്തോഷം . അതിൽ ഒരു ഭീഷണിയുടെ സ്വരമുള്ളത്പോലെ തോന്നി അവൾക്ക് .എന്ത് വന്നാലും നേരിടാൻ തന്നെയാ ഫൈസി വന്നത് .നമുക്ക് കാണാം .അവൾ മനസ്സിൽ പറഞ്ഞു . അപ്പോഴാണ് ആയിഷ വാതിൽ തുറന്നു അകത്തേക്ക് കയറി വന്നത് . നീയെന്താ ഫൈസി താഴെ കിടക്കുന്നെ .അതോ ബെഡിൽ നിന്നും വീണോ അത് .....പിന്നെ .....ചൂട് ..അത് കൊണ്ട് താഴെ കിടന്നതാ . Ac റൂമിൽ ചൂട് .ആയിഷ ac നോക്കി . യോഗ ചെയ്യുന്നതാ ആയിഷു .പറയാൻ മടിയായൊണ്ട് ഉരുണ്ടു കളിക്കുന്നതാ . നല്ല ശീലം ഒക്കെ പഠിക്കാൻ തുടങ്ങിയല്ലോ . ഇനി എന്തൊക്കെ പഠിക്കാൻ കിടക്കുന്നു അല്ലേ ഫൈസി . അതെയതെ .അവൻ അവളെ പേടിപ്പിക്കുന്നത് പോലെ നോക്കി .

ആയിഷാ എനിക്ക് കോളേജിലേക്ക് പോകണം .ഉച്ചക്ക് ഫുഡ്‌ കൊണ്ട് പോകണം .എന്താന്ന് വെച്ച റെഡിയാക്കി വെക്ക് .നല്ല ഫുഡ്‌ തന്നെ വേണം .സംസാരിച്ചു സമയം കളയാതെ വേഗം റെഡിയാക്കാൻ നോക്ക് . ഉച്ചത്തിൽ ആജ്ഞാപിക്കുന്നത് പോലെയാണ് സഫു പറഞ്ഞത് .ആയിഷക്ക് അത് നന്നായി ഫീൽ ചെയ്തുന്നു മുഖം കണ്ടപ്പോൾ മനസിലായി.ആയിഷ ഒന്നും മിണ്ടാതെ താഴേക്കു പോയി . എന്റെ ബാബിയാ അത് .ആജ്ഞാപിക്കാൻ നിന്റെ വീട്ടിലെ വേലക്കാരിയല്ല . അവൻ ദേഷ്യത്തോടെ കിടന്നിടത്ത് നിന്നും എണീറ്റിരുന്നു . ബാബിയോ . അത് ഞാൻ അറിഞ്ഞില്ലട്ടോ .ഞാൻ കരുതി ഈ വീട്ടിലേ വേലക്കാരിയാണെന്ന് .അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു .അതൊരു മനുഷ്യജീവിയാണെന്നെങ്കിലും ഇടക്ക് ഒന്ന് ഓർക്ക് .ഈ വീട്ടിലുള്ളവരെയും ഓർമിപിക്ക് . അത് വിട് . മഹാറാണി എവിടേക്കണാവോ എഴുന്നള്ളുന്നെ . കോളേജിലേക്ക് കോളേജിലേക്കോ.....

അത് നടക്കില്ല .നീ കോളേജിൽ പോകണ്ട . ഇക്കാര്യത്തിൽ വാശി കാണിക്കണ്ട .ഞാൻ പോകും .എനിക്ക് തുടർന്ന് പഠിക്കണം .ഈ വർഷത്തെ കോഴ്സ് കഴിയാൻ ഇനി രണ്ട്മൂന്ന് മാസമേ ഉള്ളൂ .സൊ അത്രയും സഹിച്ചാൽ മതി . പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല .വേണമെങ്കിൽ നിന്റെ വീട്ടിൽ പോയി കോലേജിലേക്കോ സ്കൂളിലേക്കോ എവിടെയാണെന്ന് വെച്ച പോയിക്കോ . ഇവിടെ താമസിച്ചു തന്നെ കോളേജിൽ പോകും .നിനക്ക് എന്താ ഞാൻ പോയാൽ . എനിക്കല്ല മോളെ .എന്റെ ഉമ്മാക്ക പ്രശ്നം .പെൺകുട്ടികൾ പടികേണ്ടന്ന നിലപാട ഉമ്മാക്ക് .ഇത്താത്തയൊക്കെ പ്ലസ് ടു കഴിഞ്ഞു കോളേജിൽ പോകാൻ ഒരുപാട് ശ്രമിച്ചതാ .കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല .അപ്പോഴാ കല്യാണം കഴിഞ്ഞു പഠിക്കുന്നത് . ഉമ്മാന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം .അവൾ ബാഗും എടുത്തു പോകാൻ നോക്കി . നിന്നോടല്ലേ പോകണ്ടാന്നു പറഞ്ഞേ അവന്റെ ശബ്ദം ഉയർന്നു . അവൾ അത് കേൾക്കാതെപോലെ ആക്കി പോകാൻ നോക്കിയതും അവൻ ബാഗ് പിടിച്ചു വാങ്ങി .പോകേണ്ടെന്ന് പറഞ്ഞ പോകണ്ട .

അവൾ അലമാര തുറന്നു അതിൽ നിന്നും മഹർ എടുത്തു വന്നു .അവന്റെ നേരെ നീട്ടി .ഇത് കഴുത്തിൽ ഇട്ടു തന്ന് നീ എന്റെ ഭാര്യയാണെന്ന് പറയ് .എന്നിട്ട് മതി .എന്റെ കാര്യത്തിൽ ഇടപെടുന്നതും ആജ്ഞാപിക്കുന്നതും .അങ്ങനെ ചെയ്‌താൽ പട്ടിയെ പോലെ കാൽക്കീഴിൽ കിടന്നോളാം . അവന്റെ കൈ ബാഗിൽ നിന്നും അയഞ്ഞു . അവൾ താഴേക്ക് പോയി . എന്റെ വായടക്കാൻ ഇവൾക്ക് കഴിഞ്ഞു .ഉമ്മാന്റെ സമ്മതം എങ്ങനെ കിട്ടും . അതൊന്ന് കാണണമല്ലോ അവനും താഴേക്കു വന്നു . മോള് എന്താ ലേറ്റ് ആയെന്ന് നോക്കുകയാരുന്നു . സമയം ആവുന്നതേ ഉള്ളൂ ഉമ്മ എന്റെ റബ്ബേ എന്റെ ഉമ്മ തന്നെയാണോ ഇത് .പിറകിൽ നിന്നും ഇത് കേട്ട ഫൈസി അത്ഭുതത്തോടെ ഉമ്മാനെ നോക്കി . ഞാൻ ഫുഡ്‌ എടുത്തു വരാം .അവൾ അടുക്കളയിലേക്ക് പോയി . ആയിഷ ഫുഡ്‌ എടുത്തു വെച്ചിരുന്നു .ആയിഷയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവളത്തെടുത്തു ബാഗിൽ വെച്ചു .വേഗം വന്നു .ആയിഷ സഫുനെ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല .ഫൈസി കാണുന്നുണ്ടായിരുന്നു ഇത് .

ആയിഷയെ നോക്കിയപ്പോൾ അവന് എന്ത് കൊണ്ടോ സങ്കടം വന്നു .സഫുവിനെ നോക്കിയപ്പോൾ രണ്ടു പൊട്ടിക്കാനും .ആയിഷയും അവളും വലിയ കൂട്ടായിരുന്നു .പിന്നെന്താ പറ്റിയെ . ** പുറത്തേക്കു വന്നു നോക്കിയപ്പോഴാ അവന് ഉമ്മയുടെ സ്നേഹത്തിന്റെ കാര്യം മനസിലായത് .സമീർക്കയുണ്ട് പുറത്ത് .ഇവൾ സമീർക്കയെ കൊണ്ട് പറയിപ്പിച്ചിട്ട് ഉണ്ടാവും .സമീർക്കയെ വലിയ പേടിയാ ഉമ്മാക്ക് .കല്യാണത്തിന് സമ്മതിക്കാൻ ഇക്ക അമ്മാതിരി പൊക്കലായിരുന്നു .അതിന്റെ പേടിയാ മൂപ്പർക്ക് . സമീർക്കയെ കണ്ടതും അവൻ അടുത്തേക്ക് പോയി സലാം പറഞ്ഞു .കുറെ സംസാരിച്ചു .കുറേ ആയില്ലേ ലീവ് .അത് കൊണ്ട് ഞാൻ തന്നെ കൊണ്ട് വിടണമെന്ന് ഒരേ വാശി .

അതാ വന്നത് . അവർ പോകുന്നതും നോക്കി ഫൈസി നിന്നു .അവൾ ഫൈസിയെ നോക്കി കൈ കാണിച്ചു .പോട്ടെ ഇക്ക .അവൾ ഒരുമാതിരി ആക്കിയ ചിരിയും ചിരിച്ചു . അവളുടെ ഒരു ഇക്ക .ഇങ് തിരിച്ചു വാ മോളെ വന്നിട്ട് കാണിച്ചു തരാം ഫൈസി ആരാണെന്ന് . *** കോളേജ് വിട്ട് വന്നിട്ടും അവൾ ആയിഷയോട് മിണ്ടുകയോ നോക്കുകയോ ചെയ്തില്ല . ഫൈസി രാത്രി നേരത്തെ വന്നു . കിടക്കാൻ നേരം അവൾ ഫൈസിയെ നോക്കി .ഒരനക്കവും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അവൾ വേഗം ബെഡിൽ ഒരു സൈഡിലായി പോയി കിടന്നു .അവൾക്ക് ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു ഇവൻ മനസ്സിൽ ഒന്നും കാണാതെ സൈലന്റ് ആവില്ല എന്തായിരിക്കും പ്ലാൻ .അവൾ അതും ആലോചിച്ചു കിടന്നു .എപ്പോഴോ ഉറക്കിലേക്ക് വീണു .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story