💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 20

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൻ ദേഹത്ത് കൈ വെച്ചതും അവളുടെ ഉറക്കമെല്ലാം ഏഴുകടലും കടന്നു പോയിരുന്നു .അവൾ പക്ഷേ കണ്ണ് തുറന്നില്ല .ഉറക്കത്തിൽ അറിയാതെയാണോ ഇനി .അവന്റെ കാൽ കൂടി തന്റെ മേലെ കയറ്റി വെച്ചു .ശരീരം മൊത്തം വിറയൽ പടർന്നു കയറി .അറിയാതെ ആയതല്ല .മനപ്പൂർവം തന്നെയാണ് .എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നും എഴുന്നേല്പിക്കണം അതിന് വേണ്ടിയുള്ള അടവാണ് .ഭീഷണി എല്കുന്നില്ലെന്ന് കണ്ടപ്പോ ഉള്ള പുതിയ അടവ് .ഇപ്പൊ കാണിച്ചു തരാട്ടോ മോനേ സഫു ആരാന്ന് . അവൾ കണ്ണ് തുറക്കാതെ തന്നെ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു . ഇവളിതെന്തു ഭാവിച്ചാ .ഇനി ഞാൻ തൊട്ടത് അറിഞ്ഞില്ലേ അവൻ അവളെ വയറിന്മേൽ കൈ വെച്ചതും അവൾ അവന്റെ അടുത്തേക്ക് കിടന്നു അവനെ കെട്ടിപിടിച്ചു . അവനാകെ ഷോക്കടിച്ചത് പോലെയായി .

അമ്പരപ്പിൽ നിന്നും മുക്തയായ ശേഷം അവൻ അവളെ തട്ടി വിളിച്ചു .അവൾ ഒന്നൂടി അവനോട് ചേർന്നു കിടന്നു അവന്റെ നെഞ്ചിൽ തലവെച്ചു . അവൻ രണ്ടു കൈ കൊണ്ടും അവളെ തള്ളിമാറ്റി എണീറ്റു . അവൾ ഒന്നുമറിയാത്ത പോലെ കണ്ണും തിരുമ്മി എണീറ്റു അവനെ നോക്കി . എന്താ വേണ്ടേ ഇന്നും ഉറങ്ങാൻ വിടില്ലെന്നാണോ . എന്റെ നെഞ്ചത്ത് തലവെച്ചാണോ കോപ്പേ ഉറങ്ങുന്നേ . നിന്റെ ദേഹത്തോ .....അവൾ ഞെട്ടിയത് പോലെ പറഞ്ഞു . സോറിട്ടോ സോറി ...വീട്ടിൽ ഉമ്മാന്റെയോ അനിയത്തിയുടെയോ കൂടെയാണ് കിടക്കുക .അവരെ കെട്ടിപിടിച്ചു കിടക്കാതെ എനിക്ക് ഉറക്കം വരില്ല .ഉറക്കത്തിൽ അവരാന്ന് കരുതി .സോറി . വടി കൊടുത്തു അടി വാങ്ങിയത് പോലെയായല്ലോ അവൻ അവളെ കണ്ണും മിഴിച്ചു നോക്കി . ഇനി കിടന്നോ ഞാൻ തൊടില്ല .ഞാൻ ദൂരെ കിടന്നോളാം .

അവൻ അവളെ നോക്കി പുതപ്പും വലിച്ചെടുത്തു താഴെ കിടന്നു . നീയെന്തിനാ താഴെ കിടക്കുന്നേ .ഇനി കെട്ടിപിടിക്കില്ലെന്ന് പറഞ്ഞില്ലേ .സത്യായിട്ടും ചെയ്യില്ലാട്ടോ ഇപ്പൊ ഉമ്മന്നല്ലേ കരുതിയെ കുറച്ചു കഴിഞ്ഞ വേറെ വല്ലതൊക്കെ തോന്നും അതിനേക്കാൾ നല്ലത് താഴെ കിടക്കുന്നതാ .അവൻ പിറു പിറുത്തു . അവൾക്ക് ഉള്ളിൽ ചിരിവര്ന്നുണ്ടായിരുന്നു . എന്നോടാ നിന്റെ കളി .നിന്നെ വിറ്റ കാശ് എന്റെ കയ്യിലിൽ ഉണ്ട് മോനേ . ** ഫോൺ അടിയുന്ന ശബ്ദം കേട്ട ഫൈസിയുടെ ഉറക്കം ഞെട്ടിയത് .തന്റെ ഫോണിൽ നിന്നല്ല അവളെയാണോ അവൻ തല ഉയർത്തി നോക്കി .അവൾ ഫോണ് അറ്റൻഡ് ചെയ്തു മെല്ലെ സംസാരിക്കുന്നത് കേട്ടു .ഉറങ്ങി പോയി സോറി .ഇപ്പൊ വരാം .ഫോൺ ഓഫാക്കി മെല്ലെ എഴുന്നേറ്റു . അലമാര തുറന്നു എന്തോ പൊതിയും എടുത്തു പോകുന്നത് കണ്ടു .അവൻ സമയം നോക്കി മണി പന്ത്രണ്ട് .ഈ ടൈം ഇവൾ എവിടേക്ക പോയത് .പിറകെ പോയി നോക്കണോ .വേണ്ട ..

..എവിടെയാന്നു വെച്ച പൊക്കോട്ടെ എനിക്കെന്താ .അവൻ വീണ്ടും കിടന്നു .എന്നലും എവിടെക്കായിരിക്കും അവന് പിന്നെ ഉറക്കം വന്നില്ല .പോണോ വേണ്ടയോ അവന്റെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ചാഞ്ചാടാൻ തുടങ്ങി അവസാനം പോയി നോക്കാൻ തന്നെ തീരുമാനിച്ചു .അവൻ വേഗം അവളെ പിറകെ പോയി .അവൾ കാണാതിരിക്കാൻ പതുക്കെ ശബ്ദം ഇല്ലാതെ ആയിരുന്നു അവൻ പോയത് .ഹാളിൽ ഉപ്പ ഇരിക്കുന്നത് കണ്ടു .ഉപ്പാക്ക് ഈ ടൈം ഇവിടെ എന്താ കാര്യം .അവൾ ഉപ്പാന്റെ അടുത്ത് പോയതും എന്തൊക്കയോ പാക്കറ്റ് അവളെ കയ്യിൽ കൊടുത്തു .ഇവർ രണ്ടും കൂടി നട്ടപാതിരാക്ക് എന്താ പരിപാടി .അത് കൂടി കണ്ടിട്ട് തന്നെ കാര്യം .അവർ ആയിഷയുടെ റൂം ശബ്ദം ഇണ്ടാക്കാതെ തുറന്നു അകത്തു കയറി .ആവൻ മെല്ലെ വാതിൽ തുറന്നു നോക്കി .അവൾ ഒരു ടേബിളിൽ കേക്ക് വെച്ചു അലങ്കരിക്കുന്നു ഉപ്പ സഹായിച്ചു കൊടുക്കുന്നു .എന്തൊക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട് .കണ്ടാൽ ഫ്രണ്ട്സ് ആണെന്ന് തോന്നും എന്റെ ഉപ്പ തന്നെയാണോ ഇത് .മാറിപോയൊന്നും ഇല്ലല്ലോ .അവൻ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി .

ഇവളിതെപ്പോ ഉപ്പാനെ മയക്കി എടുത്തു .ഇന്ന് ബാബിടെ ബർത്ഡേ ആണോ . അവൾ ആയിഷന്റെ അടുത്ത് ചെന്നു വിളിച്ചു .ഹാപ്പി ബർത്ഡേ ആയിഷുട്ടി . ബാബി ഞെട്ടി എണീക്കുന്നതും രണ്ടാളെയും നോക്കി .കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിക്കുന്നതും കണ്ടു . അവൾ നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു .അവൾ ഉപ്പാന്റെ വായിൽ ആയിഷുനെ കൊണ്ട് കേക്ക് കൊടുപ്പിച്ചു .ബാബിക്ക് ഉപ്പാനെ നല്ല പേടിയുണ്ടെന്ന് മുഖം കണ്ടാലേ മനസ്സിലാവുന്നുണ്ട് . അയിഷൂ ഇതിനെ പേടികയൊന്നും വേണ്ട ഡമ്മി പീസ .ഗൗരവം ഒക്കെ ചുമ്മാത ആളെ പേടിപ്പിക്കാൻ . ഡമ്മി പീസോ ......ഞാനോ .......നിന്നെ ഞാനിന്ന് .....താണ് കൊടുത്തപ്പോൾ തലയിൽ കയറുന്നോ .ഉപ്പ തല്ലാൻ നോക്കിയതും അവൾ ഓടി മാറി . ഇനിയൊരു ആവശ്യം പറഞ്ഞു നീ വാ കുട്ടി പിശാചേ അപ്പൊ പറഞ്ഞു തരാം . ഹ പിണങ്ങല്ലേ മൂപ്പിലാനേ ഞാനൊരു തമാശ പറഞ്ഞതല്ലേ .അവൾ ഉപ്പാനെ വന്നു ചേർത്ത് പിടിച്ചു

ആയിഷയുടെ മുന്നിൽ നിന്നു .ആൾ പാവട്ടോ കെട്ടിയോളെ പേടിച്ചു ഇങ്ങനെ ആയിപ്പോയതാ . ഏത് കഷ്ടകാലം പിടിച്ച നേരത്താടീ നിന്നോട് മിണ്ടാൻ തോന്നിയത് .അവളെ ചെവിയിൽ പിടിച്ചു തിരുമ്മി . വേദന എടുക്കുന്നു മൂപ്പിലാനേ ചെവിയിൽ നിന്നും വിട് .അവൾ കൈ വിടുവിച്ചു ചെവി തിരുമ്മി . കഷ്ടകാലം നിങ്ങളെ അല്ല എന്റെയാ .നിങ്ങളെ മോനേ കെട്ടിയത് മുതൽ എന്റെ കഷ്ടകാലാ തുടങ്ങിയത് . എന്റെ മോനേ ഒരു പാവമാ .നീ വല്ലോം ചെയ്തു കാണും അവനെ . പാവമല്ല പാവക്ക .പുറം കാണാൻ മൊൻജൊക്കെ ഉണ്ടെങ്കിലും ഉള്ള് മൊത്തം പാവക്ക പോലെ കൈപ്പ .തനി മുരടൻ . കണക്കായി പോയി .നിനക്ക് അങ്ങനെ തന്നെ വേണം .സഹിച്ചോ . ഇനി സഹിച്ചല്ലേ പറ്റു .അല്ലാതിപ്പോ എന്താ ചെയ്യുക .എന്റെ തലേലെഴുത് .ഉപ്പ ഒരു കഷ്ണം കേക്ക് എടുത്തു തിന്നാൻ നോക്കിയതും അവൾ പിടിച്ചു വാങ്ങി .ഇത് മാത്രം വേണ്ട .

ഷുഗർ കൂടിയിട്ട് വേണം നിങ്ങളെ കെട്ടിയോൾ എന്നെ പിടിച്ചു വിഴുങ്ങാൻ .അല്ലേൽ തന്നെ എന്നെ കണ്ണിന് നേരെ കണ്ടു കൂടാ . ഉപ്പ പിണങ്ങുന്നത് പോലെ ആക്കിയതും അവൾ ഇത് ലാസ്റ്റനെ എന്നും പറഞ്ഞു വായിൽ വെച്ചു കൊടുത്തു .ഇനി വേഗം പോയി കിടന്നോ .ഉമ്മ എണീറ്റാൽ ഞങ്ങൾക്ക് കൂടി കിട്ടും . നീയും വേഗം പോയി കിടന്നോ നാളെ കോളേജിൽ പോകണ്ടേ .അവൾ തലയാട്ടി . അവൻ ബാബിയെ നോക്കി .ബാബി കണ്ടതൊക്കെ വിശ്വസിക്കാനാവാതെ സഫുവിനെ തന്നെ നോക്കി നിക്കുന്നത് കണ്ടു.എനിക്തന്നെ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല .ഉപ്പ വരുന്നത് കണ്ടതും അവൻ കാർട്ടന് പിന്നിൽ ഒളിച്ചു . ഉപ്പ പോയതും ബാബി അവളെ പിടിച്ചു ചെറുതായി തല്ലി .എനിക്ക് ഇന്ന് എത്ര സങ്കടം വന്നുന്നു അറിയോ . അത് ചുമ്മാ ഞാൻ ഇയാളെ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോകിയതല്ലേ .അവൾ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു .ഇപ്പൊ പിണക്കം ഒക്കെ മാറിയില്ലേ . എന്നാലും ബാപ്പ ഇങ്ങനെ .....എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല . ആരെയും കാണുന്നത് പോലെയല്ല .

അന്ന് ഞാൻ സ്വർണ്ണം കൊടുത്തില്ലേ അതിന്റെ പിറ്റേന്ന് എന്റെ റൂമിൽ വന്നിരുന്നു .ചെയ്തത് നന്നായിന്ന് പറഞ്ഞു തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു .എനിക്ക് അതിന് പകരം സ്വർണ്ണം വാങ്ങി തരാൻ നോക്കിയതാ .ഞാൻ വേണ്ടന് പറഞ്ഞു .അന്ന് മുതൽ ഉള്ള കൂട്ടാ .പരിജയപെട്ടപ്പോഴാ മനസിലായത് ആളൊരു പാവമാണെന്നു .ഞാൻ വീട്ടിൽ പോയപ്പോൾ എപ്പോഴും വിളിക്കും എപ്പോഴാ വരുന്നെന്ന് ചോദിച്ച് .ഈ വീട്ടിൽ ബാപ്പക്ക് മാത്രേ എന്നെ വേണ്ടുള്ളൂ എന്ന കാര്യവും എനിക്ക് മനസ്സിലായി.അവളെ കണ്ണിൽ ഒരു നനവ് പടർന്നു . അപ്പൊ എനിക്കോ .ഞാനും പറയും ഫൈസിയോട് കൂട്ടിയിട്ട് വരാൻ . പിന്നൊരു സത്യം അറിയോ എന്റെ ആയിഷുട്ടി ബാപ്പാന്റെ അടുത്ത ചങ്ങായിന്റെ മോളാണ് .ഹാരിസ്ക്ക യോട് പറഞ്ഞു തന്നെ തിരിഞ്ഞ പിടിച്ചു ഇവിടെ കൊണ്ട് വന്നതും ബാപ്പയാണ് .എല്ലാവരെയും ഇഷ്ടമാണ് പാവത്തിന് ഉമ്മാനെ പേടിച്ചു പ്രകടിപ്പിക്കാത്തത .ബർത്ഡേയ് ആണെന്ന് പറഞ്ഞു തന്നതും മൂപ്പര .ബർത്ത്ഡേ ആയിട്ട് ഗിഫ്റ്റൊന്നും തന്നില്ലെന്ന് വേണ്ട .

അതിന് നീയെന്ത് ഗിഫ്റ്റ എനിക്ക് തന്നെ . അത് കൊള്ളാല്ലോ സ്വന്തായിട്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ബാപ്പയെ തന്നില്ലേ അത് പോരെ . ആദ്യായിട്ട ഇങ്ങനെ .......ബാക്കി പറയാൻ കഴിയാതെ അവൾ നിന്നു വിങ്ങി പൊട്ടി .അത് കണ്ടപ്പോൾ അറിയാതെ ഫൈസിയുടെ കണ്ണും നിറഞ്ഞു . ഹാരിസ്കയ്യുടെ കാൾ വന്നതും സഫു ഞാൻ പോവുകയാ .സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല എന്നും പറഞ്ഞു ഇറങ്ങി . ഫൈസി വേഗം പോയി ഉറങ്ങുന്നത് പോലെ കിടന്നു . അവൾ വന്നതും കിടന്നതും എല്ലാം അവൻ അറിയുന്നുണ്ടായിരുന്നു .അവന് ബാപ്പയും അവളും തമ്മിലുള്ള സംസാരവും കളിയും ചിരിയും തന്നെയായിരുന്നു മനസ്സിൽ ആയിഷയയുടെ മുഖത്തെ സന്തോഷവും .ആദ്യായിട്ട ഇത്ര സന്തോഷത്തോടെ ബാബിയെ കണ്ടതും .സഫു രാവിലെ പറഞ്ഞത് പോലെ അതൊരു മനുഷ്യജീവിയാണെന്ന് ഇവിടരും ഓർക്കൽ കൂടിയില്ല .ആദ്യോക്കെ ഇതിന്റെ പേരിൽ ഉമ്മാനോട് ദേഷ്യപെട്ടിരുന്നു .

അതിന്റെ കലി കൂടി പാവത്തിന്റെ മേൽ തീർക്കുന്നത് കണ്ടപ്പോൾ നിർത്തിയതാണ് .വളർന്നതിന് ശേഷം ബാപ്പയോട് അതികം സംസാരിക്കൽ തന്നെയില്ല .എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സംസാരിക്കും എന്നല്ലാതെ ഇത് പോലെ തമാശയൊക്കെ പറഞ്ഞിട്ട് തന്നെ വർഷങ്ങളായി .അവന് എന്തോ കുറ്റബോധം തോന്നി . *** രാവിലെ അവൾ കുളിക്കാൻ ബാത്‌റൂമിലേക്ക് പോകാൻ നേരം അവൻ ഓടി കയറി വാതിൽ അടച്ചു . ദേ ഫൈസി കളിക്കല്ലേ കളിക്കാൻ ഇത് പ്ലേ ഗ്രൗണ്ട് അല്ല മോളെ ബാത്‌റൂമ അവിഞ്ഞോരു കോമഡി .മര്യാദക്ക് ഇറങ്ങുന്നുണ്ടോ .എനിക്ക് കോളേജിൽ പോകാൻ ടൈം ആയി . അതിന് ഞാനെന്തു വേണം .നീ പോയിക്കോ എനിക്ക് കുളിക്കണം .നീ ഒന്ന് ഇറങ്ങുന്നുണ്ടോ .അവൾ വാതിലിൽ ആഞ്ഞു മുട്ടി . എനിക്കും കുളിക്കണം . കുളിച്ചു ഒരുങ്ങി കെട്ടി ആ ജംക്ഷനിൽ പോയി വായി നോക്കാനല്ലേ .

അല്ലാതെ ജോലിക്ക് പോകാനൊന്നും അല്ലല്ലോ . ജോലിക്ക് പോകാതെ വായി നോക്കി ഇരിക്കുന്നത് നിന്റെ ബാപ്പ .അങ്ങേരെ പോയി വിളി വായിനോക്കിന്ന് ഉപ്പാക്ക് പറയുന്നോ .നിന്നെ ഞാനിന്ന് കാണിച്ചു തരാട്ടോ .അവൾ പുറത്ത് നിന്നും വാതിൽ പൂട്ടി .ഇന്ന് മൊത്തം ഇവിടെ കിടക്ക് .കുളി്ച് മരിക്ക് . ടീ കളിക്കല്ലേ .എന്റെ തനി സ്വഭാവം അറിയും നീ .മര്യാദക്ക് വാതിൽ തുറക്ക് . എന്റെ ഉപ്പാനെ പറഞ്ഞതിന് സോറി പറയ് .എന്നാ തുറന്നു തരാം . എന്റെ പട്ടി പറയും സോറി . എന്നാ പട്ടിയോട് വന്നു സോറി പറയാൻ പറയ് .ഞാൻ തുറന്നു തരാം . അവൾ റൂമിന്റെ വാതിൽ തുറന്നു പുറത്ത് പോകുന്ന ശബ്ദം കേട്ടു . പന്നി പണി തന്നല്ലോ .ഇനിയിപ്പോ എന്താ ചെയ്യുക .അവൻ വാതിൽ തള്ളി തുറക്കാൻ കുറേ ശ്രമിച്ചു .കഴിഞ്ഞില്ല . കുറച്ചു സമയം കഴിഞ്ഞു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു . ഞാൻ കോളേജിൽ പോകാൻ പോവ്വുകയാ .മാപ്പ് പറയാൻ ഇനി ഒരു മിനിറ്റ് കൂടി സമയം ഉണ്ട് .വേണേൽ വേഗം പറയ് . അവന് വേറെ വഴിയില്ലെന്ന് മനസിലായി.വാശി പിടിച്ചിരുന്നാൽ ഇന്ന് മൊത്തം ഇതിൽ കഴിയേണ്ടി വരും .

ഈ പിശാച് അതിനും മടിക്കില്ല . അവൻ ദേഷ്യം കടിച്ചു പിടിച്ചു മെല്ലെ പറഞ്ഞു സോറി . കേട്ടില്ല ഒന്നുടെ സോറി പോരല്ലോ .ഇനി നിന്റെ ഉപ്പാനെ ഒന്നും പറയില്ല .സോറി എന്ന് പറ . അവന് അവളെ കയ്യിൽ കിട്ടിയാൽ കൊന്നു കളയണ്ട ദേഷ്യം ഉണ്ടായിരുന്നു .അവൻ ക്ഷമിച്ചു പിടിച്ചു .അവൻ അത് പോലെ പറഞ്ഞു .അവൾ വാതിൽ തുറന്നു . വാതിൽ തുറന്നതും അവൻ വേഗം പോയി റൂമിന്റെ വാതിൽ പൂട്ടി താക്കോൽ അവന്റെ പാന്റിന്റെ കീശയിൽ ഇട്ടു . എന്നെ പൂട്ടിയിടാൻ മാത്രം ധൈര്യം നിനക്കായോ .നീ ഇന്ന് കോളേജിൽ പോകുന്നത് എനിക്കൊന്ന് കാണണം . എട്ടിന്റെ പണിയാണല്ലോ തെണ്ടി തിരിച്ചു തന്നത് .ഇനി എങ്ങനെ താക്കോൽ കിട്ടും . ഫൈസി ഇത് ചീറ്റിങാണ് വാതിൽ തുറക്ക് .അല്ലേൽ ഞാൻ ഒച്ചയിടും എന്നാ ഒച്ചയിഡ് .എത്ര ഉച്ചത്തിൽ വേണമെങ്കിലും വിളിക്ക് .ഞാൻ നിന്നെ പൂട്ടിയിട്ടുന്ന് വേണമെങ്കിൽ വിളിച്ചു കൂവ്വ് . അങ്ങനെ ചെയ്‌താൽ ഞാൻ നാണം കെടുകയേ ഉള്ളൂ .ഇവൻ രണ്ടും കല്പിച്ചാണെന്ന് മുഖം കണ്ടാൽ മനസ്സിലാവുന്നുണ്ട് . ബസിന് ടൈമായി അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു .

ബസ് പോകുന്നതിനു നിനക്കെന്താ അവർക്ക് അവരെ ജോലി ചെയ്യണ്ടേ .നീ ഇന്ന് കോളേജിൽ പോകുന്നില്ലലോ . പോകണം .പോയേ പറ്റു .എക്സാം അടുത്ത സമയം ആണ് .ഇപ്പൊ തന്നെ കുറേ ക്ലാസ്സ്‌ പോയി . ആണോ എന്നാലേ എന്റെ കാൽ പിടിച്ചു മാപ്പ് പറയ് .പൂട്ടിയിട്ടതിനും എന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചതിനും . എന്റെ പട്ടി പറയും എന്ന് പറയാൻ നാവോളം വന്നത് അവൾ വിഴുങ്ങി .ആവശ്യം ഇപ്പൊ എന്റേതാണല്ലോ .മാപ്പ് പറയാൻ മാത്രം മനസ്സ് അനുവദിക്കുന്നുമില്ല .ഇപ്പൊ മാപ്പ് പറഞ്ഞാൽ അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ സോറി പറയൽ മാത്രമായിരിക്കും എന്റെ ജോലി .എങ്ങനെ ഈ റൂമിൽ നിന്നും രക്ഷപെടും . അവൾ അവന്റെ അടുത്ത് ചെന്നിരുന്നു . എന്താ കോളേജിൽ പോകുന്നില്ലേ ഇല്ല .നീ ഇന്ന് മുഴുവൻ ഈ റൂമിൽ ഉണ്ടാകുമല്ലോ .അതിനേക്കാൾ വലുതൊന്നും അല്ല എനിക്ക് കോളേജ് .നമുക്ക് മിൻടീം പറഞ്ഞും ഇവിടെ ഇരിക്കാമെന്നേ . അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി .ഇനി പുതിയ വല്ല അടവും ആയിരിക്കുമോ .അവളെ നോട്ടവും സംസാരവും ഒന്നും ശരിയായി തോന്നുന്നില്ല .

എന്തോ വശപ്പിശക് പോലെ . അവൾ അവന്റെ കയ്യുടെ മുകളിൽ കൈ വെച്ചു .അവന്റെ ശരീരത്തിലെ വിറയൽ അവളറിഞ്ഞു . നീയെന്തയീ കാണിക്കുന്നേ അവൻ കൈ തട്ടിമാറ്റി . വെറുതെ ഇരിക്കല്ലേ അപ്പൊ എന്തെങ്കിലും സംസാരിക്കാമെന്നേ .അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു . അവന്റെ ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ടായിരുന്നു .അവൻ എണീറ്റു പോകാൻ നോക്കിയതും അവൾ കയ്യിൽ പിടിച്ചു . അവൻ കീശയിൽ നിന്നും താക്കോൽ എടുത്തു നിലത്തേക്ക് വലിച്ചെറിഞ്ഞു .ഒന്ന് ഇറങ്ങി പോകുന്നുണ്ടോ ശവം . അവൾ ചിരിയും കടിച്ചമർത്തി വാതിലും തുറന്നു പോയി . ആദ്യായിട്ട സ്വന്തം കണ്ണുകളോട് അവൾക്ക് ബഹുമാനം തോന്നിയത് .ഇത് വരെ നിന്നെ കൊണ്ട് കാണാനേ സാധിക്കുന്ന കരുതിയത് .ഇവനെ വരച്ച വരയിൽ നിർത്താനും സാധികുന്ന ഇന്ന അറിഞ്ഞേ .എന്റെ കണ്ണേ നീയൊരു സംഭവമാട്ടോ . അവൾ ഇറങ്ങിപോയതും അവൻ ചുമരിൽ ആഞ്ഞടിച്ചു .എനിക്കെന്താ പറ്റിയെ .അവളെ മുന്നിൽ എത്തുമ്പോൾ ഞാനെന്ത ഇങ്ങനെ പതറുന്നെ .പഴേ പോലെ അവളോട്‌ ദേഷ്യപ്പെടാനും പറ്റുന്നില്ല .

എല്ലാത്തിനും മനസ്സ് വിലക്കുന്നു . അവളെ ഫോൺ ബെല്ലടിക്കുന്ന കണ്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് .പോകുമ്പോൾ ഫോൺ എടുക്കാൻ മറന്നതാണ് .ആദ്യം തല്ലിപൊട്ടിക്കാന തോന്നിയത് .പിന്നെ തോന്നി അവളോടുള്ള ദേഷ്യം ഫോണിനോട് തീർത്തിട്ട് എന്താ കാര്യം .മൂന്നാലു പ്രാവശ്യം അടിഞ്ഞപ്പോൾ പോയി ഫോൺ എടുത്തു .ഷാഹിദ് എന്നാണ് പേര് കാണിക്കുന്നത് .ആരാ ഈ ഷാഹിദ് ഇവനെന്തിനാ സഫുനെ വിളിക്കുന്നെ .അവൻ ഫോൺ എടുത്തു കാൾ ബട്ടൺ അമർത്തി ചെവിയോട് ചേർത്തു .അങ്ങോട്ട് ഹലോ പറയുന്നതിന് മുന്നേ ഇങ്ങോട്ട് സംസാരിച്ചു .എവിടെയാടീ ഉള്ളെ .നട്ടപൊരിയുന്ന വെയിലത്ത് ബീച്ച് കാണാൻ വന്നിരിക്കുന്നു .

നിന്റെ തലക്ക് ഓളം ആണോ . അവൻ ഒന്നും മിണ്ടാതെ കാൾ കട്ടാക്കി .പിന്നെ റിങ് ചെയ്തപ്പോ സൈലന്റ് ആക്കി . ഇവൾ കോളേജിൽ പോയില്ലേ .കോളേജിലേക്ക് ആണെന്നും പറഞ്ഞു ബാഗും എടുത്തു പോയത് ബീച്ചിൽ ആണോ . എവിടെ വേണേലും പൊക്കോട്ടെ ആരുടെ കൂടെ വേണേലും പൊയ്ക്കോട്ടേ എനിക്കെന്താ .എന്നാലും കോളേജിലേക്ക് എന്നും പറഞ്ഞു ബീച്ചിൽ പോയതാണെങ്കിൽ അതിലെന്തോ കള്ളത്തരം ഇല്ലേ .അവനിനി അവളുടെ ലവറോ മറ്റോ ആണോ . ആയാൽ എനിക്കെന്താ .എങ്ങനെയെങ്കിലും എന്റെ തലയിൽ നിന്നും ഒഴിവായ മതി .അവളെ ടോർച്ചർ താങ്ങാൻ വയ്യ ഇപ്പൊ . മനസ്സ് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി .ബീച്ച് വരെ പോയാലോ .അവരെ കയ്യോടെ പിടിച്ച അവളെന്റെ മുന്നിൽ മുട്ട് കുത്തും .അവളെ കള്ളത്തരം കണ്ടു പിടിച്ചു മറ്റുള്ളവരെ മുന്നിൽ കാട്ടികൊടുത്താൽ അവൾ ഞാൻ പറയുന്നത് പോലെ അനുസരിക്കും .അവൻ പെട്ടന്ന് തന്നെ റെഡിയായി പോയി .കൂട്ടിന് അജുവിനെയും കൂടെ കൂട്ടി .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story