💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 21

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഭാര്യയുടെ കാമുകനെ പിടിക്കാൻ വന്നതല്ലേ കാണ് ...കണ്ണ് നിറച്ചു കാണ് . കോളേജിലേക്ക് എന്നും പറഞ്ഞു ബാഗ് എടുത്തു ഇറങ്ങിയവൾ ബീച്ചിൽ ആണെന്ന് പറയുമ്പോൾ ആരായാലും ഒന്ന് സംശയിക്കില്ലേ . നീ എന്നോട് വന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിനോ ഇല്ലല്ലോ .ഞാനെന്താ പറഞ്ഞേ അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല .ചെയ്തിനെങ്കിൽ തന്നെ അതിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് .അതാണ്‌ വിശ്വാസം .നിനക്കതില്ല .ഇപ്പൊ എന്തായി .കാമുകന് പകരം സ്വന്തം ഉപ്പയും ബാബിയും . അവൻ അവരെ തന്നെ നോക്കി .ഒരു മരത്തിന്റെ ചുവട്ടിലായി അവൾ തനിച്ചു ഇരിക്കുന്ന കണ്ടു .കുറച്ചു ദൂരെ പാർക്കിലായി ഉപ്പയും ബാബിയും ഉണ്ട് . അവളെ അടുത്തേക്ക് ഒരു ചെറുക്കൻ വന്നിരുന്നത് അപ്പോഴാണ് .അവനെ എവിടെയോ കണ്ടിട്ടുണ്ട് .സൂക്ഷിച്ചു നോക്കിയപ്പോഴാ മനസിലായത് അന്ന് ആക്സിഡന്റ് ഉണ്ടായി വഴക്കിട്ട കക്ഷിയാണ് .

ഇവന്റെ പേരായിരിക്കും ഷാഹിദ് .ഇവനെ എന്തിനാ ഇവൾ ഇവിടേക്ക് വിളിച്ചിട്ട് ഉണ്ടാവുക .അവളുടെ ഒരു വാക്കിനു അയ്യായിരം രൂപ തിരിച്ചു തന്ന കക്ഷിയാ . ഒരു കിസ്സ് കൊടുക്കാൻ .ഇനി അതിന്മേൽ പിടിച്ചു കയറ് .അജു ദേഷ്യത്തോടെ പറഞ്ഞു . കുറച്ചു സമയം സംസാരിക്കുന്നതും അവളെ കയ്യിൽ ഒരു കടലാസ് കൊടുത്തു പോകുന്നതും കണ്ടു .അവളത് തുറന്നു വായിച്ചതിന് ശേഷം അവന്റെ പിറകെ വിളിച്ചു കൊണ്ട് ഓടി പോകുന്നത് കണ്ടു . അവൻ നിൽക്കാതെ ബൈക്കിൽ കയറി പോയി .അവൾ ആ കടലാസ് ചുരുട്ടി അവന്റെ നേരെ എറിഞ്ഞു .കുറച്ചു സമയം കഴിഞ്ഞു അതെടുത്തു ബാഗിൽ വെച്ചു അവരുടെ അടുത്തേക്ക് തന്നെ പോയി . അത് വായിച്ചതിന് ശേഷം അവളുടെ മുഖം വല്ലാതെ ടെൻഷനടിച്ച പോലെ ഉണ്ട് . എന്തായിരിക്കുമെടാ അതിൽ .നേരത്തെ കണ്ട ഉന്മേഷം ഒക്കെ പോയല്ലോ അത് വായിച്ച ശേഷം . ലവ് ലെറ്റർ .ഒളിച്ചോടാനുള്ള പ്ലാൻ ആയിരിക്കും . പോയിക്കോട്ടെ എന്റെ തലയിൽ നിന്നും ഒഴിവാകുമല്ലോ . ഭാര്യ ഒളിച്ചോടാൻ ആഗ്രഹിക്കുന്ന ഒരുത്തൻ അവൻ പുച്ഛത്തോടെ ഫൈസിയെ നോക്കി .

അവളെന്റെ ഭാര്യയൊന്നും അല്ല . നീ മഹർ കൊടുത്തു സ്വീകരിച്ച പെണ്ണ് ഭാര്യ അല്ലെങ്കിൽ പിന്നെ ആരാടോ മനസ്സ് കൊണ്ടും അംഗീകരിക്കണം എന്നാലേ ഭാര്യയാവൂ . കോപ്പ് തുടങ്ങി .ഞാൻ ഒന്നും പറഞ്ഞില്ലേ .എനിക്ക് കേൾക്കുകയും വേണ്ട . ഞാൻ പോവ്വുകയാ .വരുന്നുണ്ടേൽ വാ . അവൻ കൂടെ പോയെങ്കിലും അവന്റെ മനസ്സ് മുഴുവൻ അവളെ കയ്യിൽ ഉള്ള ലെറ്റർ ആയിരുന്നു .അതിൽ എന്തായിരിക്കും എന്ന ചിന്തയും .കുറച്ചു സമയം അജുവിന്റെ കൂടെ നിന്നു പിന്നെ വീട്ടിലേക്ക് പോയി . അവൻ വീട്ടിൽ എത്തിയതും ഉമ്മാന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു .അവളോ ഒരു ജോലിയും ചെയ്യില്ല .ചെയ്യുന്ന ഒരുത്തിയേയും കൂട്ടി കോളേജിലേക്കും പോയിരിക്കുന്നു .ഉച്ചകത്തെ ഫുഡ്‌ അവളെ വീട്ടിൽ നിന്നും കൊണ്ട് വരോ .പാത്രമെല്ലാം എടുത്തു എറിയുകയും ചെയ്തു . മുകളിലേക്ക് കയറാൻ പോയ അവൻ തിരിച്ചു വന്നു .

ഉമ്മ ഇപ്പൊ എന്താ പറഞ്ഞേ .ആര് കോളേജിൽ പോയെന്ന . ആ ആയിഷ തന്നെ .അവളെയും കൂടിയല്ലേ ആ തലതെറിച്ച പെണ്ണ് കോളേജിൽ പോയത് . ബാബി കോളേജിലോ അതെന്തിനാ . അവൾക്ക് എന്തോ ഒപ്പിട്ട് കൊടുക്കണം പോലും .അവളെ വീട്ടിൽ നിന്ന് ആ പിശാചിനെ വിളിക്കണോ ഇവിടെ നിന്ന് ആരെങ്കിലും വരോന്ന് ചോദിച്ചു .വേഗം വരുമല്ലോന്ന് കരുതിയ അയച്ചേ .ഇപ്പൊ ടൈം എത്രയായിന്ന് നോക്കിയേ ഇത് വരെ വന്നില്ല . ഇവിടെ ഇത്താത്തയും ഫർസാനയും ഉണ്ടല്ലോ .അവരോട് പറഞ്ഞൂടെ അടുക്കളയിൽ കയറാൻ .അതെങ്ങനെയാ പണിയെടുത്താൽ കയ്യിലെ വള ഊരി പോകുമല്ലോ കൊച്ചമ്മമാരുടെ . ഭാര്യയെയും വീട്ടുകാരെയും പറഞ്ഞത് ഇഷ്ടപെട്ടില്ലായിരിക്കും .പെങ്കോന്തൻ അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല . പിശാചെന്ന് ഉദ്ദേശിച്ചത് സമീർക്കയെ ആയിരിക്കും .ഈ തീപ്പെട്ടി കൊള്ളി ആൾ കൊള്ളാല്ലോ .സമീർക്കയുടെ പേരും പറഞ്ഞു ഉമ്മാനെ നല്ലോണം മുതലാകുന്നുണ്ട് .

ഇക്കാക്കനോട് എത്രയോ പ്രാവിശ്യം പറഞ്ഞത ബാബിയെയും കൂട്ടി വീട് മാറാൻ .സെന്റിമൻസ് പറഞ്ഞു എന്റെ വായടക്കും .എല്ലാരും ഒന്നിച്ചുള്ള വീടത്രേ സ്വർഗം .കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കണം പോലും .ഞാൻ വിവാഹം കഴിഞ്ഞാൽ അൻസിയെയും കൂട്ടി വീട് മാറണമെന്ന് ആദ്യമേ പ്ലാൻ ഇട്ടിരുന്നു .അല്ലെങ്കിൽ ബാബിയുടെ അവസ്ഥയായിരിക്കും അവൾക്കും .ഒരു രാജകുമാരിയെ പോലെ വാഴിക്കണം കൊട്ടാരം പോലൊരു വീട് സന്തോഷപൂർണ്ണമായ ജീവിതം എന്തൊക്കെ സ്വപ്നം കണ്ടതാ .അവൻ നിരാശയോടെ ഒരു ദീര്ഘ നിശ്വാസം ഇട്ടു റൂമിലേക്ക് പോയി . അവന്റെ പിറകെ തന്നെ അവളും കയറി വന്നു .ബാഗും വലിച്ചെറിഞ്ഞു താഴേക്കു തന്നെ ഓടുന്ന കണ്ടു .ഇവളെന്ത വാലിന് തീ പിടിച്ച പോലെ ഓടുന്നെ .അവൻ മെല്ലെ താഴേക്കു എത്തി നോക്കി .ഉമ്മ ആയിഷയെ ക്രോസ്സ് വിസ്താരം ചെയ്യുന്നുണ്ട് .അവളല്ലേ കൂട്ടിയിട്ട് പോയേ അപ്പൊ രക്ഷിക്കേണ്ട കടമയും അവൾക്കാണല്ലോ .ഇപ്പൊ ഭക്ഷണം റെഡിയാക്കാമെന്നും പറഞ്ഞു ആയിഷയെയും കൂട്ടി കിച്ചണിലേക്ക് ഓടുന്ന കണ്ടു

ഉപ്പ ഒന്നും അറിയാത്ത പോലെ tv യിൽ ന്യൂസ്‌ കണ്ടു ഇരിക്കുന്നു .ഇങ്ങേർക്ക് ബെസ്റ്റ് ആക്ടർസ് അവാർഡ് കൊടുക്കണം എന്താ പെർഫോമൻസ് .ഭാവം കണ്ടാൽ അവരെ അറിയേം കൂടിയില്ല . കൃത്യ സമയത്തു തന്നെ ഫുഡ്‌ റെഡിയാക്കി ടേബിളിൽ എത്തിച്ചു .അതിന് ശേഷമാണ് ഉമ്മാന്റെ പിറു പിറുക്കൽ നിന്നത് . അവൾ റൂമിലേക്ക് കയറിയപ്പോഴേ കണ്ടു ഫൈസി എവിടേക്കോ പോകാൻ റെഡിയായി മുടി വാരൽ ആണ് .വൈറ്റ് ഷർട്ട്‌ ആണ് ഇട്ടിട്ടുള്ളത് .അത് കണ്ടതും അവൾക്ക് അവനെ ആദ്യമായി കണ്ടത് ഓർമ വന്നു .അവനുമായി എപ്പോ ഉടക്കിയാലും അവൻ ഇട്ടത് വൈറ്റ് ഷർട്ടായിരുന്നു .എന്നെ തള്ളിയിട്ടപ്പോഴും മാളിൽ വെച്ചു ചീത്ത പറഞ്ഞപ്പോഴും പായസം മറിച്ചതും എല്ലാം വൈറ്റ് ഷർട്ടാണ് .ഞാനും ഈ ഷർട്ടും തമ്മിൽ തീരെ മാച്ചാവില്ല .ഷർട്ടിന്റെ കുഴപ്പം ആണോ അവന്റെ കുഴപ്പം ആണോ അതോ എന്റെ യാണോ എന്നറിയില്ല ഉടക്കിലെ തീരൂ .ഇന്ന് ഇവന്റെ അടുത്ത് പോകുന്നത് സൂക്ഷിച്ചു വേണം .എന്തിനാ എന്റെ തടി കേടാക്കുന്നെ . അവൾ അവനെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് വന്നു ഡ്രസ്സ്‌ മാറി ഒരു നോട്ടും എടുത്തു എഴുതാൻ ഇരുന്നു .

അവൻ കാണുന്നുണ്ടായിരുന്നു ഇതെല്ലാം .നിന്റെ കോളേജ് ഇന്ന് നേരത്തെ വിട്ടോ . അവൾ സത്യമാണോ കള്ളമാണോ പറയുക എന്നറിയാനായിരുന്നു അവൻ ചോദിച്ചത് . ഞാനിന്ന് പോയില്ല.ആയിഷുന്റെ ബർത്ഡേയ് ആയിരുന്നു ഇന്ന് .അവളെയും കൂട്ടി പുറത്തൊക്കെ പോയി .ബുക്കിൽ നിന്നും കണ്ണെടുക്കാതെ ആയിരുന്നു പറഞ്ഞത് . അവന് അവളത് പറഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നു തോന്നിയത് .കള്ളമേ പറയു എന്നായിരുന്നു അവന്റെ മനസ്സിൽ .അവന് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല . ആരെ മെക്കിട്ട് കേറാനാവോ കെട്ടിയൊരുങ്ങി പോകുന്നേ . എന്റെ പെണ്ണിനെ കാണാൻ .അവൾ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു . പറഞ്ഞത് തമാശരൂപേണ ആണെങ്കിലും അവൾക്ക് അത് കേട്ടു നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി . അവളത് പുറത്തു കാട്ടിയില്ല . എന്ന വേഗം ചെല്ല് .വൈകിയാൽ പിണങ്ങി വേറെ ആരുടെയെങ്കിലും കൂടെ പോയി കളയും . അതിനു നീ അല്ല അവൾ .നിന്നെപോലെ മറ്റുള്ളവരെ ജീവിതം നശിപ്പിക്കാൻ എവിടെയും വലിഞ്ഞു കയറി പോവാൻ മാത്രം വൃത്തികെട്ടവൾ അല്ല അൻസി .

അതും പറഞ്ഞു അവൻ പോയി . അവനും അവന്റെ ഒരു അൻസിയും കോപ്പിലെ ഒരു പ്രണയവും . അവൾ ദേഷ്യത്തോടെ നോട്ട് ബുക്കിൽ ആഞ്ഞു കുത്തി .പെന്ന് ലീക്കായി നോട്ടിൽ മഷി പടർന്നു ഒഴുകി .നാശം പിടിക്കാൻ നിനക്കും ഇഷ്ടയില്ലേ അവനെ പറഞ്ഞത് .എന്നെ ശല്യപ്പെടുത്താൻ തുനിഞ്ഞു ഇറങ്ങി കോളും ഓരോന്ന് അവൾ പെന്ന് പിറകോട്ടു വലിച്ചെറിഞ്ഞു .പഠിക്കാനുള്ള മൂഡും പോയി .അവൾ എണീറ്റു . പിന്നോട്ട് നോക്കിയ അവൾ ഞെട്ടിപ്പോയി . ഫൈസി ........ അവന്റെ ഷർട്ട് മുഴുവൻ ഞാൻ വലിച്ചെറിഞ്ഞ പെന്ന് നല്ല നീല പൂക്കൾ വരച്ചിട്ടുണ്ട് . ഇവൻ പോയില്ലാരുന്നോ .എന്റെ പൊന്ന് ഷർട്ടെ നിന്നോട് ഞാൻ എന്ത് തെറ്റാ ചെയ്തത് .എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ . അവന്റെ മുഖം ഒരിക്കലേ നോക്കിയുള്ളൂ . തീ പാറുന്ന പോലെയുള്ള നോട്ടം കണ്ടതും അവൾ തല താഴ്ത്തി.ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി .അവൻ അവളെ അടുത്തേക്ക് വന്നു .അവളിരുന്ന കസേര തട്ടി തെറിപ്പിച്ചു .മേശയിൽ ഉണ്ടായിരുന്ന എല്ലാം നാലുപാടും എത്തി .പേടിച്ചിട്ടു കയ്യും കാലും വിറക്കാൻ തുടങ്ങി .

അവൻ വരുന്നതിന് അനുസരിച്ചു അവൾ പിറകോട്ടു നീങ്ങി .മേശയിൽ തട്ടി നിന്നു .അവൻ അടുത്ത് വന്നു നിന്നതും അവളെ ഹാർട്ട് ഇപ്പൊ പേടിച്ചിട്ട് പൊട്ടി പോകുന്നു തോന്നി . എന്റെ ദേഹത്ത് മഷി ഒഴിക്കാൻ മാത്രം ധൈര്യം ആയോ . ഞാൻ ....കണ്ടില്ല ....സത്യം ...പോയെന്ന കരുതിയെ . അവൻ അവളെ കൈ രണ്ടും പിടിച്ചു അമർത്തി .അവൾ വേദന കൊണ്ട് പുളഞ്ഞു . നുണ പറയുന്നോ .അൻസിയെ കാണാൻ പോവ്വാന്ന് പറഞ്ഞോണ്ട് മനഃപൂർവം ചെയ്തത് അല്ലേ . വേദന എടുക്കുന്നു .കയ്യിൽ നിന്നും വിട് പ്ലീസ് . അവൾ ദയനീയതയോടെ അവനെ നോക്കി . സത്യം ആയിട്ടും കണ്ടില്ല .നീ അൻസിയെ കാണാൻ പോകുന്നതിന് എനിക്കെന്താ പ്രോബ്ലം . പേടി .അവൾ വന്ന നീ ഈ വീട്ടിൽ നിന്നും പുറത്താവുമല്ലോ . അപ്പോഴാ അവൻ പുറത്ത് നിന്നും ബാബി നോക്കുന്നത് കണ്ണാടിയിലൂടെ കണ്ടത് . ബാബി ....എന്തെങ്കിലും കണ്ടു കാണോ . അവൻ അവളെ കെട്ടിപിടിച്ചു .പെട്ടെന്ന് ഉള്ള അവന്റെ പെരുമാറ്റത്തിൽ അവൾ ഞെട്ടി പോയി . നീയെന്താ കാണിക്കുന്നേ .എന്നെ വിട് .അവൾ അവനെ തള്ളിമാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല

. അടങ്ങി നിക്കെടീ പിശാചേ .അവൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു . എന്നെ വിട് പ്ലീസ് ...അറിഞ്ഞോണ്ട് അല്ല സത്യം .ഞാൻ വൃത്തിയാക്കി തരാം . ബാബിയുണ്ട് പുറത്ത് എന്തെങ്കിലും പറഞ്ഞുന്നു അറിഞ്ഞാൽ ....അവൻ ഭീഷണിപെടുത്തുന്ന പോലെ പറഞ്ഞു അവളെ വിട്ടു . അവരെ നോക്കി ഞാനൊന്നും കണ്ടില്ലേ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ബാബി തിരിഞ്ഞു നിന്നു . അവൾക്ക് ചമ്മലും അതേ സമയം ആശ്വാസവും തോന്നി .തത്കാലതേക്ക് രക്ഷപ്പെട്ടു .അല്ലെങ്കിൽ ഈ കാലമാടൻ എന്നെ ഇന്ന് കൊന്നേനെ . നിന്റെ മറ്റൊനെ പോയി വിളിയെടീ കാലമാടനെന്ന് . പറഞ്ഞ ആത്മ ഗതം കുറച്ചു ഉച്ചത്തിൽ ആയിരുന്നുന്ന് അപ്പോഴാ മനസ്സിലായത് . ബാബി വന്നത് നിന്റെ ഭാഗ്യതിന .എന്റെ മുന്നിൽ കണ്ടു പോകരുത് ഇനി .ഇറങ്ങി പോടീ റൂമിൽ നിന്ന് . അവൾ വേഗം ഇറങ്ങി പോയി . വേറെ ഷർട്ട്‌ ഇട്ട് അവൻ പോകുന്നത് കണ്ടു . വെള്ള സമാധാനത്തിന്റെ അടയാളം ആണെന്ന പറയൽ എനിക്ക് നേരെ തിരിച്ചും .ഇനി വൈറ്റ് ഷർട്ടും ഞാനും തമ്മിൽ വല്ല മുന്ജന്മ ശത്രുതയും ഉണ്ടോ .അവൾ അവളോട് തന്നെ ചോദിച്ചു

. അവൾ അവളുടെ കൈ നോക്കി .അവൻ പിടിച്ചമർത്തിയ സ്ഥലത്ത് കരിനീലിച്ചു കിടന്നിരുന്നു .ഇതിന് എന്തെങ്കിലും പണി ഞാൻ തിരിച്ചു തന്നിരിക്കും ഫൈസീ . *** ഫൈസി തന്റെ കയ്യിലുള്ള ലെറ്റർ എടുത്തു നിവർത്തി .മേശയിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തട്ടി തെറിപ്പിച്ചപ്പോൾ അവളെ നോട്ടിൽ നിന്നും വീണതായിരുന്നു ഇത് .ബീച്ചിൽ വെച്ച് അവൻ കൊടുത്തത് ആയിരിക്കും ഈ ലെറ്റർ .അതിൽ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ട് എടുത്തു കീശയിൽ ഇട്ടു .അവിടെ നിന്ന് വായിച്ചാൽ അവൾ കണ്ടാലോ . നീ ഇന്ന് മറ്റൊരാളുടേതാണ് .സത്യവുമായി പൊരുത്തപ്പെടണം .ഈ ജന്മം നിന്നെ എനിക്ക് വിധിച്ചിട്ടില്ല .ഇനിയുള്ള ജന്മം എങ്കിലും ഒന്നിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .എന്നെ കണ്ടാൽ നിനക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല .അത് കൊണ്ട് ഞാൻ ഈ നാട്ടിൽ നിന്നും പോവുകയാ

.നീ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക് .കഴിഞ്ഞതെല്ലാം മറക്കണം .സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നിനക്ക് കിട്ടട്ടെ . എവിടെയായാലും നിനക്ക് വേണ്ടി പ്രാർത്ഥിച്ചോളാം .എല്ലാത്തിനും മാപ്പ്. എന്നോട് പൊറുക്കണം . ഫൈസിക്ക് അത് വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി .അവളെ ലവർ ആണോ അവൻ .മിണ്ടാപ്പൂച്ചയെ പോലെ ഇരുന്നിട്ട് കലം ഉടക്കുകയാണല്ലേ .കാണിച്ചു തരാം നിനക്ക് .ഈ ലെറ്റർ വെച്ചു നിന്നെ എങ്ങനെ വരച്ച വരയിൽ നിർത്തുമെന്ന് കാണിച്ചു തരാം .അതേ സമയം അവളോട് സഹതാപവും തോന്നി .പാവം എന്നെ പോലെ വീട്ട്കാരുടെ നിർബന്ധത്തിന് വഴങ്ങിയതാരിക്കും .എന്റെ അൻസിയെ കിട്ടാത്തത് കൊണ്ട് ഞാൻ എത്ര വേദനിക്കുന്നുണ്ട് .അത് പോലെ അവൾക്കും ഉണ്ടാകില്ലേ വേദനയും സങ്കടവും .അവളുടെ അവസ്ഥ ഇപ്പോഴാ മനസിലായെ .സ്നേഹിക്കുന്നവർക്ക് മുന്നിൽ നമ്മുടെ ഇഷ്ടങ്ങൾ അടിയറവു വെക്കേണ്ട അവസ്ഥ .അതിന്റെ വേദന അത് ആരും പറയാതെ തന്നെ എനിക്ക് മനസ്സിലാവും .

എന്റെ ഇക്കാന്റെ വാക്ക് ധിക്കരിക്കാൻ എനിക്ക് ഒരിക്കലും ആവുമായിരുന്നില്ല .അത് പോലെ തന്നെ ആയിരിക്കില്ലേ അവളും ഈ വിവാഹത്തിന് സമ്മതിച്ചിട്ട് ഉണ്ടാവുക.അവന്റെ മനസ്സിൽ അവളോട്‌ ചെറിയ സിമ്പതി ഉടലെടുത്തു .പക്ഷേ നിന്നെ പോലെ വിധിയാണെന്ന് കരുതി പൊരുത്തപ്പെടാൻ ഞാനില്ല .അൻസിയുടെ സ്ഥാനത്തു നിന്നെ കാണാനും എനിക്ക് പറ്റില്ല .ഇപ്പോഴാ എനിക്ക് ഒരു കണക്കിന് സമാധാനം ആയത് ഞാൻ ഒഴിവാക്കിയാലും അവൻ സ്വീകരിക്കുമല്ലോ . ** എപ്പോഴത്തെയും പോലെ രാത്രി ലേറ്റ് ആയാണ് വന്നത് .അല്ലെങ്കിലും ഇവിടെ നേരത്തെ വന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ .കല്യാണം കഴിഞ്ഞത് മുതൽ എത്ര ലേറ്റ് ആയാലും ഡൈനിങ് ടേബിളിൽ ഫുഡ്‌ എടുത്തു വെച്ചു സഫു കാത്തിരിക്കുന്നുണ്ടാവും .എത്ര വഴക്ക് പറഞ്ഞാലും അവൾ കാത്തിരിക്കും .അത് കൊണ്ട് ഇപ്പൊ ലേറ്റ് ആവുന്നതിനു ഉമ്മാന്റെ വഴക്ക് കേൾക്കൽ ഇല്ല .അല്ലെങ്കിൽ ഉമ്മ കൂട്ടുകാരെ വരെ തെറി പറയും .ഇപ്പൊ നേരെ തിരിച്ചു അവളെ ഞാൻ വഴക്ക് പറയലാണ് പതിവ് .

ഇന്ന് ഒരുപാട് ബെല്ലടിച്ചിട്ടും ആരും തുറന്നില്ല .ഇനി ബെല്ല് വർക്ക് ചെയ്യുന്നില്ലേ . ഇല്ലെന്ന് അവന് മനസിലായി.ആരെ വിളിക്കും ഇനി .അടുത്ത് ഉപ്പാന്റെ റൂം ആണ് .ജനലിൽ മുട്ടി വിളിച്ചു .ഉപ്പ വന്നു വാതിൽ തുറന്നു തന്നു .ഉപ്പന്റെയും ഉമ്മന്റേയും വക വയറു നിറച്ചു കിട്ടുകയും ചെയ്തു.കൂട്ടത്തിൽ വേഗം കിടന്നുറങ്ങിയ അവൾക്കും കിട്ടി .അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് കുറച്ചു സമാധാനം ഉണ്ട് .അവൻ ഡൈനിങ് ടേബിളിൽ നോക്കി ഫുഡ്‌ ഒന്നും ഇല്ല .ഇനി വീണ്ടും വിളിച്ചാൽ ഉമ്മാന്റെ റേഡിയോ ഓൺ ആകും .അവൻ മെല്ലെ അടുക്കളയിൽ പോയി ഫുഡ്‌ എടുത്തു കഴിച്ചു .റൂമിലേക്ക് പോയി . അവൾ ഇരുന്നു പഠിക്കുന്നത് കണ്ടു .ഉറങ്ങിയില്ലേ ഈ പിശാച് . നീയെന്താ ഇന്ന് ഫുഡ്‌ എടുത്തു വെക്കാഞ്ഞേ . ഫുഡ്‌ വിളമ്പി കാത്തിരുന്നു ഊട്ടാൻ ഞാൻ എന്താ നിന്റെ കെട്ടിയോളാണോ .എടുത്തടിച്ച പോലെ അവൾ പറഞ്ഞു . അപ്പൊ ഇത്രയും കാലം ചെയ്തതോ . അത് ചുമ്മാ ആക്ടിങ് .മറ്റുള്ളവരെ മുന്നിൽ നല്ലത് പറയിപ്പിക്കാൻ .പിന്നെ ഇന്ന് കണ്ടത് ഒരു തുടക്കം മാത്രമാണ് .

ബെല്ല് അഴിച്ചു വെച്ചത് ഞാനാണ് .ഇനി ഈ വീട്ടിൽ ബെല്ല് വർക്ക് ചെയ്യില്ല .മാക്സിമം രാത്രി പതിനൊന്നു വരെ ഞാൻ ഉണ്ടാവും വാതിൽ തുറന്നു തരാൻ .അത് കഴിഞ്ഞാൽ വീടിന്റെ വാതിലും ഈ റൂമിന്റെ വാതിലും അടക്കും .വീടിന്റെ വാതിൽ ആരെങ്കിലും തുറന്നു തരുമായിരിക്കും റൂമിന്റെ വാതിൽ തുറക്കില്ല .ഫുഡും അത് പോലെ തന്നെ . എനിക്ക് ടൈം വെക്കുന്നോ .എന്റെ ഇഷ്ത്തിന് വരും പോകും നീയാരാ അത് ചോദിക്കാൻ . .ഈ റൂം ഇപ്പോൾ എന്റെ കൂടിയ .എന്റെ ഇഷ്ടം കൂടി ഇവിടെ നടക്കും .അതും പറഞ്ഞു അവൾ പോയി കിടന്നു . ബെഡിനു നടുക്ക് തലയിണകൾ കൊണ്ട് അതിര് വെച്ചിട്ടുണ്ട് .ഒരു സൈഡിൽ അവൾ കിടന്നത് . നമുക്ക് കാണാം നിന്റെ ഇഷ്ടങ്ങൾ ഇവിടെ നടക്കുന്നത് . കാണാം .വേണമെങ്കിൽ ഇവിടെ കിടക്കാം അല്ലെങ്കിൽ എവിടെയെങ്കിലും പോയി കിടക്ക് .അവൾ കണ്ണടച്ച് കിടന്നു . അവൻ ബെഡിൽ തന്നെ പോയി കിടന്നു . ***

രാവിലെ എണീറ്റു നോക്കിയപ്പോൾ അവളെ കണ്ടില്ല .കോളേജിൽ പോയിട്ട് ഇണ്ടാവും .അവൻ പുറത്തേക്ക് പോകാൻ റൂമിന്റെ വാതിൽ തുറന്നതും അവൾ വേഗത്തിൽ ഓടി വന്നു അകത്തേക്ക് കയറിയതും ഒരുമിച്ചാണ് .അവന്റെ ദേഹത്ത് ഇടിച്ചു വീഴാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു . അവൾ അവനെ തന്നെ നോക്കി .എനിക്ക് ആൾ മാറിപ്പോയോ .ഫൈസി തന്നെയല്ലേ ഇത് .സ്വഭാവം വെച്ചു തള്ളിയിടേണ്ടത് ആണല്ലോ .അവനെ തന്നെ നോക്കുന്നത് കണ്ടു അവൻ കൈ വിട്ടു . സോറി വീഴാൻ പോകുന്നത് കണ്ടപ്പോൾ അറിയാതെ എന്തത്ഭുദം ഇവൻ നന്നായോ സോറി ഒക്കെ പറയുന്നു അവളത് ചിന്തിച്ച് തീരുമ്പോഴേക്കും അവന്റെ കലിപ്പ് പെട്ടന്ന് തന്നെ പുറത്ത് വന്നു. നിനക്കെന്താടീ കണ്ണ് കണ്ടുടെ .ആളെ കൊല്ലാൻ നടക്കാനോ . കൊല്ലാൻ നടക്കുന്നത് ഞാനല്ല നിന്റെ ഇക്കയാ .അങ്ങേർക്ക് ഭ്രാന്തായിന്ന തോന്നുന്നേ . ഇക്കയോ ....ഇക്ക എന്താ ചെയ്തേ .ഇക്ക അതിന് ദുബായിൽ അല്ലേ . നിന്നെ ഞാനിന്ന് കൊല്ലും കുട്ടിപിശാചേ അതും പറഞ്ഞു ഇക്ക റൂമിലേക്ക് കയറി വന്നു .കയ്യിൽ ഒരു വടിയും ഉണ്ട് .അവളെ തല്ലാൻ നോക്കിയതും അവൾ ഫൈസിയുടെ പിറകെ നിന്നു .  .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story