💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 22

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

അവൾ രണ്ടു കൈ കൊണ്ടും അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു മുഖം അവന്റെ പിറകിൽ ഒളിപ്പിച്ചു.അവളെ ചൂട്‌ ശ്വാസം ദേഹത്തു തട്ടുമ്പോൾ അവന് കുളിര് കോരുന്ന പോലെ തോന്നി . ഫൈസി മുന്നിൽ നിന്ന് മാറ്. അവളെ ഇങ്ങോട്ട് വിട്. അവൻ കുറച്ചു മുന്നോട്ട് നീങ്ങി . അവൾ ഷർട്ടിൽ പിടിച്ചു പിറകോട്ടു തന്നെ വലിച്ചു. അവളെ ദേഹത്ത് തട്ടി നിന്നു. ഇവള് ഇതെന്തിനാ പേടിക്കുന്നെ. അതിനു മാത്രം എന്താ ഒപ്പിച്ചത്. ഇക്കാക്കയെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്ന് അത് നിന്റെ കെട്ടിയോളോട് ചോദിക്ക് എന്തിനാ വന്നതെന്ന് എനിക്ക് എങ്ങനെയാ അറിയുക ഞാനൊന്നും ചെയ്തില്ല. അവൾ മെല്ലെ പറഞ്ഞു. മുന്നിൽ വന്നിട്ട് പറയെടീ. ആദ്യം തല്ലില്ലന്ന് സത്യം ഇട് എന്ന വരാം. കയ്യിൽ കിട്ടിയ തല്ലുകയല്ല നിന്നെ ഇന്ന് ഞാൻ കൊല്ലും. അവളെ തല്ലാൻ നോക്കുംതോറും ഫൈസിയെ ചുറ്റി ചുറ്റി നിന്നു.

ഫൈസിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു അവന്റെ ദേഹത്ത് തട്ടുമ്പോൾ. രണ്ടും ഒന്ന് അടങ്ങി നിൽക്ക്. കാര്യം പറഞ്ഞിട്ട് തല്ല് കൂട്. ഇവളെനിക്ക് എന്തൊക്കെയ മെസ്സേജ് അയചെന്ന് അറിയോ പേടിച്ചിട്ട് കിട്ടിയ ഫ്ലൈറ്റിന് കേറി ഇങ്ങ് വന്നു. എങ്ങനെയാ ഇവിടെ എത്തിയതെന്ന് എനിക്കെ അറിയൂ എന്ത് മെസ്സേജ്. അവൻ നെറ്റി ചുളിച്ചു അവളെ നോക്കി. മെസ്സേജ് കണ്ടപ്പോ കുറ്റീം പറിച്ചു വരാൻ ഞാൻ പറഞ്ഞോ. എന്തൊരു ഒലിപ്പീരു ആയിരുന്നു. പൊന്നേ മുത്തേ ചക്കരേ എന്നൊക്കെ പറഞ്ഞ്.ആ മെസ്സേജ് ഒക്കെ ഞാൻ സേവ് ആക്കിയിട്ട് ഉണ്ട്. എന്നെ തല്ലിയാൽ അതൊക്കെ എല്ലാർക്കും അയച്ചു കൊടുക്കും നോക്കിക്കോ. എന്നെ അങ്ങ് കൊല്ല് സഫു.അതാ ഇതിലും ഭേദം. ഇക്കാക്ക അവളെ നേർക്ക് കൈ കൂപ്പി. അപ്പൊ കോംപ്രമൈസ് എന്നെ തല്ലാൻ പാടില്ല. തല്ലിയ മെസേജ് ഒക്കെ ഓർമയുണ്ടല്ലോ... ..

അവൾ ഇക്കാക്ക് നേരെ കൈ നീട്ടി കൊണ്ട് മുന്നിലേക്ക് വന്നു. ആദ്യം ഡിലീറ്റ് ആക്ക് എന്നിട്ട് ബാക്കി. K. എഗ്രിട്. ഇക്കാക്ക തിരിച്ചു കൈ കൊടുത്തു. തീർന്നോ ഇത്രേ ഉള്ളോ പ്രശ്നം. വരവ് കണ്ടപ്പോൾ കൊല്ലും കൊലയും ഒക്കെ പ്രതീക്ഷിച്ചു ഫൈസി പറഞ്ഞു. ആക്ച്വലി ഇവിടെ എന്താ സംഭവിച്ചേ ഒരു മെസ്സേജ് അയച്ചതിനാണോ ഇക്കാക്ക ദുബായിൽ വന്നത്. ഈ പിശാചിനോട് ചോദിക്ക് എന്താ കാര്യംന്ന്. ഞാൻ പോവ്വാ. അല്ലെങ്കിൽ ഇവളെ ഞാൻ തല്ലി പ്പോവും ഇക്കാക്ക അതും പറഞ്ഞു പോയി. അതേ ഫോണിലൂടെ ആണെങ്കിലും ഇമ്മാതിരി കിസ്സൊക്കെ കൊടുത്ത കെട്ടിയോൾക്ക് എങ്ങനെ ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുന്നേ ഇക്കാക്ക കയ്യിലിരുന്ന വടി അവളെ നേരെ വലിച്ചെറിഞ്ഞു. അവൾ ഒഴിഞ്ഞു മാറിയതും ഫൈസിയുടെ നെഞ്ചത്ത് തന്നെ വടി കൊണ്ടു. നീ മൊത്തം മെസ്സേജ് വായിച്ചോ. നിന്നെ ഞാനിന്ന്......

ഇക്കാക്ക തിരിച്ചു വരാൻ നോക്കിയതും അവൾ ഓടി പോയി വാതിൽ അടച്ചു. എനിക്ക് എഴുതാന് അറിയൂ വായിക്കാൻ അറിയില്ലട്ടോ അവൾ വിളിച്ചു പറഞ്ഞു. നിന്നെ കയ്യിൽ കിട്ടട്ടെ വായിക്കാൻ ഞാൻ പഠിപ്പിച്ചു തരാം. വാതിലിന് ഒരു ചവിട്ടും കൊടുത്തു. ഇക്കാക്ക പോയി. തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി വടിയും പിടിച്ചു അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവൾ മൈൻഡ് ചെയ്യാതെ കട്ടിലിൽ പോയി ഇരുന്നു. എന്ത് മെസ്സേജ നീ ഇക്കാക്ക് അയച്ചേ. എന്താ പ്രശ്നം. അത് നീയറിയണ്ട.നിന്നെ ബാധിക്കുന്നതും അല്ല. അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ കൈ വെച്ചു. പറഞ്ഞിട്ട് പോയാൽ മതി ഏറ് കിട്ടിയത് എനിക്കാ അപ്പൊ അറിയണ്ടേ അവകാശവും എനിക്കുണ്ട്. ആയിഷയുടെ ഫോൺ എടുത്തു നിന്റെ ഇക്കാക്കക്ക് വാട്സാപ്പ് മെസ്സേജ് അയച്ചു. ആയിഷയാണെന്ന് കരുതി നിന്റെ ഇക്ക ഞാനുമായി ചാറ്റ് ചെയ്തു.

ഇപ്പൊ നാട്ടിൽ എത്തിയപ്പോഴാ മനസിലായെ ആയിഷ അല്ല ഞാനാ ചാറ്റിയതെന്ന്. അതിന്റെ പുകിലാ ഇപ്പൊ കണ്ടത്. നിനക്ക് നാണം ഇല്ലെടീ മറ്റുള്ളവരെ ഫോൺ യൂസ് ചെയ്യാൻ. ഇല്ല. ഇല്ലാത്തോണ്ടല്ലേ യൂസ് ചെയ്തത് അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു . നീ എന്തിനാ ഇങ്ങനൊക്കെ ചെയ്തത് നാട്ടിലെക്ക് വരാൻ മാത്രം എന്ത് മെസ്സേജ ഇട്ടത്. ആയിഷു അറിയാതെ അവളെ ഫോൺ എടുത്തു മെസ്സേജ് അയച്ചു. ഇന്ന് വരെ ഒരു പരാതി പോലും പറയാത്ത ആയിഷു കുറെ പരാതികൾ പറഞ്ഞു. പിന്നെ ഇവിടെ ആർക്കും എന്നെ ഇഷ്ടല്ല . സഫുവും എന്നോട് മിണ്ടാറില്ല. എല്ലാർക്കും ഞാനൊരു ഭാരമാണെന്ന തോന്നുന്നേ . ഈ ജീവിതം മടുത്തു. എനിക്ക് ഇപ്പൊ ജീവിക്കാൻ തന്നെ തോന്നുന്നില്ല.എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു കരഞ്ഞു. പിന്നെ ഫോൺ ഓഫ്‌ ആക്കി. ആദ്യായിട്ട ആയിഷു ഇങ്ങനെ പറഞ്ഞത് അത് കൊണ്ട് തന്നെ മൂപ്പര് നല്ലോണം പേടിച്ചു.

എന്നെ വിളിച്ചപ്പോൾ ഞാനും ഒന്ന് പൊലിപ്പിച്ചു. ഇന്നലെ മുതൽ റൂമിൽ നിന്നും ഇറങ്ങിയിട്ടില്ല. ഒരേ കരച്ചിലാണ്. ആരോടുംമിണ്ടുന്നില്ല. കണ്ടിട്ട് പേടിയാവുന്നു. പറ്റിയ പെട്ടന്ന് തന്നെ വാ എന്നും പറഞ്ഞു. ഞാൻ ഇത്രയേ ചെയ്തുള്ളു. അതൊരു തെറ്റാണോ. വളരെ നിഷ്കളങ്ക ഭാവത്തോടെ അവൾ ചോദിച്ചു. ഏയ്‌ ഒട്ടും അല്ല . നീ ഒന്നും ചെയ്തില്ലല്ലോ. പറഞ്ഞും ഇല്ലല്ലോ .രേവതിയും കാവ്യയുമൊക്കെ നിന്റെ പിറകെ നിക്കുമല്ലോന്ന് മനസ്സിൽ ഓർത്തു. ഇക്കാക്ക ആയോണ്ട് വെറുതെ വിട്ടു. മറ്റു വല്ലോരും ആയിരുന്നെങ്കിൽ നിന്നെ എപ്പോ തല്ലികൊന്നേനെ. അവൻ കുറച്ചു സമയം അവളെ മുഖത്തേക്ക് തന്നെ നോക്കി. ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ. നീ ചോദിക്ക് പറ്റിയ സത്യം പറയാം എന്തിനാ ഇങ്ങനെയൊക്കെ ചെയ്തേ. ഒന്നും കാണാതെ നീ ഒന്നും ചെയ്യില്ല. അവൾ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. എന്താ ചിരിക്കൂന്നേ ആദ്യായിട്ട നീ എന്നോട് ഇങ്ങനെ ദേഷ്യപെടാതെ മിണ്ടിയെ. അത് കൊണ്ട് കള്ളം പറയുന്നില്ല. ഇന്ന് ആയിശു സാഡ് ആയി ഇരിക്കുന്ന കണ്ടു .

എന്താന്ന് ചോദിച്ചപ്പോൾ പറയാ എനിക്ക് ഇക്കാനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുന്ന്. ഇന്നത്തെ ദിവസം ഇക്കാന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അത് മതി എനിക്ക് ഈ ജന്മം മുഴുവൻ സന്തോഷിക്കാനെന്ന്. ഇന്ന് ബർത്ഡേ അല്ലെ. അവളുടെ ആഗ്രഹം നിറവേറ്റി കൊടുക്കണംന്ന് തോന്നി.ഇങ്ങനെ ചെയ്തു. രാത്രി തന്നെ ഇക്ക എത്തിയിരുന്നു. ഇത് കൊണ്ട് നിനക്കെന്താ ലാഭം. നമ്മൾ കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം വരുത്തിയാലുണ്ടല്ലോ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത് മതി ലാഭം. അതിനോളം വരില്ല വേറൊരു പ്രതിഫലവും. ആ പുഞ്ചിരി കാണുമ്പോൾ മനസ്സ് നിറയും. അതൊരു പ്രത്യേക ഫീല അനുഭവിച്ചെന്നെ അറിയണം. ഇങ്ങനെയൊക്കെ ചെയ്യുന്നതിന വട്ടെന്ന് പറയുന്നേ. ഈ പോക്ക് പോയാൽ നിന്നെ ഇവിടുള്ളോർ തന്നെ കൊണ്ടാക്കി കോളും.

ഇന്ന് വരെ സ്വന്തം കാര്യമേ നോക്കിയിട്ടുള്ളു. അത് കൊണ്ട് തന്നെ അവൾ പറഞ്ഞതൊന്നും വലിയ കാര്യമായി തോന്നിയില്ല. വട്ട് നിന്റെ അൻസിക്ക്. അൻസിയെ പറഞ്ഞാലുണ്ടല്ലോ അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി. ഇതിന് മാത്രം ഒരു കുറവും ഇല്ല പിറുപിറുത്തു കൊണ്ട് മുഖം കോട്ടി അവൾ റൂമിൽ നിന്നും പോയി. ** വൈകുന്നേരം കോളേജിൽ നിന്നും വന്നപ്പോഴേ കണ്ടു വീട്ടിൽ ഒച്ചപ്പാടും ബഹളവും ഒക്കെ. ഇക്കാക്ക വന്നതറിഞ്ഞു ഫർസാനയുടെയും റസിയയുടെയും ഭർത്താക്കൻമാരും വന്നിരുന്നു. ആയിഷക്ക് ഇന്ന് തീരെ റസ്റ്റ്‌ കിട്ടിയിട്ട് ഉണ്ടാവില്ലെന്ന് മനസിലായി.അടുക്കളയിൽ പോയപ്പോൾ കണ്ടു ആയിഷ തിരക്കിട്ട പണിയിൽ ആണ്. രാത്രി ഏതോ റിലേറ്റീവ് ഉണ്ട് ഗസ്റ്റായിട്ട്. അവൾ ആകെ ക്ഷീണം പിടിച്ച പോലെ തോന്നി. രാവിലെ എണീറ്റു കോളേജിൽ പോകുന്നതിനു മുൻപ് പുറം പണിയൊക്കെ അവൾ ചെയ്തു കൊടുക്കും.

അത് കൊണ്ട് അടുക്കള പണിയേ ആയിഷക്ക് ഉണ്ടാവു.ആയിഷ വേണ്ടാന്ന് പറഞ്ഞു തടയും എന്നാലും ചെയ്തിട്ടേ പോകു.അത്രയും പണി കുറയല്ലോ പാവത്തിന്. ഇത്താത്ത മാരെ വിളിച്ചൂടെ സഹായത്തിന്. അതിനു മറുപടിയായി ആയിഷ അവളെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാ ഉത്തരവും. ഞാൻ കുളിച്ചു ഡ്രസ്സ്‌ മാറ്റിയിട്ടു വരാം. എന്നിട്ട് ഒന്നിച്ചു ഇണ്ടാക്കാം. അവൾ റൂമിലേക്ക് പോയി. റൂം കണ്ടപ്പോൾ തന്നെ കലി കയറി. ഫൈസി മുഴുവൻ ഡ്രെസ്സും അലമാരയിൽ നിന്നും വലിച്ചു താഴെ ഇട്ടിട്ട് ഉണ്ട്. ഫോണിൽ തോണ്ടി ബെഡിൽ കിടക്കുന്നു. അവൾ ആ ഡ്രസ്സ്‌ എല്ലാം എടുത്തു ബാൽക്കണിയിൽ കൊണ്ടിട്ടു. അത് കണ്ടതും അവൻ കലിപ്പോടെ അവളെ നോക്കി എണീറ്റു വന്നു. എന്താടി ഈ ചെയ്തെ. ഇതൊന്നും വേണ്ടാഞ്ഞിട്ടല്ലേ നിലത്ത് ചാടിയത് ഞാൻ ദൂരെ കൊണ്ട് പോയി ഇട്ട് സഹായിച്ചു .

യൂ....... ഓവർ സ്മാർട്ട്‌ ആവല്ലേ. മര്യാദക്ക് പോയി ഡ്രസ്സ്‌ എടുത്തു അലക്കി ഇസ്തിരി ഇട്ടോ അല്ലെങ്കിൽ നിന്റെ ഒരു ഡ്രസ്സ്‌ പോലും ഇവിടെ ഉണ്ടാവില്ല. കോപ്പ് ചെയ്യും. ഒന്ന് പോടോ അവിടന്ന്. വേണമെങ്കിൽ എടുത്തു കൊണ്ട് വെക്ക്. നിന്റെ ഡ്രസ്സ്‌ ഞാൻ കാണിച്ചു താരാടീ.അവൻ അലമാര തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ചൂളം വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. അവൾ താക്കോലും പൊക്കി പിടിച്ചു നിൽക്കുന്ന കണ്ടു. അവൻ അടുത്തേക്ക് വന്നതും അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു . കുളിച്ചു വരുമ്പോഴേക്കും എല്ലാം എടുത്തു അലമാരയിൽ വെക്ക് അല്ലെങ്കിൽ പുറത്ത് പോവാൻ ഡ്രസ്സ്‌ ഇണ്ടാവില്ല. ഞാനെടുത്തു മിറ്റത്തിടും പറഞ്ഞില്ലെന്നു വേണ്ട. അവൻ വാതിലിൽ കുറെ തട്ടി. ഇംഗ്ലീഷിൽ കുറെ തെറിയും പറയുന്നത് കേട്ടു. ഇംഗ്ലീഷ് ആയത് കുറേ സമാധാനം ഉണ്ട്. അവന് തെറി വിളിച്ച സുഖം. എനിക്കാണേൽ ഒന്നും മനസ്സിലാവാത്ത സുഖം. അവൾ മൂളിപ്പാട്ടും പാടി അസ്സലായി കുളിച്ചു. ഡ്രസ്സ്‌ എടുക്കാൻ നോക്കിയ അവൾ ഞെട്ടിപ്പോയി.

അവനോടു അടി കഴിഞ്ഞു കേറിയപ്പോ ഡ്രസ്സ്‌ എടുക്കാതെയാ കേറിയത്. ഇട്ട ഡ്രസ്സ്‌ അലക്കാൻ വെള്ളത്തിൽ ഇട്ട് വെക്കുകയും ചെയ്തു. അവൾ തലക് കയ്യും വെച്ചിരുന്നു. ഇനിയെന്താ ചെയ്യുക. അവൾ മെല്ലെ വാതിൽ കുറച്ചു തുറന്നു നോക്കി. ഫൈസി ബെഡിൽ കിടന്നിട്ട് തന്നെയാണ് ഉള്ളത്. അവൾ തന്റെ ദേഹത്തോട്ട് നോക്കി ടവൽ മുട്ടോളം ഉള്ളു. ഇത് ഇട്ട് എങ്ങനെ പുറത്തിറങ്ങും. അവൾ വാതിലിൽ മുട്ടി. അവൻ കേട്ടെങ്കിലും മിണ്ടിയില്ല. കുറേ പ്രാവിശ്യം മുട്ടിയിട്ടും നോക്കിയത് പോലും ഇല്ല. അവസാനം ഗതി കേട്ട് വിളിച്ചു. ഫൈസി ഡ്രസ്സ്‌ എടുത്തില്ല. ആ ബെഡിൽ ഉള്ള ചുരിദാർ ഒന്ന് എടുത്തു തരോ. എന്നെ കൊണ്ടൊന്നും വയ്യ. വേണമെങ്കിൽ വന്നു എടുത്തോ. പ്ലീസ് ഫൈസി വാശി കാണിക്കല്ല. ഒന്ന് എടുത്തു താ. കൊടുത്ത കൊല്ലത്തും കിട്ടും. കേട്ടിട്ടില്ലേ നല്ല കുട്ടിയായി ആ താക്കോൽ താ ഡ്രസ്സ്‌ തരാം. താക്കോൽ കൊടുത്താൽ എന്റെ ബാക്കി ഡ്രസ്സ്‌ മുറ്റത്ത് പോയി പെറുക്കേണ്ടി വരും. ഇപ്പൊ എന്താ ചെയ്യ. ഇങ്ങനെയൊരു പണി കിട്ടുന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല. ഡ്രസ്സ്‌ വേണ്ട.

നീ ഒന്ന് പുറത്തിറങ്ങിയ മതി. . ഞാൻ പോയിട്ട് നീ പുറത്തിറങ്ങിയത് തന്നെ.മര്യാദക്ക് താക്കോൽ താ. ഇല്ലെങ്കിൽ ഇന്ന് മൊത്തം അവിടെ നിന്നോ. ഫൈസി പ്ലീസ്....... താക്കോൽ തരാതെ ഡ്രസ്സ്‌ തരില്ല.പുറത്ത് പോവുകയും ഇല്ല. വേണമെങ്കിൽ എടുത്തിട്ട് പോയിക്കോ. ഇവനോട് കെഞ്ചിയിട്ട് ഒരു കാര്യവും ഇല്ലന്ന് മനസിലായി. പിന്നെ കുറച്ചു സമയത്തേക്ക് സൗണ്ട് ഒന്നും കേട്ടില്ല. വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു. ഞാൻ പുറത്ത് ഇറങ്ങാൻ പോവാ. വേണമെങ്കിൽ പുറത്ത് പൊയ്ക്കോ. ഞാനെന്തിനാ പോവുന്നെ. നിനക്ക് ധൈര്യം ഉണ്ടെങ്കിൽ വാ. ഇവൾക്ക് ഡ്രസ്സ്‌ ഇടാതെ വരാനുള്ള ധൈര്യം ഉണ്ടാവോ. നാണം മാനം ഇല്ലാത്ത ടൈപ്പാണ്. പറയാൻ പറ്റില്ല. പുറത്തേക്കു പോയാലോ. അവൻ എണീറ്റെങ്കിലും പിന്നെ അവിടെ തന്നെ നിന്നു. ഇവൾക്ക് ഇറങ്ങി വരമെങ്കിൽ എനിക്കിവിടെ നിന്നാലെന്താ. ഹലോ അവളുടെ ശബ്ദം പിറകിൽ നിന്നും കേട്ടു അവൻ തിരിഞ്ഞു നോക്കി. നഗ്നമായ അവളുടെ കാലുകൾ കണ്ടതും അവൻ തിരിഞ്ഞു നിന്നു.

നീ എന്താ കാണിക്കുന്നേ ഡ്രസ്സ്‌ ഇടാതെയാണോ ഇറങ്ങി വരുന്നേ നാണമില്ലാത്ത ജന്തു. അവിടെ നിക്ക് ഞാൻ എടുത്തു തരാം ഡ്രസ്സ്‌. എനിക്കറിയാം എടുക്കാൻ ആരുടേയും സഹായം വേണ്ട ഇനി. അവൾ പോയി ഡ്രസ്സ്‌ എടുത്തു. നീയെന്താ കണ്ണ് പൂട്ടി നിക്കുന്നെ ഇവിടാരെങ്കിലും ഡ്രസ്സ്‌ ഇടാതെ നിൽക്കുന്നുണ്ടോ. അവൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ടവ്വൽ ഉടുത്തു അതിന്റെ മുകളിൽ എന്റെ ഒരു ഷർട്ടും ഇട്ടിട്ട് ഉണ്ട്. ഞാൻ അലക്കാൻ അഴിച്ചു വെച്ച ഷർട്ട് . അവൻ അവളെ അടിമുടി നോക്കി. മുട്ടിനു കുറച്ചു താഴെ വരെ ടവ്വൽ ഉണ്ട്. അവളെ കാലിലെ കറുത്ത ചരടിൽ അവന്റെ കണ്ണുടക്കി. അവന് അൻസിയുടെ കാൽ ഓർമ വന്നു. അവളും ഇത് പോലെ ഒറ്റക്കാലിൽ ചരട് കെട്ടിയിരുന്നു. അത് ഓർത്തതും അവന് നെഞ്ചിൽ ഒരു പിടച്ചിൽ പോലെ തോന്നി. താനെന്താടോ ഇത് വരെ കാൽ കണ്ടിട്ടില്ലേ ഇങ്ങനെ നോക്കാൻ. അവൻ ചമ്മലോടെ മുഖം തിരിച്ചു. അത് മറക്കാനെന്നവണ്ണം അവളോട് ദേഷ്യപ്പെട്ടു. നിന്നോടാരാ എന്റെ ഷർട്ടിടാൻ പറഞ്ഞേ. എനിക്കിഷ്ടം അല്ല എന്റെ ഡ്രസ്സ്‌ ഇടുന്നത്.

അഴിക്ക് വേഗം. അഴിച്ചോളാവേ ആർക്ക് വേണം ഈ വിയർപ്പ് നാറുന്ന ഷർട്ട്. വേറെ വഴിഇല്ലാത്തോണ്ട് ഇട്ടതാ. ഈ നാറ്റം പോകാൻ ഇനി ഏഴു പ്രാവിശ്യം കുളിക്കേണ്ടി വരും. അവൾ മൂക്ക് പിടിക്കുന്ന പോലെ ചെയ്തു. അഴിക്കെടി എന്റെ ഷർട്ട്. ഇന്നാ ഇപ്പൊ തന്നെ അഴിച്ചു തരാം. അവൾ അഴിക്കാൻ നോക്കിയതും അവൻ തിരിഞ്ഞു നിന്നു . നിനക്ക് നാണം മാനം ഒന്നും ഇല്ലേ പട്ടീ. അത് വേണ്ടുവോളം നിനക്ക് ഇണ്ടല്ലോ. ആർകെങ്കിലും ഒരാൾക്ക് മതി അത്. അവൾ ഡ്രസ്സ്‌ എടുത്തു ബാത്ത് റൂമിൽപോയി.അവൾ ഷർട്ട് അഴിച്ചു വെച്ചു കുളിക്കനോ വേണ്ടയൊന്ന് ഒന്ന് ആലോചിച്ചു. അവളെ മണത്തു നോക്കി. അവൾക്ക് ഫൈസിയുടെ വിയർപ്പിന്റെയും സ്പ്രേയുടെയും സ്മെൽ ആണ് തന്റെ ശരീരത്തിന് എന്ന് തോന്നി. അവൾക്ക് കുളിക്കാൻ തോന്നിയില്ല. ചുരിദാർ ഇട്ടു പെട്ടന്ന് തന്നെ തിരിച്ചു വന്നു.

അവൾ കുളിക്കാതെയാണ് ആ ഡ്രസ്സ്‌ ഇട്ടു വന്നതെന്ന് അവന് മനസിലായി.വെള്ളം വീഴുന്ന ഒരു ശബ്ദവും അവൻ കേട്ടില്ല. അവന് എന്ത് കൊണ്ടോ മനസ്സ് അസ്വസ്ഥമാകുന്നത് പോലെ തോന്നി. അവളെ കാലും കാലിൽ കെട്ടിയ കറുത്ത ചരടും അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു. **** അവൾ അടുക്കളയിൽ പോയി ആയിഷയുടെ ജോലികളിൽ സഹായിച്ചു. ഉള്ളി മുറിക്കുമ്പോൾ അവളെ കൈ മുറിഞ്ഞു. പണി കിട്ടീട്ടൊ ആയിശു. ആയിഷ അവളെ കൈ മുറിഞ്ഞു ചോര വരുന്നത് കണ്ടു. സൂക്ഷിച്ചു മുറിക്കണ്ടേ പെണ്ണെ. കുട്ടിയാന്ന വിചാരം. ഇവിടെ നിക്ക് ഞാൻ പോയി മുറിവിന് വെക്കുന്ന മരുന്നെടുത്തു വരാം. എന്റെ റൂമില ഉള്ളത്. ഫൈസിയുടെ കാൽ മുറിഞ്ഞപ്പോൾ അവന് കൊടുക്കാൻ എടുത്തിരുന്നു. ഞനെടുത്തോളാം. അവൾ റൂമിലേക്ക് പോയി. അവൾ മേശയിൽ നിന്നും മരുന്ന് എടുത്തു വെച്ചു ഒരു തുണി കൊണ്ട് കെട്ടി. ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. എന്താ പറ്റിയെന്നു പോലും ചോദിച്ചില്ല. അവൾക്ക് എന്ത് കൊണ്ടോ സങ്കടം വന്നു. അവൾ അടുക്കളയിലേക്ക് തന്നെ പോയി.

നല്ല വേദന ഉണ്ടായിരുന്നു. എന്നാലും ആയിഷയെ സഹായിച്ചു. ആയിഷ വേണ്ടാന്ന് പറഞ്ഞു തടഞ്ഞെങ്കിലും അവൾ കേട്ടില്ല. പരിപാടി എല്ലാം കഴിഞ്ഞു ഗെസ്റ്റും പോയി. കുന്നോളം കൂടി നിൽക്കുന്ന പാത്രവും വൃത്തികേടായി കിടക്കുന്ന അടുക്കളയും കണ്ടപ്പോൾ തന്നെ തല കറങ്ങുന്നുണ്ടായിരുന്നു. രാവിലെ മുതൽ കഷ്ടപെട്ടത് കൊണ്ട് ആയിഷയുടെ ക്ഷീണം പിടിച്ച മുഖം കണ്ടതും അവൾക്ക് സങ്കടം വന്നു. പാവം ഇതും കൂടി വൃത്തിയാക്കിയാൽ അവൾ ജീവനോടെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ആയിഷ കഴുകാൻ നോക്കിയതും അവൾ തടഞ്ഞു. നീ മാത്രമല്ലല്ലോ ഇവിടെ ഉള്ളത്. വേറെയും ആള്ക്കാറില്ലേ അവര് വേണേൽ കഴുകി വൃത്തിയാക്കട്ട. അവര് കഴുകിത് തന്നെ. എന്ന ഞാൻ കഴുകികോളാം നീ പൊയ്ക്കോ. ഈ കയ്യും വെച്ചോ. ഇൻഫെക്ഷൻ ആയാൽ പഴുപ്പ് വരും. പണികിട്ടും. നീ പോയിക്കോ. എനിക്ക് ഇതൊക്കെ ശീലമാണ്. അവൾക്ക് നല്ല വേദനയുണ്ടായിരുന്നു കൈ. അത് കൊണ്ട് വാശി പിടിച്ചു കഴുകാനും തോന്നിയില്ല. നാളെ രാവിലെ വൃത്തിയാക്കാം. പോയി കിടന്നോ.

ഇക്കാക്ക കാത്തിരിക്കുന്നുണ്ടാവും. ഇക്കാക്ക ഉറങ്ങിക്കഴിഞ്ഞേ ഞാൻ റൂമിൽ പോകാറുള്ളൂ. എന്റെ ജോലി കഴിയുമ്പോഴേക്കും എപ്പോഴും ഉറങ്ങിയിട്ട് ഉണ്ടാവും. ഞങ്ങൾക്ക് ഇതോന്നും പുതുമയല്ല. നീ പോയി കിടന്നോ. നാളെ കോളേജിൽ പോവേണ്ടതല്ലേ. ആയിഷ പറയുന്നത് കേട്ട് അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ തോന്നി. ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല. ഇങ്ങനെയും ഉണ്ടോ പെണ്ണ്. പത്തു ജന്മം എടുത്താലും ഇവളെ പോലെ ആവില്ല ഞാനൊന്നും. നിന്നോട് കഴുകേണ്ടന്നല്ലേ പറഞ്ഞേ. അവൾ ആയിഷയുടെ കയ്യിൽ പിടിച്ചു. ഇതിന് വേണ്ടിയല്ല കള്ളത്തരം കാണിച്ചു ഇക്കാക്കാനെ നാട്ടിൽ വരുത്തിയത്. നീ വഴക്ക് ഉണ്ടാകല്ലേ മുത്തേ. കയ്യിൽനിന്നും വിട്. ഉമ്മ കണ്ടാൽ ഇന്നിവിടെ വഴക്കിന്റെ പൂരം ആയിരിക്കും. തല്ലാൻ വരെ മടിക്കില്ല അവൾ വിട്ടില്ല പ്ലീസ് സഫു നീ പോയിക്കോ. അവളെന്തോ ആലോചിച്ചു. ഞാനിപ്പോ വരാം. അവൾ റൂമിലേക്ക് പോയി. പെട്ടന്ന് തന്നെ തിരിച്ചു വന്നു. ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കാൻ വന്ന ഫൈസി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. ഇവളെന്ത് ചെയ്യാനാ പ്ലാൻ. അത് കൂടി കണ്ടിട്ട് പോകാം അവൻ അവിടെ തന്നെ നിന്നു.

ആയിഷ ഒന്ന് നിലത്തിരുന്നേ. നിലത്തോ എന്തിന്. ഇരിക്കാൻ പറഞ്ഞ ഇരിക്ക്. അവൾ തന്നെ കൈ വലിച്ചു നിലത്ത് ഇരുത്തിച്ചു. നീ എന്താ ഈ കാട്ടുന്നെ. ഇക്കാക്കക്ക് എത്ര ദിവസതെക്ക ലീവ്. പത്തു ദിവസം. ആയിഷ വഴുക്കി വീണു കൈയൊടിഞ്ഞു. പത്തു ദിവസതേക്ക് റസ്റ്റ്‌. നീയെന്താ എന്റെ കയ്യൊടിക്കാൻ പോവ്വാണോ. അതേ. ഒന്നും മിണ്ടാതെ നിന്നാൽ മതി. അല്ലെങ്കിലും അത് മാത്രം പഠിപ്പിച്ചു തരണ്ടല്ലോ. അത് കൊണ്ടാണല്ലോ ഈ അവസ്ഥയിൽ എത്തിയത്. ബാക്കി ഞാൻ നോക്കിക്കോളാം. നീ പോയേ സഫു. തീക്കളിയാ ഇത്. ഉമ്മ അറിഞ്ഞാൽ നമ്മൾ രണ്ടാളും പുറത്താവും. ഞാനേതായാലും കുറച്ചു ദിവസമേ ഉണ്ടാകൂ അത് കൊണ്ട് എനിക്ക് ആരെയും പേടിയില്ല കുറച്ചു നേരത്തെ പോയെന്ന് വെച്ചു എന്താവാനാ അവൾ മനസ്സിൽ ഓർത്തു. അതൊക്കെ ഞാൻ നോക്കിക്കോളാം. മിണ്ടാതിരിക്കാൻ പറ്റോ.

അവൾ കയ്യിൽ ഉണ്ടായിരുന്ന ഗ്ലിസറിൻ എടുത്തു ആയിഷയുടെ കണ്ണിൽ ആക്കി. ഇതെന്താടീ. ഇതേ ഗ്ലിസറിൻ എന്ന് പറയും. സിനിമയിലും സീരിയലിലും ഒക്കെ കരയാൻ ഉപയോഗിക്കുന്നതാ.ഞാനിത് ഫേഷ്യൽ ചെയ്യാൻ ഉപയോഗിക്കണത.ഇങ്ങനെയും ഇത് ഉപയോഗിക്കാം ആയിഷ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി. എന്ത് സീരിയൽ...... എന്ത് സിനിമ..... ആരോടാ റബ്ബേ ഇതൊക്കെ പറയുന്നേ. ഉമ്മാ ആയിഷ വഴുക്കി വീണു. എന്നും പറഞ്ഞു ഉറക്കെ വിളിച്ചു. എല്ലാരും ഓടി വന്നു. ഇക്കാക്കയും. ഇക്കാക്ക അവളെ എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി. പേടിച്ചു വിറച്ചു നിൽക്കുന്ന ആയിഷയെ നോക്കി അവൾ കണ്ണിറുക്കി. ഗ്ലിസറിൻ അതിന്റെ പണി തുടങ്ങിയിരുന്നു. കണ്ണിൽ നിന്നും നിർത്താതെ വെള്ളം വീണു കൊണ്ടിരിന്നു. ഒന്നും പറ്റിയില്ലന്ന് അവൾ പറഞ്ഞു. അവളെ കണ്ണീർ കണ്ടു ഇക്കാക്ക നന്നായി പേടിച്ചു.

വാ ഹോസ്പിറ്റലിൽ പോകാം. എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. അവൾക്ക് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞില്ലേ. പിന്നെന്തിനാ പോകുന്നേ ഉമ്മയും ഇത്താത്തയും പറഞ്ഞു. വരാൻ പറഞ്ഞ വന്നോളണം. എഴുന്നേൽക്കുന്നുണ്ടോ ഒന്ന്. ഹാരിസ്കയ്യുടെ ശബ്ദം ഉയർന്നിരുന്നു. ആദ്യമായാണ് ഇക്കാന്റെ ശബ്ദം ഉയർന്നത്. എല്ലാവരുടെയും മുഖത്ത് പേടി വീണു. സഫു മാത്രം കൂൾ ആണെന്ന് ഫൈസി കണ്ടു. ആയിഷ സഫുവിനെ നോക്കി. കണ്ണ് കൊണ്ട് പോയിക്കോ എന്ന് അവൾ കാണിച്ചു. അവർ കാറിൽ കയറി പോകുന്നത് വരെ അവൾ മറ്റുള്ളവരെ കൂടെ നോക്കി നിന്നു. എല്ലാവരും പോകാൻ നോക്കിയതും അവൾ വിളിച്ചു. അടുക്കളയിൽ പാത്രം ഒന്നും കഴുകിയിട്ടില്ല. എനിക്ക് കൈ മുറിഞ്ഞത് കൊണ്ട് വെള്ളം തട്ടിക്കാൻ പറ്റില്ല.ആരെങ്കിലും ഒന്ന് കഴുകണെ അതും പറഞ്ഞു മറുപടിക്ക് കാക്കാതെ അവൾ റൂമിലേക്ക് പോയി. പിറകെ ഫൈസിയും പോയി.

അവൾ ആർക്കോ ഫോൺ വിളിക്കുന്നത് കണ്ടു. അതേ ആയിഷ വീണൊന്നും ഇല്ല. ഞാൻ കള്ളം പറഞ്ഞത.ഹാരിസ് കാർ സൈഡിൽ നിർത്തി. നീയെന്താ പറയുന്നേ . ഗൾഫിൽ ഉള്ള നിങ്ങളെ കഷ്ടപെട്ടു ഇവിടെ വരുത്തിയത് മൂക്കുമുട്ടെ തിന്ന് കിടന്നുറങ്ങാനും ആയിഷയെ അടുക്കളയിൽ പണിയെടുപ്പിക്കാനുമല്ല. ആയിഷന്റെ കൂടെ കുറച്ചു നേരം സ്പെൻഡ്‌ ചെയ്യാനാ. നിങ്ങളുടെതായ ഒരു കൊച്ചു ലോകത്തു ജീവിക്കാന. ഹാരിസ്കയ്യുടെ പൊട്ടിചിരി അവൾ കേട്ടു. ഇത് നിനക്ക് നേർക്ക് നേരെ പറഞ്ഞൂടെ പോത്തേ. ചില പോത്തുകൾക്ക് അവരുടേതായ ഭാഷയിൽ പറയണം അപ്പോഴേ മനസ്സിലാവു.അത് കൊണ്ട് മോൻ നേരെ വണ്ടി വിട്ടോ.തേട്ടിമിനുട്ട് ഡ്രൈവിങ് ഫോർട്ട്‌ലൈറ്റ്. അവിടെ പോയി കാറ്റും കൊണ്ട് ആകാശം നോക്കി ഇരിക്ക്. വരുമ്പോൾ ആ മെഡിക്കൽ സ്റ്റോറിൽ നിന്നു ഒരു ബാൻടെജ വാങ്ങി അവളെ കയ്യിൽ കെട്ടിക്കോ.

പത്തു ദിവസതെ ബെഡ് റസ്റ്റ ഇനി ആയിഷുന്. പിന്നെ ദുബായ് കടപ്പുറം വഴി അങ്ങ് കാലിഫോര്ണിയയിലേക്ക് വിട്ടോ.തിരിച്ചു വരണ്ട. വേറൊരു കാര്യം കൂടി ഉമ്മനോടും പെങ്ങമാരോടും സ്നേഹം കുറച്ചു കൂടുതലാണെന്ന് അറിയാം. അത് കൊണ്ട് എന്നെ ഒറ്റു കൊടുത്ത അനിയന് വേറെ പെണ്ണിനെ നോക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട. ഒന്നും പറയില്ല എന്റെ പൊന്നു. ഇനി എന്തെങ്കിലും ഒപ്പിക്കുമ്പോ മുൻകൂട്ടി പറഞ്ഞാൽ മതി. അല്ലെങ്കിൽ എനിക്ക് പേടിച്ചു അറ്റാക്ക് വരും. ആകെക്കൂടി ഒരു ഭാര്യയെ ഉള്ളൂ അത് വേണേൽ ആലോചിക്കാം അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . ഫോൺ വെച്ചു അവൾ താഴെക്ക് തന്നെ പോവുന്ന കണ്ടു.

അവന്റെ മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു. മണി 12ആയിട്ടും വരുന്നത് കാണാഞ്ഞു അവൻ മെല്ലെ താഴെ പോയി നോക്കി. അവൾ കയ്യിൽ സഞ്ചി കെട്ടി പാത്രം കഴുകുന്നത് കണ്ടു. അവരാരും അടുക്കളയിൽ വന്നില്ലെന്ന് അവന് മനസിലായി. അവൻ പോയി കിടന്നു. കുറച്ചു സമയം കഴിഞ്ഞു അവൾ വന്നു കിടന്നു. അവൻ ഉറങ്ങിയിരുന്നില്ല. അവളെ നോക്കി നല്ല ഉറക്കം ആണെന്ന് കണ്ടു. അവൻ എണീറ്റു അവളെ കൈ നോക്കി. ഒരു പാട് സമയം വെള്ളം തട്ടിയത് കാരണം ചുറ്റും ചുവപ്പടിച്ചിരുന്നു. വിരൽ ചെറുതായി വീക്കവും ഉണ്ട്. അവൻ എണീറ്റു പോയി മുറിവിൽ വെക്കുന്ന ഒരു ഓയിൻമെന്റ് എടുത്തു വന്നു കയ്യിൽ പുരട്ടി കെട്ടികൊടുത്തു. അവൻ എണീറ്റു വരുമ്പോൾ അവളെ കാലിൽ നോട്ടം പതിഞ്ഞു. ആ കറുത്ത ചരട് കണ്ടതും അവന്റെ മുഖം മങ്ങി. അവൻ ഒരു കത്രിക എടുത്തു അത് മുറിച്ചു കളഞ്ഞു. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story