💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 23

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്റെ കാല്.... എന്റെ ചരട്..... എനിക്ക് ഇഷ്ടമുള്ളിടത്തു കെട്ടും. എനിക്കിഷ്ടല്ല കെട്ടുന്നത്. നിന്റെ ഇഷ്ടം നോക്കാൻ ഞാനാരാ നിന്റെ കെട്ടിയോളോ അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല. ഇക്കണക്കിനു പോയാൽ ഇഷ്ടമല്ലെന്ന് പറഞ്ഞു ഉറങ്ങികിടക്കുമ്പോ എന്റെ തലയും വെട്ടുമല്ലോ. ചിലപ്പോൾ വെട്ടിയെന്നും ഇരിക്കും. പേടിയുണ്ടെങ്കിൽ കൂടെ കിടക്കണ്ട. ചുളുവിൽ റൂമിൽ നിന്നും പുറത്താക്കാണല്ലേ. അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ എന്നെ കൂട്ടണ്ട. ഒന്ന് മിണ്ടാതിരിക്കോ നേരം വെളുത്തപ്പം തൊട്ട് തുടങ്ങീതാ കീരൻ കീരിയെ പോലെ ചിലക്കാൻ. നിർത്തി ചിലകുന്നില്ല. പക്ഷേ എന്റെ കാര്യത്തിൽ ഇടപെടേണ്ട. ഞാൻ ഇനിയും കെട്ടും. അവൾ ഒരു ചരട് എടുത്തു കൊണ്ട് വന്നു. കട്ടിലിൽ കാൽ കയറ്റി വെച്ചു. അവനെ നോക്കി കൊണ്ട് കാലിൽ കെട്ടി. നിന്നോടല്ലേ കെട്ടണ്ടന്ന് പറഞ്ഞേ. അവൻ അവളെ കാലിൽ പിടിച്ചു. നീയെന്താ കാണിക്കുന്നേ. കാലിൽ നിന്ന് വിടെടോ. അവന്റെ കയ്യിൽ കത്രിക കണ്ടു.

മുറിക്കാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു. നിനക്കെന്താ വട്ടായോ. ഞാൻ കാലിൽ കെട്ടുന്നതിന് നിനക്കെന്താ. അവൾ പോവാൻ നോക്കിയതും അവൻ അവളെ കയ്യിൽ വലിച്ചു ബെഡിലേക്കിട്ടു. അവൾ എഴുന്നേൽക്കാൻ നോക്കുന്നതിന് മുന്നേ അവൻ കൈ കൊണ്ട് ആ ചരട് വലിച്ചു പൊട്ടിച്ചു. അവൾക്ക് നന്നായി വേദന എടുത്തു. കാലും തടവികൊണ്ട് എണീറ്റു അവൾ അവനെ ദേഷ്യത്തോടെ നോക്കി. ഉണ്ടകണ്ണും ഉരുട്ടി ഇങ്ങനെ നോക്കല്ല. യക്ഷിയെ പോലുണ്ട് കാണാൻ. പേടിച്ചു പോകും. നീ നോക്കിക്കോ ഞാൻ ഇനിയും കെട്ടും. കെട്ടിക്കോ ഞാൻ മുറിച്ചു കളയുകയും ചെയ്യും. കെട്ടണ്ടെന്ന് പറഞ്ഞ കെട്ടണ്ട. അവൾ തലയിണ എടുത്തു അവനെ എറിഞ്ഞു. അവൻ അത് കാച് ചെയ്തു തിരിചെറിഞ്ഞു. ഇറങ്ങി പോടീ അവിടുന്ന്. കോളേജിൽ പോകാൻ ടൈമായൊണ്ട് അവൾ പിന്നെ ഉടക്കാൻ നിന്നില്ല. വന്നിട്ട് കാണിച്ചു തരാം സഫു അരാണെന്ന്. അവൾ അതും പറഞ്ഞു പോയി. **

അവൾ കോളേജിലേക്ക് പോകാൻ റെഡിയായി. പോകുന്നതിനു മുൻപ് അടുക്കളയിലേക്ക് ഒന്നെത്തി നോക്കി. ഉമ്മ ദോശ ചുടുന്നത് കണ്ടു. അവൾ പോട്ടെന്നു ചോദിച്ചു ഇറങ്ങി. അതികം എന്നോട് ഒന്നും മിണ്ടാറില്ല. എന്നാലും അങ്ങോട്ട്‌ പോയി എന്തെങ്കിലും മിണ്ടികൊണ്ട് ഇരിക്കും. ആയിശയുടെ റൂമിൽ ഒന്ന് കേറി നോക്കി. ഹാരിസ്ക അവളുടെ വായിൽ ദോശ വെച്ചു കൊടുക്കുന്നത് കണ്ടു. കൊള്ളാല്ലോ . ഇത്രയും പുരോഗതി വിചാരിച്ചില്ല. വാതിലെങ്കിലും ഒന്ന് ലോകിട്ടോടെ മക്കളെ. നീയുള്ളത് മറന്നു ഒരു കള്ളചിരിയോടെ ഹാരിസ്ക പറഞ്ഞു. ആയിഷയുടെ മുഖത്ത് നാണം കണ്ടു. എനിക്കിട്ട് വെച്ചതാണെന്ന് മനസിലായി.ഞാനെ ഇങ്ങനെ കയറി വരുന്നല്ലേ. ദിസ്‌ ഈസ്‌ സഫ്ന സ്റ്റൈൽ. എന്നെ പോലെ ഞാനെ ഉള്ളൂ. അത് കൊണ്ടല്ലേ നിന്നെ ഞാൻ ഇങ്ങോട്ട് തന്നെ കൊണ്ട് വന്നേ. ആ കണക്കും ഞാൻ വൈകാതെ തീർക്കുന്നുണ്ട്. അവൾ മെല്ലെ പറഞ്ഞു നീ എന്തേലും പറഞ്ഞോ ഏയ്‌ ഇല്ല. ക്ലാസ്സിന് പോകാൻ ടൈമായിന് പറഞ്ഞത. നീ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ ആയിഷ ചോദിച്ചു. കഴിച്ചു. ഒന്നും കഴിച്ചില്ല.

ആയിഷ ഉള്ളപ്പോൾ കിച്ചണിൽ എപ്പോ വേണേലും കയറാം എന്ത് വേണമെങ്കിൽ കഴിക്കാം. ഇന്ന് ഉമ്മയാണ് ഉള്ളത്. അത് കൊണ്ട് ആ വഴിക്ക് പോയില്ല. ആരും വിളിച്ചും ഇല്ല. വിശപ്പിന്റെ വിളിയാളം തുടങ്ങിയിട്ടുണ്ട് കാന്റീൻ പോയിട്ട് വേണം വല്ലതും കഴിക്കാൻ. അവൾക്ക് അവളെ വീട് ഓർമ വന്നു. കഴിക്കാൻ പിറകെ പ്ലേറ്റ് എടുത്തു വന്നു വായിൽ വെച്ചു തരും.പിറന്നവീട് എന്നും കൊട്ടാരം തന്നെ. അവൾ വേദനയോടെ ഓർത്തു. ഞാൻ പോട്ടെ. പോകാൻ നോക്കുമ്പോഴ ഫൈസി കയറി വന്നത്. കാറിന്റെ ചാവി വാങ്ങാനാ വന്നത്. വാങ്ങി പോകുമ്പോൾ ഇക്ക വിളിച്ചു . നീ എവിടെക്ക. എനിക്ക് ഫ്രണ്ടിന്റെ കൂടെ ഒരു സ്ഥലം വരെ പോകണം. ഇന്നലെ ഞാൻ പറഞ്ഞിരുന്നില്ലേ. ആ മറന്നു. പിന്നെ പോകുമ്പോൾ ഇവളെ കോളേജിൽ ഡ്രോപ്പ് ചെയ്തേക്ക് ആ വഴിക്കലെ നിനക്കും പോകണ്ടേ. എന്റെ കൂടെ അജുവും വേറൊരു ഫ്രണ്ടും ഉണ്ട്. അതിനെന്താ അവര് പിറകിൽ ഇരുന്നോളും വേണ്ട ഞാൻ ബസ്സിന് പൊയ്ക്കോളാം പറഞ്ഞത് കേട്ട മതി.

രണ്ടാൾക്കും ഒരു വഴിക്ക് തന്നെയല്ലേ പോകേണ്ടത് പിന്നെന്താ വാ. ഫൈസി അവളെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു. ഇക്കാന്റെ മുന്നിൽ നിന്ന് ഒരു സീൻ ആകണ്ടന്ന് കരുതി അവന്റെ കൂടെ പോയി. അവന്റെ മുഖത്ത് നിന്നും കൂടെ വരുന്നത് ഇഷ്ടമല്ലെന്ന് അവൾക്കു മനസ്സിലായിരുന്നു. അജുവും വേറൊരാളും ഉള്ളത് കൊണ്ട് അവിടെ നിന്നും ഒന്നും അവന് പറയാൻ പറ്റിയില്ല. അവർ രണ്ടു പേരും പിറകിൽ കയറി. മുന്നിൽ കയറാൻ നേരം ഫൈസിയെ ഇടം കണ്ണിട്ട് നോക്കി. കടന്നൽ കുത്തിയ പോലെയുണ്ട് മുഖം. എന്നെ ബസ്റ്റോപ്പിൽ ഇറക്കിയ മതി. അവൾ പറഞ്ഞു. ആ വഴിക്ക് തന്നെയാ ഞങ്ങൾക്കും പോകണ്ടേ. അവിടെ ഇറങ്ങാം. ഇനി ഞങ്ങളെ കൂടെ വരുന്നത് കൊണ്ടാണേൽ ഇറങ്ങിക്കോ. അജു പറഞ്ഞു നിങ്ങൾക്കു വിഷമം ആകുന്നു കരുതിയാ. അങ്ങനെ പറഞ്ഞേ. സോറി. കൂടെയുള്ള കക്ഷിയെ അജു പരിജയപെടുത്തി തന്നു. അവൾ സലാം ചൊല്ലി. അയാൾ തിരിച്ചും. കുറേ സമയം മുഖത്തേക്ക് തന്നെ നോക്കി. പിന്നെ അത്ഭുതത്തോടെ നോക്കുന്ന കണ്ടു. സഫ്നയല്ലേ എന്നെ ഓർമ്മയുണ്ടോ അവൾ കുറേ ആലോചിച്ചു

എവിടെയും ഓർമ കിട്ടിയില്ല. ഇതേത് കുരിശനാവോ. നമ്മൾ തമ്മിൽ പരിജയപെട്ടിരുന്നു. സുനീറിന്റെ ഫ്രണ്ടാ. അവന്റെ പെങ്ങളെ കല്യാണത്തിന് സ്വർണ്ണം കൊടുത്തത് താനല്ലേ . ടാ ഫൈസി നിന്റെ ഭാര്യയാണോ ഇവൾ. എന്നാലും രണ്ടാളും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. അവന് ഇടം കൈ കൊണ്ട് കൊടുക്കുന്നത് വലം കൈ അറിയരുതെന്ന അതാ ആരോടും പറയാഞ്ഞേ. വലിയ മനസ്സാ അവന്. അജു ആക്കി പറഞ്ഞതാണെന്ന് ഫൈസിക്ക് മനസിലായി.അവൻ കണ്ണാടിയിലൂടെ നോക്കി കണ്ണുരുട്ടി. നീ പോടാന്ന് അവൻ തിരിച്ചു പറയുകയും ചെയ്തു. ഫൈസിടെ ഫ്രണ്ടെന്ന് പറഞ്ഞവൻ പിന്നെ അവളെ പുകഴ്ത്തി പറയുന്നത് കേട്ട് അവൾക്ക് സ്വയം തോന്നി ഞാൻ ഒരു മാലാഖയാണെന്ന്. അമ്മാതിരി തള്ളയിരുന്നു. കുറച്ചു ഓവറല്ലെന്ന് അവൾക്കും തോന്നി.

ഫൈസിയുടെ ഇടക്കിടക്ക് ഉള്ള ഹോണടിയും കാർ വെട്ടിക്കലും ബ്രേക്ക്‌ ഇടലുമൊക്കെ കണ്ടപ്പോൾ അവൾക് മനസിലായി പറയുന്നതൊന്നും ഇഷ്ടപെടുന്നില്ലെന്ന്. അത് കൂട്ടാനെന്ന വണ്ണം അവൾ അവരോട് കൂടുതൽ സംസാരിച്ചു കൊണ്ടിരുന്നു. പെട്ടന്ന് അവൻ കാർ നിർത്തി. എല്ലാവരും അവനെ നോക്കി. ചെക്കിങാണെന്ന് തോന്നുന്നു. നീണ്ട നിരതന്നെ ഉണ്ടായിരുന്നു അവിടെ. അവൾക്ക് പണി കിട്ടീന്ന് മനസിലായി. കോളേജിൽ ആണെങ്കിൽ ടൈമും ആയി. അവൾ ഫൈസിയെ നോക്കി. ഇപ്പോഴെങ്കിലും തീരുമോ ഇത്. ടൈമായി പോകാൻ. ഇന്ന് എക്സാം ഉണ്ട്. അത് കേട്ടതും എൽ ഇ ഡി ബൾബ് പോലെ അവന്റെ മുഖം പ്രകാശിക്കുന്നത് അവൾ കണ്ടു. അവൻ സീറ്റ് ബെൽറ്റ് ശരിയാക്കുന്നത് പോലെ അവളെ അടുത്തേക്ക് വന്നു മേലെ പറഞ്ഞു. നിനക്ക് ഇത് കിട്ടണം. ഇപ്പോഴാ എനിക്ക് സന്തോഷം ആയത്. മേലിൽ ഇനി എന്റെ വണ്ടിയിൽ കയറരുത്. സത്യം പറയാലോ സന്തോഷം കൊണ്ട് തുള്ളിചാടണമെന്നുണ്ട്. അവൾക്ക് തിരിച്ചു രണ്ടു പറയണം എന്നുണ്ടായിരുന്നു അവരുള്ളോണ്ട് കടിച്ചു പിടിച്ചു നിന്നു.

എന്താ രണ്ടാളും തമ്മിൽ ഒരു ഗൂഢാലോചന. ഇവൾക്ക് എക്സാമിന് ടൈമായിന്ന് പറയാരുന്നു. എന്നാ നീ പോയി അവരോട് സംസാരിച്ചു നോക്ക് അജു ഫൈസിയോട് പറഞ്ഞു. നീ പോയി പറഞ്ഞിട്ട് വാ എന്നെ കൊണ്ട് പറ്റില്ല. എനിക്ക് ഈ പോലിസ്കാരെ കാണുന്നതേ അലർജിയ അവൻ കൈ മലർത്തി. പോയി പറഞ്ഞ വിടോ അവൾ അജുവിനോട്‌ പ്രതീക്ഷയോടെ ചോദിച്ചു. അവളെ മുഖത്തേ സങ്കടം കണ്ടതും അവന് പാവം തോന്നി. ഫൈസി ഒന്നും ചെയ്യില്ലെന്ന് അവന് അറിയാമായിരുന്നു. നീ വാ നമുക്ക് നോക്കാം. വിട്ടില്ലെങ്കിൽ വേറെ വണ്ടി ആക്കിതരാം. അപ്പുറത്തെ സൈഡ് വഴി വാഹനങ്ങൾ എല്ലാം പോകുന്നുണ്ട്. അവൻ ഇറങ്ങാൻ നോക്കിയതും മറ്റേ കക്ഷി തടഞ്ഞു. പോയിട്ട് ഒരു കാര്യം ഇല്ല. ആ എസ് ഐ ഒരു ചൂടനാ. അയാളെ കാണാനാ നമ്മൾ പോകുന്നത് തന്നെ. വല്ലാത്തൊരു മുരടൻ. ഇരുട്ടടി അടിക്കാൻ തോന്നും സംസാരം കേട്ടാൽ. ഇയാൾ കാരണം ഞാൻ പെട്ട പൊല്ലാപ്പ് ഒന്നും പറയണ്ട. ഇന്ന് ഒന്നും നടന്നില്ലെങ്കിൽ ഈ കുരിപ്പിന്റെ കാല് പിടിക്കാന നിങ്ങളെയും കൂട്ടി പോകുന്നേ.

അജു ഇറങ്ങാതെ ഡോർ അടച്ചു. സോറി സഫു. ഫൈസിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മുഖം അടച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി അവൾക്ക്. ഇടക്ക് അവൻ മൂളിപ്പാട്ടും പാടുന്നുണ്ട്. ഇനിയെന്താ വഴിയെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ എസ്‌ഐ യും രണ്ടു കോൺസ്റ്റബിൾ അവരെ കാറിനു അടുത്തൂടെ പോയത്.അവൾ ഡോർ തുറന്നു പുറത്തിറങ്ങി. Excusme സർ. യെസ്. എസ് ഐ തിരിഞ്ഞു നോക്കി. സർ എനിക്കിന്ന് എക്സാം ആണ്. അതിന് ഞാനെന്തു വേണം എനിക്ക് പോകണം. കുറേ ടൈം ആയി വെയിറ്റ് ചെയ്യുന്നു. താൻ മാത്രമല്ലല്ലോ വേറെയും കുറേ ആൾകാറില്ലേ അവരും വെയിറ്റ് ചെയ്യുന്നത് കണ്ടില്ലേ. സർ പ്ലീസ്.... കോളേജിൽ എത്താൻ ലേറ്റ് ആവും. ഒന്ന് വിട്ടിരുന്നെങ്കിൽ.... തനിക്കു മാത്രമേ തിരക്കുള്ളോ.... അയാൾ ശബ്ദം ഉയർത്തി.. പബ്ലിക്കിനെ വിഷമിപിച്ചല്ല നിങ്ങളെ ഡ്യൂട്ടി ചെയ്യേണ്ടത്. പ്ലീസ് ലീവ് മി സർ. ഹ ആരിത് അങ്കമാലിയിലെ പ്രസിഡന്റോ. പ്രസിഡന്റിന്റെ ഓഡർ വന്നു ഒന്ന് മാറികൊടുക്കാൻ പറ എല്ലാരോടും. അയാൾ കളിയാക്കി കൊണ്ട് പറഞ്ഞു.

മറ്റു രണ്ടു പേരും ചിരിക്കാൻ ഒപ്പരം കൂടി. ടാ ഫൈസി അവളെ വിളിച്ചിട്ട് വാ . അല്ലെങ്കിൽ സീൻ ആവും . ആ എസ് ഐ ആൾ ശരിയല്ല. ഇവൾക്ക് ഇതെന്തിന്റെ കേടാ. നാശം ... അവൻ കാറിൽ നിന്നും പുറത്തിറങ്ങി. ചിരിക്കാൻ ഞാനൊന്നും പറഞ്ഞില്ല. പബ്ലിക്കിനെ സഹായിക്കാന പോലീസ്. അല്ലാതെ ബുദ്ധിമുട്ടിപ്പിക്കാനല്ല. ഒന്നുകിൽ കൂടുതൽ പൊലീസുകാരെ കൊണ്ട് വേഗത്തിൽ ചെക്കിങ് തീർക്കണം. അല്ലെങ്കിൽ പബ്ലികിന് ബുദ്ധി മുട്ടില്ലാത്ത രീതിയിൽ ചെയ്യണം. ഞങ്ങളെ നിയമം പഠിപ്പിക്കുന്നോ .നീയാരാടി അതിന് നിന്റെ അമ്മായിടെ മോള്. മുന്നിൽന്ന് വണ്ടി എടുത്തു മാറ്റടോ എല്ല്ലാവരും ഞെട്ടി തരിച്ചു അവളെ നോക്കി. ഫൈസി വേഗം അവളെ അടുത്തേക്ക് പോയി. നീ ഒന്നിങ്ങു വന്നേ. വേണ്ടാത്ത പ്രശ്നം ഉണ്ടാകാൻ ഇറങ്ങികോളും. അവൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പറഞ്ഞു.

അങ്ങനെ അങ്ങ് പോകാൻ വരട്ടേ. എസ് ഐ അടുത്തേക്ക് വന്നു ഡോർ അടച്ചു. സോറി സർ എക്സമിനു ടൈമായി ആ ടെൻഷനിൽ പറഞ്ഞു പോയതാ. ഫൈസി പറഞ്ഞു . എന്നാ മോൻ വിട്ടോ. അമ്മായിടെ മോളെ കുറച്ചു നിയമം പഠിപ്പിച്ചു വീട്ടിൽ കൊണ്ട് പോയി ഒരു ടീ യൊക്കെ കൊടുതിട്ട കോളേജിൽ വിട്ടേക്കാം. അയാൾ അവളെ കയ്യിൽ പിടിച്ചു. കയ്യീന്ന് വിട് സാറെ. അയാൾ ഫൈസിയെ തന്നെ നോക്കി. ഇല്ലെങ്കിലോ. ഇവളെ ഡ്യൂട്ടി ചെയ്യാൻ തടസ്സം നിന്നു. അത് കൊണ്ട് ഞാൻ സ്റ്റേഷനിൽ വരെ ഒന്ന് കൊണ്ട് പോവ്വാ. എന്നാ സാർ കേസെടുത്തോ. ഞാൻ നോക്കി കൊള്ളാം ബാക്കി. അല്ലാതെ ദേഹത്ത് തൊട്ടുള്ള കളി വേണ്ട സാറെ. അവൻ ബലമായി കൈ എടുത്തു മാറ്റി . അവൾ എസ് ഐ യെയും ഫൈസിയെയും നോക്കി. അയാൾ അവളെ കയ്യിൽ പിടിക്കാൻ വീണ്ടും നോക്കിയതും അവളെ പിറകിലെക്ക് ആക്കി അവൻ മുന്നിൽ നിന്നു. വിട്ടേക്ക് സാറെ. കേസ് ആക്കുവാണേൽ ഞങ്ങൾ വന്നോളാം. അവളെ തൊട്ടുള്ള കളി വേണ്ട. തൊട്ടാൽ നീയെന്തു ചെയ്യും.

നിന്റെ ആരാ ഇവള്. എന്ത് വേണേലും ചെയ്യും. എന്റെ ഭാര്യയാ അവൾ. സാർ സീൻ ആകണ്ട. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ ആരെയും പേടിക്കുകയും വേണ്ട. കേസ് ആക്കുവാണേൽ അതും ആവാം. ഭാര്യ... അവൻ പറയുന്നത് കേട്ട് അവൾക്ക് എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു. അയാൾ ഫൈസിയെ അടിമുടി നോക്കി. മസിലില്ലേലും ഗഡ്സ് ഉണ്ട്. ഐ ലൈക് ഇറ്റ്. അല്ലേലും സമീർക്കയുടെ സെലെക്ഷൻ തെറ്റില്ലല്ലോ. ഫൈസി അയാളെ തന്നെ നോക്കി. ഇയാൾക്ക് സമീർക്കയെ അറിയോ. ഫൈസിയുടെ നോട്ടം കണ്ടു അവനെ നോക്കി പുഞ്ചിരിച്ചു. അമ്മായിടെ മോളേ എന്നെ ഒന്ന് പരിജയപ്പെടുത്തികൊടുക്കെടി അളിയന്. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി. എന്റെ അമ്മായിടെ മോൻ തന്നെയാ ഇത്. മാ ബ്രോ സാലിം അൻവർ. എന്റെ കാർനോർടെ മോനാ. സമീർക്കയുടെ മൂത്ത ഇക്കാന്റെ. ട്രയിനിങ് ടൈമായൊണ്ട് മാര്യേജിൻ ഉണ്ടായിരുന്നില്ല. ഫൈസിക്ക് നേരെ അവൻ കൈ നീട്ടി. ചുമ്മാ എങ്ങനെ യുണ്ടെന്ന് ടെസ്റ്റ്‌ ചെയ്തതാ. വീട്ടിൽ വരാൻ ഇരിക്കുകയായിരുന്നു പരിജയപെടാൻ.

ടാ എനിക്ക് ടൈമില്ല. ഇതെപ്പോ തീരും. ചെക്കിങ് ഒന്നും അല്ല. ചെറിയൊരു ആക്സിഡന്റ്. ടൈമെടുക്കും. ഇനിയെന്താ ചെയ്യാ. നിന്നെ വേണേൽ ഞാൻ ഡ്രോപ്പ് ചെയ്യാം. ഇവർ പിന്നെ വരട്ടെ. അവൾ ബാഗും എടുത്തു അവന്റെ കൂടെ പോയി. അജു പോട്ടെ. മറ്റേയാളോടും തലയാട്ടി. ഫൈസിയെ ഒന്ന് നോക്കി. അവൻ മുഖം തിരിച്ചു. സാലിമിന്റെ തൊപ്പി എടുത്തു അവൾ തലയിൽ വെച്ചു സെൽഫി എടുക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒക്കെ കണ്ടു അവർ മൂന്നു പേരും പരസ്പരം നോക്കി. പോകാൻ നേരം അവൾ തിരിഞ്ഞു നോക്കി. ഫൈസി അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു. അവളെ മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു. ഭാര്യ. അതോർത്തതും തന്റെ ശരീരത്തിൽ ഒരു കോരിത്തരിപ്പ് പോലെ തോന്നി. അവൻ എന്നെ ഈ ജന്മം ഭാര്യയായി അംഗീകരിക്കോ ആ ചിന്ത വന്നതും മുഖതെ സന്തോഷം എവിടെയോ പോയി മറഞ്ഞു. അൻസിക്കും മോനും സുഗണോടീ. വന്നിട്ട് അവിടേം പോയില്ല. ജോയിൻ ചെയ്യേണ്ട തിരക്കായിരുന്നു. ഏത് അൻസിക്ക സമീർക്കയുടെ അൻസിക്കോ ഫൈസിയുടെ അൻസിക്കോ ഫൈസിയുടെ അൻസി......

അവന്റെ കാൽ ബ്രെക്കിൽ അമർന്നു. എന്താ ഞെട്ടിയെ ടീ....ഞാൻ.... നീയിതെപ്പോ അറിഞ്ഞു. എനിക്ക് വെറും ഇൻവെസ്റ്റികഷൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സമീർക്കയായിരുന്നു ചെയ്തത്. അവൻ ഒരു നിമിഷം ആലോചിച്ചു . നിന്റെ ഹസ്ബന്റ്ന്റെ പേരെന്താ തലപുണ്ണാക്കണ്ട ആ ഫൈസി തന്നെയാ ഈ ഫൈസി. കണ്ടിട്ട് മനസിലായില്ലേ ഇല്ലെടീ .അവനറിയോ അതെല്ലാം. ഇല്ല . പറഞ്ഞില്ല. പറയണം. ഞാനറിഞ്ഞിട്ട് കുറച്ചു ദിവസേ ആയുള്ളൂ. പിന്നെങ്ങനെയാ ഈ വിവാഹം നടന്നത് .സമീറകഎങ്ങനെ ഇതിന് സമ്മതിച്ചു .അവൾ എല്ലാം പറഞ്ഞു കൊടുത്തു . അവൻ തലയിൽ കൈ വെച്ചു അവളെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. എന്താ ചിരിക്കുന്നെ ആദ്യം സമീർക്ക. .....പിന്നെ ഞാൻ ..തല്ല് കിട്ടോ. അവന്റെ ലൈഫിലെ വില്ലൻമാരല്ലേ ഞങ്ങൾ .അവന് തല്ലാനുള്ള ധൈര്യം ഉണ്ടെന്ന് ഇപ്പൊ കണ്ടതാ. പോലീസാണെന്നൊന്നും നോക്കുന്നു തോന്നുന്നില്ല. കിട്ടാൻ ചാൻസുണ്ട് നിങ്ങൾക്കല്ല എനിക്ക്. നിന്റെ കയ്യിൽ പിടിച്ചതിന് എന്റെ കയ്യിൽ അവൻ പിടിച്ച പിടിയുണ്ടല്ലോ.

അതിലുണ്ടെടി ഒരാണിന്റെ തന്റേടം.നിന്നോടുള്ളകെയറിങ്. എനിക്ക് നന്നായിബോധിച്ചു അവനെ. അൻസിക്ക് അന്നേ കൊടുക്കാമായിരുന്നു. നിന്നെക്കാൾ ചേർച്ച അവൾക്ക.അവൻ നിരാശയോടെ പറഞ്ഞു. ജസ്റ്റ്‌ മിസ്സ്‌. അവൾ അവനെ പിടിച്ചു നുള്ളി. പറയെടോ കൊരങ്ങാ ആർക്കാ ചേർച്ച. നുള്ളെല്ലെഡി തെണ്ടീ. നിനക്ക് തന്നെയാ ചേർച്ച. ഇനി അങ്ങനെയല്ലേ പറയാൻ പറ്റു. അവൾ വീണ്ടും നുള്ളാൻ നോക്കിയതും അവൻ സോറി പറഞ്ഞു. ഫൈസിയോടും പറയണം സോറി. വിശദമായി പരിജയപെടാൻ വരുന്നുണ്ട് ഞാൻ. *** വൈകുന്നേരം കോളേജ് വിട്ടു വന്നതും അവൾ റൂമിലേക്ക് പോയി. ബാൽക്കണിയിൽ ഫൈസി നിൽക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ മുന്നിൽ പോയി നിന്നു. ചുരിദാറിന്റെ പാന്റ് കുറച്ചു മുകളിലോട്ട് കയറ്റി അവിടെ പോയി കാലിൽ കാല് കയറ്റി വെച്ചു ഇരുന്നു. ഫൈസി അവളെ കാൽ നോക്കി. രണ്ടു കാലിലും മൂന്നാല് പ്രാവശ്യം ചരട് കെട്ടിയിട്ടുണ്ട്. ഒരു യുദ്ധത്തിന് ഒരുങ്ങി തന്നെയാണ് അവൾ വന്നതെന്ന് അവന് മനസിലായി.അവന്റെ മുഖത് യാതൊരു മാറ്റവും അവൾ കണ്ടില്ല.

ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ ഇനി. ഇവനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. നീ എപ്പോഴാ വന്നേ. ചായ കുടിച്ചോ. പെട്ടെന്നുള്ള ചോദ്യം കേട്ടു. അവൾ കണ്ണും മിഴിച്ചു അവനെ നോക്കി. ഫൈസി തന്നെയല്ലേ ഇനിയിത്. എനിക്ക് ആള് മാറിയൊന്നും ഇല്ലല്ലോ. എനിക്ക് വേണേൽ ഞാൻ കുടിച്ചോളാം. എന്താ നിനക്ക് വേണോ വേണ്ട. പിന്നെ ക്ലാസ്സ്‌ഒക്കെ എങ്ങനെ എക്സാം തീർന്നോ. എന്തോ കാര്യായിട്ട് ഉണ്ടല്ലോ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേർക്ക് നേരെ പറയ്. വളച്ചു മൂക് പിടിക്കണ്ട. അവൻ അവളെ മുന്നിൽ വന്നിരുന്നു. അവൾ എന്താന്ന് പുരികം ഉയർത്തി ചോദിച്ചു. ഇന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ഫ്രെണ്ടില്ലേ അവന് ഒരു ഹെല്പ് വേണം. എന്റെയോ. നിന്നിലൂടെ മറ്റൊരാളുടെ മനസിലായില്ല സാലിം അൻവറിന്റെ. അവന്റെ പാസ്സ് പോർട്ട്‌ സാലിമിന്റെ കയ്യില. സാലിമുമായി അവനൊന്നു ഉടക്കി. ഇപ്പൊ പാസ്സ്പോർട്ട്‌ കൊടുക്കുന്നില്ല. വേണമെങ്കിൽ കേസ് കൊടുക്കാന പറയുന്നേ. അങ്ങനെ ചെയ്‌താൽ ടൈം എടുക്കും. അവന് അടുത്തയാഴ്ച്ച ഗൾഫിലെക്ക് പോകണം. നീ പറഞ്ഞ സാലിം കേൾക്കുന്ന അവൻ പറയുന്നേ.

അവൻ പറഞ്ഞു നിർത്തി അവളെ മുഖത്തേക്ക് തന്നെ നോക്കി. അപ്പൊ അതാണ്‌ കാര്യം. വെറുതെയല്ല ചരട് കെട്ടിയിട്ട് ചൂടാവാഞ്ഞത്. ഇത് വരെ ഇല്ലാത്ത സ്നേഹപ്രകടനവും. അവനെന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്.ഞാൻ പറഞ്ഞാൽ അവൻ കേൾക്കുകയും ചെയ്യും. ബട്ട്‌ ഞാൻ പറയില്ല. ഐ ആം വെരി വെരി സോറി. സഫു പ്ലീസ്...... ഈ കാര്യത്തിൽ വാശി കാണിക്കല്ല. അവനോട് നോ പറയാൻ എനിക്ക് പറ്റില്ല. അത് കൊണ്ട. നിന്റെ ഫ്രണ്ട്... നിന്റെ കാര്യം. അതിന് ഞാനെന്തിനാ സഹായിക്കുന്നെ. എനിക്കെന്താ അതിൽ കാര്യം. അവൾ എണീറ്റു പോയി. പകരം നീ എന്ത് പറഞ്ഞാലും അവൻ കേൾക്കും അവന് പാസ്സ്പോർട്ട്‌ കിട്ടിയേ തീരൂ. അത് കേട്ടതും അവളൊന്ന് നിന്നു. നീ ഇപ്പൊ എന്താ പറഞ്ഞേ. നീ പറഞ്ഞത് എന്ത് വേണേലും അവൻ കേൾക്കുന്ന്. അവൾ ചിന്തിക്കുന്നത് പോലെ താടിക്ക് കയ്യും കൊടുത്തു നിന്നു.

അവൻ വേണ്ട നീ ഞാൻ പറയുന്നത് പോലെ കേൾക്കണം പറ്റോ. ഞാനോ..... അവനല്ലേ സഹായം ചെയ്തു കൊടുക്കുന്നത്. അപ്പൊ അവനല്ലേ ചെയ്യണ്ടേ. നിനക്ക് വേണ്ടിയാണല്ലോ ഞാൻ ചെയ്യുന്നേ. അല്ലാതെ അവനെന്റെ ആരും അല്ല. ആലോചിച്ചു പറയ്. എന്താ കാര്യം. നീ പറഞ്ഞത് ഞാൻ ചെയ്യണമെങ്കിൽ രണ്ടു ദിവസം നീ എന്റെ വീട്ടിൽ വന്നു താമസിക്കണം. എന്നെകൊണ്ടൊന്നും പറ്റില്ല. പറ്റില്ലെങ്കിൽ വേണ്ട. നീ പറഞ്ഞത് എനിക്കും പറ്റില്ല. അവന് അവളെ കൊല്ലണ്ട ദേഷ്യം വന്നു. ഏത് ഗതി കേട്ടനേരത്താണാവോ അവനേം കൂട്ടി വരാൻ തോന്നിയത്. അസ്സലൊരു ന്യൂസ്‌ വേൾഡ അത്. അവൾ പൊന്ന് കൊടുത്ത കാര്യം എല്ലാവരോടും പറഞ്ഞു ഒരേ വിളിയാണ്. ഇക്കാര്യം എങ്ങാനും ചെയ്തു കൊടുത്തില്ലെങ്കിൽ അത് മതി നേരെ തിരിച്ചു എന്നെ എല്ലാരുടെയും മുന്നിൽ നാണം കെടുത്താൻ. എന്നെ വിലയില്ലാത്തോണ്ട് ഞാൻ പറഞ്ഞത് അവളെ വീട്ടുകാർ കേട്ടില്ല എന്നും പറഞ്ഞു നോട്ടീസ്ടിക്കും. മുന്നിൽ വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് അവൻ സമ്മതം മൂളി. നിന്നെ എങ്ങനെ വിശ്വസിക്കും. കാര്യം നടന്നാൽ കാല് മാറിയാലോ. എനിക്ക് ഒറ്റ വാക്കേയുള്ളു.

വരുന്ന് പറഞ്ഞ വരും. പ്രോമിസ്. അവൾക്ക് ഉള്ളിൽ ചിരിയും വരുന്നുണ്ടായിരുന്നു.ഇവൻ എന്റെ വീട്ടിൽ.... ഈ ജന്മത്തിൽ നടക്കാത്ത കാര്യം ആയിരുന്നു. അവൾ ഫോണും എടുത്തു റൂമിലേക്ക് പോയി. സാലിയോട് കുറേ കെഞ്ചിയ ശേഷം ആണ് സമ്മതിചെ. അതും ഫൈസിടെ പേര് പറഞ്ഞോണ്ട്. അളിയൻ ആദ്യായിട്ട് പറഞ്ഞതല്ലേ കേട്ടില്ലെന്ന് വേണ്ട. അവൻ ഒക്കെ പറഞ്ഞു. അവൾ ഫൈസിയുടെ അടുത്തേക്ക് ചെന്നു. അവരോട് സ്റ്റേഷനിൽ പോകാൻ പറ. സാലി കൊടുത്തോലാംന്ന പറഞ്ഞു. അവൻ മൂളുക മാത്രം ചെയ്തു. ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ ചുമ്മാതല്ലല്ലോ. ആ നരകത്തിലേക്ക് വരുന്ന സമ്മതിച്ചോണ്ടല്ലേ. അത് നരകം അല്ല. സ്വർഗമാണ്. പിന്നെ നീ താമസിക്കാൻ വരുന്നോണ്ട് നരകം ആകാൻ ചാൻസുണ്ട്. പിശാജുകൾ നരകത്തിലല്ലേ താമസിക്കു. പിശാച് നിന്റെ ബാപ്പ. അങ്ങേരെ പോയി വിളിയെടീ. ബാപ്പാനെ പറയരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ട് ഉണ്ട്. ഒന്ന് പോടീ. പറഞ്ഞാൽ നീ എന്ത് ചെയ്യും. അവൾ ചുറ്റും നോക്കി.

അവന്റെ ഫോൺ അവിടെ കണ്ടു. അവളതെടുത്ത മിറ്റത്തേക്ക് ഇടാൻ കൈ നീട്ടി പിടിച്ചു. എന്തെങ്കിലും തിരിച്ചു ചെയ്തില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. സഫു വേണ്ട.... കളിക്കല്ലേ.... ഫോൺ താ..... ഇല്ല. നിന്നോട് പലവട്ടം പറഞ്ഞിട്ട് ഉണ്ട് ബാപ്പാനെ പറയരുതെന്ന്. ഒന്നുമില്ലെങ്കിലും പ്രായത്തെ ബഹുമാനിച്ചോടെ. ഇനി പറയില്ല ഫോൺ താ. സത്യം ഇട്ട്‌ പറ ഇനി പറയില്ലെന്ന്. അവൻ അവളെ അടുത്തേക്ക് വന്നു. അടുത്തേക്ക് വന്ന ഇപ്പൊ ചാടും. സത്യം ആയിട്ടും ചാടും. ഒന്നൂല്യ ഇക്കാക്ക. ഞങ്ങൾ ചുമ്മാ കൊച്ചു വർത്താനം പറഞ്ഞു ഇരിക്കരുന്നു അവൻ റൂമിലേക്ക് നോക്കി പറഞ്ഞു. അവൾ എണീറ്റു നിന്നു റൂമിലേക്ക് നോക്കി. ഇക്കാക്ക എപ്പോ വന്നു. അവളെ നോട്ടം തെറ്റിയതും അവൻ ഫോൺ പിടിച്ചു വാങ്ങി. അവൻ പറ്റിച്ചതന്ന് അറിഞ്ഞതും അവൾ ദേഷ്യത്തോടെ അവനെ നോക്കി. അവൻ ഫോണും പൊക്കിപ്പിടിച്ചു അവളെ കളിയാക്കി പോകാൻ നോക്കിയതും അവൾ കാൽ വെച്ചു. അവൻ തടഞ്ഞു വീണു. നോക്കി നടക്കണ്ടേ ഫൈസി.

എന്തെങ്കിലും പറ്റിയോ. അവൾ ഒന്നും അറിയാത്ത പോലെ അവന് നേരെ കൈ നീട്ടി. വാ എണീക്ക്. അവൻ അവളെ കയ്യിൽ പിടിച്ചു ഒറ്റവലി. എന്നെ തള്ളിയിട്ട് നീ എവിടേക്ക പോകുന്നേ. പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് എവിടെയും പിടിത്തം കിട്ടിയില്ല. അവൾ അവന്റെ ദേഹത്തോട്ട് തന്നെ വീണു. അവന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർന്നു. രണ്ടു പേരും ഒരു പോലെ ഞെട്ടി. അവൾ ഊരി പിടഞ്ഞു എണീറ്റു. അവനെ നോക്കി. തരിച്ചിരിക്കുന്നത് കണ്ടു. സോറി...... ഞാൻ.... അറിയാതെ. സോറി. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു താഴേക്ക് ഓടി. അവൻ കവിളിൽ കൈ ക്കൊണ്ട് തൊട്ടു. അവളെ ചുണ്ടുകൾ ഇപ്പോഴും അവിടെ ഉണ്ടെന്നു അവന് തോന്നി. വല്ലാത്തൊരു ഫീൽ അവന് അനുഭവപ്പെട്ടു. ഒരു നിമിഷം അവൻ കണ്ണടച്ച് നിന്നു. അൻസിയുടെ മുഖം മനസ്സിൽ ഓർത്തതും അവൻ കവിളിൽ അമർത്തിതുടച്ചു ബാത്‌റൂമിലേക്ക് പോയി. ഒരുപാട് പ്രാവിശ്യം മുഖം കഴുകി. നീയല്ലാതെ മറ്റൊരു പെണ്ണും എന്നെ തൊടണ്ട. അരിശം തീരാതെ അവൻ അവിടെ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. ***

അവൾ അടുക്കളയിലേക്ക് പോയി. വീട്ടിലെ പുതിയ അഥിതിയെ കണ്ടു സന്തോഷിക്കാനോ വേണ്ടയോ എന്നോർത്ത് നിന്നു. വേറാരും അല്ല പണിക്ക് ഒരു സെർവെന്റിനെ ആക്കിയിട്ടുണ്ട്. തന്റെ പ്ലാൻ എല്ലാം തകിടം മറഞ്ഞല്ലോ. ഇവർ ഇവിടെ ഉണ്ടായാൽ ഞാൻ വിചാരിച്ചതോന്നും നടക്കില്ല. ഇവരെ ഇവിടെ നിന്നും എങ്ങനെ ഓടിക്കും. അവൾ തല പുകഞ്ഞു ആലോചിച്ചു. ഒരു വഴി തെളിഞ്ഞതും അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു. ആർക്കിട്ട് പണിയാന മോളെ ചിന്തിക്കുന്നേ നിങ്ങടെ കെട്ടിയോൾക്ക്. പോകുന്നോർക്കും വരുന്നോർക്കും കൊട്ടാനുള്ള ചെണ്ടയല്ലേ അത്. ഇക്കാന്റെ മുഖത്ത് വിഷാദം നിറഞ്ഞൊരു പുഞ്ചിരി കണ്ടു ഹ വിട് മാഷേ ഞാനൊരു തമാശ പറഞ്ഞതാ അവളൊരു അനാഥയാ. ഓർമ വെക്കുന്നതിന് മുന്നേ ഉപ്പയും ഉമ്മയും മരിച്ചു. പിന്നെ ഒരു ബന്ധു വീട്ടിൽ ആട്ടും തുപ്പും സഹിച്ച ജീവിച്ചത്. ഇവിടെ വന്നപ്പോൾ എല്ലാരേം കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.

പൊന്നിൽ കുളിച്ചു വരുന്ന മരുമകളെ കാത്തിരുന്നിടത് വെറും കഴുത്തോടെ കയറി വന്ന മരുമകളെ ഉമ്മക്ക് പിടിച്ചില്ല. അതിന്റെ പേരിൽ ഇവിടെ എല്ലാരുടെയും കുത്തുവാക്കും കേട്ടു ജീവിക്കുന്നെ. ഒരിക്കൽ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവളെയും കൂട്ടി എവിടേക്കെങ്കിലും പോകാമെന്നു കരുതിയതാ. അവൾ വന്നില്ല. സ്വന്തം ഉപ്പന്റെയും ഉമ്മന്റേയും സ്ഥാനത്ത അവരെ കാണുന്നേ . അത് കൊണ്ട് ഞാൻ വരില്ലന്ന അവൾ പറഞ്ഞേ. ഉമ്മാന്റെ സമ്മതമില്ലാതെ ഈ വീടിന്റെ പടിയിറങ്ങില്ല അവൾ. ഒരു ടൂർ പോലും മര്യാദക്ക് പോയിട്ടില്ല. പോകാനിറങ്ങുമ്പോ ഉമ്മ എന്തെങ്കിലും ഇടങ്ങേറിടും. അവൾ വരില്ല. ആരോടും ഒരു പരാതിയും ഇല്ല. ഉമ്മാനെ കുറേ നന്നാക്കാൻ നോക്കിയതാ നന്നേയായിന്ന് മാത്രം. ഉമ്മാനോട് ഞാനും ഉടക്കാൻ പോകാറില്ല. എന്നെ പോലല്ല ഫൈസി അവൻ ഒന്നിനും ആരുടെയും അനുവാദം ചോദിക്കില്ല.

ചൂടൻ സ്വഭാവം കാരണം എല്ലാർക്കും പേടിയാ അവനെ. ആ ചൂടനെ എന്നിട്ട് എന്റെ തലയിൽ തന്നെ കെട്ടിവച്ചല്ലേ. ഞാനനുഭവിച്ചോട്ടേന്ന്. എന്ത് തെറ്റ ഞാൻ നിങ്ങളോടൊക്കെ ചെയ്തേ. ടീ ടീ വേണ്ടാട്ടോ. അവൻ ഉള്ളിൽ ഒരു പാവമാ പുറമേ കാണിക്കുന്ന ദേഷ്യം ഉള്ളു. ഉറങ്ങുമ്പോൾ അല്ലെ പാവം. അതെല്ലാരും അങ്ങനെ തന്നെയാ. അങ്ങനെയാണേൽ കണക്കായി പോയി. നീയും അത്ര പാവമൊന്നും അല്ലല്ലോ. പുന്നാരഅനിയനെ പറഞ്ഞപ്പോ വേഗം പൊള്ളിയല്ലോ. നമ്മൾ പുറത്തുന്ന് ഉള്ള ആളല്ലേ. വേണ്ടാത്ത പറയല്ലേ സഫു. നീയും എനിക്ക് അവനെപോലെ തന്നെയാ. ഞാൻ ചുമ്മാ പറഞ്ഞത.എനിക്കറിയാം എന്നെ ഒരുപാടിഷ്ടാന്ന്. പിന്നെ വേഗം പോയി പെട്ടിയും കിടക്കയും റെഡിയാക്കിക്കോ നാളെ ബാംഗ്ലൂർക്ക് ടൂർ പോകേണ്ടത. ആര് പോകാൻ. ഇക്കാക്കയും ആയിഷുവും നീയെന്താ കോമഡി പറയാ ഇക്കാക്ക പൊട്ടിചിരിച്ചു. അല്ല സീരിയസ.നാളെ പോകുന്നു. ടിക്കറ്റ് റെഡിയാക്കിക്കോ. ഞാൻ ഒറ്റക്ക് വേണേൽ പോകാ. ആയിഷു കൊന്നാലും വരില്ല . ഞാൻ കുറേ ട്രൈ ചെയ്തതാ. ഉമ്മാന്റെ സമ്മതം ഇല്ലാതെ മുറ്റത്തിറങ്ങില്ല അവൾ.

അത് ഇക്ക ഇത് ഞാൻ. വിത്യാസം ഉണ്ടേ. ഉമ്മാന്റെ സമ്മതം കിട്ടിയിട്ട് പോയത് തന്നെ. അതിനു ഞാനല്ലല്ലോ നിങ്ങളെ അയക്കുന്നെ ഉമ്മയല്ലേ ഉമ്മയോ അത് സ്വപ്നത്തിൽ നടക്കും. ഞാൻ നടത്തിക്കും ഇക്കാക്ക. നിങ്ങൾ പോയി റെഡിയായിക്കോ. പിച്ചും പേയും പറയുന്നത് നിർത്ത് സഫു. പോയി വല്ല ജോലിയും ഉണ്ടേൽ ചെയ്യ്. ജോലി ഉണ്ടല്ലോ നിങ്ങളെ നാട് കടത്തുന്നത്. പിന്നെ ഉമ്മ പറഞ്ഞാൽ പോകാൻ മടിയൊന്നും ഇല്ലല്ലോ. മെനക്കെടക്കാതെ ഒന്ന് പോയേ സഫു. നടക്കുന്നതെ സഫു പറയു. പറഞ്ഞ ചെയ്തിരിക്കും. പിന്നെ ഒരു ഹെല്പ്. ഉമ്മാനോട് നാളെ ഇക്കാക്ക മാത്രം ബാംഗ്ലൂർക്ക് പോവ്വുകയാണെന്ന് പറയണം. ഒരു ബിസിനസ് ട്രിപ്പ്‌. ഇക്കാക്ക വായും പൊളിച്ചു ഇരിക്കുന്ന കണ്ടു. വായടക്ക് ഈച്ച കേറും. ഞാൻ പറഞ്ഞത് പോയി ചെയ്യ്. അവൾ അകത്തേക്ക് പോയി. ഇക്കാക്ക അവളെ തന്നെ നോക്കി നിന്നു. നാളെ എന്തൊക്കെ സംഭവിക്കുമോ ആവോ *** രാത്രി കിടക്കാൻ നേരം ഫൈസി അവളെ നേർക്ക് ഒരു ജ്വല്ലറി ബോക്സ്‌ നീട്ടി. എന്താ ഇത്. അവനൊന്നും മിണ്ടാതെ അതവളെ മുന്നിൽ വെച്ചു.

അവൾ അതെടുത്തു തുറന്നു നോക്കി. പാദസരവും രണ്ടു വളയും. ഇതെന്തിനാ എനിക്ക്. നീ അന്ന് കൊടുത്തില്ലേ അതിന് പകരം വാങ്ങിയതാ. തിരിച്ചു കിട്ടുമെന്ന് കരുതിയല്ല കൊടുത്തത്. എനിക്ക് ഇത് വേണ്ട. അവൾ അതെടുത്തു അവന്റെ നേർക്ക് നീട്ടി. തന്നാൽ വാങ്ങിക്കൊള്ളണം തിരിച്ചു ഡയലോഗ് വേണ്ട. തരുന്നത് നിന്റെ ഇഷ്ടം വാങ്ങണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം. നിന്റെ ഇഷ്ടം എന്തുവേണേലും ആയിക്കോ. മറ്റുള്ളവരെ വേദനിപ്പിച്ചല്ല ഇഷ്ടങ്ങൾ നടപ്പിലാക്കേണ്ടത്. ഞാൻ എന്ത് ചെയ്തു അതിന്. ഇത് വേണ്ടാന്ന് പറഞ്ഞതാണോ. ഞാൻ സ്വീകരിച്ചു പോരെ. ആ പാദസരം കാലിൽ ഇട്ട് ചരട് അഴിച്ചു കളയ്. അങ്ങനെ വരട്ടെ. അപ്പൊ അതാണ്‌ കാര്യം. ഭീഷണി നടക്കില്ലെന്ന് അറിഞ്ഞപ്പോൾ റൂട്ട് മാറ്റിപിടിച്ചതാ അല്ലെ. സഫു പ്ലീസ് അതഴിച്ചു കളയ്. എനിക്ക് അത് കാണുംതോറും വട്ട് പിടിക്കുകയാ.ഞാൻ അകറ്റാൻ ശ്രമിക്കുന്ന കുറച്ചു

സ്വപ്‌നങ്ങൾ ഉണ്ടെനിക്ക്. അതിലേക്ക് കൂടുതൽ അടുപ്പിക്കുകയാ ഇത് ചെയ്യുന്നേ. എന്റെ കാലിലെ ചരടും നിന്റെ സ്വപ്‌നങ്ങൾ തമ്മിൽ എന്ത് ബന്ധ ഉള്ളത്. സഫു പ്ലീസ് ഇങ്ങനെ ടോർച്ചർ ചെയ്യല്ല.സഹിക്കുന്നതിന്നു ഒരതിരുണ്ട്. അത് പറയുമ്പോൾ അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. ഓക്കേ.. ഓക്കേ കൂൾ. ഞാനിത് അഴിക്കണം അത്രയല്ലേ ഉള്ളു. അഴിക്കാം. പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം. പറയ് എന്താ വേണ്ടേ. എനിക്ക് അൻസിയെ പറ്റി അറിയണം. നിങ്ങളെ പ്രണയതെ പറ്റി അറിയണം. അവളെ നീ ഇത്രയേറെ സ്നേഹിക്കുന്നത് എന്തിനാണെന്ന് അറിയണം. അവൻ അവളെ നോക്കാതെ പോയി കിടന്നു. എന്നെങ്കിലും ഞാനത് അറിയും ഫൈസി. അത് അറിഞ്ഞിട്ടേ അൻസി നിന്റെ മുന്നിൽ വരൂ  .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story