💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 24

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ടീ ഈ വിമാനത്തിൽ കേറാൻ പാസ്സ്പോർട്ട്‌ വേണ്ടേ. പാസ്സ്പോർട്ട്‌ ഇല്ലാതെ വിമാനത്തിൽ കേറാൻ പറ്റോ പൊട്ടി. സന ചിരിക്കുന്നത് കേട്ടു. ആയിഷക്ക് പാസ്സ്പോർട്ട്‌ ഇല്ല . അവൾ ബാംഗ്ലൂർക്ക് പോകാൻ ടിക്കറ്റ് എടുത്തല്ലോ അതെങ്ങനെയാ. നിന്നെ പറ്റിച്ചതായിരിക്കും അല്ലെടീ ഞാൻ കണ്ടതാ ടിക്കറ്റ്. എന്നാ പോകാൻ പറ്റുമായിരിക്കും. എനിക്കറിയില്ല. നീ വേറെയാരോടെങ്കിലും ചോദിച്ചു നോക്ക് സത്യനൊന്ന്. ഞാനാദ്യായിട്ട കേള്ക്കുന്നെ. ഞാനും ഇത് വരെ കേട്ടത് വിമാനത്തിൽ കേറണമെങ്കിൽ പാസ്പോർട്ട്‌ വേണമെന്ന. ഒരു പൊട്ടിചിരി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. ഫൈസി. അവൻ പൊട്ടി പൊട്ടി ചിരിക്കുന്നു. സന ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. ഒരു നിമിഷം എല്ലാം മറന്നു അവൾ അവനെ തന്നെ നോക്കി നിന്നു. ആദ്യമായാണ് അവൻ പൊട്ടിച്ചിരിക്കുന്നത് കണ്ടത്.

എന്ത് ഭങ്ങിയാ പടച്ചോനെ ഇവൻ ഇങ്ങനെ ചിരിക്കുന്നത് കാണാൻ.വേറൊരു കാര്യവും അവൾ കണ്ടു. അവന് വലതു ഭാഗത്തായി ഒരു കൊന്ത്രൻ പല്ല്. അവൻ പൊട്ടിച്ചിരിക്കുംതോറും ആ പല്ല് എടുത്തു കാണിക്കുന്നു. അതാണവന്റെ ചിരി കാണാൻ ഇത്ര മൊഞ്ജ് . പടച്ചോനെ കൺട്രോൾ തരണേ. അല്ലെങ്കിൽ ഞാനിവിടെ വന്ന കാര്യമൊക്കെ മറന്നു ഇവന്റെ മുന്നിൽ സാക്ഷ്ടംഗം അടിയറവു പറഞ്ഞു പോകും. അല്ല ഇങ്ങനെ ചിരിക്കാൻ മാത്രം ഇവിടെഎന്താ സംഭവിച്ചേ. പരസ്പരം കണ്ണുകൾ ഇടഞ്ഞതും അവന്റെ ചിരി നിന്നു. അവളെ നോക്കി കുറച്ചു സമയം നിന്നു. പിന്നെ വീണ്ടും ചിരിച്ചു. ഇങ്ങനെ കികികി ന്ന് ചിരിക്കാൻ ഇവിടാരെങ്കിലും സർക്കസ് കാണിക്കുന്നുണ്ടോ. അവൻ ചിരി കടിച്ചമർത്തിപിടിച്ചു അവളെ നോക്കി പറഞ്ഞു ബാംഗ്ലൂർക്ക് പോകാൻ പാസ്സ്പോർട്ട്‌ വേണം. നിന്നെ പോലെ ലൂസ് ആണല്ലേ നിന്റെ ചങ്ങായിമാരും.

പറയലോഡ് കൂടി വീണ്ടും പൊട്ടിചിരിച്ചു. അവൾ ചമ്മലോടെ മുഖം താഴ്ത്തി. ഫോണിൽ പറഞ്ഞതെല്ലാം അവൻ കേട്ടുകാണും. അതിന്റെ പേരിൽ കളിയാക്കിയാണ് ഈ ചിരി. പക്ഷേ എന്തിനാ ചിരിക്കുന്നെ പാസ്സപോർട്ട്‌ വേണമെന്നാണോ അതോ വേണ്ടന്നാണോ ഈ ചിരിയുടെ അർത്ഥം. അവൾ ചമ്മൽ മറച്ചു പിടിച്ചു അവനെ നോക്കി. ഇങ്ങനെ ഇളിക്കണ്ട എനിക്കറിയാം പാസ്പോർട്ട്‌ വേണോ വേണ്ടയോ എന്നൊക്കെ. അവളെ ഞാൻ ചുമ്മാ കളിപിച്ചതാ. ഉവ്വുവ്വേ വിശ്വസിച്ചു അവൻ വീണ്ടും ചിരിച്ചു. ചിരി കണ്ടാൽ തോന്നുമല്ലോ ഞാൻ ദിവസവും വിമാനത്തില യാത്രചെയ്യുന്നെന്ന്. ഒരബദ്ധം ഏത് പോലീസുകാരനും പറ്റും. അവൾ മുഖം വീർപ്പിച്ചു. നീയെന്തിനാഡി കോളേജിൽ പോകുന്നേ. പിന്നേ കോളേജിൽ പഠിപ്പിക്കുന്നത് വിമാനയാത്രയെ പറ്റിയല്ലേ. നാണം ഇല്ലല്ലോടീ ഇത് പറയാൻ. കൊച്ചു കുട്ടികൾക്ക് പോലും അറിയാലോ ഇക്കാര്യം. എനിക്കറിയില്ല സമ്മതിച്ചു. ശരിക്കും പാസ്പോർട് വേണോ. അറിയാമെങ്കിൽ പറയ്.

ടീ പോത്തേ ഇന്ത്യയിൽ എവിടെ വേണമെങ്കിലും പാസ്പോർട് ഇല്ലാതെ പോകാം. ഇന്ത്യക്ക് പുറത്തു പോകനെ പാസ്പോർട് വേണ്ടു. ഇത് പോലും അറിയാത്ത മരക്കഴുത. അവൻ വീണ്ടും ചിരിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. Mm എന്താ ടാ നിനക്ക് കൊന്ത്രൻ പല്ലാണല്ലേ. എന്ത് മൊഞ്ചന്ന് അറിയോ അത് കാണാൻ. ഞാനിന്ന കാണുന്നേ. പിടിച്ചു കെട്ടിയപോലെ അവന്റെ ചിരി നിന്നു. വീണ്ടും മുഖത്ത് ഗൗരവം നിറഞ്ഞു. ഇനി ഇവിടെ നിന്ന ശരിയാവില്ല. അവൾ മെല്ലെ അവിടെ നിന്നും മുങ്ങി.അവൾ റൂമിലേക്ക് എത്തിനോക്കി. അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് പല്ല് തൊട്ട് നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നത് കണ്ടു.അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. *** അവൾ ആയിഷയുടെ റൂമിലേക്ക് പോയി. അവർ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുന്ന കണ്ടു. അവളെ കണ്ടതും അവർ രണ്ടു പേരും വേഗം അടുത്ത് വന്നു.

പറയെടീ കാന്താരി ഇതെങ്ങനെ ഒപ്പിച്ചു. സത്യം പറഞ്ഞാൽ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഉമ്മ വന്നു എന്നോട് പറയുകയാ നീ പോകുമ്പോൾ ആയിഷയെ കൂടി കൂട്ടികൊന്ന്.സ്വപ്നം അല്ലല്ലോന്ന് അറിയാൻ നുള്ളി നോക്കേണ്ടി വന്നു. നീ എങ്ങനെയാ ഇത് ഒപ്പിച്ചെ. അതാണ്‌ സഫ്ന. എനിക്ക് പറ്റാത്തതായി ഒന്നുമില്ലെന്ന് മനസ്സിലായില്ലേ. പറയെടീ എന്താ നീ ചെയ്തേ. ഞാനല്ല ഇവിടെ ജോലിക്ക് വന്ന ആ സെർവന്റ എല്ലാം ചെയ്തേ. സർവന്റൊ....... രണ്ടു പേരും ഒന്നിച്ചു ചോദിച്ചു. Mm.. M എന്തിന്. എന്താ സംഭവിച്ചേ അതെങ്കിലും പറഞ്ഞുതാ പ്ലീസ്. രണ്ടാഴ്ചതെക്ക ഉമ്മ ഇവിടെ അവരെ നിർത്തിയത്. ആയിഷയുടെ കൈ ശരിയാവുന്നത് വരെ. നാളെ മുതൽ ഇവിടെ വരണ്ടന്നും പറഞ്ഞു ഞാനവർക്ക് ഒരു മാസത്തെ ശമ്പളം കൊടുത്തു.അധ്വാനിക്കാതെ പൈസ കിട്ടിയ ആരാ വേണ്ടെന്നു പറയുക. പകരം ഒരു കൊച്ചു സഹായം ചോദിച്ചു.

എന്ത് സഹായം. തെളിച്ചു പറയെടീ ഓക്കേ അവരുടെതായ ഭാഷയിൽ തന്നെ പറയാം. ആ സ്ത്രീ നിങ്ങളുടെ ഉമ്മാക്ക് മധുരം കൂട്ടിയിട്ട് ചായ കൊണ്ട് കൊടുത്തു. ഉമ്മാക്ക് പ്രഷറും ഷുഗറും എല്ലാം ഇളകി. ചായ തട്ടി മറിച്ചു. ആ സ്ത്രീയെ വഴക്ക് പറഞ്ഞു. അവർ പിന്നെ പറഞ്ഞ തെറി. എന്റമ്മോ....പറയാൻ വയ്യ. കുറച്ചു കൂടി പോയി. ഉമ്മ ഞെട്ടി പോയി. ഇപ്പൊ ഇറങ്ങികൊള്ളണം ഇവിടെ നിന്നും. പോവുക തന്നെയാ ചെയ്യുന്നേ. ആർക്ക് വേണം ഇവിടുത്തെ ജോലി. നിങ്ങളെ പോലെ ദുഷ്ടൻമാരുടെ വീട്ടിൽ ജോലി ചെയ്യാനൊന്നും എന്നെ കിട്ടില്ല. എന്നെ ചീത്ത പറയാൻ മാത്രം ധൈര്യം ആയോ നിങ്ങൾക്ക്. ഞങ്ങൾക്കും ഉണ്ട് അസോസിയേഷൻ. അതിലെ മെമ്പറ ഞാൻ. നിങ്ങൾ മരുമോളെ പീഡിപ്പിച്ചല്ലേ അവൾ ഈ അവസ്ഥയിൽ ആയത്. ഞാനെല്ലാരോടും പറയും ഇത്. വനിതാ കമ്മീഷൻ പരാതിയും കൊടുക്കും നോക്കിക്കോ.

ആ സ്ത്രീ അതും പറഞ്ഞു ഇറങ്ങി പോയി. കിളിപോയി നിക്കുന്ന ഉമ്മാന്റെ അടുത്തേക്ക് ഉപ്പ ചെന്നു പറഞ്ഞു. ആ സ്ത്രീ പറഞ്ഞ പറഞ്ഞത.ഇപ്പൊ പോലീസും വനിതാകമ്മീഷന്റെ ആളും എല്ലാം കേറി വരും. അതിനു ആ ആയിഷ കാൽ തെറ്റി വീണതല്ലേ. ഞാനൊന്നും ചെയ്തില്ലല്ലോ. അതൊക്കെ ശരിയാ. പക്ഷേ നാട്ടുകാർ അറിഞ്ഞ നാണക്കേടല്ലേ. കുടുംബതിന്നു ചീത്തപേരാകും. നിന്റെ നിലയും വിലയും എല്ലാം പോകും. നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റോ. നീ പീഡിപ്പിച്ചു ന്ന് പറയില്ലേ. നാട്ടുകാർക്ക് എന്തെങ്കിലും കിട്ടാൻ കത്തിരിക്ക ഇപ്പൊ. ഇനിയിപ്പോ എന്താ ചെയ്യുക. ഹാരിസ് ബാംഗ്ലൂർക്ക് പോവുമ്പോൾ ആയിഷയെയും കൂട്ടാൻ പറ. എല്ലാരോടും എന്നിട്ട് അവർ ടൂർ പോയെന്ന് വിളിച്ചു പറയ്. അപ്പൊ ആ സ്ത്രീ പറയുന്നത് ആരും വിശ്വസിക്കില്ല.ആയിഷക്ക് ആണെങ്കിൽ ഇപ്പൊ ജോലിയൊന്നും ചെയ്യാനും പറ്റില്ലല്ലോ ഉപ്പ പറഞ്ഞത് ഉമ്മ അനുസരിച്ചു. ഐഡിയ മൊത്തം എന്റെ. ക്യാഷ് ആൻഡ് ആക്ടിങ് ഉപ്പ. വേറെന്തെങ്കിലും അറിയണോ. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു മോളെ .പക്ഷേ ചെറിയൊരു തെറ്റ് പറ്റി നിനക്ക്.

ആ സെർവന്റിനെ പറഞ്ഞു വിടണ്ടായിരുന്നു. ജോലിഭാരം മൊത്തം ഇനി നിനക്കായില്ലേ. വിൽ പ്ലാൻ ആണ് ഇക്കാ. ഒരു വെടിക്ക് രണ്ടു പക്ഷി ആയിഷയെയും ഓടിച്ചു ആ സെർവന്റിനെയും ഓടിച്ചു. മനസിലായില്ല. നിനക്ക് എന്താ ഇത് കൊണ്ട് കാര്യം. എനിക്ക് ഇവിടെ രാജകുമാരിയെ പോലെ വിലസാൻ. ഈ ആയിഷു ഉള്ളോണ്ട എനിക്കിവിടെ ഒരു വിലയും ഇല്ലാത്തത്. ഞാനെന്നൊരാൾ ഇവിടെ ഉണ്ടെന്ന് എല്ലാരേം അറിയിക്കണ്ടേ. സത്യം പറയെടീ എന്താ നിന്റെ ഉദ്ദേശം. കേട്ടറിയുന്നതിനേക്കാൾ രസം കണ്ടറിയുന്നതല്ലേ . നിങ്ങൾ ഇവിടേക്ക് തിരിച്ചു വരുമ്പോൾ ഇവിടെ ഒരത്ഭുതം സംഭവിച്ചിരിക്കും. എന്റെ ആയിഷുന് എന്റെ വക ഒരു ചെറിയ സമ്മാനം. എന്താന്ന് ചോദിക്കണ്ട പറയില്ല. വേണ്ടവേ വന്നിട്ട് നേരിട്ട് കണ്ടോളാം. സർപ്രൈസ് ആയി തന്നെ അത് ഇരുന്നോട്ടെ. ഇവർ രണ്ടു പേരും പോകുന്നത് അറിഞ്ഞു വിശ്വാസം വരാതെ അത് ഇക്കാക്കനോട് ചോദിക്കാൻ വന്ന ഫൈസി ഇതെല്ലാം പുറത്തു നിന്നും കേൾക്കുന്നുണ്ടായിരുന്നു. ***

ആയിഷയും ഫൈസിയും പോയി. അവർ പോയപ്പോൾ ശരിക്കും തനിച്ചായത് പോലെ തോന്നി.ഉപ്പ മാത്രമേ ഇനി എനിക്ക് ഈ വീട്ടിൽ ഒരു കൂട്ടുള്ളൂ. അവൾ റൂമിലേക്ക് പോയി. ഫൈസി സിഗരറ്റ് വലിക്കുന്നത് കണ്ടു. നിനക്ക് പുറത്തു പോയി വലിച്ചൂടെ ഫൈസി. നാറ്റം കൊണ്ട് അകത്തേക്ക് കയറാൻ വയ്യ. അവനെന്തോ പറയാൻ വാ തുറന്നതും അവൾ പറഞ്ഞു. പറയാൻ വരുന്നത് എന്താണെന്നു അറിയാം. എന്റെ റൂം എന്റെ വീട് എന്റെ ഇഷ്ടം. കേട്ടു മടുത്തു. ഇതെല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക്. വലിക്കരുതെന്ന് പറഞ്ഞു തല്ല് കൂടിയാൽ എന്റെ മുഖത്തേക്ക് വലിച്ചു ഊതും അതാണ്‌ പതിവ്. ഇന്നും അത് പോലെ തന്നെ അടുത്ത് വന്നിരുന്നു വലിച്ചു ഊതികൊണ്ടിരുന്നു. അവൾക്ക് ഉടക്കാൻ തോന്നിയില്ല. അവൾ എണീറ്റു ബാൽക്കണിയിൽ പോയി ഇരുന്നു. അപ്പോഴാ അവളെ ഫോൺ റിങ് ചെയ്തത്. അജുവായിരുന്നു വിളിച്ചത്. അജുന്റെ വക എന്തോ പാർട്ടി ഉണ്ടെന്ന് പറഞ്ഞു. അടുത്ത് ഒരു റിസോർട്ടിൽ ഞങ്ങൾ ഫ്രണ്ട്സ് മാത്രമായി വൈകുന്നേരം ചെറിയൊരു പാർട്ടി .

എന്നോട് തീർച്ചയായും വരണം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഫൈസി വിളിക്കാതെ ഞാനെങ്ങനെ പോകും. പോയാൽ തന്നെ എന്നെ ഇഷ്ടമല്ലാത്ത രീതിയിലാണ് പെരുമാറുക. പുറത്തു സങ്കടം കാണിക്കാറില്ലെങ്കിലും നെഞ്ച് നീറുന്ന വേദനയാണ് അവന്റെ അവോയ്ഡ് കാണുമ്പോൾ. അത് കൊണ്ട് പോവുന്നില്ലെന്ന് തീരുമാനിച്ചു. ഓരോന്ന് ആലോചിച്ചു അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു ഫൈസി അവിടേക്ക് വന്നു. നീ എന്താ റെഡിയാവാതെ. എന്തിന് അജു വിളിച്ചില്ലേ നിന്നെ വിളിച്ചിരുന്നു ഞാൻ വരുന്നില്ല. അതെന്താ. നിനക്ക് ഇഷ്ടം അല്ലല്ലോ വരുന്നത്. ഇഷ്ടം അല്ലാതൊരുടെ കൂടെ ഞാൻ വരുന്നില്ല. എന്റെ ഇഷ്ടം നോക്കിയല്ലേ നീയിപ്പോ നടക്കുന്നെ. നിന്നെയും കൂട്ടിപോവാൻ അജു പ്രത്യേകം പറഞ്ഞത. ഡയലോഗ് അടിക്കാതെ പോയി റെഡിയാവാൻ നോക്ക്. ഞാൻ വരുന്നില്ലെന്ന് പറഞ്ഞില്ലേ. വരാൻ പറഞ്ഞ വന്നോളണം അവൻ അടുത്തുണ്ടായിരുന്ന കസേര എടുത്തു ഒറ്റ ഏറ്. അവന്റെ കലിപ്പ് കണ്ടതും ചെറിയൊരു പേടി ഉള്ളിൽ വന്നു. ഞാൻ വരണമെന്ന് ഇവനെന്താ ഇത്ര വാശി.

വീണ്ടും എനിക്ക് എന്തെങ്കിലും പണി തരാനാണോ. ഒരിക്കൽ കൂട്ടിയിട്ട് പോയ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല. 15mnt വെയിറ്റ് ചെയ്യും. അതിനുള്ളിൽ വന്നില്ലെങ്കിൽ ഇട്ട ഡ്രസ്സോടെ ഞാൻ കൂട്ടി പോകും. പറഞ്ഞില്ലെന്നു വേണ്ട. അതും പറഞ്ഞു അവൻ പോയി. ഇവനാരാ എന്നോട് കൽപ്പിക്കാൻ. ഞാൻ പോകുന്നില്ല. എന്താന്ന് വെച്ച ചെയ്തോട്ടെ. ഏറി വന്ന തല്ലുമായിരിക്കും. അവൾ അവിടത്തന്നെ ഇരുന്നു. അപ്പോഴാ ഉപ്പ വിളിക്കുന്നത് കേട്ടത്. എന്താ ഉപ്പ. നീ ഇന്ന് അജുവിന്റെ പാർട്ടിക്ക് പോകുന്നില്ലേ. ഉപ്പ വരുന്നുണ്ടോ. ഞാൻ എന്താ നിങ്ങളെപോലെ ചെറുപ്പമാണോ പാർട്ടിക്കൊക്കെ വരാൻ. ഫൈസി പറഞ്ഞിരുന്നു. ഉപ്പ ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു. ഇത് അജുന്റെ ഭാര്യക്ക് കൊടുക്കണം. അവന്റെ കല്യാണത്തിന് എനിക്ക് പോകാൻ പറ്റിയില്ല.

ഞാൻ കാരണം ഫൈസിക്കും. അജുവും ഫൈസിയും ചെറുതിലെ ഉള്ള കൂട്ടാന്. സയാമീസ് ഇരട്ടകളെന്ന വിളിക്കൽ പോലും.ഒന്നിച്ചേ എപ്പോഴും ഉണ്ടാകു. അവന്റെ കല്യാണത്തിന്റെ അന്ന് എനിക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു. അത് കൊണ്ട് ഞങ്ങൾക്ക് പോകാൻ പറ്റിയില്ല. എല്ലാ കാര്യത്തിനും ഒന്നിച്ചുണ്ടായിട്ടും ജീവിതത്തിലെ പ്രധാനപെട്ട ഒരു കാര്യത്തിന് കൂടെ ഉണ്ടാവാൻ അവന് പറ്റിയില്ല. രണ്ടു പേർക്കും വലിയ സങ്കടം ആയിരുന്നു അതിന്റെ പേരിൽ. അതിന്റെ കണക്ക് തീർക്കൽ കൂടിയ ഇന്ന് ഈ പാർട്ടി. എന്റെ വക ചെറിയൊരു സമ്മാന ഇത്. അവർക്ക് കൊടുക്കണം. അവൾ തലയാട്ടി. പോകുന്നില്ലെന്ന് വെച്ചത ഉപ്പ പറഞ്ഞത് കൊണ്ട് എതിർക്കാൻ തോന്നിയില്ല. ഇന്നത്തെ പാർട്ടിക്ക് ഞാനും ഫൈസിയും ആണ് ചീഫ് ഗസ്റ്റ്. വെറുതെയല്ല അവൻ ചൂടായത്. കാണിച്ചു തരാട്ടോ ഫൈസികുട്ടാ ഞാനാരെന്ന്. എന്നെ അന്ന് സുനിയുടെ വീട്ടിൽ വെച്ചു നാണം കെടുത്തിയതല്ലേ. അതിന് പകരം വീട്ടാൻ പറ്റിയ ടൈം ആണ്. എന്റെ ദിവസ ഇന്ന്. **

നീയെന്താടീ ഈ കോലത്തിൽ അവൻ അവളെ അടിമുടി നോക്കി. ഫർദയാണ് ഇട്ടത് അതും അവളെ പോലെ രണ്ടു പേരെ അതിൽ കൊള്ളും. ഹിജാബ് കെട്ടിയിരുന്നു.അതും കണ്ണ് വരെ കാണാത്ത രീതിയിൽ. സാധാരണ ഹിജാബ് കെട്ടിയാൽ കണ്ണെങ്കിലും പുറത്തു കാണും ഇത് അത് പോലും ഇല്ല. ആകെക്കൂടി കറുത്തൊരു രൂപം. കാണുമ്പോൾ തന്നെ പേടി തോന്നും. നീ ഇത് മാറ്റി വേറെ ഡ്രസ്സ്‌ ഇട്ട് വാ. ഈ കോലത്തിൽ വേണമെങ്കിൽ വരും. ഇല്ലെങ്കിൽ വരുന്നില്ല. സഫു തമാശ കളിക്കല്ലേ പോയി ഡ്രസ്സ്‌ മാറ്റ്. വേണമെങ്കിൽ കൂട്ടിയ മതി. എനിക്ക് നിർബന്ധം ഒന്നും ഇല്ല വരണോന്ന്. അവൾ പകരം വീട്ടുകയാണെന്ന് അവന് മനസിലായി. നാശം പിടിക്കാൻ എന്തു പാപം ചെയ്തിട്ട റബ്ബേ ഇങ്ങനെയൊരു സാധനത്തിനെ എന്റെ തലയിൽ കെട്ടിവെച്ചത്. വരണോ വേണ്ടയോ വേഗം പറയ്. എനിക്ക് വേറെ ജോലിയുണ്ട്.

വേറെ വഴിയൊന്നും ഇല്ലെന്ന് അവന് മനസിലായി.തല്ല് ഉണ്ടാക്കിയാൽ ആ പേരും പറഞ്ഞു വരാതിരിക്കും. അവൾ വരാതിരുന്നാൽ അജു ഞാൻ കൂട്ടിയില്ലെന്നേ കരുതു.അവൻ പിന്നെ മിണ്ടീന്ന് വരില്ല. അത്രമാത്രം നിർബന്ധം പറഞ്ഞിരുന്നു കൂട്ടണമെന്ന്. വന്നു തുലയ്ക്ക് അവൻ ദേഷ്യത്തോടെ പറഞ്ഞു. അവൾ അവന്റെ കൂടെ പോയി. അവന്റെ മുഖത്തെ ദേഷ്യം കാണുമ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൾ കാറിൽ മുന്നിൽ കേറാൻ നോക്കിയതും അവൻ പറഞ്ഞു പിറകിൽ കേറിയ മതി. മുന്നിൽ ആണെങ്കിലേ വരുന്നുള്ളു . അവൾ ഡോർ അടച്ചു. പോകാൻ നോക്കി. അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. മുന്നിൽ ആണെങ്കിൽ മുന്നിൽ വന്നു കേറ്. അവൾ ഡോർ തുറക്കാൻ കഴിയാത്ത പോലെ കളിച്ചു. ഇത് തുറക്കാൻ പറ്റുന്നില്ല. അവൻ തുറന്നു കൊടുത്തു. അവൾ മനപ്പൂർവം തുറക്കാഞ്ഞത് ആണെന്ന് അവന് മനസിലായി.നിനക്കും ഒരാവശ്യം വരട്ടെടീ കാണിച്ചു തരാം ഫൈസി ആരാണെന്ന്. അവിടെ എത്തുന്ന വരെ രണ്ടു പേരും മിണ്ടിയില്ല. പരസ്പരം നോക്കുക പോലും ചെയ്തില്ല.

അവിടെ എത്തിയതും അവൻ ഇറങ്ങി ഒറ്റ പോക്ക്. അവൾ കാറിൽ തന്നെ ഇരുന്നു. കുറച്ചു ദൂരെ എത്തി അവൻ തിരിഞ്ഞു നോക്കി. അവൾ ഇറങ്ങിയിട്ട് കൂടി ഇല്ല. അവൻ തിരിച്ചു വന്നു. ഇനിയെന്താ പിശാചേ നിനക്ക് വേണ്ടേ. എവിടേക്കെന്ന വെച്ച ഞാൻ വരണ്ടേ എനിക്ക് ഇവിടെ ആരെയും അറിയില്ല. ദ്രോഹിച്ചതൊന്നും പോരെ നിനക്ക്. ഞാനെന്തു ചെയ്തുന്ന നോക്കെടി നീ ഈ ഫങ്ക്ഷനിൽ വന്നവരെ. അവൾ അങ്ങോട്ട്‌ നോക്കി. വിലകൂടിയ ഡ്രെസ്സും മേക്കപ് കോസ്‌റ്റുംസ് ഫാഷൻ ഷോക്ക് പോയ പോലുണ്ട് പലരെയും കാണാൻ.എല്ലാവരും നല്ല ഗെറ്റപ്പിൽ തന്നെയാ ഉള്ളത്. അതിന് ഞാനെന്ത വേണ്ടേ. ഈ ഡ്രെസ്സിങ് എന്താ കുഴപ്പം. ഇവരെ അടുത്ത് നിന്നെ കൂട്ടിയിട്ട് പോയാൽ ഫ്രണ്ട്സ് എല്ലാവരും കൂടി എന്നെ കളിയാക്കിയിട്ട് കൊന്നു കൊലവിളിക്കും. നാണക്കേട് കൊണ്ട് തലതാഴ്ത്തേണ്ടി വരും. നിനക്ക് മാത്രേ ഉള്ളോ ഈ നാണം മാനം ഒക്കെ.

അന്ന് സുനിയുടെ വീട്ടിൽ എന്നെ കൂട്ടിയിട്ട് പോയത് ഓർക്കുന്നുണ്ടോ. അന്ന് എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരവസ്ഥ. അവരെ മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ഞാൻ. ആരുടെയും മുഖത്ത് നോക്കാൻ പറ്റാതെ തല താഴ്ത്തിയ ഞാനും നിന്നെ. ഇന്ന് എന്റെ സ്ഥാനത് നീ.ആ അവസ്ഥ എങ്ങനെ ഉണ്ടായിരുന്നുന്ന് നീയും അനുഭവിക്ക്. അപ്പോഴേ മനസിലാവു ഞാൻ അന്ന് എത്ര വേദനിച്ചിരുന്നുന്ന്. അവൻ പിന്നെ ഒന്നും മിണ്ടിയില്ല. ഇറങ്ങ്. എല്ലാം എന്റെ തലേലെഴുത്. അനുഭവിച്ചല്ലേ മതിയാകു. ഇനി ഡോർ തുറക്കാൻ അറിയില്ലാന്ന് പറഞ്ഞു ഇറങ്ങാതിരിക്കണ്ട. അവൻ ഡോർ തുറന്നു കൊടുത്തു. ** അജുവും ഭാര്യയും അവനെ കണ്ട പാടെ അടുത്തേക്ക് വന്നു. ടാ സഫു എവിടെ. അവൻ പിറകോട്ടു നോക്കി. അവൾ ഉണ്ടായിരുന്നില്ല പിറകിൽ. അവളിതെവിടെ പോയി. അജുവിന്റെ മുഖത്ത് ദേഷ്യം വരുന്നത് ഫൈസി കണ്ടു. ടാ സത്യം ആയിട്ടും അവൾ വന്നിരുന്നു. ഇപ്പൊ എവിടേക്കോ പോയതാ. അവൻ ചുറ്റും പോയി നോക്കി. എവിടെയും കണ്ടില്ല. ഇനി വഴക്ക് പറഞ്ഞോണ്ട് തിരിച്ചു പോയോ.

അവന് ചെറിയ പേടിയും തോന്നി. ദാ വന്നല്ലോ സഫു. ഫൈസിടെ സെലെക്ഷൻ മോശമില്ലല്ലോ. എന്തു മൊഞ്ചാടാ സഫുനെ കാണാൻ. അജു വിന്റെ ഭാര്യ പറയുന്നത് കേട്ട് ഫൈസിക്ക് ദേഷ്യം ആയിരുന്നു തോന്നിയത്. അവളെ വേഷം കണ്ടു കളിയാക്കുന്നതണ്. ഇനി എത്ര പേരോട് സമാധാനം പറയണം.എത്ര കളിയാക്കൽ സഹിക്കണം. സാധാരണ ഫർദ്ധയും ഹിജാബ് ആണെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. ഇത് പാടത്തു കോലം വെച്ചത് പോലെയുണ്ട്. അവൻ മെല്ലെ തിരിഞ്ഞു നോക്കി. അവൻ കിളി പോയത് പോലെ അവളെ തന്നെ നോക്കി. ഗോൾഡൻ കളർ സാരി നല്ല ഭംഗിയായി ഞൊറിഞ്ഞു ഉടുത്തിരുന്നു. സരിക്കും അവൾക്കും ഒരേ കളർ ആണെന്ന് തോന്നി. സ്‌കാഫ് നല്ല മോഡലിൽ കുത്തിയിട്ട് ഉണ്ട്. കഴുത്തിൽ ഒരു ഫാൻസി ടൈപ്പ് മാല. അതിന് മാച്ച് ആക്കി വളയും മോതിരവും.കണ്ണുകൾ നന്നായി കറുപ്പിച്ചു എഴുതിയിരുന്നു.

കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌. ഒറ്റ നോട്ടത്തിൽ തന്നെ ആരും ഒന്ന് നോക്കി നിന്നു പോകും. അവന് അവളെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അവളുടെ കണ്ണുകളിൽ നോക്കിയതും അവന് അവനെ തന്നെ മറന്നു. അൻസിയല്ല അത് സഫുവാണെന്ന് അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും ശരീരം കേള്കുന്നുണ്ടായിരുന്നില്ല.അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ അജു തലക്ക് ഒരു കൊട്ട് കൊടുത്തു. അവൻ ദേഷ്യത്തോടെ അജുവിനെ നോക്കി. എന്താടാ പട്ടീ നിനക്ക് വേണ്ടേ. നീ ആരെ വായും നോക്കിയാണോ നിന്നത് അവൾ അകത്തേക്ക് പോയിട്ട് പത്തു മിനിറ്റായി. അവൻ ചമ്മലോടെ അവനെ നോക്കി ചിരിച്ചു. ഞാൻ ചുമ്മാ പെട്ടെന്നു അവളെ ആ കോലത്തിൽ കണ്ടപ്പോൾ...... അവൻ നിന്ന് പരുങ്ങി. ഉവ്വ് മനസിലായി.നീ വാ അവർ അകത്തേക്ക് പോയി. പലപ്രവിശ്യം അവളുടെ മുന്നിൽ പെട്ടെങ്കിലും അവൾ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു നടന്നു. അവനും കാണാത്ത മട്ടിൽ നടന്നെങ്കിലും പലപ്പോഴും അവളെ കണ്ണിൽ ഉടക്കി നിന്നു.

പാർട്ടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളോട് ചോദിച്ചു എന്താ ഡ്രസ്സ്‌ മാറ്റിയെ. തിരിച്ചു ഞാനും അത് പോലെ ചെയ്‌താൽ ഞാനും നീയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതാവില്ലേ. അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല. ** പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയതും അവൻ ബെഡിലേക്ക് വീണു. ഉറക്കത്തിലേക്ക് വീഴുമ്പോഴാ എന്തോ വീണുടയുന്ന ശബ്ദം കേട്ടത്. അവൻ എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടു. ചുമരിൽ തറപ്പിച്ച അൻസിയുടെ പിക് നിലത്ത് വീണുടഞ്ഞിരിക്കുന്നു. അവൾ അതിന്റെ ചില്ല് പെറുക്കി എടുക്കുന്നുണ്ട്. അത് കണ്ടതും അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവന്റെ വരവ് കണ്ടതും അവൾക്കും ചെറിയ പേടി തോന്നി. അവൾ എന്തോ പറയാൻ അവനെ നോക്കിയതും അവൻ അവളെ മുഖത്ത് ആഞ്ഞടിച്ചു. അവൾ കവിളിൽ കൈ വെച്ചു അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വായിൽ ചോര കലരുന്നത് അവൾ അറിഞ്ഞു. എന്റെ ബോൾ തട്ടിയ ഫോട്ടോ വീണത്. ബാത്‌റൂമിന്റെ വാതിൽക്കലിൽ നിന്നും ഇത്താത്തയുടെ ഇളയമോൾ വിളിച്ചു പറഞ്ഞു.

അവൻ നോക്കിയതും ബോളും എടുത്തു റൂമിൽ നിന്നും ഓടി പോയി. അവൻ അവളെ നോക്കി അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു. അകത്തു നിന്നു അവൾ തേങ്ങി കരയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വാതിലിൽ മുട്ടാൻ നോക്കിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു അവൻ പോയി. ഇന്ന് വരെ എന്നെയാരും തല്ലിയിട്ടില്ല. അത് ഓർക്കും തോറും അവൾക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. കവിളിൽ ഉള്ള നീറ്റലിനേക്കാൾ വേദനയുണ്ടായിരുന്നു അവളുടെ മനസ്സിലെ നീറ്റലിന്. കുറെ നേരം കരഞ്ഞു. മനസ്സ് കുറച്ചു ശാന്തമായപ്പോൾ അവൾ മുഖം ഒക്കെ കഴുകി വന്നു കിടന്നു. ഫൈസിയെ അവിടെയൊന്നും കണ്ടില്ല. എവിടെയാണെന്ന് അവൾ നോക്കിയും ഇല്ല. അടക്കിവെച്ചിട്ടും പിന്നെയും പിന്നെയും കണ്ണ് നിറഞ്ഞൊഴുകി. എപ്പോഴോ ഉറക്കിലേക്ക് വഴുതിവീണു. മുഖത്ത് ആരോ തലോടുന്ന പോലെ തോന്നിയ ഉറക്കം ഞെട്ടിയത്. കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു ഫൈസിയാണ്. അവൾ കൈ തട്ടി മാറ്റി. സോറി.... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ അടിച്ചു പോയതാ.

അവന്റെ കോപ്പിലെ ഒരു സോറി. ആർക്ക് വേണം അത്. മുഖത്തെ നീറ്റൽ ഇനിയും മാറിയിട്ട് ഇല്ല. അവൾ മുഖം തിരിച്ചിരുന്നു. വേദനയുണ്ടോ അവൻ വീണ്ടും തൊടാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി എണീറ്റിരുന്നു. കണ്ണിൽന്ന് പൊന്നീച്ച പാറി അടി കിട്ടിയപ്പോൾ എന്നിട്ട് വേദനയുണ്ടോന്ന്. നീ മനഃപൂർവം ചെയ്തതാനെന്നു കരുതി. അതാ... പെട്ടന്ന്..... സോറി എനിക്ക് നിന്റെ സോറിയും വേണ്ട നിന്റെ അൻസിയെയും വേണ്ട. നീ കരുതുന്ന പോലെ നിന്റെ ഭാര്യ പദവി അലങ്കരിക്കാൻ തിരിച്ചു വന്നതൊന്നും അല്ല. അതോർത്തു നീ പേടിക്കുകയും വേണ്ട. ഒരു മാസം കൂടിയേ ഞാൻ ഇവിടെ ഉണ്ടാവു. ഈ വർഷത്തെ കോഴ്സ് കഴിയാൻ ഇനി രണ്ടു മൂന്ന് മാസമേ ഉള്ളൂ. ഈ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എനിക്ക് കോളേജിൽ പോകാനോ എക്സാം എഴുതാനോ പറ്റില്ല. അത് കൊണ്ട് മാത്രമ ആട്ടിപായിച്ചിട്ടും തിരിച്ചു വന്നേ. അത് വരെ എന്നെ സഹിച്ചേ പറ്റു. പിന്നെ നീയായി നിന്റെ പാടായി. അൻസിയെയോ അരയാണെന്നവെച്ച നീ കെട്ടിക്കോ. ദയവുചെയ്ത് അൻസിയുടെ പേരും പറഞ്ഞു എന്നെ ഇങ്ങനെ ദ്രോഹിക്കല്ല.

അവൾ അവന്റെ നേരെ കൈ കൂപ്പി. അറിയാഞ്ഞിട്ട് ചോദിക്കുവാ ഒരു ഫോട്ടോയല്ലേ അത്. അല്ലാതെ അൻസിയൊന്നും അല്ലല്ലോ.ഇക്കണക്കിനു അൻസിയെയ ഒന്ന് തൊട്ടതെങ്കിൽ നീ എന്നെ കൊല്ലുമല്ലോ. ലോകത്ത് ആരും പ്രേമിച്ചിട്ടില്ലെന്ന് തോന്നും കളി കണ്ടാൽ. അവനും അവന്റെ ഒരു അൻസിയും കോപ്പിലെ ഒരു പ്രേമവും. എന്റെ കവിൾ.....ആ.... അവിടെ തോട്ടതും വേദന കൊണ്ട് പുളഞ്ഞു. വട്ട നിനക്ക് മുഴുത്ത വട്ട് .നിനക്ക് ഒരിക്കലും അൻസിയെ കിട്ടാതെ പോകട്ടെ അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. അവൾക്ക് അത് കണ്ടതും വല്ലാതായി. സോറി...... ഞാൻ വേണ്ടാത്തത് ഒന്നും പറഞ്ഞില്ലല്ലോ അതിന്. അവൻ എണീറ്റു പോയി. ബാൽക്കണിയിൽ തൂണിൽ ചാരി ഇരിക്കുന്നത് കണ്ടു. അവൾക്ക് ആ ഇരിപ്പ് കണ്ടപ്പോൾ സങ്കടം തോന്നി. ഞാൻ അൻസിയെ പറഞ്ഞത് ഇഷ്ടമാവാഞ്ഞിട്ടാണോ.

ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. അവൾ അവന്റെ അടുതെക്ക് പോയി. അവന്റെ ചുമലിൽ തൊട്ടു. ഫൈസി സോറി.നിന്റെ അൻസിയെ നിനക്ക് തന്നെ കിട്ടും നോക്കിക്കോ. ഞാൻ ചുമ്മാ.... സോറി. അവൻ അവളെ കയ്യെടുത്ത് അവന്റെ കൈക്കുള്ളിൽ വെച്ചു. സോറി. പെട്ടന്ന് ഉള്ള ദേഷ്യത്തിനു തല്ലി പോയതാ .ഒരു കണക്കിന് നീ പറഞ്ഞത് ശരിയാ എനിക്ക് വട്ട് തന്നെയാ മുഴുത്ത വട്ട്. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഇനി കാണുമോന്ന് പോലും അറിയാത്ത ഒരുത്തിയെ കാത്തിരിക്കുന്ന എനിക്ക് വട്ടല്ലാതെ വേറെന്താ. പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അപ്പൊ അൻസിയെ നീ ഇത് വരെ കണ്ടിട്ട് ഇല്ലേ. കണ്ടിനൊന്ന് ചോദിച്ച കണ്ടിന്. ഇല്ലെന്ന് ചോദിച്ച ഇല്ല. അവളെ വീടെവിടെയാന്നോ നാടെവിടെയാനോ എന്തിന് അവളെ കാണാൻ എങ്ങനെയാണെന്നോ എനിക്കറിയില്ല. നീ എന്തൊക്കെ വട്ട ഈ പറയുന്നേ. പിന്നെങ്ങനെയാ നിങ്ങൾ തമ്മിൽ പ്രണയിച്ചത്. അജുവിന്റെ മാര്യേജ് ഫിക്സ് ചെയ്ത സമയം ആയിരുന്നു. അവന്റെ പെണ്ണിന് കല്യാണഡ്രസ്സ്‌ എടുക്കാൻ പോയ അന്നാണ് അവളെ ഞാനാദ്യമായി കണ്ടത്. ആദ്യനോട്ടത്തിൽ തന്നെ ഞാൻ കണ്ടത് അവളുടെ കണ്ണുകൾ ആയിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story