💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 25

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

സുറുമയിട്ട് കറുപ്പിച്ച ബ്രൗൺ കളർ മിഴികൾ. അതായിരുന്നു അവളെ പെട്ടന്ന് ആകർഷിക്കാൻ കാരണം. റെഡ് കളർ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു. അത് കൊണ്ട് ആ കണ്ണുകൾ മാത്രമേ കാണാൻ പറ്റിയുള്ളൂ. രണ്ടു കയ്യിലും ഒരുപാട് വളകൾ ഇട്ടിരുന്നു. അതും ഈ ആന്റിക്ക് ടൈപ്പ് പോലത്തെ. ചുരിദാറിന്റെ മോഡൽ ആണെങ്കിൽ എന്തോ ഒരു ടൈപ്പ്. മൊത്തത്തിൽ കണ്ടാൽ നോർത്തിന്ത്യൻ ടൈപ്പ് ഗേൾ പോലെ തോന്നി.സംസാരം കേട്ടാണ് മലയാളി ആണെന്ന് മനസ്സിലായെ. വെളുത്തു മെലിഞ്ഞിട്ടാണ് അവളെ കാണാൻ. റെഡ് കളർ ഷാളിന്റെ നടുക്ക് കാണുന്ന ആ മിഴികൾ കണ്ടാൽ തന്നെ മനസ്സിലാവും അവളൊരു കൊച്ചു സുന്ദരിയാണെന്ന്. ഞാനും എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു. എല്ലാവരും ശ്രദ്ധിച്ചിരുന്നു അവളെ. അവളെ കണ്ടത് മുതൽ എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു.എന്തോ ഒരു അട്രാക്ഷൻ.അവളെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുണ്ടായിരുന്നില്ല. ഡ്രസ്സ്‌ എടുക്കന്നതിലായിരുന്നില്ല പിന്നെ എന്റെ ശ്രദ്ധ .

അവൾ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതും നോക്കി അവളുടെ പിറകെ നടക്കലായിരുന്നു .കൂടെയുള്ള ഒരു സ്ത്രീ അവളെ കയ്യിൽ ഒരു വില കൂടിയ ഡ്രസ്സ്‌ എടുത്തു കൊടുത്തു. ഇട്ട് നോക്കാൻ പറഞ്ഞു. അവളത് പ്രൈസ് നോക്കിയ ശേഷം അവരെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു. എനിക്ക് ചെറിയ പൈസയുടെ വലിയ മോഡലൊന്നും ഇല്ലാത്ത സിമ്പിൾ ഡ്രസ്സ്‌ മതി . അവൾ തന്നെ അങ്ങനെ ഒന്ന് തെരഞ്ഞെടുത്തു അവരെ കയ്യിൽ കൊടുത്തു. ലാളിത്യം ഇഷ്ടപെടുന്ന ടൈപ്പ് ആണെന്ന് തോന്നി. അവളുടെ ആ പ്രവൃത്തി എന്നിൽ ഇമ്പ്രസ്സ് ആക്കി എന്ന് പറയുന്നതാവും ശരി. പിന്നെ കുറച്ചു സമയം കഴിഞ്ഞു വെഡിങ് ഡ്രസ്സ്‌ എടുക്കുന്ന അവിടെ ഒരു സൈഡിൽ ആയി സോഫ സെറ്റിൽ ഇരുന്നു ഒരു കുട്ടിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കുന്നത് കണ്ടു. നല്ല ഭംഗിയായി അവൾ മൈലാഞ്ചിഇടുന്നതും നോക്കി അവളുടെ പിറകിൽ ഞാൻ നിന്നു.

എത്ര സമയം നിന്നെന് എനിക്ക് തന്നെ ഓർമയില്ല. ആരോ അൻസീ എന്ന് വിളിക്കുന്നത് കേട്ടു. അവൾ എണീറ്റു അവരെ കൂടെ പോയി. അങ്ങനെയാ അവളുടെ പേര് അൻസിയാണെന്ന് മനസ്സിലായത് . അവൾ പോയത് മുതൽ വല്ലാത്തൊരു ശൂന്യത പോലെ. എനിക്ക് എന്റെ എന്തൊക്കെയോ നഷ്ടപെട്ടത് പോലെയൊക്കെ ഒരു തോന്നൽ. ഒരു പാട് പെൺകുട്ടികളുടെ പിറകെ ഇത് പോലെ വായും നോക്കി നടന്നിട്ട് ഉണ്ട്. അത് പോലെയെ ഇതും കരുതിയുള്ളൂ അത് കൊണ്ട് തന്നെ അവളെ ഡീറ്റെയിൽസ് അന്വേഷികത്തിരിന്നതും. അന്ന് മുഴുവൻ അവളായിരുന്നു എന്റെ മനസ്സിൽ. പരിജയപെടാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. ശരിക്കും പറഞ്ഞാൽ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എവിടെ നോക്കിയാലും അവളുടെ കണ്ണുകൾ ആയിരുന്നു. ഇനി കാണുമോന്ന് പോലും അറിയില്ല.

അത് വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. വീണ്ടും കാണും എന്ന് തന്നെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. പിറ്റേന്ന് ഞാൻ അജു വിളിച്ചിട്ട് അർജന്റയി പോവ്വുകയാരുന്നു. ഫോണും വിളിച്ചോണ്ട് കാർ ഓടിക്കുന്നതിനിടയിലാണ് ഒരു പെണ്ണ് കാറിനു മുന്നിലേക്ക് ചാടിയത്. അവളെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു. അടുത്തുള്ള മതിലിൽ കാർ കൊണ്ടോയി ഇടിച്ചു.അവൾക്ക് എന്തെങ്കിലും പറ്റിയൊന്ന് പേടിച്ചു ചാടി ഇറങ്ങി. അവൾക്ക് ഒന്നും പറ്റിയില്ലന്ന് കണ്ടപ്പൊഴാ സമാധാനം ആയത്. പേടിച്ചിട്ട് ആകണം കണ്ണുകൾ മുറുകെ അടച്ചു പിടിച്ചായിരുന്നു അവൾ നിന്നത്. പർദ്ദ യായിരുന്നു ഇട്ടിരുന്നത്. ഹിജാബ് കെട്ടിയിരുന്നു. ഹിജാബ് അഴിഞ്ഞു വീഴാൻ നോക്കുന്നുണ്ടായിരുന്നു. അതഴിഞ്ഞു മൂക്ക് വരെ എത്തിയിരുന്നു. നീണ്ടു മെലിഞ്ഞു സുന്ദരമായ ആ മൂക്കിൽ ചുവപ്പ് കളർ മൂക്കുത്തിയുണ്ടായിരുന്നു.

വിയർപ്പ് തുള്ളിയിൽ സൂര്യപ്രകാശം തട്ടി അത് തിളങ്ങുന്നുണ്ടായിരുന്നു. പൊതുവെ കലിപ്പ് സ്വഭാവം ആയിരുന്നു. അത് കൊണ്ട് തന്നെ അവളോട്‌ ഞാൻ തട്ടി കയറി.ചാവാൻഎന്റെ വണ്ടി മാത്രമേ കണ്ടുല്ലോ. മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങി കോളും ഓരോന്ന്. ഇടിച്ചു ചത്തേനയല്ലോ ഇപ്പൊ. അവൾ അപ്പോഴാ കണ്ണ് തുറന്നത്. ആ കണ്ണുകൾ കണ്ടതും ഞാൻ ഞെട്ടിപ്പോയിരുന്നു. ഇന്നലെ ഷോപ്പിൽ വെച്ചു കണ്ട പെണ്ണ്. ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നത് പോലെ തോന്നി. ഹൃദയം പെരുമ്പറ പോലെ ഇടിക്കാൻ തുടങ്ങി. എന്താ ഇപ്പൊ പറയാ ആകെ കോരിത്തരിച്ചപോലെ വല്ലാത്തൊരു ഫീൽ. ഇന്ന് വരെ ഒരു പെണ്ണിനെ കാണുമ്പോഴും തോന്നാത്ത ഒരു തരം ഫീൽ. പിന്നെ അവളോട് എന്തു പറയണം മിണ്ടണം ഒന്നും തിരിയുന്നുണ്ടായിരുന്നില്ല .നാവ്‌ ഇറങ്ങി പോയ പോലെ. അവൾ സോറി പറഞ്ഞു. അറിയാതെ പറ്റിപ്പോയത സോറി.

നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ. ഞാൻ ഇല്ലെന്ന് തലയാട്ടി. അവളെ കയ്യിൽ കുറെ ബുക്ക്‌സ് ഉണ്ടായിരുന്നു. അതൊക്കെ നിലത്ത് വീണു കിടക്കുന്നുണ്ടായിരുന്നു ഞാൻ അതെടുത്തു അവൾക്ക് കൊടുത്തു. അപ്പോഴാ ഒരു ഐഡന്റിറ്റി കാർഡ് കണ്ടത്. ഞാൻ അതെടുത്തു നോക്കി.ഇസ്‌ലാമിയ ട്രസ്ററ് എന്ന ക്യാമ്പിന്റെ ഐഡന്റിറ്റിയാരുന്നു അത്. അൻസീറ എന്നായിരുന്നു അതിൽ നെയിം ഉണ്ടായിരുന്നത്. അവൾ അതെടുത്തു കഴുത്തിൽ ഇട്ടു. ഒരിക്കൽ കൂടി സോറി പറഞ്ഞു പോയി. അവളെ പറ്റി കൂടുതൽ അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. ഇസ്‌ലാമിയ ട്രസ്ററ് ആ ബാഡ്ജയിരുന്നു അവളെ കുറിച്ച് ആകെ അറിയുന്നത്. ഫ്രണ്ട്സ് വഴി ഞാൻ ആ ക്യാമ്പിനെ പറ്റി അന്വേഷിച്ചു കണ്ടു പിടിച്ചു. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആ ക്യാമ്പിൽ ഉണ്ടായിരുന്നു. അവന് പക്ഷേ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല.

പ്ലസ് ടു കഴിഞ്ഞു ഇപ്പൊ വെകേഷൻ ടൈം ആയിരുന്നു. ആ ക്യാമ്പിൽ പാവപെട്ട കുറച്ചു കോളനി പിള്ളേർക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നുണ്ട്. 10ദിവസത്തെ ക്യാമ്പ് ആണെന്നും സൗജന്യമായാണ് അവൾ അവിടെ പോകുന്നതെന്നും അറിഞ്ഞു.പത്തു ദിവസത്തെ ക്ലാസ്സിൽ ഇനി എട്ടു ദിവസം മാത്രമേ ബാക്കി ഉള്ളൂന്ന് അറിഞ്ഞു. ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവളെന്റെ പെണ്ണാണെന്ന്. അവളുടെ ആ കണ്ണുകൾ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. അവളുടെ മുഖം എങ്ങനെയാണെന്നൊന്നും എനിക്ക് പ്രശ്നം അല്ലായിരുന്നു.അവളെ പിറകെ നടക്കലായിരുന്നു എനിക്ക് പിന്നെ പണി. അവൾ പോകുന്ന സമയം നോക്കി ബസ്റ്റോപ്പിൽ രാവിലെയും വൈകുന്നേരവും സ്ഥിരം കുറ്റിയടിച്ചു. പക്ഷേ അവളെ മുന്നിൽ പോകാനോ അവളോട് ഇഷ്ടം ആണെന്ന് പറയാനോ എനിക്ക് പേടിയായിരുന്നു.

അവൾ ഇഷ്ടം അല്ലെന്ന് പറഞ്ഞാലൊന്ന് ഉള്ള പേടി. അവളെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ഈ ജന്മം അവളെന്റെ പെണ്ണാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവൾ എവിടെ പോയാലും ഞാനും ഉണ്ടായിരുന്നു അവളുടെ പിറകെ .ഒരിക്കൽ പോലും അവൾ മുഖം മറക്കാതെ വന്നില്ല. അജുവിന്റെ മാരേജ് അടുത്ത സമയം ആയിരുന്നു. അത് കൊണ്ട് അവനുണ്ടായിരുന്നില്ല. ഒരു ദിവസം ധൈര്യം സംഭരിച്ചു അവളെ മുന്നിൽ പോയി നിന്നു. അവൾ കണ്ടപാടെ അടുത്തേക് വന്നു. അവൾ അടുത്തേക്ക് വരും തോറും എന്റെ എല്ലാ കോൺഫിഡൻസ് പോയി. അവളെ കണ്ണുകളിൽ നോക്കി നിന്നതും ഞാൻ എന്തിനാ വന്നതെന്ന് പോലും മറന്നു പോയി. പക്ഷേ അവളെ കണ്ണുകളിൽ എന്നെ കണ്ടതും അത്ഭുതം ആയിരുന്നു. നിങ്ങൾ അന്ന്..... ആക്സിഡന്റ്......

ഞാൻ അതെയെന്ന് മൂളി. കാറിനു വല്ലതും പറ്റിയിരുന്നോ അന്ന് ചോദിക്കാൻ വിട്ടു. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാരും വഴക്ക് പറഞ്ഞു.എന്റെ ഭാഗത്തല്ലേ തെറ്റ്. ഇനി കാണുമ്പോൾ സോറി പറയാൻ ഇരിക്കുകയാരുന്നു. സോറി. പറ്റിയത് കാറിനല്ല... എനിക്കായിരുന്നുന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല. അവളെ മുന്നിൽ നിന്ന് വിയർത്തത് മിച്ചം. എങ്ങനെയൊക്കെയോ ഒരു സോറി തിരിച്ചു പറഞ്ഞു. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും ശ്രദ്ധിച്ചിരുന്നില്ല. സോറി. അന്ന് എന്തെങ്കിലും പറ്റിയിരുന്നോ. ഏയ്‌ ഇല്ല. ഞാൻ പോട്ടെ. ബസ് വന്നു. അവൾ പോയി കഴിഞ്ഞാണ് പിന്നെ ഞാൻ നോർമൽ ആയത്. ഫ്രണ്ട്സ് എല്ലാരും കളിയാക്കി ചിരിക്കുകയായിരുന്നു. ബ ബ ബ ന്ന് പറഞ്ഞു. ഇനിയൊരു പ്രാവശ്യം മുന്നിൽ കണ്ടാൽ എന്തായാലും i love u ന്ന് പറയുന്നു ബെറ്റ് കെട്ടിയിരുന്നു. പക്ഷേ എനിക്ക് നന്നായി അറിയാമായിരുന്നു അവളെ കണ്ടാൽ ഞാൻ ഫ്ലാറ്റ് ആകുമെന്ന്. അന്ന് വൈകുന്നേരം ഒരു സംഭവം നടന്നു. ഒരു ബേക്കറിയിൽ അവളും അവളെ കൂടെ വേറൊരു പെണ്ണും ഉണ്ടായിരുന്നു.

ആ കടക്കാരനും ചെറിയൊരു പയ്യനും അവളും തമ്മിൽ പരസ്പരം വാക്ക് പറഞ്ഞു വഴക്കിടുന്നു. ഞാൻ അങ്ങോട്ട്‌ പോയി. ഞാൻ അവിടെ എത്തുമ്പോഴേക്കും അവർ പോയിരുന്നു. ആ കടക്കാരനോട് ഞാൻ കാര്യം എന്താന്ന് ചോദിച്ചു. അയാൾ ആ പയ്യനെ കാണിച്ചു പറഞ്ഞു അവന്റെ ഫ്രണ്ട ആ പെൺപിള്ളേർ. ഇവൻ സ്കൂളിൽ പോകാതെ ക്ലാസ്സ്‌ കട്ട് ചെയ്ത ഇവിടെ ജോലിക്ക് വന്നിരുന്നത് പോലും. ബാലവെലക്ക് കേസ് കൊടുക്കുന്ന പറഞ്ഞിട്ട് പോയത്. കയ്യും കാലും പിടിച്ച ഇവനെ ഇവിടെ നിർത്തിയത് തന്നെ. നാളെ മുതൽ ഇവിടെ കണ്ടു പോകരുത്. അയാൾ അവനെ ചീത്ത പറഞ്ഞോണ്ട് ഇരുന്നു. എന്റെ മനസ്സിൽ മുഴുവൻ വേറൊരു ചിന്തയായിരുന്നു. ഇവനെ കൈയിലെടുത്താൽ അവളോട് നേരിട്ട് മുട്ടാൻ പറ്റുമല്ലോ. അവനെ പോയി കയ്യിലെടുക്കാൻ തന്നെ തീരുമാനിച്ചു. നിന്റെ ഫ്രണ്ട്സ് ആണോ അവർ.

അങ്ങനെയൊരു അബദ്ധം പറ്റിപോയി. നിന്റെ കൂടെ പഠിച്ചതാണോ അവൾ. അല്ല അൻസീറാത്തന്റെ വീടിന്റെ അടുത്ത എന്റെ വീട്. അവരെ കസിന മറ്റേ പെണ്ണ്.രണ്ടിനും ഞാൻ വെച്ചിട്ടുണ്ട്. നാശങ്ങൾ കാരണം ഉള്ള ജോലിയും പോയി കിട്ടി. നിനക്ക് ഞാൻ വേറെ ജോലി ശരിയാക്കിതരാം പോരെ. അതിൽ അവൻ വീണു. അവൻ പെട്ടന്ന് തന്നെ ഞാനുമായി അടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന അവനെന്തിനാ പഠിക്കാൻ പോകാതെ ജോലിക്ക് പോകുന്നേന്ന് ചോദിച്ചു. ഉപ്പ ജോലിക്കിടയിൽ വീണു കിടപ്പിലായി. ഉമ്മ വീട്ടുജോലി ചെയ്ത ഞങ്ങളെ പോറ്റുന്നത്. എനിക്ക് ഒരു അനിയത്തികൂടി ഉണ്ട് . വീട്ടുചെലവും ഉപ്പാക്ക് മരുന്നും ഉമ്മാനെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. അതാ പഠിപ്പ് നിർത്തിയെ ഇവർക്കെങ്ങനെയാ മനസ്സിലാവ എന്റെ അവസ്ഥ. ഇത്ര ചെറുപ്പത്തിലേ ജോലി ചെയ്തു കുടുംബം പോറ്റാന്ന് പറഞ്ഞ അത് വലിയൊരു കാര്യല്ലേ.

എനിക്ക് അവളോട് ചെറുതായി ദേഷ്യം തോന്നി.അവൾ കാരണല്ലേ അവന്റെ ജോലി പോയേ. അവനെ എങ്ങനെയെങ്കിലും സഹായിക്കണംന്ന് തോന്നി. പിറ്റേന്ന് അവന് വേറൊരു കടയിൽ ജോലി ശരിയാക്കി അവനെ കാണാൻ ചെന്നു. അവന് ജോലി ശരിയായി ഇനി വേണ്ടാന്ന് പറഞ്ഞു. നിനക്ക് ആരാ ജോലി ശരിയാക്കി തന്നെ. അവർ തന്നെ. ഇസ്‌ലാമിയ ട്രസ്ററ് എന്റെ പഠിപ്പിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു തരാന് പറഞ്ഞു. പ്രൈവറ്റ് ആയ പഠിക്കുന്നെ. ഉച്ചവരെ ക്ലാസ്സ്‌. ഉച്ചക്ക് ശേഷം അടുത്തുള്ള ഒരു കടയിൽ ചെറിയൊരു ജോലി. പിന്നെ രാവിലെ ന്യൂസ്‌ പേപ്പറും ഇടാൻ പോകും. അതും അവർ തന്നെയാ ശരിയാക്കിയേ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അവർ രണ്ടു പേരോടും. അൻസീറ ഈ ട്രസ്റ്റിന്റെ ഒരു മെമ്പറ. ഉപ്പാന്റെ കാര്യത്തിലും സഹായിക്കന്ന് പറഞ്ഞിട്ട് ഉണ്ട്. ഞാൻ കുറച്ചു പൈസ കൊടുത്തെങ്കിലും അവൻ വാങ്ങിയില്ല.

അധ്വാനിച്ചു കിട്ടുന്ന പൈസ മതി. ആരുടെയും സിമ്പതിയും എനിക്ക് വേണ്ട. പണം വേണമെങ്കിൽ അൻസീറ തന്നെ എന്നെ സഹായിക്കുമായിരുന്നു. ഞാൻ സ്വീകരിക്കില്ലെന്ന് അറിഞ്ഞോണ്ട ജോലിയും പഠിപ്പും ഒന്നിച്ചു കൊണ്ട് പോകാനുള്ള ഈ വഴി പറഞ്ഞു തന്നെ. ഈ ചെറു പ്രായത്തിലേ അവളും അവനുമൊക്കെ എനിക്ക് ഒരു പാട് പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഉപ്പാന്റെ കയ്യിൽ നിന്നും പോക്കറ്റ് മണിയും വാങ്ങി ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടക്കുന്ന എനിക്ക് അതൊക്കെ പുതിയ അനുഭവം ആയിരുന്നു. ഞാൻ അവരെയൊക്കെ മുന്നിൽ ചെറുതാവുന്നത് പോലെ തോന്നി.അവളെ കുറിച്ചു അഭിമാനം ആയിരുന്നു തോന്നിയത്. അവളുടെ അച്ചടക്കവും വിനയവും ലാളിത്വവും എല്ലാം എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാരുന്നു. അവൾ പോലും അറിയാതെ അവൾ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരുന്നു. ഊണിലും ഉറക്കിലും എല്ലാം അവളുടെ ഓര്മയായിരുന്നു.ഒരു ദിവസം അവൾ ഫോണിൽ ആരോടോ ബീച്ചിൽ പോകാന്നു പറയുന്നത് കേട്ടു.

എങ്ങനെയെങ്കിലും അവിടെ വെച്ച് എന്റെ ഇഷ്ടം അവളെ അറിയിക്കണംന്ന് തോന്നി. ഞാനും അജുവും ഉണ്ടായിരുന്നു. അവളും വേറൊരു പെണ്ണും പിന്നെ കുറച്ചു കുട്ടികളും ഉണ്ടായിരുന്നു. അവൾ കുട്ടികളോടൊപ്പം കൂടി കടലിൽ തിരയിൽ ഓടി കളിക്കുന്നതും നോക്കി ഞങ്ങൾ കുറച്ചു ദൂരെ നിന്നു. അവൾ ചുരിദാർ ആയിരുന്നു ഇട്ടത്. പാന്റ് കുറച്ചു കയറ്റിയിരുന്നു. വെളുത്ത കാല്പാദങ്ങളിൽ ഒരു കറുത്ത ചരട് കെട്ടിയിരുന്നു. നല്ല ഭംഗിയായിരുന്നു കാണാൻ. മറ്റുള്ളവരെ മുന്നിൽ വെച്ച് പാന്റ് കയറ്റി വെള്ളത്തിൽ ഇറങ്ങിയത് എനിക്കിഷ്ടം ആയില്ല. അവളോട് ചെറിയ നീരസം തോന്നി. എന്റെ കുറച്ചു അപ്പുറത്തയി രണ്ടു മൂന്നു പേര് വന്നു ഇരുന്നു. അവരും അവളെ തന്നെ നോക്കുന്നത് കണ്ടു ചെറുതായി ദേഷ്യം വന്നു. അവരോട് എന്റെ പെണ്ണ അതെന്ന് വിളിച്ചു പറയണംന്ന് തോന്നുന്നുണ്ടായിരുന്നു. അവളെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി പെട്ടെന്ന് അവളെ പിടിച്ചു തള്ളി. അവൾ വെള്ളത്തിൽ വീണു. ആകെ നനഞ്ഞു കുളിച്ചു. ഡ്രസ്സ്‌ എല്ലാം ദേഹത്ത് ഒട്ടി നിന്നു. അവന്മാർ അത്‌ മൊബൈലിൽ വീഡിയോ എടുക്കുന്നത് കണ്ടു.

എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവരെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി ഡിലീറ്റ് ആക്കി. തമ്മിൽ വഴക്കായി. ഞാൻ അവരെ അടിച്ചു. ആകെ സീനായി. കുറെ പേര് ഓടി വന്നു ഞങ്ങളെ പിടിച്ചു വെച്ചു. അവളാരാ നിന്റെ എന്ന ചോദ്യത്തിന് ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ അതെന്ന് അഭിമാനത്തോടെ തലഉയർത്തിപിടിച്ചു തന്നെ പറഞ്ഞു. മനസ്സ് കൊണ്ട് ഞാനവളെ എന്നേ മഹർ അണിയച്ചതാണ്. അവളെ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നും ഉറപ്പിച്ചത. തല്ലിയവൻ ഏതോ കുറച്ചു പാർട്ടികരെയും കൂട്ടി വന്നു ആകെ പ്രശ്നം ആക്കി മാറ്റി അത്‌. എല്ലാവരെ മുന്നിലും ഞാൻ കെട്ടാൻ പോകുന്ന പെണ്ണ അതെന്ന് ഉറപ്പിച്ചു പറഞ്ഞു. അവളെ വീഡിയോ എടുത്തോണ്ട തല്ലിയതെന്നും പറഞ്ഞു. നിനക്ക് കാണിച്ചു തരാംന്ന് ഒക്കെ പറഞ്ഞ അവന്മാർ പോയത്. എന്ത് നേരിടാനും ഞാനും തയ്യാറായിരുന്നു.

പിന്നെ എന്താ സംഭവിച്ചെന്ന് എനിക്കറിയില്ല. ഇതിന്റെ പേരിൽ പിന്നെ പ്രശ്നം ഒന്നും ഉണ്ടായില്ല. അതിന്റെ പിറ്റേന്ന് അവളോട്‌ എനിക്ക് പറയാന് ള്ളതെല്ലാം ഒരു ലെറ്ററിൽ എഴുതി ഞാൻ അവളെ ഫ്രണ്ട് എന്ന് പറഞ്ഞ ചെറുക്കന്റെ കയ്യിൽ കൊടുത്തു. ശരിക്കും പറഞ്ഞാൽ അന്ന് പിന്നെ ഉറങ്ങിയിട്ട് ഇല്ല. അവളെ മറുപടി എന്തായിരിക്കും അവൾ ഇഷ്ടം അല്ലെന്ന് പറയോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു. പിറ്റേന്ന് അവൾ വരുന്നതും കാത്തു ബസ്റ്റോപ്പിൽ നിന്നു. അവളെ മുന്നിൽ എങ്ങനെയൊക്കെയോ പോയി നിന്നു. ലെറ്റർ അവൻ കൊടുത്തെന്നു പറഞ്ഞിരുന്നു. മറുപടി എന്താണെന്നു അറിയാല്ലോ. ഇഷ്ടം അല്ലെന്ന് പറഞ്ഞാലും അവളെ വേണ്ടെന്നു വെക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഇഷ്ടം ആണെന്ന് പറയുന്നത് വരെ പ്രൊപ്പോസ് ചെയ്യും. ഞാൻ അവളോട് മിണ്ടാൻ നോക്കിയതും ഏതോ ഒരാൾ വന്നു അവളെയും കൂട്ടി പോയി.

പോകുമ്പോൾ അവൾ എന്നെ നോക്കി തലയാട്ടി. കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിലും എന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി അവളുടെ ആ നോട്ടം മതിയാരുന്നു. അവളുടെ കണ്ണുകളിൽ ഒരു ഇഷ്ടകേടും എനിക്ക് തോന്നിയില്ല. ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു എനിക്ക്. അന്നാണ് അവളെ അവസാനം ആയി കണ്ടത്. പിറ്റേന്ന് അവളെ എവിടെയും കണ്ടില്ല. ക്യാമ്പ് ഒരു ദിവസം ക്കൂടി ഉണ്ടായിരുന്നു. അവൾ പക്ഷേ വന്നില്ല. അവൾക്ക് എന്തു പറ്റിയെന്നു അറിയാതെ ആകെ ടെൻഷടിച്ചു. ആ ചെറുക്കനോട് ചോദിച്ചപ്പോൾ പറഞ്ഞത അവൾ ഒരു അനാഥയാണെന്നും അവൾ അവിടെ ക്യാമ്പിൽ പങ്കെടുക്കാൻ വന്നതാണെന്നും. പെയിൻഗസ്റ്റ് ആയി ആ വീട്ടിൽ താമസിച്ചിരുന്നത്. അവൾ വീട്ടിലേക്കു പോയി എന്നുമായിരുന്നു.

വേറൊന്നും അവനറിയില്ല. ആ ക്യാമ്പിൽ പോയി അന്വേഷിച്ചൽ എന്തെങ്കിലും വിവരം കിട്ടുമെന്ന് വിചാരിച്ചു അവിടേക്ക് പോകാൻ ഇരിക്കുമ്പോഴാ ഉപ്പാക്ക് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്.ഉപ്പഅന്ന് ദുബായിൽ ആയിരുന്നു. അപ്പൊ തന്നെ എനിക്ക് പോകേണ്ടി വന്നു. പിന്നെ ഒരു മാസത്തോളം കഴിഞ്ഞ എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞത്. മനസ്സിൽ ഒരു വിങ്ങലായി അവളപ്പോഴും എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. അവളെ ഓർത്ത് സങ്കടപെടാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. നാട്ടിൽ വന്നതും ആദ്യം പോയത് ആ ക്യാമ്പിനെ പറ്റി അന്വേഷിക്കാന.ഒരുപാട് കഷ്ടപ്പെട്ടു അവളെ അഡ്രെസ്സ് തപ്പാൻ. ഫോൺ നമ്പർ മാത്രമേ കൊടുത്തിരുന്നുള്ളു പിന്നെ സ്ഥലത്തിന്റെ പേരും. ആ നമ്പർ സ്വിച് ഓഫ്‌ ആണ്. എപ്പോഴും അടിച്ചു നോക്കി കൊണ്ടിരിക്കും.

നിന്റെ നാട്ടിൽ വന്നത് അവളെ തേടിയാണ്. ഇനി ആകെയൊരു പ്രതീക്ഷ അവിടെ ആരോടെങ്കിലും അന്വേഷിക്കുക എന്നതാണ്. അതിനിടയിൽ നിന്നെ കണ്ടതും പരിജയപെട്ടതും ഇങ്ങനൊക്കെ സംഭവിച്ചതും. അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.എന്റെ ജീവനായി കണ്ട ഞാനവളെ സ്നേഹിച്ചത്. ഏതൊരു ആൾക്കൂട്ടം കണ്ടാലും തേടുന്നത് അവളെയാണ്. ഞാനിപ്പോഴും വിശ്വസിക്കുന്നു അവളെ കണ്ടെത്തൻ കഴിയുമെന്ന്. അവളെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ..... അതോർക്കാൻ പോലും എനിക്ക് പറ്റില്ല. അത്‌ കൊണ്ട ഈ വിവാഹത്തിൽ നിന്നും നിന്നോട് പിന്മാറാൻ ഞാൻ പറഞ്ഞത്. അവളുടേതായി എന്റെ കയ്യിൽ ഉള്ളത് അവളുടെ ഈ ഓർമ്മകളും അവളറിയാതെ എടുത്ത ഈ ഫോട്ടോസ് മാത്രമാണ്. ശരിക്കും പറഞ്ഞാൽ അവളുടെ കണ്ണുകൾ ആണ് ഞാൻ പ്രണയിച്ചത്. അവളെ പറ്റിയുള്ള ഓർമ തന്നെ ആ കണ്ണുകളാണ്. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞിരുന്നു. കേട്ടിട്ട് നിനക്കും വട്ടായി തോന്നുന്നുണ്ടോ ഇല്ല.

നീയവളെ ആത്മാർത്ഥമായല്ലേ പ്രണയിച്ചേ. എന്നിട്ടും അവൾക്ക് അത്‌ മനസ്സിലായില്ല.നിന്റെ ഇഷ്ടം അറിഞ്ഞിട്ടും നിന്നെ തേടി വന്നില്ലല്ലോ. ഭാഗ്യമില്ലാത്തവള ശരിക്കും അൻസി. അവളല്ല ഞാനാ ഭാഗ്യമില്ലാത്തവൻ. അവളെ എനിക്ക് കിട്ടിയില്ലല്ലോ. അവളെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ...... കണ്ടെത്തും എനിക്ക് എന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ട്. എത്ര കാലം വേണമെങ്കിലും ഞാനവൾക്ക് വേണ്ടി കാത്തിരിക്കും. ഒരു പക്ഷേ അവളെ വിവാഹം കഴിഞ്ഞിനെങ്കിലോ അവളുടെ ഓർമകളുമായി അവളെയും ഓർത്തു ഈ ജന്മം ഞാൻ ജീവിക്കും. എല്ലാ പ്രണയവും വിജയിക്കണമെന്നില്ലല്ലോ പ്രണയത്തിൽ തോറ്റെന്നു കരുതി അവളെയും ഓർത്ത് ജീവിതം നശിപ്പിക്കണം എന്നുണ്ടോ. കേള്കുന്നവർക്കും കാണുന്നവർക്കും അങ്ങനെ തോന്നും. പ്രണയം എന്നത് മനസ്സിൽ തോന്നുന്ന ഒരു ഫീലിംഗ് ആണ്.

അത്‌ ഇടക്കിടക്ക് മാറ്റാൻ പറ്റുന്ന ഒന്നല്ല. അങ്ങനെ മാറ്റുന്നവർ ഉണ്ടാകും. ഞാനങ്ങനെയല്ല. പ്രണയത്തിൽ തോറ്റ പിന്നെ വേറെ പ്രണയിക്കുകയും കല്യാണം കഴിക്കുകയും ചെയ്യില്ലേ ആരും. ഉണ്ടാവും. പക്ഷേ അവർ സന്തോഷമായാണ് ജീവിക്കുന്നതെന്ന് ഉറപ്പിച്ചു പറയാൻ പറ്റോ. ആദ്യത്തെ പ്രണയം മറന്ന അവർ ജീവിക്കുന്നെന്ന് അവരെ നെഞ്ചിൽ തൊട്ട് പറയാൻ പറ്റോ. ഒരിക്കലും പറ്റില്ല.മറന്നുന്ന് പറഞ്ഞ അത്‌ കളവായിരിക്കും. നൂറു വർഷം കഴിഞ്ഞാലും മനസ്സിന്റെ ഒരു കോണിൽ ആ പ്രണയവും ഉണ്ടാവും. ഒരു വൻ സൈഡ് ലവ് വേണ്ടിയാണോ ഇങ്ങനെ ഫീലാവുന്നേ. ഒന്ന് പോയാൽ വേറൊന്ന് എന്ന് കരുതുന്നവർ ഉണ്ടാവും. ഞാൻ അങ്ങനെയല്ല. അവളെ മൊഞ്ചു കണ്ടു പ്രേമിച്ചതല്ല. മനസ്സ് കണ്ട പ്രണയിച്ചത്. അവളെ സ്ഥാനത്തു വേറൊരാളെ കാണാൻ എനിക്ക് പറ്റില്ല. സത്യം പറഞ്ഞാൽ ഇത് ഭ്രാന്തയാ എനിക്ക് തോന്നുന്നേ. അവൾ നിന്നെ പ്രണയിച്ചിട്ടില്ല. അങ്ങനെ ഒരാൾക്ക് വേണ്ടി ജീവിതം കളയുന്ന നിന്നെ മെന്റൽ എന്നല്ലാതെ വേറെന്താ പറയുക. ഭ്രാന്ത് തന്നെയാ ഇത്.

ഈ ഭ്രാന്തിനെ പോലും ഞാൻ സ്നേഹിക്കുന്നു. കാരണം ഈ ഭ്രാന്തിലും നിറഞ്ഞു നിൽക്കുന്നത് അൻസിയുടെ ഓർമ്മകൾ മാത്രമാണ്. I love ansi. ദയവുചെയ്തു നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പോകണം. നിനക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും. എന്നേക്കാൾ നല്ലൊരു ഹസ്ബന്റിനെയും കിട്ടും. അവളുടെ മുഖത്ത് വേദന നിറഞ്ഞ ഒരു പുഞ്ചിരി അവൻ കണ്ടു. അത്‌ കിട്ടുമെന്ന് തോന്നുന്നില്ല ഫൈസി. നിന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളും വേറെയുണ്ടാവില്ല. അവൾ മനസ്സിൽ പറഞ്ഞു. നീ പേടിക്കണ്ട നിന്റെയും അൻസിയുടെയും ഇടയിൽ ഒരിക്കലും വിലങ്ങു തടിയായി ഞാനുണ്ടാവില്ല. അവളെ തിരിച്ചു കിട്ടാൻ ഞാനും പ്രാർത്ഥിച്ചോളാം. നിനക്ക് തന്നെ നിന്റെ അൻസിയെ കിട്ടും. അവൻ അവിടെ നിന്നും പോയി. അവൾ അവിടെതന്നെ നിന്നു. ഇപ്പോഴാ ഫൈസി നിന്നോട് കൂടുതൽ ഇഷ്ടം തോന്നുന്നേ.നിന്റെഅൻസിയെ ഞാൻ തിരിച്ചു തരും. നിറഞ്ഞ കണ്ണുകൾ തുടച്ചു അവളും പോയി കിടന്നു. *** രാവിലെ എണീറ്റു കോളേജിൽ പോകാൻ നേരത്ത് അവൾ അവന്റെ മുന്നിൽ പോയി നിന്നു

അവളെ കാൽ അവന്റെ നേരെ നീട്ടി കാണിച്ചു കൊടുത്തു. ചരട് അഴിച്ചു മാറ്റി അവൻ കൊടുത്ത പാദസരം അണിഞ്ഞിരുന്നു. ഞാനായിട്ട് തന്റെ ബിപി കൂട്ടുന്നില്ല. അൻസി അൻസിയയും സഫു സഫുവായും ഇരുന്നോട്ടെ. അവൻ നോക്കി ചിരിക്കുക മാത്രം ചെയ്തു. വെയിറ്റ്ങ് ലിസ്റ്റിൽ പേര് വെക്കോ. കാത്തിരിക്കണോ ഞാൻ അവൻ ഞെട്ടിപിടഞ്ഞു ചാടി എണീറ്റു. നീ എന്താ ഇപ്പൊ പറഞ്ഞേ. ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നുണ്ട്. കാത്തിരിക്കുകയായിരിക്കും.പോട്ടെന്നു അവൻ അവൾ പറഞ്ഞത് ഒന്നൂടി ഓർത്തു നോക്കി. കാത്തിരിക്കണോന്ന് തന്നെയാ അവൾ പറഞ്ഞത്. അതിനർത്ഥം.... അവന്റെ മുഖം വലിഞ്ഞു മുറുകി. *** അവൾ ഇറങ്ങാൻ നേരത്താണ് ഇത്താത്ത വിളിച്ചത്. നീ എവിടെക്ക പോകുന്നേ. വീട് ആരാ വൃത്തിയാക്ക. ഇത്താത്ത തന്നെ. കൂട്ടിന് ഫർസാനയെയും വിളിച്ചോ. രണ്ടു പേരും കൂടിയയാൽ പെട്ടന്ന് ജോലികൾ തീരും. ഇത്താത്ത കണ്ണും മിഴിച്ചു അവളെ നോക്കി. സിറ്റൗട്ടിൽ ഇരുന്ന ഫർസാന എണീറ്റു വന്നു. എന്നെക്കൊണ്ടൊന്നും പറ്റില്ല.

മര്യാദക്ക് ജോലി ചെയ്തു തീർത്തിട്ട് കോളേജിൽ പോയ മതി. എന്നോട് ആജ്ഞാപിക്കുന്നോ ഞാൻ എന്താ നിങ്ങളെ നിങ്ങളെ വീട്ടിലെ സർവന്റൊ. അവൾ ചൂടായി. നീയരോടാ സംസാരിക്കുന്നെന്ന് ഓർമ്മയുണ്ടോ. അവൾ അവരെ രണ്ടു പേരെയും അടിമുടി നോക്കി. ഫൈസിയുടെ പെങ്ങന്മാർ തന്നെയണല്ലോ മാറിയിട്ട് ഒന്നും ഇല്ല. ടീ... ഇത്താത്ത അവളെ നേരെ വിരൽ ചൂണ്ടി. എനിക്ക് തർക്കിക്കാൻ ടൈമില്ല. അടുക്കളയിൽ മാച്ചിലുണ്ട് മഫ്‌ ഉണ്ട് വീട് വൃത്തിയാക്കാൻ ഉള്ള എല്ലാ സാധന സാമഗ്രികൾ ഉണ്ട്. എടുത്തു വേഗം ജോലി ചെയ്യാൻ തുടങ്ങികോട്ടോ. അവൾ എന്തോ ആലോചിക്കുന്നത് പോലെ നിന്നു.പിന്നെ അവരോട് ചോദിച്ചു നിങ്ങൾക്ക് അടുക്കള എവിടന്നു അറിയോ. വഴി കാണിച്ചു തരണോ. വലിയ ആളാവാൻ നോക്കല്ലേ സഫു. ഫൈസികും ഉപ്പക്കും ഉമ്മക്കും മാത്രമേ എന്നോട് അധികാരം കാണിക്കാൻ അവകാശം ഉള്ളു. അവരൊഴിച്ചു മറ്റാരും പറയുന്നത് കേൾക്കേണ്ട കാര്യം എനിക്കില്ല. ആയിഷയല്ല ഞാൻ. മറക്കണ്ട ആരുമത് ഉമ്മയിങ് വരട്ടെ കാണിച്ചു തരാം ഞങ്ങൾ ആരാണെന്ന്.

ഞങ്ങൾ പറഞ്ഞാൽ നീ അനുസരിക്കുമോന്ന് ഞങ്ങൾക്കും ഒന്ന് അറിയണമല്ലോ. മക്കൾ പോ.പോയി പണി നോക്ക് അവൾ ഇറങ്ങിപോയി. അവർ നേരെ ഉമ്മയുടെ അടുത്തേക്ക് പോയി ഒന്നിന്ന് പത്തായി പറഞ്ഞു പൊലിപ്പിച്ചു. അവൾ വൈകുന്നേരം ഇങ്ങ് വരട്ടെ. അവളെ അഹമ്മതി ഇന്ന് തീർത്തിട്ട് തന്നെ കാര്യം. ** വൈകുന്നേരം കയറി വന്നപ്പോഴേ കണ്ടു മൂന്ന് പേരും നിരന്നു നിൽക്കുന്നത്. ഉമ്മയുടെ മുഖത്താണെൽ ദേഷ്യം വന്നു കടന്നൽ കുത്തിയ പോലെ ഉണ്ട്. ഉപ്പയും അടുത്ത് ഉണ്ട്. എല്ല്ലാരും കൂടി ഒരങ്കത്തിനുള്ള പൊറപ്പാട് ആണല്ലോ. അവൾ പൊട്ടികരഞ്ഞോണ്ട് കേറി വന്നു. എല്ലാവരും അവളെ തന്നെ നോക്കി. വഴക്ക് പറയുന്നതിന് മുന്നേ കരയുന്നോ. ഉപ്പ വേഗം എണീറ്റു വന്നു അവളോട് ചോദിച്ചു. എന്താ മോളെ കാര്യം. എന്തിനാ കരയുന്നെ. അവൾ കരച്ചിലിന് ആക്കം കൂടിയല്ലാതെ നിർത്തിയില്ല.

ഒന്ന് പറഞ്ഞു തുലക്കുന്നുണ്ടോ. എന്നിട്ട് ഇരുന്നു മോങ്ങ്. നിന്റെ ആരെങ്കിലും ചത്തോ ഉമ്മ പറഞ്ഞു. സമീർക്ക പോലിസ്സ്റ്റേഷനിൽ ആണ്. ആരെയോ കൊല്ലാൻ നോക്കിയത്രേ. എന്റെ ഇക്ക.... അവൾ വീണ്ടും കരഞ്ഞു. നിന്റെ ഇക്ക ഇതിനു മുന്പും ഇങ്ങനെ തല്ലും വെട്ടും ഒക്കെയായി ജയിലിൽ പോയിട്ട് ഇല്ലേ. പിന്നെന്താ ഇപ്പൊ ഒരു സങ്കടം ഉപ്പ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോ സഹിച്ചില്ല ഉപ്പ. മൂപ്പർ നാളെ തന്നെ ഇറങ്ങും. പേടിച്ചിട്ടു ആരും സാക്ഷി പറയൊന്നും ഇല്ല. കേസ് ഒന്നും ഇണ്ടാവില്ല. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ വീട്ടിൽ എന്താ അവസ്ഥയെന്ന്. പോകാൻ നോക്കിയിട്ട് അവൾ തിരിച്ചു വന്നു. അല്ല നിങ്ങൾ എല്ലാരും കൂടെ ഇവിടെ എന്താ നില്കുന്നെ.എവിടെക്കെങ്കിലും പോകുവാണോ. ഉമ്മ വേഗം അകത്തേക്ക് പോയി. പിന്നാലെ ഇത്താത്തമാരും. അവർ പോയതും. ഉപ്പ അവളെ തല്ലാൻ നോക്കി. അവൾ ഒഴിഞ്ഞു മാറി.

ഈ തല്ല് കെട്ടിയോൾക്ക് കൊടുത്തിരുന്നുവെങ്കിൽ എന്നേ നന്നായേനെ. ഇനി എനിക്കിട്ട് കൂടി വെക്കെടി. ഹ പിണങ്ങല്ലേ മൂപ്പിലാനേ. കാര്യല്ലേ ഞാൻ പറഞ്ഞേ. വഴക്കവാണ്ടന്ന് കരുതി കുറച്ചൊക്കെ കണ്ടില്ലന്നു നടിച്ചു. വീട്ടിൽ സമാധാനം ലഭിക്കാൻ കണ്ണടച്ച് പിടിച്ചു. പിന്നെ എല്ലാം കയ്യിന്ന് പോയി. അവൾ ഒരു പാവാടോ. റസിയയും ഫർസാനയും പിന്നിൽ നിന്ന് കുത്തുന്നതാ. നമുക്ക് ശരിയാക്കാൻനേ. പിന്നെ നാളെ മുതൽ നോമ്പാണ് അറിഞ്ഞില്ലന്ന് വേണ്ട. നോമ്പിന് ഇനിയും കുറെ മാസം ഉണ്ടല്ലോ. എന്ന് വെച്ചു നാളെ മുതൽ എടുത്ത കുഴപ്പം ഇല്ലല്ലോ. ആരോഗ്യതിന്നു നല്ലത നോമ്പ് എടുക്കുന്നത്. എന്താനാവോ പെട്ടന്ന് ഒരു ആരോഗ്യം നോക്കൽ. അടുക്കളയിൽ സമരം തുടങ്ങാൻ പോവ്വാ.മിക്കവാറും അടച്ചിടും. പട്ടിണി കിടക്കുന്നതിനേക്കാൾ ഭേദം നോമ്പ് എടുക്കുന്നത. കൂലിയെങ്കിലും കിട്ടും. അങ്ങനെ അതിനും തീരുമാനം ആയി. അല്ലെ. അവൾ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ** ടീ കോപ്പേ നീയെന്താ രാവിലെ പറഞ്ഞിട്ട് പോയേ. ഒന്നും പറഞ്ഞില്ലല്ലോ. കള്ളം പറയണ്ട ഞാൻ കേട്ടു പറഞ്ഞത് എന്താന്ന്. അത് .......ഞാൻ ചുമ്മാ.... വെറുതെ.... അവൻ കലിപ്പോടെ അവളെ അടുത്തേക്ക് വന്നു .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story