💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 26

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 ടീ കോപ്പേ എന്താടി രാവിലെ പറഞ്ഞിട്ട് പോയേ. എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് എത്ര വട്ടം പറഞ്ഞു. നിന്നെ കാണുന്നതേ എനിക്ക് കലിപ്പ.എന്നിട്ടും സമാധാനം കളയാൻ ശല്യം പോലെ പിറകെ വന്നോളും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. എന്നെങ്കിലും നീ എന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാ ഞാൻ ഇവിടെ കഴിയുന്നത് തന്നെ. എന്നെങ്കിലും നിന്റെ മനസ്സ് മാറും. ചിന്തകളും മാറും. കാലം മായ്ക്കാത്ത ഓർമ്മകൾ ഒന്നും ഇലല്ലോ . ഈ ജന്മം മുഴുവൻ ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നോളാം ഈ ജന്മം മാത്രമല്ല എത്ര ജന്മം വേണമെങ്കിലും. അവൾ പറയുന്നത് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു. സഫു ഞാൻ നിന്നോട് എല്ലാം പറഞ്ഞതെല്ലേ എന്നിട്ടും നീ.... അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ. നിന്റെ കലിപ്പ് കണ്ടപ്പോൾ ജസ്റ്റ് എ ഫൺ. നീയെന്താ കരുതിയെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ. ഒരിക്കലും അങ്ങനെ ഉണ്ടാവില്ല.

എനിക്ക് പൊതുവെ ഈ സെക്കനെൻഡിനോട് താല്പര്യം ഇല്ല. സെക്കനെന്റോ അതേ. യൂസ് ചെയ്തപിന്നെ ഏത് സാധനവും സെക്കനണ്ട് അല്ലെ.നിന്റെ ഹൃദയം മുഴുവൻ അൻസിയല്ലേ. ഇനി വേറാരെങ്കിലും വന്ന പിന്നെ അയാൾ സെക്കനന്റല്ലേ. ഞാൻ എന്നും ഫസ്റ്റ് തന്നെ ആയിരിക്കും.കാരണം എന്റെ ജീവിതത്തിൽ അൻസിയല്ലാതെ വേറൊരാൾ ഉണ്ടാവില്ല. മറ്റാരും വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല. വരുവോ വരാതിരിക്കോ എന്താന്ന് വെച്ച ആയിക്കോട്ടെ. എന്റെ കാര്യ ഞാൻ പറഞ്ഞേ. ആദ്യമായിട്ട് പ്രണയിക്കുന്നത് എന്നെ ആയിരിക്കണം. ആ മനസ്സിൽ ഞാനെ ഉണ്ടാകാൻ പാടുള്ളു. അങ്ങനെ ഒരാളെയെ ഞാൻ സ്വീകരിക്കുകയും ചെയ്യൂ.നീ എന്നെ ഒഴിവാക്കാൻ സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യം ആയ കാണുന്നേ. ഞാനൊരിക്കലും നിന്നെ മറ്റൊരു കണ്ണോട് കൂടി കാണുകയും ഇല്ല. അങ്ങനെ തോന്നിയെങ്കിൽ സോറി ബ്രോ. അവൾ പോയി കഴിഞ്ഞു അവൻ ആശ്വാസത്തോടെ ദീര്ഘനിശ്വാസം വിട്ടു. രാവിലെ മുതൽ അവൾ പറഞ്ഞതോർത്ത് വട്ട് പിടിച്ചു നടക്കുകയായിരുന്നു.

ഇപ്പോഴാ ആശ്വാസം ആയത്. അതേ ബ്രോ ന്ന് വിളിച്ചത് ഒരു ഫ്ലോയിൽ പറഞ്ഞു പോയത. എനിക്ക് കുറെ ബ്രദർ ഉണ്ട്. ഇനി നിന്നെ കൂടി സഹിക്കാൻ വയ്യ. വേണേൽ ഫ്രണ്ട്സ് ലിസ്റ്റ് കൂട്ടാം. അതാകുമ്പോൾ എപ്പോ വേണേലും മനസ്സ് മാറ്റലോ. അവനെ നോക്കി കണ്ണടിച്ചു കാണിച്ചു. എനിക്ക് ബ്രോയും ആകണ്ട. ഫ്രണ്ടും ആകണ്ട. എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയി തന്ന മതി. അവൻ അവളെ നേർക്ക് കൈ കൂപ്പി കൊണ്ട് പറഞ്ഞു. ** താഴെ നിന്നും ഉമ്മ വിളിക്കുന്നത് കേട്ടു. രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കണം. എനിക്ക് ചോറും മീൻ കറിയും. ബാക്കിയുള്ളവർക്ക് ചിക്കൻ കറിയും ചപ്പാത്തിയും. ഓഡർ തന്നു ഉമ്മ പോയി.ഫർസാനയും റസിയയും പുച്ഛത്തോടെ അവളെ നോക്കിനിൽക്കുന്നത് കണ്ടു. അവൾ തിരിച്ചൊന്നും പറയാതെ അടുക്കളയിലേക്കും പോയി. നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ എല്ലാവരും വന്നു ഇരുന്നു. ഉപ്പാനെ വിളിച്ചപ്പോൾ എനിക്ക് വേണ്ട വയറുവേദന എടുക്കുന്നുന്ന് പറഞ്ഞു.

വന്നില്ല. ഉമ്മ ബാക്കി എല്ലാവരെയും വിളിച്ചു ഇരുന്നു. ചോറ് വിളമ്പിയതും ഒരാട്ടഹാസത്തോടെ സഫു ന്ന് വിളിക്കുന്നതും കേട്ടു. അവൾ കേൾക്കാത്തമാതിരി ഇരുന്നു. ഒരുപാട് വിളിച്ചപ്പോൾ അവൾ പോയി. എന്താടീ ഈ ഉണ്ടാക്കിവെച്ചത്. ചോറ്. മീൻ കറി. ചപ്പാത്തി ചിക്കൻ കറി. ഉണ്ടാക്കാൻ പറഞ്ഞ എല്ലാം ഉണ്ടാക്കിയല്ലോ. ഇങ്ങനാണോ ചോറ് ഉണ്ടാക്കുന്നെ. ഇത് വെന്തിനോ. അരി തന്നെയല്ലേ ഇത്. ഈ മീൻ വെട്ടിയിനോ നീ. ഞാൻ യുട്യൂബിൽ നോക്കിയ കറി വെച്ചേ. ആ വീഡിയോയിൽ മീൻ ഇടാൻ പറഞ്ഞു ഞാൻ ഫ്രിഡ്ജിൽ നിന്നും എടുത്തു കറിയിൽ ഇട്ടു. വെട്ടാൻ അവർ പറഞ്ഞില്ല. അപ്പൊ ചോറോ അരി വെള്ളത്തിൽ ഇട്ടു പത്തു മിനിറ്റ് കഴിഞ്ഞു കോരി എടുത്തു. ഇങ്ങനെയല്ലേ ചോറ് ഇണ്ടാക്കുക. ഉമ്മ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. നിനക്ക് അറിയില്ലെങ്കിൽ ചോദിച്ചുടെ.

ഞാൻ ഇത്താത്തമാരോട് ചോദിച്ചത അവർ പറഞ്ഞു യുട്യൂബിൽ നോക്കി ഉണ്ടാക്കാൻ. അതിൽ കണ്ട പോലെയാ ഉണ്ടാക്കിയത്. നിനക്ക് ഫുഡ്‌ ഒന്നും ഇണ്ടാക്കാൻ അറിയില്ലേ. ഇല്ല. എന്റെ വീട്ടിൽ ഉമ്മയാണ് ഫുഡ്‌ ഇണ്ടാക്കൽ. ഞാൻ അടുക്കളയിൽ കയറുന്നത് സമീർകക്ക് ഇഷ്ടമല്ല. അത്‌ കൊണ്ട് ആരും കയറ്ററും ഇല്ല. ഫർസാന ഓക്കാനിച്ചു കൊണ്ട് വൈസനിലേക്ക് ഓടി. അവളെ പ്ലേറ്റ് കണ്ടു ബാക്കിയുള്ളവരും എണീറ്റു നോക്കി. സഫു നോക്കിയില്ല അവൾക്കറിയാമായിരുന്നു എന്തിനാ വോമിറ്റ് ചെയ്യാൻ നോക്കിയതെന്ന്. ചിക്കൻ കടയിൽ നിന്നും കൊണ്ട് വന്ന അതേ പോലെ പ്ലേറ്റിൽ ഉണ്ട്. ചപ്പാത്തിയാണേൽ കരിഞ്ഞു കറുത്ത ഒരു രൂപം മാത്രം. ഫൈസി ഒന്നും മിണ്ടാതെ മെല്ലെ എണീറ്റു പോയി. ഇനി ഇവിടെ നിന്നാൽ രംഗം അത്ര പന്തിയല്ലെന്ന് അവന് മനസ്സിലായിരുന്നു. ഉമ്മ കറിയും ചോറും എല്ലാം തട്ടി മറിച്ചു. ചുമരിലും തറയിലും ടേബളിലും എല്ലായിടത്തും എത്തിയിരുന്നു. ആ കണ്ണുകളിൽ തീയാളുന്നത് പോലെ തോന്നി. ദഹിപ്പിക്കുന്ന കണ്ണുകളോടെ അവളെ നോക്കി. അവളെ ഫോൺ ബെല്ലടിഞ്ഞത് അപ്പോഴാണ്.

അവൾ അറ്റൻഡ് ചെയ്തു. ദാ ഇപ്പൊ വരാം. അവൾ പോകാൻ നോക്കിയതും ഉമ്മ വിളിച്ചു. വൃത്തിയാക്കാതെ എവിടെകാടി നശൂലെ പോകുന്നേ. ഫൈസിയാ വിളിച്ചേ. എന്നോട് റൂമിലേക്ക് പെട്ടന്ന് പോകാൻ പറഞ്ഞു. വൃത്തിയാക്കിയിട്ട് പോയ മതി. സോറി ഉമ്മാ. ഫൈസി വിളിച്ച അപ്പൊ തന്നെ പോയില്ലെങ്കിൽ ദേഷ്യം വരും. ദേഷ്യം വന്ന അറിയാലോ എങ്ങന സ്വഭാവം എന്ന്. ഈ വീട് തന്നെ അട്ടിമറിച്ചു ഇടും. അവനോട് ഞാൻ പറഞ്ഞോളാം. ഫർസാന പോയി എന്താന്ന് നോക്കിയിട്ട് വാ. ഉമ്മ ഫർസാനയോട് പറഞ്ഞു. ശോ.. ഈ ഉമ്മാന്റെ ഒരു കാര്യം. ഫർസാന പോയ ശരിയാവില്ല ഉമ്മാ. ഞാൻ തന്നെ പോകണം. അവൾ കൈ വിരൽ കടിച്ചു കാൽ കൊണ്ട് നിലത്ത് കളം വരച്ചു നാണത്തോടെ പറഞ്ഞു.ഇക്ക വിളിച്ചത് എന്നെയാ അവളെയല്ല . അവൾ പോയിട്ട് കാര്യം ഇല്ല. എന്നിട്ട് വേഗം മുകളിലേക്ക് പോയി. എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നത് അവൾ കണ്ടു. അവൾക്ക് ചിരി വന്നിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇനി അടുക്കളയിൽ കയറാൻ ഈ ജന്മത്ത് വിളിക്കുന്നു തോന്നുന്നില്ല.

ഇതോടെ മടുത്തിട്ട് ഉണ്ടാകും. ഉപ്പാക്ക് നേരത്തെ ഉണ്ടാക്കി കൊടുത്തിരുന്നു. ആരും കാണാതെ അടുക്കളയിൽ നിന്നും കഴിച്ചിട്ട് പോയി. കുട്ടികൾക്ക് മാഗി മതീന്ന് പറഞ്ഞോണ്ട് അത്‌ ഉണ്ടാക്കി കൊടുത്തു. അവർ വേഗം കഴിച്ചു പോയി കിടന്നു. പിന്നെയുള്ളത് ഫൈസി. അവന് ഒരു ദിവസം വിശപ്പിന്റെ വില അറിയട്ടെ. പലപ്പോഴും എന്തെങ്കിലും കുറ്റം പറഞ്ഞു. തിന്നാതെ എണീറ്റു പോകുന്നത് കാണാം. ഭക്ഷണത്തോട് തീരെ മര്യാദ കാണിക്കലും ഇല്ല. അപ്പൊ ഇന്ന് പട്ടിണി കിടക്കുന്നൊണ്ട് കുഴപ്പം ഇല്ല. അവൾ അവളോട് തന്നെ പറഞ്ഞു സമദാനിച്ചു. ഉണ്ടാക്കാൻ അറിയില്ലെങ്കിൽ പിന്നെന്തിനാ പിശാചേ അടുക്കളയിൽ കയറിയത് ബാക്കിയുള്ളവരെ പട്ടിണിക്കിടാനോ. ഫൈസി അവളെ നേരെ തട്ടി കയറി. എനിക്ക് ഫുഡ്‌ ഇണ്ടാക്കാൻ ഒന്നും അറിയില്ല. ആയിഷയല്ലേ ഇവിടെ ഫുഡ്‌ ഇണ്ടാക്കുന്നത്. എന്തു കുന്തം പഠിപ്പിചാടി നിന്റെ വീട്ടുകാർ നിന്നെ ഇവിടെക്കയച്ചത്.

കല്യാണം കഴിപ്പിച്ചു അയക്കുന്നത് ഫുഡ്‌ ഇണ്ടാക്കികൊടുക്കാനാണോ. പിന്നെ നിന്നെ കൊണ്ടൊക്കെ എന്ത് ഉപകാരഉള്ളത്. ഇവിടെ സ്നിക്കേഴ്സ് ഉണ്ടോ പെട്ടന്ന് അവളെ ചോദ്യം കേട്ടു അവൻ അവളെ തന്നെ നോക്കി. വിശന്നു കൊടൽ കരിയുമ്പോഴാ അവൾക്ക് ചോക്ലേറ്റ് തിന്നാൻ ആശ. എനിക്കല്ല ചോക്ലേറ്റ് നിനക്ക. എനിക്കോ. എനിക്കെന്തിനാ സ്നിക്കേഴ്സ്. കാരണം ഫൈസീ നിനക്ക് വിശക്കുമ്പോൾ നീ എന്റെ ഭർത്താവിനെ പോലെയാ പെരുമാറുന്നെ. വിശന്നാൽ നിങ്ങൾ നിങ്ങല്ലാതാവും സ്നിക്കേഴ്സ് കഴിക്കു വിശപ്പകറ്റു. പരസ്യത്തിൽ കാണുന്ന പോലെ തന്നെ ആക്ട് ചെയ്തു അവൾ കാണിച്ചു. പെട്ടന്ന് അവന്റെ മുഖത്ത് ഒരു ചിരി വന്നു. അവൾ നോക്കുന്നത് കണ്ടതും ചിരി മറച്ചു പിടിച്ചു. അവളെ ഒരു അവിഞ്ഞ കോമഡി ചിരിച്ചു നല്ലോണം ചിരിച്ചു പോരേ. അവൻ ആക്കിയ ഒരു ചിരിയും ചിരിച്ചു പോയി കിടന്നു. അവൻ തലയിണ വയറ്റിൽ അമർത്തി പിടിച്ചു കിടന്നു. എന്താ വിശപ്പുണ്ടോ. എന്താ സ്നിക്കേഴ്സ് തരോ നീ. അവൻ ദേഷ്യത്തോടെ ചോദിച്ചു. സ്നിക്കേഴ്സ് ഇല്ല. ഒരാപ്പിൾ ഉണ്ട്. അവൾ ഒരാപ്പിൾ എടുത്തു അവന് എറിഞ്ഞു കൊടുത്തു.

ഇത് നിന്റെ മറ്റവന്ന് പോയി കൊടുക്ക് അവൻ തിരിച്ചെറിഞ്ഞു കൊടുത്തു. വേണ്ടെങ്കിൽ വേണ്ട എനിക്കെന്താ. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ആപ്പിൾ തിന്നു. വേണ്ടാന്ന് പറയാൻ കാത്ത് നിക്കരുന്നല്ലേ ശവം. വേറെ പോയി എടുത്തിട്ട് വാടീ ആകെ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത ഇത്. ഇനി വേണേൽ കടയിൽ പോയി വാങ്ങി വാ. അല്ലെങ്കിൽ ഇന്ന് പട്ടിണികിടന്നോ. ജാഡ കാണിക്കുമ്പോൾ ഓർക്കണമായിരുന്നു. അവന്റെ മുഖത്ത് ദേഷ്യം കയറി വരുന്നത് കണ്ടതും അവൾ കാണാത്ത മട്ടിൽ അവിടെ നിന്നും പോയി. ഇനിയും ഇവിടെ നിന്നാൽ വിശപ്പ് മൂത്തു തന്നെ പിടിച്ചു വിഴുങ്ങും. റൂമിന്റെ വാതിലടക്കാൻ നോക്കുമ്പോഴ ഇത്താത്തന്റെ മോൾ വാതിലിന്റെ അടുത്ത് നിന്നും ഒളിഞ്ഞു നോക്കുന്നത് കണ്ടേ. അവൾ അകത്തേക്ക് വിളിച്ചെങ്കിലും വന്നില്ല. ഫൈസിയെ ഇടക്കിടക്ക് എത്തി നോക്കുന്നത് കണ്ടു.

എന്നേ തല്ലുന്നത് കണ്ടു പേടിച്ചുഓടിയതാ പിന്നെ മുന്നിൽ നിന്നിട്ടില്ല. ഇത്താത്തയുടെ ഇളയമോളാണ്.റിച്ചു നാലു വയസ്സേ ഉള്ളൂ. ഫൈസിയുടെ അതേ മുഖച്ഛായയാണ് അവൾക്. ഫൈസിക്ക് അവളോട് കൂടുതൽ ഇഷ്ടംന്ന് ഇടക്ക് തോന്നാറുണ്ട്. ഇവൾ എപ്പോഴും വാല് അവന്റെ പിറകെ ഇണ്ടാകും. അവൾ പോയി അവളെ എടുത്തോണ്ട് വന്നു. നീയെന്താ ഉറങ്ങിയില്ലേ. ഉറക്കം വന്നില്ല. അമ്മായി അല്ലെ ഇന്നൾ പറഞ്ഞേ കഥ പറഞ്ഞു തരുന്ന്. ഇപ്പൊ പറഞ്ഞു താ. അവളെ കയ്യിലെടുക്കാൻ ചുമ്മാ പറഞ്ഞതാ ഇത് കുരിശായല്ലോ. നിന്റെ മാമ പറഞ്ഞു തരും. എത്ര കഥകൾ അറിയാമെന്നോ. മാമ ചീത്തയാ. രാക്ഷസന്റെ സ്വഭാവ എപ്പോഴും വഴക്ക് പറയും. അമ്മായിയെ തല്ലെൻ ചെയ്തു. അമ്മായി ആരോടും പറയണ്ടാന്നു പറഞ്ഞോണ്ട അല്ലേൽ ഞാൻ എല്ലാരോടും പറഞ്ഞു കൊടുത്തേനെ. ഫൈസി അവളെ അടുത്തേക്ക് വന്നു. അവൾ സഫുന്റെ പുറകിൽ ഒളിച്ചു. എന്തോന്നെടെ ഇത്. കൊച്ചു കുട്ടികളോട് എങ്കിലും നല്ല രീതിയിൽ പെരുമാറികൂടെ. നിന്നെ കാണുന്നതേ പേടിയാ കുട്ടിയോൾക്ക് നീ പോടീ.

മോള് ഇങ്ങ് വന്നേ മാമൻ പറഞ്ഞു തരാം കഥ. നിന്റെ അമ്മായിക്ക് കഥയൊന്നും അറിയില്ല. വേണ്ട എനിക്ക് അമ്മായി പറഞ്ഞ മതി. മാമനെ ഇഷ്ടല്ല. ചീത്തയ തല്ലും. തല്ലില്ല നീ വാ . ചോക്ലേറ്റ് വാങ്ങിതരാം. ഐസ് ക്രീം വാങ്ങി തരാം കറങ്ങാൻ പോകാം. അവൾ സഫുനെ മുറുക്കെ പിടിച്ചു. ഏറ്റില്ല മോനേ. അമ്മായി തന്നെ പറഞ്ഞുതരാട്ടോ. അവളെ എടുത്തു മടിയിൽ വെച്ചു. ഒരിടത്തു ഒരു രാജകുമാരൻ ഉണ്ടായിരുന്നു. ഒരു ദിവസം നാട് കാണാൻ ഇറങ്ങിയപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടു.പൂച്ചക്കണ്ള്ള ഒരു സുന്ദരി കുട്ടി. രാജകുമാരന് അവളെ ഒരുപാടുഇഷ്ടമായി. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. പെട്ടന്ന് ഒരു ദിവസം അവളെ കാണാതായി. രാജകുമാരൻ അവളെ നാട് മുഴുവൻ അന്വേഷിച്ചു. എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ ഒരുപാട് സങ്കടപ്പെട്ടു. ഫൈസി അവളെ തന്നെ രൂക്ഷമായി നോക്കി. അവളത് കണ്ടില്ലെന്നു നടിച്ചു. രാജകുമാരന്റെ സങ്കടം കണ്ടു ഒരു എയ്ഞ്ചലിന് സഹിക്കാൻ പറ്റിയില്ല. ആ പെൺകുട്ടിയെ കണ്ടെത്തികൊടുക്കണമെന്ന് തീരുമാനിച്ചു.

എന്നിട്ട് കണ്ടു പിടിച്ചു കൊടുതോ കണ്ടു പിടിച്ചു. പക്ഷേ രാജകുമാരന് കൊടുത്തില്ല. അതെന്താ കൊടുക്കാഞ്ഞേ ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു. ആ പെൺകുട്ടിയെ കാണാത്ത സങ്കടത്തിൽ രാജകുമാരൻ ആകെ മാറിപോയി. എല്ലാവരോടും ദേഷ്യപ്പെടും ഉപദ്രവിക്കും. തല്ലും പിന്നെ വേണ്ടാത്ത ശീലങ്ങലും തുടങ്ങി. എയ്ഞ്ചലിന് അത് കണ്ടു ദേഷ്യം വന്നു. ഫൈസിമാമനെ പോലെ ചീത്തയാ രാജകുമാരനും അല്ലെ. അതേ. നിന്റെ ഫൈസിമാമയെ പോലെ തന്നെ. എയ്ഞ്ചൽ അവനെ ശപിച്ചു. എന്ന് നിന്റെ മാമൻ നന്നാകുന്നോ അന്ന് ആ പെൺകുട്ടിയെ കൊടുകുള്ളുന്ന് മാമനോ. സോറി. രാജകുമാരന് മാമനും കൊടുക്കണ്ട. രാജകുമാരനും കൊടുക്കണ്ട രണ്ടും ചീത്തയാ. അമ്മായി എന്തിനാ മാമനെ കെട്ടിയേ. എയ്ഞ്ചൽനോട്‌ പ്രാര്ഥിക്കാറുന്നില്ലേ നല്ല ഒരാളെ കിട്ടണമെന്ന്. ഒരബദ്ധം പറ്റിപോയി. ഇനിയിപ്പോ എന്താ ചെയ്യാ. രാജകുമാരന് എന്നിട്ട് ആ പെൺകുട്ടിയെ കിട്ടിയോ. കിട്ടോ ഫൈസി ആ പൂച്ചകണ്ണിയെ കഥ തീർന്നു. എണീറ്റു പോയേ രണ്ടും ഫൈസി ദേഷ്യത്തോടെ പറഞ്ഞു.

എവിടെയും കേൾക്കാത്ത ഒരു കഥയും കൊണ്ട് വന്നിരിക്കുന്നു. നീ പോട കൊരങ്ങൻ മാമ.അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി ഓടി പോയി. എന്തിനാ മോനെ വടികൊടുത്തു അടി വാങ്ങിക്കുന്നേ. നീ പറഞ്ഞ കഥ എന്റെയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. ആഹാ കൊള്ളാല്ലോ. തലേൽ ആൾതാമസം ഒക്കെ ഉണ്ട്. മറ്റുള്ളവരെ വേദനയിൽ കുത്തി നോവിക്കുന്നത് ചിലർക്ക്ക്കൊക്കെ ഒരു തമാശയാണ്. അത്‌ അനുഭവിക്കണം. അപ്പോഴേ ആ വേദനയും മനസ്സിലാവു.അവൻ അവൾക്ക് മുഖം കൊടുക്കാതെ പോയി കിടന്നു. അവന്റെ വാക്കുകൾ അവളിൽ ഒരു നോവുണർത്തി. ഐ ആം സോറി ഫൈസി എനിക്ക് നിന്റെ അവസ്ഥ മനസ്സിലാവാഞ്ഞിട്ടല്ല. എനിക്ക് ഈ വീട്ടിൽ കുറച്ചു ജോലി കൂടിയുണ്ട്. എന്നിട്ടേ നീ അൻസിയെ കാണു. അവൾ മനസ്സിൽ പറഞ്ഞു. *** രാവിലെ എണീറ്റു അടുക്കളയിൽ പോയ അവൾ ഒരു കാഴ്ച്ച കണ്ടു. ഉമ്മ ചായയും രാവിലെത്തെ നാസ്തയും ഉണ്ടാക്കി എല്ലാർക്കും കൊടുക്കുന്നു.അവൾ തിരിച്ചു റൂമിലേക്ക് തന്നെ പോയി.

എല്ലാവരും കഴിച്ചു കഴിഞ്ഞു അവൾ പോയി നോക്കി. എല്ലാ പാത്രവും കാലിയാക്കി കഴുകി കമഴ്ത്തി വെച്ചിട്ട് ഉണ്ട്. എന്നെ മാത്രം പട്ടിണികിട്ടോണ്ട് ആണ് ഇവരുടെ പ്രതികാരം എന്ന് അവൾക്ക് മനസിലായി. അവൾ ഒന്നും ചോദിച്ചും ഇല്ല. പറഞ്ഞും ഇല്ല. അവൾ ഒരു ജോലിയും ചെയ്തില്ല. ഉമ്മ തന്നെ യാണ് മൊത്തം ജോലിയും ചെയ്തത്. അത്‌ കണ്ടിട്ടും അവൾ പോയില്ല.അവൾവേഗം റെഡിയായി കോളേജിലേക്ക് പോയി. വന്നതും റൂമിൽ തന്നെ ഇരുന്നു. പുറത്തിറങ്ങിയില്ല. ** നൈറ്റ്‌ ഫൈസിയെ ഫുഡ്‌ കഴിക്കാൻ ഫർസാന വന്നു. അവൻ സഫുനെ നോക്കി. അവൾ തിരിഞ്ഞു നോക്കിയില്ല. ഇവൾക്ക് ഫുഡ്‌ വേണ്ടേ ഇനി. റൂമിൽ നിരാഹാരം കിടക്കുകയാണോ ഇനി. ഇന്ന് മൊത്തം ഇതിനുള്ളിൽ തന്നെയായിരുന്നു ഇവൾ. പകൽ ഫുഡ്‌ കഴിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഉമ്മയും ഇവളും തമ്മിലുള്ള പോര് മുറുകുകയാണ് ഇവിടെ. ഇവൾ കോളേജിൽ പോയ നേരം വന്നു എല്ലാരും കൂടി എനിക്ക് സ്വസ്ഥത തന്നിട്ടില്ല. ഇവളെ പറ്റിയുള്ള പരതി കേട്ടു തല പെരുത്തത് മിച്ചം. ഇവളോട് ചോദിച്ച ഇവളെ വകയും കേൾക്കേണ്ടി വരും. അത്‌ കൊണ്ട ഇവളോട് ഒന്നും പറഞ്ഞില്ല.

ഫൈസി ഫുഡ്‌ കഴിച്ചു എണീക്കാൻ നൊക്കുമ്പോഴാണ് അവൾ വന്നത്. നീ കഴിച്ചില്ലേ സഫു ഉപ്പ ചോദിക്കുന്നത് കേട്ടു. അവൾ ഇല്ലെന്ന് തലയാട്ടി. മോള് കഴിച്ചില്ലായിരുന്നോ ഞാനും അത്‌ മറന്നു. എല്ലാം തീർന്നല്ലോ ഇനിയിപ്പോ എന്താ ചെയ്യുക. ഉമ്മ പാത്രം എല്ലാം കമഴ്ത്തി കാണിച്ചു കൊടുത്തു. മനപ്പൂർവം ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ എന്തൊരു അഭിനയം. ഇവളും കണക്കാ ഇവിടുള്ളോരും. ആര് ജയിക്കുമോ ആവോ. ആരുടേയും കൂടെ കൂടാത്തത നല്ലേ. സ്വന്തം തടി കേടാവും. ഇവരായി ഇവരെ പാടായി. നമ്മൾ ഈ നാട്ടുകാരനല്ലേ. അവൻ ഒന്നും ശ്രദ്ധിക്കാത്ത മാതിരി ഇരുന്നു. അല്ലേലും എനിക്ക് ഇന്ന് ഫുഡ്‌ വേണ്ട ഉമ്മാ . ഫൈസി എനിക്ക് വേണ്ടി പിസക്ക് ഓഡർ കൊടുത്തിരുന്നു. ഇപ്പൊ കൊണ്ട് വരും വരാറായോ ഫൈസി. ഞാനോ.... എപ്പോ.... ഞാനൊന്നും അറിഞ്ഞിട്ടില്ല. ഇനി അങ്ങനെവിചാരിച്ചാണോ ഇവൾ റൂമിൽ അടയിരുന്നത്.

ഞാൻ എന്തായാലും ഓഡർ ചെയ്യില്ല. എന്നേ ഇന്നലെ പട്ടിണിക്ക് ഇട്ടതല്ലേ ഇന്നൊരു ദിവസം പട്ടിണി കിടക്കട്ടെ. മാത്രമല്ല ഇവളെ കൂടെ കൂടിയാൽ ഞാൻ മഴുപട്ടിണി ആയിരിക്കും. പുറത്തു നിന്നും ആരോ വിളിക്കുന്നത് കേട്ടു. ഉപ്പ വേഗം പോയി നോക്കി. ഫൈസി നിന്നെ വിളിക്കുന്ന. നീയെന്തോ ഓഡർ കൊടുത്തില്ലേ വന്നിട്ട് ഉണ്ട്. അവൻ കണ്ണും മിഴിച്ചു അവളെ നോക്കി. പോയി വാങ്ങിയിട്ട് വന്നേ. അവർ വിളിക്കുന്നകേട്ടില്ലേ. അവൻ എണീറ്റു പോയി നോക്കി. പിസാ ഡെലിവറി ബോയ് ആണ്. അവൻ പൈസ കൊടുത്തു അത്‌ വാങ്ങിവന്നു. അവൾ വേഗം പോയി അത്‌ അവന്റെ കയ്യിൽ നിന്നും വാങ്ങി. ടേബിളിൽ വച്ചു. പ്ലേറ്റ് എടുത്തു വന്നു തിന്നാൻ തുടങ്ങി. വീട്ടിലെ എല്ലാ കണ്ണുകളും തന്റെ നേരെയാണ് . കൊല്ലാനുള്ള ദേഷ്യം ഉമ്മന്റേയും പെങ്ങൾമാരെയും മുഖത്ത് അവൻ കണ്ടു. അവളാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒടുക്കത്തെ തീറ്റയും.

ആർകെങ്കിലും വേണമൊന്ന് പോലും ചോദിച്ചില്ല. തീറ്റപണ്ടാരം.എട്ടിന്റെ പണിയാണല്ലോ എനിക്ക് തന്നത്. എന്റെ കാര്യത്തിൽ ഇന്നത്തോടെ ഒരു തീരുമാനം ആയെന്ന് അവന്ന് മനസിലായി. ഭാര്യയും ഭർത്താവ് കൂടി എന്നെ പഠിപ്പിക്കാൻ വരാണല്ലേ .നിനക്ക് നാണം ഇല്ലല്ലോടാ അവളെ പിറകെ വാലാട്ടി നടക്കാൻ .ഇപ്പൊ എനിക്കറിയണം നിന്റെ സമ്മതത്തോടെയാണോ ഇവൾ ഇങ്ങനെ തോന്യവാസം കാട്ടുന്നെന്ന് . എന്റെ സത്യാവസ്ഥ ഇപ്പൊ ഞാൻ തെളിയിച്ചില്ലെങ്കിൽ ഉമ്മ എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും .ഇവൾ ഇന്നോ നാളെയോ അങ്ങ് പോകും .എന്റെ വീട്ട്കാരെ എന്റെ കൂടെ ഉണ്ടാവൂ .ഈ ചാൻസിന് ഇവളെ ചവിട്ടി പുറത്താക്കുകയും ചെയ്യാം .ഈ ചിന്തകളോട് കൂടി അവൻ അവളെ അടുത്തേക്ക് പോയി . അവൻ അടുത്ത് വന്നതും അവൾ ഒരു ഫോട്ടോ അവന്ന് കൊടുത്തു . അത് നോക്കിയതും അവന്ന് തല കറങ്ങുന്നത് പോലെ തോന്നി . അൻസി.അൻസിയും സഫുവും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ .സഫുവിന്റെ ശബ്ദം ഏതോ ഗർത്തത്തിൽ എന്ന വണ്ണം കേട്ടു .എന്റെ കൂടെ നിന്നില്ലെങ്കിൽ അൻസിയെ നീ അങ്ങ് മറന്നേക്ക് .ആലോചിച്ചു തീരുമാനിച്ചോ അൻസി വേണോ വീട്ടുകാർ വേണോ ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story