💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 27

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 കാമുകിയെ വേണോ ഭാര്യയെ വേണോ ഉമ്മയെ വേണോ.പെട്ടന്ന് തീരുമാനിക്ക് സമയമില്ല. കാമുകിയെ വേണമെങ്കിൽ ഭാര്യയെ സപ്പോർട്ട് ചെയ്തു സംസാരിക്ക്.ഉമ്മാക്ക് തോന്നണം ഞാൻ എന്തു പറഞ്ഞാലും അനുസരിക്കുന്ന ഒരു പാവം ഭർത്താവാണ് നീയെന്ന്. എനിക്കെതിരായി ഒരു വാക്കെങ്കിലും പറഞ്ഞാൽ നീ പിന്നെ നിന്റെ അൻസിയെ കാണില്ല.അവളെ ഫുൾ ഡീറ്റെയിൽസ് എന്റെ കയ്യിലുണ്ട്. നിന്നോടാ ചോദിചേ നിന്റെ സമ്മദത്തോടെയാണോ ഇവളീ വീട്ടിൽ കാണിക്കുന്നതെല്ലാം. അവൻ എല്ലാവരെയും ഒന്ന് നോക്കി. എന്താ ഇപ്പൊ പറയുക. ഇവളെ ഭാഗം കൂടിയാൽ ഉമ്മയും പെങ്ങമ്മാരും എനിക്ക് എതിരാകും. ഉമ്മാന്റെ ഭാഗം കൂടിയാൽ ഇവളെ ഇവിടെ നിന്നും ഓടിക്കുകയെന്ന എന്റെ ലക്ഷ്യം എളുപ്പമാകും.പക്ഷേ ഇവൾ പറയുന്നത് സത്യം ആണെങ്കിൽ അൻസിയും ഇവളും തമ്മിൽ വല്ല ബന്ധം ഉണ്ടെങ്കിൽ എനിക്ക് എന്റെ അൻസിയെ പറ്റി എല്ലാ വിവരവും കിട്ടും.

ഞാൻ ജീവിക്കുന്നത് തന്നെ അൻസിയെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ്. ആരെയും പിണക്കാതെ എങ്ങനെയാ ഈ കുരിശിൽ നിന്നും രക്ഷപെടുക. അവൻ തലപുകഞ്ഞു ആലോചിച്ചു. അവൻ ഒരു ചെറു ചിരിയോടെ ഉമ്മാന്റെ അടുത്തേക്ക് പോയി.ഈ സഫുന്റെ ഒരു കാര്യം. ഉമ്മാക്ക് കേൾക്കണോ ഇവളെന്താ ഇന്ന് ചെയ്തെന്നു. എനിക്ക് ചെറിയൊരു തലവേദന. അത്‌ മാറാൻ ഇവൾ എനിക്ക് വേണ്ടി നേർച്ച നേർന്നു ഇന്ന് നോമ്പ് എടുക്കാമെന്ന്. ഇന്ന് ഇവൾക്ക് നോമ്പായിരുന്നു ഉമ്മ. എനിക്ക് വേണ്ടി ഇവൾ ഇങ്ങനെ ഒരു കാര്യം സ്നേഹത്തോടെ ചെയ്യുമ്പോൾ ഞാൻ തിരിച്ചു എന്തെങ്കിലും ചെയ്യണ്ടേ . അതാ ഓഡർ ചെയ്തേ. അത്‌ കൊണ്ട് ഗുണവും ഉണ്ടായില്ലേ. ഇവൾക്ക് ഇന്ന് ഇവിടെ ഫുഡ് ഉണ്ടായിരുന്നില്ലല്ലോ. പാവം വിശന്നു ഇരിക്കുകയായിരുന്നു. ഇവളോട് എത്ര പറഞ്ഞതാണോ നോമ്പ് എടുക്കണ്ടാന്ന്.

കേൾക്കേണ്ടെ. ഞാനെന്ന് വെച്ച ജീവനാണ് ഇവൾക്ക്. എന്ന് വെച്ചു എന്റെ ഉമ്മാന്റെ അത്രയൊന്നും വരില്ല. ഉമ്മ എന്റെ പൊന്നുമ്മയല്ലേ കവിളിൽ ഒരു നുള്ളും കൊടുത്തു അവൻ വേഗം മുകളിലേക്ക് പോയി അവൾ ചെറുചിരിയോടെ കഴിക്കുന്നത് അവൻ കണ്ടു. നിന്റെ അവസാന തീറ്റയാ പിശാചേ. വയറിളക്കം വന്നു ചാവും ഇന്ന്. തീറ്റപണ്ടാരം.അവൻ പിറു പിറുത്തു. ഇവനാൾ കൊള്ളാല്ലോ. സിറ്റുവേഷൻ അനുസരിച്ചു തടി നോക്കാനറിയാം. എനിക്ക് പറ്റിയ കൂട്ട് തന്നെ. മുഴുവൻ ഒറ്റ ഇരിപ്പിന് തിന്നു കയ്യും കഴുകി അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഒറ്റ പോക്ക്. അനുഭവിക്ക് നല്ലോണം അനുഭവിക്. മോന്റെളെ നിലക്ക് നിർത്താൻ അറിയില്ലെങ്കിൽ ഇതല്ല ഇതിലപ്പുറവും അനുഭവിക്കണം. റസിയ ഉമ്മാനെ കുറ്റപ്പെടുത്തുന്നത് അവൾ കേട്ടു. ഈ വീട്ടിലെ ആണുങ്ങളെ മൊത്തം കയ്യിലെടുത്തിട്ട് ഉണ്ട്. വൃത്തികെട്ടവൾ. ആയിഷ എന്ത് പാവം ആയിരുന്നു. അവളൊന്ന് വന്നിരുന്നുവെങ്കിൽ എനിക്ക് ഈ കഷ്ടപ്പാട ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പണിയെടുത്തു നടുവൊടിഞ്ഞു.

അവളെ പറഞ്ഞത് കേട്ടു സങ്കടം തോന്നിയെങ്കിലും ആയിഷയെ പറയുന്നത് കേട്ടു സന്തോഷം തോന്നി. ആയിഷയുടെ വില ഇപ്പോഴെങ്കിലും അറിയാൻ തുടങ്ങിയല്ലോ. ഫൈസിയെ ഇനി എങ്ങനെ ഫേസ് ചെയ്യും റബ്ബേ. എന്നേ ഇന്ന് കൊല്ലലായിരിക്കും എവിടേക്കെങ്കിലും മുങ്ങിയാലോ. അവൾ അതും ആലോചിച്ചു സ്റ്റെപ്പിൽ തന്നെ നിന്നു. അവളെ കയ്യിൽ ആരോ പിടിച്ചു വലിച്ചു. അവൾ ഞെട്ടലോടെ നോക്കി. ഫൈസി. അവളെ കയ്യിൽ പിടിച്ചു ഒറ്റ ഓട്ടമായിരുന്നു. നീയെന്താ കാണിക്കുന്നേ... എവിടെക്കാ പോകുന്നേ കയ്യിൽ നിന്നും വിട്. അവൻ അതൊന്നും കേള്കുന്നുണ്ടായിരുന്നില്ല. ടെറസിൽ എത്തിയ പിടി വിട്ടേ. അവൻ അവളെ പിടിച്ചു അവന്റെ നേർക്ക് നേരെ നിർത്തി. ഓടി കയറിയത് കൊണ്ട് അവൻ ചെറുതായി കിതക്കുന്നുണ്ടായിരുന്നു. നിനക്ക് എങ്ങനെയാ അൻസിയെ പരിജയം. അവളിപ്പോ എവിടെയാ ഉള്ളെ. അവളെ കാലിലൂടെ ഒരു വിറയൽ പടർന്നു കയറി.

പറ സഫു അവളെവിടെയാ. അവന്റെ മുഖം എക്സൈറ്റ് കൊണ്ട് തുടുത്തിരുന്നു. ഞാൻ..... ഞാൻ.... ചുമ്മാ... പറഞ്ഞത അവൾ വിക്കി വിക്കി എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു. കള്ളം പറയല്ല സഫു എന്നെ ഇങ്ങനെ ഇട്ട് വട്ടകല്ല നീ. സത്യമാണ് എനിക്കറിയില്ല. പിന്നെ ആ ഫോട്ടോയോ അവന്റെ ശബ്ദം ഇടറിയിരുന്നു. ഞാൻ എഡിറ്റ്‌ ചെയ്തതാ. എനിക്ക് അറിയാമായിരുന്നു ഇങ്ങനെയൊക്കെ സംഭവികുന്നു. നീ കൂടി കൈ വിട്ടാൽ എനിക്കീ വീട്ടിൽ പിന്നെ നിൽക്കാൻ കഴിയില്ല. നീ ഒരിക്കലും എന്റെ കൂടെ നിൽക്കില്ല. അത്‌ കൊണ്ട് ഇങ്ങനെഒരു വഴിയേ ഞാൻ കണ്ടുള്ളു. എന്നോട് ക്ഷമിക്കണം. അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. കള്ളം സഫു.... പറയുന്നതെല്ലാം കള്ളമാണ്. ഒന്ന് പറ അവളെവിടെയാ. ഞാനെന്ത് വേണമെങ്കിലും ചെയ്യാം. എഡിറ്റ്‌ ചെയ്യാൻ നിനക്ക് എവിടെ നിന്ന ആ ഫോട്ടോ. അവൻ ദയനീയമായി അവളെ നോക്കി ചോദിച്ചു.

അവളെ മനസ്സ് നീറുന്നുണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നുന്ന് അവൾക്ക് തോന്നി. ഇനി പറഞ്ഞിട്ട് എന്താ കാര്യം. നിന്റെ ലാപ്ടോപിൽ നിന്ന് ഷെയർ അകിത. ഐ ആം സോറി. അവൻ മുഖം വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു. കണ്ണുകളിൽ ചുവപ്പ് കലർന്നു. അവൾ പേടിയോടെ കാലുകൾ പിറകോട്ടു വെച്ചു. അവൻ അവളെ അടുത്തേക്ക് വന്നു. അവളെ ഷോൾഡറിൽ രണ്ടു കൈ കൊണ്ടും അമർത്തി പിടിച്ചു. അവൾ വേദന കൊണ്ട് പുളഞ്ഞു. നിനക്ക് തമാശ കളിക്കാൻ അൻസിയെയെ കിട്ടിയുള്ളൂ. എന്റെ നീറുന്ന നെഞ്ചില നീയിപ്പോ ചവിട്ടിയെ. നിന്റെ എല്ലാ തോന്യവാസങ്ങളും തമാശയയെ ഞാൻ എടുത്തിട്ട് ഉള്ളൂ. പക്ഷേ ഇത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല. സ്വന്തം കാര്യം നേടാൻ വേണ്ടി നീ എന്തും ചെയ്യും. അതിന് എന്നെയെന്തിനാ നീ ബലിയാടാക്കിയെ. അവളെ പറ്റി ഫുൾ ഡീറ്റെയിൽസ് നിനക്ക് അറിയാമെന്നു പറഞ്ഞപ്പോൾ എന്റെ അവസ്ഥ എന്താന്ന് നിനക്കറിയോ.

ഞാനെത്ര സന്തോശിച്ചെന്ന് അറിയോ. എനിക്ക് ഈ ലോകം തന്നെ കീഴടക്കിയ പോലെയാ തോന്നിയെ. അവളെ ഒരു നോക്ക് കാണാൻ ഒരു വാക്ക് മിണ്ടാൻ എന്റെ ഹൃദയം എത്ര തുടിക്കുന്നുണ്ടെന്ന്ന് അറിയോ. എല്ലാം തമാശയാണല്ലേ നിനക്ക്. ഒരു ജോക്കറായിട്ടണല്ലേ എന്നെ കാണുന്നത് . സോറി ഫൈസി ഞാൻ അത്രകൊന്നും ആലോചിച്ചില്ല. അപ്പോഴതെ അവസ്ഥയിൽ വേറെ വഴിയില്ലാത്തോണ്ട് ചെയ്തു പോയതാ. മാപ്പ്. മിണ്ടരുത് നീ അവൻ ദേഷ്യത്തോടെ അവളെ നേർക്ക് കൈ ചൂണ്ടി. ഇതിനുള്ള ശിക്ഷയും നീ അനുഭവിക്കും അനുഭവിപ്പിക്കുകയും ചെയ്യും. അവൻ അവളെ പിറകോട്ടു തള്ളി. കുറ്റബോധം കൊണ്ട് അവളുടെ തലതാഴ്ന്നിരുന്നു. വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ നോക്കിയത്. ടെറസ്സിലേക്കുള്ള വാതിൽ പൂട്ടി പോകുന്ന അവനെ കണ്ടതും അവൾ ഞെട്ടി. അവൾ ഓടി പോയി വാതിൽ തുറക്കാൻ നോക്കിയതും ലോക്ക് ഇട്ടിനെന്ന് മനസ്സിലായി.

ഫൈസി പ്ലീസ്... വാതിൽ തുറക്ക്. എനിക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പേടിയാ. പ്ലീസ് ഫൈസി ഞാനിനി ഒന്നും ചെയ്യില്ല. സത്യമായിട്ടും ചെയ്യില്ല അവൾ കരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു. ഇന്ന് അവിടെ കിടക്ക് ബുദ്ധി താനെ വന്നോളും. അവൻ അവിടേക്കുള്ള ലൈറ്റ് കെടുത്തി. എനിക്ക് പേടിയാവുന്നു ഫൈസി ഒന്ന് തുറക്ക്.ഇരുട്ട് എനിക്ക് പേടിയാ അവൾ വാതിലിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു. ഒന്ന് വാതിൽ തുറക്ക്. അവൻ നടന്നു പോകുന്ന ശബ്ദം അവൾ കേട്ടു. അവൾ പേടിയോടെ ചുറ്റും നോക്കി. നിലാവിന്റെ ചെറിയ വെട്ടം ഉണ്ട്.എന്നാലും ചുറ്റും ഇരുട്ട് തന്നെയാ. പേടിച്ചിട്ട് കരച്ചിൽ പോലും തൊണ്ടയിൽ കുരുങ്ങി നിന്നു. ചെറിയ ചെറിയ ശബ്ദം പോലും അവളെ പേടിപെടുത്തി കൊണ്ടിരുന്നു. ഇരുട്ടിന് പല പല രൂപങ്ങൾ അവൾ കണ്ടു. അവിടെയൊക്കെ ആരൊ ഉള്ളത് പോലെ. അവൾ ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരുന്നു.

കണ്ണുകൾ മുറുക്കെ പൂട്ടി. പേടിച്ചിട്ട് ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റിൽ അവളുടെ ശരീരത്തിൽ തണുപ്പ് അരിച്ചു കയറി. **** അൻസിയെ ഓർക്കും തോറും അവളോട് ദേഷ്യം കൂടി വന്നു. അവളെ എല്ലാ സാധനവും വലിച്ചെറിഞ്ഞു. കലിയടങ്ങാതെ ചുമരിൽ ആഞ്ഞടിച്ചു. കൈ മുറിഞ്ഞു ചോര വന്നു. അതൊന്നും അവൻ അറിഞ്ഞില്ല. ഭ്രാന്ത് ഇളകിയ പോലെ ഓരോന്ന് ചെയ്തു. അവസാനം തളർന്നത് പോലെ അവൻ പോയി കിടന്നു. കിടന്നെങ്കിലും ഉറക്കം വന്നില തിരിഞ്ഞും മറിഞ്ഞും കിടന്നു. സഫുവിന്റെ കരച്ചിൽ അവന്നു ചുറ്റും അലയടിക്കുന്നത് പോലെ തോന്നി. അവന്റെ ദേഷ്യം കുറഞ്ഞു വന്നു . അവൾ ചെയ്തത് തെറ്റാണെങ്കിലും അവൾ ഒരു പെണ്ണല്ലേ. ചെയ്തത് കുറച്ചു കൂടി പോയെന്ന് അവന്ന് തോന്നി.അവൻ എഴുന്നേറ്റു ടെറസിലേക്ക് പോയി. വാതിൽ തുറന്നു നോക്കിയപ്പോൾ അവൾ ഒരു മൂലയിൽ ചുരുണ്ടുകൂടി കാൽമുട്ടിൽ തല വെച്ചു ഇരിക്കുന്ന കണ്ടു.

അവൻ വിളിച്ചെങ്കിലും അവൾ നോക്കിയില്ല. ഇനി അറിഞ്ഞില്ലേ. അവൻ അവളെ ചുമലിൽ കൈ വെച്ചു. അവൾ ഞെട്ടി എണീറ്റു നിലവിളിച്ചു. അവൻ അവളെ വാ പൊത്തിപിടിച്ചു. ഞാനാടീ ഇത്. അവൻ കയ്യെടുത്തു. അവൻ കയ്യെടുത്തതും അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു വീണു. അവൻ അവളെ കുലുക്കി വിളിച്ചു. അവൾക്ക് ബോധം ഇല്ലെന്ന് അവൻ ഒരു ഞെട്ടലോടെ അറിഞ്ഞു. കയ്യും മുഖവും എല്ലാം തണുത്തു വിറച്ചിരുന്നു. അവൻ അവളെ എടുത്തു റൂമിലേക്ക് പോയി. അവൻ മുഖത്ത് കുറച്ചു വെള്ളം കുടഞ്ഞു. ഒന്ന് ഞരങ്ങിയതല്ലാതെ കണ്ണ് തുറന്നില്ല.കയ്യും കാലും എല്ലാം ഐസ് പോലെ തണുത്തിരുന്നു. അവൻ അവളെ കാലിനടിയും കൈവെള്ളയും എല്ലാം മാറി മാറി തിരുമ്മി ചൂട്‌ പിടിപ്പിച്ചു. അവൾ മെല്ലെ കണ്ണ് തുറന്നു. ചാടി എണീറ്റു കണ്ണ് മുറുക്കെ പൂട്ടി. കൈകൊണ്ടു മുഖം പൊത്തി പിടിച്ചു .

അവൾ ആകെ പേടിച്ചു വിറച്ചിരുന്നുവെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസിലായി.അവന് ചെറിയ കുറ്റബോധം തോന്നി. പെട്ടന്ന് ഉള്ള ദേഷ്യത്തിന് ചെയ്തു പോയതാണ്. അവൻ അവളെ അടുത്ത് വന്നിരുന്നു. അവളെ കൈ മുഖത്ത് നിന്നും മാറ്റി. അവന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കി .കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു . സോറി ...പെട്ടെന്നുള്ള ദേഷ്യത്തിന്ന് .....സോറി അവൾ ഒരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു. അവന് എന്ത് കൊണ്ടോ തള്ളിമാറ്റാൻ തോന്നിയില്ല.അവൻ പോലും അറിയാതെ മറു കൈ കൊണ്ട് അവളുടെ തലയിലൂടെ തലോടി. കുറച്ചു സമയം കഴിഞ്ഞു അവളുടെ കരച്ചിൽ നേർത്തു വന്നു .അവൾ ഉറങ്ങിയെന്ന് അവന് തോന്നി. അവളെ അവിടെ കിടത്തി. എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. അവൾ അവന്റെ ഷർട്ട് മുറുക്കെ പിടിച്ചിരുന്നു.

അവൻ കൈ മാറ്റാൻ നോക്കിയെങ്കിലും മുറുക്കെപിടിച്ചതല്ലാതെ അവൾ കൈ ഇളക്കിയില്ല. അവൻ അവിടെ തന്നെ കിടന്നു. അവന്റെ മനസ്സിൽ മുഴുവൻ അവൾ കാണിച്ചു കൊടുത്ത ഫോട്ടോ ആയിരുന്നു. ആ ഫോട്ടോ തന്റെ ലാപ്ടോപിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ ഇവൾക്ക് ഒരിക്കലും കിട്ടില്ല. പാസ്സ്‌വേർഡ്‌ ലോക്കാണ്. പാസ്സ്വെർഡ് കിട്ടാതെ അവളെങ്ങനെ അത്‌ തുറന്നു. ദേഷ്യത്തിന്റെ പുറത്തു അത്‌ ചിന്തിച്ചില്ല. ഇവളും അൻസിയും തമ്മിൽ എന്തോ ഒരു കണൿഷൻ ഉണ്ട് അത്‌ ഉറപ്പാണ്. ഇന്ന് ഇങ്ങനെ ചെയ്തത് കൊണ്ട് ഇനി പറയുന്നു തോന്നുന്നില്ല.

വാശി അല്ലലെ കൂടുതലാണ്. പൂട്ടിയിട്ടത് കൂടിയാകുമ്പോൾ അത്‌ കൂടും. എങ്ങനെ കണ്ടു പിടിക്കും ഇനി. അവൾ റിച്ചുന് പറഞ്ഞു കൊടുത്ത സ്റ്റോറി എന്ത് കൊണ്ടോ അവന് പെട്ടന്ന് ഓർമ വന്നു. എന്റെ സ്റ്റോറി പറഞ്ഞാണ് തുടക്കം. അത്‌ അവൾ സമ്മതിച്ചതുമാണ്. അപ്പൊ അതിലുള്ള എയ്ഞ്ചൽ ഇവളാണോ. അങ്ങനെയാണെങ്കിൽ ഇവൾക്ക് അപ്പൊ അൻസിയെ പറ്റി അറിയാം.എന്റെ ഊഹങ്ങൾ മാത്രമാണ് ഇത്. ആദ്യം ഈ ഊഹങ്ങൾ ശരിയാണോന്ന് ഉറപ്പിക്കണം. അറിയാമെങ്കിൽ എങ്ങനെയും ഇവളെകൊണ്ട് അത്‌ പറയിപ്പിക്കണം. പക്ഷേ എങ്ങനെ. അവൻ അതൊക്കെ ആലോചിച്ചു പതിയെ ഉറക്കിലേക്ക് വീണു. അവളുടെ കൈകൾ അപ്പോഴും അവനെ മുറുക്കെ പിടിച്ചിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story