💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 28

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നീ വേണമെങ്കിൽ എന്നെയും കെട്ടിപിടിച്ചു കിടന്നോ. അവൻ കണ്ണും മിഴിച്ചു അവളെത്തന്നെ നോക്കി. ഇതിന് നാണം മാനം ഒന്നും ഇല്ലേ. ഇങ്ങനെ തുറിച്ചു നോക്കണ്ട. നീയല്ലേ പറഞ്ഞത് ഇന്നലെ ഞാൻ നിന്നെ കെട്ടിപിടിച്ചു കിടന്നുന്ന്. അതിന്റെ കൂലിയായി തിരിച്ചും അത്‌ തന്നെ ചെയ്തോ. അല്ലാതെ അൻസിയെ പറ്റി എന്റെ വായിൽ നിന്ന് ഒരു വാക്ക് പോലും വീഴില്ല. എന്റെ വാശി തന്നെയാ അത്‌. നിന്റെ ഒരു ഔദാര്യം എനിക്ക് വേണ്ട. എന്റെ പെണ്ണിനെ കണ്ടുപിടിക്കാൻ എനിക്കറിയാം. പിന്നേ ഇപ്പൊ കണ്ടു പിടിക്കും. കണ്ടു പിടിക്കണ ഒരാൾ വന്നിരിക്കുന്നു. അവൾ പുച്ഛത്തോടെ മുഖം കോട്ടി. കണ്ടുപിടിച്ചിരിക്കും. നിന്റെ മുന്നിലൂടെ അവളെയും കൂട്ടി വരികയും ചെയ്യും അവൻ വാശിയോടെ പറഞ്ഞു. ഓൾ ദി ബെസ്റ്റ്. എന്റെ സഹായം ഇല്ലാതെ നീ കണ്ടു പിടിച്ചാൽ നിന്റെ അടിമയായി ഞാൻ കഴിയും പോരേ. അവൻ അതിന് ഒന്നും മിണ്ടിയില്ല. അവൾ റൂമിൽ നിന്നും പോയി. എന്റെയീ പെട്ടന്ന് ഉള്ള എടുത്തു ചാട്ടവും മുന്കോപവും ആണ് എല്ലാത്തിനും പ്രശ്നം.

അവൻ അവന്റെ നെറ്റിയിൽ അടിച്ചു കൊണ്ട് അവനെ തന്നെ കുറ്റപ്പെടുത്തി. രാവിലെ എണീറ്റു സമാധാനപരമായി സോറി പറയണംന്ന് കരുതിയതാ. എണീറ്റതും അവൾ മൈന്റ് ചെയ്യാതെ പോകാൻ നോക്കി. വിളിച്ചിട്ടും നിന്നില്ല. ദേഷ്യം കയറി എന്തൊക്കെയോ പറഞ്ഞു. എന്റെ അടുത്ത് എന്തിനാ കിടന്നതെന്നും വിളിച്ചു പറഞ്ഞു പോയി. പിന്നിൽ നിന്നും സഫു വിളിക്കണ കേട്ടു അവൻ തിരിഞ്ഞു നോക്കി. ഈ അലവലാതി ഇനിയും പോയില്ലേ. Mm ഇനിയെതെങ്കിലും പറയാൻ ബാക്കിയുണ്ടോ. അല്ലേടാ നിനക്ക് ഈ സിഗരറ്റ് വലി നിർത്തിക്കൂടെ നാറീട്ട് വയ്യ. അവൾ അവളെ ഡ്രസ്സ്‌ മണപ്പിച്ചു നോക്കിട്ട് പറഞ്ഞു. നീയതിന് എന്റെ വായിൽ ആണോ കിടന്നേ. ദേഹം മുഴുവൻ സിഗരറ്റ് മണക്കാൻ. നീ സിഗരിറ്റിനെയല്ല സിഗരറ്റ് നിന്നെയല്ലേ വലിക്കുന്നേ. ഒന്നരമൈൽസ് ദൂരത്തു നിന്നും അറിയാം നീ വരുന്നുണ്ടെന്ന്.

അമ്മാതിരി നാറ്റമാണ്. വിഷമാണ് വലിച്ചു കയറ്റുന്നതെന്ന് ഓർത്തോ. ഇങ്ങനെ വലിച്ചാൽ ക്യാൻസർ വന്നു ചത്തുപോകും. അവൻ അവളെ അടുത്തേക്ക് വന്നു അവളെ അരയിലൂടെ കയ്യിട്ട് പിടിച്ചു അവനോട് അടുപ്പിച്ചു. നീയെന്താ കാട്ടുന്നെ വിട്. അവൾ കുതറി മാറാൻ നോക്കി. അവൻ വിട്ടില്ല. അവൻ അവളെ മുഖത്തോട് മുഖം അടുപ്പിച്ചു. എന്താ കാണിക്കുന്നേ. ഫൈസി വിട്. പ്ലീസ്. അവളെ മുഖത്തെക്ക് ഊതി. അവൾ മുഖം വെട്ടിച്ചു. ഇനി അഡ്വൈസ് കൊണ്ട് വന്നാൽ നിനക്കും ഇതേ മണമായിരിക്കും. പറഞ്ഞില്ലേന്ന് വേണ്ട. ഒരബദ്ധം പറ്റിപോയത ഇനി വരില്ല. പോത്തിനോട് വേദം ഓതിയിട്ട് അല്ലേലും കാര്യം ഒന്നും ഇല്ല. എന്നെ വിടുന്നുണ്ടോ നീ. അവൻ വിട്ടു. അവൾ റൂമിൽ നിന്നും ഇറങ്ങാൻ നേരം അവനെ നോക്കി പറഞ്ഞു മുല്ലപ്പൂ ചാരിയിരുന്നാൽ മുല്ലപ്പൂവും മണക്കും മറക്കണ്ട. അവൾ പോയികഴിഞ്ഞപ്പോൾ അവൻ മെല്ലെ ഷർട്ട് മണപ്പിച്ചു നോക്കി.

അവൾ യൂസ് ചെയ്യുന്ന ഷാമ്പുവിന്റെ മണമാണ്. ഇന്നലെ മൊത്തം അവൾ എന്റെ നെഞ്ചിലാണ് കിടന്നത്. അവളെ മാറ്റി കിടത്തണമെന് ഒരു പാട് പ്രാവിശ്യം കരുതിയത അവളെ മുഖം കാണുമ്പോൾ അവൾ അടുത്ത് വരുമ്പോൾ ശരിക്കും ഞാൻ ആകെ മാറി പോവുകയാ ചെയ്യുന്നേ. അവളിൽ നിന്നും അകലാൻ ശ്രമിക്കും തോറും എന്തോ ഒന്ന് അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഇവൾക്ക് അൻസിയെ പറ്റി നന്നായി അറിയാം. എങ്ങനെയാ ഒന്ന് പറയിപ്പിക്കുക. വാശിക്ക് കേറി സ്വയം കണ്ടുപിടിച്ചോളാനും പറഞ്ഞു. എവിടെ നിന്ന് കണ്ടുപിടിക്കാൻ ഇത്രയും നാളായിട്ടും ഒരു ഡീറ്റെയിൽസ് കിട്ടിയിട്ടില്ല. അവളെ കാല് തന്നെ പിടിക്കാം. കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നല്ലേ ചൊല്ല്. ചുവട് മാറ്റി പിടിച്ചു നോക്കാം. സോഫ്റ്റായിട്ട് സംസാരിക്കാൻ അവളെ അടുത്തേക്ക് പോയാലും എന്റെ കയ്യിലിരിപ്പ് കൊണ്ടാണോ അവളെ കയ്യിലിരിപ്പ് കൊണ്ടാണോന്ന് അറിയില്ല ഉടക്കിലെ തീരൂ.

എന്നാലും കഴിവതും അവളോട്‌ ഉടക്കാതിരിക്കാൻ ശ്രമിച്ചു.എന്റെ ഉള്ളിരിപ്പ് മനസ്സിലായിട്ടാണോന്ന് അറിയില്ല അവൾ എന്നെ കാണുന്നതേ മുങ്ങി നടപ്പാണ്. വീട്ടിൽ ഉമ്മയുടെയും അവളുടെയും ഉടക്ക് മുറ പോലെ നടന്നു കൊണ്ടിരുന്നു. ഉമ്മ ഒന്ന് പറഞ്ഞാൽ പത്തു തിരിച്ചു പറയും.പ്രായത്തെ മാനിക്കാതെയുള്ള അവളെ സംസാരം കേൾക്കുമ്പോൾ മുഖമടച്ചു രണ്ടു കൊടുക്കാൻ തോന്നും. അൻസിയെ ഓർത്തു സഹിച്ചു പിടിച്ചു നടക്കും. രണ്ടു ദിവസം കൂടി അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം ഫർസാനയുടെ ഹസ്ബന്റ് പെട്ടന്ന് റൂമിലേക്ക് കയറി വന്നു അവനെ കെട്ടിപിടിച്ചു. ഇങ്ങേർക്ക് ഇതെന്താ വട്ടായോ. ഫർസാന ഇവിടെ ആയോണ്ട് രണ്ടു ദിവസം കൂടി ചിലപ്പോൾ ദിവസം നൈറ്റ്‌ അങ്ങനെയാ മൂപ്പര് വരൽ. വീട്ടിൽ ഉമ്മ തനിച്ചേ ഉള്ളൂ . ഇവൾ പക്ഷേ അവിടെ പോയി നിൽക്കില്ല. അവർ ഒരു പാവം ആയോണ്ട് സഹിക്കുന്നു.

ഇയാൾക്കാണെങ്കിൽ ഫർസാനയെന്ന് വെച്ച ജീവന. എന്ത് പറഞ്ഞാലും അനുസരിക്കും. അവളത് നന്നായി മുതലാക്കുന്നു. എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല ഫൈസി. ഈ ബുദ്ധി ആദ്യമേ പറഞ്ഞു തന്നിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ പെടാപാട് പെടില്ലായിരുന്നു. ഫർസാന എന്നേ എന്റെ വീട്ടിൽ വന്നു നിന്നേനെ. ഫർസാന ഇവരെ വീട്ടിൽ പോയി നിൽക്കാൻ സമ്മതിച്ചോ അത്ഭുതം ആണല്ലോ. അല്ല ഉമ്മ എങ്ങനെ വിട്ടു. ഉമ്മാക്ക് മോളെ പിരിഞ്ഞു ഇരിക്കാൻ കഴിയാത്തൊണ്ട അവളെ പറഞ്ഞു പിരി കയറ്റി ഇവിടെ നിർത്തിയിരിക്കുന്നെ. ഫൈസി അവരെ മുഖത്തേക്ക് തന്നെ നോക്കി. ഫർസാന സമ്മതിച്ചോ വരാൻ. ഇപ്പൊ എന്നെ വിളിച്ചു പറഞ്ഞു കൂട്ടൻ വരാൻ. അയാളെ മുഖത്തേ സന്തോഷം കണ്ടു പാവം തോന്നി. ഗതികേട് കൊണ്ട മൂപ്പർ ഇവിടെ നിന്നിരുന്നതെന്ന് വ്യക്തമാണ്. ഇതെങ്ങനെ സംഭവിചേ. അപ്പോഴാ സഫു കയറി വന്നേ.

ഫർസാന വിളിക്കുന്നു. അവൾ കാറിൽ കേറി ഇരുന്നു. സഫു പറഞ്ഞത് പോലെ ചെയ്യുമ്പോൾ സത്യം പറഞ്ഞാൽ തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഇപ്പൊ എന്താ പറയാ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിയുന്നില്ല. രണ്ടു പേർക്കും എന്റെ വക സ്പെഷ്യൽ ട്രീറ്റ്‌ തരുന്നുണ്ട്. പിന്നെ കാണാട്ടോ. വിട്ടാൽ അളിയൻ സഫുനെ കേറി കെട്ടിപിടികുന്ന് തോന്നി. അത്രക്ക് ഉണ്ട് സന്തോഷം. ഇതും അപ്പോൾ ഇവളെ ബുദ്ധിയാണ്. ആയിഷയും പോയി ഫർസാനയും പോയി ഇനി ആരെയാണാവോ ചവിട്ടി പുറത്താക്കുന്നെ. നീയെന്തു പറഞ്ഞ ഫർസാനയെ ഇവിടെ നിന്നും ഓടിച്ചെ ഞാൻ ഒന്നും ചെയ്തില്ല. ചെയ്തത് അവളെ കെട്ടിയോന കുഞ്ഞു ഐഡിയ പറഞ്ഞു കൊടുത്തൂന്ന് മാത്രം. അവളായിട്ട് പോയതല്ലേ. തോന്നുമ്പോൾ തിരിച്ചു വരട്ടെ. എപ്പോ വേണമെങ്കിലും കേറി വരാലോ. സ്വന്തം വീട് തന്നെയല്ലേ ഇത്.

ആ കുഞ്ഞുഐഡിയ എന്താന്ന് അറിയാനുള്ള ആകാംഷയുണ്ട് പറഞ്ഞു തരോ. അളിയനോട് കുറച്ചു ദിവസം ഫർസാന ഫോൺ വിളിച്ചാൽ വലിയ ഇന്ട്രെസ്റ് ഒന്നും ഇല്ലാതെ സംസാരിക്കാൻ പറഞ്ഞു. ഇങ്ങോട്ട് രണ്ടു ദിവസം വരണ്ടന്നും പറഞ്ഞു. ഇങ്ങനെ ചെയ്തെന് അവൾ പോകാനോ. No ചാൻസ്. നീ നുണ പറയുന്നത. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി എന്നിട്ട് പറഞ്ഞു. ഒരു പെണ്ണിന് ഏറ്റവും സഹിക്കാൻ പറ്റാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. എന്താന്ന് അറിയോ. അവളുടെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണന. ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ടാവുന്നത്. ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും സഹിക്കും. ഇത് രണ്ടും സഹിക്കാൻ ഒരു പെണ്ണും തയ്യാറാവില്ല. ഫർസാനയുടെ ഹസ്ബന്റ് ചെയ്തത് എന്താന്ന് അറിയോ പരമാവധി അവളെ അവോയ്ഡ് ചെയ്തു. ഓൺലൈനിൽ ഉണ്ടായാലും അവളെ കണ്ടില്ലെന്ന് നടിച്ചു.

ഇവിടെ വരാരും ഇല്ല. എപ്പോ വിളിച്ചാലും ബിസി ട്യൂൺ. ഫർസാനക്ക് സംശയം തോന്നാൻ ഇതൊക്കെ മതിയാരുന്നു. ഇടക്ക് ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഇടിച്ചു കേറി അങ്ങോട്ട് പോയി കുറച്ചു തീപ്പൊരികൂടി എന്റെ വകയിട്ടു. എനിക്ക് കെട്ടിയോന മതി വേറൊന്നും വേണ്ടെന്നു പറഞ്ഞു അവൾ കെട്ടും കെട്ടി പോയി. വളരെ ലാഘവത്തോടെ അവളത് പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ എവിടെ നിന്നൊക്കെയോ ഒരു കുത്തൽ അവന് അനുഭവപ്പെട്ടു. ഇവളും ഒരു ഭാര്യയാണ്.ഇവളിലും ഉണ്ടാവില്ലേ ഇതേ ഫീലിംഗ്. കാണാത്തത് കൊണ്ടല്ല. പറ്റുന്നില്ല അൻസിയുടെ സ്ഥാനത്തു മറ്റൊരാളെ. നീയെന്താ ആലോചിക്കുന്നേ. അൻസിയെ പറ്റി എന്നോട് പറയാത്തത് നിനക്ക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണോന്ന് ഒരു ഡൌട്ട്. നീയും ഒരു ഭാര്യയല്ലേ. അവളിൽ ഒരു ഞെട്ടൽ അവൻ കണ്ടു. ഞാൻ...... അങ്ങനൊന്നും.....ഒരിക്കലും.....

.അവളൊന്ന് പതറി. കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ അവന്റെ അടുത്തേക്ക് പോയി. നിനക്ക് എന്താ അവളെ പറ്റി അറിയണ്ടേ എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം. അവൻ വിശ്വാസം വരാതെ അവളെ നോക്കി. സത്യമാണോ. Mm. അൻസി എന്റെ ചെറിയൊരു റിലേഷൻ ആണ്. അവളെ എനിക്ക് പരിജയം ഉണ്ട്.വലിയ കണക്ഷന് ഒന്നും ഇല്ല. അവൾ ഡിഗ്രിക്ക് പഠിക്കുന്നു. ഹോസ്റ്റൽ നിന്ന പഠിക്കുന്നെ. ലീവിന് നാട്ടിൽ വരും. വല്ലപ്പോഴും കാണാറുണ്ട് എനിക്ക് അവളുമായി അത്രയേ കണക്ഷൻ ഉള്ളൂ. നീ പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായിരുന്നു. നിന്റെ അഹങ്കാരം കണ്ടപ്പോൾ പറയണമെന്ന് തോന്നിയില്ല. കുറച്ചു വട്ട് കളിപ്പിക്കണമെന്ന് തോന്നി. എന്നെ കുറെ ദ്രോഹിച്ചതലേ അതിനുള്ള ചെറിയ ശിക്ഷ. എനിക്ക് അവളെ കോൺടാക്ട് ചെയ്യാൻ....അവളോട് സംസാരിക്കാൻ എന്തെങ്കിലും ഒരു വഴി. അവൻ പ്രതീക്ഷയോടെ അവളെ നോക്കി. തരാം. പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്. എന്ത് വേണമെങ്കിലും തരാം. എന്റെ ജീവൻ വേണമെങ്കിൽ പോലും തരും. ഒരു നോക്ക് കണ്ടാൽ മതി.

ഒറ്റ വട്ടം സംസാരിച്ചാൽ മതി. ജീവനൊന്നും വേണ്ട. സിഗരറ്റ് വലി നിർത്തണം.നിർത്തിയെന്ന് എനിക്ക് തെളിയിച്ചു തരണം പറ്റോ. അവൻ ഇടി വെട്ടേറ്റത് പോലെ നിന്നു. എനിക്കതിനു ഒരിക്കലും പറ്റില്ല. അത്‌ കൊണ്ട് മനപ്പൂർവം പറഞ്ഞായിരിക്കും പിശാച്. എന്താ നിന്റെ അൻസിക്ക് വേണ്ടി ഇത് പറ്റില്ലേ. പറ്റും. പക്ഷേ നിന്നെയെങ്ങനെ ഞാൻ വിശ്വസിക്കും. എന്നെ നീ പറ്റിക്കുന്നതാണെങ്കിലോ. മുന്പും കുറെ പണി എനിക്ക് തന്നിട്ട് ഉള്ളതല്ലേ. ശരിക്കും നിന്റെ റിലേറ്റീവ് തന്നെയാണോ അൻസി. എനിക്ക് സംശയം ഉണ്ട്. സംശയം ന്യായമാണ്. അത്‌ തീർത്തു തരാം. അവൾ അവളെ ഫോൺ എടുത്തു കുറച്ചു ഫോട്ടോ അവന്റെ ഫോണിൽ അയച്ചു കൊടുത്തു. നോക്ക് എന്നിട്ട് പറ അൻസിയെ എനിക്ക് അറിയോ ഇല്ലയോ എന്ന്. അവൻ ആ ഫോട്ടോസ് നോക്കി. അൻസിയുടെ പല വിധത്തിലുള്ള ഫോട്ടോ.

എല്ലാത്തിലും ഹിജാബ് കെട്ടിയിട്ട് ഉണ്ട്. നോക്കി കഴിയുമ്പോഴേക്കും അവൾ ഡിലീറ്റ് ആക്കി. സ്ക്രീൻ ഷോട്ട് എടുക്കാത്തതിന് അവന് നിരാശ തോന്നി. അവളെ ഫോട്ടോ കണ്ട ഷോക്കിൽ അത്‌ മറന്നു. മുഖം മറക്കാതെ ഒരു ഫോട്ടോ താ. എന്നാ വിശ്വസിക്കാം. വിശ്വസിക്കണ്ട എനിക്ക് വിശ്വസിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.അവളെ മുഖം അവൾ എന്ന് കാട്ടി തരുന്നോ അന്ന് കണ്ടാൽ മതി. അവൾ പോകാൻ നോക്കി. അവൻ അവളെ കയ്യിൽ പിടിച്ചു. എന്താ ഞാൻ വലി നിർത്താം.നീ സത്യം ഇട് അവളെ കോൺടാക്ട് ചെയ്തു തരുമെന്ന്. നീ വലി നിർത്തിയാൽ ഞാൻ അവളെ നിനക്ക് കാണിച്ചു തരും. എന്റെ ഉമ്മാനെ തൊട്ട് സത്യം ഇടുന്നു.അവന്റെ കൈ വെള്ളയിൽ തൊട്ട് അവൾ സത്യം ഇട്ടു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story