💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 29

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ സുന്ദരം അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം ആണ്. ഞാനിത് തിരുത്തി എഴുതണോന്ന് ആലോചിചിരിക്കുകയിരുന്നു. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ സുന്ദരം സ്നേഹിക്കുന്ന പെണ്ണിനെ ഒരു നോക്ക് കാണലാണ്. ഇപ്പൊ മനസ്സിലായി കാമുകിയേക്കാൾ വലുത് സിഗരറ്റ് ആണെന്ന്. അവൻ കയ്യിൽ ഇരിക്കുന്ന സിഗരറ്റും അവളെയും നോക്കി. നീ കളിയാക്കുകയൊന്നും വേണ്ട. നാളെ മുതൽ ഞാൻ വലി നിർത്തും. ഇന്ന് ഉച്ചക്ക് സത്യം ഇട്ടപാട് ഇത് തന്നെയാ പറഞ്ഞേ ഈ നിമിഷം ഞാൻ വലി നിർത്തിന്ന്. രാത്രി വരെ വലിച്ചില്ലല്ലോ ഇപ്പൊ ഒന്ന് വലിച്ചില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുന്നു തോന്നി. അൻസിയെ ഓർത്തിരുന്നുവെങ്കിൽ വലിക്കില്ലായിരുന്നു. അവൾ കാരണ ഞാനീ നശിച്ച സിഗരറ്റ് വലി തുടങ്ങിയെ. അവൾ കമ്പനിക്ക് വലിക്കാൻ നിന്നെയും കൂട്ടിയിരുന്നോ. അവൻ രൂക്ഷമായി അവളെ നോക്കി. അവൾ വലിക്കൽ ഒന്നും ഇല്ല. അവൾ പോയ ശേഷം വല്ലാത്ത ശൂന്യത ആയിരുന്നു ചുറ്റും. ഉപ്പാന്റെ അസുഖം ഒരു ഭാഗത്ത്‌ അവളെ നഷ്ടപെട്ട സങ്കടം വേറൊരു ഭാഗത്ത്‌.

ശരിക്കും പറഞ്ഞ വട്ട് പിടിക്കുന്നു തോന്നി. ആദ്യം ഫ്രണ്ട്സിന്റെ കൂടെ കൂടി വല്ലപ്പോഴും വലിക്കൽ ഉണ്ടായിരുന്നു. ടെൻഷൻ കേറി വന്നപ്പോ ഒരിക്കൽ ഒന്ന് വലിച്ചു. പിന്നെ ഒന്ന് രണ്ടായി രണ്ടു നാലായി അങ്ങനങ്ങനെ കൂടി വന്നു. ഇപ്പൊ ഇതില്ലാണ്ട് പറ്റാത്ത പോലെയായി. ഒഴിവാക്കാൻ കുറെ ശ്രമിച്ചത പറ്റുന്നില്ല. വലിച്ച ടെൻഷൻ കുറയോ എവിടെ.ഒരു ലഹരി അത്രന്നെ. എന്റെ മനസ്സിലെ ടെൻഷൻ കുറയണമെങ്കിൽ അൻസിയെ കാണണം. നീ അവളെ കാണിച്ചു താ. അപ്പൊ ടെൻഷൻ കുറയും. ഞാനിത് നിർത്തുകയും ചെയ്യാം. അച്ചോടാ പൂതി കൊള്ളാം. പക്ഷേ നടക്കില്ല. ആദ്യം വലി നിർത് എന്നിട്ട് അൻസി. എത്ര പെട്ടന്ന് വലി നിർത്തുന്നുവോ അത്രയും പെട്ടെന്ന് അൻസി നിന്റെ മുന്നിൽ എത്തും. അവളതും പറഞ്ഞു കിടന്നു. ഒറ്റ ചവിട് വെച്ചു കൊടുക്കാന തോന്നുന്നേ.അവളെ നോക്കി കാല് കൊണ്ട് ചവിട്ടാൻ നോക്കി. അവൾ തിരിഞ്ഞു കിടന്നത് കൊണ്ട് കാണില്ലെന്ന ഉറപ്പില അത്‌ ചെയ്തേ. പക്ഷേ കണ്ണാടിയിലൂടെ അവൾ കണ്ടു. മോനെ ഫൈസി വേണ്ടാട്ടോ പോയി കിടക്ക്.

അല്ലെങ്കിൽ നിന്റെ അൻസി ദൂരേക്ക് ദൂരേക്ക് പോകും. ഞാൻ ചുമ്മാ... Sry. ഇനി അതും എടുത്തു പിടിച്ചു വരല്ല പ്ലീസ്. എന്നെ കൊണ്ട് നിർത്താൻ പറ്റുന്ന തോന്നുന്നില്ല. വേണേൽ നിർത് നിർത്തണം.... എന്നെ കൊണ്ട് പറ്റും.... അൻസിയെ കാണും. അവൻ സ്വയം ദൃഢപ്രതികഞ ചെയ്തു. ഒരു ദിവസം മുഴുവൻ അവൻ വലിക്കാതിരുന്നു. പിറ്റേന്ന് ഉച്ചയാകുമ്പോഴേക്കും വീണ്ടും വലിച്ചു. വലിക്കാതിരിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ. കൈകാലുകൾ വിറകുന്നത് പോലൊക്കെ ഒരു ഫീൽ. ഇങ്ങനെ പോയാൽ അൻസിയെ ഈ ജന്മം കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.അവൻ വേറൊരു വഴി കണ്ടു പിടിച്ചു. വീട്ടിൽ നിന്നും ഉള്ള വലി നിർത്തി. പുറത്തു പോയി വലിച്ചു വായ മൌത്ത് വാഷ് കൊണ്ട് കഴുകി വരും. രണ്ടു ദിവസം കൊണ്ട് അവൻ വലി നിർത്തിയെന്ന് പറഞ്ഞു അവളെ മുന്നിൽ പോയി. കൈ നീട്ടിയെ കയ്യോ എന്തിന്. നീട്ട്. അവൾ അവന്റെ കൈ മണപ്പിച്ചു നോക്കി. മൌത്ത് വാഷിന്റെ കൂടെ ഹാൻഡ് വാഷ് കൂടി യൂസ് ചെയ്യ്. നീയെന്താടി പോലീസ് നായയോ. മണത്തു കണ്ടു പിടിക്കാൻ. Yzzz.

നീ എന്റെ അടുത്ത് വരുമ്പോൾ തീർച്ചയായും വായ വൃത്തിയാക്കും അത്‌ ആലോചിക്കാൻ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട. അത കൈ മണത്തു നോക്കിയേ. അവൻ തലകുനിച്ചു നിന്നു. ഇതും ചീറ്റി. ഇനിയെന്താ ഒരു വഴി. ഒറ്റ വഴിയേ ഉള്ളു. വലി നിർത്തുക. അൻസിയെ കണ്ടു പിടിക്കാനുള്ള ആവേശം ഒക്കെ തണുത്തു പോയോ. അൻസിയോട് ഉള്ള ഇഷ്ടം എത്രയാണെന്ന് കാണിച്ചു തരാനൊന്നും പറ്റില്ല. ഒന്ന് പറയാം എന്റെ ജീവന അവൾ. അവളില്ലാതെ ഞാനും ഇല്ല. അത്‌ ഞാനിപ്പോ കണ്ടു. ഈ ഒരു ചെറിയ കാര്യം പോലും അവൾക് വേണ്ടി ചെയ്യാൻ പറ്റില്ല. എന്നിട്ട് വല്യ ഡയലോഗും അവള് എന്റെ ജീവന അവൾക്ക് വേണ്ടി ജീവൻ പോലും കളയും. പറ്റണ്ടേ അതിന്. പെട്ടെന്ന് നിർത്താനൊന്നും അങ്ങനെ പറ്റില്ല. സാവധാനം പതിയെ പതിയെ നിർത്താൻ പറ്റു. അങ്ങനെയാണെങ്കിൽ അങ്ങനെ എനിക്ക് നിർത്തിയ മതി.

നിനക്ക് മതിയാകും എനിക്ക് അത്‌ പറ്റില്ല എനിക്ക് എത്രയും പെട്ടെന്ന് അൻസിയെ കാണണം. എന്ന ഒറ്റ വഴിയേ ഉള്ളൂ തീവണ്ടി സിനിമയിൽ ചെയ്തത് പോലെ ചെയ്. നിനക്ക് സമ്മതണോ അതിന്. പിന്നില്ലാതെ നീ എന്ത് വേണമെങ്കിലും ചെയ്തോ. വലി നിർത്തിയാൽ മതി. ഇത് കേട്ട മതി മോളെ. ഒന്ന് ട്രൈ ചെയ്തു നോക്കണമെന്ന് കരുതിയതെ ഉള്ളു. സമ്മതിച്ചതിന്നു താങ്ക്സ്. അവൾ ഒന്നും മനസ്സിലാകാത്ത പോലെ അവനെ തന്നെ നോക്കി. ഇവൻ ടോവിനോ ചെയ്തത് പോലെ സിഗരറ്റ് ഇല്ലാത്ത വല്ല തുരുത്തിലും പോകണത്തിന് എന്നോടെന്തിനാ സമ്മതം ചോദിക്കണേ. അവൻ അവളെ അടുത്തേക്ക് വന്നു. അവന്റെ നോട്ടവും വരവും കണ്ടു അവൾക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. ഇവനിത് എന്തിനുള്ള പുറപ്പാടാ. അവൻ വരുന്നതിനു അനുസരിച്ചു അവൾ പുറകോട്ടു നീങ്ങി. ചുമരിൽ തട്ടി നിന്നു.

അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ വെച്ചു. അവൻ മുഖം അവളെ മുഖത്തോട് അടുപ്പിച്ചു. അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഹാർട്ട് ഇടിപ്പ് കൂടുന്നത് അവളറിഞ്ഞു. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു ചോദിച്ചു. നീ എന്താ ചെയ്യാൻ പോകുന്നേ. നീയല്ലേ സമ്മതിച്ചേ. എന്ത് സമ്മതിക്കാൻ ദേ വാക്ക് മാറല്ലേ സഫു നീയല്ലേ പറഞ്ഞേ തീവണ്ടി സിനിമയിലെ പോലെ ചെയ്തു നോക്കാന്ന്. അവൻ അവളെ ചുണ്ടിൽ കൈ വെച്ചു. അവൾക്ക് അപ്പോഴാ തലയിൽ ബൾബ് കത്തിയത്. ലിപ് ടു ലിപ് കിസ്സ്. അവൾ കൈ കൊണ്ട് വായ പൊത്തി. അയ്യടാ ഞാൻ പറഞ്ഞത് നിന്നെ വല്ല തുരുത്തിലും കൊണ്ട് ഇടണ കാര്യ.അല്ലാതെ കിസ്സടിക്കാനല്ല. പോയി നിന്റെ അൻസിയിൽ പരീക്ഷിച്ചു നോക്ക്. അതിന് അൻസി തന്നെ വേണമെന്നില്ല. സുന്ദരിയായ പെണ്ണ് വേണമെന്നേ ഉള്ളു. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ സുന്ദരം അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം ആണ്.

ആ അഴകുള്ള പെണ്ണ് അവന്റെ കാമുകിയാ അല്ലാതെ കാണുന്ന പെൺപിള്ളേരുടെ കാര്യല്ല. എന്റെ ലവറേ കാണാതൊണ്ടല്ലേ. തത്കാലത്തേക്ക് നീയൊന്ന് അട്ജസ്റ്റ് ചെയ്. ഇനി ഇവൻ ശരിക്കും കിസ്സ് ചെയ്യോ. കളി കണ്ടിട്ട് അങ്ങനെ തോന്നുന്നേ. ഒന്ന് ട്രൈ ചെയ്തു നോക്കാടീ . ഇതിനേക്കാൾ ഈസിയായ വേറെ വഴി കാണാതൊണ്ടല്ലേ. അവൻ മുഖം അടുപ്പിക്കാൻ നോക്കിയതും അവൾ അവനെ തള്ളിമാറ്റി ഓടി. ആ പൂതി മനസ്സിൽ ഇരിക്കെ ഉള്ളൂ. പോകുമ്പോൾ അവൾ വിളിച്ചു പറഞ്ഞു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. **** സ്റ്റെപ് ഓടി ഇറങ്ങുമ്പോഴാ ഒരാളെ ദേഹത്ത് ഇടിച്ചു നിന്നത്. അവൾ മുഖം ഉയർത്തി നോക്കി റസിയയുടെ ഹസ്ബന്റ്. സോറി ഞാൻ കണ്ടില്ല. എന്നെ മാത്രമല്ലെ കാണാത്തത് ഉള്ളു. അർത്ഥം വെച്ചത് പോലെ പറഞ്ഞു. അവൾ അയാളെ മുഖത്തേക്ക് തന്നെ നോക്കി. പൊതുവെ ഗൗരവം ആണ് മുഖത്ത് അത്‌ കൊണ്ട് അധികം മുന്നിൽ പോകാറോ മിണ്ടലോ ഇല്ല.

ശരിക്കും ഞാൻ കണ്ടില്ല. അതാ ദേഹത്ത് തട്ടിയത്. ഞാൻ പറഞ്ഞത് ദേഹത്ത് ഇടിച്ചതല്ല. എന്നേം കൂടി കാണേണ്ടത് പോലെ കണ്ടുടെന്ന. ഇയാൾ എന്താ റബ്ബേ ഈ പറയുന്നേ. ഇനി വല്ല ദുരുദ്ദേശവും ആണോ. എനിക്ക് പണിയാകൊ ഡീ ട്യൂബ് ലൈറ്റെ. ആവിശ്യത്തിന് കുരുട്ട് ബുദ്ധി ഉണ്ടല്ലോ. അത്‌ ഉപയോഗിച്ച് റസിയയെ കൂടി ഇവിടെ നിന്ന് ഓടിച്ചു എന്നെ രക്ഷിച്ചുടെന്ന്. അവൾക്ക് അപ്പോഴാ ആശ്വാസം ആയത്. ഫർസാനയുടെ ഹസ്ബന്റ് പറഞ്ഞേ സഫുന്റെ ബുദ്ധിയാ ഇതിന് പിന്നിലെന്ന് വേറൊന്നും നോകില്ല. കേട്ടപാട് ഇങ്ങോട്ട് വെച്ചു പിടിച്ചു. എനിക്കും ഉണ്ട് ആഗ്രഹങ്ങൾ. അവളെ ഉമ്മ നേരം വണ്ണം ഞങ്ങളെ ജീവിക്കാൻ വിട്ടിട്ട് ഇല്ല. ഞാൻ അവിടേം ഇവൾ ഇവിടെയും. മക്കളെ കൂടെ കുടുംബം ആയി എനിക്കും ജീവിക്കണം. ഒന്ന് സഹായിച്ചോടെ പ്ലീസ്. സഫു അറിയാതെ പെട്ടന്ന് ചിരിച്ചു പോയി. ഒരു വഴി പറഞ്ഞു തരാൻ പറഞ്ഞിട്ട് കളിയാക്കി ചിരിക്കുകയാണോ.

വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല്.അവൾ മനസ്സിൽ ഓർത്തു. അതോർത്തപ്പോൾ ചിരി വന്നു പോയത. ഞാൻ ഒന്നും ചെയ്തില്ല ഫർസാന അവളെ ഇഷ്ടത്തിന് പോയതാ. ആ വഴിയൊന്നും ഇത്താടെ കാര്യത്തിൽ നടക്കില്ല. ഇത്താക്ക് അറിയാം മക്കളെ കാണാതെ നിങ്ങൾക്ക് ഉറക്കം വരില്ലെന്ന്. നിങ്ങൾ എന്തായാലും വരുന്ന്. സത്യം പറ നിങ്ങൾ രണ്ടളിയന്മാരും കൂടി ശപിച്ചോണ്ടാണല്ലേ ഇത്രയും നാൾ ഇവിടെ കഴിഞ്ഞത്. ഉമ്മ പറയുന്നതേ അവൾമാര് കേൾക്കു. പിന്നേ ഞങ്ങൾ എന്തു ചെയ്യാനാ. പറയുന്നോണ്ട് ഒന്നും തോന്നരുത്.ഉപദേശിക്കുന്നതും അല്ല. എന്റെ ഒരു കൺസപ്റ്റ് വെച്ചു പറയുന്നത. ഇത്താത്ത ഇങ്ങനെ ആകാൻ കാരണം നിങ്ങൾ തന്നെയാ. ഇത്താത്തയും നിങ്ങളും എപ്പോഴും വഴക്കാണ്. ഞാനും കേൾക്കാറുണ്ട് അതൊക്കെ. അവളെ സ്വഭാവം കാണുമ്പോൾ തല്ലന തോന്നൽ ഭാര്യയെ തല്ലുന്നത് ആണിന് ചേർന്നപണിയല്ല അതോർത്ത സഹിക്കുന്നെ.

നിങ്ങൾ തമ്മിൽ തല്ലുകൂടുമ്പോൾ നിങ്ങൾ മാത്രമല്ല വിഷമിക്കുന്നത് മക്കൾ കൂടിയ രണ്ടാളും അതോർക്കൽ ഇല്ല. എന്റെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ അവൾ നോക്കാറില്ല. എന്ത് പറഞ്ഞാലും തർക്കുത്തരവും. മക്കളെ ഓർത്ത സഹിക്കുന്നെ. ഞാൻ റിച്ചുനോട് ചോദിച്ചു അവൾക്ക് ആരെയാ കൂടുതൽ ഇഷ്ടംന്ന്. അവൾ പറഞ്ഞത് ഫൈസിടെ പേര. ഫൈസിയുടെ പ്രത്യേകത എന്താന്ന് അറിയോ. കുട്ടികളെ മുന്നിൽ വെച്ചു അവൻ വഴക്കിടില്ല. ശബ്ദം ഉയർത്തില്ല. ഞാനൊരുപാട് പ്രാവിശ്യം ശ്രദ്ധിച്ചിട്ട് ഉണ്ടത്. അവരെ കൂടെ കൂടിയാൽ അവരിൽ ഒരാളായ പെരുമാറുക. കുട്ടികൾ ഉണ്ടെങ്കിൽ അവരെ പുറത്തു അയച്ചേ ഉമ്മനെയും ഇത്താത്തനോടും എന്നോടും ഒക്കെ വഴക്ക് പറയു.ഒരിക്കൽ എന്നോട് രിച്ചുന്റെ മുന്നിൽ വെച്ച് അബദ്ധത്തിൽ ദേഷ്യപെട്ടു. ഒടുക്കത്തെ തല്ല കിട്ടിയത്. അത്‌ ഇവിടെ പറയാൻ പറ്റില്ലല്ലോ.

അറിയാതെ അവളെ കൈ കവിളിൽ തൊട്ടു. ആ ദേഷ്യത്തിന് അവൾ പിണങ്ങി പോയി. എന്നോട് ഫൈസി അവളെ മുന്നിൽ വെച്ചു മാപ്പ് പറഞ്ഞതിന് ശേഷ അവൾ മിണ്ടിയത്. നിങ്ങൾ തമ്മിൽ ആണെങ്കിൽ എപ്പോഴും വഴക്ക ആ കുട്ടികളെ മനസ്സിൽ എന്തായിരിക്കും നിങ്ങളുടെ സ്ഥാനം. അറിയാഞ്ഞിട്ടല്ല പറ്റണ്ടേ. അവളെ സ്വഭാവം കാണുമ്പോൾ..... എനിക്കറിയാം എന്താ ഇവിടുത്തെ പ്രശ്നം എന്ന്. നിങ്ങളിൽ നിന്നും കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും അധികാരവും ഒക്കെ ഈ വീട്ടിൽ വെച്ച് ഇത്താത്തക്ക് കിട്ടുന്നുണ്ട്. ഉമ്മ കൊടുക്കുന്നുണ്ട്. അത്‌ കൊണ്ട നിങ്ങളുടെ വാക്കുകളേക്കാൾ വില അവൾ ഉമ്മാക്ക് കൊടുക്കുന്നെ. അത്‌ കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും. ചോദിക്കാൻ പോകും തല്ലാകും. ഞാനിപ്പോ എന്ത് വേണമെന്ന പറയുന്നേ. ക്ഷമ സ്നേഹം അതേ ഉള്ളൂ മാർഗം. ഞാൻ ക്ഷമിച്ച പ്രശ്നം തീരോ. അവൾ എന്റെ കൂടെ വരോ. വരും. നിങ്ങൾ പറയാതെതന്നെ കൂടെ വരും. ക്ഷമ മാത്രം പോരാ അതിന്. ഇത്താത്തക്ക് തോന്നണം നിങ്ങൾ അവരെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്.

ഉമ്മനെക്കാൾ കൂടുതൽ സ്നേഹവും കെയറിങ്ങും നിങ്ങൾ കൊടുക്കുന്നുണ്ടെന്ന്. തെറ്റുകളും കുറവുകളും ഒക്കെ ഇണ്ടാവും. കുറച്ചു നാൾ കണ്ടില്ലെന്നു നടിക്ക്. ചെവിയിൽ വേണമെങ്കിൽ പഞ്ഞിയും വെച്ചോ. ഇടയ്ക്കിടെ വല്ല ഔട്ടിങ് കൂട്ടി പോ. ഞാൻ ഉറപ്പ് തരുന്നു ഇത്താത്ത വരുന്ന്. എന്ത് സഹായത്തിനും ഞാനും കൂടെ ഉണ്ടാകും. പിന്നെ ഉമ്മനെയോ വീട്ടുകാരെയോ കുറ്റപ്പെടുത്തി ഒന്നും പറയരുത്. വേണമെങ്കിൽ ഉമ്മാനെ രണ്ടു പൊക്കി പറയുകയും ചെയ്യ്. ഇത്താത്തക്ക് സന്തോഷം ആകട്ടെ. അവളെ ഓർത്തല്ല മക്കളെ ഓർത്ത് ഞാനിതൊക്കെ ചെയ്യാം. നോക്കട്ടെ വല്ലതും നടക്കുമോന്ന്. നടക്കും ഓൾ ദ ബെസ്റ്റ്. അല്ല മോളെ പ്രായം ഇത്രയല്ലേ ഉള്ളൂ. നാവും അറിവും ഇരട്ടിയാണല്ലോ. എവിടുന്ന് പഠിച്ചത ഇതൊക്കെ. പറയുന്നത് ഒക്കെ കേട്ടാൽ അനുഭവം ഉണ്ടെന്ന് തോന്നുന്നുവല്ലോ. മറ്റുള്ളവരെ ജീവിതം കണ്ടു പഠിച്ചതാ ഇതൊക്കെ.

സമീർക്കയെ കാണാൻ വരുന്നവരിൽ ഇത് പോലെ ഫാമിലി പ്രോബ്ലംസ് ഉണ്ടാകും. അവർക്ക് കൗൺസിലിംഗ് കൊടുക്കുമ്പോൾ കൂടെ ഇരുന്നു കേൾക്കും. അല്ലാതെ അനുഭവം ഒന്നും അല്ല. അയാൾ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. മറ്റുള്ളവരെ ഉപദേശിക്കാൻ എല്ലാർക്കും പറ്റും. സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കാൻ അത്ര എളുപ്പമൊന്നും ആവില്ല. ചിലപ്പോൾ അതൊന്നും നടക്കണമെന്നും ഇല്ല. ഉപദേശിച്ചു നന്നാകുമെങ്കിൽ ഫൈസി എന്നെ നന്നായേനെ. എനിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരികയും ഇല്ലായിരുന്നു. ** രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഫൈസി വലി നിർത്തിയില്ലെങ്കിലും കൺട്രോൾ ചെയ്തു വന്നു. ഇടക്ക് അവളെ മുന്നിൽ പോയി കെഞ്ചും അവളെ ഒന്ന് കോൺടാക്ട് ചെയ്തു താ എന്നും പറഞ്ഞു. അവൾ കേൾക്കാത്ത മാതിരി നടക്കും. കുറെ ചീത്ത പറഞ്ഞു പോകും. രാവിലെ തന്നെ മുട്ടൻ വഴക്ക് കേട്ടാണ് എല്ലാരും ഓടി വന്നത്. ഉമ്മയും ഇത്താത്തയും പരസ്പരം വഴക്കിടുന്നു. ഉപ്പയും അളിയനും കാഴ്ചകരയി നിന്ന് നോക്കുന്നു. ഫൈസി പോയി രണ്ടാളെയും പിടിച്ചു വെച്ചു.

ഒന്ന് നിർത്തുന്നുണ്ടോ. അയൽവക്കത്തുള്ളവർ എത്തി നോക്കുന്ന. ഞാനല്ല ഉമ്മയാ തുടത്തിയത്. ഇവളൊക്കെ പറയുന്നത് കേട്ട ഞാനിത്രയും നാൾ നടന്നത്. ഇവർക്ക് വേണ്ടിയാ ജീവിച്ചത് തന്നെ. എന്നിട്ട് ഇപ്പൊ എന്നെ തനിച്ചാക്കി അവൾക്ക് പോകണമത്രേ. സഫു മെല്ലെ അളിയനെ നോക്കി. അയാൾ കണ്ണടച്ച് കാണിച്ചു. ഉമ്മ കാരണം എന്റെ ജീവിതം പോയെ. മക്കളെ നന്നാക്കുകയാ ഉമ്മമാർ ചെയ്യുക. ചീത്തയാക്കുകയല്ല. ഞാൻ എന്റെ വീട്ടിലേക്ക് പോവ്വുകയാ. എനിക്ക് എന്റെ ഭർത്താവ് മക്കളും മാത്രം മതി. നിങ്ങൾ എന്ത് നോക്കി നിക്കുകയാ. വാ മനുഷ്യ എന്നും പറഞ്ഞു ഇത്താത്ത അയാളെ കയ്യും പിടിച്ചു റൂമിലെക്ക് പോയി. ഉമ്മ അവിടെ ഒരു കസേരയിൽ ഇരുന്നു കരയുന്നത് കണ്ടു. ഫൈസിയും ഉപ്പയും ഉമ്മാനെ ആശ്വസിപ്പിക്കുന്നുണ്ട്. അവൾ റസിയയുടെ റൂമിലെക്ക് പോയി നോക്കി. എല്ലാം പാക്ക് ചെയ്യുന്നത് കണ്ടു.

ഇത്താത്ത ദേഷ്യം പിടിച്ചു പോകുവാണോ. ഉമ്മാക്ക് നല്ല സങ്കടം ഉണ്ട്. ഇത്താത്ത അവളെ അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു. ആ കണ്ണ് നിറയുന്നത് കണ്ടു. ആദ്യമായ ഇത്താത്തനെ അങ്ങനെ കണ്ടേ. എപ്പോഴും വഴക്കിടുകയും ചീത്തപറയുകയും മത്രേ ചെയ്തിട്ട ഉള്ളൂ. കുറച്ചു സമയം അവളെ തന്നെ നോക്കി നിന്നു. സഫു എന്നോട് പൊറുക്കണം. നിന്നോടും ആയിഷയോടും ഒരു പാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല. ആയി പോയതാ. എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു സ്ഥാനവും കിട്ടിയിട്ടില്ല. നിങ്ങൾ ഇവിടെ അനുഭവിച്ചത് തന്നെയാ ഞാൻ അവിടെയും അനുഭവച്ചത്. .കൂട്ടിന് ഇങ്ങേർ പോലും ഉണ്ടായില്ല. അവരെ കൂടെ കൂടി കുറ്റപ്പെടുത്തും. സഹിക്കാൻ പറ്റാത്തൊണ്ട ഇറങ്ങി പോന്നത് ആശ്വസിപ്പിക്കുന്നതിന്നു പകരം എന്റെ ഉമ്മ കൂടുതൽ വാശി കയറ്റുകയാ ചെയ്തേ.ഇവിടെ പിന്നെ എനിക്ക് സുഖജീവിതവും.

എനിക്ക് അവിടെ അനുഭവിക്കേണ്ടി വന്നത് ഞാൻ ഇവിടെ ആയിഷയോടും തീർത്തു.അവളും അനുഭവിക്കട്ടെന്ന് കരുതി.എല്ലാവരോടും എന്റെ ദേഷ്യം തീർത്തു. ഞാൻ അനുഭവിച്ചത് മറ്റാരും അനുഭവിക്കരുതെന്ന് ചിന്തിക്കാൻ മാത്രം ബുദ്ധിയില്ലാതെ പോയി. ഉമ്മ അതിന് വളം കേറ്റി തരികയും ചെയ്തു. മടിയുംകൂടി. ആയിഷയോട് എത്ര മാപ്പ് പറഞ്ഞാലും തീരില്ല. നീയും പൊറുക്കണം നിന്നോടും മോശമായി പെരുമാറിയുള്ളൂ. ബാക്കി പറയാനാവാതെ പൊട്ടി കരഞ്ഞു. എന്റെ ഉപ്പാക്ക് ഞാനെന്ന് വെച്ച ജീവനായിരുന്നു. അഭിമാനത്തോടെ എന്റെ മോള് എന്നും പറഞ്ഞ പരിചയപ്പെടുത്തുക. എന്റെ സ്വഭാവം മാറിയത് മുതൽ ശരിക്കും മിണ്ടൽ പോലും ഇല്ല. എനിക്കും ജീവിക്കണം നല്ല മോളായി മരുമകളായി ഉമ്മയായി നല്ല നാത്തൂനായി. ഇപ്പൊ എന്റെ ഭർത്താവ് ഉണ്ട് എന്റെ കൂടെ.എന്നെ ഒരു മകളായി കാണാൻ ഇക്കാന്റെ ഉമ്മ സമ്മധിക്കുമെങ്കിൽ അവിടെ നിൽക്കും. അല്ലെങ്കിൽ വേറെ വീടെടുത്തു മാറും.

ഉമ്മാന്റെ ദേഷ്യം ഒക്കെ മാറിയിട്ട് ഞാൻ വരും നിന്റെ കൂടെയൊക്കെ കൂടെ അടിച്ചു പൊളിച്ചു കഴിയാൻ. ഇത്താത്ത എന്നോട് പൊറുക്കണം ഞാനും മോശമായി പെരുമാറിയിട്ട് ഉണ്ട്. ഞങ്ങളെ കയ്യിലിരിപ്പ് അങ്ങനെയായിരുന്നില്ലേ . കിട്ടേണ്ടത് തന്നെയാ അത്. ആയിഷ വരട്ടെ അപ്പൊ ഞാനും വരുന്നുണ്ട്. അവളെ കൂടെ എനിക്ക് ഒരു ദിവസം എങ്കിലും കഴിയണം സ്നേഹനിധിയായ നാത്തൂനായി .പോകാൻ നേരം ഇത്താത്ത അവളെ കെട്ടിപിടിച്ചു. അവളെ കണ്ണും നിറഞ്ഞിരുന്നു. അവൾ പോകാൻ നേരം റസിയയുടെ ഭർത്താവ് വിളിച്ചു. ടീ കാന്താരി ഒന്ന് നിന്നെ. അവൾ അടുത്തേക്ക് പോയി. ഒരുപാട് നന്ദിയുണ്ട്. എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു തന്നതിന് .കല്യാണം കഴിയുമ്പോൾ ഒരു പാവം പൊട്ടി പെണ്ണ് തന്നെയാ അത്. തിരക്കിനിടയിൽ അവളെ മറന്നു. ജീവിക്കാൻ മറന്നു.

അവിടെ അവൾ അനുഭവിക്കുന്നത് ഒക്കെ കണ്ടില്ലന്ന് നടിച്ചു. അവൾ ഇങ്ങനെ ആവാൻ കാരണം ഞാൻ തന്നെയാ. ഇനി അവൾക്കും മക്കൾക്കും വേണ്ടി ജീവിക്കണം. അല്ല ഇതെങ്ങനെ ഇത്ര പെട്ടെന്ന്. അത്ഭുതം ആയിരിക്കുന്നു. നീ പറഞ്ഞത് പോലെ തന്നെ ചെയ്തു പക്ഷേ അഡ്ജസ്റ്റ് മെന്റായല്ല മനസ്സ് തുറന്നു സന്തോഷിച്ച് അവളെയും മക്കളെയും അങ്ങ് സ്നേഹിച്ചു. ജീവിതപ്രാരാബ്ദം മൂലം മനസിന്റെ അടിത്തട്ടിൽ എന്നോ മൂടി വെച്ച അവളോടുള്ള എന്റെ പ്രണയം ഞാൻ പൊടി തട്ടിയെടുത്തു. അപ്പൊ നീയാണല്ലേ ഇതിന്റെ ഒക്കെ പിന്നിൽ. രണ്ടു പേരും ഒരു പോലെ ഞെട്ടി പിറകിൽ ഇത്താത്ത. എല്ലാം കേട്ടുവെന്ന് ഉറപ്പാണ്. എല്ലാം ശുഭം ആയിന്നു കരുതിയതാരുന്നു എല്ലാം പോയല്ലോ റബ്ബേ. പടിക്കൽ എത്തിയിട്ട് കലം ഉടച്ചത് പോലെയായല്ലോ. ഇത്താത്ത ഞാൻ..... നിങ്ങളുടെ നന്മക്ക് വേണ്ടി... അവൾ വാക്കുകൾക്ക് വേണ്ടി പതറി. ഇത്താത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴാ അവൾക്ക് ശ്വാസം നേരെ വീണത്. ഞാൻ പഴേ പോലെ ആകുമെന്ന് കരുതി പേടിച്ചോ.

അവൾ തലയാട്ടി. ഞാൻ ശരിക്കും മാറി മോളെ ഇനി പിറകിലെക്ക് ഒരു പോക്ക് ഇണ്ടാവില്ല. പിന്നെ ഇതിനൊക്കെ പകരം വീട്ടാൻ ഞാൻ വരും. ഞാനല്ല ഞങ്ങൾ വരും. വരുമ്പോൾ റസിയയെയും ഹസ്ബന്റ് കൂട്ടും. ഞങ്ങളെ ഓടിച്ചു ഇവിടെ സമാധാനത്തോടെ ജീവിക്കാന്ന് കരുതണ്ട. പോകാൻ നേരം അവളോട് ഇത്താത്ത വിളിച്ചു പറഞ്ഞു ഞാൻ കാത്തിരിക്കും. എനിക്ക് സന്തോഷം ഉള്ളു അതിൽ. ഇത്താത്ത പോയതും ഉമ്മ ഭ്രാന്തിളകിയ പോലെ അവളെ അടുത്ത് വന്നു. എല്ലാരേയും ഓടിച്ചപ്പോൾ സമാധാനം ആയില്ലേ. നിനക്ക് ഇവിടെ ഒറ്റക്ക് ജീവിക്കാൻ വേണ്ടിയല്ലേ അവരെയൊക്കെ ഓടിച്ചത്. ജീവിക്ക് സുഗമായി ജീവിക്ക്. നിന്റെ ഇഷ്ടത്തിന് തോന്നിയ പോലെ ജീവിക്ക്.എന്തൊക്കെയോ ചീത്തയും വിളിച്ചു. അവൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. റിച്ചുന്റെ ഒച്ചപ്പാടും ബഹളവും പോയതോടെ വീട് ഉറങ്ങിയത് പോലെയായി. അവളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. ഉമ്മക്ക് അവളെ കാണുന്നതെ വെറുപ്പായി മാറി. അവളെ നിഴൽ വട്ടം കാണുന്നിടത് പോലും നിൽക്കില്ല.

അടുക്കളയിൽ കയറാതിരിക്കാൻ പൂട്ടി താക്കോൽ എടുക്കും.കോളേജിൽ പോകുന്നത് കൊണ്ട് പട്ടിണിയാവാറില്ല. രാത്രിയിലേക്ക് എന്തെങ്കിലും സ്നാക്സ് വാങ്ങിക്കും. അവൾ ഒരു പാട് പ്രാവശ്യം സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റൂമിൽ കയറി വാതിലടക്കും. റസിയയും ഫർസാനയും എപ്പോഴും വിളിക്കും. ഇപ്പൊ നല്ല കൂട്ടായി അവരുമായി. കുട്ടികളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. ഫൈസി വീണ്ടും പഴേ പോലെ തന്നെ രാവിലെ പോകും. രാത്രി കേറി വരും. വന്ന പിന്നേ അവന്റെ ലോകത്തും. സിഗരറ്റ് വലി കുറെ കുറഞ്ഞു വെന്ന് അവൾക്ക് തോന്നി. വീട്ടിൽ നിന്നും ഒരിക്കലും വലിച്ചു കണ്ടില്ല. അവളിൽ നിന്നും അവൻ ഒരകലം പാലിച്ചിരുന്നു. എന്തെങ്കിലും അങ്ങോട്ട് മിണ്ടിയാലേ ഇങ്ങോട്ടും മിണ്ടു. ് ശരിക്കും പറഞ്ഞാൽ ആ വീട്ടിൽ ഒറ്റക്കായി.ആകെ ബോറടിച്ചു. അതിൽ നിന്നും മാറാൻ ഉപ്പനെയും കൂട്ടി ഗാർഡനിൽ വലിയൊരു പൂന്തോട്ടം ഉണ്ടാക്കി. എപ്പോഴും അതിന്റെ പിറകെ നടന്നു. ഉമ്മാന്റെ സ്വഭാവം അവളിൽ നല്ല സങ്കടം ഉണ്ടാക്കിയിരുന്നു.

അതിന് ഒരു മാറ്റം വരുത്താൻ തന്നെ തീരുമാനിച്ചു. ഉപ്പാനെ കൊണ്ട് അടുക്കളയുടെ ഒരു ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടാക്കിച്ചു. വാതിൽ തുറന്നു അടുക്കളയിൽ കയറി. ഉമ്മ ഹാലിളകിയ പോലെ ഓടി വന്നു. ഇതിന് മാത്രം ധൈര്യം നിനക്കുണ്ടോ. ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽ നിന്നും. ഉമ്മ വേണമെങ്കിൽ എവിടെയെങ്കിലും പോയിക്കോ ഞാൻ പോകുന്നു സ്വപ്നത്തിൽ പോലും കരുതണ്ട. എനിക്കും അവകാശപെട്ട വീട ഇത്. ഭർത്താവ് താമസിക്കുന്നിടത്താ ഭാര്യയും താമസിക്കണ്ടത്. നീയുള്ള വീട്ടിൽ ഇനി ഞാൻ നിൽക്കില്ല. എനിക്ക് ഇപ്പൊ അറിയണം ഞാനോ നീയോ ആരെങ്കിലും ഒരാളെ ഈ വീട്ടിൽ കാണു. ഫൈസി മുകളിൽ റൂമിലായിരുന്നു. ഉപ്പ ശബ്ദം കേട്ടു വേഗം വന്നു. ഉമ്മാക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ പൊക്കോളാം. പക്ഷേ ഫൈസിയെയും ഞാൻ കൂടെ കൂട്ടും. ഇനി ഉമ്മ തീരുമാനിക്ക് ഞാൻ പോകണോ വേണ്ടയൊന്ന്. നീ വിളിച്ചാലുടനെ അവൻ വരാൻ ഇരിക്കുകയല്ലേ. എന്റെ മോനാ അത്. ഞാൻ പറയുന്നതേ അവൻ കേൾക്കു. അത് പണ്ട് ഉമ്മ. ഇപ്പൊ ഫൈസി എന്റെ ഭർത്താവ് കൂടിയ ഞാൻ എന്തു പറയുന്നോ അതേ ഫൈസി അനുസരിക്കു.

എന്ന അതൊന്ന് കാണണമല്ലോ. അവൻ നിന്റെ കൂടെ വന്ന അങ്ങനെയൊരു മോനെനിക്ക് ഇല്ലെന്ന് ഞാൻ കരുതും. രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. അറിയാം ഇപ്പൊ തന്നെ അറിയാം. ഫൈസി ഉമ്മ പറയുന്നത് അനുസരിക്കോ ഭാര്യ പറയുന്നത് അനുസരികൊന്ന്. അവൾ അവനെ വിളിക്കാനായി റൂമിലേക്ക് പോയി. ഉപ്പ അവിടെക്ക് വന്നു. മോള് വേറെന്തെങ്കിലും വഴി കാണ്. ഉമ്മാന്റെ കാല് പിടിച്ചാണെങ്കിലും പ്രശ്നം തീർക്കാം. ഫൈസി ഒരിക്കലും നിന്റെ കൂടെ വരില്ല. എന്തൊക്കെ പറഞ്ഞാലും ഉമ്മ ഉമ്മതന്നെയാണ്. ഞാൻ നോക്കിക്കോളാം ഉപ്പ. ഫൈസി എന്റെ കൂടെ വരും. ഞാൻ എന്തെങ്കിലും ഐഡിയ കണ്ടു പിടിച്ചോളാം . ഉപ്പ പേടിക്കണ്ട.ഉപ്പാന്റെ മോനെയും കൊണ്ട് ഞാനെങ്ങും പോകൊന്നും ഇല്ല. എല്ലാ മക്കളും എന്നും കൂടെ ഉണ്ടാവും. മക്കൾ മാത്രം പോര നീയും ഉണ്ടാവണം.

അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഉപ്പാന്റെ മുഖത്ത് നല്ല പേടിയുണ്ടെന്ന് അവൾ കണ്ടു. ഫൈസി കൂടെ വരോ. അല്ലെങ്കിൽ ഞാൻ എന്നെന്നേക്കുമായി ഈ വീട് വിട്ടു പോകേണ്ടി വരും. അവൾക്കും ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു.ആയിഷക്ക് കൊടുത്ത വാക്കാണ് അവൾ ഇവിടെ വരുമ്പോൾ ഒരത്ഭുതം ഇവിടെ സംഭവിച്ചിരിക്കുമെന്ന് .അതിന് ഞാനിവിടെ നിന്നും ഇപ്പോൾ പോയാൽ ശരിയാകില്ല .എനിക്കിവിടെ നിന്നെ പറ്റു .പക്ഷേ എങ്ങനെ .ഫൈസിയോട് എന്തെങ്കിലും അടവിറക്കിയാലേ രക്ഷയുള്ളൂ . കുറച്ചു സമയം ആലോചിച്ചു നിന്നു .പിന്നെ എന്തൊക്കെയോ ആലോചിച്ചുറപ്പിച്ചു ഫൈസിയുടെ മുന്നിലേക്ക് പോയി .പോകുന്നെന്ന് മുന്നേ അവൾ രണ്ടു കവിളിലും ഒന്ന് തലോടി പറഞ്ഞു സോറി കവിളെ ഇന്നും നിന്റെ കാറ്റ് പോക്ക.അന്ന് അറിയാതെ കിട്ടിയത തല്ല് .ഇന്ന് തല്ല് കിട്ടൂന്നറിഞ്ഞ പോകുന്നേ ഈ ഒരു പ്രാവശ്യം കൂടി എന്നോടങ്‌ ക്ഷമിച്ചേക്ക് .വേറെ ഒരു വഴിയും എന്റെ മുന്നിലില്ല ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story