💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 3

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

നീ കിട്ടാത്ത മുന്തിരി പുളികുന്ന് കേട്ടിട്ടില്ലേ അതന്നെ കാര്യം .ആരും പ്രേമികത്തോണ്ട് പ്രണയതോട് ഇഷ്ടം അല്ലെന്ന് . ഒന്ന് പോടീ .പ്രേമിച്ച നിന്റെ അവസ്ഥ കാണുബോൾ ഒന്നും വേണ്ടയേ ഞാൻ ചോദിക്കാൻ വിട്ടു .നിന്നോട് ഇത് വരെ ആരും പ്രൊപ്പോസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല .അതെന്താ കാരണം ഷെറിക്ക് പ്രണയത്തോട് വെറുപൊന്നും ഇല്ല . അവളോട്‌ ആരും ഇത് വരെ പ്രൊപ്പോസ് ചെയ്തിട്ടില്ല . അതെന്താ ആരും വരാത്തത് .ഒടുക്കതെ ഗ്ലാമർ ആണല്ലോ. സഫുന്റെ കണ്ണുകളാണ് അവളുടെ സൗന്ദര്യത്തിന്റെ രഹസ്യം.ഇവളെ കണ്ണ് കണ്ടാൽ തന്നെ ആരും ഒന്ന് നോക്കിനിന്ന് പോകും. കട്ടിപുരികവും ഇടതൂർന്ന കൺപീലിയും .കണ്ണെഴുതാതെ തന്നെ എഴുതിയ പോലെയാ. എന്തു ക്യുട്ടാ. നൈസ് ഐ. . ഈ മയിൽപ്പീലി കണ്ണുകൾ എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലെ .എല്ലാവരുടെയും കൃഷ്ണമണിയുടെ കറുപ്പ് നിറം പോലെയല്ല ഇവളുടേത് .വല്ലാത്തൊരു ബ്ലാക്ക് .വല്ലാത്തൊരു ആകർഷിണീയതയ അതിന്.

എന്റെ റബ്ബേ എന്റെ കണ്ണിന് ഇപ്പൊ ഉഴിഞ്ഞിടെണ്ടി വരുവല്ലോ.കണ്ണ് വെക്കല്ല പിശാചേ. സത്യാടി. എനിക്ക് തന്നെ നോക്കിയിരിക്കാൻ തോന്നാറുണ്ട് . പിന്നെ ബോയ്സ് കാര്യം പറയാനുണ്ടോ. ഷെറിയെ പോലെ പലരും പറയാറുണ്ട് എന്റെ കണ്ണുകളെ പറ്റി . കുറച്ചു അഹങ്കാരം ഉള്ളിൽ ഇണ്ട് അതിന്റെ പേരിൽ . പുറമെ കാണിക്കൽ ഇല്ലാട്ടോ . അല്ലേലും കാണിച്ചിട്ട് ഒരു കാര്യം ഇല്ല. ആരെങ്കിലും നോക്കിയിട്ട് വേണ്ടേ . മാത്രമല്ല എനിക്ക് ഹൊറിസോൺ എയ്‌സ്‌നോട ഇഷ്ടം .വല്ലാത്തൊരു മുഹബതാണെന്ന് തന്നെ പറയാം ഇവളെ പിറകെ ആരും വരാത്തതിന് കാരണം എന്താ അത് പറ. ഇവളുടെ സമീർക്ക. സമീർക്കയെ മറികടന്നു ഒരാളും ഇവളെ പിറകെ നടക്കില്ല. സമീർക്കയോട് സമ്മതം വാങ്ങിയാണോ ആൾക്കാർ പ്രേമിക്കാൻ വരിക. ഒന്ന് പോടീ പ്രണയം ഒറിജിനൽ ആണെങ്കിൽ ആരേം പേടിക്കില്ല.

എത്ര എതിർപ്പുകൾ ഉണ്ടെങ്കിലും അതൊക്കെ മറികടന്നിരിക്കും. അതിന് മാത്രം ഗഡ്സ് ഉള്ള ആമ്പിള്ളേർ ഏതായാലും ഈ നാട്ടിൽ ഇല്ല. സമീർക്ക ഇതിന് മാത്രം എന്താ ചെയ്തത്. അതൊക്കെ വലിയൊരു കഥയാണ്. ഇവള് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഞങ്ങളുടെ സ്കൂളിൽ പത്തിൽ തന്നെ പഠിക്കുന്ന ഒരു ചെറുക്കൻ എപ്പോഴും ഇവളെഇഷ്ടം ആണെന്ന് പറഞ്ഞു ശല്യം ചെയ്തു കൊണ്ടേ ഇരിക്കും. അവന്റെ ഫ്രണ്ട്സ് ഒക്കെ ഇവന്റെ പേരും പറഞ്ഞു കമന്റ് വേറെയും. ഇവൾ അതൊന്നും മൈൻറ്റ് ആക്കിയില്ല. ആ ചെറുക്കാനാണേൽ ഓരോ ക്ലാസ്സിലും ഓരോ കൊല്ലം ഇരുന്ന പത്തിൽ എത്തിയത് തന്നെ. മഹാ വൃത്തികെട്ടവൻ. ഒരു ദിവസം ബാത്‌റൂമിൽ പോയി വരുന്ന സമയം അവൻ ഇവളെ കാൽ വെച്ചു വീഴ്ത്തി. നിലത്ത് എത്തുന്നതിന്നു മുന്നേ അവൻ തന്നെ പിടിച്ചിന് .കിട്ടിയ ചാൻസിന് ദേഹത്ത് വേണ്ടാത്തിടത്തൊക്കെ അവൻ ടച് ചെയ്യുകയും ചെയ്തുന്ന് പറഞ്ഞു

അപ്പൊ തന്നെ അവന്റെ മുഖത്തിട്ട് ഇവൾ ഒന്ന് പൊട്ടിക്കുകയും ചെയ്തു. ടീച്ചേഴ്സിന് കംപ്ലൈന്റ് കൊടുത്തു. ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടന്നതിന് ഇവൾ മനപ്പൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്നും അവൾ വിളിച്ചിട്ടാണ് അവൻ പോയതെന്നും മറ്റുള്ളവർ കണ്ടപ്പോ മാറ്റിപറഞ്ഞത് ആണെന്ന് അവനും. മാനേജറുടെ റിലേറ്റീവ് ആണ് അവൻ.അന്ന് കഷ്ടകാലത്തിന് അയാളും അവിടെ ഉണ്ടായിരുന്നു . വാദി ഉടനടി പ്രതിയായി .ഇവൾ അവനോട് മാപ്പ് പറയാൻ പറഞ്ഞു .ഇവൾ പറയില്ലെന്നും .സംഭവം മൊത്തം കയ്യിന്ന് പോയി .ഇവളെ വീട്ടിൽ വിളിച്ചു ഉപ്പാനോട് വരാൻ പറഞ്ഞു . ഉപ്പ വന്നു . ഇവൾ എന്തോ കൊലക്കുറ്റം ചെയ്ത മാതിരി ആകെ പൊലിപ്പിച്ചു പറഞ്ഞു ഇവളെ ഉപ്പാനെ അവർ വട്ടാക്കി വെച്ചു .പെണ്ണല്ലേ പുറത്തറിഞ്ഞ നാണക്കേടല്ലേ എന്നൊക്കെ പറഞ്ഞതും ഇവളെ ഉപ്പയും ഫ്ലാറ്റ് .മാപ്പ് പറഞ്ഞു പ്രശ്നം തീർത്ത മതിന്നായി

ഉപ്പയും .സ്കൂൾ പഠനം നിന്നാലും സാരമില്ല ഇവനോട് മാപ്പ് പറയില്ലെന്ന് ഇവളും .പണ്ടേ ഇത്തിരി ആകർഷവാദിയ ഇവൾ .അവസാനം ഉപ്പാന്റെ സ്നേഹപ്രകടനത്തിന് മുന്നിൽ ഇവൾ തോറ്റു .മാപ്പ് പറയാൻ സമ്മതിച്ചു .അപ്പോഴാ നമ്മളെ ഹീറോ സമീർക്ക ലാൻഡ് ചെയ്തേ .സമീർക്കയോടും അവർ ഇതേ ഡയലോഗ് ഒക്കെ പറഞ്ഞു .മൂപ്പർ എല്ലാം മൂളികേട്ടു . സമീർക്ക എണീറ്റു വന്നു ഇവളുടെ കയ്യിൽ പിടിച്ചു അവന്റെ മുന്നിൽ കൊണ്ട് നിർത്തി. പിന്നെ ഒരലർച്ചയായിരുന്നു കൊടുക്കെടി ഇവന്റെ മുഖത്തിട്ട് ഒരിക്കൽ കൂടെന്ന്. കേൾക്കേണ്ട താമസം ഇവൾ തല്ലുകയും ചെയ്തു. പ്രിൻസിപ്പാളും മാനേജരും ഇവളുടെ ഉപ്പയും ഒക്കെ വായും പൊളിച്ചു നിന്നിടത്ത്. നിന്റെ ദേഹത്ത് ഒരുത്തൻ കൈ വെച്ചിട്ട് ഒരു തല്ലോ .ആ കൈ ഓടിചിട്ട് വന്നൂടാരുന്നോ .എന്നാലല്ലേ എന്റെ മരുമോൾ ആവു. ഈ വൃത്തികെട്ട സ്കൂളിൽ ഇനി ഇവൾ പഠിക്കുന്നില്ല.

ഇവളുടെ ടിസിയും സർട്ടിഫിക്കേറ്റ് എല്ലാം വൈകുന്നേരത്തിന് ഉള്ളിൽ കൊടുത്തയച്ചെക്കണം .എന്നെ വീണ്ടും ഇതിന് വേണ്ടി ഇവിടെ വര്ത്തിച്ചാലുണ്ടല്ലോ .......അല്ലെങ്കിൽ വേണ്ട നാളെ പോലിസ് സ്റ്റേഷനിൽ വരുമ്പോ എടുത്തലും മതി. ഞാൻ ഇപ്പൊ നേരെ അവിടെക്കാ പോകുന്നേ. ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ചു .പ്രിൻസിപ്പൽ മാനേജർ കൂട്ട് നിന്നു . അതും പറഞ്ഞു മൂപ്പർ സിനിമ സ്റ്റൈലിൽ ഇറങ്ങിപോയി. പിന്നത്തെ കാര്യം പറയണ്ട. എല്ലാരും പേടിച്ചു സമീർക്കയുടെ പിറകെ ഓടുകയാരുന്നു .ആ ചെക്കനെ കൊണ്ട് മാപ്പും പറയിച്ചു.അന്ന് രാത്രി അവൻ ബൈക്കിൽ നിന്നു വീണു രണ്ടാഴ്ച സ്കൂളിൽ വന്നില്ല. ബൈക്കിൽ നിന്ന് വീണതല്ല. ഇരുട്ടടി കിട്ടിയതാണെന്ന് രഹസ്യമായ പരസ്യമാണ്. ഇവൾ അതോടെ സ്കൂളിൽ താരമായി. സ്കൂളിൽ മാത്രമല്ല നാട്ടിലും. നാട് മൊത്തം ആങ്ങളമാരെയും ഫ്രീയായി കിട്ടി.

പിന്നെ പ്ലസ് വണ്ണിൽ പഠിക്കുമ്പോ അവിടെ അടുത്തുള്ള ഒരു കക്ഷി ഇവളെ പിറകെ തന്നെനടന്നു. സ്കൂൾ എത്തുന്ന വരെ പ്രൊട്ടക്ഷൻ ബസ്സ്റ്റോപ്പിൽ പോസ്റ്റ്‌ ജോലി ഒന്നും പറയണ്ട. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഇവളെ കാണാൻ വന്നു. എന്റെ മോൻ ഒരു പാവമാണ്. മോൾ ആരാന്നു അറിയാതെ അവന് ഒരബദ്ധം പറ്റിയതാണ്.ഇനി ഒരിക്കലും അവൻ ശല്യപെടുത്തില്ല. മോളെ കാർണോരോട് ഇനി ഇതിന്റെ പേരിൽ പ്രശ്നം ഒന്നും ഉണ്ടാകരുതെന്ന് പറയണം എന്നൊക്കെ പറഞ്ഞു ഒരേ കരച്ചിൽ. അവനെ പിന്നെ കണ്ടിട്ടില്ല. സമീർക്കയുടെ കണ്ണ് എപ്പോഴും ഇവളെ പിറകെ ഉണ്ടെന്ന് അന്ന് മനസ്സിലായി. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കാണെന്ന് ഇവൾക്ക് മനസിലായി.പിന്നെ ഇവൾ തമാശക്ക് പോലും ഒരാണിന്റെ മുഖത്ത് നോകിയിട്ടില്ല. പേടിയായിരുന്നു. അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യം.സമീർക്കയെ പേടിച്ചു പ്രണയം കെട്ടിയോനോട് മാത്രമായി. അങ്ങനെ തീർത്തു പറയണ്ട ഷെറി .ഇവൾക്ക് ഒരാളോട് ചെറിയ തോതിൽ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. ചുമ്മാ പറയല്ലേ സന

. ഒരാളെ കാണാൻ മൊഞ്ചുണ്ടെന്ന് പറഞ്ഞ അത് ഇഷ്ടം ആകുമോ. അവനെ പിന്നെ കാണാതൊണ്ടല്ലേ. കണ്ടിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ. ഇല്ല സന എന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവില്ല. എന്റെ സമീർക്കയും ഉപ്പയും കൈ പിടിച്ചു ഏൽപ്പിക്കുന്ന ഒരാളെ മാത്രേ ഞാൻ കെട്ടു.അവരുടെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. എനിക്ക് ഇപ്പൊ കല്യാണം ആലോചിക്കുന്നുമുണ്ട് .ഡിഗ്രി കംപ്ലീറ്റ് ചെയ്യണം. അതിന് സമ്മതിക്കുന്ന ഒരാളെയെ കെട്ടു. ഞാൻ ഒരു തമാശ പറഞ്ഞതാ മുത്തേ. ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിച്ചു. ഒക്കെ. നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. ** സമീർക്കയെ പറ്റി സന പറഞ്ഞത് കെട്ടു തെറ്റിധരിക്കണ്ടട്ടോ . ആൾ നാട്ടിൽ അറിയപ്പെടുന്ന ചെറിയൊരു പാർട്ടി പ്രവർത്തകനാണ്. വീട്ടുകാരെക്കാൾ കൂടുതൽ നാട്ടുകാരെ സേവിക്കുന്നു. പാവങ്ങൾക്ക് വേണ്ടി കഴിവിന്റെ പരമാവധി സഹായിക്കും.

തിന്മ എവിടെ കണ്ടാലും എതിർക്കും. കൂട്ടിന് കുറച്ചു ശിങ്കിടികളും ഉണ്ട്. ചെറിയ ചെറിയ തല്ലും കേസും ഒക്കെയായി അടിച്ചു പൊളിച്ചു നടക്കുന്നു. ഇവരുടെ പാർട്ടിയോട് ഉള്ള ഇഷ്ടം കാരണം കെട്ടുവാനെൽ ഇവരെ കൂട്ടത്തിൽ ഒരുത്തനെ തന്നെ കെട്ടണം എന്ന ഹെവി ആഗ്രഹവും ഉള്ളിൽ ഉണ്ട്.തമാശപോലെഞാനത് പറയാറും ഉണ്ട്. എനിക്ക് ഈ തല്ല് കൊള്ളിത്തരവുമൊക്കെയായി നടക്കുന്ന കലിപ്പാന്മാരോട് ചെറിയ ആരാധനയും ഉണ്ട്. ഉപ്പ പറയും ഒരുത്തനെ കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കയാ അപ്പോഴാ വേറൊന്ന്. എന്ന്. സമീർക്കയെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ലാട്ടോ. പോലീസും കേസ് ഒക്കെയായി നടക്കുന്നത് കൊണ്ടാണ്. എന്ത് വന്നാലും കുടുംബത്തിൽ പ്രായഭേദമന്യേ മൂപ്പരുടേത് ആണ് ലാസ്റ്റ് വാക്ക് .എന്റെ ഹീറോ ആണ് ശരിക്കും മൂപ്പർ. മൂപ്പർക്ക് നാട്ടിൽ നല്ല നിലയും വിലയും ഉള്ളത് കൊണ്ട് അത് ഞങ്ങളോട് കാണിക്കും .എല്ലാരും ബഹുമാനത്തോടെയേ പെരുമാറു.

പുറത്ത് ഇങ്ങനെയാണെങ്കിലും വീട്ടിൽ ഒരു പൂച്ചയാട്ടോ. എല്ലാവരോടും നല്ല ഫ്രണ്ട്ലിയാണ്. എന്റെ ബെസ്റ്റിയ സമീർക്ക. എന്റെ എല്ലാ തല്ല് കൊള്ളിത്തരത്തിന്ന് കൂട്ട് നിക്കും. ഉള്ളിൽ ഒരു പുലി ഉറങ്ങുന്നത് കൊണ്ട് ആരും അതികം കുരുത്തക്കേട് ഒന്നും ഒപ്പിക്കാറില്ല. പ്രത്യേകിച്ച് ഞാൻ. അത് കൊണ്ട് തന്നെ എന്നോട് മറ്റാരേക്കാളും ഇഷ്ടകൂടുതൽ ഉണ്ട്. കക്ഷിക്ക് കൂട്ടിന് ഇപ്പൊ ഒരാൾ കൂടി ഉണ്ട്. ചക്കിക്കൊത്ത ചങ്കരൻ എന്ന് കേട്ടിട്ടില്ലേ. അത് പോലൊരു പീസ്.വേറാരുമല്ല മൂപ്പരെ കെട്ടിയോൾ അൻസീറ എന്ന അച്ചു . എന്റെ ബെസ്റ്റിയ രണ്ട് പേരും. മെയ്ഡ് ഫോർ ഈച്ച് അദർ. റോൾ മോഡൽ ആക്കാൻ പറ്റിയ കപ്പിൾസ്. സ്കൂൾ വിട്ടാൽ പിന്നെ ഇവരാണ് എന്റെ കൂട്ട് . ഞാൻ ഇത്തൂസ് എന്ന വിളിക്കൽ .സ്കൂളിലും നാട്ടിലും ഉള്ള വിശേഷങ്ങൾ ഇവരോട് പറയാതെ എനിക്ക് ഉറക്ക് വരില്ല . ***

അങ്ങനെ പത്തുദിവസത്തെ ജയിൽ വാസം കഴിഞ്ഞു ഇന്ന് വീണ്ടും കോളേജിൽ പോവുകയാണ്. കാൽ വേദന ശരിക്കും മാറിയിട്ടില്ല. ക്ലാസ്സ്‌ നഷ്ടപെടുത്തണ്ടല്ലോന്ന് കരുതി മാത്രമാണ് പോയത് . എക്സാം അടുത്ത് വരാറായി. വൈകുന്നേരം ക്ലാസ്സ്‌ നേരത്തെ വിട്ടു. ബസിന് ആണെങ്കിൽ ടൈം ആയില്ല.ഷെറി ഇന്ന് വന്നും ഇല്ല. അടുത്ത് ചെറിയ ഒരു മാൾ ഉണ്ട്. ഇടക്കിടക്ക് അവിടെ പോകും. ഓരോ കടയിലും ഷോപ്പിംഗ് എന്ന് പറഞ്ഞു എല്ലാരേം മെനക്കെടുത്താൽ തന്നെ മെയിൻ പണി.കറക്കംഒക്കെ കഴിഞ്ഞു ബസിന് ടൈം ആയപ്പോൾ പുറത്തു ഇറങ്ങാൻ നോക്കുമ്പോൾ അകത്തേക്ക് ധൃതിയിൽ ഒരാൾ കയറി വന്നു. വെറും വരവല്ല ഒന്ന്ഒന്നര വരവായിരുന്നു .എന്റെ വേദനായുള്ള കാലിൽ തന്നെ ചവിട്ടി കൊണ്ട്. സ്വർഗ്ഗവും നരകവും എല്ലാം ആ ഒരു നിമിഷത്തിൽ ഞാൻ കണ്ടു. വേദന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പരിസരം തന്നെ മറന്നു ഞാൻ നിലവിളിച്ചു പോയി . അയാളെ പിടിച്ചു തള്ളുകയും ചെയ്തു ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story